Search the blog

Custom Search
പഠനങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പഠനങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

പുകവലിയുടെ ഇസ്ലാമിക വിധി എന്താണ് ? ഹറാമാണോ?

ചോദ്യം: പുകവലിയുടെ ഇസ്ലാമിക
വിധി എന്താണ് ? ഹറാമാണോ?
_________________________________

മറുപടി നല്കിയത് അബ്ദുല് മജീദ് ഹുദവി, അബ്ദുല് വഹാബ്
ഹൈതമി

മറുപടി
********************

അല്ലാഹുവിന്റെ തിരുനാമത്തില്, അവനാണ്സര്വ്വസ്തുതിയും,
പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്
അല്ലാഹുവിന്റെ അനുഗ്രഹങ്ങള്
വര്ഷിച്ചുകൊണ്ടിരിക്കട്ടെ.
ബുദ്ധിക്കോ ശരീരത്തിനോ ബുദ്ധിമുട്ട്
വരുത്തുന്നവയൊക്കെ നിഷിദ്ധമാണെന്നാണ്
ശരീഅതിന്റെ പൊതുവായ
നിയമം. ശരീരത്തിനോ ബുദ്ധിക്കോ ബുദ്ധിമുട്ടുണ്ടാക്കുന്ന
കല്ല്, മണ്ണ്, വിഷം തുടങ്ങിയവ
എല്ലാ വസ്തുക്കളും എത്ര
കുറച്ചാണെങ്കിലും നിഷിദ്ധമാണ്
(ഫത്ഹുല്മുഈന് )
അപ്പോള്
പുകവലി കാരണം ഏതെങ്കിലും തരത്തില്
ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെങ്കില്
കര്മ്മശാസ്ത്ര വീക്ഷണ പ്രകാരം അത്
നിഷിദ്ധവും കുറ്റകരവുമാണ്.
നിലവിലെ സാഹചര്യത്തില്
പുകവലിയെ വിലയിരുത്തുമ്പോള്
പൊതുവില് അത് നിഷിദ്ധമാണ് എന്ന്
തന്നെ പറയേണ്ടിവരും.
പുകവലി ഉല്പന്നങ്ങളുടെ ഉപയോഗം മാരകമായ
അസുഖങ്ങള്ക്ക് വഴിയൊരുക്കുമെന്നത്
ഇന്ന് ഏറെ വ്യക്തമാണല്ലോ.
ഇന്ന് സമൂഹത്തെ ബാധിച്ച വിപത്താണ്
പുകവലി. കോടിക്കണക്കിന് രൂപ
പ്രതിദിനം ഇതിന്
വേണ്ടി ചെലവഴിക്കപ്പെടുന്നു. ദാരുണമായ
മരണങ്ങള്ക്കും മാരകമായ
അസുഖങ്ങള്ക്കും പുകവലിയുടെ അമിതോപയോഗം കാരണമായിട്ടുണ്ട്.
1964-2004 കാലയളവില് 12 മില്യണ്
മരണം പുകവലി കാരണമായി സംഭവിച്ചിട്ടുണ്ടെന്ന്
കണക്കുകള് സാക്ഷ്യപ്പെടുത്തുന്നു.
ചിലര്ക്ക് മാത്രം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു
ചെടി ഭക്ഷിക്കുന്നതിനെക്കുറിച്ച്
മഹാനായ ഇബ്നുഹജര് (റ)നോട് ഒരാള്
ചോദിച്ചു. പുതുതായി വന്ന
ഇതിനെക്കുറിച്ച് പഠനം നടത്തിയ
ശേഷം മഹാനവര്കള്
ഇങ്ങനെ മറുപടി കൊടുത്തു: ബുദ്ധിമുട്ടുളളവന്
അത്
നിഷിദ്ധവും അല്ലാത്തവന്അനുവദനീയവുമാണ്.
(ഫതാവാ)
പുകവലി ഒരാള്ക്ക്
വ്യക്തിപരമായി ബുദ്ധിമുട്ടുണ്ടാക്കും എന്ന്
ഉറപ്പായാല് തീര്ച്ചയായും അത്
അയാള്ക്ക് ഹറാം തന്നെയാണെന്ന് ഇതില്
നിന്ന് മനസ്സിലാക്കാവുന്നതാണ്.
നല്ല സാധനങ്ങളൊക്കെ (ത്വയ്യിബാത്)
അവര്ക്ക് ഹലാലാക്കുകയും ചീത്ത
കാര്യങ്ങളെ (ഖബാഇസ്) അവര്ക്ക്
നിഷിദ്ധമാക്കുകയും ചെയ്യുന്ന
പ്രവാചകരെ പിന്തുടരുന്നവര് എന്ന സൂറുതല്
അഅ്റാഫിലെ സൂക്തത്തിന്റെ വെളിച്ചത്തിലും പല
പണ്ഡിതരും പുകവലിയെ നിഷിദ്ധമാക്കുന്നുണ്ട്.
സാമാന്യ
ബുദ്ധിയുള്ളവരൊക്കെ പുകവലിയെ ത്വയ്യിബാതിന്റെ ഗണത്തില്
ഉള്പ്പെടുത്തുകയില്ലെന്നും ഖബാഇസിന്റെ ഗണത്തിലേ ഉള്പ്പെടുത്തൂവെന്നതും വ്യക്തമാണല്ലോ.
സ്വയം പുകവലിക്കുന്നവരും തങ്ങളുടെ മക്കളെ അത്
ചെയ്യുന്നതില്നിന്ന്
പിന്തിരിപ്പിക്കുന്നതും വിരോധിക്കുന്നതും അത്
മോശമാണെന്ന്
സ്വയം അംഗീകരിക്കുന്നുവെന്നതിന്റെ തെളിവ്
തന്നെയാണ്. ചുരുക്കത്തില്
പുകവലി നിരുല്സാഹപ്പെടുത്തപ്പെടേണ്ടതും മോശമായ
വസ്തുക്കളുടെ ഗണത്തില്
എണ്ണപ്പെടേണ്ടതും തന്നെയാണ്.
വ്യക്തിപരമായി അത്
ഉപദ്രവമുണ്ടാക്കുന്നുവെന്ന് വരുന്ന
സാഹചര്യത്തില് അത് ഉപയോഗിക്കല്
ഹറാം തന്നെയാണ്.
നല്ലത് ചെയ്യാനും തിന്മ വെടിയാനും നാഥന്
തുണക്കട്ടെ.

