Search the blog

Custom Search

അച്ചേ ദിന്‍ " ആനേ വാലേ ഹേ ...... "

കാര്‍ട്ടൂണ്‍ posted by : 



പുകവലിയുടെ ഇസ്ലാമിക വിധി എന്താണ് ? ഹറാമാണോ?

ചോദ്യം: പുകവലിയുടെ ഇസ്ലാമിക
വിധി എന്താണ് ? ഹറാമാണോ?
_________________________________

മറുപടി നല്കിയത് അബ്ദുല് മജീദ് ഹുദവി, അബ്ദുല് വഹാബ്
ഹൈതമി

മറുപടി
********************

അല്ലാഹുവിന്റെ തിരുനാമത്തില്, അവനാണ്സര്വ്വസ്തുതിയും,
പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്
അല്ലാഹുവിന്റെ അനുഗ്രഹങ്ങള്
വര്ഷിച്ചുകൊണ്ടിരിക്കട്ടെ.
ബുദ്ധിക്കോ ശരീരത്തിനോ ബുദ്ധിമുട്ട്
വരുത്തുന്നവയൊക്കെ നിഷിദ്ധമാണെന്നാണ്
ശരീഅതിന്റെ പൊതുവായ
നിയമം. ശരീരത്തിനോ ബുദ്ധിക്കോ ബുദ്ധിമുട്ടുണ്ടാക്കുന്ന
കല്ല്, മണ്ണ്, വിഷം തുടങ്ങിയവ
എല്ലാ വസ്തുക്കളും എത്ര
കുറച്ചാണെങ്കിലും നിഷിദ്ധമാണ്
(ഫത്ഹുല്മുഈന് )
അപ്പോള്
പുകവലി കാരണം ഏതെങ്കിലും തരത്തില്
ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെങ്കില്
കര്മ്മശാസ്ത്ര വീക്ഷണ പ്രകാരം അത്
നിഷിദ്ധവും കുറ്റകരവുമാണ്.
നിലവിലെ സാഹചര്യത്തില്
പുകവലിയെ വിലയിരുത്തുമ്പോള്
പൊതുവില് അത് നിഷിദ്ധമാണ് എന്ന്
തന്നെ പറയേണ്ടിവരും.
പുകവലി ഉല്പന്നങ്ങളുടെ ഉപയോഗം മാരകമായ
അസുഖങ്ങള്ക്ക് വഴിയൊരുക്കുമെന്നത്
ഇന്ന് ഏറെ വ്യക്തമാണല്ലോ.
ഇന്ന് സമൂഹത്തെ ബാധിച്ച വിപത്താണ്
പുകവലി. കോടിക്കണക്കിന് രൂപ
പ്രതിദിനം ഇതിന്
വേണ്ടി ചെലവഴിക്കപ്പെടുന്നു. ദാരുണമായ
മരണങ്ങള്ക്കും മാരകമായ
അസുഖങ്ങള്ക്കും പുകവലിയുടെ അമിതോപയോഗം കാരണമായിട്ടുണ്ട്.
1964-2004 കാലയളവില് 12 മില്യണ്
മരണം പുകവലി കാരണമായി സംഭവിച്ചിട്ടുണ്ടെന്ന്
കണക്കുകള് സാക്ഷ്യപ്പെടുത്തുന്നു.
ചിലര്ക്ക് മാത്രം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു
ചെടി ഭക്ഷിക്കുന്നതിനെക്കുറിച്ച്
മഹാനായ ഇബ്നുഹജര് (റ)നോട് ഒരാള്
ചോദിച്ചു. പുതുതായി വന്ന
ഇതിനെക്കുറിച്ച് പഠനം നടത്തിയ
ശേഷം മഹാനവര്കള്
ഇങ്ങനെ മറുപടി കൊടുത്തു: ബുദ്ധിമുട്ടുളളവന്
അത്
നിഷിദ്ധവും അല്ലാത്തവന്അനുവദനീയവുമാണ്.
(ഫതാവാ)
പുകവലി ഒരാള്ക്ക്
വ്യക്തിപരമായി ബുദ്ധിമുട്ടുണ്ടാക്കും എന്ന്
ഉറപ്പായാല് തീര്ച്ചയായും അത്
അയാള്ക്ക് ഹറാം തന്നെയാണെന്ന് ഇതില്
നിന്ന് മനസ്സിലാക്കാവുന്നതാണ്.
നല്ല സാധനങ്ങളൊക്കെ (ത്വയ്യിബാത്)
അവര്ക്ക് ഹലാലാക്കുകയും ചീത്ത
കാര്യങ്ങളെ (ഖബാഇസ്) അവര്ക്ക്
നിഷിദ്ധമാക്കുകയും ചെയ്യുന്ന
പ്രവാചകരെ പിന്തുടരുന്നവര് എന്ന സൂറുതല്
അഅ്റാഫിലെ സൂക്തത്തിന്റെ വെളിച്ചത്തിലും പല
പണ്ഡിതരും പുകവലിയെ നിഷിദ്ധമാക്കുന്നുണ്ട്.
സാമാന്യ
ബുദ്ധിയുള്ളവരൊക്കെ പുകവലിയെ ത്വയ്യിബാതിന്റെ ഗണത്തില്
ഉള്പ്പെടുത്തുകയില്ലെന്നും ഖബാഇസിന്റെ ഗണത്തിലേ ഉള്പ്പെടുത്തൂവെന്നതും വ്യക്തമാണല്ലോ.
സ്വയം പുകവലിക്കുന്നവരും തങ്ങളുടെ മക്കളെ അത്
ചെയ്യുന്നതില്നിന്ന്
പിന്തിരിപ്പിക്കുന്നതും വിരോധിക്കുന്നതും അത്
മോശമാണെന്ന്
സ്വയം അംഗീകരിക്കുന്നുവെന്നതിന്റെ തെളിവ്
തന്നെയാണ്. ചുരുക്കത്തില്
പുകവലി നിരുല്സാഹപ്പെടുത്തപ്പെടേണ്ടതും മോശമായ
വസ്തുക്കളുടെ ഗണത്തില്
എണ്ണപ്പെടേണ്ടതും തന്നെയാണ്.
വ്യക്തിപരമായി അത്
ഉപദ്രവമുണ്ടാക്കുന്നുവെന്ന് വരുന്ന
സാഹചര്യത്തില് അത് ഉപയോഗിക്കല്
ഹറാം തന്നെയാണ്.
നല്ലത് ചെയ്യാനും തിന്മ വെടിയാനും നാഥന്
തുണക്കട്ടെ.

