Search the blog

Custom Search
പോരാടുന്നവര്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പോരാടുന്നവര്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ശ്രി ലങ്കയിലെ "ബുദ്ധസങ്കി" കോമരങ്ങള്‍

ശ്രീലങ്കയില്‍ ബുദ്ധ സന്യാസിമാര്‍ മുസ്ലിം പള്ളി ആക്രമിച്ചു...............

കൊളംബോക്കു സമീപം ബുദ്ധ സന്യാസിമാര്‍ മുസ്ലിം പള്ളി ആക്രമിച്ചു. പള്ളിക്ക് കാവലുണ്ടായിരുന്ന രണ്ട് പൊലീസുകാരടക്കമ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തെ തുടര്‍ന്ന് മുസ്ലിംകളൂം ബുദ്ധ സന്യാസിമാരും ഏറ്റുമുട്ടി. സ്ഥലത്ത് പൊലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

പള്ളി മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം ബുദ്ധ സന്യാസിമാര്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ റമദാന്‍ അവസാനം വരെ പ്രാര്‍ത്ഥ നടത്താന്‍ അധികൃതര്‍ അനുമതി നല്‍കിയിരുന്നു.

ബുദ്ധ സന്യാസിമാരുടെ ആക്രമണത്തില്‍ നിരവധി വീടുകളും തകര്‍ന്നിട്ടുണ്ട്. സായാഹ്ന പ്രാര്‍ത്ഥന നടന്നുകൊണ്ടിരിക്കെയാണ് സംഘടിച്ചത്തെിയ ബുദ്ധ സന്യാസിമാര്‍ ആക്രമണം നടത്തിയത്.
കഴിഞ്ഞ വര്‍ഷവും ബുദ്ധമത അനുയായികള്‍ മുസ്ലിം ക്രിസ്ത്യന്‍ ആരാധനാലയങ്ങളും ബിസിനസ് സ്ഥാപനങ്ങളും ആക്രമിച്ചിരുന്നു.

വ്യത്യസ്തന്‍ : 

ലോകത്ത്‌ എവിടെ നോക്കിയാലും മുസ്ലിംകളെ ഇരകള്‍ ആയി മാത്രം കാണാന്‍ പറ്റുന്ന ഒരു സ്ഥിതി വിശേഷമാണ് ഇന്നുള്ളത്. ഇത് ഇപ്പോള്‍ ഇന്ത്യയിലെ ആര്‍ എസ് എസ് മുസ്ലിംകള്‍ക്ക് എതിരെ നടത്തുന്ന ആക്രമങ്ങള്‍ പോലെ അക്രമങ്ങള്‍ പോലെ ശ്രി ലങ്കയിലെ മുസ്ലിംകള്‍ ബുദ്ധ സന്യാസിമാരുടെ വകയാണ്. പള്ളി പൊളിക്കലും മുസ്ലിംകള്‍ക്ക് എതിരെ ഉപരോധം ഏര്‍പ്പെടുത്തലും അക്രമിക്കലും എല്ലാം ഇവര്‍ ആര്‍ എസ് എസ് നെ ശിഷ്യത്വപെട്ടപോലെയാണ്.

" COLOMBO TELEGRAPH  " എന്ന സൈറ്റില്‍ വന്ന ഒരു ലേഖനം  (വായിക്കാന്‍ ക്ലിക്ക് ചെയ്യുക )വായിച്ചു നോക്കുക. അപ്പോള്‍ മനസ്സിലാവും അവിടെ മുസ്ലിംകള്‍ അനുഭവിക്കുന്ന വേദനകള്‍..,. മുസ്ലിംകള്‍ മുസ്ലിം രാജ്യങ്ങളിലേക്ക്‌ കുടിയേറുക - മുസ്ലിം ആചാരം വെടിയുക - ഇസ്ലാമിക ചിന്നങ്ങള്‍ ഇല്ലാതാക്കുക - ഇസ്ലാമിക രാജ്യം ഹറാം ആയ സ്ഥലമാണ്‌ - തുടങ്ങിയ ഇന്ത്യയിലെ ആര്‍ എസ് എസ് ഉന്നയിക്കുന്ന അതേ കിരാത മുദ്രാവാക്യങ്ങള്‍ ആണ് ഇവര്‍ക്കും ഉന്നയിക്കാനുള്ളത്. രണ്ടും ഒരമ്മ പെറ്റ മക്കളെ പോലെ. യുദ്ധവും അക്രമവും കണ്ടു മനം തകര്‍ന്നു സമാധാനത്തിന് വേണ്ടി നിലകൊണ്ട ഒരു മനുഷ്യനാണ് ബുദ്ധന്‍ എന്നാണ് ഞാന്‍ കേട്ടതും പഠിച്ചതും. പക്ഷെ ഇവിടെ ഈ ബുദ്ധ ഭിക്ഷുക്കള്‍ അതിനു നേരെ വിപരീതമായി ചെയ്യുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ നമ്മുടെ നാട്ടില്‍ " മദ്യം വില്കരുത് കുടിക്കരുത് " അതുപോലെ " ജാതി ചോദിക്കരുത് പറയരുത് " എന്ന് പറഞ്ഞ ശ്രീ നാരായണ ഗുരു എന്ന വ്യക്തിയുടെ പേരില്‍ ഒരു സംഘം രൂപീകരിച്ചു കേരളത്തിലെ ഏറ്റവും വലിയ അബ്കാരി കോണ്‍ട്രാക്ടര്‍ തന്നെ അതിന്റെ നേതാവ് ആയതുമായി സാമ്യം ഉള്ളതായി തോന്നിയാല്‍ ഈ വ്യത്യസ്തനെ കുറ്റം പറയാന്‍ പറ്റില്ല അല്ലെ.  ഇന്ത്യയില്‍ ഉയര്‍ന്നു വരുന്ന ഒരു പുതിയ സംഘത്തിനെ പിന്‍പറ്റി ശ്രി ലങ്കയിലും ഒരു സംഘം ഉയര്‍ന്നു വരേണ്ട കാലം അതിക്രമിച്ച്രിരിക്കുന്നു.. 

പേടിപിക്കല്ലേ - ഞങ്ങള്‍ ഇവിടെ കടന്നു വന്നത് ഫാസിസം എന്ന ഭീകരത കണ്ട്കൊണ്ട് തന്നെ

posted by Vava Tnr




ഫാസിസം എന്ന യാഥാർത്ഥ്യം കണ്ട്കൊണ്ട് തന്നെയാണ് ഞങ്ങൾ ഇവിടെ കടന്നു വന്നത്.

സുഖകരമായ സംഘടനാപ്രവർത്തനം ഞങ്ങളുടെ മനസ്സിൽ ഒരിക്കൽ പോലും വന്നിട്ടില്ല.. ഞങ്ങൾ എതിർക്കുന്നത് ലോകത്തെ തന്നെ ഏറ്റവും വലിയ ഫാസിസ്റ്റ് അർദ്ധ സൈനീക സംഘടനെയും ഫാസിസ്റ്റ് മനസുള്ള അധികാരികളയും ഇതേ സ്വാധീനം വർദ്ധിച്ചുവരുന്ന രാഷ്ട്രീയത്തെയുമാണ് എന്ന പ്രാഥമികമായ തിരിച്ചറിവു പ്രസ്ഥാനത്തിനുണ്ട്. അതുകൊണ്ട് തന്നെ പ്രവർത്തന മണ്ഡലവും പ്രയാസംനിറഞ്ഞതായിരിക്കുമെന്നും വ്യക്തമായ ബോധ്യമുണ്ട്. ഈ യാത്രാസംഘത്തെയും ആശയത്തെയും ഇല്ലായ്മ ചെയ്യണമെന്ന ആഗ്രഹം പലർക്കും ഉണ്ടാകുമെന്നും,അതിനുള്ള ശ്രമങ്ങളും മുറപോലെ നടക്കുന്നുണ്ട് എന്നും അറിയാം.

എന്നാൽ ഒന്നറിയുക തടവറകളും മരണവും ഞങ്ങളെ തെല്ലുപോലും ഭയപ്പെടുത്തിന്നില്ല. മാത്രമല്ല ഈ മാർഗ്ഗത്തിലുള്ള ജീവത്യാഗത്തിനു മറ്റെന്തിനേക്കാൾ മാധുര്യമുണ്ടെന്നു ഞങ്ങൾ തിരിച്ചറിയുന്നു..

നിങ്ങളോടു പറയുവാനുള്ളത്, ഇതൊരു യാത്രാ സംഘമാണ്. അധികാരത്തിന്റെ സിംഹഭാഗങ്ങളിലും ആധിപത്യം ഉറപ്പിച്ച സവർണ്ണ പ്രത്യയശാസ്ത്രത്തെ കടപുഴകി എറിഞ്ഞു പകരം ഇന്ത്യയുടെ യഥാർത്ഥ അവകാശീകൾക്ക് അധികാരം കൈമാറാനുറച്ചു യാത്രചെയ്യുന്ന യാത്രാസംഘം.. ഈ യാത്രയെ താൽകാലികമായിഅ അലൊസരം ശ്രിഷ്ടിക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കാം. എന്നാൽ ഈ യാത്രസംഘത്തിനെതിരെയുള്ള നിങ്ങളുടെ ഓരോ നീക്കവും ഞങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകുകയാണ് ചെയ്യുന്നതു. അതു ശാശ്വതമായ ലക്ഷ്യത്തിലേക്കുള്ള ഈ യാത്രക്ക് മുതൽകൂട്ടാകുകയാണ് ചെയ്യുന്നതു.

അതിനുള്ള തെളിവാണ് ഈ കാണുന്ന ജനസഞ്ചയം..

ഇതൊരു ആൾക്കൂട്ടമല്ല.

അധികാരത്തിന്റെയും പണത്തിന്റെയും ദുസ്വാധീനത്തിൽ കൊണ്ടുവരപ്പെട്ട കൊട്ടേഷൻ പ്രകടന തൊഴിലാളികളുമല്ല..

ഈ യാത്രാ സംഘത്തിന്റെ ലക്ഷ്യം മനസ്സിലാക്കിയ, സംഘടനക്കെതിരെയുള്ള ഗൂഡനീക്കങ്ങളെ തിരിച്ചറിഞ്ഞ ഒരു ജനതയുടെ പ്രാതിനിധ്യമാണ് ഈ കാണുന്നതു. ഈ സംഘത്തിലേക്ക് ദിനേനയെന്നോണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ഇന്ത്യയുടെ അടിസ്ഥാന ജനത കടന്നുവന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ഈ യാത്രാസംഘത്തെ നിങ്ങൾക്ക് തടഞ്ഞു നിർത്താൻ സാധിക്കില്ലെന്നും, ലക്ഷ്യം നേടും വരെയും ഈ യാത്ര തുടരുമെന്നും ഈ പ്രതിസന്ധിഘട്ടത്തിലും ഞങ്ങളിതാ പ്രഖ്യാപിക്കുന്നു.

ഇല്ല ഈ യാത്രാസംഘത്തെ തടഞ്ഞുനിർത്തുവാൻ നിങ്ങൾക്കാകില്ല..

വിവാഹ സഹായം നല്‍കുന്നു - അര്‍ഹരായവര്‍ ബന്ധപ്പെടുക.

വിവാഹ പ്രായമെത്തിയ സാധുക്കളായ മുസ്ലിം സ്ത്രീകള്‍ക്ക് ധനസഹായം നല്‍കുന്നു.നിങ്ങളുടെ കുടുംബത്തിലോ പരിസരത്തോ അര്‍ഹതപ്പെട്ടവരുണ്ടെങ്കില്‍ ഉടന്‍ ഓഫീസുമായി ബന്ധപ്പെടുക. 

www.babunikkah.com
email :- babunikkah313@gmail.com
0091-9947311766


കാലം തന്നെയാണ് സത്യം - 2003 ആഗസ്റ്റ് -27 മുതല്‍ 2011 ഒക്ടോബര്‍ -15 വരെ

posted by Nawazrahman Nawaz
കാലം തന്നെയാണ് സത്യം 


2003 ആഗസ്റ്റ് -27 


അബൂബക്കര്‍ സാഹിബ് ഈ ലോകത്തോടും ബാരിക്കേഡ്‌ കൊണ്ട് വേലികെട്ടിയ പോലീസ് ഉദ്യോഗസ്ഥന്മാരോടും ഒരുകാര്യം ഓര്‍മ്മിപ്പിച്ചു..
ഈ പാലാഴി ഒരുദിനം ഈ റോഡിലൂടെ വരും ആ റോഡിലൂടെ വരുമ്പോള്‍ ഇവിടെ ഇന്ന് ഉയര്‍ത്തിയിരിക്കുന്ന ബാരിക്കേഡുകളും ഇവരുടെ വേലിക്കെട്ടുകളും മുഴുവന്‍ തകര്‍ത്തുതരിപ്പണമാകുന്ന ഒരുദിനം ഉണ്ടാകുമെന്ന് ഞാന്‍ ഇവിടെ മുന്നറിയിപ്പ് നല്‍കുകയാണ്.ഈ സന്ദേശം ഈ രാജ്യത്തിലുള്ള 70%ശതമാനം വരുന്ന പിന്നോക്ക വിഭാഗങ്ങള്‍ക്ക് നിങ്ങള്‍ പഠിപ്പിച്ചു കൊടുക്കണം. ഒരുസമരം ഒരുദിവസംകൊണ്ടോ പത്തുദിവസംകൊണ്ടോ അല്ലങ്കില്‍ ഒരുകൊല്ലംകൊണ്ടോ ഒരുദശകം കൊണ്ടോ തീരുന്നതായിരിക്കില്ല ചിലപ്പോള്‍ അതിനു ശതകങ്ങള്‍തന്നെ എടുത്തുവെന്നുവരും ആണെങ്കിലും അവിടംവരെ ക്ഷമിച്ചിരിക്കാനുള്ള ക്ഷമ നിങ്ങള്‍ പാലിക്കണം ആ ക്ഷമ നിങ്ങള്‍ക്കുണ്ടാവേണമെന്ന്‌ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുകയാണ് അഭ്യര്‍ത്ഥിക്കുകയാണ് .........