ആറ്റ്നോറ്റുണ്ടായ ഖിലാഫത്ത്.

posted by Navas Jane

ആറ്റ്നോറ്റുണ്ടായ ഖിലാഫത്ത്.
-----------------------------------------
ഖിലാഫത്ത് എന്ന് കേട്ടാല്‍ പാശ്ചാത്യ ശക്തികളുടെ നട്ടെല്ലിലൂടെ ഒരു കൊള്ളിയാന്‍ മിന്നും. കഴിഞ്ഞ നാല് നൂറ്റാണ്ടുകളായി ഇത്തരമൊരു സ്റ്റേറ്റ് ഉണ്ടാവാതിരിക്കാനാണ് അവര്‍ ആളും അര്‍ത്ഥവും കൊണ്ട് കൊന്നും ചത്തും കൊലവിളിച്ചും തല കുത്തി നിന്ന് ശ്രമിച്ചു കൊണ്ടിരുന്നത്.
ഖിലാഫത്ത് എന്താണെന്ന് അറിയാത്തവര്‍ക്കായി ഒരു ചെറു വിവരണം. അതിരുകളോ, ദേശീയതയോ, ഗോത്രീയതയോ, വംശീയതയോ ഇല്ലാത്ത ഒരു ആഗോള ഇസ്ലാമിക് സ്റ്റേറ്റ് ആണ് ഖിലാഫത്ത്. അവിടെ പാസ്പ്പോര്‍ട്ട് വിശ്വാസം മാത്രമാണ്. പ്രവാചകന് ശേഷം അബൂബക്കര്‍, ഉമര്‍ (റ അ) തുടങ്ങിയ നാല് ഖലീഫമാരും, ഒരു ചെറിയ ഇടവേളക്ക് ശേഷം ഉമര്‍ ബിന്‍ അബ്ദുല്‍ അസീസും കാഴ്ചവെച്ച ഭരണ മാതൃകയിലേക്കുള്ള ഒരു തിരിച്ചു പോക്ക് മുസ്ലിംകള്‍ക്ക് എന്നും ഒരു യൂഫോറിയ ആണ്. പശ്ചിമേഷ്യയില്‍ ഒരു പ്രശ്നമുണ്ടായാല്‍ തുര്‍ക്കി പ്രധാനമന്ത്രിയോട് ഖിലാഫത്ത് പ്രഖ്യാപിക്കാന്‍ ഓണ്‍ലൈനിലൂടെ ആവശ്യപ്പെടാറുണ്ട് അറബി യുവാക്കള്‍. എന്‍റെ ഓണ്‍ലൈന്‍ ജീവിതത്തില്‍ ഏറ്റവുമധികം ജനങ്ങള്‍ ഉര്‍ദോഗാനോട് ഖലീഫയാവാന്‍ ആവശ്യപ്പെട്ടത് രണ്ടവസരത്തിലാണ്. ഒന്ന് ശിമോന്‍ പെരസിനോട് ദേവോസിലെ ലോക സാമ്പത്തിക ഉച്ചകോടിയില്‍ വെച്ച് അദ്ദേഹം മുഖത്ത് നോക്കി "നിനക്ക് കുഞ്ഞുങ്ങളെ കൊല്ലാന്‍ നല്ലവണ്ണം അറിയാം, നിങ്ങള്‍ വയസ്സനാണ്, ചെയ്ത് പോയ കുറ്റകൃത്യങ്ങളുടെ കുറ്റബോധമാണ് നിങ്ങളുടെ ശബ്ദം ഉയര്‍ത്തുന്നത്" എന്ന് പറഞ്ഞപ്പോഴും, ഗാസയിലേക്ക് നവി മര്‍മ്മര എന്ന കപ്പലയച്ച് ഉപരോധം പൊളിക്കാന്‍ ശ്രമിച്ചപ്പോഴുമാണ്. എന്നാല്‍ ഉര്‍ദുഗാന് ഖലീഫയാവാനുള്ള മൂഡ്‌ ഉണ്ടായിരുന്നില്ല.
ഒടുവില്‍ നൂറ്റാണ്ടുകള്‍ കാത്തിരുന്ന ഖലീഫ ഇറാക്കിലെയും സിറിയയിലെയും രക്തപ്പുഴകളില്‍ നിന്ന് സ്വയം ഉയര്‍ന്നു വന്നു. ഇബ്രാഹിം അവാദ് അല്‍ ഖുറൈഷി എന്ന അബൂബക്കര്‍ അല്‍ ബഗ്ദാദി സമര്‍പ്പിച്ചത് കുറ്റമറ്റ ഒരു സീവി ആയിരുന്നു. ഖലീഫമാരെപ്പോലെ കണ്ണഞ്ചിപ്പിക്കുന്ന യുദ്ധ വിജയങ്ങള്‍. ഖാലിദ് ബിന്‍ വലീദിനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ അമേരിക്കന്‍ പരിശീലനവും ആയുധങ്ങളും കിട്ടിയ മുപ്പതിനായിരം സൈന്യത്തെ വെറും മണിക്കൂറുകള്‍ കൊണ്ട് എണ്ണൂറു പേര്‍ ആധികാരികമായി അടിയറവ് പറയിച്ച അത്ഭുതം. അമീര്‍ ആവട്ടെ ഖുറൈഷിയും, പ്രവാചക പരമ്പരയില്‍ പെട്ടവനും. തന്‍റെ ഗോത്രവും അതിലെ ഏതാനും ആയിരം പേരും എന്ന് മാത്രം ചിന്തയുള്ള അടിമുടി ഗോത്ര സ്വഭാവമുള്ള അശാഇറുകളും, നക്ഷബന്ദി സൂഫികളും, അറബ് ദേശീയതയില്‍ അഭിരമിക്കുന്ന സോഷ്യലിസ്റ്റുകളായ ബഅസികളും ബാഗ്ദാദി പട തെളിച്ചു വന്നപ്പോള്‍ പിന്നില്‍ അണിനിരന്നു. പത്രസമ്മേളനം നടത്തുന്നത് മാത്രം ജോലിയാക്കിയ ഇറാക്കിലെ സുന്നികളുടെ പണ്ഡിത സഭ ഹൈഅത്തുല്‍ ഉലമാഇല്‍ മുസ്ലിമൂനും പിന്നില്‍ അണിനിരന്ന് ഇപ്പോള്‍ നടക്കുന്നത് ഒരു ജനകീയ വിപ്ലവമാണെന്ന് പ്രഖ്യാപിച്ചു.
അപ്പോഴാണ് നാടകീയമായി ഖിലാഫത്ത് പ്രഖ്യാപിക്കപ്പെടുന്നത്. ISIL ല്‍ നിന്നും തികച്ചും വിഭിന്നമായ ലക്ഷ്യങ്ങളുള്ള പോരാട്ട ഗ്രൂപ്പുകള്‍ മുറുമുറുക്കാന്‍ തുടങ്ങി. പതുക്കെ പതുക്കെ ഇവര്‍ക്ക് ഇതിനെന്ത് യോഗ്യത എന്ന് ചോദിക്കാന്‍ തുടങ്ങി. ഖിലാഫത്ത് പ്രഖ്യാപിച്ചിട്ട് രണ്ടു ദിവസം കഴിഞ്ഞിട്ടും സിറിയയിലെ റിബല്‍ മിലീഷ്യകള്‍ ഭൂരിഭാഗവും അനുസരണ പ്രതിജ്ഞ ചെയ്തിട്ടില്ല. അമേരിക്കന്‍, ഗള്‍ഫ് ഏകാധിപതികളുടെ പിന്തുണയുള്ള ഫ്രീ സിറിയന്‍ ആര്‍മിയും, ജൈഷ് അല്‍ ഇസ്ലാമിയും ഈ ഖിലാഫത്തിനെ അംഗീകരിക്കില്ല എന്ന് പ്രഖ്യാപിച്ചു. അല്‍ഖായിദയുടെ ചില അംഗങ്ങള്‍ അംഗീകരിച്ചു എന്നല്ലാതെ നേതാവ് ഐമന്‍ സവാഹിരി ഇതുവരെ മിണ്ടിയിട്ടില്ല (അല്‍ഖായിദയുടെ അടിസ്ഥാന ലക്ഷ്യമാണ്‌ ഇന്നലെ വന്ന ദൌല ചുളുവില്‍ ഹൈജാക്ക് ചെയ്തത്)
ഇന്നലെ സ്വയം പ്രഖ്യാപിത ഖലീഫ ഇബ്രാഹിം ലോകമാകെയുള്ള കൊക്കെഷ്യന്‍, ഇന്ത്യന്‍, യൂറോപ്യന്‍, അറബ്, ചൈനീസ്, യെമനി, ആഫ്രിക്കന്‍ തുടങ്ങി സകല മുസ്ലിംകളോടും പുതിയ രാജ്യത്തേക്ക് കുടിയേറാനും ഇസ്ലാമിക ആഗോള രാഷ്ട്ര നിര്‍മ്മാണത്തില്‍ പങ്കാളികളാവാനും അഭ്യര്‍ഥിച്ചു ഇന്റര്‍നെറ്റില്‍ വിളംബരം ഇറക്കി.
"O Muslims everywhere, glad tidings to you and expect good. Raise your head high, for today – by Allah’s grace – you have a state and khilāfah, which will return your dignity, might, rights, and leadership. It is a state where the Arab and non-Arab, the white man and black man, the easterner and westerner are all brothers. It is a khilāfah that gathered the Caucasian, Indian, Chinese, Shāmī, Iraqi, Yemeni, Egyptian, Maghribī
(North African), American, French, German, and Australian. Allah brought
their hearts together, and thus, they became brothers by His grace, loving each other for the sake of Allah, standing in a single trench, defending and guarding each other, and sacrificing themselves for one another. Their blood mixed and became one, under a single flag and goal, in one
pavilion, enjoying this blessing, the blessing of faithful brotherhood."

