Search the blog

Custom Search

ആരാണ് ഇന്ത്യൻ മുജാഹിദീൻ...??? - ഇതാണ് സത്യം

 : : : : : : :Siddeeq K Kizhakkethil : : : : : : :

ഇന്ത്യൻ മുജാഹിദീൻ...

ഭയങ്കരന്മാരാണു അവർ. എവിടെ എപ്പൊ ആരു ബോമ്പ്‌ പൊട്ടിച്ചാലും അതിന്റെ പിതൃത്വം ഏറ്റെടുക്കാൻ മാത്രം ധൈര്യമുള്ളവർ.

പ്രസിഡന്റോ സെക്ക്രട്ടറിയോ ഇല്ലാത്ത ലോകത്തെ അപൂർവ്വം സഘടനകളിൽ ഒന്ന്. ആസ്ഥാനമോ ഒഫീസോ ഇല്ലാതെ, കൂടി ഇരിക്കാൻ ഒരിടം ഇല്ലാഞ്ഞിട്ടും കൃത്യമായി സ്ഫോടനങ്ങൾ നടത്താൻ കെൽപ്പുള്ള ഭീകരർ..

ഇതുവരെ കുറേ പേരെ അറസ്റ്റ്‌ ചെയ്ത്‌ തല്ലിയുംകൊന്നും പറയിപ്പിച്ചിട്ടും എവിടെയാണു ആസ്ഥാനമെന്നോ ആരാണു നേതാവന്നോ പിടുത്തം കൊടുക്കാത്ത അധിഭയങ്കരർ...

എന്താല്ലേ ഈ ഇന്ത്യൻ മുജാഹിദീൻ!

കുഞ്ഞുങ്ങൾ ചോറു തിന്നാതിരിക്കുമ്പോൾ ഉമ്മമാർ പറയും വേഗം തിന്നോ ഇല്ലേൽ പൊത്താമ്പി വരും. നിന്നെ ഞാൻ പോത്താമ്പിക്ക്‌ കൊടുക്കും. ഇത്‌ കേട്ടാൽ കുട്ടികൾ ചോറു പാത്രം കാലിയാക്കും..

എന്നാൽ ഈ പോത്താമ്പി എന്താണെന്നോ ആരാണന്നോ കുട്ടികൾക്ക്‌ ആർക്കും ഇതുവരെ പിടുത്തം കിട്ടിയിട്ടില്ല. അവരും അവരുടെ ഉമ്മമാരും ഇതുംവരെ കണ്ടിട്ടില്ല. എന്നാലും അങ്ങനെ ഒരു സാധനം ഉണ്ട്‌! അത്‌ വരും കുട്ടികളെ പിടിച്ച്‌ തിന്നും...

ഇന്ന് പോത്താമ്പിയോട്‌ ഉപമിക്കാൻ പറ്റുന്ന ഒന്നു ഇന്ത്യാ മഹാ രാജ്യത്ത്‌ ഉണ്ടെങ്കിൽ അത്‌ നിസംശയം ഇന്ത്യൻ മുജാഹിദീൻ മാത്രാ....

എന്താലേ....:)

റമദാനിലെ രാത്രി - പുണ്യത്തിന്റെ രാത്രി

അതെ, റമദാനിലെ രാത്രികളാണ് നമ്മിലേക്ക് കടന്നു വന്നിരിക്കുന്നത്.... പ്രവാചകവചനങ്ങളില്‍ ഒട്ടേറെ പ്രകീര്‍ത്തിക്കപ്പെട്ട രാത്രികള്‍… പുണ്യങ്ങളുടെ പൂക്കാലത്തിന് തുടക്കം കുറിക്കുന്ന പവിത്രനിമിഷങ്ങള്‍…

ഈ രാത്രികള്‍ ആരാധനയുടേതാവട്ടെ. എന്നും വേണ്ടുവോളം കിടന്നുറങ്ങുന്ന നമുക്ക് ഒരു രാത്രിയെങ്കിലും പടച്ചതമ്പുരാന് വേണ്ടി മാറ്റിവെക്കാനാവില്ലേ. ആ രാത്രിയിലെ ഏറ്റവും പുണ്യകരമായ അത്താഴസമയ നിമിഷങ്ങളെങ്കിലും അല്ലാഹുവിന് മുമ്പില്‍ സുജൂദിലായി സജീവമാക്കാന്‍ നമുക്ക് സാധിക്കില്ലേ....

