Search the blog

Custom Search

ഇസ്ലാമോഫോബിയയും ഇസ്ലാമും.

photo courtesy : Mustafa Kadangode

posted by Ramees Mohamed Odakkal

ഇസ്ലാമോഫോബിയ അഥവാ ഇസ്ലാം പേടി.. അല്ലെങ്കില്‍ ഇസ്ലാമിനോടുള്ള വിദ്വേഷം. അങ്ങനെയൊന്നു ഈ ലോകത്തിലില്ല എന്ന് പറയുന്നത് വിഡ്ഢിത്തം ആണ്.. കാരണം ചിലരെങ്കിലും അല്ലെങ്കില്‍ കുറെ പേരെങ്കിലും ഇസ്ലാമിനെ തങ്ങളുടെ മനസ്സില്‍ ഒരു ശത്രുസ്ഥാനത്ത് നിര്‍ത്തിയിട്ടുണ്ട് എന്നത് അനിഷേധ്യമായ യാഥാര്‍ത്ഥ്യം ആണ്.. പക്ഷെ ഇസ്ലാമോഫോബിയക്ക്‌ അവര്‍ പറയുന്ന ന്യായീകരണം, ഇസ്ലാമിനോട് വിദ്വേഷം ഉണ്ടാവാന്‍ കാരണം ഇസ്ലാമിന്റെ അനുയായികള്‍ ലോകത്ത് നടത്തുന്ന വിനാശകരമായ പ്രവര്‍ത്തികളാണെന്നാണ് . മുസ്ലിംകള്‍ നടത്തുന്ന സ്ഫോടനങ്ങളും കൂട്ടക്കൊലകളും ആണ് ഇസ്ലാമോഫോബിയക്ക്‌ കാരണം എന്നവര്‍ വിശ്വസിക്കുന്നു.. പക്ഷെ, അത് കൊണ്ട് മാത്രമാണോ ഇസ്ലാമോഫോബിയ ഉണ്ടാവുന്നത് എന്നവര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.. കാരണം, പതിനായിരങ്ങളെ കൊന്ന ഗുജറാത്ത് കലാപവും ബാബറി ധ്വംസനവും രാജ്യത്തെ നടുക്കിയ പല സ്ഫോടനങ്ങളും എന്തിനു ഗാന്ധിവധം പോലും പേരില്‍ ഉണ്ടായിട്ടും എന്ത് കൊണ്ട് ഇവിടെ ഒരു ഹിന്ദുഫോബിയ ഉണ്ടായില്ല എന്നവര്‍ ചിന്തിക്കാത്തതെന്ത്? (ഇന്ത്യയില്‍ ഇസ്ലാമോഫോബിയക്ക്‌ വിത്തിട്ട മാലേഗാവ്, സംജോദ, മക്കാ മസ്ജിദ് സ്ഫോടനങ്ങളും പില്‍ക്കാലത്ത്‌ ഹിന്ദുക്കളുടെ പേരില്‍ വന്നു എന്നതും ഓര്‍ക്കുക).. ഇറാക്കില്‍ കൂട്ടകൊല നടത്തിയ ബുഷ്‌, അതിനു കാരണം തനിക്കു ദൈവീക വെളിപാട് ഉണ്ടായതാണെന്ന് പറഞ്ഞിട്ടും, ലക്ഷങ്ങളെ കൊന്നൊടുക്കിയ ഹിറ്റ്‌ലര്‍ 'താന്‍ ഒരു കത്തോലിക്കന്‍ ക്രിസ്ത്യാനിയായതില്‍ അഭിമാനിക്കുന്നു' എന്ന് തുറന്നു പറഞ്ഞിട്ടും, കുരിശുയുദ്ധങ്ങളുടെ പരമ്പര തന്നെ ഉണ്ടായിട്ടും എന്ത് കൊണ്ട് ഇവിടെ ഒരു ക്രിസ്ത്യാനിയോഫോബിയ ഉണ്ടായില്ല. അതും പോട്ടെ, ആഗോള തലത്തില്‍ സ്റ്റാലിനും ലെനിനും, കൊച്ചു കേരളത്തില്‍ നമ്മുടെ പിണറായിയുടെ പാര്‍ട്ടിയും കൊലപാതകപരമ്പരകള്‍ നടത്തിയിട്ട് പോലും ഇവിടെ ഒരു കമ്മ്യൂണിസ്ടോഫോബിയ എന്ത് കൊണ്ട് ഉണ്ടായില്ല. ട്രേഡ് സെന്റര്‍ തകര്‍ത്തു എന്ന് പറയപ്പെടുന്ന ബിന്‍ലാദന്‍ (അതിനു പിന്നില്‍ അദ്ദേഹം അല്ല എന്നും പറയപ്പെടുന്നു) നമുക്ക് തീവ്രവാദിയാണ്. എന്നാല്‍ 9/11 ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനേക്കാള്‍ കൂടുതല്‍ നിരപരാധികളെ കൊന്ന ഛെഗുവേര നമുക്ക് ധീരയോദ്ധാവും ആകുന്നതിന്റെ വിരോധാഭാസം ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?? അപ്പോള്‍ പിന്നെ എന്ത് കൊണ്ട് ഇസ്ലാമോഫോബിയ മാത്രം?? 