ഗംഭീരം!! പക്ഷേ അല്ലെങ്കില്‍ തന്നെ മതപരം എന്നതിലുപരി രാഷ്ട്രീയ മേധാവിത്വത്തിനും എണ്ണക്കും വേണ്ടിയുള്ള ജീവന്മരണ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗോത്രങ്ങളും ബഅസ് പാര്‍ട്ടിയും അടങ്ങുന്ന അതിശക്തമായ ദേശീയ ബോധവുമുള്ള ഇറാക്കികള്‍ എങ്ങനെ ഇതംഗീകരിക്കും? ഖിലാഫത്ത് എന്ന് കേട്ടാല്‍ ഞെട്ടിത്തരിക്കേണ്ട പാശ്ചാത്യ ശക്തികള്‍ കരുതലോടെ എന്നാല്‍ പുറത്തേക്ക് ഭയമൊട്ടുമില്ലാതെ പ്രതികരിച്ചതിനു കാരണം മറ്റൊന്നുമല്ല. അറബികള്‍ ഒരു ഖിലാഫത്ത് ഉള്‍കൊള്ളാനുള്ള മാനസികാവസ്ഥയിലല്ല എന്നവര്‍ക്ക് നന്നായി അറിയാം. ജാഹിലിയ്യ കാലഘട്ടത്തെക്കാള്‍ മോശമായ അവസ്ഥയിലാണ് അവരുടെ പുരാതനമായ പ്രാദേശിക ഗോത്രീയതയും ആധുനികമായ ദേശീയത എന്ന പേരില്‍ അറിയപ്പെടുന്ന ഗോത്രീയതയും. ഏകാധിപതികളായ അറബ് ഭരണാധികാരികള്‍ ഖിലാഫത്തിനെതിരെ ഇന്നലെ വരെ തങ്ങളുടെ ശത്രുവായിരുന്ന വിഭാഗങ്ങള്‍ക്ക് വരെ ബില്ല്യണ്‍ കണക്കിന് ഡോളര്‍ നല്‍കാന്‍ തുടങ്ങി. ഭൂഗോളത്തിലെ ഏറ്റവും പുതിയ രാജ്യത്തിന്‍റെ പടയാളികള്‍ ബാഗ്ദാദ് വളഞ്ഞാല്‍ സിറിയയിലെ ബഷ്ശാരുള്‍ ആസദും ഇറാനിലെ ഖുമൈനികളും ഗള്‍ഫ്, വടക്കേ ആഫ്രിക്കന്‍ ഏകാധിപതികളും ഇസ്രയേലും ഭായി ഭായി ആയി ബിരിയാണി തിന്നുന്ന "മഹനീയമായ" കാഴ്ച നമുക്ക് കാണാം. 
നടക്കാന്‍ പോവുന്നത് ISIL എന്ന പേരില്‍ അറിയപ്പെട്ട പുതിയ ഖിലാഫത്തിലെ അംഗങ്ങളും ലോകത്തുള്ള ബാക്കിയുള്ള എല്ലാ ശക്തികളും തമ്മില്‍ നടക്കാന്‍ പോവുന്ന രക്തരൂക്ഷിതമായ യുദ്ധമാണ്. അതിന്‍റെ ഫലം ആരും പ്രതീക്ഷിച്ചത് പോലെയായിരിക്കില്ല എന്നുറപ്പാണ്. ബാഗ്ദാദിയുടെ ഖിലാഫത്ത് നശിപ്പിക്കപ്പെട്ട യുദ്ധ ഭൂമിയിലെ രക്തം ഉണങ്ങുന്നതിന് മുന്‍പ് തന്നെ കൂടുതല്‍ ശക്തമായ ഒരു ആഗോള മൂമെന്റ്റ് വരും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
ഭാവി കൂടുതല്‍ ഇരുളടഞ്ഞതായി മാറിക്കൊണ്ടിരിക്കുന്നു.

