നിങ്ങള്‍ കാണുന്നത് മറ്റൊരു കോണിലൂടെ നോക്കുന്നവന് ഞാന്‍
Search the blog
Custom Search
സഹോദരനെ കൊല്ലുന്ന സമാധാന പ്രേമികള്‍
കേരളത്തിലെ ചില മുസ്ലിമിന്റെ എന്ന് അവകാശപ്പെടുന്ന ഗ്രൂപുകള്‍ ഇന്ന് നടത്തിയ ഒരു "ഇസ്ലാമിക പ്രവര്‍ത്തനം" കണ്ടപ്പോള്‍ കണ്ണ് തള്ളി പോയി. തീവ്രവാദം പ്രതിരോധമല്ല എന്നും പ്രതിരോധിക്കുനവര്‍ മുസ്ലിമും അല്ല എന്നൊക്കെ മൈക്ക് കെട്ടി ഉച്ചത്തില്‍ കൂവി വിളിച്ചവ
ര്‍ സ്വന്തം സമുദായത്തില്‍ പെട്ട ഒരാളെ കൊലപെടുത്തി എന്ന് കേട്ടപ്പോള്‍ അന്താളിച്ചു പോയി. എന്തിനു വേണ്ടിയാണ് ഇവര്‍ തമ്മില്‍ തല്ലി മരിക്കുനത്. ആര്‍ക്കും അറിയില്ല. ഇസ്ലാമിന് വേണ്ടിയല്ല എന്ന് തീര്‍ച്ചയാണ്.. കാരണം ഇവര്‍ ഇന്നുവരെ മുസ്ലിമിനെ വിഘടിപിക്കാന്‍ അല്ലാതെ ഒരു പ്രവര്‍ത്തനവും കേരളത്തില്‍ ചെയ്തിട്ടില്ല. ചെറിയ ചെറിയ കാര്യങ്ങള്‍ പെരുപ്പിച്ചു കാണിച്ചു മനുഷ്യന്റെ മനസ്സില്‍ വിഷം കുത്തി നിറച്ചു സ്വന്തം സഹോദരന്റെ മരണത്തിന് വരെ കാരണം ആകാന്‍ പോന്ന ഇവരെങ്ങനെയാണ് മുസ്ലിം ആവുക. സവര്‍ണ ഫാസിസ്റ്റ് ഭീകര ശക്തികള്‍ക്കെതിരെ പടപോരുതുന്നവരെ മുസ്ലിം സമൂഹത്തില്‍ നിന്നും അകറ്റി മാറ്റി നിര്‍ത്തി സ്വന്തമായി ഒരു വോട്ട് ബാങ്ക് എന്ന ഒറ്റ ലക്ഷ്യം അല്ലാതെ എന്താണ് ഇവര്‍ ചെയ്യുന്നത്. അങ്ങനെ ഇസ്ലാമിന് വേണ്ടി പട പൊരുതി ഷഹീദ് ആവാന്‍ തയ്യാറായ ആളുകളെ നബിയുടെ സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും മാത്രം പാഠങ്ങള്‍ പഠിപ്പിച്ചു കൊടുത്തു അവരോടു നബിയുടെ ധീരമായ യുദ്ധ മുറകള്‍ ഒന്നും തന്നെ പഠിപ്പിക്കാതെ നബിയുടെ മറ്റു ധീരമായ പ്രവര്‍ത്തികള്‍ പഠിപ്പിക്കാതെ അവരെ ശന്ധീകരിച്ചു മാറ്റി നിര്‍ത്തിയപ്പോള്‍ സ്വന്തം സഹോദരന്റെ നേര്‍ക്ക് കയ്യോങ്ങാനും അവന്റെ മരണത്തിന് കാരണക്കാരന്‍ ആകാനും പറഞ്ഞു കൊടുത്തത് ഏതു ഇസ്ലാമിക കാര്യമാണ് ?? സ്റ്റേജ് കളില്‍ സംവാദം എന്ന പേരില്‍ തോന്നിയത് വിളിച്ചു പറയാനല്ലാതെ എന്ത് പ്രവര്‍ത്തനമാണ് മുസ്ലിമിന് വേണ്ടി എ പി - ഇ കെ എന്നും പറഞ്ഞു നിങ്ങള്‍ നടത്തിയത്. ലജ്ജ തോന്നുന്നു നിങ്ങളുടെ ഈ ദുരവസ്ഥ ഓര്‍ത്ത് - ഇനിയെങ്കിലും ഇസ്ലാമിനെ അപമാനിക്കാതെ ഇതൊക്കെ നിര്‍ത്തി പോയ്കൂടെ????