ആറ്റ്നോറ്റുണ്ടായ ഖിലാഫത്ത്.

posted by Navas Jane

ആറ്റ്നോറ്റുണ്ടായ ഖിലാഫത്ത്.
-----------------------------------------
ഖിലാഫത്ത് എന്ന് കേട്ടാല്‍ പാശ്ചാത്യ ശക്തികളുടെ നട്ടെല്ലിലൂടെ ഒരു കൊള്ളിയാന്‍ മിന്നും. കഴിഞ്ഞ നാല് നൂറ്റാണ്ടുകളായി ഇത്തരമൊരു സ്റ്റേറ്റ് ഉണ്ടാവാതിരിക്കാനാണ് അവര്‍ ആളും അര്‍ത്ഥവും കൊണ്ട് കൊന്നും ചത്തും കൊലവിളിച്ചും തല കുത്തി നിന്ന് ശ്രമിച്ചു കൊണ്ടിരുന്നത്.
ഖിലാഫത്ത് എന്താണെന്ന് അറിയാത്തവര്‍ക്കായി ഒരു ചെറു വിവരണം. അതിരുകളോ, ദേശീയതയോ, ഗോത്രീയതയോ, വംശീയതയോ ഇല്ലാത്ത ഒരു ആഗോള ഇസ്ലാമിക് സ്റ്റേറ്റ് ആണ് ഖിലാഫത്ത്. അവിടെ പാസ്പ്പോര്‍ട്ട് വിശ്വാസം മാത്രമാണ്. പ്രവാചകന് ശേഷം അബൂബക്കര്‍, ഉമര്‍ (റ അ) തുടങ്ങിയ നാല് ഖലീഫമാരും, ഒരു ചെറിയ ഇടവേളക്ക് ശേഷം ഉമര്‍ ബിന്‍ അബ്ദുല്‍ അസീസും കാഴ്ചവെച്ച ഭരണ മാതൃകയിലേക്കുള്ള ഒരു തിരിച്ചു പോക്ക് മുസ്ലിംകള്‍ക്ക് എന്നും ഒരു യൂഫോറിയ ആണ്. പശ്ചിമേഷ്യയില്‍ ഒരു പ്രശ്നമുണ്ടായാല്‍ തുര്‍ക്കി പ്രധാനമന്ത്രിയോട് ഖിലാഫത്ത് പ്രഖ്യാപിക്കാന്‍ ഓണ്‍ലൈനിലൂടെ ആവശ്യപ്പെടാറുണ്ട് അറബി യുവാക്കള്‍. എന്‍റെ ഓണ്‍ലൈന്‍ ജീവിതത്തില്‍ ഏറ്റവുമധികം ജനങ്ങള്‍ ഉര്‍ദോഗാനോട് ഖലീഫയാവാന്‍ ആവശ്യപ്പെട്ടത് രണ്ടവസരത്തിലാണ്. ഒന്ന് ശിമോന്‍ പെരസിനോട് ദേവോസിലെ ലോക സാമ്പത്തിക ഉച്ചകോടിയില്‍ വെച്ച് അദ്ദേഹം മുഖത്ത് നോക്കി "നിനക്ക് കുഞ്ഞുങ്ങളെ കൊല്ലാന്‍ നല്ലവണ്ണം അറിയാം, നിങ്ങള്‍ വയസ്സനാണ്, ചെയ്ത് പോയ കുറ്റകൃത്യങ്ങളുടെ കുറ്റബോധമാണ് നിങ്ങളുടെ ശബ്ദം ഉയര്‍ത്തുന്നത്" എന്ന് പറഞ്ഞപ്പോഴും, ഗാസയിലേക്ക് നവി മര്‍മ്മര എന്ന കപ്പലയച്ച് ഉപരോധം പൊളിക്കാന്‍ ശ്രമിച്ചപ്പോഴുമാണ്. എന്നാല്‍ ഉര്‍ദുഗാന് ഖലീഫയാവാനുള്ള മൂഡ്‌ ഉണ്ടായിരുന്നില്ല.
ഒടുവില്‍ നൂറ്റാണ്ടുകള്‍ കാത്തിരുന്ന ഖലീഫ ഇറാക്കിലെയും സിറിയയിലെയും രക്തപ്പുഴകളില്‍ നിന്ന് സ്വയം ഉയര്‍ന്നു വന്നു. ഇബ്രാഹിം അവാദ് അല്‍ ഖുറൈഷി എന്ന അബൂബക്കര്‍ അല്‍ ബഗ്ദാദി സമര്‍പ്പിച്ചത് കുറ്റമറ്റ ഒരു സീവി ആയിരുന്നു. ഖലീഫമാരെപ്പോലെ കണ്ണഞ്ചിപ്പിക്കുന്ന യുദ്ധ വിജയങ്ങള്‍. ഖാലിദ് ബിന്‍ വലീദിനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ അമേരിക്കന്‍ പരിശീലനവും ആയുധങ്ങളും കിട്ടിയ മുപ്പതിനായിരം സൈന്യത്തെ വെറും മണിക്കൂറുകള്‍ കൊണ്ട് എണ്ണൂറു പേര്‍ ആധികാരികമായി അടിയറവ് പറയിച്ച അത്ഭുതം. അമീര്‍ ആവട്ടെ ഖുറൈഷിയും, പ്രവാചക പരമ്പരയില്‍ പെട്ടവനും. തന്‍റെ ഗോത്രവും അതിലെ ഏതാനും ആയിരം പേരും എന്ന് മാത്രം ചിന്തയുള്ള അടിമുടി ഗോത്ര സ്വഭാവമുള്ള അശാഇറുകളും, നക്ഷബന്ദി സൂഫികളും, അറബ് ദേശീയതയില്‍ അഭിരമിക്കുന്ന സോഷ്യലിസ്റ്റുകളായ ബഅസികളും ബാഗ്ദാദി പട തെളിച്ചു വന്നപ്പോള്‍ പിന്നില്‍ അണിനിരന്നു. പത്രസമ്മേളനം നടത്തുന്നത് മാത്രം ജോലിയാക്കിയ ഇറാക്കിലെ സുന്നികളുടെ പണ്ഡിത സഭ ഹൈഅത്തുല്‍ ഉലമാഇല്‍ മുസ്ലിമൂനും പിന്നില്‍ അണിനിരന്ന് ഇപ്പോള്‍ നടക്കുന്നത് ഒരു ജനകീയ വിപ്ലവമാണെന്ന് പ്രഖ്യാപിച്ചു.
