Search the blog

Custom Search

ഒരു കാവി മനസ്സുള്ള സഖാവിന്‍റെ രോദനം കണ്ടോ നിങ്ങള്‍ ??




കാസര്‍കോട് ഒരു സിപിഎം പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ ഒരു സഖാവ് ഇട്ട പോസ്റ്റ്ണിത് ഇതിലെ വരികള്‍ ശ്രദ്ധിക്കൂ നല്ല സ്കൂളില്‍ പടിച്ചവനെല്ല ഇവനെന്ന് മനസ്സിലാക്കാം 

മുസിംകളെ കാണുമ്പോള്‍, മുസ്ലിം സംഘടനാ പ്രവര്‍ത്തകരെ അഭിസംഭോതന ചെയ്യുമ്പോള്‍ പാക്കിസ്ഥാന്‍ താലിബാന്‍ എന്നി രാജ്യങ്ങളുടെ പേര് മനസ്സില്‍ വരുന്നത് എന്തായാലും അത് തീവ്രവാതികളായ ഭീകരരായ ആര്‍ എസ് എസ് കാരുടെ സ്വഭാവമാണ് ആ സ്വഭാവം നിങ്ങള്‍ക്കും ഉണ്ട് എന്നതിന്‍റെ അടയാളങ്ങളാണ് ഇതെല്ലം അല്ലെ സഖാവേ ആ സഖാവ് എന്നാ പേരിനു പോലും നിങ്ങള്‍ അര്‍ഹരല്ല എന്നാണു ഈ സംസ്കാരങ്ങളില്‍ നിന്നും മനസ്സിലാക്കുന്നത് 


പ്രിയപ്പെട്ട മോഡി ഫാന്‍സ്‌ വായിച്ചറിയുവാന്‍

മോഡി ഫാന്‍സ്‌ ഒന്ന് വായിച്ചാട്ടെ..


രണ്ടു ദിവസം ആയി നമ്മടെ മോഡി സാറിനെ കുറിച്ച് ആലോചിക്കുവാരുന്നു . മോഡി സാര്‍ ഭരിക്കുന്ന ഗുജറാത്തില്‍ മാത്രമേ വികസനം നടക്കുന്നുള്ളൂ എന്ന രീതിയിലാണ് നമ്മടെ അഭിനവ രാജ്യസ്നേഹികളുടെ പ്രകടനം. എന്തായാലും ഇതൊക്കെ സത്യം ആണോ എന്നറിയണമല്ലോ


അങ്ങനെ ഞാന്‍ ഗൂഗിള്‍ കൊച്ചിന്റെ അടുത്ത് ചോദിച്ചു.




1. ഗൂഗിള്‍ കൊച്ചെ ഏതാണ് ഇന്ത്യയില്‍ ഏറ്റവും അധികം പ്രതി ശീര്ഷ വരുമാനം(per capita income) ഉള്ള സംസ്ഥാനങ്ങളുടെ ലിസ്റ്റ് ഒന്ന് കൊണ്ടേ തരുവോ ?
ഗൂഗിള്‍ കൊച്ചു ലിസ്റ്റ് തന്നു , അമ്മാവന്‍ ഗുജറാത്തിനെ പരതി – കിട്ടി പോയി , പത്താം സ്ഥാനം (http://www.rediff.com/business/slide-show/slide-show-1-indian-states-with-highest-per-capita-income/20120912.htm#10


) .നമ്മടെ കേരളം പോലും അഞ്ചാം സ്ഥാനത്താണ്‌ എന്ന് ഓര്ക്ക ണം


2. ഒരു കാര്യത്തില്‍ പിന്നിലാവുക എന്നത് പ്രത്യേകിച്ച് വലിയ സംഭവം ഒന്നും അല്ല എന്നുള്ളതിനാല്‍ അടുത്ത ചോദ്യം ചോദിക്കാം എന്ന് വെച്ച്
ഇന്ത്യയിലെ human development index (http://en.wikipedia.org/wiki/Human_Development_Index


) ലിസ്റ്റ് ഇങ്ങു തരൂ കൊച്ചെ എന്ന് .കൊച്ചു ലിസ്റ്റും കൊണ്ട് വന്നു .നോക്കുമ്പോള്‍ എന്താ? കേരളത്തിന്റെ സ്കോര്‍ .921 .എന്ന് പറഞ്ഞാല്‍ ഏകദേശം വികസിത രാജ്യങ്ങളുടെതിനു തുല്യം.അപ്പൊ ഗുജറാത്ത്‌ എങ്ങനെ എന്ന് നോക്കിയപ്പോള്‍ കണ്ടത് .527 .ഇന്ത്യയില്‍ എത്രാം സ്ഥാനത്താണെന്ന് ഒന്ന് എണ്ണി നോക്കാം എന്ന് വെച്ച് . കിട്ടി പതിനാലാം സ്ഥാനം .( http://indiatext.net/hdi-india/