കപട മതേതരന്മാരും ഫേസ്ബുക്ക് കപടതകളും
കുറെ കാലമായി മുഖപുസ്തകത്തില്‍ ഒരു മുസ്ലിം നാമധാരി കിടന്നു കളിക്കുന്നു... വളരെ താത്വികമായ ബുദ്ധിപരമായ വിഡ്ഢിത്തമാണ് എഴുന്നള്ളിക്കുന്നത് എങ്കിലും ഇയാളുടെ വിചാരം താന്‍ എന്തോ ആണെന്നൊക്കെ ആണ്. അങ്ങനെയാണ് ഇയാളുടെ പ്രൊഫൈല്‍ നോക്കിയത്. മറ്റുള്ളവ എല്ലാം അറിയാമെന്കിലും സ്വന്തമായി അറിയുന്നത് ഇത് മാത്രം :
ഇയാളുടെ പേര് ഷിയാസ് കെ എച്ച് . മുസ്ലിം പേരും ഒരു കൊച്ചിനെ കളിപിക്കുന്ന ഫോട്ടോയും അല്ലാതെ വേറെ ഒരു ഇന്‍ഫര്‍മേഷനും ഇല്ല . ഇടുന്ന ഫോട്ടോസും പോസ്റ്റും ഇസ്ലാമിക വിരുദ്ധം മാത്രമാണ് എങ്കിലും ഇടയ്ക്കിടെ മുസ്ലിം ആണെന്ന് തോന്നിക്കാന്‍ ഇസ്ലാമിക പോസ്റ്റും ഇടുന്നുണ്ട്.. മോഡിയെ (നരഭോജി) അങ്ങേയറ്റം അംഗീകരിക്കുന്ന ഈ മഹാന് ഇസ്ലാമിലെ ആചാരങ്ങളെ അവഹെളിക്കുനതോടോപ്പം ഹിന്ദുത്വ വാദികളെയും അവരുടെ അനാചാരങ്ങളെയും കൊള്ളയും കൊലയും ഇയാള്‍ കണ്ടില്ലെന്നു നടിക്കുക മാത്രമല്ല ഇടയ്ക്കിടെ അത് കൈ കൊട്ടി പ്രോത്സഹിപ്പികുകയും ചെയുനത് കാണാം. എടോ ഷിയാസ് കെ എച്ച് മോനെ ... മുസ്ലിം നാമം ഉപയോഗിച്ചു എന്ന് വച്ച് ഒരാള്‍ മുസ്ലിം ആകില്ല.. ഇസ്ലാമിന് എതിരെ പ്രവര്ത്തിക്കുനവന്‍ അത് മുസ്ലിം ആയാല്‍ പോലും ഇസ്ലാമിന്റെ ശത്രു ആണ് ,,, ഇനി ഒരു ഹിന്ദു സഹോദരന് ഇസ്ലാമിനെ എതിര്‍കുന്നില്ല എങ്കില്‍ അദ്ദേഹം എല്ലാവരെയും തുല്യരായി കാണുന്നു എങ്കില്‍ ഒരിക്കലും ഇസ്ലാമിന്റെ ശത്രുവും അല്ല.. ഇനിയെങ്കിലും പൊയ്മുഖം കളഞ്ഞു നേരായ രീതിയില്‍ സ്വന്തം നാമത്തില്‍ എതിര്ക്കു.. ആണത്തം കൈ വിടുന്ന ഹിന്ദുത്വ വാദികളുടെ ഈ തരത്തിലുള്ള വിഡ്ഢിത്തങ്ങള്‍ ഇനിയെങ്കിലും നിര്‍ത്തുക.
ഷിയാസ് കെ എച്ച് അവസാനം ഇട്ട പോസ്റ്റ് കണ്ടുനോക്കു... ഒരു അടിസ്ഥാനവും ഇല്ലാത്ത ഓരോ വിഡ്ഢിത്തം...
