ദാരിദ്ര്യം, പട്ടിണി, ഉരുള്‍പൊട്ടല്‍, ഭൂകമ്പം, പേമാരി....അങ്ങനെയങ്ങനെ പ്രകൃതി ദുരന്തങ്ങളുടെയും മനുഷ്യന്മാര്‍ ചെയ്യുന്ന ക്രൂരതകളുടെയും എല്ലാം ഉത്തരവാദിത്തം ദൈവത്തിനാണ് എന്നാണു ഈ പടം പറയാന്‍ ശ്രമിക്കുന്നത്. അത് തന്നെയാണ് സംശയം ഉണര്‍ത്തുന്നതും.
നമുക്ക് വന്നു ഭവിക്കുന്ന നന്മയാകട്ടെ, തിന്മയാകട്ടെ എല്ലാം ദൈവത്തില്‍ നിന്ന് എന്നാണു വിശ്വാസികള്‍ മനസ്സിലാക്കുന്നത്. ഈ സ്കെച്ചില്‍ ഉള്‍പ്പെടുത്താന്‍ മറന്നു പോയ എണ്ണാന്‍ കഴിയാത്ത ഒരു പാട് അനുഗ്രഹങ്ങള്‍ കൂടി ദൈവത്തിന്റെ പക്കല്‍ നിന്നാണ് എന്നും കൂടി വിശ്വസിച്ചാല്‍ വിശ്വാസിയായി.
മണ്ണ്, സസ്യജാലങ്ങള്‍, ജലം, ഓക്സിജന്‍,ബുദ്ധി, വിവരം , വായു, കടല്‍, പുഴ, പൂക്കള്‍, ശലഭങ്ങള്‍, പക്ഷി മൃഗാദികള്‍, ഋതുക്കള്‍,അമ്മ, കുഞ്ഞു, മാതൃത്വം, സ്നേഹം, വാത്സല്യം, മഴ, മഞ്ഞു, വെയില്‍,കുന്ന്, ജീവന്‍, ആയുസ്സ്..ഫലമൂലാദികള്‍, പച്ചക്കറി..എണ്ണക്കുരു... അങ്ങനെ തുടങ്ങി വെള്ളയപ്പവും മുട്ടക്കറിയും വരെ ദൈവത്തിന്റെ അനുഗ്രഹങ്ങളില്‍ പെട്ടതാണ് എന്ന് കൂടി വിശ്വസിക്കുന്നവരാണ് വിശ്വാസികള്‍.
അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുക. പരീക്ഷണ ഘട്ടങ്ങളില്‍ ക്ഷമ കൈക്കൊള്ളുക.
നന്മയില്‍ വ്യാപ്രുതരാവുക, തിന്മയില്‍ നിന്നും അകന്നു നില്‍ക്കുക.ഇത്രയുമേ ഒരു വിശ്വാസിയോട് ദൈവം കല്‍പ്പിക്കുന്നുള്ളൂ. എന്ന് വെച്ചാല്‍ നമുക്ക് കഴിയാത്ത ഹിമാലയന്‍ ടാസ്കുകള്‍ ഒന്നും നമ്മളെ കൊണ്ട് ചെയ്യിക്കണം എന്ന് ദൈവം നിശച്ചയിച്ചിട്ടില്ല. ഈ ഉലകത്തില്‍ സംവിധാനിക്കപ്പെട്ട അസംഖ്യം ഭൌതികപദാര്‍ഥങ്ങളും പ്രതിഭാസങ്ങളും കണ്ടെത്താനും നമുക്ക് ഉപയുക്തമാകുന്ന രീതിയില്‍ പരിവര്ത്തിപ്പിക്കാനും ഉതകുന്ന രീതിയിലുള്ള ബുദ്ധിയും ചിന്താശേഷിയും കൂടെ അവന്‍ നമുക്ക് തന്നിരിക്കുന്നു.
ഈ സ്കെച് കാണുന്നത് വരേയ്ക്കും ഞാന്‍ കരുതിയിരുന്നത് യുക്തിവാദികള്‍ എന്നാല്‍ ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നാര്‍ എന്നായിരുന്നു. പക്ഷെ ഇപ്പോള്‍ ആ ധാരണ തെറ്റാണോ എന്നൊരു സംശയം.
ശരിക്കും യുക്തിവാദികള്‍ എന്ന് വെച്ചാല്‍ ആരാണ്..?
1- ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നവര്‍....ആണോ..?
അതോ..
2-ദൈവം ഉണ്ട്...പക്ഷെ ഇപ്പറഞ്ഞ കാര്യങ്ങള്‍ ചെയ്യുന്നവന്‍ ആയതു കൊണ്ട് ഞങ്ങള്‍ക്ക് ഇഷ്ടമല്ല, അത് കൊണ്ട് അംഗീകരിക്കില്ല എന്ന് പറയുന്നവരാണോ..?
3- അല്ലെങ്കില്‍ പിന്നെ നിങ്ങള്‍ ഇല്ല എന്ന് സ്ഥാപിക്കാന്‍ മെനക്കെടുന്ന ഒരു Entity യെ
എങ്ങനെ ഇപ്പറഞ്ഞ കാര്യങ്ങളുടെ ഉത്തരവാദിയാക്കാന്‍ നിങ്ങള്ക്ക് കഴിയും..?