അപ്പോഴാണ് നാടകീയമായി ഖിലാഫത്ത് പ്രഖ്യാപിക്കപ്പെടുന്നത്. ISIL ല്‍ നിന്നും തികച്ചും വിഭിന്നമായ ലക്ഷ്യങ്ങളുള്ള പോരാട്ട ഗ്രൂപ്പുകള്‍ മുറുമുറുക്കാന്‍ തുടങ്ങി. പതുക്കെ പതുക്കെ ഇവര്‍ക്ക് ഇതിനെന്ത് യോഗ്യത എന്ന് ചോദിക്കാന്‍ തുടങ്ങി. ഖിലാഫത്ത് പ്രഖ്യാപിച്ചിട്ട് രണ്ടു ദിവസം കഴിഞ്ഞിട്ടും സിറിയയിലെ റിബല്‍ മിലീഷ്യകള്‍ ഭൂരിഭാഗവും അനുസരണ പ്രതിജ്ഞ ചെയ്തിട്ടില്ല. അമേരിക്കന്‍, ഗള്‍ഫ് ഏകാധിപതികളുടെ പിന്തുണയുള്ള ഫ്രീ സിറിയന്‍ ആര്‍മിയും, ജൈഷ് അല്‍ ഇസ്ലാമിയും ഈ ഖിലാഫത്തിനെ അംഗീകരിക്കില്ല എന്ന് പ്രഖ്യാപിച്ചു. അല്‍ഖായിദയുടെ ചില അംഗങ്ങള്‍ അംഗീകരിച്ചു എന്നല്ലാതെ നേതാവ് ഐമന്‍ സവാഹിരി ഇതുവരെ മിണ്ടിയിട്ടില്ല (അല്‍ഖായിദയുടെ അടിസ്ഥാന ലക്ഷ്യമാണ്‌ ഇന്നലെ വന്ന ദൌല ചുളുവില്‍ ഹൈജാക്ക് ചെയ്തത്)
ഇന്നലെ സ്വയം പ്രഖ്യാപിത ഖലീഫ ഇബ്രാഹിം ലോകമാകെയുള്ള കൊക്കെഷ്യന്‍, ഇന്ത്യന്‍, യൂറോപ്യന്‍, അറബ്, ചൈനീസ്, യെമനി, ആഫ്രിക്കന്‍ തുടങ്ങി സകല മുസ്ലിംകളോടും പുതിയ രാജ്യത്തേക്ക് കുടിയേറാനും ഇസ്ലാമിക ആഗോള രാഷ്ട്ര നിര്‍മ്മാണത്തില്‍ പങ്കാളികളാവാനും അഭ്യര്‍ഥിച്ചു ഇന്റര്‍നെറ്റില്‍ വിളംബരം ഇറക്കി.
"O Muslims everywhere, glad tidings to you and expect good. Raise your head high, for today – by Allah’s grace – you have a state and khilāfah, which will return your dignity, might, rights, and leadership. It is a state where the Arab and non-Arab, the white man and black man, the easterner and westerner are all brothers. It is a khilāfah that gathered the Caucasian, Indian, Chinese, Shāmī, Iraqi, Yemeni, Egyptian, Maghribī
(North African), American, French, German, and Australian. Allah brought
their hearts together, and thus, they became brothers by His grace, loving each other for the sake of Allah, standing in a single trench, defending and guarding each other, and sacrificing themselves for one another. Their blood mixed and became one, under a single flag and goal, in one
pavilion, enjoying this blessing, the blessing of faithful brotherhood."