2011 ഒക്ടോബര്‍ -15

അതെ ഗുഹാന്തര്‍ഭാഗത്തുനിന്ന് വരുന്ന ന്യായമായ ഒരാവശ്യത്തിന് 
ഒരു സൈന്യത്തേക്കാള്‍ ശക്തിയുണ്ടെന്നും പൌരന്മാരുടെ ജന്മാവകാശങ്ങള്‍ ഗവണ്‍മെന്റ് ലംഘിക്കുമ്പോള്‍ പ്രക്ഷോഭം അവരുടെ ഏറ്റവും പരിപാവനമായ അവകാശവും അങ്ങേയറ്റം അനുപേക്ഷണിയമായ കടമയുമാണെന്ന്
ഇ.എം അബൂബക്കര്‍ സാഹിബിന്റെ വാകുകളെ പൊന്നാക്കികൊണ്ട് അദ്ദേഹത്തിന്റെ അനുയായികളായ പോപ്പുലര്‍ഫ്രണ്ടിന്റെ ചുണക്കുട്ടികള്‍ ഇന്റലിജന്‍സ്‌ ,ഐ ബി ,കലക്ടര്‍മാര്‍,ഡി ഐ ജി,പോലിസ്‌ ഉദ്ദ്യോഗസ്ഥ വൃന്തങ്ങള്‍ക്കും പെരുമ്പാവൂരില്‍ നടന്ന മേഖലറാലിയില്‍ കാട്ടികൊടുത്തു..അവരെ പീഡിപ്പിച്ഛവരേക്കാളും ഒറ്റിക്കൊടുത്തവരെക്കാളും ഇല്ലാതാക്കുമെന്നു പറഞ്ഞവരെക്കാളും ആയിരംമടങ്ങ്‌ പൌരുഷമുള്ളവരായിരുന്നു അവര്‍..
നീതിരഹിതമായ നിയമങ്ങള്‍ അനുസരിക്കുകയും താന്‍ പിറന്ന നാടിനെ ചവിട്ടിമെതിക്കാന്‍ ആരെയെങ്കിലും അനുവദിക്കുകയും അങ്ങിനെ തന്റെ നാടിനെ അവഹേളിക്കുന്നവരോടോപ്പമല്ല പോപ്പുലര്‍ഫ്രണ്ട്‌ നിലകൊള്ളുന്നത് 
അടിച്ചമര്‍ത്തപ്പെടുന്ന പീഡിത ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനും പുരോഗതിക്കും വേണ്ടി പോരാടുന്ന ഈ പോരാളികളെ കേവലം ബാരിക്കേഡ്‌ കൊണ്ട് തടയിടാമെന്ന് ആരും വ്യാമോഹിക്കണ്ട..വെടിയുണ്ടകളുടെപേമാരിയോ,ഇരുട്ടില്‍ പതുങ്ങിയെത്തുന്ന കത്തിമിനുക്കങ്ങളോ പോപ്പുലര്‍ഫ്രണ്ട്‌കാര്‍ക്ക് പുത്തരിയല്ല..
കിരീടമണിഞ്ഞ തെമ്മാടിയെക്കാളും അധികാരമുള്ള ചേക്കുട്ടിമാരെക്കാളും സത്യത്തിനെതിരെ കണ്ണുകൾ മൂടിക്കെട്ടി തലപ്പാവ് ധരിക്കുന്ന പുരോഹിതന്മാരേക്കാളും കൂടുതല്‍ ബഹുമാനം അര്‍ഹിക്കുന്നത് നീതിമാനായ അങ്ങ് തന്നെയാണ് അബൂബക്കര്‍ സാഹിബ്


റീന ഫിലിപ്പിന് ആശംസകള്‍ -


വ്യത്യസ്തന്‍ റീന ഫിലിപ്പിന്റെ ഒരു ആരാധകനല്ല . പല കാര്യത്തിലും എതിര്‍പ്പ്‌ ഉണ്ട്. എന്നാലും ചില സത്യങ്ങള്‍ റീന പറയുന്നത് കാണുമ്പോള്‍ സമ്മതിച്ചു കൊടുക്കുക അല്ലാതെ വേറെ മാര്‍ഗമില്ല . അത്രയും കണിശമായ ചില കാര്യങ്ങളെയും വിമര്‍ശനങ്ങളെയും ആണ് റീന അദ്ധേഹത്തിന്റെ ചില പോസ്റ്റുകളില്‍ അവതരിപ്പിച്ചു കാണുന്നത്. ഇവിടെ മദനിക്ക് വേണ്ടി ഇത്ര ശക്തമായ ഒരു വാക്കുകള്‍ ഉപയോഗിച്ചത് കാണുമ്പോള്‍ ഇത്രയും അര്‍ത്ഥവത്തായ വാക്കുകള്‍ മുസ്ലിം നേതാക്കന്മാര്‍ പോലും ഉറക്കെ പറയാന്‍ മടിക്കുനതാണ് എന്ന് തോന്നിപോവും. റീന ഒരു ഇടതന്‍ ആശയക്കാരി ആണെന്നുള്ളത് ഒഴിച്ചാല്‍ ബാക്കിയൊക്കെ ഒരു യുക്തി ഭദ്രമായ കാര്യങ്ങളാണ്‌ പറഞ്ഞു കാണുന്നത്. ഇനി നിങ്ങള്ക്ക്ഇവരുടെ മറ്റു പോസ്റ്റുകളില്‍  എതിരഭിപ്രായം ഉണ്ടെങ്കിലും സങ്കികള്‍ക്ക് ചങ്കില്‍ കൊള്ളുന്ന ഈ വാക്കുകള്‍ വീണ്ടും വീണ്ടും ഉയര്‍ന്നു കേള്കട്ടെ എന്ന് പ്രത്യാശിച്ചു കൊണ്ടാണ് ഇവിടെ ഇത് റീ-പോസ്റ്റ്‌ ചെയ്യാന്‍ തീരുമാനിച്ചത്. അനീതിക്കെതിരെ ആര് ശബ്ദം ഉയര്‍ത്തിയാലും വ്യത്യസ്തന്‍ അവരെ അഭിനന്ദിക്കാന്‍ എന്നും തയ്യാറാണ്. കാരണം വ്യത്യസ്തന്‍ അനീതിക്കെതിരെയും സങ്കികളുടെയും മനുഷ്യത്വരഹിതരായ തെമ്മടിക്കൂട്ടതിന്റെയും അക്രമങ്ങള്‍ക്ക്‌ എതിരെയും ശബ്ദം ഉയര്‍ത്താന്‍ എന്നും മുന്‍ നിരയില്‍ ഉണ്ടാകും എന്നത് കൊണ്ട് തന്നെയാണ് . ഇന്‍ ശ അല്ലാഹ് - റീന കൂടുതല്‍ കാര്യങ്ങളെ പറ്റി പഠിച്ചു വ്യക്തമായ നല്ല കയ്ച്ചപ്പാടോടെ മുന്നോട്ട് പോകാനും വ്യത്യസ്തന്റെ ആശംസകള്‍ - 

അനാഥ ബാലന്‍ ലോകത്തെ മാറ്റി മറിച്ചത് എങ്ങനെ ??? വായിക്കുക - Amazing article in Zakeen - Must read

posted by Ashkar Lessirey
" പ്രാകൃതരും ഇടയന്മാരും ആയിരുന്ന അറബികളെ നാല് ഉപഭൂഘണ്ഡങ്ങൾ അടക്കി ഭരിക്കുന്നവരാക്കി മാറ്റിയ പ്രവാചകൻ. നിരക്ഷരരായ ഒരു ജനതയെക്കൊണ്ട് ലോകത്തിനു പുതിയ നാഗരികതയും ശാസ്ത്രശാഖകളും പഠിപ്പിച്ചുകൊടുത്ത പ്രവാചകൻ. മക്കയുടെ അജ്ഞതയിൽ മരുഭൂമിയുടെ ചുട്ടുപൊള്ളുന്ന മണൽതിട്ടയിൽ പിറന്ന ഒരു അനാഥബാലൻ എങ്ങനെയാണ് ലോകത്തെ മാറ്റിമറിച്ചത് എന്ന് കാണുക"

click this link to read it full :

കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാന്‍ അള്ളാഹു തൗഫീഖ് ചെയ്യുമാറാകട്ടെ....



subscribe to Zakeen youtube channel : http://www.youtube.com/user/ZakeenTV

സുബ്ഹി ജമാഅത്ത് ആയി നിസ്കരിചില്ലേല്‍ എന്തെ പുളിക്കുമോ??? പുളിക്കുമെന്നു പറയുന്നവര്‍ ഇവര്‍

posted by .......... (പേര് വെളിപ്പെടുത്താന്‍ താല്പര്യം ഇല്ലാത്ത ഒരാള്‍ )

ഇത് ഒരു അനുഭവ കഥയാണ്. കുറച്ചു വര്ഷം മുന്‍പ്‌ നടന്ന ഒരു സത്യം . മുഴുവന്‍ വായിക്കണം എന്ന് പറയുന്നില്ല.പക്ഷെ വായിച്ചാല്‍ നിങ്ങള്‍ക്ക്‌ പല സത്യങ്ങളും മനസ്സിലാകും .


കുറച്ച വര്ഷം മുന്‍പ് ഒരു സംഘടനയിലെ  പ്രവര്‍ത്തകനായിരുന്നു ഞാന്..,.അത്ര വലിയ ഇസ്ലാമിക ചിട്ട ഇല്ലാതിരുന്ന ഞാന്‍ ഈ സംഘടനയുടെ  ആശയവും പ്രവര്‍ത്തന ശുദ്ധിയും മനസ്സിലാക്കി അതില്‍ ആകൃഷ്ടനായി ഈ സങ്കടനയില്‍ പ്രവര്‍ത്തനം തുടങ്ങി. ഇസ്ലാമിന്റെ ആശയം മുറുകെ പിടിച്ചു അത് അടിസ്ഥാനമാക്കി മാത്രം പ്രവര്‍ത്തിക്കുന്ന ഒരു സങ്കടയാണ് ഇത്. ഈ സങ്കടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അഞ്ചു നേരം ജമാഅത്ത് ആയി പള്ളിയില്‍ പോയി നിസ്കരിക്കുന്നവര്‍ ആണ്. വഴി തെറ്റി പോകുന്ന മുസ്ലിം യുവാക്കളെ ഇസ്ലാമിന്റെ യഥാര്‍ത്ഥ ആശയതിലെക്കും അത് വഴി രാജ്യത്തിനും ഇസ്ലാമിനും വേണ്ടി  കൈ പിടിച്ചു ഉയര്‍ത്തി ഒരു നല്ല നാളേക്ക് വേണ്ടി ഇവര്‍ പ്രവര്‍ത്തിക്കുന്നത്‌ കണ്ടു ഞാന്‍ . കൂടുതല്‍ ആവേശം തോന്നി എനിക്ക്. ഞാന്‍ നല്ല ഒരു സംഘടനയില്‍  തന്നെ എത്തി എന്നതില്‍ അല്ലാഹുവിനു നന്ദി പറഞ്ഞു. മുന്നേ എസ് എസ് എഫ് എന്ന ഇസ്ലാമിക സംഘടന   എസ് എഫ് ഐ എന്ന ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയില്‍     ്പ്രവര്‍ത്തിച്ചു മനം മടുത്ത് ആണ് ഞാന്‍ ഇങ്ങനെയൊരു പ്രവര്‍ത്തനത്തില്‍ എത്തുന്നത്‌.,. 

ഇസ്ലാമിക ചിട്ട ഇത്രയും കണിശമായ ഈ സംഘടന   എല്ലാ മീറ്റിങ്ങിലും ചര്‍ച്ചയിലും നമസ്കാരത്തെ പറ്റിയും കൂടുതല്‍ ശക്തമായും പറയുന്നത് കേട്ടു. ഞാന്‍ അത്ര വലിയ ഒരു ശ്രദ്ധ അതില്‍ കൊടുത്തില്ല. കാരണം ഞാന്‍ അഞ്ചു നേരവും നിസ്കരിക്കാറുണ്ട് . കൃത്യമായി അത് ചെയ്യുന്നുണ്ടോ എന്ന് ഇത് വരെ ഞാന്‍ പ്രവര്‍ത്തിച്ച സംഘടന   എന്നോട് ചോദിച്ചിട്ടില്ല. (എസ് എസ് എഫ് ). അവിടെ ഞാന്‍ നിസ്കരിച്ചാല്‍ മതിയായിരുന്നു. അത് സമയം കഴിഞ്ഞിട്ടോ അല്ലേല്‍ ജമാഅത്തു ആയോ എന്നൊന്നും അവിടെ പ്രശ്നമില്ലായിരുന്നു. ആദ്യം അതുപോലെ തന്നെ മാത്രമായിരുന്നു ഞാന്‍ ഇവിടെയും കണ്ടത്. അഞ്ചു വക്ത് നിസ്കരിക്കണം എന്ന് മാത്രമേ ഞാന്‍ പഠിച്ചിരുന്നതും അവര്‍ എന്നെ പഠിപ്പിച്ചിരുന്നതും. പക്ഷെ ഇവിടെ സംഭവം അങ്ങനെയല്ലായിരുന്നു. ഇസ്ലാമിന്റെ യഥാര്‍ത്ഥ പോരാളികള്‍ ആയ ഇവര്‍ക്ക് നമസ്കാരം വെറും അഞ്ചു നേരത്തെ ഒരു സുജൂദില്‍ ഒതുക്കാന്‍ സമ്മതിക്കാന്‍ താല്പര്യം ഇല്ലായിരുന്നു. കൃത്യ സമയത്ത് എന്ന് മാത്രമല്ല സുബ്ഹി അടക്കമുള്ള എല്ലാ നമസ്കാരവും ജമാഅത്ത് ആയി നിസ്കരിക്കണം എന്ന ഇസ്ലാമിന്റെ കണിശമായ സ്വഭാവം പിന്‍ പറ്റുന്ന ഈ സംഘത്തിന്റെ ആശയം കണ്ടപ്പോള്‍ ഞാന്‍ ഒന്ന് അമ്പരന്നു. കാരണം ഇങ്ങനെ ഇസ്ലാമിക ആശയത്തോട് ചേര്‍ന്ന്  പ്രവര്‍ത്തിക്കുന്ന ഒരു സംഘടന ഇതിനു മുന്നേ ഞാന്‍ കണ്ടിട്ടോ കേട്ടിട്ടോ ഇല്ല എന്നതാണ് സത്യം. 