       കാരണം മറ്റൊന്നുമല്ല. ജനാധിപത്യം എന്നൊക്കെ പേരില്‍ ഉണ്ടെങ്കിലും ഇന്ന് ലോകം ഭരിക്കുന്നത്‌ സാമ്രാജ്യത്വം തന്നെ ആണ്, അക്രമികള്‍ ആണ്, അധിനിവേശശക്തികള്‍ ആണ്.. മാധ്യമങ്ങളും പുത്തന്‍ സാങ്കേതിക വിദ്യകളും നിര്‍ഭാഗ്യവശാല്‍ ഇന്ന് അവരുടെ കൈകളില്‍ ആണ്.. അവരുടെ വിഭവങ്ങള്‍ ഉപയോഗിച്ച് അവര്‍ പടച്ചു വിട്ട ഒരു ‘സാധനം’ മാത്രമാണ് ഇസ്ലാമോഫോബിയ.. പക്ഷെ എന്തിനു? എന്തിനു അവര്‍ ഇസ്ലാമിനെതിരെ മാത്രം തിരിയണം?? ഉത്തരം ലളിതം ആണ്. ലോകം അടക്കി ഭരിക്കുന്ന അക്രമികളായ ആ സാമ്രാജ്യത്വശക്തികള്‍ക്കു ഇസ്ലാമിനെ ഭയമാണ്!! കാരണം, യഥാര്‍ത്ഥ ഇസ്ലാം എന്നും സാമ്രാജ്യത്വത്തിനും എകാധിപത്യതിനും ഭീഷണിയായിരുന്നു. ഇസ്ലാം എന്ന ഈ വിപ്ലവം ആണ് നംറൂദിന്റെ ഏകാധിപത്യത്തിന്റെ വിഗ്രഹചിന്ഹങ്ങളെ തകര്‍ത്തെറിഞ്ഞിരുന്നത്. ഇസ്ലാമിന്റെ മുദ്രാവാക്യങ്ങളാണ് ഫറോവമാരുടെ കോട്ടകള്‍ക്കുള്ളില്‍ ഗര്ജ്ജനമായി ഉയര്‍ന്നിരുന്നത്.. ഇസ്ലാം എന്ന ഈ ആദര്‍ശം ആണ് റോമാ പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളെ തകര്‍ത്തെറിഞ്ഞു കൊണ്ട് മുന്നേറിയത്. ഈ പ്രത്യയശാസ്ത്രം ആണ് എകാധിപതികളില്‍ നിന്നും അധികാരത്തിന്റെ ചെങ്കോല്‍ ഇടയനായ ഉമറിനെയും അലിയെയും പോലെയുള്ള സാധാരണക്കാരന്റെ കൈകളിലേക്ക് വച്ച് കൊടുത്തത്.. ഈ വിപ്ലവം ആണ് അല്ലാഹുവിന്റെ ശ്രേഷ്ട്ടഭവനത്തിനു മുകളില്‍, ഉന്നതകുലജാതര്‍ അറപ്പോടെ കണ്ടിരുന്ന ബിലാലെന്ന നീഗ്രോ അടിമയെ കയറ്റി നിര്‍ത്തിക്കൊണ്ട് ലോകത്തിന്റെ കുലീനനാട്യങ്ങളെ വെല്ലുവിളിച്ചത്.. ഈ ആദര്‍ശം ആണ് ഗ്രാമീണനായ സുറാക്കയുടെ കൈത്തണ്ടയില്‍, ലോകം അടക്കി വാണ കിസ്റയുടെ വെള്ളിവളകള്‍ അണിയിച്ചത്.. ഈ വിപ്ലവം ആണ് സുഖലോലുപതയില്‍ മുങ്ങി കുളിച്ചിരുന്ന രാജാധിപത്യങ്ങള്‍ക്കെതിരെ ഉമറബ്നുല്‍ അബ്ദുല്‍ അസീസുമാരെയും സലാഹുദ്ധീന്‍ അയ്യൂബിമാരെയും സൃഷ്ട്ടിച്ചത്... അതെ, തിന്മയുടെ ശക്തികള്‍ക്കു ഇസ്ലാം മുന്നോട്ട് വയ്ക്കുന്ന വിമോചനപ്രത്യയശാസ്ത്രത്തെ എന്നും ഭീഷണിയായിരുന്നു. 