മഹാ നായ മോഡി ജി - പ്രത്യേകതകള്‍










1..ടെലഫോണ്‍ കണ്ടുപിടിച്ച അലക്സാണ്ടര്‍ ഗ്രഹാം ബെല്‍ ആദ്യമായി അത് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തിന് മോഡിയുടെ മൂന്ന് മിസ്ഡ് കോള്‍ വന്നു കിടപ്പുണ്ടായിരുന്നു.


2. മോഡി പേപ്പര്‍ മടക്കി എയറോപ്ലെയിന്‍ ഉണ്ടാക്കാറില്ല - അദ്ദേഹം എയറോപ്ലെയിന്‍ പേപ്പര്‍ പോലെ മടക്കാറാണ് പതിവ്.

3. മോഡിയുടെ സ്വീകരണമുറിയില്‍ ഒരു കടുവയുടെ പ്രതിമയുണ്ട്. സത്യത്തില്‍ അതൊരു പ്രതിമയല്ല, മൂപ്പരെ പേടിച്ച് അനങ്ങാതിരിക്കുന്ന ഒരു ജീവനുള്ള കടുവ തന്നെയാണ്.


4. മോഡിയും സൂപ്പര്‍മാനും തമ്മില്‍ ഒരിക്കല്‍ വഴക്കുണ്ടായി. തോല്‍ക്കുന്നയാള്‍ ശേഷിക്കുന്ന കാലം പാന്‍റിനു മുകളില്‍ ജട്ടി ഇടണമെന്നായിരുന്നു പന്തയം.

5. മോഡിക്ക് ഒരിക്കലും ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകില്ല, കാരണം അദ്ദേഹത്തെ "അറ്റാക്ക്" ചെയ്യാനും മാത്രം മണ്ടനല്ല ഹൃദയം.

7. ഒരിക്കല്‍ മോഡി ഒരു കുതിരയുടെ താടിക്കിട്ട് ഒരു തട്ടുകൊടുത്തു. അങ്ങനെയാണത്രേ ഭൂമിയില്‍ ജിറാഫുകള്‍ ഉണ്ടായത്.

8. മോഡി പുഷ്-അപ് എടുക്കുമ്പോള്‍ സത്യത്തില്‍ അദ്ദേഹം കൈകുത്തി മുകളിലേക്കുയരുകയല്ല ചെയ്യുന്നത്, അദ്ദേഹം ഭൂമിയെ താഴേക്കമര്‍ത്തുകയാണ്.

10. നൂറാം നിലയില്‍ നിന്നും വീണ coin മോഡി എത്ര തിരഞ്ഞിട്ടും കണ്ടില്ല! കാരണം മോഡി coin താഴെ ഇതും മുന്‍പേ തിരച്ചില്‍ തുടങ്ങിയിരുന്നു.

11. കാളയെ കറന്നു പത്തു ലിറ്റര്‍ പാല് ഡെയിലി മോഡി എടുക്കാര്‍ ഉണ്ടായിരുന്നു..

12. മോഡി ഒരിക്കലും ഉറങ്ങാറില്ല, അടുത്ത പ്രഭാതമാകുന്നത് വരെ കണ്ണടച്ചു കാത്തിരിക്കാറെ ഉള്ളൂ.

13. മോഡി കുളിക്കാന്‍ കൊണ്ടു വച്ച പാത്രം പിന്നീട് മലമ്പുഴ ഡാം എന്ന് അറിയപ്പെട്ടു......!!

ചിട്ടിലപ്പള്ളിയും അഞ്ചു ലക്ഷവും പിന്നെ ???

