ഒരുപാട് വേഷം കെട്ടലും കെട്ടിക്കലും ഉള്ള നമ്മുടെ മലയാളം സിനിമ കൊട്ടാരത്തിലെ ഒരുപാട് വൃത്തികെട്ട ചരിത്രം കണ്ട് മടുത്തവരാണ് നമ്മള്‍ മലയാളികള്‍.,. പ്രണയവും പിന്നെ ഉടന്‍ തന്നെ ഉള്ള വിവാഹ മോചനവും പീഡനവും പീഡന നാടകവും ചതി വഞ്ചന പോലുള്ള സര്‍ഗാത്മക പാടവങ്ങളും എല്ലാം നിറഞ്ഞ ഒരു ചളിക്കുളം ആണ് ഇന്നത്തെ കേരള സിനിമ ലോകം. മുകേഷ്,- സരിത മുതല്‍ ഇപ്പൊ ഇതാ കാവ്യാ മാധവന്‍ - നിശാല്‍ വരെ ഉള്ളവരില്‍ എത്തി നില്‍കുന്നു ഈ സര്‍ഗാത്മകത.. ഇവരുടെയൊക്കെ നാറിയ കഥകള്‍ പലതും പുറത്ത് വന്നു.. ഇന്നും വരുന്നു. പക്ഷെ ഇതൊന്നും ജനങ്ങളെ ബാധിക്കാത്തത് കൊണ്ട് പത്ര - മാധ്യമങ്ങള്‍ പോലും അതിപ്പോ ഒരു വാര്‍ത്ത ആകി മാറ്റാറില്ല. പക്ഷെ ഈ ഇടെ ഇവരുടെ ഇടയില്‍ നിന്നും ചില കലാപ്രതിഭകള്‍ ഉണ്ടാക്കിയ ചില കാര്യങ്ങള്‍ കാണുമ്പോള്‍ ചിലതൊക്കെ പറയാന്‍ തോനുന്നു വ്യത്യസ്തന്...
കാവ്യാമാധവന്‍റെ വക ആയിരുന്നു ആദ്യ സംഭവം. കാര്യം നിങ്ങള്‍ക്ക് അറിയാലോ... അറിയാത്തവര്‍ക്കായി ഒന്ന് ചുരുക്കി അടിക്കാം ... തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനെത്തി നമ്മുടെ ഈ " തറ " റാണി (താര റാണി എന്ന് എയുതാന്‍ അറിയില്ല ). കിലോമീറ്റര്‍ അകലെ നിന്നും നടന്നും ബസ്സില്‍ തൂങ്ങിയും നേരത്തെ എത്തി രണ്ടു-മൂന്ന് മണിക്കൂര്‍ കാത്തു നില്‍കുന്ന ജനങ്ങളുടെ ഇടയില്‍ എ സി കാറില്‍ നിന്നും ഇറങ്ങി വരുന്നു നമ്മുടെ നായിക.
നേരെ പോളിംഗ് ബൂത്തിലേക്ക് കയറാന്‍ ശ്രമിച്ച നടിയെ " പുരോഗമന വാദി " ആയ ഒരു യുവാവ് എതിര്‍ത്തു. ക്യൂ നിന്ന് മാത്രമേ വോട്ട് ചെയ്യാന്‍ അനുവദിക്കൂ എന്ന് യുവാവ് പറഞ്ഞു. എതിര്‍പ്പ് സ്ട്രോങ്ങ് ആയപ്പോള്‍ നടി സ്ത്രീകളുടെ വരിയില്‍ തിരുകി കയറാന്‍ നോക്കി. അതും ഈ യുവാവ് തടഞ്ഞു. യുവാവ് ന്റെ ഉദ്ദേശം വേറെ ആണേലും പ്രതികരിക്കേണ്ട കാര്യം തന്നെയാണ് ഇത്. അങ്ങനെ നടി തിരിച്ച് പോകേണ്ടി വന്നു..
അടുത്ത വ്യക്തി നമ്മുടെ അപ്രിയ താരങ്ങളില്‍ പെട്ട ഒരു മന്ഗ്ലീശുകാരി അമ്മച്ചി ... സംഗീതത്തിന്റെ A-B-C-D അറിയാതെ അസാധ്യമായി പാടുന്ന കുരുന്നുകളെ സംഗീതത്തിനെ പറ്റി അഭിപ്രായം പറയുന്നവള്‍ ഇവള്‍ ...ജഗതി ശ്രീകുമാര്‍ പോലും വിമര്‍ശിച്ചവള്‍ ..... രഞ്ജിനി ഹരിദാസ്.....,... എയര്‍പോര്‍ട്ടില്‍ ഫ്ലൈറ്റ് ബോര്‍ഡ് ചെയ്യുന്ന അവിടെ ഉള്ള ളുടെ ബ്രിഡ്ജ് ല്‍ വച്ച് ക്യൂ നില്കാതെ നേരെ കയറാന്‍ ശ്രമിച്ചു ഇവളും. തടഞ്ഞില്ലേ ഒരുത്തന്‍ .. പിന്നെ അവള്‍ തുടങ്ങി പുലഭ്യം പറയാന്‍.,. യുവാവ് ഇന്ന് വരെ കേള്‍ക്കാത്ത തെറികള്‍ ആണ് പോലും ഇവളുടെ വായില്‍ നിന്നും വന്നത്. " ഡോണ്ട് യു നോ മീ .. ഐ ആം രഞ്ജിനി " എന്നാണ് പോലും പറഞ്ഞത്..,.
ആരാണ് ഈ രഞ്ജിനി ..ആരാണ് ഈ കാവ്യാ ... ഇവരൊക്കെ ജനങ്ങള്‍ക്ക് വേണ്ടി എന്താണ് ചെയ്തത്. ജനങ്ങള്‍ ഇവളുടെ ഒക്കെ പടം കാണുന്നത് കൊണ്ടല്ലേ ഇവളൊക്കെ പൈസ ഉണ്ടാകുന്നത്.. അതല്ലേ ഇവളുടെയൊക്കെ വരുമാനം. ജനങ്ങള്‍ കാണുന്നത് കൊണ്ടല്ലേ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഇത്ര ഫേമസ് ആയത്. അങ്ങനെയുള്ള ഇവള്‍മാരുടെയും ഇവന്‍മാരെയും എന്തിനു ജനങ്ങള്‍ ബഹുമാനിക്കണം..
ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ശാസ്ത്രപ്രതിഭയും ആയ എ പി ജെ അബ്ദുല്‍ കലാം ഒരു ക്യുവില്‍ നില്‍കാന്‍ തയ്യാറായ ഈ മാന്യത ആണ് മുകളില്‍ കാണുന്ന ചിത്രം. ഇതൊക്കെ നമ്മുടെ നടീ നടന്മാര്‍ - മറ്റു രണ്ജിനിമാര്‍ കാണേണ്ടതു അത്യാവശ്യം ആണ് ... ഇദ്ദേഹത്തിന്റെ എളിമ വിനയം എന്നിവ ഇവര്കൊക്കെ ഒരു പാഠമായി മാറട്ടെ.