         പക്ഷെ, ഇന്ന് ചുറ്റും നോക്കുമ്പോള്‍, ഇസ്ലാമിന്റെ അവസ്ഥ എന്താണ്?. ഇസ്ലാമിന്റെ മേലങ്കിയണിഞ്ഞു കൊണ്ട് പൌരോഹിത്യം ഇസ്ലാമിന്റെ പിന്‍വാതിലിലൂടെ കടന്നു വന്നപ്പോള്‍ ഇസ്ലാം വെറും ഒരു മതം ആയി ചുരുങ്ങാന്‍ തുടങ്ങുകയായിരുന്നു.... കഴിഞ്ഞ കുറെ നൂറ്റാണ്ടുകള്‍ക്കിടയില്‍, മുസോളിനിയെ വിറപ്പിച്ച ഒമര്‍ മുക്താറിനെയും, ബ്രിട്ടീഷ്കാര്‍ക്ക് അങ്ങോട്ട്‌ സന്ധിനിയമങ്ങള്‍ പറഞ്ഞു കൊടുത്ത ടിപ്പു സുല്ത്താനെയും, ബ്രിട്ടിഷ്കാര്‍ക്കെതിരെ സമാന്തര ഭരണകൂടം സ്ഥാപിച്ച വാരിയംകുന്നത് കുഞ്ഞഹമ്മദ്ഹാജിയും പോലെയുള്ള ചുരുക്കം ചിലരെ മാറ്റി നിര്‍ത്തിയാല്‍, ഇസ്ലാമിന്റെ അനുയായികള്‍ എന്ന് പറയുന്നവര്‍ സാമ്രാജ്യത്വത്തിന് കാര്യമായ ഭീഷണി ഉയര്‍ത്തിയിട്ടില്ല എന്നത് ഖേദകരമായ വസ്തുത ആണ്.. ചില കൊട്ടാരം പണ്ഡിതന്മാരുടെ പൌരോഹിത്യം അത്രത്തോളം ഇസ്ലാമിനെ നശിപ്പിച്ചു എന്ന് തന്നെ പറയാം. വിജയത്തിന്റെ മാനദണ്ടമായി സ്ത്രീ സുരക്ഷിതത്വത്തെയും സാമ്രാജ്യത്വത്തിന്റെ തകര്‍ച്ചയെയും സാമ്പത്തികസുസ്ഥിരതയെയും എണ്ണിയ ലോകത്തിലെ ഒരേയൊരു ആദര്‍ശം ആണ് ഇസ്ലാം. ആ ഇസ്ലാമിനെയാണ് ഹറാമിനും ഹലാലിനും ഇടയിലുള്ള ഒരു നൂല്‍പാലത്തിലൂടെ സഞ്ചരിക്കുന്ന ഒരു ബോറന്‍ മതമാക്കി പുരോഹിതര്‍ മാറ്റി കളഞ്ഞത്. "പിന്നിയ പാദരക്ഷകളും കീറിതുന്നിയ വസ്ത്രങ്ങളും ധരിച്ച നാട്യങ്ങളില്ലാത്ത ഒരു മനുഷ്യന്‍.,. പക്ഷെ, ഓരോ യവനചക്രവര്ത്തിമാരോടും പേര്‍ഷ്യന്‍ രാജാക്കന്മാരോടും അവര്‍ എന്താണ് ചെയ്യേണ്ടത് എന്ന് അങ്ങോട്ട്‌ പറഞ്ഞു കൊടുത്തു’ എന്ന് തോമസ്‌ കാര്‍ലൈല്‍ വിശേഷിപ്പിച്ച ആ വിപ്ലവകാരിയായ പ്രവാചകനെ, ചപ്പുചവറുകള്‍ തലയില്‍ വീണാലും പ്രതികരിക്കാത്ത ഒരു പാവത്താനാക്കി ചിത്രീകരിച്ചു കൊണ്ട് പുരോഹിതന്മാര്‍ ഇസ്ലാമിന്റെ അനുയായികളുടെ വിപ്ലവവീര്യം ചോര്‍ത്തിക്കളയുകയായിരുന്നു. "അക്രമിയായ ഭരണാധികാരിയുടെ മുമ്പില്‍ സത്യം തുറന്നു പറയലാണ് ഏറ്റവും വലിയ ജിഹാദ്" എന്ന് പ്രവാചകന്‍ പഠിപ്പിച്ചപ്പോള്‍, അതിനു വിരുദ്ധമായി ‘സ്വന്തം ആത്മാവിനോടുള്ള ജിഹാദ് ആണ് ഏറ്റവും വലിയ ജിഹാദ്’ എന്ന് പഠിപ്പിച്ചു കൊണ്ട് പുരോഹിതര്‍ ഇസ്ലാമിനെ ഒരു ആത്മീയമതം ആക്കി മാറ്റി. അജ്ഞരും പ്രാകൃതരും ആയ അറബികളെ, ശാസ്ത്രത്തിന്റെയും നാഗരികതയുടെയും സാഹിത്യത്തിന്റെയും പിതാക്കള്‍ ആക്കിമാറ്റിയ യഥാര്‍ത്ഥ ഇസ്ലാമിന്റെ ഇന്നത്തെ അനുയായികള്‍ പക്ഷെ ലോകം സാങ്കേതിക വിദ്യകളില്‍ പുരോഗതി പ്രാപിക്കുമ്പോള്‍, പള്ളിയില്‍ ഇഹ്തികാഫ്‌ ഇരുന്നു കാലം കഴിച്ചും, വില കുറഞ്ഞ സംഘടന തര്‍ക്കങ്ങളില്‍ മുഴുകിയും ഇരിക്കുകയാണ്.. പ്രവാചകന്റെ ജന്മനഗരിയായ അറേബിയ പോലും ഇന്ന് സാമ്രാജ്യത്വത്തിന്റെ കയ്യിലെ കളിപ്പാവയും രാജഭരണത്തിന്റെയും ധൂര്‍ത്തിന്റെയും നേര്‍ക്കാഴ്ചയും ആകുന്നു. പ്രതികരിക്കേണ്ട സമയങ്ങളിലെല്ലാം, സമാധാനത്തിന്റെയും ക്ഷമയുടെയും താരാട്ട് പാട്ട് പാടി ഇസ്ലാമിന്റെ അനുയായികളെ ഉറക്കുന്നവര്‍ക്ക്, സമൂഹം 'സമുദായരക്ഷകരെ'ന്ന സ്ഥാനപ്പേര്‍ ചാര്‍ത്തിയപ്പോള്‍, ഇസ്ലാം എല്ലാ അര്‍ത്ഥത്തിലും കേവലം ഒരു മതം മാത്രം ആയി ചുരുങ്ങുകയായിരുന്നു എന്നത് വേദനിപ്പിക്കുന്നതെങ്കിലും ഒരു യാഥാര്‍ത്ഥ്യം ആണ് . അധികാരത്തിന്റെ ചെങ്കോല്‍ ഇന്ന് ഇസ്ലാമിന് അന്യമായിരിക്കുന്നു. ഇന്ന് അക്രമികള്‍ ലോകം ഭരിക്കുന്നു... ഒരര്‍ത്ഥത്തില്‍ ഇത് പ്രവാചകന്റെ പ്രവചനം തന്നെയാണ്. അദ്ദേഹം ഒരിക്കല്‍ പറയുകയുണ്ടായി “അല്ലാഹു ഉദ്ദേശിക്കുന്ന കാലത്തോളം എന്റെ പ്രവാച്ചകത്വം തുടരും, അത് കഴിഞ്ഞാല്‍ എന്റെ പ്രവാചകത്വത്തെ പിന്‍പറ്റുന്ന നീതിപൂര്‍ണ്ണമായ ഖിലാഫത്ത് ഇവിടെ വരും, അത് അഴിഞ്ഞാല്‍ ലോകത്ത് രാജഭരണം വരും, അത് കഴിഞ്ഞാല്‍ അക്രമികള്‍ ലോകം ഭരിക്കുന്ന കാലം വരും, അത് കഴിഞ്ഞാല്‍.., എന്റെ പ്രവാചകത്വത്തെ പിന്‍പറ്റിയ ആ ഖിലാഫത്ത്, അത് വീണ്ടും വരും !!” 