ചിറ്റിലപ്പിള്ളി ... സ്വന്തം വൃക്ക ദാനം ചെയ്ത നല്ല ഒരു മനുഷ്യന്‍.. വിജയം എന്നും കൂടപ്പിറപ്പായ ഒരു ബിസിനസ്സ് മാന്‍ .. വി - ഗാര്‍ഡും വീഗാ ലാന്‍ഡും തുടങ്ങി അനവധി നിരവധി സ്ഥാപനങ്ങള്‍. കോടീശ്വരന്‍. പക്ഷെ ഈ ഇടെ ആയി ഇദ്ദേഹം ചെയ്യുന്ന പ്രവര്‍ത്തികള്‍ കണ്ടപ്പോള്‍ എന്തോ ഒരു വിമ്മിഷ്ടം തോനുന്നു. പണം വച്ച് കളിക്കുന്ന...അല്ലേല്‍ പണം വച്ച് പ്രശസ്തി നേടാന്‍ ശ്രമിക്കുന്ന ഒരാളെ പോലെ തോന്നിപ്പോവുന്നു. കാരണം സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദം ഉയര്‍ത്തിയ ഒരു വനിതക്ക്‌ 5 ലക്ഷം രൂപ !!! സമര പോരാട്ടത്തില്‍ നിലയുറപ്പിച്ച ജസീറക്കും പ്രഖ്യാപിച്ചു 5ലക്ഷം. ജസീറ വേണ്ട എന്ന് പറഞ്ഞു കിട്ടിയപ്പോയേക്ക് അത് "തലോല"ത്തിനു കൊടുത്തു. എല്ലാം കണ്ടപ്പോള്‍ അര്‍ദ്ധ രാത്രിക്ക് കുട പിടിക്കുന്ന ഒരാളെ പോലെ തോന്നിപ്പോവുന്നു.
                                     കുഞ്ഞുങ്ങളുടെ ഭാവിയെ ഓര്‍ത്താണ് പണം നല്‍കുന്നതെന്ന് പറയുന്ന ചിറ്റിലപ്പിള്ളിക്ക് ആ കുഞ്ഞുങ്ങളോട് സ്നേഹമുണ്ടായിരുന്നെങ്കില്‍ ഇന്ന് കൊച്ചിയിലെ വെയില്‍ച്ചൂടും അസഹനീയമായ കൊതുക് കടിയും കുഞ്ഞുങ്ങള്‍ക്ക് ഏല്‍ക്കേണ്ടി വരില്ലായിരുന്നു.നിങ്ങള്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷത്തിന്‍െറ വിലയോ മൂല്യമോ ആ കുഞ്ഞുങ്ങള്‍ക്ക് അറിയില്ല.ഡല്‍ഹിയിലെ ത
ണുപ്പും കൊച്ചിയിലെ ചൂടും കൊതുകും ഒന്നുമില്ലാതെ ആ കുഞ്ഞുങ്ങള്‍ ഒരു ദിവസം നേരത്തെയെങ്കിലും വീടിനകത്ത് സ്വസ്ഥമായി ഉറങ്ങട്ടെ.രാവിലെ ഏണീറ്റ് കൂട്ടുകാരോടൊപ്പം സ്കൂളില്‍ പോകട്ടെ. ഇനിയെങ്കിലും ആ കുഞ്ഞുങ്ങള്‍ മഞ്ഞും വെയിലും കൊള്ളാതിരിക്കട്ടെ..

സ്റ്റുഡന്റ് ഫ്രട്ടേണിറ്റി സ്റ്റുഡന്റ് ഓറിയന്റേഷന്‍ ക്യാംപ് – 2013 സംഘടിപ്പിക്കുന്നു.



ദോഹ: ഖത്തര്‍ ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം വിദ്യാര്‍ത്ഥി വിഭാഗമായ സ്റ്റുഡന്റ് ഫ്രട്ടേണിറ്റി; ആക്സസ് ഗൈഡൻസ് ഇന്ത്യയുമായി (അഡ്വാൻസ്ഡ് സെന്റർ ഫോർ കരിയർ എഡുകേഷൻ ആൻഡ് സോഷ്യല്‍ സർവീസ്-ഇന്ത്യ Advanced Centre for Career Education and Social Service) സഹകരിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്കായി ദ്വിദിന സ്റ്റുഡന്റ് ഓറിയന്റേഷന്‍ ക്യാംപ് (എസ്.ഒ.സി) സംഘടിപ്പിക്കുന്നു. ഡിസംബർ 27,28 വെള്ളി, ശനി ദിനങ്ങളിലായാണ് ക്യാംപ് നടക്കുന്നത്. 

വിദ്യാര്‍ത്ഥികളില്‍ പോസിറ്റിവ് മനോഭാവവും ആത്മവിവിശ്വാസവും നല്ല സൗഹൃദങ്ങളും വളര്‍ത്തിയെടുക്കുക, ഫലപ്രദവും ഉപകാരപ്രദവുമായ പഠനരീതികള്‍ പരിചയപ്പെടുത്തുക, സർഗ്ഗാത്മകത വളർത്തികൊണ്ടുവരിക എന്നിവക്കൊപ്പം ധാർമ്മികതയിൽ ഊന്നിക്കൊണ്ടുള്ള വ്യക്തിത്വ-നേതൃത്വ വികസന പരിശീലനമാണ് ക്യാംപ് ലക്ഷ്യമിടുന്നത്.. 

നിശ്ചിത അഡ്മിഷന്‍ മാത്രമുള്ള ക്യാംപില്‍ 9,10,11,12 ക്ലാസുകളില്‍ പഠിക്കുന്ന ആണ്‍ കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും പങ്കെടുക്കാവുന്നതാണ്. ആക്സസ് ഇന്ത്യ കോ-ഓര്‍ഡിനേറ്റര്‍ ഡോ: അബ്ദുല്‍ വഹാബ്, ഡോ: അനസ് നിലമ്പൂര്‍ , ഡോ: സി.കെ അബ്ദുല്ല എന്നിവര്‍ ക്യാംപിനു നേതൃത്വം നല്കും.രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 77664147, 70056833 എന്നീ നമ്പറുകളിലോ sffqatar@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

നിയമസഭ തിരഞ്ഞെടുപ്പ്:കോൺഗ്രസ്സ്‌ പാഠമുൾകൊള്ളണം....കുഞ്ഞാപ്പ - ഈ പറഞ്ഞത്‌ കുഞ്ഞാപ്പയുടെ പാർട്ടിക്കും ബാധകമല്ലെ?!!!



 നിയമസഭ  തിരഞ്ഞെടുപ്പിൽ നിന്ന് കോൺഗ്രസ്സ്‌ പാഠമുൾകൊള്ളണം....കുഞ്ഞാപ്പ....അല്ല ഈ പറഞ്ഞത്‌ കുഞ്ഞാപ്പയുടെ പാർട്ടിക്കും ബാധകമല്ലെ?
*********************************************************************************



ഇന്നലെ പുറത്ത്‌ വന്ന നിയമസഭ  റിസൾട്ടിൽ കോൺഗ്രസ്സ്‌ പാഠം പടിക്കണം എന്ന കുഞ്ഞാപ്പയുടെ ഉപദേശം ഇന്ന് മലയാളത്തിൽ ഇറങ്ങിയ എല്ലാ പത്രങ്ങളും അതീവ്വ പ്രാധാന്യതേടെ നൽകുന്നത്‌ കണ്ടു... കുഞ്ഞാപ്പയുടെ സംസാരം കണ്ടാൽ തോന്നും ലീഗ്‌ മൽസരിച്ച സീറ്റിൽ എല്ലാം വിജയിച്ചിരിക്കുകയാണെന്ന്.......