ഗംഭീരം!! പക്ഷേ അല്ലെങ്കില്‍ തന്നെ മതപരം എന്നതിലുപരി രാഷ്ട്രീയ മേധാവിത്വത്തിനും എണ്ണക്കും വേണ്ടിയുള്ള ജീവന്മരണ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗോത്രങ്ങളും ബഅസ് പാര്‍ട്ടിയും അടങ്ങുന്ന അതിശക്തമായ ദേശീയ ബോധവുമുള്ള ഇറാക്കികള്‍ എങ്ങനെ ഇതംഗീകരിക്കും? ഖിലാഫത്ത് എന്ന് കേട്ടാല്‍ ഞെട്ടിത്തരിക്കേണ്ട പാശ്ചാത്യ ശക്തികള്‍ കരുതലോടെ എന്നാല്‍ പുറത്തേക്ക് ഭയമൊട്ടുമില്ലാതെ പ്രതികരിച്ചതിനു കാരണം മറ്റൊന്നുമല്ല. അറബികള്‍ ഒരു ഖിലാഫത്ത് ഉള്‍കൊള്ളാനുള്ള മാനസികാവസ്ഥയിലല്ല എന്നവര്‍ക്ക് നന്നായി അറിയാം. ജാഹിലിയ്യ കാലഘട്ടത്തെക്കാള്‍ മോശമായ അവസ്ഥയിലാണ് അവരുടെ പുരാതനമായ പ്രാദേശിക ഗോത്രീയതയും ആധുനികമായ ദേശീയത എന്ന പേരില്‍ അറിയപ്പെടുന്ന ഗോത്രീയതയും. ഏകാധിപതികളായ അറബ് ഭരണാധികാരികള്‍ ഖിലാഫത്തിനെതിരെ ഇന്നലെ വരെ തങ്ങളുടെ ശത്രുവായിരുന്ന വിഭാഗങ്ങള്‍ക്ക് വരെ ബില്ല്യണ്‍ കണക്കിന് ഡോളര്‍ നല്‍കാന്‍ തുടങ്ങി. ഭൂഗോളത്തിലെ ഏറ്റവും പുതിയ രാജ്യത്തിന്‍റെ പടയാളികള്‍ ബാഗ്ദാദ് വളഞ്ഞാല്‍ സിറിയയിലെ ബഷ്ശാരുള്‍ ആസദും ഇറാനിലെ ഖുമൈനികളും ഗള്‍ഫ്, വടക്കേ ആഫ്രിക്കന്‍ ഏകാധിപതികളും ഇസ്രയേലും ഭായി ഭായി ആയി ബിരിയാണി തിന്നുന്ന "മഹനീയമായ" കാഴ്ച നമുക്ക് കാണാം. 
നടക്കാന്‍ പോവുന്നത് ISIL എന്ന പേരില്‍ അറിയപ്പെട്ട പുതിയ ഖിലാഫത്തിലെ അംഗങ്ങളും ലോകത്തുള്ള ബാക്കിയുള്ള എല്ലാ ശക്തികളും തമ്മില്‍ നടക്കാന്‍ പോവുന്ന രക്തരൂക്ഷിതമായ യുദ്ധമാണ്. അതിന്‍റെ ഫലം ആരും പ്രതീക്ഷിച്ചത് പോലെയായിരിക്കില്ല എന്നുറപ്പാണ്. ബാഗ്ദാദിയുടെ ഖിലാഫത്ത് നശിപ്പിക്കപ്പെട്ട യുദ്ധ ഭൂമിയിലെ രക്തം ഉണങ്ങുന്നതിന് മുന്‍പ് തന്നെ കൂടുതല്‍ ശക്തമായ ഒരു ആഗോള മൂമെന്റ്റ് വരും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
ഭാവി കൂടുതല്‍ ഇരുളടഞ്ഞതായി മാറിക്കൊണ്ടിരിക്കുന്നു.