    പ്രവാചകന്‍ പറഞ്ഞതെല്ലാം അത് പോലെ സംഭവിച്ചു.. ലോകം അതിനു സാക്ഷിയാണ്. ഇന്ന് അക്രമികള്‍ ലോകം ഭരിക്കുന്നു. അവരുടെ കയ്യില്‍ ആണ് ഇന്ന് എല്ലാ ശക്തിയും. മുസ്ലിംകള്‍ എന്നവകാശപ്പെടുന്നവരില്‍ ഭൂരിഭാഗം പേര്‍ക്ക് അറിയില്ലെങ്കിലും അവര്‍ക്കറിയാം ഇസ്ലാമിന്റെ വിപ്ലവവീര്യം എന്താണെന്ന്.. ഇസ്ലാം അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ ഒരിക്കലും തിരിച്ചു വരരുതെന്ന് അവര്‍ ആഗ്രഹിക്കുന്നു. അങ്ങനെ അവര്‍ തങ്ങളുടെ വരുതിയിലുള്ള എല്ലാ സ്രോതസ്സുകളും ഉപയോഗിച്ച് ഇസ്ലാമിനെ ഒരു കാടന്‍ മതം ആയി ചിത്രീകരിക്കാന്‍ ആരംഭിച്ചു. അങ്ങനെ നോര്‍വെയില്‍ ബ്രെവിക് കൂട്ടക്കൊല നടത്തിയാലും ആദ്യ ദിവസം മുസ്ലിം തീവ്രവാദത്തിന്റെ പേരില്‍ വാത്തകള്‍ വിടുന്നത് പോലെ അവര്‍ വ്യാജവാര്‍ത്തകള്‍ നിരന്തരം വിട്ടു കൊണ്ട് ഇസ്ലാമിനെ വെറുക്കപ്പെട്ടതാക്കി.. ഫലമോ? അങ്ങ് അറേബ്യയില്‍ ഒരു അറബി വേലക്കാരിയെ തല്ലിയാലും, ഗള്‍ഫില്‍ വച്ച് വല്ല 'പച്ച'കളും പൈസ പറ്റിച്ചു മുങ്ങിയാലും, ഇങ്ങു കേരളത്തില്‍ ഒരു 'കാക്ക' അന്യമതക്കാരിയെ പ്രേമിചാലും അതൊക്കെ ഇസ്ലാമിന്റെ തലയിലായി തുടങ്ങി.. വിദ്യാര്തിനിയെ ബലാല്‍സംഘം ചെയ്യുന്ന അദ്ധ്യാപകന്‍ മുസ്ലിം ആണെങ്കില്‍ 'മുസ്ലിം അധാപകന്‍ ബലാല്‍സംഘം ചെയ്തു' എന്ന് വാര്‍ത്ത വരുന്നത് സ്ഥിരം കാഴ്ചയായി.. വിമാനത്തില്‍ ബോംബ്‌ വച്ചത് മുസ്ലിം നാമധാരി ആണെങ്കില്‍ അവനെ 'തീവ്രവാദി' ആക്കിയും, അമുസ്ലിം ആണെങ്കില്‍ അവനെ 'മാനസികരോഗി' ആക്കിയും മാധ്യമങ്ങള്‍ ചിത്രീകരിച്ചു. സാമ്രാജ്യത ശക്തികള്‍ ഇസ്ലാമിക ലോകത്തെ ആക്രമിച്ചു ഇസ്ലാമിനെ എന്നെന്നേക്കും ആയി നശിപ്പിക്കാനും, മുസ്ലിംകള്‍ക്കിടയില്‍ അപകര്‍ഷതാ ബോധം ഉണ്ടാക്കാനും ആയി കണ്ടെത്തിയ മാര്‍ഗ്ഗം ആയിരുന്നു അവരുടെ മാധ്യമങ്ങള്‍ സൃഷ്ട്ടിച്ച ഇസ്ലാമോഫോബിയ എന്ന് നിസ്സംശയം പറയാം. നിസ്കാരവും നോമ്പും 33 വീതം ദിക്റുകളും ചൊല്ലി പിരിഞ്ഞു പോകുന്ന, ഇസ്ലാം ഇത്രയേയുള്ളൂ എന്ന് വിശ്വസിക്കുന്ന കൊട്ടാരം പണ്ഡിതന്മാരുടെ കീഴിലുള്ള മുസ്ലിം ലോകം അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി കൊടുത്തു.. തിന്മയുടെ ശക്തികള്‍, ഇസ്ലാം ഇനി ഒരിക്കലും തിരിച്ചു വരില്ല എന്ന് തന്നെ ഉറച്ചു വിശ്വസിക്കുന്നുണ്ടാവാം, ആശിക്കുന്നുണ്ടാവാം. 