ബംഗാളിൽ മുസ്ലിം ലീഗിന്ന് ഒരു കാലത്ത്‌ 7 എം.എൽ.എ മാരും മന്ത്രിമാരും ഉണ്ടായിരുന്നു...ലീഗ്‌ അവിടെ പ്രവർത്തനം അവസാനിപ്പിച്ചിട്ട്‌ 40 വർഷത്തിൽ അതികമായി..എന്തു കൊണ്ട്‌ കോൺഗ്രസ്സ്‌ നെ ഉപദേശിച്ച കുഞ്ഞാപ്പ ബംഗാളിലെ ലീഗ്‌ നെ മറന്നു...മുർഷിദാബാദ്‌ മണ്ടലത്തിൽ നിന്ന് ലീഗ്‌ പ്രതിനിധി ലോകസദ യിലെക്ക്‌ പോയ കാലം ഉണ്ടായിരുന്നു...എന്ത്‌ കൊണ്ട്‌ പിന്നീട്‌ വന്ന തിരഞ്ഞെടുപ്പുകളിൽ ലീഗ്‌ പാഠമുൾകൊണ്ടില്ല? 


അസ്സാം.കർണ്ണാടക,തമിഴ്‌നാട്‌,പുതുച്ചേരി,മഹാരാഷ്ട്ര, ഡെൽഹി,ഉത്തർപ്രദേശ്‌..തുടങ്ങിയ സ്ഥലങ്ങളിൽ ജനപ്രതിനിധികൾ ഉണ്ടായിരുന്ന ലീഗ്‌ 65 വർഷം കൊണ്ട്‌ എങ്ങി നെ മലപ്പുറത്ത്‌ എത്തി എന്ന് പഠിക്കണ്ടെ മിസ്റ്റർ കുഞ്ഞാപ്പ...


അധികാരവും, സമ്പത്തും ധാരാളം ഉണ്ടായിട്ടും ഇന്നലെ വന്ന എസ്‌.ഡി.പി.ഐ ക്ക്‌ ലഭിക്കുന്ന സ്വീകാര്യത പോലും എന്ത്‌ കൊണ്ട്‌ നമുക്ക്‌ ലഭിക്കുന്നില്ല എന്ന് പഠിക്കണ്ടെ? കർണ്ണാടകയിൽ 5 മണ്ടലത്തിൽ മൽസരിച്ചിട്ട്‌ കിട്ടിയത്‌ വെറും 1280 വേട്ട്‌ അത്‌ എന്ത്‌ കൊണ്ട്‌ എന്ന് ലീഗ്‌ ഏതെങ്കിലും കമ്മിറ്റിയിൽ ചർച്ച ചൈതിട്ടുണ്ടേ? അവസാനം ഇതാ ലീഗ്‌ ദേശീയ പ്രസിഡന്റ്‌ ന്റെ സ്വന്തകാരൻ മുസ്ലിം ഭൂരിപക്ഷ മണ്ടലമായ ഒക്ല
യിൽ മൽസരിച്ചിട്ടും കിട്ടിയത്‌ 270 വേട്ട്‌.. 65 വർഷത്തെ ചരിത്രം പറയാനുള്ള ഒരു പാർട്ടി,എം.എൽ.എ മാരും,മന്ത്രിമാരും,ഒരു കേന്ദ്ര മന്ത്രിയും ഉണ്ടായിട്ട്‌ എന്ത്‌ കൊണ്ട്‌ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ പോലും ബി.ജെ.പി ക്ക്‌ പുറകിൽ വരുന്നു കുഞ്ഞാപ്പയും പരിവാരങ്ങളും ചിന്തിച്ച്‌ കാണില്ല..


ലീഗ്‌ കാരെ ഷിഹാബ്‌ തങ്ങളുടെ ഫോട്ടോ വെച്ച്‌ വോട്ടു തട്ടുന്ന പരിപാടി കേരളത്തിനു പുറത്തു ചിലവാവില്ല...കുഞ്ഞാപ്പയും പരിവാരങ്ങളും ലീഗ്‌ ന്റെ ചരിത്രത്തിൽ നിന്ന് പാഠമുൾകൊണ്ടില്ലായങ്കിൽ മലപ്പുറത്തെ ലീഗ്‌ ബംഗാളിലെ ലീഗ്‌ ആവാൻ അധിക കാലം കാത്തിരിക്കേണ്ടി വരില്ല ...

post courtesy : Muhammed Shereef Thanikkodan

ഇന്ത്യാവിഷന്‍ മുസ്ലീം വിരുദ്ധമോ ??

ഇന്ത്യാവിഷന്‍ മുസ്ലീം വിരുദ്ധമോ ??

വാര്‍ത്തകളിലൂടെയും വാര്‍ത്താ തലക്കെട്ടിലൂടെയും സമൂഹാത്തെ അപമാനിക്കുകയും തെറ്റിദ്ധരിപ്പിക്കു
കയും ചെയ്യുന്ന വാര്‍ത്തകള്‍ തുടരെ തുടരെ വരുന്നു.. കുറച്ചു കാലം മുന്പ് പര്‍ദ്ദയെ പറ്റി അപഹാസ്യമാം വിദം റിപ്പോര്‍ട്ട് നല്‍കി വിവാദമാവുകയും പിന്നീട് വാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറയുകയും ചെയ്തിരുന്നു !!

ഇത് ലവന്മാര്‍ സ്ഥിരം പരിപാടിയാക്കിയിരിക്കുകയാണ്..

post courtesy : Ashkar Lessirey

എന്തുകൊണ്ട് ക്രൈസ്തവർക്ക് സഹിഷ്ണുതയും സ്നേഹവും ഇല്ലാതെ പോകുന്നു ??