മരുഭൂമിയിൽ നിന്നൊരു ഹീറോ..

posted by  Noushad Kakkad Mk

മരുഭൂമിയിൽ നിന്നൊരു ഹീറോ..

80 വർഷങ്ങൾക്കു മുന്പ് അമേരിക്കയിൽ ഒരു ബിൽ വന്നു. ‘സന്പൂർണ്ണ മദ്യ നിരോധനം’. നിയമം നടപ്പിലാക്കാൻ സർക്കാർ ഉത്തരവിട്ടു. പോലീസ് നിയമപാലനത്തിന് രംഗത്തെത്തി. മദ്യപിക്കുന്നവരെയും മദ്യം വിൽക്കുന്നവരെയും തടവിലിടാൻ തുടങ്ങി. നിയമം നടപ്പിലാക്കാൻ മില്ല്യൺ കണക്കിന് ഡോളറുകളും ചെലവഴിച്ചു. പതിനായിരക്കണക്കിന് മദ്യപന്മാരെ കൊണ്ട് അമേരിക്കൻ ജയിലുകൾ നിറഞ്ഞു. പതിനായിരകണക്കിന് ആളുകൾ നിയമപാലനത്തിൻറെ പേരിൽ കൊല്ലപ്പെട്ടു. എന്നിട്ടും ജനങ്ങൾ കുടി നിർത്തിയില്ല. ഒടുവില് നാല് വർഷങ്ങൾക്കു ശേഷം ശക്തമായ ഭരണസംവിധാനമുള്ള അമേരിക്കൻ ഭരണകൂടം മദ്യപന്മാർക്ക് മുന്പിൽ മുട്ടുകുത്തി. ബിൽ പിൻവലിച്ചു. അമേരിക്കയിൽ വീണ്ടും മദ്യം അനുവദനീയം !!!