പക്ഷെ, പട്ടി കിഴക്കോട്ടു നോക്കി കുരച്ചാല്‍ സൂര്യന്‍ ഉദിക്കാതിരിക്കില്ല !! പറഞ്ഞത് പ്രവാചകന്‍ ആണെങ്കില്‍ അത് നടക്കുക തന്നെ ചെയ്യും. എകാധിപത്യങ്ങളെ തകര്‍ത്തെറിയുന്ന മുല്ലപ്പൂവിപ്ലവങ്ങളെയും സാമ്രാജ്യത്വത്തെ ഭീഷണിപ്പെടുത്തുന്ന ചെറു സൈന്യങ്ങളെയും ഇസ്ലാം വീണ്ടും സൃഷ്ട്ടിച്ചു തുടങ്ങിയിരിക്കുന്നു.. വരാന്‍ പോകുന്നത് ഒരു സുവര്‍ണ്ണ കാലഘട്ടം ആണ്. “പ്രവാചകത്വത്തെ പിന്‍പറ്റിയ ആ ഖിലാഫത്ത് അത് വീണ്ടും വരും”., ആ നീതിപൂര്‍ണ്ണമായ ഭരണം, ഗാന്ധിജിയും നെപ്പോളിയനും വൈക്കം മുഹമ്മദ്‌ ബഷീറും എല്ലാം കൊതിച്ച ആ ഉമറിന്റെ ഭരണമില്ലേ, അത് വരിക തന്നെ ചെയ്യും... അന്ന്, ജനങ്ങളെ അടിച്ചമര്‍ത്തുന്ന, ലോകം തങ്ങളുടെ വരുതിയില്‍ ആണെന്ന് അഹന്ത നടിക്കുന്ന അക്രമികളായ അധിനിവേശ ശക്തികളുടെ അധികാരത്തിന്റെ വളകള്‍ അണിയാന്‍ സുറാക്കമാര്‍ ഇവിടെ വീണ്ടും ജനിക്കും 

“ദൈവത്തിന്റെ പ്രകാശത്തെയാണ് അവര്‍ വായ കൊണ്ട് ഊതികെടുതാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ദൈവം തന്റെ പ്രകാശത്തെ പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും, സത്യനിഷേധികള്‍ക്ക് അതെത്ര തന്നെ അരോചകമാണെങ്കിലും!” – (ഖുര്‍ആന്‍ 9:32)


പോസ്സ്ടുകള്‍ ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യുക.ബ്ലോഗ്ഗില്‍ ജോയിന്‍ ചെയ്യുക... അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ പോസ്റ്റ്‌ നു താഴെ കമന്റ്‌ ചെയ്യുക : വ്യത്യസ്തന്‍

പന്നിമാംസം നിഷിദ്ധമാകാന്‍ കാരണം

posted by Abu Yaser

മനുഷ്യന്റെ ഭക്ഷണം അവന്റെ വ്യക്തിത്വത്തില്‍ ചെറുതല്ലാത്ത സ്വാധീനം ചെലുത്തുന്നുണ്ട്. മനുഷ്യന്റെ സ്വഭാവം നിര്‍ണയിക്കപ്പെടുന്നത് അവന്‍ ഭക്ഷിക്കുന്ന വസ്തുക്കള്‍ക്ക് പങ്കുണ്ടെന്ന് നരവംശശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരാള്‍ എന്ത് ഭക്ഷിക്കണം എന്ത് ഭക്ഷിക്കരുത് എന്ന് പഠിപ്പിക്കുന്നതിന് ഇസ്‌ലാം വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഭക്ഷിക്കുന്നത് ശുദ്ധിയും വൃത്തിയുമുള്ള വിഭവങ്ങളായിരിക്കുകയെന്നത് അനിവാര്യമാണ്. അതിന്റെ ഭാഗമാണ് പന്നിമാംസ നിരോധനം. പൂര്‍വ്വമതങ്ങളിലും പന്നിമാംസം നിഷിദ്ധമായിരുന്നു എന്നാണ് പല വേദവാക്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. 

ഒരാളുടെ മാനസികാവസ്ഥയും ശാരീരികാവസ്ഥയും തമ്മില്‍ ബന്ധപ്പെട്ടാണ് നില്‍ക്കുന്നത്. ശാരീരികമായി ആരോഗ്യവാനാണെങ്കില്‍ അവന്‍ മാനസികമായും ആരോഗ്യവാനായിരിക്കും. അതുകൊണ്ട് തന്നെ മനുഷ്യന്‍ എന്ത് തിന്നണമെന്നും എങ്ങനെ ശരീരം സംരക്ഷിക്കണമെന്നും ഇസ്‌ലാം കല്‍പിക്കുന്നുണ്ട്. പന്നി പ്രധാനമായു മാലിന്യങ്ങളും പാഴ്‌വസ്തുക്കളുമാണ് ഭക്ഷിക്കുന്നത്. പന്നിയുടെ സ്വഭാവത്തിലും അതിന്റെ വ്യക്തമായ സ്വാധീനം കാണാനാകും. പന്നിമാംസം തിന്നുവര്‍ക്ക് അതിന്റെ സ്വഭാവവും ലഭിക്കും. 

ഖുര്‍ആന്‍ പന്നിമാസം നിഷിദ്ധമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സൂറത്തുല്‍ ബഖറയില്‍ അത് കൃത്യമായി പറയുകയും ചെയ്യുന്നുണ്ട്. അല്ലാഹു പറയുന്നു: 'നിങ്ങള്‍ക്ക് അവന്‍ നിഷിദ്ധമാക്കിയത് ഇവ മാത്രമാണ്: ശവം, രക്തം, പന്നിമാംസം, അല്ലാഹുവല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്.' (2:173) എന്നാല്‍ എന്തുകൊണ്ടാണ് പന്നിമാംസം നിരോധിച്ചതെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നില്ല. അതിന് ഒരു കാരണം മാത്രമാണ് പറയുന്നത്. അല്ലാഹു പറയുന്നു: 'അത് മാലിന്യമാണ്'. പന്നിമാംസം മാലിന്യമാണെന്ന് മാത്രമാണ് ഖുര്‍ആന്‍ അത് നിരോധിക്കാന്‍ കാരണമായി പറയുന്നത്. മാത്രമല്ല എല്ലാ മാലിന്യങ്ങളും വെറുപ്പുളവാക്കുന്നതും അല്ലാഹു നിരോധിച്ചിരിക്കുന്നു. ശുദ്ധിയും വൃത്തിയുമുള്ളതുമാത്രമാണ് അല്ലാഹു അനുവദനീയമാക്കിയിരിക്കുന്നത്. അല്ലാഹു പറയുന്നത് കാണുക: 'ഉത്തമ വസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു.' (7:157)

ധാരാളം ആധുനിക ശാസ്ത്രപഠനങ്ങള്‍ പന്നിമാംസവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. അവയില്‍നിന്നെല്ലാം പന്നിമാംസം നിഷിദ്ധമാക്കാനുള്ള കാരണങ്ങള്‍ വ്യക്തമാണ്. 