തത്വത്തിൽ പറയുകയാണെങ്കിൽ ഒരു കരണത്തടിച്ചാൽ മറു കരണം കാണിച്ചു കൊടുക്കണമെന്നാണ് വേദ പുസ്തകം പറയുന്നത്.. പക്ഷെ ഇതിപ്പോ ആരും ഇങ്ങോട്ട് അടിച്ചില്ലെങ്കിലും അങ്ങോട്ട് അടിച്ച് നെരപ്പാക്കുക എന്ന നിലപാടാണ് പല ക്രൈസ്തവ മാനേജ്മെന്റുകളിലും ഇപ്പോൾ നടപ്പിലാക്കുന്നത് ! 

എന്തിന്.. സ്വന്തം ബൈബിളിൽ വരെ സ്ത്രീകൾ തല മറക്കണമെന്ന് കർശനമായി പറയുംബോൾ പോലും അന്യമതസ്തർക്ക് അതേ അവകാശം വച്ചു പൊറുപ്പിക്കാൻ തയ്യാറാവാത്ത വിധം വിരോധാഭാസം എങ്ങനെ ഇവരുടെ പ്രവർത്തനങ്ങളിൽ കടന്നു കൂടി എന്നത് പഠന വിധേയമാക്കേണ്ട ഒരു വിഷയമാണ് ! 

ഇവിടെ മറ്റു സമുദായക്കാർ നടത്തുന്ന ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്, അവിടെയൊന്നും ഇത്തരത്തിലുള്ള അവകാശ നിഷേധങ്ങൾ എന്ത് കൊണ്ട് അരങ്ങേറുന്നില്ല ? യദ്ധാർതത്തിൽ ഇതൊക്കെ മിഷണറി പ്രവർത്തനത്തിന്റെ ഭാഗം മാത്രമല്ലേ ? 
ഞാൻ നഴ്സറി പഠിച്ചത് ഒരു ക്രിസ്ത്യൻ മാനേജ്മെന്റ് സ്കൂളിൽ ആയിരുന്നു.. അവിടെ പ്രാർത്ഥനാ സമയമായാൽ എല്ലാവnരും ഒരുപോലെ പള്ളിയിൽ ഹാജറാവണം.. എന്നിട്ട് അവിടെ നിന്ന് പ്രാർത്ഥിക്കുകയും വേണം.. ചെറുപ്രായത്തിൽ വകതിരിവില്ലാത്ത എന്നോട് കൈ കൂപ്പി പ്രാർത്ഥിക്കാൻ പറഞ്ഞത് ഇപ്പോഴും ഓർമ്മയുണ്ട്.. പള്ളിയിൽ.. യേശുവിന്റെ പ്രതിമയാണോ ഇനി കന്യാമറിയത്തിന്റെ പ്രതിമയാണോ അവിടെ ഉണ്ടായത് എന്നു പോലും ഓർമ്മയില്ല.. 
മുസ്ലീം വിശ്വാസപ്രകാരം കൊടിയപാപമാണ് അവരെ കൊണ്ട് ചെയ്യിക്കുന്നത് ! ഇത് ബോധപൂർവം ഒരാൾ ചെയ്താൽ പിന്നെ അയാൾ ഒരു മുസ്ലീം അല്ലാതെ തന്നെ ആയിത്തീരും !
അതൊന്നും തിരിച്ചറിയാനുള്ള പ്രായം അന്നായിട്ടില്ലല്ലോ.. ഇതുപോലെ പല തരത്തിലുള്ള പ്രലോഭനങ്ങളും നിയന്ത്രണങ്ങളും ഇന്നും നടക്കുന്നുണ്ടാകും.. മുസ്ലീം സ്ത്രീകളുടെ വിശ്വാസത്തിന്റെ ഭാഗവും അവർക്ക് നിർബന്ധവുമായ തല മറക്കാനുള്ള അവകാശം നിഷേധിക്കുന്നതും ഈ മിഷനറി പ്രവർത്തനത്തിന്റെ ഭാഗമല്ലാതെ മറ്റെന്താണ് ? മറ്റു മതസ്ഥരെ അവരുടെ മതാചാരങ്ങളിൽ അവർക്ക് തന്നെ ഒരുതരം അപകർഷതാ ബോധം സൃഷ്ടിച്ചെടുക്കാൻ ഇതിലും നല്ല മാർഗ്ഗം വേറെയുണ്ടോ ?
മത പ്രചരണവും പ്രവർത്തനങ്ങളുമെല്ലാം നമ്മുടെ നാട്ടിലെ ഏതൊരു പൗരന്റെയും അവകാശമാണ്, പക്ഷെ അത് ഇതുപോലുള്ള തല തിരിഞ്ഞ വഴിയിലൂടെ എത്രകാലം കൊണ്ടുപോകാനാണ് ഇവർ ഉദ്ദേശിക്കുന്നത് ?

മുംസ്ലീം മാനേജ്മെന്റ് സ്കൂളുകളിൽ എല്ലാ മതസ്ഥരും നമസ്കാര സമയത്ത് പള്ളിയിൽ വന്ന് നമസ്കരിക്കണം എന്ന വല്ല നിയമവും ഉണ്ടാക്കിയാൽ ഇവിടെ കലാപ ഭൂമിയാകും ! പക്ഷെ ഇതിലും കർശനമായ പല നിയമങ്ങളും ക്രിസ്ത്യൻ മാനേജ്മെന്റ് ചെയ്യുംബോൾ എന്ത് കൊണ്ട് അത് ഒരു ചർച്ചാ വിഷയം പോലുമാകുന്നില്ല ??
ഇനി മുസ്ലീം സമുദായത്തോടുള്ള ഒരു അപേക്ഷ.. ദയവു ചെയ്ത് നിങ്ങളുടെ മക്കളെ ഇതുപോലുള്ള സ്ഥാപനങ്ങളിൽ അയക്കരുത് ! നാട്ടിൽ വേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉണ്ടെങ്കിൽ അവരെ അവിടെ ചേർക്കുക ! എന്തിനാണ് വെറുതേ ഈ അധിക്ഷേപങ്ങൾ വാങ്ങികൂട്ടുന്നത് 

ആമേന്‍ വായിച്ചവര്‍ കൈ പൊക്കുക - by സിസ്റ്റര്‍ ജെസ്മി

Thrissoor Gadi എന്ന ഒരു വ്യക്തി കമന്റ് ചെയ്ത കമന്റ്സ് ഇവിടെ കൂട്ടി യോജിപ്പിക്കുന്നു -

"
ആമേന്‍ വായിച്ചവര്‍ കൈ പൊക്കുക ... സിസ്റ്റര്‍ ജെസ്മി തൃശ്ശൂര്‍ ഇപ്പോളും ഉണ്ടല്ലോ .... ചില അപ്രിയ സത്യങ്ങള്‍ വിളിച്ചു പറഞ്ഞതിന് ജീവിത സാഹ്യാനത്തില്‍ അവരനുഭവിക്കുന്ന ഏകാന്തത ആരറിയാന്‍.

