: : : : :Shareef Kpm: : : : :
അത്താഴം
റമളാന്‍ രാത്രിയില്‍ അത്താഴം പ്രത്യേകം സുന്നത്തുണ്ട്. അര്‍ദ്ധ രാത്രിയോടെയാണതിന്റെ സമയം. രണ്ട് ലക്ഷ്യങ്ങളാണ് അത്താഴത്തിന് പിന്നില്‍.....,.....
(1)വ്രതത്തിന് ശക്തി പകരുക
(2)പൂര്‍വ്വ വേദക്കാരില്‍ നിന്നും മാറ്റമുണ്ടായിരിക്കുക.
"അനസ്(റ)പറയുന്നതായിക്കാണാം , പ്രവാചകര്‍(സ) പറഞ്ഞു നിങ്ങള്‍ അത്താഴം കഴിക്കുക .തീര്‍ച്ചയായും അതില്‍ ബറകത്തുണ്ട്''(ബുഖാരി,മുസ്ള്ലിം )
"ഒരിറക്ക് വെളളം കൊണ്െടങ്ക്ിലും നിങ്ങള്‍ അത്താഴം കഴിക്കുക''(ഇബ്നു ഹിബ്ബാന്‍)
അനുബന്ധം
കേവലം ഉപരി വിപ്ലവമായ ഉപവാസം കൊണ്ട് നോമ്പ്ന്റെ ഉദ്ദിഷ്ട ഫലം ചയ്യില്ല.നോമ്പിന്റെ ആന്തരികാര്‍ഥം നിലനിര്‍ത്താന്‍ ഗീബത്ത്,ഏഷണി,കളവ് പോലുള്ള നോമ്പിന്റെ പ്രതിഫലം നഷ്ടപ്പെടുത്തുന്ന തെറ്റുകളില്‍ നിന്നും വിട്ടു നില്‍ക്കേണ്ടതുണ്ട്.
പ്രവാചകന് (സ്വ) പറഞ്ഞു " എത്ര എത്ര നോമ്പുകാരാണ് അവന്റെ നോമ്പില്‍ നിന്ന് അവന് വിശപ്പും ദാഹവുമല്ലാതെ യാതൊന്നും ലഭിക്കുകയില്ല.''(ഇബ്നു മാജ)
(1)വ്രതത്തിന് ശക്തി പകരുക