ഇനി നിങ്ങൾ 1400 വർഷങ്ങൾകു മുന്പ് മദീനയിലെക്കൊന്നു എത്തി നോക്കുക. അവിടെയതാ പ്രവാചകൻ മുഹമ്മദ് മദ്യം നിരോധിച്ചു കൊണ്ട് ഉത്തരവിടുന്നു. ഉത്തരവ് കേൾക്കേണ്ട താമസം ജനം തങ്ങളുടെ കയ്യിലുള്ള മദ്യസംഭരണികൾ മുഴുവനും ഒഴുക്കിക്കളയുന്നു. മദീനയുടെ മണൽതരികളിലൂടെ മദ്യം പുഴപോലെ ഒഴുകി. നിയമം നടപ്പിലാക്കാൻ പോലീസ് സംവിധാനങ്ങളില്ല. തോക്കും പീരങ്കിയും ഉപയോഗിച്ചില്ല. ഒരു ദിനാർ പോലും ചെലവഴിച്ചുമില്ല. പക്ഷെ പ്രവാചകൻറെ ഒരൊറ്റ വാക്കിൽ മദ്യം നിരോധിക്കപ്പെട്ടു. മദ്യം ഒഴിച്ചുകൊണ്ടിരുന്ന അനസ് എന്ന സഹാബി ഉത്തരവ് കേട്ടതും മദ്യച്ചഷകം ദൂരേക്ക് വലിച്ചെറിഞ്ഞു, മദ്യം കുടിച്ചുകൊണ്ടിരുന്നവർ ഉത്തരവ് കേട്ടതും തുപ്പിക്കളഞ്ഞു… അതെ, സന്പൂർണ്ണ മദ്യനിരോധനം !! “ഞാൻ മരിച്ചാൽ എൻറെ ശവം മുന്തിരി വള്ളിയുടെ ചുവട്ടിൽ കുഴിച്ചിടണം, അങ്ങനെ അതിൻറെ ലഹരി എനിക്കാസ്വദിക്കാമല്ലോ” എന്ന് പറഞ്ഞിരുന്ന ആ ജാഹിലിയ്യാ(അരാജക) സമൂഹത്തെ “ഞാൻ മദ്യം ഒഴിച്ചിടത്ത് വളർന്ന പുല്ലു തിന്ന എൻറെ ആടിൻറെ പാലുപോലും ഇനിയെനിക്ക് വെറുപ്പാണ്” എന്ന് പറയാൻ മാത്രം പരിവർത്തനം ഉണ്ടാക്കിയ പ്രവാചകൻ.. ലോകത്ത് അദ്ദേഹത്തോളം പരിവർത്തനം ഉണ്ടാക്കിയ ഒരു മനുഷ്യനും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. മുന്നൂറോളം ബിംബങ്ങളെ ആരാധിച്ചിരുന്ന ഒരു സമൂഹത്തെ പ്രവാചകൻ കറകളഞ്ഞ ഏകദൈവവിശ്വാസികളാക്കി മാറ്റി. വ്യഭിചാരം നിറഞ്ഞുനിന്നിരുന്ന ഒരു സമൂഹത്തിൽ നിന്നാണ് ആദ്യരാത്രിയിൽ മണിയറയിൽ നിന്നും പോർക്കളത്തിലേക്ക് ഇറങ്ങിയോടിയ ഹൻളലയെ പോലുള്ളവരെ പ്രവാചകൻ സൃഷ്ടിച്ചത്. നഗ്നത കളിയാടിയിരുന്ന ഒരു സമൂഹം, ആണും പെണ്ണും നഗ്നരായി കഅ്ബ പ്രദക്ഷിണം ചെയ്തിരുന്ന ഒരു സമൂഹം, അവരെയാണ് പ്രവാചകൻ ശരീരംമുഴുവൻ മറയ്ക്കുന്നവരാക്കി മാറ്റിയത്. അതെ, വ്യഭിചാരവും കൈക്കൂലിയും പലിശയും മാരണവും കള്ളക്കച്ചവടവും എന്നുവേണ്ട എല്ലാ തിന്മകളും അദ്ദേഹം നിരോധിച്ചു.