ആദ്യമായി നമുക്ക് അല്ലാഹുവിന് സ്തുതികളര്‍പ്പിക്കാം, ഈ പുണ്യമുഹൂര്‍ത്തം നമുക്ക് സമ്മാനിച്ചതിന്… അവന്‍റെ എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹാശിസ്സുകള്‍ക്ക്… സര്‍വ്വോപരി വിശുദ്ധ ഇസ്ലാമും ഈമാനും നമുക്ക് സമ്മാനിച്ചതിന്…

ശേഷം നമുക്ക് നാഥനിലേക്ക് കൈകളുയര്‍ത്താം…. ചെയ്തുപോയ ദോഷങ്ങളോര്‍ത്ത് പശ്ചാത്തപിക്കാം…. വിറക്കുന്ന കൈകളോടെ… ഉതിര്‍ന്ന് വീഴുന്ന കണ്ണീര്‍തുള്ളികളുടെ അകമ്പടിയോടെ… ഈ രാത്രി നമുക്ക് ഉണര്‍ന്നിരിക്കാം… നമ്മുടെ സകലമാന പ്രശ്നങ്ങളും ആ തിരുസവിധത്തില്‍ ഇറക്കിവെക്കാം… ഐഹിക പാരത്രിക വിജയത്തിനായി കേണപേക്ഷിക്കാം….

ഈ രാത്രിയില്‍ നമുക്ക് പ്രാര്‍ത്ഥിക്കാം… നമുക്ക് വേണ്ടി…നമ്മുടെ മാതാപിതാക്കള്‍ക്ക് വേണ്ടി.. ഗുരുജനങ്ങള്‍ക്ക് വേണ്ടി… നമ്മുടെ ബന്ധപ്പെട്ടവര്‍ക്ക് വേണ്ടി.. നമ്മെ സഹായിച്ച മുഴുവന്‍ ആളുകള്‍ക്കും വേണ്ടി… സര്‍വ്വോപരി, വിവിധ ഭാഗങ്ങളില്‍ കഷ്ടതയനുഭവിക്കുന്ന മുസ്‌ലിം സമൂഹത്തിന് വേണ്ടി… മനുഷ്യകുലത്തിന്‍റെ നന്മക്കും സുശാന്തിക്കും വേണ്ടി…

:::::Abdul Aziz Sahib.:::::

LIKE കിട്ടാനായി ഒരു ചുംബനം

ഏറ്റവും നല്ല ഒരു പോസ്റ്റ്‌ ആണെന്ന് തോനിയത് കൊണ്ട് ബ്ലോഗ്ഗില്‍ ഉള്പെടുത്താം എന്ന് കരുതി.... 

POSTED BY : Nilavu - നിലാവ്

TO LIKE THIS PAGE : https://www.facebook.com/Changathikkootam?ref=stream&hc_location=stream

ഭാര്യയെ ചുംബിച്ചു നില്ക്കുന്ന ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത ശേഷമാണ് അയാള് അന്ന് ഓഫീസിൽ പോയത്... അയാൾക്കറിയാമായിരുന്നു, ഒരു പാട് പേര് ഇത് കണ്ടു ആശ്ചര്യപ്പെടുമെന്ന്...പല സദാചാര വാദികളുടേയും കുരു പൊട്ടുമെന്ന്....ഒരു പക്ഷെ ഭാര്യയോ അവളുടെ വീട്ടുകാരോ തന്നോട് ദേഷ്യപ്പെടു മെന്നു...പക്ഷെ അതിനെക്കാളൊക്കെ അയാളെ സന്തോഷിപ്പിച്ചത് കിട്ടാൻ പോവുന്ന ലൈക്കുകളുടെയും കമന്റുകളുടെയും എണ്ണമാണ്...വളരെ സ്വതന്ത്രമായ ഒരു ലോകം സ്വപ്നം കാണുന്ന കുറെ പേരുടെ കമന്റുകൾ വന്നു തന്റെ ഫേസ് ബുക്ക്‌ പ്രൊഫൈൽ നിറയുന്നത് ആലോചിച്ചപ്പോൾ തന്നെ അയാള്ക്ക് ആകെ കൂടെ ആവേശമായി...ഇതിനു മുമ്പൊരിക്കൽ ഒരാൾ ഇത് പോലെ ഒരു ഫോട്ടോ ഫേസ് ബുക്കിൽ ഇട്ടപ്പോൾ ലൈക്കുകൾ ആയിരം കടന്നതാണ്....

