Search the blog

Custom Search

കൊച്ചിയിലെ " സെറ്റില്‍മെന്റ്" രാഷ്ട്രീയം


posted by vyathyasthan

ഇന്നലെ ഒരു ചാനലിന്റെ കോമഡി-രാഷ്ട്രീയ പ്രോഗ്രാം കണ്ടു കൊണ്ടിരിക്കുമ്പോ അതില്‍ കണ്ട ഒരു കാര്യം വല്ലാതെ വ്യത്യസ്തനെ കണ്‍ഫ്യൂഷന്‍ ആക്കി . വിഷയം പലതിങ്ങനെ കടന്നു പോയപ്പോള്‍ ഇതാ വരുന്നു നമ്മുടെ " മാര്‍ഗെ കിടക്കുന്ന മര്‍ക്കടാ " എന്ന് പറഞ്ഞ പോലെ യുസുഫ് കാന്റെ മാര്‍ഗത്തില്‍ കിടക്കുന്ന ചില മര്‍കട മുഷ്ടികളുടെ കഥ. അതില്‍ ഈ മാര്‍ഗ തടസ്സത്തിനു ചുക്കാന്‍ പിടിക്കുന്ന ആശാന്‍ നമ്മുടെ എറണാകുളം ജില്ല സെക്രട്ടറി പറയുന്നത് കേട്ട് ഞാന്‍ ഞെട്ടി മാമാ.. 1000 കോടി ആസ്തി ഉള്ള... പതിനായിര കണക്കിന് തൊഴിലാളികള്‍ക്ക് ജോലി നല്‍കിയ ... അതും അഞ്ചു പൈസ വിസക്ക്‌ പോലും പണം വാങ്ങാതെ .. കയറിക്കിടക്കാന്‍ റൂം ... മാന്യമായ ശമ്പളം ... എല്ലാം നല്‍കി നാട്ടില്‍ തേരാ പാരാ നടക്കുന്ന എല്ലാരേയും ഗള്‍ഫ്‌ നാടുകളില്‍ എത്തിച്ച യുസുഫ് ക്ക ഇരുപത്തിഅയ്യായിരം ആളുകള്‍ക ജോലി ലഭിച്ച ഒരു പദ്ധതി " ലുലു മാള്‍ " കേരളത്തില്‍ തുടങ്ങിയത് അഞ്ചു പത്തു സെന്‍റ് സ്ഥലം കയ്യേറി എന്ന് .... വിഡ്ഢികള്‍ അല്ലാതെ ആരേലും വിശ്വസിക്കുമോ.. അപ്പൊ ചില ബുജ്ജി പത്രക്കാര്‍ ചോദിച്ചു .. അല്ല എന്റെ സെക്രട്ടറി ഇത് കൊടുത്തത്‌ നിങ്ങടെ ചുവപ്പന്‍ മന്ത്രിസഭ തന്നെയല്ലേ .. അപ്പൊ സെക്രട്ടറി ചോദിച്ചപ്പാ ഒരു ചോദ്യം ... പണിത് തീരാതെ കയ്യേറ്റം മനസിലാവുമോ എന്ന് ..ഒന്ന് കൂടി പറഞ്ഞു നമ്മുടെ പിണറായി വിഭാഗം സഖാവ് -  സാധാരാണ ഇങ്ങനെയുള്ള പ്രശ്നമുണ്ടായാല്‍ അത് സെറ്റില്‍ (SETTLE)  ചെയ്യാറാണ് പതിവ്‌ എന്ന്... ഓഹ് ഇപ്പൊ ടെക്നിക്ക് പിടി കിട്ടി സെറ്റില്‍മെന്‍റ് . അതാണ്‌ അദ്ധേഹത്തിന്റെ പ്രശനം . സാധാരണ പാവങ്ങള്‍ ഒരു സംരംഭം തുടങ്ങുമ്പോ അദ്ധേഹത്തെ സെറ്റില്‍ ചെയ്യുന്ന പോലെ യുസുഫ്ക്ക സെറ്റില്‍ ചെയ്തില്ല പോലും.. ഇതാണ് പ്രശനം .. ഗതാകത കുരുക്കിനെ പിന്നെ കുറ്റം പറഞ്ഞു എങ്കിലും അത് ഏറ്റില്ല.. ഒരു ലക്ഷം ആളുകള്‍ ദിവസേന വരുന്ന സ്ഥലത്ത് ഗതാകത കുരുക്ക് ഉണ്ടാകും എന്നത് സ്വാഭാവികം . അത് മാറ്റേണ്ട കടമ സര്‍കാര്‍ നിര്‍വഹിക്കെണ്ടാതല്ലേ .. ഇതിനിടെ കേട്ടു ഗള്‍ഫില്‍ ഒരു സ്ഥലത്ത് ലുലു മാളിന്റെ മുന്നില്‍ റോഡ്‌ പൊളിച്ചു ലുലുവിലെകുള്ള എന്ട്രന്‍സ് ക്ലിയര്‍ ആകി കൊടുത്തു എന്ന്‍. .. ഇതല്ലേ വേണ്ടത്‌ . ഒരു ലക്ഷം ആളുകള്‍ വരുമ്പോള്‍ അവിടെ എത്താനുള്ള വാഹനത്തിനുള്ള വരുമാനം കൂടും . അതിനോട്‌  അനുബന്ധിച്ച് നിരവധി സംരംഭങ്ങള്‍ കൂടുതല്‍ വരും . കൂടുതല്‍ പേര്‍ക്ക്‌ തൊഴില്‍ കിട്ടും. സര്‍കാര്‍ നും ലാഭം കിട്ടും .. ഇങ്ങനെ ഒരുപാട ലാഭം കിട്ടുന്ന ലുലു പോലുള്ള സംരംഭത്തെ വിജയിപ്പിക്കാന്‍ നോകുന്നതിനു പകരം അതിന്റെ ആണി ഇളക്കാന്‍ ഓരോരുത്തര്‍ ശ്രമിക്കുനത് കണ്ടിട്ട് വ്യത്യസ്തന് ലജ്ജ തോനുന്നു - കാരണം വ്യത്യസ്തനും ഒരു മലയാളി അല്ലെ