പെൺകുട്ടികൾ ജനിച്ചാൽ ജീവനോടെ കുഴിച്ചുമൂടിയിരുന്ന സമൂഹത്തെക്കൊണ്ട് “പ്രവാചകരേ, എൻറെ ഭാര്യ ഗർഭിണിയാണ്, പെൺകുഞ്ഞാവാൻ പ്രാർഥിക്കണേ” എന്ന് പറയുന്നവരാക്കി മാറ്റിയ പ്രവാചകൻ. പെൺഭ്രൂണഹത്യകൾ ദിവസേന ശരാശരി ആയിരക്കണക്കിനു നടക്കുന്ന നാടുകളിൽ കഴിയുമോ അദ്ദേഹം കൊണ്ടുവന്നത് പോലുള്ള ഒരു പരിവർത്തനം സാധ്യമാക്കാൻ? സ്ത്രീയെ രണ്ടാംതരമായി മാത്രം കണ്ടിരുന്ന ഒരു സമൂഹത്തോട് “ഇഹലോകത്തെ വിഭവങ്ങളിൽ ഏറ്റവും ശ്രേഷ്ടം സൽവൃത്തയായ സ്ത്രീയാണെന്ന്” പറഞ്ഞ പ്രവാചകൻ സ്ത്രീകളിൽനിന്ന് ആയിഷയും സഫിയ്യയെയും പോലുള്ള നേതൃത്വങ്ങളെ ഉയർത്തിയെടുത്തു.
അടിമകളെ നാൽക്കാലികളെപോലെ കണ്ടിരുന്ന ഒരു കാലഘട്ടമായിരുന്നു പ്രവാചകൻറെ മുന്പ്. അവകാശങ്ങൾ നിഷേധിക്കപ്പെട്ട മൃഗതുല്യരായി കരുതിയിരുന്ന ആ അടിമകളിൽ നിന്നാണ് ബിലാലിനെയും അമ്മാറിനെയും പോലുള്ള നേതാക്കന്മാരെ പ്രവാചകൻ ഉണ്ടാക്കിയെടുത്തത്. ഉന്നതകുലജാതരും ധനികരുമായിരുന്ന അബുബക്കറിനെയും ഉസ്മാനെയും പോലുള്ള തൻറെ ശിഷ്യന്മാർക്കൊപ്പം അടിമകളെയും പ്രവാചകൻ ഒപ്പം ഇരുത്തി. അബുബക്കറും ഉമറുമടങ്ങുന്ന ഒരു സൈന്യത്തിന് ഉസാമ എന്ന കറുത്ത അടിമയെ സേനാധിപനാക്കിക്കൊണ്ട് പ്രവാചകൻ ഞെട്ടിച്ചത് ചരിത്രത്തെ തന്നെയാണ്. മക്ക പ്രവാചകന് മുന്നിൽ കീഴടങ്ങിയപ്പോൾ ഖുറൈശികളുടെ അഭിമാന സ്തംഭം ആയ കഅ്ബക്ക് മുകളിൽ കയറി ബാങ്ക് കൊടുക്കാൻ പ്രവാചകൻ നിയോഗിച്ചത് കറുത്തവനായ, എത്യോപ്യക്കാരനായ, അടിമയായിരുന്ന ബിലാലിനെയാണ്. കഅ്ബക്ക് മുകളിൽ കയറാന് ബിലാലിന് തൻറെ തോൾ കാണിച്ചുകൊടുത്തു കൊണ്ട് “എൻറെ തോളിൽ ചവിട്ടിക്കയറു ബിലാൽ” എന്നുപറഞ്ഞ് സാമൂഹികസമത്വം വിളംബരം ചെയ്തു പ്രവാചകൻ.

ഇന്നത്തെ രാഷ്ട്രീയപാർട്ടികളെപ്പോലെ നിസ്സാര കാര്യങ്ങൾക്ക് യുദ്ധം ചെയ്തിരുന്ന ഗോത്രവൈരാഗ്യം നിറഞ്ഞുനിന്ന ഒരു സമൂഹമായിരുന്നു പ്രവാചകനിയോഗത്തിന് മുന്പ്. എന്നാൽ ശേഷമോ, ഒരു യുദ്ധത്തിൽ മുറിവേറ്റു മരണാസന്നനായി ദാഹിച്ചവശനായി കിടക്കുന്ന യോദ്ധാവിനു വെള്ളം കൊടുത്തപ്പോൾ തൻറെ അടുത്ത് ദാഹിച്ചവശനായി കിടക്കുന്ന മറ്റൊരു യോദ്ധാവിനെ നോക്കി “ആദ്യം എൻറെ സഹോദരന് വെള്ളം കൊടുക്കൂ, എന്നിട്ട് മതി എനിക്ക്” എന്ന് പറയുന്ന സാഹോദര്യത്തിൻറെ ഉത്തമമാതൃകകളായ മനുഷ്യർ.. പ്രവാചകനല്ലാതെ ആർക്കെങ്കിലും ഇതുപോലൊരു പരിവർത്തനം കൊണ്ടുവരാൻ സാധിച്ചിട്ടുണ്ടോ? ഉക്കാള് ചന്തയിലെ ഗുസ്തിപിടിത്തക്കാരനും മദ്യപനും സത്യനിഷേധിയുമായിരുന്ന ഉമർ ഇബ്നുൽ ഖത്താബിനെ “യുഫ്രട്ടീസിൻറെ തീരത്ത് ഒരു പെണ്ണാട് കൂട്ടംതെറ്റിപ്പോയാൽ പോലും ഞാൻ അതിന് ഉത്തരം പറയേണ്ടി വരുമല്ലോ” എന്ന് പറഞ്ഞു വിലപിച്ച സൂക്ഷ്മതയുള്ള നീതിമാനായ ഭരണാധികാരിയായ ഖലീഫ ഉമർ ആക്കി മാറ്റിയ പ്രവാചകൻ. ഈ ഉമറിൻറെ ഭരണം ആണ് പിന്നീട് നെപ്പോളിയനും ഗാന്ധിജിയും പോലും ആഗ്രഹിച്ചത്. ഒരു പ്രവാചകശിഷ്യൻ പോലും ലോകത്തിന് ഉത്തമമാതൃകയാവുന്നു. പ്രാകൃതരും ഇടയന്മാരും ആയിരുന്ന അറബികളെ നാല് ഉപഭൂഘണ്ഡങ്ങൾ അടക്കി ഭരിക്കുന്നവരാക്കി മാറ്റിയ പ്രവാചകൻ. നിരക്ഷരരായ ഒരു ജനതയെക്കൊണ്ട് ലോകത്തിനു പുതിയ നാഗരികതയും ശാസ്ത്രശാഖകളും പഠിപ്പിച്ചുകൊടുത്ത പ്രവാചകൻ. മക്കയുടെ അജ്ഞതയിൽ മരുഭൂമിയുടെ ചുട്ടുപൊള്ളുന്ന മണൽതിട്ടയിൽ പിറന്ന ഒരു അനാഥബാലൻ എങ്ങനെയാണ് ലോകത്തെ മാറ്റിമറിച്ചത് എന്ന് കാണുക. അറേബ്യയുടെ കിരീടം വെക്കാത്ത ഭരണാധികാരിയായിട്ടു കൂടി ഒരു അംഗരക്ഷകരെ പോലും വയ്ക്കാതെ കുടിലിൽ കഴിഞ്ഞുകൊണ്ട് ഭരണാധികാരികൾക് ഉത്തമമാതൃക കാട്ടിയ മാനവരാശിയുടെ നേതാവ്.