പന്നിമാംസത്തില്‍ മറ്റ് മാംസങ്ങളെ അപേക്ഷിച്ച് കൊളസ്‌ട്രോള്‍ വളരെ കൂടുതലാണ്. അതിനാല്‍ തന്നെ ധമനികളുടെയും മറ്റ് രക്തകുഴലുകളുടെയും ഭിത്തികള്‍ കട്ടികൂടാനും രക്തചംക്രമണം കുറയാനും കാരണമാകും. പന്നിമാംസത്തിലുള്ള ഫാറ്റിആസിഡുകള്‍ ഭക്ഷണത്തിലെ കൊളൊസ്‌ട്രോള്‍ പെട്ടെന്ന് സ്വാംശീകരിക്കപ്പെടാന്‍ കാരണമാക്കും. അതുകൊണ്ടുതന്നെ രക്തത്തില്‍ കൊഴുപ്പ് കൂടാന്‍ ഇത് കാരണമാകും. 

ശരീരത്തില്‍ കാന്‍സര്‍ വര്‍ദ്ധിക്കാന്‍ ഇത് കാരണമാകും. പ്രത്യേകിച്ചും രക്തത്തിലും തലച്ചോറിലും ഇത് കാന്‍സര്‍ ഉണ്ടാക്കും. ചികിത്സിച്ച് മാറ്റാന്‍ സാധിക്കാത്ത രൂപത്തില്‍ ശരീരത്തില്‍ ക്രമരഹിതമായ വളര്‍ച്ചകള്‍ ഉണ്ടാക്കുന്നു. ഇതിന് പുറമേ അള്‍സര്‍, അലര്‍ജി തുടങ്ങിയ പ്രശ്‌നങ്ങളുമുണ്ടാക്കും. 

കൂടാതെ ശ്വാസകോശവുമായി ബന്ധപ്പെട്ട വ്യത്യസ്ത രോഗങ്ങള്‍ക്ക് കാരണമാക്കുന്ന വിരകളും പന്നിമാംസത്തിലടങ്ങിയിട്ടുണ്ട്. നാടവിര(ടേപ്‌വേം)പോലുള്ള അതിമാരകമായ വിരകളും ഇതിലടങ്ങിയിട്ടുണ്ട്. ഇവയുടെ പ്രത്യേകത 100 ഡിഗ്രിയില്‍ കൂടുതല്‍ ചൂടാക്കിയാലും ഇത് നശിക്കുകയില്ലെന്നതാണ്. അതുകൊണ്ട്തന്നെ പന്നിമാംസം പാകം ചെയ്താലും ഈ വിര നശിക്കുകയില്ല. 

പന്നിമാംസത്തില്‍ അടങ്ങിയിരിക്കുന്ന ചില വിരകള്‍ മനുഷ്യന്റെ സ്വഭാവത്തെ സ്വാധീനിക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ലൈഗികവും സാമൂഹികവുമായ ബന്ധങ്ങള്‍ ദുശിപ്പിക്കുന്ന ഘടകങ്ങളും പന്നിമാംസത്തിലുണ്ട്. യൂറോപ്യന്മാരുടെ ലൈഗിക അരാചകത്വത്തെയും അവരിലെ അധാര്‍മികതയുടെ ആധിക്യത്തെയും പഠിക്കുന്നവര്‍ക്ക് അവരുടെ ഭക്ഷണത്തിന്റെ പ്രധാനവിഭവമായി പന്നിമാംസം മാറിയതാണ് ഇതിന്റെ ഒരു പ്രധാന കാരണമെന്ന് മനസ്സിലാക്കാം.
പോസ്സ്ടുകള്‍ ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യുക.ബ്ലോഗ്ഗില്‍ ജോയിന്‍ ചെയ്യുക... അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ പോസ്റ്റ്‌ നു താഴെ കമന്റ്‌ ചെയ്യുക : വ്യത്യസ്തന്‍