അങ്ങനെ അടുത്ത മീറ്റിംഗ് എത്തി. മീറ്റിംഗ് നിയന്ത്രിക്കുന്ന യൂണിറ്റ് കണ്‍വീനര്‍ പ്രവര്‍ത്തകരുടെ ദീനി ബോധത്തെ പറ്റി ചോദിക്കുനതിനു ഇടയില്‍ എന്നോട് ചോദിച്ചു - നീ എല്ലാ നിസ്കാരവും ജമാത്ത്‌] ആയിട്ടാണോ നിസ്കരിക്കുന്നത് എന്ന്. സംഘടനയുടെ ആശയം മനസ്സിലാക്കിയ ഞാന്‍ ആ ഒരു ആഴ്ച മിക്കവാറും നിസ്കാരം ജമാത്ത് ആയി നിര്‍വഹിച്ചിട്ടുണ്ട് - സുബ്ഹി ഒഴികെ. ഇത് ഞാന്‍ പറഞ്ഞപ്പോള്‍ ആളുടെ ഭാവം മാറി. എന്ത് കൊണ്ട് സുബ്ഹി ജമാത്ത്‌ ഇല്ല എന്ന ചോദ്യത്തിന് മുന്നില്‍ ഞാന്‍ ഞെട്ടി . കാരണം എല്ലാ നിസ്കാരവും നിര്‍വഹിച്ച - അതും ജമാഅത്ത് ആയി നിസ്കരിച്ച എന്നോട് എന്തിനു വേണ്ടി ഇങ്ങനെ മുഖം കറുപ്പിക്കുന്നു എന്ന് ഞാന്‍ സംശയിച്ചു. പിന്നീട് അദ്ദേഹം എന്നോട് പറഞ്ഞു - മറ്റു എല്ലാ നിസ്കാരത്തിന്റെ സമയത്തിലും നെ തിരക്കിലാവും - എന്നിട്ടും നീ ജമാഅത്ത് ആയി നിസ്കരിച്ചു. പക്ഷെ നിനക്ക് ഒരു തിരക്കും ഇല്ലാത്ത വെറുതെ ഇരിക്കുന്ന ഒരു സമയത്ത് നിനക്ക് എന്ത് കൊണ്ട് പള്ളിയില്‍ പോയി ജമാഅത്ത് ആയി നിസ്കരിക്കാന്‍ പറ്റുന്നില്ല. എന്ത് കൊണ്ട് അവിടെ ഉറക്കും മറ്റുമുള്ള ചെറിയ തടസ്സങ്ങള്‍ നിന്നെ അതില്‍ നിന്നും തടയുന്നു. നിര്‍ബന്ധമായും സ്വയം നിര്‍വഹ്ക്കേണ്ട ഒരു കാര്യം - വളരെ ബേസിക് ആയ ഒരു കാര്യം നിനക്ക് ചെയ്യാന്‍ പറ്റിയില്ല എങ്കില്‍ നീ ഈ നാടിനു വേണ്ടി എന്ത് ചെയ്യാന്‍ തയ്യാറാവും, നീ ഇസ്ലാമിന് വേണ്ടി എന്തിനു ചെയ്യാന്‍ തയ്യാറാവും.--- ഈ ഒരു കാര്യത്തിന്റെ പേരില്‍ മാത്രം അന്നത്തെ മീറ്റിംഗ് നിര്‍ത്തി എന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്കും ആശ്ചര്യം തോന്നും - പക്ഷെ അതാണ് സത്യം.  അതിനു ശേഷം ഉള്ള ദിവസം ഞാന്‍ ജമാത്ത്‌ ആയി പള്ളിയില്‍ പോയി തന്നെ നിസ്കരിക്കാന്‍ ആരംഭിച്ചു . അല്ഹമ്ദുലില്ലഹ് - എത്ര സുന്ദരം ഇവരുടെ ആശയം - ഇങ്ങനെ ഒരു സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു എന്നതിന് നൂറു നൂറു നന്ദി അല്ലാഹുവിനു. നൂറു ശതമാനം ഈ സംഘടനയുടെ എല്ലാ പ്രവര്‍ത്തനങ്ങളും അംഗീകരിക്കുന്ന ഞാന്‍ പക്ഷെ ഇപ്പോള്‍ ആ സംഘടനയില്‍ ഇല്ല. എന്റെ പ്രവര്‍ത്തനത്തിലും ഇസ്ലാമിക കണിശതയിലും വന്ന ചില പിഴവ് കാരണം സംഘടന തന്നെ എന്നെ പുറത്താക്കുകയായിരുന്നു. ഇതും ഒരു സംഘടനയിലും കാണാത്തതാണ്. എല്ലാ സംഘടനയിലും ആളുകളെ തല്ലിക്കൂട്ടി നിറക്കാന്‍ ശ്രമിക്കുമ്പോള്‍ ഇവിടെ പുറത്താക്കുനത് കണ്ടതും എന്നെ ഈ സംഘടനയോടുള്ള ഇഷ്ടം കൂട്ടി കൊണ്ടിരുന്നു. പക്ഷെ ഇന്നും ഞാന്‍ ആ സംഘടനയുടെ പ്രവര്‍ത്തകന്‍ തന്നെ ആണ് - മനസ്സ് കൊണ്ട്. പുറത്തു നിന്ന് കൊണ്ട് തന്നെ എന്നെ കൊണ്ട് ചെയ്യാന്‍ പറ്റുന്ന എല്ലാ സഹായവും ഞാന്‍ ഈ സംഘടനക്ക് വേണ്ടി ഇന്നും ചെയ്യുന്നുമുണ്ട്. മരണം വരെ ഉണ്ടാവണം എന്നും ആഗ്രഹമുണ്ട്‌ - ഇന്‍ ഷാ അല്ലാഹ്. 

നിങ്ങള്‍ക്കിപ്പോള്‍ ഒരു സംശയം തോന്നുന്നുണ്ടാവും - ഏതാടാ ഇങ്ങനെയൊരു സംഘടന ??? അതും ഇങ്ങനെയൊരു സംഘടന കേരളത്തില്‍ ???? അത് വേറെ ഒരു സന്ഘടയും അല്ല - പഴയ എന്‍ ഡി എഫ് - ഇപ്പോയാത്തെ പോപ്പുലര്‍ ഫ്രണ്ട് - ഇത് വെറും കഥയല്ല. കള്ളമല്ല .സത്യം. ഹൃദയത്തില്‍ തൊട്ട സത്യം. 



മോഡിയുടെ ഹാട്രിക് വിജയം!!! : ജനാധിപത്യത്തിന്‍റെ ഇരുണ്ട മറുവശം.

posted by Sajjad Vaniyambalam

ജനാധിപത്യം ഒരു കുറ്റമറ്റ സംവിധാനം ഒന്നുമല്ല. നമ്മുടെ മുന്നില്‍ ഇപ്പോള്‍ ഉള്ള ഓപ്ഷനുകളില്‍ താരതമ്യേന മികച്ചത് എന്ന് പറയാം. എല്ലാ സമൂഹങ്ങളിലും സത്യത്തിന്റെയും നീതിയുടെയും വക്താക്കള്‍ വളരെ കുറവ് ആണല്ലോ. അനീതിയുടെയും അക്രമത്തിനെയും വക്താക്കള്‍ക്ക് ഭൂരിപക്ഷം ആയ ഏതു സമൂഹത്തിലും അതിനു അനുസരിച്ച ജനവിധി തന്നയാണ് ഉണ്ടാവുക. 2002 ലെ ഗുജറാത്തിലെ മുസ്ലിം കുരുതിക്ക് തൊട്ടുടനെ നടന്ന തെരഞ്ഞെടുപ്പില്‍ ആണ് മോഡിക്ക് ഏറ്റവും മിന്നുന്ന വിജയം ലഭിച്ചത്.


ജനാധിപത്യത്തിലൂടെ തന്നെയാണ് ഹിറ്റ്ലറും ചുവടുറപ്പിച്ചത്. ജൂത കുരുതികള്‍ അയാളുടെ ഭ്രാന്തമായ ദേശീയ-വംശീയ തത്വ ശാസ്ത്രങ്ങള്‍ക്ക് ജര്‍മനിയില്‍ കൂടുതല്‍ സ്വീകാര്യത നേടികൊടുക്കുകയാണ് ഉണ്ടായത്. എല്ലാം നശിപ്പിച്ചു സ്വയം ചാമ്പലവുക എന്നത് ഫാസിസത്തിന്‍റെയും തീവ്ര വംശീയ-ദേശീയതകളുടെ സ്ഥല-കാല ഭേദം ഇല്ലാത്ത സുനിശ്ചിത വിധിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇസ്രായേലില്‍ തെരഞ്ഞെടുപ്പു അടുക്കുമ്പോള്‍ ഒക്കെ ഫലസ്തീനിലേക്ക് അപ്പാഷേ ഹെലികോപ്ടറുകള്‍ തീതുപ്പി കടന്നു വന്നു സ്ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കുന്നത് ഇസ്രായേലികളുടെ ടെ ഭ്രാന്തമായ അറബ് വിരോധം വോട്ടാക്കി മാറ്റാനുള്ള തന്ത്രത്തിന്‍റെ ഭാഗമയി ആണ്. അമേരിക്കയുടെ അഫ്ഗാന്‍ - ഇറാഖ് അധിനിവേശവും ഇറാനെതിരെയുള്ള ആക്രോശങ്ങളുടെയും പ്രചോദകവും വിത്യസ്തമല്ല. അധിനിവിഷ്ട രാഷ്ട്രങ്ങളിലെ സ്ത്രീകളുടെയും കുട്ടികളുടെയും കൂട്ട കരച്ചിലുകള്‍ കണ്ടപ്പോള്‍ അല്ല അമേരിക്കയില്‍ യുദ്ധ വിരുദ്ധ പ്രസ്ഥാനങ്ങള്‍ സജീവമാവാന്‍ കാരണം. സ്വന്തം സൈനികരുടെ ശവപെട്ടികള്‍ ഘോഷയാത്രയായി അഫഗനില്‍ നിന്നും ഇറാഖില്‍ നിന്നും മടങ്ങുന്നത് കണ്ട അവരുടെ കുടുമ്പങ്ങളുടെ രോദനങ്ങളില്‍ നിന്നാണ്. ഇന്ത്യയിലും പാകിസ്ഥാനിലും ഉള്ള രാഷ്ട്രീയ നേത്രുത്തങ്ങളില്‍ പലരും ഈ പരസ്പര വിദ്വേഷത്തിന്‍റെ രാഷ്ട്രീയ സാധ്യതകള്‍ പരീക്ഷിച്ചു അറിഞ്ഞവരാണ്. മുസ്ലിം വിരോധത്തില്‍ ഞങ്ങളും മോശമൊന്നും അല്ല എന്ന മൃദു ഹിന്ദുത്വ സമീപനം ആയിരുന്നല്ലോ കൊണ്ഗ്രെസ്സും ഗുജറാത്തില്‍ സ്വീകരിച്ചത്. 


മറ്റുള്ളവരിലേക്ക് ദീനമായി നോക്കി രക്ഷകനെ തേടുന്ന സമീപനം മാറ്റി ആത്മ വിശ്വാസത്തോടെ സ്വന്തം വഴി വെട്ടി തെളിക്കാന്‍ ആണ് മുസ്ലിംകളും ദളിതുകളും പിന്നോക്ക വിഭാഗങ്ങളും തയ്യരാവേണ്ടത് . നിങ്ങള്‍ നിങ്ങളുടെ ഭൂതകാലത്തെക്കും മുന്‍ഗാമികളിലേക്കും നോക്കൂ. അടിമ മനോഭാവം ഉപേക്ഷിച്ചാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നവരാണ് നിങ്ങള്‍ . കരുത്തുറ്റതും ധിഷണാശാലികളും ആയ ഒരു നേത്രുത്വത്തിനെയാണ് നിങ്ങള്‍ തേടുന്നതെങ്കില്‍ പോപ്പുലര്‍ ഫ്രണ്ടും എസ്.ഡി.പി.ഐയും ചുരുങ്ങിയ കാലത്തെ ട്രാക്ക് റെക്കോര്‍ഡില്‍ അത് തെളിയിച്ചു കഴിഞ്ഞു.

മുഹമ്മദ്‌ നബി (സ്വ) പ്രഗല്‍ഭനായ യുദ്ധതന്ത്രജ്ഞന്‍ - എന്നത് എന്തിനു മറച്ചു വെക്കുന്നു ???