ബസിൽ ഇരിക്കുമ്പോ ആരൊക്കെയോ ലൈക്‌ ചെയ്തതും കമന്റ്‌ ചെയ്തതും പറഞ്ഞു കൊണ്ട് മൊബൈലിൽ മെസ്സേജ് വരുന്നുണ്ടായിരുന്നു...എല്ലാം കൂടെ ഓഫീസിൽ എത്തിയ ശേഷം നോക്കാം എന്ന് വിചാരിച്ചു ചെറുതായൊന്നു മയങ്ങി.. അപ്പോഴാണ്‌ കൂട്ടുകാരൻറെ വിളി ..
"എടാ നീ എന്ത് ധൈര്യത്തിലാ ആ ഫോട്ടോ ഇട്ടതു...അതും നീയും ഭാര്യയും കൂടി നില്‍ക്കുന്ന ഫോട്ടോ....".
അയാള്‍ ആഞ്ഞൊന്നു ചിരിച്ചു...എന്നിട്ട് പറഞ്ഞു..""നീ ഇങ്ങനെ ടെന്‍ഷന്‍ ആവല്ലെടാ.. ഇന്ന് ലോകം വളരെ വികസിച്ചിരിക്കുന്നു...ആള്‍ക്കാരുടെ ഒക്കെ കാഴ്ചപ്പാട് മാറിയിരിക്കുന്നു...എന്തിനധികം പറയുന്നു ഇഷ്ടമുള്ളവരുടെ കൂടെ പോവുന്നതിനെ എതിര്‍ക്കുന്നവരെ ആളുകള്‍ കപട സദാചാര വാദി എന്നാണു ഇപ്പൊ വിളിക്കുന്നത്‌ തന്നെ...അതല്ലേ ഇത്തരം കാര്യങ്ങള്‍ക്ക് ഇത്രേം ലൈക്കും കമന്റും ഷെയറും...ഇതാണേൽ ഞാനും വൈഫും......"...പിന്നീട് മറു തലക്കല്‍ നിന്നും ഒന്നും കേട്ടില്ല...
ഓഫീസില്‍ എത്തിയ ഉടനെ ഫേസ് ബുക്ക്‌ തുറന്നു നോക്കി....സന്തോഷം കൊണ്ടയാള്‍ക്ക് നില്‍ക്കാന്‍ കഴിഞ്ഞില്ല...838 ലൈക്കും 613 കമന്റും 127 ഷെയറും....ജീവിതത്തില്‍ ഇന്ന് വരെ ഇത്രേം കിട്ടിയിട്ടില്ല...കമന്റുകളില്‍ പലരും ഇങ്ങനെ ഒരു പോസ്റ്റ്‌ ഇട്ടതിനെ എതിര്‍ത്ത് പറയുന്നുണ്ടെങ്കിലും ഫേസ് ബുക്ക്‌ പുരോഗമന വാദികള്‍ അതിനൊക്കെ ചുട്ട മറുപടി കൊടുക്കുന്നുണ്ട്...മാത്രമല്ല ഇങ്ങനെ ഒരു ധൈര്യം കാട്ടിയതിനു ഒരു പാട് അഭിനന്ദനങ്ങളും....എല്ലാവരുടെ കമന്റുകളും ലൈക് ചെയ്ത ശേഷം ഓഫീസ് വര്‍ക്ക്‌ കുറച്ചു ചെയ്തെന്നു വരുത്തി പിന്നേം അയാള്‍ ഫേസ് ബൂക്കിലോട്ടു ഊളിയിട്ടു....
വൈകുന്നേരം ഓഫീസില്‍ നിന്ന് ഇറങ്ങാന്‍ നേരമാണ് പഴയ സുഹൃത്ത്‌ പിന്നെയും വിളിക്കുന്നത്‌...."എടാ ഞാന്‍ ഒരു ലിങ്ക് അയച്ചിട്ടുണ്ട്...നീ ഒന്ന് നോക്ക്...".
മെസ്സേജ് ഇന്‍ബോക്സ്‌ തുറന്നു ആ ലിങ്കില്‍ ഒന്ന് കയറി നോക്കി...സംഗതി മറ്റെതാണ്....ഇതൊക്കെ ഇവനെന്തിനാ എനിക്കയക്കുന്നെ...അതും ഓഫീസിലേക്ക്....ക്ലോസ് ബട്ടണ്‍ അമര്ത്താന്‍ മൗസ് കൊണ്ട് പോവുമ്പോ അയാള്‍ ഫോട്ടോ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി...അതിലെ സ്ത്രീ....ഇത്....ഇത് ഞാന്‍ രാവിലെ ഇട്ട ഫോട്ടോ അല്ലെ....അത് എഡിറ്റ്‌ ചെയ്തു....അതെ...ആ ഫോട്ടോ തന്നെ...പക്ഷെ ഒരു ഭാഗത്ത്‌ ഞാനല്ല...വേറെ ഏതോ ഒരാള്‍...അയാളുടെ കൈകള്‍ പല സ്ഥലങ്ങളിലാണ്...ഭാര്യയുടെ ഫോട്ടോയിലെ ഭാവം അങ്ങനെ 