)അല്ലേല്‍ തന്നെ ഇതൊക്കെ ഒരു കുറവാണോ? അടുത്തതില്‍ നോക്കാം


3. GDP യില്‍ എത്രാം സ്ഥാനത്താ?എന്തായാലും വികസനം മലവെള്ളം പോലെ ഒഴുകുവല്ലേ , സംസ്ഥാനം അത്യാവശ്യം വലിപ്പവും ഉണ്ട് , എന്തായാലും മികച്ചതായിരിക്കും. ഇത്തവണ എന്തായാലും മുന്ഷി അമ്മാവന്‍ നിരാശപ്പെടേണ്ടി വന്നില്ല, ദേ കിടക്കുന്നു മോഡി സാറിന്റെ ഗുജറാത്ത്‌ അഞ്ചാം സ്ഥാനത് .( http://indiatext.net/gdp-indian-states/


) . ഒന്നൂടെ നോക്കിയപ്പോളല്ലേ അതിന്റെ രസം , വികസനം എന്ന് കേട്ടിട്ട് പോലും ഇല്ലാത്ത ഉത്തര പ്രദേശ്‌ മൂന്നാം സ്ഥാനത് , ഇക്കണക്കിനു മായാവതി മോഡി സാറിനെക്കാളും വലിയ വികസന വാദി ആയിരിക്കണം


4. സാക്ഷരത – പതിനെട്ടാം സ്ഥാനം (http://www.census2011.co.in/literacy.php


5. ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനം – പത്താം സ്ഥാനം (കേരളം അവിടെ രണ്ടാമത് ) (http://business.rediff.com/slide-show/2010/jul/15/slide-show-1-indias-top-10-states-with-lowest-poverty.htm#9


6. Road density – പതിനൊന്നാം സ്ഥാനം (ഇവിടെയും ഒന്നാമത് കേരളം ). ഇതില്‍ ഗുജറാത്തിന്റെ സ്ഥാനം ഇന്ത്യയുടെ ശരാശരിയേക്കാള്‍ താഴെ (http://www.infrawindow.com/reports-statistics/road-density-in-india-disparity-persist_15/


7.വ്യവസായ ശാലകളുടെ എണ്ണം – സ്ഥാനം അറിയില്ല, പക്ഷെ ആദ്യത്തെ നാലില്‍ ഇല്ല (http://www.jagranjosh.com/general-knowledge/indian-states-that-have-the-maximum-number-of-industries-1303192911-1


8. ശിശുമരണ നിരക്ക് – സ്ഥാനം അറിയില്ല , പക്ഷെ കേരളത്തില്‍ അത് 1000 ജനനത്തിനു 14 മരണം എന്നുള്ളിടത്ത് ഗുജറാത്തില്‍ 62 (http://infochangeindia.org/women/statistics/life-expectancy-and-infant-mortality-rates-for-selected-indian-states.html


9. ശരാശരി ആയുര്‍ ദൈര്ഖ്യം - സ്ഥാനം അറിയില്ല , പക്ഷെ കേരളത്തില്‍ അത് പുരുഷന് 71.67 ഉം സ്ത്രീക്ക് 75 ഉം വയസ്സ് ഉള്ളപ്പോള്‍ ഗുജറാത്തില്‍ പുരുഷന് 63.12 ഉം 64.10 ഉം (http://infochangeindia.org/women/statistics/life-expectancy-and-infant-mortality-rates-for-selected-indian-states.html

ഇനി എന്‍റെയൊരു സംശയം ആരേലും തീര്ത്തു തരണം, ഈ വികസനം എന്ന് മോഡി ഭക്തരു ഉദ്ദേശിക്കുന്നത് എന്താണ്?..... അല്ല...ഇനിം ഇപ്പൊ ഗൂഗിളണ്ണന്‍ പറ്റിച്ചതോ മറ്റോ ആണോ? കോണ്‍ഗ്രസ് അല്ലെ ഭരിക്കുന്നെ....

POST COURTESY : Jiju K Thomas

നാ..മോ..അല്ലേല്‍ " നരഭോജി മോഡി" പ്രധാനമന്ത്രിയാകുമോ???