നബി കരീം (സ്വ) യുടെ പല കഥകളും ചരിത്ര സംഭവങ്ങളും കേട്ട് വളര്‍ന്നവരാണ് നമ്മള്‍ മുസ്ലിംകള്‍. ,. നബിയുടെ സഹനത്തിന്റെയും സഹാനുഭൂതിയുടെയും ക്ഷമയുടെയും ചരിത്രവും നബിയുടെ വിദഗ്ദമായ ഭരണപ്രവര്‍ത്തനങ്ങളും ഭരണ തന്ത്രങ്ങളും ... ഇങ്ങനെ മിക്കവാറും ചരിത്രം നമ്മള്‍ കേട്ട് കാണും. പക്ഷെ മിക്കവാറും പണ്ഡിതന്മാരും പ്രഭാഷകരും ഒയിവാക്കി കളയുന്ന അല്ലെങ്കില്‍ മനപ്പൂര്‍വ്വം ഒഴിവാകുന്ന പ്രവാചകന്റെ ഒരു സല്ഗുണം ആണ് അദ്ദേഹം ഒരു യുദ്ധതന്ത്രജ്ഞന്‍  എന്നത്. പണ്ട് മുതലേ എല്ലാവരും പ്രവാചകന്റെ ഈ ഒരു ഗുണം ഒതുക്കി വച്ചു. ഇത് പറഞ്ഞു കഴിഞ്ഞാല്‍ പറഞ്ഞ ആളെ തീവ്രവാദി എന്നോ മറ്റോ വിളിച്ചലെന്നു പേടിച്ചിട്ടോ അതോ മുസ്ലിംകള്‍ സത്യം മനസ്സിലകിയാല്‍ ശരിയാവില്ല എന്ന ഒരു ചിന്താഗതി ഉള്ളത് കൊണ്ടോ ആവും. 


 " യുദ്ധത്തിനു ഒരുപാടു നിബന്ധനകള്‍ പ്രവാചകന്‍ വച്ചിട്ടുണ്ടായിരുന്നു  : സ്ത്രീകളെ ആക്രമിക്കരുത് - കുഞ്ഞുങ്ങളെ ആക്രമിക്കരുത് - വൃദ്ധരെ ആക്രമിക്കരുത് - ആയുധം ഇല്ലാത്തവനെ ആക്രമിക്കരുത് - ദേഷ്യത്തോടെ ആക്രമിക്കരുത് - അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ആയിക്കൊന്ദ്‌ മാത്രം ആയിക്കൊണ്ടാവുക (സ്വന്തം പക പോക്കലിനു ആവരുത്) - യുദ്ധ തടവുകാരോട് മാന്യത പുലര്‍ത്തുക - അവശ്യമായ സന്നാഹം മാത്രം ഉപയോഗിക്കുക - പരിക്കേറ്റു കിടക്കുന്നവനെ അക്രമിക്കതിരിക്കുക - മരങ്ങള്‍ നശിപ്പികതിരിക്കുക - മരങ്ങളെ കത്തിക്കതിരിക്കുക - (ഇനിയും ഒരുപാടു നിയമം ഉണ്ട്. ഇതൊക്കെ ആര് പഠിപ്പിക്കും. നമസ്കാരത്തിന്റെ നിയമവും നോമ്പിന്റെ നിയമവും ഹജ്ജിന്റെ കര്‍മവും മാത്രം പഠിപ്പിച്ചാല്‍ മതിയോ )

ബദര്‍ എന്ന് കേള്‍ക്കാത്ത ഒരു മുസ്ലിം പോലും ഉണ്ടാവില്ല. ഇസ്ലാമിന്റെ ചരിത്രത്തിലെ ഒരു ഏട് എന്ന് തന്നെ പറയാം ആ യുദ്ധത്തിനെ. മൂന്ന് ഇരട്ടി വരുന്ന ശത്രുക്കള്‍ക്ക് എതിരെ ഇസ്ലാമിന്റെ  ചെറു സംഘം നടത്തിയ ഒരു പോരാട്ട വിജയമാണ് ബദര്‍ യുദ്ധം. വെറും 313 മുസ്ലിം ഭടന്മാര്‍ അതിന്റെ മൂന്ന്‍ ഇരട്ടി വരുന്ന ശത്രു സൈന്യത്തെ നേരിട്ട മുസ്ലിംകളെ നയിച്ചതും അത് വിജയത്തിലേക്ക് എത്തിച്ചതും നബി (സ്വ) യുടെ നേതൃത്വം ഒന്ന് കൊണ്ട് മാത്രമാണ്. മുസ്ലിംകളുടെ ന്യൂനപക്ഷ സംഘം അവിടെ പോരാടാന്‍ തയ്യാറായതിന്റെ ഒരു വിജയം തന്നെയാണ് അത്. അന്ന് ആ യുദ്ധം വിജയം കണ്ടിരുന്നില്ല എങ്കില്‍ ഇസ്ലാം ഇന്ന് ഈ കാണുന്ന പോലെ നില നില്‍കില്ലായിരുന്നു . കാരണം അന്ന് ഉണ്ടായിരുന്ന മുസ്ലിം പുരുഷന്മാര്‍ മുഴുവന്‍ ആ യുദ്ധത്തില്‍ പങ്കെടുതിട്ടുണ്ടയിരുന്നു. അത് കൊണ്ട് തന്നെ അല്ലാഹു അവരെ വിജയത്തിലേക്ക് എത്തിച്ചു. അന്ന് പ്രവാചകന്‍ അനുയായികള്‍ക്ക് കൊടുത്ത ധൈര്യവും അവര്‍ക്ക് പകര്‍ന്നു കൊടുത്ത യുദ്ധ തന്ത്രങ്ങളും ശരിക്കും ഉപയോഗിച്ചത് കൊണ്ടാണ് ഇത് സാധിച്ചത്. 
വെറും ന്യൂനപക്ഷമായിരുന്ന അന്നത്തെ മുസ്ലിം സമൂഹത്തിനോട് ആരും പറഞ്ഞില്ല  " നിങ്ങള്‍ ന്യൂനപക്ഷമാണ് , അതുകൊണ്ട് നിങ്ങള്‍ ഭൂരിപക്ഷം ആയ ശേഷം യുദ്ധം ചെയ്യുക " എന്ന് .. അവര്‍ അവരുടെ ഈമാന്‍ മുറുകെ പിടിച്ചു യുധഭൂമിയിലെക്ക് ഇറക്കി , അവര്‍ വിജയവും കണ്ടു ,.പക്ഷെ ഇന്ന് മുസ്ലിം സമൂഹത്തോട്‌ പണ്ഡിതന്മാര്‍ പറയുന്നത് എന്താണ് ????

ഇതുപോലെ തന്നെ ഒരു യുദ്ധമാണ് ഉഹുദ്‌ യുദ്ധം. ഇത് പ്രവാചകന്റെ യുദ്ധതന്ത്രങ്ങള്‍ ഒരുപാട് കണ്ട ഒരു യുദ്ധമാണ്. പല നീക്കങ്ങളും വളരെ ദീര്‍ഘവീക്ഷണം ഉളവാക്കിയവയാണ്. പക്ഷെ ഒരു യോദ്ധാവ്‌ അതില്‍ അല്പം പിഴവ് കാണിച്ചതിനാല്‍ ആണ് യുദ്ധത്തില്‍ അല്പം നാശനഷ്ടങ്ങള്‍ വരുത്തി വച്ചത്. പ്രവാചകന്‍ നിയമിച്ച സ്ഥലത്ത് വച്ചു അറിയിപ്പ് കിട്ടിയാല്‍ മാത്രമേ പിന്തിരിയവൂ എന്ന ഒരു ഉത്തരവ് ലഭിച്ചിട്ടും നബി (സ്വ) യെ ധിക്കരിക്കണം എന്ന ഉദ്ദേശത്തോടെ അല്ല എങ്കിലും ആ സ്വഹാബി പിന്തിരഞ്ഞതിനാല്‍ പേടിച്ചോടിയ ശത്രു സൈന്യം തിരിച്ചു വന്നു മുസ്ലിം ഭാഗത്ത് അല്പം നാശം വരുത്തി. - ഈ ഒരു ചരിത്രത്തെ വളച്ചൊടിച്ചു മുസ്ലിം ആണെന്ന് പറഞ്ഞു നടക്കുന്ന ചില ഊച്ചാളി രാഷ്ട്രീയക്കാരന്‍ പല കഥകളും ഉണ്ടാക്കി നടക്കുന്നുണ്ട്. പരാജയം ആണെന്ന് വരെ പറഞ്ഞു നടക്കുനത് കാണേണ്ടി വന്നു ഇന്നത്തെ മുസ്ലിം ലോകം. 

ഹന്ധക്കിലെ തന്ത്രങ്ങള്‍ മറ്റൊന്നായിരുന്നു . കിടങ്ങ്‌ കുഴിച്ചു കൊണ്ട് ശത്രുക്കള്‍ക്ക്‌ തങ്ങളിലേക്ക് എത്താനുള്ള വഴി ചുരുക്കി കൊണ്ട് പ്രവാചകന്‍ നടത്തിയ തന്ത്രം ശരിക്കും വിജയം കണ്ടു. ശത്രു സൈന്യത്തെ തകര്‍ത്തു കൊണ്ട് ഇസ്ലാമിക മുന്നേറ്റം ആണ് അവിടെ ഉണ്ടായത്‌. .,ഇതുപോലെയുള്ള അനേകം യുദ്ധ തന്ത്രങ്ങള്‍ പ്രവാചകന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടും അതൊന്നും വേണ്ട പോലെ പ്രാധാന്യം നല്‍കാതെ മറച്ചു പിടിച്ചു മുസ്ലിം സമൂഹത്തെ നബിയുടെ ചില സ്വഭാവങ്ങള്‍ മാത്രം പഠിപ്പിച്ചത് എന്തിനു ??? നബിയുടെ എല്ലാ സ്വഭാവ ഗുണങ്ങളും ലോകാവസാനം വരെ മുസ്ലിംകള്‍ക്ക് ആവശ്യം വരുന്നതും ഉപയോഗിക്കേണ്ടി വരുന്നതും ആണെന്നിരിക്കെ എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് " മുഹമ്മദ്‌ നബി (സ്വ) പ്രഗല്‍ഭനായ യുദ്ധതന്ത്രജ്ഞന്‍" ," എന്ന മഹത്തായ സത്യം മറച്ചു വെക്കുന്നു. സമാധാനം കാണിക്കേണ്ട സ്ഥലത്ത് സമാധാനവും സഹിഷ്ണുത കാണിക്കേണ്ട സ്ഥലത്ത് സഹിഷ്ണുതയും കര്‍ക്കഷമാവേണ്ടിടത് കര്‍ക്കശവും പോരാട്ടം അനിവാര്യമായ സ്ഥലത്ത് പോരാട്ടവും എന്ന് പഠിപ്പിക്കേണ്ടതിനു പകരം വെറും സമാധാനവും സഹിഷ്ണുതയും മാത്രം പഠിപ്പിക്കുന്നത്‌ " നമസ്കാരിക്കാത്ത നോമ്പ്കാരന്‍  " എന്നതു പോലെ ആയിപ്പോവും . ...
 "  മുസ്ലിമിനെ ശന്ടീകരിക്കാതിരിക്കുക.അവരുടെ ഉള്ളില്‍ ഒരു യോദ്ധാവ്‌ കൂടി ഉണ്ട്  





ഈ തെളിവുകള്‍  വായിച്ചു നോക്കുക : 

Muslims must only wage war according to the principles of Allah's justice.
"Those who believe fight in the way of Allah, and those who disbelieve fight in the way of the Shaitan." Quran 4:76
Islam allows war in self-defence (Quran 22:39), to defend Islam (rather than to spread it), to protect those who have been removed from their homes by force because they are Muslims (Quran 22:40), and to protect the innocent who are being oppressed (Quran 4:75).
But the idea of a total and unrestricted conflict is completely unIslamic.
"Fight in the cause of God against those who fight you, but do not transgress limits. God does not love transgressors." Quran 2:1
Islam is in favour of peace and against violence. Murdering the innocent leads to punishment in Hell:
"If anyone killed a person - unless it was for murder or for spreading mischief in the land - it would be as if he killed the whole people" Quran 5:32
“The only reward of those who make war upon Allah and His messenger and strive after corruption in the land will be that they will be killed or crucified, or have their hands and feet on alternate sides cut off, or will be expelled out of the land. Such will be their degradation in the world, and in the Hereafter theirs will be an awful doom” Quran 5:33

 In brief, war is permitted:
    • in self defence
    • when other nations have attacked an Islamic state
    • if another state is oppressing its own Muslims
War should be conducted:
    • in a disciplined way
    • so as to avoid injuring non-combatants
    • with the minimum necessary force
    • without anger
    • with humane treatment towards prisoners of war

  •  Abu Bakr (the First Caliph) gave these rules to an army he was sending to battle:
    • "Do not commit treachery or deviate from the right path.
    • "You must not mutilate dead bodies.
    • "Neither kill a child, nor a woman, nor an aged man.
    • "Bring no harm to the trees, nor burn them with fire, especially those which are fruitful.
    • "Slay not any of the enemy's flock, save for your food.
    • "You are likely to pass by people who have devoted their lives to monastic services; leave them alone"

    Muslims use the word Jihad to describe three different kinds of struggle:
    • A believer's internal struggle to live out the Muslim faith as well as possible
    • The struggle to build a good Muslim society
    • Holy War: The struggle to defend Islam, with force if necessary
ഇതൊന്നും നമ്മുടെ പണ്ഡിതന്മാര്‍ ഇന്ന് വരെ മുസ്ലിം സമൂഹത്തിനെ പഠിപ്പിക്കാത്ത കാര്യങ്ങള്‍ ആണ് ...... 

WHO IS BEHIND THE TERRORIST ATTACK AND THE EXPLOSIONS IN INDIA - സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ ???

