വല്ലപ്പുഴ : രാത്രി കാല പട്രോളിങ്ങിനിടെ മാരകായുധങ്ങളുമായി ആര്‍ .എസ് എസ് പ്രവര്‍ത്തകര്‍ വല്ലപ്പുഴയില്‍ പോലീസ് പിടിയില്‍ .കേസ്സ് പോലിസ് നിസ്സാരവല്‍ക്കരിക്കുന്നു .ബുധനാഴ്ച രാത്രി പത്തരയോടെയാണ് വല്ലപ്പുഴ യാറത്തിന്നു സമീപം പട്ടാമ്പി പോലീസിന്റെ വാഹനപരിശോധനക്കിടെ മുളയങ്കാവ് റോഡില്‍നിന്നും മോട്ടോര്‍സൈക്കിളിലെത്തിയ രണ്ടു ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി പിടിയിലാകുന്നത് . ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു ആയുധങ്ങള്‍ . .വല്ലപ്പുഴ മാട്ടായ സ്വദേശികളായ രാജേഷ് , വിനോദ് എന്നിവരാണ് പിടിയിലായത് . ഇവര്‍പോലീസ് കസ്റ്റഡിയിലാണുള്ളത് . സഞ്ചരിച്ചിരുന്ന മോട്ടോര്‍ സൈക്കിളും പിടികൂടിട്ടുണ്ട് . പിടികൂടുന്നവരെയും ഇവരുടെ പക്കലുണ്ടായിരുന്ന ആയുധങ്ങളും പത്രക്കാരെയും ചാനലുകളെയും കാണിക്കാന്‍ തിടുക്കം കാട്ടുന്ന പോലീസ് ഈകേസ്സില്‍ അതുണ്ടായിട്ടില്ല . പോലിസ് സ്റ്റേഷനുമായി ഇതുമായി ബന്ധപ്പെട്ടപ്പോള്‍ പിടിയിലായവര്‍ കൊണ്ക്രീറ്റ് ജോലിയില്‍പെട്ടവരാണന്നും ,ജോലിആവശ്യങ്ങള്‍ക്കുള്ള പണിയായുധങ്ങള്‍ക്ക് പിടിയിടാനുള്ള ഇരുമ്പ് പൈപ്പുകളാണ് ഉണ്ടായിരുന്നതെന്നും ഇതില്‍ അസ്വഭാവികമായി ഒന്നും തന്നെ ഇല്ലന്നാണ് പോലീസ് പറയുന്നത് .എന്നാല്‍ പോലീസിന്റെ വിശദീകരണം സജീവ ആര്‍ എസ് എസ് കാരായ ഇവരെ രക്ഷിക്കാനുള്ള ശ്രമമാണന്നാണ് വിലയിരുത്തുന്നത് .രാത്രി സമയത്ത് ഇവര്‍ എങ്ങോട്ടാണ് പോകുന്നതെന്ന് പോലീസ് പറയുന്നില്ല . വല്ലപ്പുഴ, മുളയങ്കാവ്, കുലുക്കല്ലൂര്‍.,മട്ടായ കേന്ദ്രീകരിച്ച് ആര്‍എസ് എസ് ന്‍റെ ആയുധ ശേഖരവും ആയുധഭ്യാസവും വ്യാപകമാണ് .ഇവിടെ നിന്നും മറ്റൊരു കേന്ദ്രത്തിലേക്ക് ആയുധങ്ങള്‍ കടത്തുകയായിരുന്നു എന്നാണ് സംശയിക്കുന്നത് . മാരകായുധങ്ങളുമായി പിടികൂടുകയും പിന്നീട് നിസ്സാര കേസ്സെടുത്ത് ആര്‍ എസ് എസ് കാരെ സംരക്ഷിക്കുകയും ചെയ്യുന്ന പോലീസിന്റെ നടപടിയില്‍ വല്ലപ്പുഴയിലുള്ളവര്‍ പ്രതിഷേധത്തിലാണ് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.