post by Nakash
തലശ്ശേരിയില്‍ ഒരു കൂട്ടം യുവാക്കളുടെ സംഘമായ കിവിസ് ക്ലബ് ഏറ്റവും നല്ല ഒരു ഉദ്യമം സംഘടിപിക്കുന്നു . ഫാഷന്‍ന്റെയും മറ്റും പിറകെ ഓടുന്ന ഇന്നത്തെ സമൂഹത്തിലെ യുവാക്കള്‍ക്ക് ഒരു മാതൃക ആകും ഇവരുടെ ഈ ഒരു ഉദ്യമം എന്നത് തീര്‍ച്ച. . സെപ് : 03 ബുധനാഴ്ച യാത്ര ചെയ്യുന്ന ട്രെയിനും ബാത്ത്റൂമും ശുചീകരിച്ചു കൊണ്ട് തലശ്ശേരി മുതല്‍ കോഴിക്കോട് വരെ യാത്ര ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു. എല്ലാ സാമൂഹ്യ - സാംസ്‌കാരിക പ്രവര്‍ത്തകരെയും നല്ലവരായ നാട്ടുകാരും ഇതില്‍ പങ്കെടുക്കണം . ഇതുപോലെ കൂടുതല്‍ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ഇവര്‍ക്ക് പ്രജോദനം ആവണം.... ഈ മഹത്തായ ഉദ്യമതിന്നു എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. ....
ഇന്നുവരെ അധികമാരും ചിന്തിക്കുക പോലും ചെയ്യാത്ത ഒരു തീരുമാനം ആണ് ഇത്. വൃത്തിഹീനവും ദുര്‍ഗന്ധം വമിക്കുന്നതുമായ നമ്മുടെ നാട്ടിലെ ട്രെയിന്‍ ടോയിലറ്റ് എന്നും യാത്രക്കാര്‍ക്ക് ദുരിതമായ ഒരു കാര്യമാണ്. എന്നാല്‍ ഇതിനൊരു പരിഹാരം എന്നോണം ഇവര്‍ നടത്തുന്ന ഉദ്യമം തികച്ചും ശ്ലാഘനീയമാണ് . എല്ലാവര്ക്കും ഒരു മാതൃകയാണ്. ആദ്യം പരശുറാം എക്സ്പ്രസ്സ് , ഇന്റര്‍ സിറ്റി എക്സ്പ്രസ്സ് തുടങ്ങിയ തീവണ്ടികള്‍ ആണ് തിരഞ്ഞെടുത്തിട്ടുള്ളത്.