കര്‍ണാടക: കന്നിയങ്കത്തില്‍ കരുത്തറിയിച്ച് എസ്.ഡി.പി.ഐ
മൈസൂരിലെ രസിംഹ രാജാ മണ്ഡലത്തില്‍ രണ്ടാംസ്ഥാം
അഞ്ചിടത്ത് മൂന്നാംസ്ഥാം
ബാംഗ്ളൂര്‍: കര്‍ണാടക ിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി മല്‍സരിച്ച എസ്.ഡി.പി.ഐ ശക്തി തെളിയിച്ചു. 24 മണ്ഡലങ്ങളിലാണ് പാര്‍ട്ടി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. ആകെ 1,00,541 വോട്ടുകള്‍ ലഭിച്ചു. പാര്‍ട്ടിക്ക് ഒരിടത്ത് രണ്ടാംസ്ഥാവും അഞ്ചു സ്ഥലങ്ങളില്‍ മൂന്നാംസ്ഥാവും ഒമ്പതു സ്ഥ ലത്ത് നാലാംസ്ഥാവും മൂന്നിടത്ത് അഞ്ചാം സ്ഥാവും ലഭിച്ചു. മുഖ്യധാരാ പാര്‍ട്ടികളുടെ എല്ലാ കുപ്രചാരണങ്ങളെയും അവഗണിച്ചാണ് എസ്.ഡി.പി.ഐ. വലിയ ട്ടേം കൊയ്തത്.
മൈസൂര്‍ ജില്ലയിലെ രസിംഹ രാജ മണ്ഡലത്തില്‍ എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥിയും കര്‍ണാടക സംസ്ഥാ പ്രസിഡന്റുമായ അബ്ദുല്‍ മജീദ് കൊടലിപ്പേട്ട് രണ്ടാംസ്ഥാത്തെത്തി. പരമ്പരാഗത കോണ്‍ഗ്രസ് മണ്ഡലമായ ഇവിടിെന്നു തിരഞ്ഞെടുക്കപ്പെട്ടത് കോണ്‍ഗ്രസ്സിലെ തന്‍വീര്‍ സേട്ടാണ്. കര്‍ണാടക രാഷ്ട്രീയത്തിലെ കരുത്തായിരുന്ന അസീസ് സേട്ട് അഞ്ചുതവണ ജയിച്ച മണ്ഡലത്തില്‍ നിന്നു മൂന്നാം തവണയാണ് മകന്‍ തന്‍വീര്‍ സേട്ട് വിജയിച്ചത്. അദ്ദേഹത്തിനു 38,037 വോട്ടുകള്‍ ലഭിച്ചപ്പോള്‍ അബ്ദുല്‍ മജീദ് കൊടലിപ്പേട്ട് 29,667 വോട്ടുകള്‍ ലഭിച്ചു. ഇവിടെ മല്‍സരിച്ച ജെ.ഡി.എസിലെ സതീശ്നു 29,180 വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. ബി.ജെ.പി. സ്ഥാനാര്‍ഥി മഞ്ജുനാഥ്നു 12,447 വോട്ടാണുള്ളത്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മുഹമ്മദ് താഹിറ്നു 322 വോട്ടുകള്‍ ലഭിച്ചു. 8370 വോട്ടുകള്‍ക്കാണ് ഇവിടെ തന്‍വീര്‍ സേട്ട് ജയിച്ചത്. ജയിച്ചാല്‍ തന്‍വീര്‍ സേട്ട് മന്ത്രിയാവുമെന്ന കോണ്‍ഗ്രസ് പ്രചാരണം വോട്ടര്‍മാര്‍ക്കിടയില്‍ പ്രതിഫലിച്ചതാണ് ജയിക്കാന്‍ കാരണം.
സര്‍വജ്ഞ ഗറില്‍ മല്‍സരിച്ച എസ്.ഡി.പി.ഐ. ദേശീയ സെക്രട്ടറി മെഹബൂബ് ആവാദ് ശരീഫ് 11,196 വോട്ടുകള്‍ ടിേ മൂന്നാംസ്ഥാത്തെത്തി. ഇവിടെ വിജയിച്ചത് മലയാളി കൂടിയായ കോണ്‍ഗ്രസ്സിന്റെ മുന്‍മന്ത്രി കെ ജെ ജോര്‍ജാണ്. അദ്ദേഹത്തിനു 69,673 വോട്ടുകളാണ് കിട്ടിയത്. രണ്ടാംസ്ഥാത്ത് ബി.ജെ.പിയിലെ പത്മാഭറെഡ്ഡിയാണ്. അദ്ദേഹത്തിനു 46,819 വോട്ടുകളും ലഭിച്ചു.