ആയതിനാല്‍ എഡിറ്റ്‌ ചെയ്തതാണ് എന്ന് പെട്ടെന്ന് തോന്നുകയും ഇല്ല...ഈശ്വരാ....ഇതാര് ചെയ്തു...ഞാന്‍ ഇട്ട ഫോട്ടോ...ആരോട് പറയും ഞാൻ ...അതും ഈ ഫോട്ടോ ഇപ്പൊ തന്നെ 1000 ഷെയറുകള്‍ കടന്നിരിക്കുന്നു...ഇനി എന്ത് ചെയ്യും.....അയാള്‍ക്ക്‌ കണ്ണുകളില്‍ ഇരുട്ട് പരന്നു......

(y)

v'shnu

പ്രാർത്ഥനകൾ കൂടുതൽ ഫലപ്രദമാകാൻ !!!

posted by :::::Ashfak Safikas :::::

 പ്രാർത്ഥനകൾ ഫലപ്രദമാകാൻ ശ്രദ്ദിക്കേണ്ട 15 കാര്യങ്ങൾ

നമ്മളെല്ലാം പലപ്പോഴായി ഒരുപാട് നേരം പ്രാർത്ഥിക്കുന്നവരാണ്.

അല്ലാഹു പറയുന്നു :" ( നബിയേ ) പറയുക : ‘ നിങ്ങളുടെ പ്രാർത്ഥനയില്ലെങ്കിൽ എന്റെ രക്ഷിതാവ് നിങ്ങൾക്ക് എന്തു പരിഗണന നൽകാനാണ് ? ‘ " ( വിശുദ്ധഖുർആൻ 25 : 77 ) 

പ്രാർത്ഥനകൾ കൂടുതൽ ഫലപ്രദമാകാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ദിക്കാവുന്നതാണ്.

  • അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുക.
  • അല്ലാഹുവിനെ പുകഴ്ത്തി, വാഴ്ത്തി നബി (സ) യുടെ പേരിൽ സ്വലാത്ത് ചൊല്ലി പ്രാർത്ഥിക്കുക, അപ്രകാരം തന്നെ പ്രാർത്ഥന അവസാനിപ്പിക്കുക.
  • ഉത്തരം കിട്ടൂ‍മെന്ന ഉറപ്പോടെ പ്രാർത്ഥിക്കുക.
  • പ്രാർത്ഥിക്കുമ്പോൾ പിന്നേയും പിന്നേയും ചോദിക്കുക, ഉത്തരം കിട്ടാൻ ധ്രിതി കാണിക്കാതിരിക്കുക.
  • പ്രാർത്ഥിക്കുമ്പോൾ ഉള്ളറിഞ്ഞൂ പ്രാർത്ഥിക്കുക.
  • സൌഖ്യമുള്ളപ്പോഴും പ്രയാസത്തിലും പ്രാർത്ഥിക്കുക.
  • കുടുംബത്തിനും സമ്പത്തിനും മക്കൾക്കും സ്വന്തത്തിനും എതിരായി പ്രാർത്ഥിക്കാതിരിക്കുക.
  • ശബ്ദം താഴ്ത്തി പ്രാർത്ഥിക്കുക.
  • പാപങ്ങൾ ഏറ്റ് പറയുക, പൊറുക്കലിനെ തേടുക.
  • പ്രത്യേക ആവശ്യങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുമ്പോൾ മൂന്ന് തവണ ആവർത്തിക്കുക.
  • പ്രാർത്ഥിക്കുമ്പോൾ കൈകൾ ഉയർത്തുക.
  • അല്ലാഹുവിന്റെ ഉത്തമ നാമങ്ങളേയും സ്വയം ചെയ്ത സൽകർമ്മങ്ങളേയും മുൻനിർത്തി പ്രാർത്ഥിക്കുക.
  • അന്യരെ ചൂഷണം ചെയ്തെടുത്തത് ( കളവ്, കൈക്കൂലി, ചതി, വഞ്ചന, പലിശ, സ്ത്രീധനം ) ചെയ്ത് എടുത്തത് തൌബ ചെയ്യുന്നതോടൊപ്പം അവ അവകാശികൾക്ക് തിരിച്ച് നൽകുക.
  • പ്രാർത്ഥന ആത്മാർത്ഥമായിരിക്കുക.
  • എല്ലാ തെറ്റ് കുറ്റങ്ങളിൽ നിന്നും വിട്ട് നിൽക്കുക.
അല്ലാഹു പയുന്നു: “ താഴ്മയോടുകൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങൾ നിങ്ങളുടെ പ്രാർത്ഥിക്കുക. പരിധി വിട്ട് പോകുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെയില്ല” ( വിശുദ്ധഖുർആൻ 7:55 ) 