മുസ്ലിം അടക്കമുള്ള പ്രവാസികള്‍ മുസ്ലിം രാജ്യങ്ങളില്‍ ജോലി ചെയ്തു കോടിക്കണക്കിനു രൂപ മാസംതോറും ഇന്ത്യയിലേക്ക് പ്രത്യേകിച്ച് കേരളത്തിലേക്ക് ഒഴുകുന്നതോന്നും ഇയാള്‍ കണ്ടു കാണില്ല.. മുസ്ലിംകള് പരിപാവനമായി കാണുന്ന പരിശുദ്ധ ഹജ്ജ് കര്‍മം എന്ത് കൊണ്ട് ഇയാള്‍ക്ക് ഇത്രെയേറെ മനോവിഷമം ഉണ്ടാകുന്നു എന്നും മനസ്സിലവുനില്ല. ഇയാളുടെ ഈ പോസ്റ്റിനു ഒരു കമന്റ് കിട്ടിയത് ഇങ്ങനെ :
Sulaiman S Hameed വളരെ നല്ല അഭിപ്രായം ഷിയാസ് ............ഞാന്‍ കുറെ കാലമായി ചിന്തിക്കുന്ന ഒരു വിഷയമാണ് .............എന്റെ അമ്മ വിദേശത്താണ് ഇടക്കിടെ അമ്മയെ സന്ദര്‍ശിക്കുന്നതും ഇന്ത്യന്‍ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് കാരണമാകും so അമ്മയുടെ ഒരു ബ്രാഞ്ച് ഇവിടെ സ്ഥാപിച്ചു പ്രശ്നം പരിഹരിക്കാം ....IDEA തന്നതിന് BIG TANKS ............ഒരു സംശയം കൂടി പെടുക്കുമ്പോള്‍ (മൂത്രിക്കുംപോള്‍ ) വെള്ളം പുറത്തോട്ടു പോകുന്നു എന്തെങ്കിലും പ്രതിവിധി യുണ്ടോ ?
റൈറ്റ് തിന്കെര്സ് എന്ന ഗ്രൂപ്പില്‍ ടിയാന് ഇത് പോസ്റ്റ് ചെയ്തിടുണ്ട്.. നിങ്ങള്‍ ഇയാളെ മാക്സിമം റിപ്പോര്‍ട്ട് ചെയ്യുക... ഇയാളെ പോലുള്ള കപടന്മാരെ എതിര്‍ക്കുക...
വില കൂടുന്ന ദുബായ് റൂമുകള്‍
പ്രവാസികള്‍ക്ക് ഇന്ത്യന്‍ ഗവര്‍മെന്റിന്റെ വക ഇടയ്ക്കിടെ കിട്ടുന്ന നടുവൊടിക്കുന്ന "ആനുകൂല്യങ്ങള്‍ " താങ്ങാന്‍ തന്നെ ആവാത്ത അവസ്ഥയില്‍ ഇപ്പോള്‍ ദുബൈയിലെയും യുഎഇ യിലെ മറ്റു എമിറേറ്റ്ലെയും മറ്റു ജിസിസി രാജ്യങ്ങളിലെയും വര്‍ധിച്ചു വരുന്ന ഫ്ലാറ്റ് വാടക തീരാ ദുരിതത്തിലേക്ക് എത്തിക്കുനതായി വാര്‍ത്ത. ദുബൈയില്‍ പത്തു മുതല്‍ പതിനഞ്ചു ശതമാനം വരെ ആണ് വാടക വര്ധിപിചിടുള്ളത്. ബാചലെര് റൂമുകളില്‍ താമസിക്കുന്നവര്‍ക്കാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക. പല കേടിടങ്ങളും റിയല്‍ എസ്റ്റേറ്റ് ഗ്രൂപുകള്‍ ഒഴിപിച്ചു തുടങ്ങി എന്നാണ് വാര്‍ത്ത. കെട്ടിടത്തില്‍ പണി നടത്തണം എന്ന് പറഞ്ഞാണ് ഒഴിപിക്കുനത് എങ്കിലും വാടക ഉയര്‍ത്താനുള്ള കുറുക്കു വഴിയാണ് ഇതെന്നാണ് പറഞ്ഞു വരുന്നത്.ദുബായിക്ക് ഇത് വരെ ഉറപ്പു കിട്ടാത്ത EXPO 2020 യുടെ ഭാഗമായുള്ള വിലവര്‍ധന ആണിതെന്ന് കരുതപ്പെടുന്നു. ഇത് വരെ EXPO 2020 എന്ന സംരംഭം ദുബായിലേക്ക് കിട്ടുമെന്ന് ഇത് വരെ തീരുമാനംപോലും ആയില്ല എങ്കിലും വാടക കൂട്ടി കൂട്ടി സാധാരണ തൊഴിലാളികളുടെ നടുവൊടിക്കുന്ന രീതിയിലാണ് പോകുന്നത്. ശമ്പളം കൂടുന്നുമില്ല എന്നാല്‍ ചെലവ് കൂടുകയും ചെയ്യുന്നത് പ്രവാസികളുടെ നാട്ടിലേക്കുള്ള തിരിച്ചു പോക്കിന്റെ ഒഴുക്ക് വര്ധിപിക്കും.
