Search the blog

Custom Search

മദനിയെ ഭയക്കുന്നവര്‍ ഇവര്‍ - സിറാജ് അടക്കം ???

മദനിക്കെതിരെ ഒളിയമ്പുകള്‍ വിടുന്ന കോണ്‍ഗ്രസ്‌-കമ്മ്യൂണിസ്റ്റ്‌-സംഘി കൂട്ടുകെട്ട് എന്തിനു വേണ്ടി ഇത് ചെയ്യുന്നു ???? കേരളത്തിലെ സാധാരണക്കാരന്റെ പ്രശ്നത്തില്‍ അക്കാലത്ത്‌ ശക്തമായ ഇടപെട്ട ഒരേ ഒരു വ്യക്തി മാത്രമാണ് - മദനി സാഹിബ്‌. അത് കൊണ്ട് തന്നെ വലിയ ഒരു രാഷ്ട്രീയ സ്വാധീനം ഉണ്ടാക്കി തീര്‍ക്കാന്‍ മദനിക്ക് സാധിക്കും എന്ന് മനസ്സിലാക്കിയ ഈ കൂട്ടുകെട്ട് കക്ഷികള്‍ അന്ന് തുടങ്ങിയ തന്ത്രം ആണ് മദനിയുടെ മേല്‍ ആരോപിച്ച ഓരോ കുറ്റകൃത്യങ്ങളും. പക്ഷെ അന്ന്‌ അവര്‍ വിചാരിച്ചത് അങ്ങനെ ഒരു കേസ് തലയില്‍ ഇട്ടാല്‍ ആരും തിരിഞ്ഞു നോകില്ലെന്നയിരുന്നു.. പക്ഷെ അന്നും ഇന്നും ജനം അദ്ധേഹത്തിന്റെ കൂടെ തന്നെ ഉണ്ടെന്നതിന്റെ തെളിവ്‌ ആണ് അദ്ദേഹം ഇന്നും കൊല്ലപ്പെടാതെ ഇരികുന്നത്. മുസ്ലിം ലീഗ് ന്റെ ഒത്താശ കൂടി ആയപ്പോള്‍ കാര്യങ്ങള്‍ കുറച്ചു കൂടി ജോര്‍ ആയി. കാരണം മദനി കേരള രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നു എങ്കില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് നേരിടുന്നത് ലീഗിന് ആണെന്നത് തീര്‍ച്ച. അത് കൊണ്ട് തന്നെ എല്ലാരും കൂടി മദനി യെ പൂട്ടി. അല്ലായിരുന്നെങ്കില്‍ ഇന്ന് ജനത്തിന് വേണ്ടി സംസാരിക്കുന്ന ഒരു ആം ആദ്മി ആയിരുന്നേനെ മദനി. 

വെറും സന്ഘികളുടെ മാത്രം കുബുദ്ധി മാത്രമായിരുന്നു ഇതിനു പിന്നില്‍ എങ്കില്‍ കോയമ്പത്തൂര്‍  നിന്നും വെറുതെ വിട്ടപോയും കര്‍ണാടകയില്‍ ബി ജെ പി ഭരണം മാറിയപ്പോള്‍ എങ്കിലും മദനിയെ വിട്ടയക്കുമായിരുന്നു. ഇത് പക്ഷെ ബി ജെ പി ഭീകരര്‍ ചെയുന്നതിനെക്കാള്‍ ക്രൂരത ആണ് കോണ്‍ഗ്രസുകാര്‍ മദനിയോട് ചെയുന്നത്. കോയമ്പത്തൂരില്‍ നിന്നും തിരിച്ചു വന്നപ്പോള്‍ തോളില്‍ എടുത്തു നടക്കുനെന്നു വരുത്തി തീര്‍ത്തു വീണ്ടും കുഴിയില്‍ കൊണ്ട് ഇട്ടതു സി പി എം കമ്മ്യൂണിസ്റ്റ്‌ ബംബന്മാര്‍ തന്നെ... എല്ലാരുടെയും കൂടെ സ്വന്തം പാളയത്തില്‍ നിന്നുള്ള ആരൊക്കെയോ ഒറ്റുക കൂടി ചെയ്തപോള്‍ മദനിക്ക്‌ ഉള്ള വേട്ടയില്‍ ശെരിക്കും കൃത്യത കൂടി. 


ഒറ്റിയ ആളെ ആര്‍കും അറിയില്ല.. പക്ഷെ പി ഡി പി മദനിക്ക് വേണ്ടി എന്നൊക്കെ പ്രതിഷേധം നടത്തിയപ്പോയും പങ്കെടുക്കാന്‍ വിമുഖത കാണിക്കുന്ന ഒരു വര്‍ക്കിംഗ്‌ ചെയര്‍മാന്‍ ഉണ്ട്. ഇന്ന് വരെ മദനിക്ക് വേണ്ടി ശക്തമായ ഒരു പ്രസ്താവനയോ പ്രധിശേധാമോ നടത്താത്ത അയാള്‍ ഒരു യൂദാസ്‌ ആണോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു... ആരുടെയൊക്കെ കയ്യില്‍ നിന്നും പണം വാങ്ങിയിട്ടാണ് ഈ ചതി എന്നത് അറിയില്ല. ഇനി പണമല്ല മറിച്ചു മദനി സാഹിബ്‌ തിരിച്ചു വന്നാല്‍ ഈ വര്‍ക്കിംഗ്‌ ചെയര്‍മാന്‍ സ്ഥാനം ഇല്ലതായിപ്പോവും അതെ തുടര്‍ന്ന് പ്രശസ്തി നഷ്ടപ്പെടും എന്ന പേടി ആണോ എന്നും അറിയില്ല... മദനിയുടെ മകന്‍ അടക്കം പങ്കെടുത്ത ഈ അടുത്ത് നടന്ന ഒരു പരിപാടിയില്‍ പോലും സിറാജിന്റെ അസാനിധ്യം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു... ... അനീതിക്കെതിരെ പട നയിച്ച മദനിക്കെതിരെ അനീതി നടക്കുമ്പോള്‍ കയ്യും കെട്ടി നോക്കി നില്‍കുന്നത് ശെരിയാണോ???  ഇതുപോലെ  പല സംശയവും ഉണ്ട് ... എല്ലാം മറനീക്കി പുറത്തു വരും. 

link

Related Posts Plugin for WordPress, Blogger...