ആരാണീ രാഹുല്‍ ഈശ്വര്‍ ?? (മലയാളി ഹൌസ് സ്റ്റാര്‍)).),)

ഒരാള്‍ സാമ്രാജ്യത്ത വാദിയാണോ, ഹിന്ദുത്വ ഭീകര വാദിയാണോ അതോ മതേതര വാദിയാണോ എന്നൊക്കെ തീരുമാനിക്കുന്നത് അയാളുടെ സാമൂഹിക പ്രശ്നങ്ങളിലെ നിലപാടിനെ വിലയിരുത്തികൊണ്ടാവണമല്ലോ. കേവലം കുറി തൊടുന്നത് കൊണ്ടോ തൊപ്പി വെക്കുന്നത് കൊണ്ടോ മത നിഷ്ഠയോടെ ജീവിക്കുന്നത് കൊണ്ടോ ആരും ആരെയും വര്‍ഗീയ വാദിയായി കാണാതിരിക്കാനുള്ള പക്വതയൊക്കെ മലയാളീ യുവത്വത്തിനുണ്ട്.

രാഹുല്‍ ചാനല്‍ ചര്‍ച്ചകളില്‍ പ്രതേകിച്ചും ഇന്ഗ്ലീഷ്‌ ചാനലുകളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ്. സംവാദത്തിന്‍റെ എല്ലാ "മന്‍തിഖ് രസതന്ത്രങ്ങളും" ചെറു പ്രായത്തില്‍ തന്നെ വശത്താക്കിയ മിടുക്കന്‍. താന്‍ ജോ.കണ്‍വീനര്‍ ആയ ഹിന്ദു പാര്‍ലമെന്‍റ് "വിശാല ഹിന്ദു ഐക്യം" സൃഷ്ടിച്ചു ബ്രഹാമണയ മേധാവിത്തം തന്ത്ര പൂര്‍വം നില നിറുത്താനുള്ള ഗൂഡ പദ്ധതികളോടെ മുന്നോട്ടു പോയികൊണ്ടിരിക്കുകയാണ്. രാഹുല്‍ പങ്കെടുക്കന്ന മുഴുവന്‍ ചാനല്‍ ചര്‍ച്ചകളുടെ ക്ലിപുകളില്‍ എതിരാളികളുടെ പ്രതികരണങ്ങള്‍ ഒക്കെ കത്രിക വെച്ച് രാഹുല്‍ തന്നെ "ഹിന്ദു പാര്‍ലമെന്‍റ്" എന്ന പേരില്‍ യു.ട്യൂബില്‍ അപ്‌ലോഡ്‌ ചെയ്യാറുണ്ട്. അദ്ദേഹത്തിന്‍റെ ചാനല്‍ ചര്‍ച്ചകളില്‍ അദ്ദേഹം മുന്നോട്ടു വെക്കുന്ന വാദഗതികള്‍ നോക്കാം.

1. ലവ് ജിഹാദ്‌ ഉണ്ട്. എല്ലാ പോലീസ്‌ സൂപ്രണ്ട്മരെക്കൊണ്ടും നേരിട്ട് അന്വേഷിപ്പിച്ചു ജ. ശശിധരന്‍ നമ്പ്യാര്‍ അസന്ദിഗ്ധമായി ലവ് ജിഹാദ്‌ കുപ്രചരണം മാത്രമാണു എന്ന് കണ്ടെത്തിയെങ്കിലും മറ്റു സംഘികളെ പോലെ രാഹുലും വിഷം ചീറ്റി കൊണ്ടിരിക്കുന്നു. എല്ലാം മുസ്ലിംകളും ലവ് ജിഹാദികള്‍ അല്ല എന്ന് പറഞ്ഞു രാഹുല്‍ മുസ്ലിംകളോട് അല്പം ആനുകൂല്യം കാണിച്ചു അതിനു പകരമായി അയാള്‍ക്ക് മതേതര പട്ടം ഉറപ്പ്‌ വരുത്തും..