WHO IS BEHIND THE TERRORIST ATTACK AND THE EXPLOSIONS IN INDIA - A BRIEF EXPLANATION MY ADV.RAFEEQ KUTTIKATOOR

MUST SEE :




HE DESCRIBES ONE YEAR BACK - POLICE AND GOVERNMENT FINDS NOW ONLY...THAT'S THE LONG VISION OF THIS GROUP... 
MASHA ALLAH 

Popular Front announces scholarship scheme - ( share to the poorest )

Popular Front announces scholarship scheme

New Delhi, July 2: Following the three-months long School Chalo campaign across the country, Popular Front of India has launched a scholarship scheme for poor and meritorious students who wish to pursue higher studies after completing Higher Secondary (12th) education.
Applications are invited from students who have secured admission in the academic year 2013–14. This is the third consecutive year Popular front is implementing a national scholarship scheme.
The scholarship is an interest-free loan to the students. Recipients are therefore required to refund the scholarship in easy installments when they join a job or after two years from the completion of the course, whichever is earlier. This is necessary because the scholarship is a grant to the community to be recycled for further benefit of maximum number of needy students.
The scholarship is open to the students who are meritorious but financially needy and have passed (10+2) examination and are desirous to pursue Degree, Diploma Courses or other higher studies whose course duration is not less than a year. Students pursuing PG courses are also eligible.
Application Form duly completed with required documents should be submitted to the concerned Coordinator, Popular Front Loan Scholarship Program-2013 in the following address or should be mail to popularfrontscholarship@gmail.com :-



No.   State - Address

  1. Rajasthan 256, Near PNB Muslim school, Moti Doongri Road, Jaipur, Rajasthan
  2. West Bengal 32/A Lower range, 2nd floor,Beck bagan,kolkota-700017
  3. Manipur Lilong Bazaar, Arapti Lamkhai, Thoubal District, Manipur-795130
  4. Andhra Pradesh 18-13-8/A/56,Bandlaguda,Chandrayangutta,Hyderabad, Andhra Pradesh-500005
  5. Karnataka No. 5, SK Garden, Benson Town, Bangalore, Karnataka-560046
  6. Tamilnadu & Pondicherry New 184/Old 229,2nd floor, Lingi chetty street, Mannadi, Chennai 600001
  7. Kerala Unity House, Rajaji Road, Calicut, Kerala-673004
  8. Goa Konkan House ,2nd Floor SAS Manzil,Near Alfa corner ,Chandrawada, Fatorda Goa-403602
  9. Maharashtra No-3 ,Golden Appartment 1041-New Nanapeth , Pune-2 Maharashtra
  10. All other states and union territories G-66, 3rd floor , kalindikunj, Noida Road ,New Delhi-110025
The last date for the receipt of application is 10 August 2013. Application Form and details can be obtained from the above offices or can be downloaded from website: www.popularfrontindia.org
“The total scholarship amount earmarked for the current year by all states together is Rs one crore which is much more than that of the previous year allotment. We hope to further extend the scheme in the coming years with generous public contribution and support,” said O.M.A Salam, General Secretary, Popular Front of India.

മദനി വിഷയം നിവേദനത്തില്‍ ഒതുങ്ങുന്നു - എന്ത് കൊണ്ട് ?

ഇതിപ്പോള്‍ കുറെ വെള്ളിയാഴ്‌ചകള്‍ ആയി പേപ്പറില്‍ കാണുന്നു " മദനി യുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും എന്ന് " . ഇത് ഏതു തിങ്കളാഴ്ച എന്ന് ചോദിച്ചാല്‍ , പണ്ടൊരാള്‍ പറഞ്ഞ പോലെ " ഒരുപാടു തിങ്കളാഴ്ചകള്‍ വരാന്‍ ഉണ്ടല്ലോ " എന്ന് പറഞ്ഞ പോലെ നീണ്ടു പോകുന്നു... സരിത - ശാലു - സോളാര്‍ - ഉമ്മന്‍ വിഷയങ്ങളില്‍ പെട്ട് നമ്മുടെ മാധ്യമങ്ങളും മദനിയെ മറന്നു അല്ലെങ്കില്‍ മറന്ന പോലെ നടിക്കുന്നു. ഇടയ്ക്കിടെ ഒന്ന് ബൂസ്റ്റ്‌ ചെയ്യുന്ന പോലെ ഒരു ചെറിയ വാര്‍ത്ത‍ ചില പത്രങ്ങളില്‍ കാണുന്നത് ഒഴിച്ച് വേറെ ഒരു നീക്കുപോക്കുകളും കാണാന്‍ പറ്റുന്നില്ല . 

മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പാടെ ഇദ്ദേഹത്തെ വിസ്മരിചിരിക്കുന്നു . കോണ്‍ഗ്രസ് കര്‍ണാടകയില്‍ വന്നാല്‍ മദനി ഉടന്‍ പുറത്തിറങ്ങും എന്നും ബി ജെ പി ഭരിക്കുന്നത് കൊണ്ടാണ് ഇതിനു പറ്റാത്തത് എന്ന് പറഞ്ഞു നടന്നവര്‍ ഇന്നെവിടെ. മുസ്ലിം ലീഗ് അടക്കമുള്ളവര്‍ നിവേദനവും ഹര്‍ജിയും സമര്പിച്ചിട്ടും എന്തെ വിടനവുന്നില്ല.. നക്സല്‍ വര്ഘീസ്‌ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മുന്‍ പോലീസ് മേധാവിയെ പുഷ്പം പോലെ പുറത്ത്‌ വിട്ട കേരള കോണ്‍ഗ്രസ്സ്‌ ഒരു തെറ്റും ചെയ്യാത്ത ഒരു തെളിവ്‌ പോലും ഇല്ലാത്ത വികലാങ്കനായ മദനി സാഹിബിനെ വെറുതെ വിടാന്‍ അല്ലെങ്കില്‍ ആ കേസ് ഒന്ന് പെട്ടെന്ന് മുന്നോട്ടു കൊണ്ട് പോവാന്‍ എന്ത് കൊണ്ട് സാധിക്കുനില്ല എന്ന് മുസ്ലിം ലീഗിന് വേണ്ടി മരിക്കാന്‍ പോലും തയ്യാറാവുന്ന പ്രവര്‍ത്തകര്‍ ചിന്തിക്കാന്‍ തയ്യാറാവണം.. നിങ്ങളുടെ നേതാക്കളോട് ചോദിക്കാനുള്ള ആര്‍ജവം കാണിക്കണം..
മുസ്ലിം ഉമ്മത്തിന് വേണ്ടി ഉടലെടുത്തു എന്ന നിലയില്‍ കേരളത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ആയത്തില്‍ ഉള്ള വേരോട്ടം നടത്തുകയും ചെയ്ത പോപ്പുലര്‍ ഫ്രണ്ട് - എസ ഡി പി ഐ എന്ന സംഘടന ഈ വിഷയത്തില്‍ കാണിക്കുന്ന നിസ്സംഗത സംശയം ഉളവാകുന്നതാണ്. കാരണം പല അനീതിക്കെതിരെയും ഉറക്കെ പോരാടിയ ഇവര്‍ക്ക്‌ എന്ത് കൊണ്ട് ഇതിനെതിരെ ഒരു പ്രക്ഷോഭം ഉയര്‍ത്താന്‍ സാധികുന്നില്ല. പെരുമ്പാവൂരില്‍ പോലീസ് ബന്ധവസ്സിനെ മറികടന്നു വീരത്വം കാട്ടിയ ഇവര്‍ മദനി വിഷയത്തില്‍ എന്ത് കൊണ്ട് ഇപ്പൊ ആവേശം നഷ്ടമാകുന്നു.. മദനിയെ ആദ്യം കോയമ്പത്തൂര്‍ കേസില്‍ ജയിലില്‍ അടച്ചപ്പോള്‍ ആദ്യമായി പ്രതിഷേധിച്ചതും അന്നത്തെ എന്‍ ഡി എഫ് (ഇന്നത്തെ പോപ്പുലര്‍ ഫ്രണ്ട് ) എന്ന സംഘടന ആണെന്ന് വിസ്മരിച്ചു കൊണ്ടല്ല ഇവിടെ ചോദിക്കുനത് .. അന്ന് നിങ്ങള്‍ക്കുള്ള ചുരുങ്ങിയ അണികളെ കൊണ്ട് നിങ്ങള്‍ക്ക്‌ പറ്റുന്നതിന്റെ പത്തിരട്ടി ഇന്ന് സാധിക്കും എന്നത് തീര്‍ച്ച. അന്ന് നിങ്ങള്‍ കേരളത്തില്‍ മാത്രമാണ് എങ്കില്‍ ഇന്ന് നിങ്ങള്‍ അതല്ല.. ലീഗ് നെ മലപ്പുറം ലീഗ് എന്ന് പുചിച്ചു നിങ്ങള്‍ ഉയരങ്ങളില്‍ എത്തിയപ്പോള്‍ മുസ്ലിം സമൂഹം നിങ്ങളില്‍ നിന്നും ഒരുപാട് പ്രതീക്ഷിച്ചു . ഇന്നും പ്രതീക്ഷിക്കുന്നു. പക്ഷെ നിങ്ങള്‍ ഒന്നും ചെയ്യാന്‍ തയ്യാറല്ല എങ്കില്‍ ജനങ്ങള്‍ ആ മലപ്പുറം പച്ചക്കൊടിയുടെ കീഴില്‍ തന്നെ സ്വയം ശപിച്ചു അടങ്ങിക്കൂടും .. തിരഞ്ഞെടുപ്പ്‌ അടുക്കുമ്പോള്‍ നാറിയ രാഷ്ട്രീയ പാര്‍ട്ടികള്‍ മദനി വിഷയം ആയുധമാക്കാന്‍ നിങ്ങള്‍ അനുവദിക്കരുത് എന്ന ഒരു അപേക്ഷ ഉണ്ട് . ആണത്വം ഉള്ള ഒരു സംഘത്തെ നിങ്ങളില്‍ ജനങ്ങള്‍ കാണുന്നു ... പക്ഷെ ഇപ്പോയുള്ള പലരെയും പോലെ നിങ്ങളും വോട്ട് രാഷ്ട്രീയം കളിയ്ക്കാന്‍ തീരുമാനിച്ചാല്‍ ജനം നിങ്ങളെയും ചവറ്റു കോട്ടയില്‍ തള്ളും എന്ന് തീര്‍ച്ച....


മറ്റു സംഘടനകള്‍ ചെയ്യുന്ന പോലെ ഒരു ഹര്‍ജി കൊടുക്കാലോ നിവേദനം സമര്‍പിക്കലോ അല്ല നിങ്ങളില്‍ നിന്നും പ്രതീക്ഷികുന്നത്... ഒരു മാറ്റം.. ശക്തമായ ഒരു പ്രതിഷേധം.... അത് അനിവാര്യമാണ്... ആ പാവത്തിനെ രക്ഷിക്കാന്‍ അണി ചേര്‍ക്കാന്‍ പറ്റുന്നവരെ ഒക്കെ ചേര്‍ത്തൊരു പ്രതിഷേധം അനിവാര്യമായി മാറിയിരിക്കുന്നു............... ഇതൊരു അപേക്ഷയാണ്... ഇരട്ട നീതി കണ്ടു മടുത്ത ഒരു വ്യത്യസ്തന്റെ അപേക്ഷ... സ്വാതന്ത്ര്യത്തിന്റെ കവലാളവുക .. നീതിയുടെ പോരളിയവുക എന്ന നിങ്ങളുടെ മുദ്രാവാക്യം എന്നാല്‍ മാത്രമേ സത്യമായി പുലരുകയുള്ളൂ......

നിലനില്‍ക്കാന്‍ നിങ്ങളുടെ അനുമതി വേണ്ട

ഒരു കാലത്ത് കാശ്മീർ ബന്ധമാരോപിച്ച് പോപുലർ ഫ്രണ്ടിനെ അപ്പാടെ വിഴുങ്ങിക്കളയാമെന്ന് ധരിച്ച് സി.പി.എം രംഗത്തു വന്നു. പാർട്ടി സെക്രട്ടറിപറഞ്ഞു 'ഫിനിഷ് ചെയ്യു'മെന്ന്... പക്ഷെ ഇന്നും അത് രാജ്യത്ത് നിർഭയം പ്രവത്തിച്ചുകൊണ്ടിരിക്കുന്നു...

പ്രവാചക നിന്ദ നടത്തിയ ജോസഫെന്ന അധ്യാപഹേന്റെ കൈ ആരോ മുറിച്ചുമാറ്റിയതിന്റെ പേരിൽ പോപുലർ ഫ്രണ്ടിനെതിരെ കാടുകീറി സി.പി.എം... നിരവധി പ്രവർത്തകരെ യു.എ.പി.എ പ്രകാരം ജയിലിലടച്ചു...പക്ഷെ അതികം താമസിക്കുന്നതിനു മുമ്പുതന്നെ ടി.പി വധക്കേസിൽ സി.പി.എം പിടയുന്നതാണ് നാം കണ്ടത്..

ഇപ്പോൾ നാറാത്ത് സംഭവവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സർക്കാർ പോപുലർ ഫ്രണ്ടിനു നേരെ കുതിര കയറിക്കൊണ്ടിരിക്കുന്നു.. 21 പ്രവർത്തകരെ യു.എ.പി.എ പ്രകാരം ജയിലടച്ചു... പക്ഷെ ഇന്ന് സരിതയുടെ സോളാറി കുടുങ്ങിക്കിടക്കുന്നു യു.ഡി.എഫ്.. ഒപ്പം തെറ്റയിലെന്റെ വേലിചാട്ടത്തിന്റെ മധുരം നുകർന്ന് സി.പി.എമും...

ഈ രാജ്യത്ത് ഒരു പ്രസ്ഥാനത്തെ നില നിറുത്തണമെന്ന് സർവ്വ ലോക രക്ഷിതാവ് വിചാരിച്ചു കഴിഞ്ഞാൽ പിന്നെ, അതിനെ തകർക്കാൻ ഏത് കൊലകൊമ്പൻ വിചാരിച്ചാലും നടക്കുകയില്ല എന്നതിന്റെ ഏറ്റവും ലേറ്റസ്റ്റ് ഉദാഹരണമാണിതെല്ലാ.... 

 : : : : Abu Dhilsaf: : : : 

Dear sdpi cadres,members,supporters.....



Dear sdpi cadres,members,supporters.....