മോഡിയെന്ന "പ്രധാന മന്ത്രി" യെ കുറിച്ച് സാധാരണ ഇന്ത്യക്കാരന്റെ കായ്ച്ചപ്പാട് ...
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രമുഖ സാഹിത്യകാരന്മാരായ അമിതാവ് ഘോഷും യു.ആര് അനന്തമൂര്‍ത്തിയും രംഗത്ത്. ഗുജറാത്ത് കലാപത്തില്‍ മോഡി കുറ്റക്കാരനാണെന്നും ബിജെപിക്കും മോഡിക്കും താന്‍ വോട്ട് ചെയ്യില്ലെന്നും പ്രമുഖ ബംഗാളി എഴുത്തുകാരനും പത്മശ്രീ ജേതാവുമായ അമിതാവ് ഘോഷ് പറഞ്ഞു.
രാഷ്ട്രീയവും ഹിന്ദു ദേശീയതയും കൂടികലരുന്നത് ഭീതിയോടെയാണ് കാണുന്നതെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഹിന്ദുത്വ രാഷ്ട്രീയം ഹിന്ദു മതത്തെയാണ് നശിപ്പിക്കുന്നത്. ഉന്നത സ്ഥാനങ്ങള്‍ക്കായി ചിലര്‍ ഹിന്ദു ദേശീയതയെ ഉപയോഗപ്പെടുത്തുകയാണ്.
ഇത് തീര്‍ത്തും അസ്ഥിരപ്പെടുത്തുന്ന ഒന്നാണെന്നും അദ്ദേഹം പ്രതികരിച്ചു. നരേന്ദ്ര മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍ താന്‍ രാജ്യം വിടുമെന്ന് പ്രമുഖ കന്നട എഴുത്തുകാരനും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ യു.ആര് അനന്തമൂര്‍ത്തി ഇന്നലെ വ്യക്തമാക്കിയിരുന്നു.
വര്‍ഗീയ വാദിയായ മോഡിക്ക് പ്രാചീന ഭാരതത്തെ പ്രതിഫലിപ്പിക്കാനോ ആധുനിക ഇന്ത്യയെ പടുത്തുയര്‍ത്താനോ കഴിയില്ല.
മോഡി പ്രധാനമന്ത്രിയായിരിക്കെ രാജ്യത്ത് നില്ക്കാന് താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമൂഹ്യ ബോധവും ഉത്തരവാദിത്ത ബോധവുമുള്ള ഒരാളും മോഡിയെ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കില്ലെന്നും മഹാത്മാ ഗാന്ധിയും നെഹ്റുവിനെയും പോലെ ആധുനിക ഇന്ത്യയുടെ നിര്‍മിതിക്ക് മോഡി അനുയോജ്യനല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നോബല്‍ ജേതാവായ അമൃത്യസെന്നും നേരത്തെ മോഡിക്കെതിരെ രംഗത്തെത്തിയിരുന്നു. ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ പരാജയപ്പെട്ട മോഡിയെ പ്രധാനമന്ത്രിയായി കാണാന്‍ രാജ്യത്തെ പൗരനെന്ന നിലക്ക് താന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
post courtesy : Muhammed Shanid
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)