2. ബാബരി മസ്ജിദ്‌ തകര്‍ത്ത സ്ഥലത് തന്നെ രാമ ക്ഷേത്രം പണിയണം. രഹുലിനും തോഗാഡിയ്ക്കും ഒരേ അഭിപ്രായം. പക്ഷെ "തര്‍ക്ക മന്ദിരം" തകര്‍ക്കല്‍ ഒരു ലീഗല്‍ വയലെഷന്‍ ആയതിന്‍റെ പേരില്‍ ആ സംഭവത്തെ രാഹുല്‍ ഒന്ന് അപലപിക്കും. പകരം അയാളെ മതേതര വാദിയായി നാം അന്ഗീകരിക്കണം പോലും.

3. മലേഗാവ് കേസിലെ അസീമനന്ത ടീം കുറ്റവാളികള്‍ ആണെന്ന് പറയരുത്. കാരണം കോടതിയുടെ അവസാന വിധിന്യായം വരനിരിക്കുന്നെയുല്ലല്ലോ. ഇനി കോടതി നിരപരാധി എന്ന് പ്രഖ്യപിച്ചാലും മഅദനിയും ഹിന്ദുത്വ സ്ഫോടനങ്ങളുടെ പേരില്‍ അകത്തു കിടക്കുന്ന മറ്റു മുസ്ലിംകളെയും കുറ്റവാളികളായി തന്നെ രാഹുലിനു കാണാന്‍ കഴിയൂ. 

4. കര്‍ക്കരെയും "WHO KILLED KARKARE " എഴുതിയ ഐ.ജി മുഷിരിഫും, ഗുജറാത്ത്‌ മുന്‍ ഡി.ജി.പി കെ.ബി ശ്രീകുമാറും അരുന്ധതി റോയിയും ടീല്‍ത്താ സെദല്‍ വാദും എല്ലാം രാഹുലിന്‍റെ ഭാഷയില്‍ തീവ്രവാദികളുടെ പക്ഷം നില്‍ക്കുന്ന "പബ്ല്സിടി ഫ്രീക്കുകള്‍". ഇഷ്രത്ത്‌ ജഹാനെയും സുഹറബുധീന്‍ ഷെയ്ഖ്ന്‍റെ ഭാര്യ കൌസര്‍ ബീയെയും വ്യജ ഏറ്റു മുട്ടല്‍ നാടകം നടത്തി ബലാല്‍സംഗം ചെയ്തു കൊന്ന ഡി.ഐ.ജി വന്‍സാരയും ടീമും ധീര ദേശാഭിമാനികള്‍. 

മുഴുത്ത ബ്രാഹ്മണ്യ ജാതി ചിന്തയും പരമത വിദ്വേഷവും രാഹുലും മറ്റു സംഘികളെ പോലെ "ആത്മീയ ദേശീയതയില്‍" സുന്ദരമായി പൊതിഞ്ഞു കെട്ടി വെച്ചിര്‍ക്കുന്നു. ഹിറ്റ്‌ലര്‍-ഗോള്‍വാള്‍ക്കര്‍ മാതൃകയില്‍ തന്നെ.