നിരീശ്വരവാദികളുടെ അബദ്ധങ്ങള്‍ - ഒരു സംവാദം


posted by vyathyasthan 

മനുഷ്യന്റെ ബുദ്ധിക്ക് അപ്പുറത്ത് ഉള്ള സത്യങ്ങള്‍ ഉള്‍കൊള്ളുന്ന മതങ്ങളെ തീര്‍ത്തും തന്റെ കൊച്ചു ബുദ്ധി കൊണ്ട് മാത്രം ചിന്തിച്ചു മനസ്സിലാകാന്‍ ശ്രമിക്കുന്നവരാണ് നിരീശ്വരവാദികള്‍ അഥവാ ATHEIST . സത്യം ഒരിക്കലും തേടി മനസ്സിലാകാതെ ആരൊക്കെയോ എന്തൊക്കെയോ പറയുന്ന മണ്ടത്തരങ്ങള്‍ ഏറ്റു പാടുന്ന ഇക്കൂട്ടര്‍ കഴുതകളെ പോലെ ആണെന്ന് പറയാം... ആരുടെയോ ബാണ്ടങ്ങള്‍ അത് എന്താണെന്നു അറിയാതെ ബുദ്ധിയില്‍ ചുമക്കുക... " ചിന്തിക്കുനവര്‍ക്ക്‌ ദൃഷ്ടാന്തം ഉണ്ട്‌ " എന്ന ഇസ്ലാമിക വചനങ്ങള്‍ പറയുന്നത് തീര്‍ത്തും ശരി വെക്കുന്നതാണ് ഇവരുടെ ചെയ്തികള്‍.. ,.  കാരണം ഇവര്‍ ചിന്തിക്കാറില്ല.. തെളിവുകളോ അടിസ്ഥാനങ്ങള്‍ തീരെ ഇല്ലാത്തതും ആയ കുറെ ചിന്തകള്‍ മാത്രം ആണ് ഇവരെ പോലെ ഉള്ളവരുടെ ആയുധം. ഇവര്‍ക്ക്‌  ഏറ്റവും എതിര്‍ക്കുവാന്‍ പ്രയാസം ഇസ്ലാമിന്റെ വിശ്വാസ പ്രമാണങ്ങള്‍ ആണ്. തീര്‍ത്തും വ്യക്തവും ശക്തവും ആയ ഇസ്ലാമിന്റെ ചരിത്രവും നിയമങ്ങളും എതിര്‍ക്കുനത്തില്‍ ശാസ്ത്രം പോലും തോറ്റു പോകുന്നിടത്ത്.. അല്ലെങ്കില്‍ ശാസ്ത്രത്തിന് മുകളില്‍ ഇസ്ലാം എത്തിക്കൊണ്ടിരിക്കുന ഈ കാലഘട്ടത്തില്‍ ഇവര്‍ പ്രയസപ്പെട്ടിലെങ്കിലെ അത്ഭുദം ഉള്ളു . ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തിന്റെ നാശവും വ്യക്തമായ അടിത്തറയും ഇല്ലാതെ പല ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടാതെ വിഷമിച്ച ഇക്കൂട്ടര്‍ ഇപ്പൊ കണ്ടെത്തിയ വഴി ഇസ്ലാമിന്റെ പ്രത്യേകതകളായ പല കാര്യങ്ങളെയും തെറ്റിദ്ധരിപ്പിച് മുന്നേറാനുള്ള ശ്രമം. ചേലാകര്‍മ്മം , ഇദ്ധ,  തുടങ്ങി ഹാജിമാര്‍ ഹജ്ജു സമയത്ത് അടിവസ്ത്രം ഇടാത്തത് പോലും ഇവര്‍ക്ക്‌ വിഷയമാകുന്നു. ഇസ്ലാമിന്റെ മറ്റു അടിസ്ഥാന കാര്യങ്ങളില്‍ അഭിപ്രായം പറയുന്നതിനും സംവദിക്കുന്നത്തിനും നന്നേ പരാജയപ്പെട്ട ഇവര്‍ ഇപ്പോള്‍ ഫേസ്ബുക്ക് പേജ് യുദ്ധക്കളം ആയി ഇപ്പോള്‍ ഒളിയുദ്ധം ചെയ്തു കൊണ്ടിരിക്കുന്നു . 


"നിച്ച് ഓഫ് ട്രൂത്ത്‌,"ല്‍ ഈ നിരീശ്വര  (കു)ബുദ്ധി ജീവികളെ പറ്റി ഉള്ള ഒരു ലേഖനം വായിക്കാന്‍ ക്ലിക്ക് ചെയ്യുക 

പോസ്സ്ടുകള്‍ ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യുക.ബ്ലോഗ്ഗില്‍ ജോയിന്‍ ചെയ്യുക... അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ പോസ്റ്റ്‌ നു താഴെ കമന്റ്‌ ചെയ്യുക : വ്യത്യസ്തന്‍

ഇന്ത്യൻ രൂപയുടെ മൂല്യ തകര്ച്ച ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക് വരുന്നത് ഏവരെയും അത്ഭുതപെടുത്തുന്നു,..!


- കമ്പ്യൂട്ടറിന്റെ മുംബിൽ ഇരിക്കുന്ന പ്രവാസികൾ പലപ്പോളും ഓണ്‍ലൈനിൽ പരിശോധിക്കുന്ന ഒന്നാണ് ഇന്ത്യൻ രൂപയുടെ മൂല്യവും അതിലെ ഏറ്റകുറച്ചിലുകളും.. വിദേശ കറൻസികളുമായുള്ള വിനിമയ നിരക്കിൽ ഇന്ത്യൻ രൂപയുടെ വാല്യൂ കുത്തനെ ഇടിഞ്ഞു തുടങ്ങിയപ്പോൾ തന്നെ കിട്ടാവുന്ന എല്ലാ ഉറവിടങ്ങളും തേടി ആളുകള് നാട്ടിലേക് പണം "ചവിട്ടി" വിട്ടിരുന്നു.... (സോറി, ഈ ഭാഷ തെക്കനൊ, വടക്കനൊ എന്നറിയില്ല..!).

- ഇന്ത്യൻ സംബത് വ്യവസ്ഥയുടെ തകര്ച്ചയുടെ സൂചികയാണിതെന്നത് സാധാരണ പ്രവാസികൾ ചിന്തിക്കാറില്ല, കാരണം മറ്റൊന്നല്ല, നാട്ടിലെ സർക്കാർ ജോലി ഉള്പെടെ എല്ലാതരം മേഖലകളിലും ഈ കഴിഞ്ഞ പത്തു പതിനഞ്ചു വർഷത്തിനിടയിൽ മൂന്നിരട്ടിയും നാലിരട്ടിയും ശമ്പള വർധനവ്‌ ഉണ്ടായപ്പോൾ മഹാ ഭൂരിപക്ഷം പ്രവാസികൾക്കും ഇങ്ങു ഗൾഫിൽ അതുണ്ടായിട്ടില്ല, ഒപ്പം വില കയറ്റം റോകെറ്റ് വേഗതയിൽ വാനോളം ഉയരുക കൂടെ ച്യ്തതോടെ ജിവിതത്തിന്റെ രണ്ടറ്റവും, മൂന്നറ്റവും മുട്ടിക്കാൻ പാട് പെടുന്ന (ഒരറ്റം ഗള്ഫിലും, രണ്ടാമതൊന്നു സ്വന്തം വീട്ടിലുമാണെങ്കിൽ മറ്റൊരു അറ്റം മക്കൾ പഠിക്കുന്ന ദൂരെ എവിടെയെങ്കിലുമാവും..), പ്രവാസികൾ ചിന്തിക്കുന്നത് എങ്ങിനെയെങ്കിലും നൂറു രൂപ അധികം ലഭിക്കുന്നുണ്ടോ എന്ന് തന്നെയായിരിക്കും..?