2009 il India rajyath parannu thudagiya redgreen flag enn 2013 ethi nilkumpol India maharajyathinte 85% vum cover chaithu athinte yathra thudarnn kondirikugayaa.....e yathrayil namuk niravathi thadasagal neridendi vannitund...ath pala roopathil aayirunnu...pakshe sdpi pravarthagarude manassil athilum valiya sangadagalum prayasagalum maayirunnu......

Chila deshiya party kaar prasamgich nadannu makkale RSS karude koode vittalum sdpi karude koode vidaruth enn....Chila sthalagalil samyuktha mahallu committee ( Muslim masjid committee) sdpi kare vilaki ....Kerala thil Muslim galude visayam discuss cheyyan sdpi kare anuvathikilla enn chilar fathwa eraki......bharana koodam UAPA ,NIA,CBI,IB, Assam issue,Bangalore bomb blast,hawala,videsha panam,love jihad,naya vett,kai vett ,....thudagi niravathi sambavagal paranju adich amarthaan noki....athin avare sahayikaan dysp sukumaran ,manorama,mathrubhoomi thudagiya varum......PAKSHE ALLAH NTE THEERUMANAM MATONN AAYIRUNNU 

Verum 4 varsam kond India yude 85% sthalam cover cheyyan sathichu....(sdpi k ethire fathwa eraki dhesiya party karan 65 varsam kond Kerala thile 2.5 jilla yilek othugi ) sdpi k Kerala thil 50 nn thaye janaprathinidhigal athil panchayath,municipality,block thudagiyava pedum ...Tamil naatil 70 nn mugalil janaprathinidhigal athil corporation seat galum pedum. Karnataka yil 100 nn aduth janaprathinidhigal athil corporation,panchayath president,Bangalore metropolitan ward ,....pedum Rajasthan il ward members and panchayath president ,goa,Manipur thudagiya sthalagalil prathinidhigal........

Karnataka assembly election il 100000 nn mugalil votes( 65 varsam aya league nn 1289 cpim nn 9000) West Bengal il jangipur mandalathil 24000 vote ( 1970 galil league nn avide MLA ,manthri maar thudagiyavar undayirunnu..) enn sdpi Ye chavitty valikum enn parayunna league avide...? 
Ethinidayil sdpi niravathi samaragalkum nethrathom koduthu ( party nethakkalude bhoomi kayyetam samrakshi kano? Business samrakshi kano all) nurse marude samaram,toll plaza samaram,bot samaram,randaam bhoosamaram,malappuram jilla vibajanam,reservation campaign,uapa virutha kootayima, bheema palli ..thudagi niravathi......niravathi.......

Sdpi nethakkal epol andraprathesh (ap) local body election theyyaredupila..( Kerala thile Chila dhesiya party karan AP nekurich ketirikumo avo?) 

Insha Allah nammude founder president e abubaker shahib parayunnath pole first election il mammal parajaya pedum next election il nammal parajaya peduthum next election il vija yikuga thanne cheyyum 

Sdpi member " Delhi dhoor nahihe Delhi ham pass he #

കുട്ടിപ്പ എന്ന ലീഗുകാരന്‍ എസ് ഡി പി ഐ ആയ കഥ

posted by നയാ കാരവാന് നയാ ഹിന്ദുസ്ഥാന്.



=============================
കുട്ടിപ്പ ശക്തനായ ലീഗ് പ്രവര്‍ത്തകനായിരുന്നു.. തിരഞ്ഞടുപ്പ് അടുത്താല്‍ അരയും തലയും മുറുക്കി ലീഗിന് വേണ്ടി കുട്ടിപ്പയെ പോലെ പ്രവര്‍ത്തിച്ചിരുന്ന വേറെ ആളുകള്‍ ഉണ്ടായിരുന്നോ എന്ന് സംശയമാണ്... കഴിഞ്ഞ ലോകസഭാ തിരഞ്ഞടുപ്പ് കാലത്ത് ലീഗിന് വേണ്ടി (ഇ അഹമ്മദ്) പ്രവര്‍ത്തിക്കുകയും ലീഗ് വിജയിക്കുകയും ചെയ്തു. തിരഞ്ഞടുപ്പ് റിസള്‍ട്ട് എണ്ണുന്ന സ്ഥലത്തേക്ക് സ്ഥലത്തെ പ്രധാന ലീഗ് പ്രവര്‍ത്തകര്‍ ഒക്കെ പോകുകയായിരുന്നു.. ശാന്തനായ കുട്ടിപ്പയും അവരുടെ കൂടെ പോകാന്‍ വേണ്ടി വാഹനത്തില്‍ കയറുമ്പോള്‍ ആണ് കുട്ടിപ്പയെ ലീഗില്‍ നിന്നും അകറ്റാന്‍ കാരണമായ വാ വാക്ക് ഒരു ലീഗ് നേതാവിന്റെ വായില്‍ നിന്നും കേട്ടത്... "എന്താ നീ ഈ കോളത്തില്‍.. പോയി നല്ല വസ്ത്രം ധരിച്ചു വാ.. നേതാക്കളൊക്കെ വരുന്ന സ്ഥലമാ .. ഈ മുഷിഞ്ഞ വേഷത്തില്‍ ഇതില്‍ കയറണ്ട".. ആ ലീഗ് നേതാവ് മറന്നു പോയി കുട്ടിപ്പയുടെ വസ്ത്രം ലീഗിന് വേണ്ടി പണിയെടുത്ത് മുഷിഞ്ഞതാണ് എന്ന്... വാഹനത്തില്‍ നിന്ന് കുട്ടിപ്പയെ ഇറക്കി വിട്ടപ്പോള്‍ പാവം ആരും ഇല്ലാതെ താന്‍ ജീവന് തുല്യം സ്നേഹിച്ച പാര്ട്ടിപ്രവര്‍ത്തകര്‍ എന്നെ ആട്ടിപ്പുരത്താക്കിയത്തില്‍ കുട്ടിപ്പക്ക് സങ്കടം സഹിച്ചില്ല.. പിന്നെ ആ ലീഗില്‍ നിന്ന് റാജി വെച്ചു പോരാന്‍ കുട്ടിപ്പാക്ക് രണ്ടാമതൊന്നും ആലോചിക്കേണ്ടി വന്നില്ല. ഇപ്പോള്‍ എസ് ഡി പി ഐ ഊരകം യാറം പടി ബ്രാഞ്ച് സെക്ക്രട്ടരി ആയി പ്രവര്‍ത്തിക്കുന്നു.. കുട്ടിപ്പയുടെ വീട്ടില്‍ വന്നു എസ് ഡി പി ഐ നേതാവ് നാസറുധീന്‍ എളമരം യൂസുഫ് കാക്ക (കുട്ടിപ്പയുടെ ഉപ്പ)യെ സന്ദര്‍ശിച്ചു
ഇപ്പോള്‍ കുട്ടിപ്പ ഒരു പ്രദേശത്തെ എല്ലാമെല്ലാം ആണ്..
പോസ്സ്ടുകള്‍ ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യുക.ബ്ലോഗ്ഗില്‍ ജോയിന്‍ ചെയ്യുക... അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ പോസ്റ്റ്‌ നു താഴെ കമന്റ്‌ ചെയ്യുക : വ്യത്യസ്തന്‍

ഫോണ്‍ കോളുകള്‍ കഥ പറയുമ്പോൾ

posted by Ummer Kuttippuram

ഫോണ്‍ കഥ പറയുകയാണ്‌., സ്വന്തമായി ഫോണ്‍ ഇല്ലാത്ത ഭരണാധികാരിക്ക് പോലും തലച്ചോറ്റിൽ പാറുന്ന ഈച്ചയെ പോലെ ഫോണുകൾ മൂളി കൊണ്ടേ ഇരിക്കുന്നു മനസ്സില് ഓര്മ വരാത്ത ഒരു ഭരണാധികാരിക്ക് തലയിൽ ഈച്ച കേറിയ കാരണം തലയിൽ ചെറുതായി മേടി കൊണ്ടിരിക്കാൻ വേലക്കാരെ നിയോഗിച്ചത്രേ മേടി മേടി സുഖം കിട്ടാഞ്ഞ ഭരണാധികാരി ഒറക്കെ " മെടടാ" എന്ന് പറഞ്ഞപ്പോഴേക്കും ആ തൊഴിലാളി ഒരു മേട്ടം കൊടുത്ത കാരണത്താൽ അയാള് ചത്ത്‌ വീണെന്ന് ചരിത്രം പറയുന്നു കറാമത്തുകൾ വന്നു കൊണ്ടേ ഇരിക്കുന്നു ചിന്തിക്കുന്നവന്നു ശരിയായ ദൃഷ്ടാന്തമുണ്ടെന്നു പറഞ്ഞ ഖുര് ആൻ തട്ടിന്മുകളിൽ വെക്കാതെ ഒന്ന് കണ്ണോടിക്കാൻ മുസ്ലിംകൾ തയ്യാറാവണം. ഇത് അബ്ദുന്നാസർ മദനിയുടെ കാലം റംസാന്റെ ആഗമനതിന്റെ ശന്ഖോലി മുഴങ്ങുന്ന സമയം തെറ്റ് ചെയ്യാത്തവർ ആരും ഭയക്കേണ്ടതില്ല എന്നാൽ തെറ്റ് ചെയ്തവര്ക്ക് ലഭിക്കാൻ പോകുന്നതോ അതി രൂക്ഷമായിരിക്കും ഇന്ഷഅല്ലാഹ് അള്ളാഹു വലിയവനാണ്‌ ഒരു ഫോണ്‍ കാള്ളിന്റെ പേര് പറഞ്ഞു ഒരു മത പണ്ഡിതനെ ജയിലരകളിൽ നിന്നും ജയിലറകളിലെക്ക് പറഞ്ഞയച്ചവർ അവർ എത്ര പണം കൊണ്ട് അമ്മാനമാടിയാലും റബ്ബിന്റെ കോടതി അങ്ങ് പരലോകത്ത് മാത്രമല്ല .ഉസ്താതിനു വേണ്ടി ദുഅ ചെയ്യുക.

അദ്വാനിക്കും തൊഴിലാളി വിഭാഗം - തൊഴിലാളികള്‍ക്ക്‌ മാതൃക


നമ്മുടെ തൊഴിലാളി സംഘടനയായ എസ് ഡി ടി യു വിന്റെ സംസ്ഥാന പ്രസിഡനന്റ് ഗ്രോ വാസുവേട്ടന്‍ നമ്മുടെ നാട്ടിലെ രാഷ്ട്രീയ നേതാക്കള്‍ക്കൊക്കെ മാതൃകയാണ് . തിരക്കിട്ട സാമൂഹ്യ പ്രവര്‍ത്തനത്തിന് അദേഹം കണ്ടെത്തിയ ഉപജീവാനമാര്‍ഗം കുട നിര്‍മാണം ആണ്. ഒരു മഴക്കാലത്ത് വില്‍ക്കുന്ന കുടകളില്‍ നിന്നുള്ള മിച്ചമാണ് വാസുഏട്ടന്റെ വരുമാനം.....ജീവിക്കാനും പൊതുപ്രവര്‍ത്തനത്തിനുമുള്ള ചിലവ് കാശ് മാത്രമാണ് ലാഭമെന്ന പേരില്‍ വാസുവേട്ടന്‍ എടുക്കുന്നത്........തിരുനെല്ലിക്കേസില്‍ ജയില്‍മോചിതനായ ശേഷം ജീവിക്കാനൊരു തൊഴില്‍ തേടിയപ്പോഴാണ് ഈ വിപ്ളവകാരിക്ക് ശീലിച്ച തൊഴില്‍ തുണയായത്........ഇദേഹത്തിന്റെ കുടയുടെ പേര് "മാരിവില്‍ ", മഴ കനക്കുകയാണ്..ഇനി കോഴിക്കോട്ട് പോകുന്നവര്‍ മാരിവില്‍ കുട ചോദിച്ചു വാങ്ങുമല്ലോ 

ആധുനിക ലോകത്തെ ജന നായകന്‍ - റജബ് തയ്യിബ് ഉര്‍ദുഗാന്‍


ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങല്ല, ലോകകപ്പ്ഫുട്ബാൾ മാമാങ്കവുമല്ല, 
2003 മുതൽ 25 മത് തുർക്കി പ്രധാനമന്ത്രിയായി തുടർച്ചയായി മൂന്നാമതും അധികാരത്തിൻറെ ഉന്നത സ്ഥാനങ്ങളിൽ ലോക രാജ്യങ്ങളുടെ അധികായകന്മാരെ നാണിപ്പിക്കുന്ന വികസന പ്രവർത്തനങ്ങളും, സാമ്പത്തിക സൈനിക സ്വയം പര്യാപ്തതയും കൈവരിക്കുന്നതിൽ നേതൃത്വം കൊടുക്കുന്ന ജനനായകാൻ 'റജബ് തയ്യിബ് ഉർദുഗാൻ' ഇന്ന് ഇസ്താമ്പൂൾ നഗരത്തിൽ സംഘടിപ്പിച്ച പാർട്ടി പ്രവർത്തകരുടെ റാലിയാണിത്.
അറ്റം കാണാത്ത ജന സഞ്ചയത്തെ, ദശലക്ഷക്കണക്കിനു വരുന്ന എ കെ പാർട്ടി പ്രവർത്തകരും ഉർദുഗാൻ അനുകൂലികളും അടങ്ങുന്ന പ്രബുദ്ധമായ മനുഷ്യ സമുദ്രം ലോക രാഷ്ട്ര നായകന്മാരുടെ ഇന്ന് ജീവിച്ചിരിക്കുന്ന മാതൃകാ വ്യക്തിത്വം സ്വത്വസിദ്ധമായ ശൈലിയിൽ മണിക്കൂറുകളോളം തുടരുന്ന സംമ്പാഷണം ആവേശകരമായ ആർപ്പുവിളികളുടെയും ഹർഷാരവങ്ങളോടെയും ശ്രവിച്ചുകൊണ്ടിരിക്കുന്നു 

എന്ത് കൊണ്ട് സഹിയിച്ചു കൂടാ..?