ശബരിമലയുടെയും വാവരുടെയും മതേതര പാരസ്പര്യം മുഖം മൂടിയായി ധരിച്ചാല്‍ ഉള്ളിലെ മോഡിയെ ആരും തിരിച്ചറിയില്ല എന്ന് അയാള്‍ വെറുതെ സ്വപനം കാണുന്നു. പുതിയ സംഭവം ഒരു സെറ്റ്‌ ബാക്ക് ആയി എന്ന് രാഹുലിനു തന്നെ തോന്നിയത്‌ കൊണ്ടാണ് ടെഹെല്ക സ്റ്റിംഗ് ഒപെരേഷനില്‍ കാശു വാങ്ങി കലാപം നടത്താന്‍ പോലും ധൈര്യം കാണിച്ച ശ്രീരാമ സേനയെ പോലെയുള്ള ഉഗ്ര വിഷങ്ങലുമായുള്ള ബന്ധം വെളിപെടുത്തിയ ഇന്‍റലിജന്‍സ്‌ റിപ്പോര്‍ട്ട് പുറത്ത്‌ വന്ന വാര്‍ത്തയെ ഒരു "കുറി പ്രശ്നം" ആയി വഴിതിരിച്ചു വിടാന്‍ അയാള്‍ ശ്രമിക്കുന്നത്...
ആരാണീ രാഹുല്‍ ഈശ്വര്‍ ?
ഒരാള്‍ സാമ്രാജ്യത്ത വാദിയാണോ, ഹിന്ദുത്വ ഭീകര വാദിയാണോ അതോ മതേതര വാദിയാണോ എന്നൊക്കെ തീരുമാനിക്കുന്നത് അയാളുടെ സാമൂഹിക പ്രശ്നങ്ങളിലെ നിലപാടിനെ വിലയിരുത്തികൊണ്ടാവണമല്ലോ. കേവലം കുറി തൊടുന്നത് കൊണ്ടോ തൊപ്പി വെക്കുന്നത് കൊണ്ടോ മത നിഷ്ഠയോടെ ജീവിക്കുന്നത് കൊണ്ടോ ആരും ആരെയും വര്‍ഗീയ വാദിയായി കാണാതിരിക്കാനുള്ള പക്വതയൊക്കെ മലയാളീ യുവത്വത്തിനുണ്ട്.

രാഹുല്‍ ചാനല്‍ ചര്‍ച്ചകളില്‍ പ്രതേകിച്ചും ഇന്ഗ്ലീഷ്‌ ചാനലുകളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ്. സംവാദത്തിന്‍റെ എല്ലാ "മന്‍തിഖ് രസതന്ത്രങ്ങളും" ചെറു പ്രായത്തില്‍ തന്നെ വശത്താക്കിയ മിടുക്കന്‍. താന്‍ ജോ.കണ്‍വീനര്‍ ആയ ഹിന്ദു പാര്‍ലമെന്‍റ്  "വിശാല ഹിന്ദു ഐക്യം" സൃഷ്ടിച്ചു ബ്രഹാമണയ മേധാവിത്തം തന്ത്ര പൂര്‍വം നില നിറുത്താനുള്ള ഗൂഡ പദ്ധതികളോടെ മുന്നോട്ടു  പോയികൊണ്ടിരിക്കുകയാണ്. രാഹുല്‍ പങ്കെടുക്കന്ന മുഴുവന്‍ ചാനല്‍ ചര്‍ച്ചകളുടെ ക്ലിപുകളില്‍ എതിരാളികളുടെ പ്രതികരണങ്ങള്‍ ഒക്കെ കത്രിക വെച്ച് രാഹുല്‍ തന്നെ "ഹിന്ദു പാര്‍ലമെന്‍റ്" എന്ന പേരില്‍ യു.ട്യൂബില്‍ അപ്‌ലോഡ്‌ ചെയ്യാറുണ്ട്. അദ്ദേഹത്തിന്‍റെ ചാനല്‍ ചര്‍ച്ചകളില്‍ അദ്ദേഹം മുന്നോട്ടു വെക്കുന്ന വാദഗതികള്‍ നോക്കാം.

1. ലവ് ജിഹാദ്‌ ഉണ്ട്. എല്ലാ പോലീസ്‌ സൂപ്രണ്ട്മരെക്കൊണ്ടും നേരിട്ട് അന്വേഷിപ്പിച്ചു ജ. ശശിധരന്‍ നമ്പ്യാര്‍ അസന്ദിഗ്ധമായി ലവ് ജിഹാദ്‌ കുപ്രചരണം മാത്രമാണു എന്ന് കണ്ടെത്തിയെങ്കിലും മറ്റു സംഘികളെ പോലെ രാഹുലും വിഷം ചീറ്റി കൊണ്ടിരിക്കുന്നു. എല്ലാം മുസ്ലിംകളും ലവ് ജിഹാദികള്‍ അല്ല എന്ന് പറഞ്ഞു രാഹുല്‍ മുസ്ലിംകളോട് അല്പം ആനുകൂല്യം കാണിച്ചു അതിനു പകരമായി അയാള്‍ക്ക് മതേതര പട്ടം ഉറപ്പ്‌ വരുത്തും..