ഏതായാലും രൂപയുടെ ഈ ഇടിവിന്റെ തുടക്കത്തിൽ തന്നെ ഉള്ളത് മുഴുവൻ പെറുക്കി നാട്ടിലെകയച്ചവർ ഇപ്പോൾ വീണ്ടും വീണ്ടും നിരക്ക് താഴോട്ടെക് വരുന്നത് കാണുമ്പോൾ "അത്തിപഴം പഴുത്ത നേരം കാകക്ക് വായ പുണ്ണ് " എന്ന പരുവത്തിലായി.. ഒന്നും ഇനി അയക്കാൻ കയ്യിൽ ബാകിയില്ല, അടുത്ത ശമ്പളം തന്നെ ശരണം..

(ഇതിനിടയിൽ സരസനായ ഒരാള് അല്പം ദേശ്യത്തിൽ തന്നെ എവിടെയോ ഇങ്ങിനെ എഴുതിയതും കണ്ടു, പട്ടിയെ കാണുമ്പോൾ കല്ല്‌ കാണില്ല.. ഇപ്പോൾ ഇതാ കല്ല്‌ ഇഷ്ടം പോലെ.. അന്നേരം ഒരു പട്ടി അടുത്തെങ്ങും ഇല്ല..!!)

ശബരിമല അയ്യപ്പന്‍റെ സത്യം എന്ത് - നിച് ഓഫ് ട്രൂത്ത്‌ ന്റെ വ്യക്തമായ കണ്ടെത്തലുകള്‍

posted by vyathyasthan 

അയ്യപ്പ ഭക്തന്മാരുടെയും മറ്റു സഹോദരന്മാരുടെയും ശ്രദ്ധക്ക്‌  ... ആരെയും വേദനിപ്പിക്കുന്നതിനു വേണ്ടി അല്ല പക്ഷെ സത്യം എല്ലാരും മനസ്സിലാകണം എന്നുള്ളത് കൊണ്ട് യാഥാര്‍ത്ഥ്യം എന്ന് തോനുന്ന കാര്യം ഷെയര്‍ ചെയ്യുക മാത്രമാണ് ഇവിടെ ചെയ്യുന്നത് .

അയ്യപ്പന്‍റെ യഥാര്‍ത്ഥ ചരിത്രം നിര്‍ബ്ബന്ധമായും വായിക്കുക.. അയ്യപനെയും വാവരെയും ദൈവമായി കാണുന്നവരും അല്ലാത്തവരും.. സത്യമെന്തെന്ന് അറിയാന്‍ എങ്കിലും ശ്രമിക്കുക.. ചരിത്രം പഠിക്കുന്നവര്‍ക്ക്‌ കൂടുതല്‍ ഉത്തമമായ പല കാര്യങ്ങളും ഇതില്‍ ഉണ്ട് . താഴെ കൊടുത്തിടുള്ള ലിങ്ക് ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക്‌ അയ്യപ്പന്‍റെ ചരിത്രവും വാവരിന്റെ ചരിത്രവും വ്യക്തമായി പഠിക്കാന്‍ പറ്റും..

അയ്യപ്പന്‍റെ ജനനവും ജീവിതവും അതില്‍ ഉള്ള ഐതിഹ്യവും ഉള്‍പടെ എല്ലാ കാര്യവും വിശദമായി പഠന വിധേയമാക്കിയ " നിച്ച് ഓഫ് ട്രൂത്ത്‌ " മഹത്തായ പല കണ്ടെത്തലുകളും ഇതില്‍ ഉള്‍ക്കൊണ്ടു കൊണ്ട് സത്യാവസ്ഥ ജനങ്ങളില്‍ എത്തിക്കുവാന്‍ പരമാവധി ശ്രമിച്ചിരിക്കുന്നു . വാവരും അയ്യപ്പനും തമ്മില്‍ ഉള്ളതും അത് പോലെ പരശുരാമന്റെ അവതാരവും അയ്യപ്പനും പരശുരാമനും തമ്മിലുള്ള ജന്മ സമയത്തിന്റെ അന്തരങ്ങള്‍ വരെ ഇതില്‍ ഉള്‍ക്കൊള്ളിച്ച് വളരെ നല്ല ഒരു സംവാദ ലേഖനം തന്നെ തയ്യാറാക്കി ഇരിക്കുന്നു... തീര്‍ച്ചയായും നിങ്ങള്‍ വായിക്കുക... കാര്യങ്ങളെ നല്ല രീതിയില്‍ മനസ്സിലാകാന്‍ ശ്രമിക്കുക.... 

ഈ സംവാദം മുഴുവനായി  വായിക്കാന്‍  ക്ലിക്ക് ചെയ്യുക : ശബരിമല : ഐതിഹ്യങ്ങളും യാഥാര്‍ത്ഥ്യവും

പോസ്സ്ടുകള്‍ ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യുക.ബ്ലോഗ്ഗില്‍ ജോയിന്‍ ചെയ്യുക... അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ പോസ്റ്റ്‌ നു താഴെ കമന്റ്‌ ചെയ്യുക : വ്യത്യസ്തന്‍

link

Related Posts Plugin for WordPress, Blogger...