ഇന്ത്യ കണ്ട ലോകം കണ്ട ഏറ്റവും വലിയ തീവ്രവാദിയും ഭീകരവാദിയും ആയ ഒരാളെ ... നമുക്കയാളെ നാ മോ എന്ന് വിളിക്കാം. ലോകം അങ്ങനെ തന്നെയാണ് വിളിക്കുന്നത്‌..,. പക്ഷെ ഞാന്‍ ഉദേശിച്ചത്‌ " നരഭോജി മോഡി " എന്നാണ്. അതാണ്‌ അയാള്‍ക്ക്‌ ഏറ്റവും ചേര്‍ന്ന നാമം. ലോകത്തിലെ ഏറ്റവും മുസ്ലിം വിരുദ്ധ നെറികെട്ട ചെയ്തികള്‍ക്ക് പേരുകേട്ട അമേരിക്കയില്‍ പോലും കാലുകുത്താന്‍ സമ്മതിക്കാത്ത ഈ നാ.. മോന്‍റെ പ്രധാന മന്ത്രി മോഹം പൂവണിയിക്കാന്‍ ഉള്ള ശ്രമത്തില്‍ ആണ് കാവി ഭീകരതയുടെ വക്താക്കളും അവരുടെ ശിങ്കിടികളും. പല കോപ്രായങ്ങളും കാട്ടികൂട്ടി തുടങ്ങിയിരിക്കുന്നു ഈ നാ..മോ.... കള്‍..,. തലയില്‍ തൊപ്പി ഇട്ട താടി വച്ച മുസ്ലിം നമധാരികള്‍ ആയ (അല്ലാത്തവരെയും) കെട്ടിപിടിക്കുനതും മുത്തം കൊടുക്കുനതും ആയ ചിത്രങ്ങള്‍ പ്രച്ചരിപികുമ്പോള്‍ RSS-കാര്‍ പണ്ട് മറ്റു പാര്‍ട്ടിക്കാരുടെ " ന്യൂനപക്ഷ മുസ്ലിം പ്രീണന" ത്തെ പറ്റി പറയുന്നത് ഓര്മ വരുന്നു.. മുസ്ലിമിന് ഒരു പട്ടു കുപ്പായം കൊടുത്താല്‍ പോലും വര്‍ഗീയത ആയി കണ്ട് കുരക്കാറുള്ള ഇവര്‍കിതിപ്പോള്‍ എന്ത് പറ്റി.. വോട്ട് നു വേണ്ടി ഏതു കൂതറ പണിയും ചെയ്യാന്‍ തയ്യാറുള്ള ഇവര്‍ ആശയവും പ്രത്യയശാസ്ത്രവും കുഴിച്ചു മൂടിയാണ് ഇപ്പോള്‍ ഇളിച്ച മുഖവുമായി പ്രത്യക്ഷപ്പെടുന്നത് എന്ത് കണ്ടിട്ട് ???

ഗുജറാത്തിലെ ജനിച്ചവരെയും ജനിക്കാന്‍ പോകുന്നവരേയും പോരാത്തതിന് മരിച്ചവരെയും കുത്തിക്കീറി ത്രിശൂലത്തില്‍ പ്രദര്ശിപിച്ചു. മുസ്ലിമിന്റെ ചോര കൊണ്ട് ചുവരെയുത്ത് നടത്തി ആഹ്ലാദ നൃത്തം ആടിയ ഇവരിപ്പോള്‍ പിന്നോക്ക - മുസ്ലിം ന്യൂനപക്ഷ സമുദായത്തെ എങ്ങനെയെങ്കിലും പ്രീണനം നടത്തുക എന്ന ഒരു തന്ത്രം ഇറകുന്നത് കണ്ട് വരുമ്പോള്‍ ഒരു കാര്യം മാത്രമാണ് പറയാനുള്ളത്. മുസ്ലിം എന്നത് തൊപ്പിയോ താടിയോ പേരോ അല്ല. അത് ഒരു വിശ്വാസമാണ് -  ഏകനായ ദൈവത്തെ മാത്രം  ആശ്രയിക്കുന്നവന്റെ അഭിമാനമാണ്,.. അല്ലാതെ നാല് രൂപ കൊടുത്താല്‍ കാലു പിടിച്ചു വേണേല്‍ അത് നക്കി കൊടുക്കുന്ന ആണും പെണ്ണും കെട്ടവന്റെ മതമല്ല.. സ്വന്തം സഹോദരനെ നിഷ്ടൂരമായി കൊന്നൊടുക്കിയ നരധമന്മാരുടെ കൈ പിടിച്ചു മുത്തുന്ന ഇവനെയൊക്കെ ചാട്ടവാര്‍ കൊണ്ട് അടിക്കണം.