2. ബാബരി മസ്ജിദ്‌ തകര്‍ത്ത സ്ഥലത് തന്നെ രാമ ക്ഷേത്രം പണിയണം. രഹുലിനും തോഗാഡിയ്ക്കും  ഒരേ അഭിപ്രായം. പക്ഷെ "തര്‍ക്ക മന്ദിരം" തകര്‍ക്കല്‍ ഒരു ലീഗല്‍ വയലെഷന്‍ ആയതിന്‍റെ പേരില്‍ ആ സംഭവത്തെ രാഹുല്‍ ഒന്ന് അപലപിക്കും. പകരം അയാളെ മതേതര വാദിയായി നാം അന്ഗീകരിക്കണം പോലും.

3. മലേഗാവ് കേസിലെ അസീമനന്ത ടീം കുറ്റവാളികള്‍ ആണെന്ന് പറയരുത്. കാരണം കോടതിയുടെ അവസാന വിധിന്യായം വരനിരിക്കുന്നെയുല്ലല്ലോ. ഇനി കോടതി നിരപരാധി എന്ന് പ്രഖ്യപിച്ചാലും മഅദനിയും ഹിന്ദുത്വ സ്ഫോടനങ്ങളുടെ പേരില്‍ അകത്തു കിടക്കുന്ന മറ്റു മുസ്ലിംകളെയും കുറ്റവാളികളായി തന്നെ രാഹുലിനു കാണാന്‍ കഴിയൂ. 4. കര്‍ക്കരെയും "ഹൂ കില്‍ഡ കര്‍ക്കരെ" എഴുതിയ ഐ.ജി മുഷിരിഫും, ഗുജറാത്ത്‌ മുന്‍ ഡി.ജി.പി കെ.ബി ശ്രീകുമാറും അരുന്ധതി റോയിയും ടീല്‍ത്താ സെദല്‍ വാദും എല്ലാം രാഹുലിന്‍റെ  ഭാഷയില്‍ തീവ്രവാദികളുടെ പക്ഷം നില്‍ക്കുന്ന "പബ്ല്സിടി ഫ്രീക്കുകള്‍". ഇഷ്രത്ത്‌ ജഹാനെയും സുഹറബുധീന്‍ ഷെയ്ഖ്ന്‍റെ ഭാര്യ കൌസര്‍ ബീയെയും വ്യജ ഏറ്റു മുട്ടല്‍ നാടകം നടത്തി ബലാല്‍സംഗം ചെയ്തു കൊന്ന ഡി.ഐ.ജി വന്‍സാരയും ടീമും ധീര ദേശാഭിമാനികള്‍. 

      മുഴുത്ത ബ്രാഹ്മണ്യ ജാതി ചിന്തയും പരമത വിദ്വേഷവും രാഹുലും മറ്റു സംഘികളെ പോലെ "ആത്മീയ ദേശീയതയില്‍" സുന്ദരമായി പൊതിഞ്ഞു കെട്ടി വെച്ചിര്‍ക്കുന്നു. ഹിറ്റ്‌ലര്‍-ഗോള്‍വാള്‍ക്കര്‍  മാതൃകയില്‍ തന്നെ.

     ശബരിമലയുടെയും വാവരുടെയും മതേതര പാരസ്പര്യം മുഖം മൂടിയായി ധരിച്ചാല്‍ ഉള്ളിലെ മോഡിയെ ആരും തിരിച്ചറിയില്ല എന്ന് അയാള്‍ വെറുതെ സ്വപനം കാണുന്നു. പുതിയ സംഭവം ഒരു സെറ്റ്‌ ബാക്ക് ആയി എന്ന് രാഹുലിനു തന്നെ തോന്നിയത്‌ കൊണ്ടാണ് ടെഹെല്ക സ്റ്റിംഗ് ഒപെരേഷനില്‍ കാശു വാങ്ങി കലാപം നടത്താന്‍ പോലും ധൈര്യം കാണിച്ച ശ്രീരാമ സേനയെ പോലെയുള്ള ഉഗ്ര വിഷങ്ങലുമായുള്ള ബന്ധം വെളിപെടുത്തിയ ഇന്‍റലിജന്‍സ്‌  റിപ്പോര്‍ട്ട് പുറത്ത്‌ വന്ന വാര്‍ത്തയെ ഒരു "കുറി പ്രശ്നം" ആയി വഴിതിരിച്ചു വിടാന്‍ അയാള്‍ ശ്രമിക്കുന്നത്...

:::::Shaki Ksd::::::

link

Related Posts Plugin for WordPress, Blogger...