ഒരു കാര്യം കൂടി - ദുബായ് യിലെ വന്‍ പദ്ധതിയായി മാറിയ മെട്രോ റെയില്‍ അതിന്റെ റൂട്ട് ലുലു വിനു വേണ്ടി വളച്ചെടുത്ത് കൊടുത്തപ്പോ നഷ്ടം ഉണ്ടായെങ്കിലും ഇന്ന്  ആ ലുലു ന്റെ നേരെ എന്‍ട്രന്‍സില്‍ ലേക്ക്‌ എത്തി നോക്കുന്ന മെട്രോയുടെ വാതിലിലൂടെ അകത്തു കടന്ന് യാത്ര ചെയ്യുനത് ആയിരങ്ങള്‍ ആണ് ദിവസേന.

ലുലു മാളിന്റെ പാര്‍ക്കിങ്ങിലേക്ക്  ഇറങ്ങുന്ന ദുബായ് മെട്രോയുടെ ഗ്രീന്‍ ലൈനില്‍ ഉള്ള
" STADIUM METRO STATION "

3 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2013, മേയ് 30 4:45 AM

    Yousuf ali - pinarayi- kunjalikkuty avihitha bandhathinte kaliyaaanu vyathyasthaa ith...manassilakanulla sense aarkum illathe povunnu....

    മറുപടിഇല്ലാതാക്കൂ
  2. അങ്ങനെ ഒന്ന് കേടിട്ടില്ല...ഇനി അങ്ങനെ ഒന്ന് ഉണ്ടേല്‍ അതും നമ്മുക്ക് ശരിയാക്കാം...

    മറുപടിഇല്ലാതാക്കൂ

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...