ദിവസവും അനവധി പണം അവിടേം ഇവിടേം ആയി കളയുന്നവര്‍ ആണ് നമ്മള്‍..,... സിനിമ തിയേറ്റര്‍, സിഗരറ്റ്,പുതിയ പാന്റ്സ് , ഷര്‍ട്ട്‌,അങ്ങനെ എല്ലാം വാങ്ങും. മക്കള്‍ക സ്കൂള്‍ലേക്ക്‌ ബാഗ്‌ . അതും സാദാരണ നിരയുപോര ബെന്‍ ടെന്‍ (BEN 10) വാട്ടര്‍ ബോട്ട്ലെ അങ്ങനെ പലതും. ഇതൊക്കെ എന്റെ മോനിക്കല്ലേ അതിനു വ്യത്യസ്തന് എന്താണ് എന്ന് ചോദിക്കുന്നവരോട് ഒന്ന് മാത്രമേ പറയാനുള്ളൂ... നിന്റെ അയല്‍പക്കത്ത്‌ ഉള്ളവനും മകനുണ്ട് .അല്ലേല്‍ മകള്‍ ഉണ്ട.. അവനും പഠിക്കേണ്ടേ അവള്‍ക്കും പഠിക്കേണ്ടേ ... അതിനു അവരുടെ മാതാപിതാക്കള്‍ക്ക് വഴി കാണില്ല... അല്ലേല്‍ അവര്‍ക്ക്‌ പിതാവ്‌ ഉണ്ടാവില്ല.. അപ്പൊ നമുക്ക്‌ എന്ത് കൊണ്ട സഹായിച്ചു കൂടാ.. ആ വെറുതെ ചെലവാകുന്ന ഒരു അമ്പത്‌ രൂപ അല്ലേല്‍ നൂറു രൂപ ... ഗള്‍ഫ്‌ നടില്‍ ഉള്ളവരണേല്‍ പത്തു ദിര്‍ഹം അല്ലേല്‍ ഇരുപതു  ദിര്‍ഹം കൊടുക്കാന്‍ തയ്യാറായാല്‍ ഒരുപാട കുഞ്ഞു മനസ്സുകളില്‍ അക്ഷരങ്ങള്‍  കൊണ്ട് നിറയും . അവര്‍ പിന്നീട് അവരുടെ അറിവുകള്‍ ഏതെന്കിലും നല്ല കാര്യങ്ങല്കായി ചെയ്താല്‍ അത് നിങ്ങള്കൊരു പുണ്യമായി മാറും നിങ്ങള്‍ അറിയാതെ.. ഇനി നിങ്ങള്‍ക്ക്‌ ആളെ തപ്പി ബുദ്ധിമുട്ടാന്‍ മടി ഉണ്ടോ ?? അല്ലെങ്കില്‍ ആളെ കണ്ടത്താന്‍ വയ്യാത്ത അവസ്ഥ ആണോ... എങ്കില്‍ തീര്ച്ചയും നിങ്ങളുടെ പണം തായേ കാണുന്ന വിശ്വസ്തമായ കരങ്ങളില്‍ എത്തിക്കുക...ഇന്ന് വരെ ഒരു അഴിമതിയിലും പെടാത്ത കൈകള്‍... ,... അര്‍ഹതപെട്ടവന് മാത്രം എത്തുന്ന സേവനം.. കമ്മിഷന്‍ എടുത്ത് നക്കി ബാക്കി എത്തിക്കുക എന്ന നയം വച്ച് പുലര്‍ത്താത്ത യഥാര്‍ത്ഥ വിശ്വാസികള്‍... ,.... ഇവര്‍ നിങ്ങള്‍ക്ക്‌ വേണ്ടി ബുദ്ധിമുട്ടാന്‍ തയ്യാറാണ്... തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ (ദൈവത്തിന്റെ കാരുണ്യം അല്ലാതെ ) ...... സഹായിക്കു....അറിവ് നല്‍കു 
------------------------------------------------------------------------------------------------------------
ACCOUNT DETAILS : POPULAR FRONT OF INDIA 
ACCOUNT NO : 90861010000865
SYNDICATE BANK,DELHI Dtc. DEPOT SUKHDEV VIHAR
IFS CODE : SYNB0009086
------------------------------------------------------------------------------------
SCHOOL CHALO 

മഅദനി ദുരന്ത നാടകം: കഥ ഇതുവരെ ...





മഅദനിയുടെ ആരോഗ്യ നില കണ്ടിട്ട് ഈ നാടകം അതിന്‍റെ ദുഖ: പൂര്‍ണമായ ക്ലിമാക്സ്ലേക്ക് നീങ്ങുന്നതായി ആണ് തോന്നുന്നത്. ബംഗ്ലൂരില്‍ നിന്ന് കനത്ത പോലീസ് ബന്തവസ്സോടെ ഒരു ആംബുലന്‍സിന്‍റെ ഹോണ്‍ ഏത് നിമിഷവും നമുക്ക് പ്രതീക്ഷിക്കാം. ഇടതും വലതും രാഷ്ട്രീയ തമ്പുരാക്കന്മാര്‍ മഅദനി ഇന്ത്യന്‍ ജനാധിപത്യത്തിനു ചെയ്ത മഹത്തായ സേവനങ്ങളെ അനുസ്മരിച്ച് അദ്ദേഹത്തിന്‍റെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളെ വാനോളം പുകഴ്ത്തുന്ന , വിതുമ്പല്‍ അടക്കാന്‍ പാട് പെടുന്ന ചാനല്‍ ചര്‍ച്ചകള്‍ ആയിരിക്കാം ഈ മെഗാ സീരിയലിലെ അവസാന എപ്പിസോഡ് . 

ആളും ആരവവും ഒഴിയുമ്പോള്‍ അദ്ദേഹത്തിന്‍റെ പാതി തളര്‍ന്ന പിതാവും മകനെയോര്‍ത്ത് എന്നും കണ്ണീരു മാത്രം ഒഴുക്കാന്‍ വിധിക്കപെട്ട ഉമ്മയും യുവത്വം മുഴുവന്‍ വിധവയെ പോലെ ജീവിക്കേണ്ടി വന്ന ഭാര്യയും പോലീസ് വാനിന്റെയും ബൂട്ട്സിന്റെയും മുഴക്കം കേട്ട് ഞെട്ടി തരിച്ചു ബാല്യം കഴിച്ച മക്കളും ഒരു പക്ഷെ അല്പം ആശ്വസിക്കുമായിരിക്കും. കണ്ണും കരളും ഇല്ലാത്ത ഈ കാട്ടാളന്മാര്‍ക്കിടയില്‍ നിന്ന് അവരുടെ വാപ്പിച്ചി നിത്യശാന്തിയുടെ സ്വര്‍ഗ്ഗ തീരം അണഞ്ഞല്ലോ എന്ന് ഓര്‍ത്ത് .... 

മഅദനിയോടു ചെയ്യുന്ന ഈ അപരിഷ്കൃത നീതി നിഷേധത്തെ ന്യായീകരിക്കാന്‍ അദ്ദേഹത്തിന്റെ ഭൂതകാലം ചികയുന്നവര്‍ക്ക് വേണ്ടി അല്പം മഅദനി ചരിതം.

ബാബരി മസ്ജിദ് തകര്‍ച്ചയോട് അനുബന്ധിച്ച് ആര്‍ എസ് എസ് നിരോധിച്ചപ്പോള്‍ മഅദനിയുടെ ഐ എസ് എസും ജമാഅത്തെ ഇസ്ലാമിയും കൂടെ നിരോധിച്ചു അധികാരികള്‍ "തുല്യ നീതി " തെളിയിച്ചു. നിരോധന വാര്‍ത്ത‍ കേട്ട ഉടനെ മഅദനി ഐ എസ് എസ് പിരിച്ചു വിട്ടു. പലരും പറയുന്ന പോലെ പ്രകാരം ബാബരി തകര്‍ച്ചക്ക് ശേഷം അല്ല മഅദനിയുടെ രംഗപ്രവേശം. ബാബരി തകര്‍ച്ചക്ക് ഒപ്പം തന്നെയായിരുന്നു ഐ എസ് എസിന്‍റെ പതനവും. അതിനും മുമ്പ് 1992 Aug 2നു ആണ് അദ്ദേഹത്തിനു നേരെ ആര്‍ എസ് എസുകാര്‍ തുരുതുരാ ബോംബെറിഞ്ഞു അദ്ദേഹത്തിന്‍റെ കാലും അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ച ഒരു അംഗ രക്ഷകന്റെ കൈവിരലും അദ്ദേഹത്തിന്‍റെ ആസ്ഥാനം ആയ അന്‍വര്‍ശെരി യതീംഖനയുടെ മുമ്പിലെ പൊതു നിരത്തില്‍ വെച്ച് നഷ്ടപെടുത്തിയത്. "കൊടും ഭീകരന്‍ അയ മഅദനിയോ " അദ്ദേഹത്തിന്‍റെ "ഭീകര ഐ എസ് എസോ " തിരിച്ചു ഒരു ആര്‍ എസ് എസ് കൊടിമരം പോലും നശിപ്പിച്ചില്ല. ബോംബ്‌ എറിഞ്ഞ ആര്‍ എസ് എസ് പ്രവര്‍ത്തകാര്‍ക്ക് മാപ്പ് പ്രഖ്യാപിച്ചു മഅദനി കേസില്‍ നിന്ന് പോലും പിന്മാറി. ബാബരി തകര്‍ച്ചക്ക് നാലു മാസം മുമ്പ് ആണ് ഈ സംഭവം. 

ബാബരി മസ്ജിദ് തകര്‍ന്നു സംഘടനക്ക് നിരോധനം വന്നു അന്വര്ശ്ശേരി റൈഡ് ചെയ്ത് അദ്ദേഹത്തെ അറസ്റ്റു ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സംഘടന പിരിച്ചു വിട്ടു അദ്ദേഹം ഒളിവില്‍ പോയി. മാസങ്ഗ്ള്‍ക്ക് ശേഷം പോലീസ് സ്റെഷനില്‍ നേരിട്ട് ക്രച്ചസില്‍ ഉന്തിയെത്തി അദ്ദേഹം അറസ്റ്റ് വരിച്ചു . ഏതാനും മാസങ്ങള്‍ പൂജപ്പുര സെന്‍റര്‍ ജയിലില്‍ . 

ജയില്‍ മോചിതന്‍ ആയ മഅദാനി ദളിത് വോയ്സ് എഡിറ്റര്‍ വി.ടി രാജശേഖരന്‍ ഉള്‍പടെയുള്ള ദളിത് നേതാക്കളുടെ ആശിര്‍വാദത്തോടെയും എസ് എന്‍ ഡി പി നേതാവ് സുവര്‍ണ കുമാറും വര്‍ക്കല ശിവഗിരി ആശ്രമത്തിലെ ചില സ്വാമിമാരും ഒക്കെ ചേര്‍ന്ന് ഒരു പിന്നോക്ക ദളിത്- മുസ്ലിം രാഷ്ട്രീയം , പി.ഡി.പി. ഏവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ രാഷ്ട്രീയ വളര്‍ച്ച. കൊണ്ഗ്രീസ് സ്ഥിരമായി ജയിച്ച ഒറ്റപ്പാലം മണ്ഡലത്തില്‍ മഅദനിയുടെ കാടിളക്കിയ പ്രചരണം ഇടതുപക്ഷത്തിനു ഒന്നര ലക്ഷത്തിന്റെ ഭൂരിപക്ഷമ നേടി കൊടുത്തപ്പോള്‍ സി പി എമ്മിന്‍റെ പോലും കണ്ണ് തള്ളി . ഇഎംഎസ് മഅദനിയെയും അദ്ദേഹത്തിന്‍റെ മതബോധത്തെയും ഗാന്ധി തുല്യര്‍ ആയി വിശേഷിപ്പിച്ചു. 

യു.ഡി എഫ് ഷുവര്‍ സീറ്റ് ഗുരുവായൂരില്‍ ഗ്ലാമര്‍ നേതാവ് സമാദാനിയെ തോല്‍പ്പിക്കുകയും ഇരു മുന്നണികളോട് ഒറ്റക്ക് മത്സരിച്ചു സ്വന്തം സ്ഥാനാര്‍ഥിക്ക് പതിനയ്യയിരം വോട്ടും അദ്ദേഹം നേടി. ലീഗിന്‍റെ കുത്തക മണ്ഡലം തിരൂരങ്ങാടിയില്‍ മുഖ്യ മന്ത്രി എ കെ ആന്റണി മത്സരിച്ചിട്ടും സ്വന്തം സ്ഥാനാര്‍ഥിയെ ഒറ്റക്ക് നിറുത്തി പതിനാറായിരം വോട്ടു. ലീഗിന്‍റെ മുസ്ലിം വോട്ടു ബാങ്കില്‍ ആണ് മഅദനി കനത്ത ആഘാതം ഏല്‍പ്പിച്ചത് എന്നതിനാല്‍ പിഡിപിയും മുസ്ലിം ലീഗും മുഖ്യ ശത്രുക്കള്‍ ആയതു സ്വാഭാവികം. ഇടതു പക്ഷത്തിനു വേണ്ടിയുള്ള വിടുപണി അവസാനിപ്പിച്ച്‌ പിഡിപി സ്വന്തം രാഷ്ട്രീയ ഭൂമികയില്‍ വിത്ത് എറിയാന്‍ തുടങ്ങിയതോടെ സിപിഎമ്മും മഅദനിയിലെ കൊടും ഭീകരനെ കുറച്ചു പേക്കിനാവു കാണാന്‍ തുടങ്ങി. ഗൌരിയമ്മയെ ചേര്‍ത്ത് പിടിച്ച മഅദനി എസ് എന്‍ ഡി പിയും ജമാഅത്തെ ഇസ്ലാമിയും ഒക്കെ ചര്‍ച്ച നടത്തി കേരളത്തില്‍ പുതിയ രാഷ്ട്രീയ ഇടം കണ്ടെത്താന്‍ കൂടി ശ്രമിച്ചപ്പോള്‍ മഅദനിയിലെ കൊടും ഭീകരനെ പിടിച്ചു കെട്ടാന്‍ ഇടവും വലവും ഒന്നായി. 

