മദനി സാഹിബിനു ഇന്ന് ഇന്ത്യയുടെ പരമോന്നത നീതിപീഠം കൊടുത്ത ചികിത്സക്കുള്ള അനുമതി ഉയര്‍ത്തുന്ന ചില ചോദ്യങ്ങള്‍ ഉണ്ട്. എന്ത് കൊണ്ടാണ് ഇത്രയും കാലം ഈ നീതി മദനിക്ക് അന്യമായി നിന്നത്. സുപ്രീംകോടതി നിയമം നടപ്പാകാന്‍ ഉപയോഗികുന്നത് ഹൈകോടതിയും സെഷന്‍സ് കോടതിയും ഉപയോഗിക്കുന്ന അതെ നിയമ പുസ്തകവും അതെ നീതിയും തന്നെ അല്ലെ. എന്നിട്ടും എന്ത് കൊണ്ട് ഇപ്പോള്‍ കിട്ടിയ ഈ നീതി .. അത് ചെറുതെങ്കിലും മറ്റു കോടതികള്‍ തടഞ്ഞത്? ഇപ്പോള്‍ അദ്ധേഹത്തിന് ലഭിച്ച അനിവാര്യമായ ഈ ചെറിയ നീതി തികച്ചും സ്വാഗതാര്‍ഹമാണ്. ഇന്ത്യന്‍ നീതി നിയമം നശിച്ചിട്ടില്ല എന്ന് ഒര്മിപിക്കുന്ന ഒരു വിധിയാണ് ഇന്ന് വന്നത്. ജാമ്യമാണ് യഥാര്‍ത്ഥത്തില്‍ ലഭിക്കേണ്ടത് എങ്കിലും ആരോഗ്യം നിലനിര്‍ത്തുകയാണ് അദ്ധേഹത്തിനു ഇപ്പോള്‍ അത്യാവശ്യം.
കര്‍ണാടക ജയിലില്‍ അദ്ധേഹത്തെ അടച്ച ശേഷം നീതിക്ക് വേണ്ടി നടന്ന പോരാട്ടത്തില്‍ തട്ട് മുട്ട് ന്യായങ്ങള്‍ പറഞ്ഞ ഹൈകോടതി നിയമത്തിനു കൂച്ചുവിലങ്ങ് ഇട്ടും നീതി നിര്‍വഹണത്തില്‍ കാട്ടിയ നിസ്സങ്കതയും തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്. ഒരു സിറ്റിംഗ് കൊണ്ട് തന്നെ സുപ്രീംകോടതിയില്‍ ഇപ്പോള്‍ നടപ്പിലായ നീതി എന്ത് കൊണ്ട് വന്നു എന്നും പഠിക്കേണ്ടതുണ്ട്.
മദനി സാഹിബിനെ സഹായിക്കാനും അദ്ധേഹത്തിനു വേണ്ടി പണം ചിലവാക്കാനും ജനങ്ങളും പ്രബുദ്ധരായ മദനി സ്നേഹികളും ഉള്ളത് കൊണ്ട് സുപ്രീംകോടതിയില്‍ അപ്പീല്‍ കൊടുക്കാന്‍ സാധിച്ചു. പക്ഷെ പണം ഇല്ലാതെ വലയുന്ന കള്ള കേസില്‍ കുടുങ്ങിപ്പോയ ചെറുപ്പക്കാര്‍ എന്ത് ചെയ്യും എന്ന് ചിന്തിക്കേണ്ട കാര്യമാണ്. അങ്ങനെയുള്ള അനേകായിരം ചെറുപ്പക്കാരെയും മറ്റും സഹായിക്കാന്‍ ജനം മുന്നോട്ട് വരേണ്ടതുണ്ട്...രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ട് വരേണ്ടതുണ്ട്.. അല്ലാത്ത പക്ഷം നീതി നടപ്പിലകില്ല...
അതിനു വേണ്ടി ഒരു പുത്തനുണര്‍വ് നല്‍കി കൊണ്ട് ജയിലില്‍ നിന്ന് തന്നെ മദനി സാഹിബ് തിരഞ്ഞെടുപ്പ് നേരിടണം. എന്നിട്ട് ഇത് പോലെ ജയിലില്‍ കിടക്കുന്ന പാവങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്താനും പ്രതിഷേധിക്കാനും തയ്യാറാവുകയും ചെയ്യണം.