ജെ.ഡി.എസിലെ സെയ്ദ് മുഈുദ്ദീന്‍ അല്‍ത്താഫിന് 7711ഉം കെ.ജെ.പിയിലെ മൈക്കിള്‍ ഫര്‍ണാണ്ടസ്നു 2185 വോട്ടുമാണ് കിട്ടിയത്.
എസ്.ഇ. സംവരണ മണ്ഡലമായ ബാംഗ്ളൂര്‍ ഗരത്തിലെ പുലികേശി ഗറില്‍ എസ്.ഡി.പി.ഐക്കുവേണ്ടി പോരിനിറങ്ങിയ ഹേമലത 5431 വോട്ടോടെ മൂന്നാംസ്ഥാത്തെത്തി. കോണ്‍ഗ്രസ്സിലെ സിറ്റിങ് എം.എല്‍.എ. പ്രസന്നകുമാര്‍ ഇവിടെ പരാജയപ്പെടുകയായിരുന്നു. ജെ.ഡി.എസ്. സ്ഥാനാര്‍ഥിയായ ആര്‍ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയാണ് ഇവിടെ വിജയിച്ചത്.
അദ്ദേഹത്തിനു 48,995 വോട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 38,796 വോട്ടുമാണ് ലഭിച്ചത്. അഡ്വ. അബ്ദുല്‍ മജീദ് (ബെന്‍വാല്‍), അക്രം ഹസന്‍ (മാംഗ്ളൂര്‍), അബൂബക്കര്‍ കുളൈ (മാംഗ്ളൂര്‍ ാര്‍ത്ത്) എന്നിവരും മൂന്നാംസ്ഥാത്തെത്തി.
ഇസ്മഈല്‍ എഞ്ചിനീയര്‍, മുജാഹിദ് പാഷ, കൂസപ്പ, ഉസ്മാന്‍ ബേഗ്, മുഹമ്മദ് താഹിര്‍, ഫിറോസ് അലി ഖാന്‍, കെ എ സിദ്ദീഖ്, അബ്ദുല്‍ ഹകീം എന്നിവര്‍ ാലാംസ്ഥാത്തെത്തി. പാര്‍ട്ടിക്കു വോട്ട് ചെയ്ത എല്ലാവര്‍ക്കും ദേശീയ സെക്രട്ടറി അബ്ദുല്‍ മജീദ് ഫൈസി നന്ദി പ്രകടിപ്പിച്ചു.
മുസ്ലിം വോട്ടുകള്‍ കോണ്‍ഗ്രസ്സിു ലഭിക്കുന്നത് ഇല്ലാതാവുമെന്നു ഭയന്ന പാര്‍ട്ടി എസ്.ഡി.പി.ഐക്കും സ്ഥാാര്‍ഥികള്‍ക്കുമെതിരേ വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. പലയിടങ്ങളിലും പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യാും ശ്രമമുണ്ടായി.
എസ്.ഡി.പി.ഐയെപ്പോലെ സ്വന്തം നിലയില്‍ മല്‍സരിച്ച വെല്‍ഫെയര്‍ പാര്‍ട്ടിക്കോ മുസ്ലിംലീഗനോ കാര്യമായ നേട്ടങ്ങളോ വോട്ടുകളോ ഒന്നുംതന്നെ ഉണ്ടാക്കാനായില്ല.
അഞ്ചു മണ്ഡലങ്ങളില്‍ മല്‍സരിച്ച മുസ്ലിംലീഗ് 1473 വോട്ടുകളും 12 സ്ഥാനാര്‍ഥികളെ മല്‍സരത്തിിറക്കിയ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് 9701 വോട്ടുകളും ലഭിച്ചു.
ഇതും വായിക്കുക :
വീഡിയോ കാണുക : കര്‍ണാടക അസ്സെംബ്ലി തിരഞ്ഞെടുപ്പ്
posted by : Pfi Brothers Tanur
ഇതും വായിക്കുക :
- മാരകായുധങ്ങളുമായി ആര്‍.എസ് .എസ് പ്രവര്‍ത്തകര്‍ വല്ലപ്പുഴയില്‍ പിടിയില്‍: പോലിസ് നിസ്സാരവല്‍ക്കരിക്കുന്നു . .
- അടിച്ചമര്ത്തലിതിനെതിരേ പോരാടാന്‍ ജാതിയോ മതമോ തടസ്സമല്ല: കാതോലിക്കാ ബാവ
വീഡിയോ കാണുക : കര്‍ണാടക അസ്സെംബ്ലി തിരഞ്ഞെടുപ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.