ശിവഗിരി ആശ്രമത്തിലെ പോലീസ് റൈഡ് മഅദനിയും അനുയായികളെയും കൂട്ട് പിടിച്ചു ശാശ്വതീകാനന്ത സ്വാമികളുടെ നേത്രുതത്തില്‍ ഒരു വിഭഗം ശ്രീനാരായനീയര്‍ ചെരുത്തപ്പോള്‍ ബി ജെ പിയും ഞെട്ടി വിറച്ചു. (ശാശ്വതീകാനന്ദ സ്വാമികള്‍ പിന്നീട് ദുരൂഹമായി മുങ്ങി മരിച്ചു ). ഈഴവരും മുസ്ലിംകളും ദളിതരും ചേര്‍ന്ന ഈ രാഷ്ട്രീയ മുന്നേറ്റം പ്രത്യേയ ശാസ്ത്രപരമായി ഏറ്റവും കൂടുതല്‍ ഭീഷണി സൃഷ്ടിക്കുന്നത് ബി.ജെ.പിക്കാണ് എന്ന ബോധ്യം അവരുടെ ഉറക്കം കെടുത്തി. ഐ എസ് എസ് കാലത്തെ പഴയ വൈരത്തിനു പ്രതികാര ദാഹിയായി കാത്തിരുന്ന ബി ജെ പിയുടെ കേന്ദ്ര സര്‍ക്കാരിനു വേണ്ടി കേരളത്തില്‍ ഇടതും വലതും ഒന്നിച്ചു മഅദനിയെ കൊടും ഭീകരന്‍ ആക്കി കോയമ്പത്തൂര്‍ കേസില്‍ പെടുത്തി അകത്താക്കാന്‍ ഇതായിരുന്നു പാശ്ചാതലം . നിത്യ രോഗിയായ മഅദനി ഒന്‍പതു വര്‍ഷത്തെ ദുരിത പര്‍വ്വം കോയമ്പത്തൂര്‍ ജയിലില്‍ .

ഇതാണ് മഅദാനിയുടെ ഭൂതകാല രാഷ്ട്രീയ സംഗ്രഹം. ഏതെങ്കിലും കൊലപാതകമോ വര്‍ഗീയ കലാപമോ അദ്ദേഹത്തിന്‍റെ പാര്‍ടിയുടെ പേരിനൊപ്പം ആരും ചേര്‍ത്തി പറഞ്ഞ്‌ കേട്ടിട്ടില്ല. അദ്ദേഹത്തിന്‍റെ പ്രസംഗം മതസ്പര്‍ധ വളര്‍ത്തുന്നു എന്ന പേരില്‍ നിരന്തരം കേസ് എടുക്കപെട്ടുവെങ്കിലും ഒന്നിനും മതിയായ തെളിവില്ല എന്ന് കണ്ടു കോടതികള്‍ അദ്ദേഹത്തെ കുറ്റ വിമുക്തനാക്കി. അദ്ദേഹത്തിന്‍റെ പഴയ കാല പ്രസംഗ ക്ലിപ്പുകള്‍ ഇപ്പോഴും യുട്യൂബില്‍ ലഭ്യം. പലരും ഇപ്പോഴും വേവലാതിപെടുന്ന അദ്ദേഹത്തിന്‍റെ പരമ മത വിദ്വേഷ പ്രസംഗം ഒന്നും അതില്‍ ഇല്ല. ആര്‍ എസ് എസിന്‍റെ അക്രമത്തെ പ്രതിരോധിക്കുന്നതിനെ കുറിച്ച് പറയുന്ന ഐ എസ് എസ് കാല പ്രസംഗത്തില്‍ പോലും നമ്മുടെ ജയരാജന്‍ മണി ടീമിനോളം തീപ്പൊരിയുണ്ടെന്നു തോന്നുന്നില്ല . 

ബാക്കി നാടകങ്ങള്‍ ഒക്കെ സമീപ കാല സംഭവങ്ങള്‍ . കോയമ്പത്തൂര്‍ കേസില്‍ നീണ്ട ഒന്‍പതു വര്‍ഷത്തെ തടവ്‌ ജീവിതത്തില്‍ നിന്ന് മഅദനിയുള്‍പടേ ഒന്‍പതു മലയാളികള്‍ക്ക് മോചനം ലഭിച്ചത്‌ പോപ്പുലര്‍ ഫ്രണ്ട് നേതൃതം കൊടുത്ത് മുന്നോട്ട് പോയിരുന്ന "മഅദനി നിയമ സഹായ സമിതി" നടത്തിയ വിചാരണ കേസ് കോടതിയില്‍ വിജയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ആണ് , പലരും ഇപ്പോള്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത് പോലെ എന്തെങ്കിലും രാഷ്ട്രീയ ഇടപെടലിന്‍റെ പേരില്‍ അല്ല. മോചിതന്‍ ആയ മഅദനിയെ ആഘോഷമായി ആനയിച്ചത് പഴയ വേട്ടക്കാര്‍ തന്നെയായിരുന്നു. മഅദനീയെ അന്ന് അറസ്റ്റു ചെയ്തു തമിഴ്നാടിനു കൈമാറിയത്‌ തങ്ങളുടെ ഒരു മികച്ച ഭരണ നേട്ടം ആയി എണ്ണിയ എല്‍ .ഡി. എഫ് സര്‍ക്കാരിലെ പ്രമുഖ മന്ത്രിമാര്‍ ശംഖുമുഖത്ത്‌ സ്വീകരണത്തിനു എത്തിയപ്പോള്‍ മുതല്‍ കടിഞ്ഞാല്‍ വീണ്ടും കപട നാടകക്കാരുടെ കയ്യിലേക്ക്‌ മാറി. 

പിന്നീട് അവിടെ നിന്ന് അങ്ങോട്ട്‌ സി.പി.എം സര്‍ക്കാര്‍ ഒരു തരം തേന്‍ പുരട്ടിയ ബ്ലാക്ക്‌ മെയില്‍ തന്ത്രവും ആയി ആയിരുന്നു മഅദനിയെ സമീപിച്ചത്‌ . തികച്ചും കൃതിമമായി പടച്ചുണ്ടാക്കിയ ഒരു കേസിലൂടെ ഒന്‍പത് വര്ഷം തടവില്‍ ആക്കാന്‍ കഴിയുന്ന ഒരു വ്യവസ്ഥിതി ഉള്ള നാട്ടിലെ നീതി ന്യായ വ്യവസ്ഥയില്‍ മഅദനി വിശ്വാസം ആണയിടുന്നത് തന്നെ അദ്ദേഹത്തിന്‍റെ ദൈന്യത വ്യക്തമാക്കുന്നുണ്ടല്ലോ. അദ്ദേഹത്തിന്‍റെ പഴയ സഹപ്രവര്‍ത്തകാരില്‍ തടിയന്‍റെ വിട നസീര്‍ അടക്കം ഉള്ള ചിലരെ ഇതിനകം അന്വേഷണ എജെന്സികളുടെ സ്വന്തം ഭീകരന്മാര്‍ ആയി വളര്‍ത്തി എടുത്തിട്ടുണ്ടായിരുന്നു. കളമശ്ശേരിയില്‍ യാത്രക്കാരെ ഇറക്കി വിട്ടു കാലി ബസ്‌ കത്തിക്കുകയും (ചെന്നൈ ഹൈക്കോടതി മഅദനിയുടെ ജാമ്യപെക്ഷ പരിഗണിക്കാന്‍ ഇരിക്കുമ്പോള്‍ ആയിരുന്നു ഈ നാടകം) കോഴിക്കോട്‌ ബസ്‌സ്റ്റാന്‍ഡില്‍ ആളില്ലാത്ത മൂല നോക്കി ഒന്ന് രണ്ടു ഗുണ്ടുകള്‍ ഒക്കെ പൊട്ടിച്ചു മഹാ ഭീകര കൃത്യം ചെയ്ത് ഇനി ആരെ വേണമെങ്കിലും കോര്‍ത്തിണക്കി നല്ല ഒരു പ്രതിപട്ടിക തയ്യാറാക്കാനുള്ള വകയൊക്കെ ഇവര്‍ ഏമാന്‍മാര്‍ക്ക്‌ വേണ്ടി ചെയ്തു കൊടുത്തിരുന്നു. സ്വന്തം ഭാര്യക്ക് നേരെ ഗൂഢാലോചനയുടെ വല മുറുകുന്നത് മഅദനി നിസ്സഹായനായി നോക്കി നിന്നു. സി.പി.എം നിശ്ചയിച്ചു കൊടുത്ത പ്രോഗ്രാം ഷെഡ്യൂള്‍ അനുസരിച്ചായി പിന്നീട് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനം. ജയില്‍ വാസവും നിരന്തര പീഡനവും തകര്‍ത്തെറിഞ്ഞ അദ്ദേഹത്തിന്‍റെ ആരോഗ്യ സ്ഥിതിയില്‍ അല്‍പ കാലം കുടുമ്പത്തോടൊപ്പം കഴിയണം എന്ന് ആഗ്രഹിച്ചത് അതിമോഹം എന്ന് പറയാന്‍ ആവില്ലല്ലോ.

അവസാനം അണിയറയില്‍ ഉദ്യോഗരംഗത്തെ ഹിന്ദുത്വ ശക്തികള്‍ കര്‍ണാടക കേന്ദ്രീകരിച്ചു പഴയ വൈരത്തിന്‍റെ കണക്ക്‌ തീര്‍ക്കാന്‍ വീണ്ടും വലക്കണ്ണി മുറുക്കി തുടങ്ങി. കോടതിയോ സി.പി.എം സര്‍ക്കാരോ സഹായത്തിനു എത്തുന്നത്തില്‍ ഒരു നേരിയ പ്രതീക്ഷ അപ്പോഴും മഅദനി വെച്ച് പുലര്‍ത്തി. വിശുദ്ധ ഖുര്‍ആന്‍ കഴിഞ്ഞാല്‍ പിന്നീട് അദ്ദേഹത്തിനു വിശ്വാസം ഉള്ളത് നമ്മുടെ നീതിന്യായത്തില്‍ ആണ് എന്ന അദ്ദേഹം ടി.വി ചാനല്‍കള്‍ക്ക്‌ മുമ്പില്‍ പ്രഖ്യാപിച്ചത്‌ സത്യത്തില്‍ തന്‍റെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ ഇരുന്ന ജഡ്ജിമാരോടുള്ള യാചനയായിരുന്നു. അന്‍വര്‍ശ്ശേരി പത്ര സമ്മേളനം മഅദനിയുടെ കുതന്ത്രം ആണ് എന്നൊക്കെ പറഞ്ഞ കോടിയേരിയുടെ മതിയായ പ്രകോപനം ഉണ്ടായിട്ടും അവസാന പത്ര സമ്മേളനത്തില്‍ പോലും പത്രക്കാരുടെ തിരിച്ചും മറിച്ചും ഉള്ള ചോദ്യം അവഗണിച്ചു മഅദനി സി.പി.എമിനെ നോവിക്കാതിരിക്കാന്‍ പ്രതേകം ശ്രദ്ധിച്ചു. ഉച്ചക്ക്‌ മൂന്നു മണിക്ക പരിഗണിക്കാന്‍ ഇരുന്ന സുപ്രീം കോടതിയിലെ അദ്ദേഹത്തിന്‍റെ മുന്‍കൂര്‍ജാമ്യാപേക്ഷ അനുകൂല വിധിയാവും എന്ന ആശങ്കപെട്ട കാരണട്ക ബി.ജെ.പി സര്‍ക്കാര്‍ കോടിയേരിയുടെ അഭ്യന്തര മന്ത്രാലയവും ആയി ഗൂഢാലോചന നടത്തി 2:45നു തന്നെ അദ്ദേഹത്തെ അറസ്റ്റു ചെയ്തു നിയമവും അതിന്‍റെ നടത്തിപ്പുകരും അവരുടെ വഴിക്ക്‌ പോയി. ചട്ട പ്രകാരം അറസ്റ്റു ചെയ്‌താല്‍ തൊട്ടടുത്ത കരുനാഗപ്പള്ളി കോടതിയില്‍ ഹജരക്കേണ്ടിയിരുന്നു. അതിനു പോലും തയ്യാറാവാതെ അദ്ദേഹത്തെ വിമാനത്തില്‍ തള്ളികയറ്റി കോടിയേരിയും മറ്റു സഖാക്കളും താഴെ നിന്നു മഅദനിയെ കൈ വീശി യാത്രയാക്കി. 

ഡയബറ്റിക്ക് റെറ്റിനോപതി ബാധിച്ച അദ്ദേഹത്തിന്‍റെ കണ്ണിനു നല്‍കിയ ലേസര്‍ ചികല്‍സ അദ്ദേഹത്തിന്‍റെ കാഴ്ച ശക്തി ഏതാണ്ട് പൂരണമായി നശിപ്പിച്ചു. പലരുടെയും സിംഹാസനങ്ങളെ വിറപ്പിച്ച അദ്ദേഹത്തിന്റെ നാവും കുഴഞ്ഞു തുടങ്ങി. 

ചില ഘട്ടങ്ങളിലെ മൌനം പോലും കൊടും പാതകം ആയി നാളെ ദൈവിക കോടതിയില്‍ നാളെ വിചാരണ ചെയ്യപെട്ടെക്കാം . ഈ രക്തത്തില്‍ എനിക്ക് പങ്കില്ല എന്ന് വിളിച്ചു പറയാന്‍ ത്രാണിയില്ലാത്തവരുടെ കിരാതമായ മൌനം

link

Related Posts Plugin for WordPress, Blogger...