ഇനിയും ഒരുപാടു ആളുകളെ നിങ്ങള്ക്ക് ഈ നാ.. മോ... കളുടെ കൂടെ നിങ്ങള്‍ക്ക് കാണാന്‍ പറ്റും. പല സിനിമ - രാഷ്ട്രീയ പ്രമുഖരെയും കാണാന്‍ പറ്റും. പക്ഷെ അവരാരും അല്ല ഇന്ത്യയുടെ ജനങ്ങളാണ് ഇന്ത്യയുടെ ഭാവി തീരുമാനിക്കുന്നത്‌.,. ജനം കഴുതകള്‍ അല്ല. അവര്‍ക്കിപ്പോള്‍ കാര്യങ്ങള്‍ മനസ്സിലായിടുണ്ട്. ഒരു പ്രശ്നവും ഇല്ലാതിരുന്ന കോടതിയില്‍ കേസ് നടക്കുന്ന ബാബരി മസ്ജിദ്‌ ന്റെ വിഷയത്തില്‍ ഇപ്പോള്‍ അനാവശ്യമായി പ്രശ്നം ഉണ്ടാക്കാന്‍ ശ്രമിച്ചത് ഹിന്ദുത്വ വാദികളുടെ മനസ്സ് ഒന്ന് കുളിര്പിക്കാനും കൂടി ഉദ്ദേശിച്ചാണ്. 

ചുരുക്കി പറഞ്ഞാല്‍  വീണ്ടും ഒരു ശവപ്പെട്ടി കുംഭകോണം നടക്കാന്‍ ഇവര്‍ വീണ്ടും ഇവിടെ നാ...മോ... എന്നും പറഞ്ഞു കടന്നു വരാന്‍ അധ്വാനി അടക്കമുള്ള ഒരാളും ആഗ്രഹികുന്നില്ല എന്നത് തീര്‍ച്ചയാണ്.  അങ്ങനെ വന്നാല്‍ വീണ്ടും ഇവിടെ ശഹീധുകളുടെ എണ്ണം കൂടും. മുസ്ലിംകള്‍ തുറന്കിലടക്കപെടും . ഏക സിവില്‍ കോഡ് നടപ്പാക്കും ... മൊത്തത്തില്‍ ഇന്ത്യ മുഴുവന്‍ കുട്ടിച്ചോറാക്കി മാറ്റും ഈ നാ..മോ..

ഇതും കൂടി വായിക്കുക : 



ബംഗളൂരു: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകുന്നത് താന്‍ ഇഷ്ടപ്പെടുന്നില്ളെന്ന് കന്നട സാഹിത്യകാരന്‍ ഡോ. യു.ആര്‍. അനന്തമൂര്‍ത്തി. അങ്ങനെ സംഭവിച്ചാല്‍ രാജ്യം വിടുമെന്നും ജ്ഞാനപീഠ ജേതാവ് കൂടിയായ അദ്ദേഹം പറഞ്ഞു. ബംഗളൂരുവില്‍ ഒരു പുസ്തക പ്രകാശന ചടങ്ങിലാണ് അനന്തമൂര്‍ത്തിയുടെ അഭിപ്രായപ്രകടനം. മോഡിക്ക് അധികാരം ലഭിച്ചാല്‍ മഹാത്മാ ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവും സ്വപ്നം കണ്ട ഇന്ത്യയെ കാണാന്‍ സാധിക്കില്ല. പിന്നെ സര്‍വരും ഒരുപോലെ വസിക്കുന്ന സുന്ദരഭാരതം ഉണ്ടാകില്ല. നെഹ്റു രചിച്ച 'ഡിസ്കവറി ഓഫ് ഇന്ത്യ' പുസ്തകം വായിച്ചവരും വിവേകമതികളും പിന്നെ ഇവിടെ ജീവിക്കാന്‍ ഇഷ്ടപ്പെടുകയില്ല -അനന്തമൂര്‍ത്തി പറഞ്ഞു. മോഡി ഭരിക്കുന്ന ഇന്ത്യ പ്രാചീന കാലഘട്ടം പോലെയോ വര്‍ത്തമാന കാലം പോലെയോ ആകില്ല. സര്‍ക്കാറിനെ പേടിച്ച്‌ ജനം നെട്ടോട്ടമോടുന്ന കാലമാകും അതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മോഡിയുടെ ഒരുമുഖം മാത്രം ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രിയാക്കാനുള്ള ശ്രമത്തിലാണ് മാധ്യമങ്ങള്‍. മറ്റൊരു മുഖം ഒളിച്ചുവെക്കുകയാണ്. ഇത് വലിയ ദുരന്തമാണെന്നും അനന്തമൂര്‍ത്തി ചൂണ്ടിക്കാട്ടി.

link

Related Posts Plugin for WordPress, Blogger...