വെറും ഇരുപത്തിമൂന്നു വർഷത്തെ തൻറെ പ്രവാചകജീവിതം കൊണ്ട് അദ്ദേഹം ലോകത്ത് വരുത്തിയ മാറ്റങ്ങളുടെ ചെറിയൊരു ഭാഗം മാത്രമാണ് മുകളിൽ വിവരിച്ചത്. ഇന്നത്തെപ്പോലെ ഫോണും മറ്റു മീഡിയകളും ഒന്നുമില്ലാത്ത കാലമാണെന്നും ഓർക്കുക. ഇനി പറയൂ. അദ്ദേഹത്തിൻറേതിന് തുല്ല്യമായ മാറ്റങ്ങൾ കൊണ്ടുവന്ന, അല്ലെങ്കിൽ അതിൻറെ ഒരംശമെങ്കിലും പരിവർത്തനം സാധ്യമാക്കിയ ഒരാളുടെ പേരെങ്കിലും ഉദാഹരണ സഹിതം പറയാൻ കഴിയുമോ? ലോകത്തെ സ്വാധീനിച്ച നൂറു വ്യക്തിത്വങ്ങളെ കുറിച്ചുള്ള തൻറെ പുസ്തകത്തിൽ നബിയുടെ പേരാണ് മൈക്കൽ എച്ച് ഹാർട്ട് ഒന്നാമതായി തെരഞ്ഞെടുത്തത്. നബിയുടെ ആദർശം പിൻപറ്റാത്ത കാർലൈൽ, ഗാന്ധിജി, ലാമാർട്ടിൻ എന്നിവർ പോലും അദ്ദേഹത്തെ വാനോളം പുകഴ്ത്തുന്നത് കാണുക. “സ്വന്തം കൈകൊണ്ടു തുന്നിയ വസ്ത്രങ്ങൾ ധരിച്ചിരുന്ന ഈ മനുഷ്യൻ അനുസരിക്കപ്പെട്ടതു പോലെ ലോകത്ത് കിരീടം വെച്ച ഒരു ചക്രവർത്തിയും അനുസരിക്കപ്പെട്ടിട്ടില്ല. പരുഷവും കർക്കശവുമായ പരിശോധനയുടെ 23 വർഷങ്ങൾകുള്ളിൽ, ഞാൻ തേടിയ ഒരു യഥാർത്ഥ ഹീറോയെ ഞാൻ കണ്ടെത്തുന്നു.”.(തോമസ് കാർലൈൽ)
വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയുന്നത ി നും അപ്പുറത്താണ് അദ്ദേഹത്തിൻറെ മഹത്വം. കേട്ടിരുന്നു, നബി മുത്താണെന്ന്. അല്ല.. നബി മുത്തല്ല, മുത്തുരത്നമാണ്

link

Related Posts Plugin for WordPress, Blogger...