എന്തുകൊണ്ട് ഇത്തരം ഒരു ആത്മകഥ രചിക്കേണ്ടി വന്നു എന്നതിനെക്കുറിച്ച് സിസ്റ്റർ ജെസ്മി ഇങ്ങനെ എഴുതുന്നു.:“തങ്ങളുടെ നേർ‌നടുവിൽ സ്ഥിതി ചെയ്യുന്ന കാരാഗൃഹതുല്യമായ അടച്ചുകെട്ടിനുള്ളിൽ എന്താണു സംഭവിയ്ക്കുന്നതെന്നറിയാനുള്ള അവകാശം സമൂഹത്തിനുണ്ട്.......അവർ( സന്യസ്തർ)തങ്ങളുടെ ചുറ്റുമുള്ള ആളുകളുടെ ജീവിതത്തിന്റെ നാനാ വശങ്ങളിലേയ്ക്കും കടന്നു ചെന്നു പഠിപ്പിക്കുകയും വഴികാട്ടുകയും പ്രകോപിപ്പിയ്ക്കുകയും സാന്ത്വനിപ്പിയ്ക്കുകയും ചെയ്യുന്നു.എന്നിട്ടും അതേ ആളുകൾക്ക് അവർ നിഗൂഢരായി അവശേഷിയ്ക്കുന്നു”.ജെസ്മി തുടരുന്നു.”സാധാരണ കാര്യങ്ങളിൽ പോലും നാമിത്രമാത്രം രഹസ്യം സൃഷ്ടിയ്ക്കുന്നതെന്തിനാണ്’ എന്നതാണ് എന്റെ ആവർത്തിച്ചുള്ള ചോദ്യം......യേശുവിന്റെ ‘മാർഗ’ത്തിലാണു നാം നീങ്ങുന്നതെങ്കിൽ മറയ്ക്കാൻ യാതൊന്നുമില്ല....................സമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കപ്പെടേണ്ടതുണ്ട്.നമ്മുടെ പ്രവർത്തനങ്ങളിൽ അനീതിയും നെറികേടും അന്യായവും ആയ ഇടപാടുകളുള്ളപ്പോൾ മാത്രമാണു രഹസ്യമാക്കി വയ്ക്കാനുള്ള പ്രവണത ഉദിയ്ക്കുന്നത്.താൻ കൂടി അംഗമായിരുന്ന സഭയിൽ നടന്നിരുന്ന ഇത്തരം നെറികേടുകളും അന്യായവും അസന്മാർഗിക പ്രവർത്തികളും എല്ലാം ഉദാഹരണ സഹിതം സിസ്റ്റർ ജെസ്മി ഈ പുസ്തകത്തിൽ അക്കമിട്ടു നിരത്തുന്നുണ്ട്.അവയെ ഒക്കെ ചോദ്യം ചെയ്യുകയോ അല്ലെങ്കിൽ അത്തരം ഹീന പ്രവർത്തികൾക്ക് കൂട്ടു നിൽ‌ക്കുകയോ ചെയ്യാതിരിയ്ക്കുകയോ ഉണ്ടായതുകൊണ്ടാണു സഭ സിസ്റ്റർ ജെസ്മിയ്ക്കു നേരെ തിരിഞ്ഞത്.മഠത്തിലും ജോലി സ്ഥലത്തും അവരെ നിശബ്ദയാക്കുകയോ അല്ലെങ്കിൽ അവരുടെ തലയ്ക്കു മീതെ കാര്യങ്ങൾ നീക്കുകയോ ചെയ്തു.അവസാനം അവരെ നിർബന്ധിതമായി മാനസിക രോഗ ചികിത്സയ്ക്കു വിധേയയാക്കാൻ പല വട്ടം സഭ ശ്രമിച്ചതായി കാണാം.സ്വന്തം കീഴ്‌ജീവനക്കാരുടേയും കുട്ടികളുടേയും മുന്നിൽ അവർ അപഹാസ്യയാക്കപ്പെട്ടു.എന്നെ പഠിപ്പിച്ചിരുന്ന ടീച്ചറായിരുന്ന ഒരു സീനിയർ സിസ്റ്റർ മാസധ്യാനത്തിലെ പ്രാർത്ഥനകളിൽനിന്നും മന:പൂർവ്വം ഒഴിഞ്ഞു നിൽ‌ക്കുന്നതു കണ്ട് ഞാൻ അത്ഭുതപ്പെട്ടു.അവിടെയുള്ള ഒട്ടു മിക്ക കന്യാസ്ത്രീകളും ജോഡികളായിരുന്നു.അവർ ഒരുമിച്ചു നടക്കുന്നു,ഉണ്ണുന്നു,പണിയെടുക്കുന്നു,വിനോദിയ്ക്കുന്നു,കുളിമുറി വാതിൽ വരെ അവർ ഒന്നിച്ചു തന്നെ.ഇരു ചേരികളും ധാരാളം അനുയായികളുമായി പരസ്പരം യുദ്ധം നടത്തുന്ന രണ്ടു വ്യത്യസ്ത ഗ്രൂപ്പുകൾ അവിടെ പ്രവർത്തിച്ചിരുന്നു.ഏതെങ്കിലും ഒരു ഗ്രൂപ്പിൽ ചേർന്നില്ലെങ്കിൽ ഒരാൾക്കും അവിടെ സമാധാനപൂർണ്ണമായി ജീവിയ്ക്കാൻ കഴിയുമായിരുന്നില്ല.അതു പോലെ തന്നെ അദ്ധ്യാപികയായി ജോലിയിൽ പ്രവേശിയ്ക്കാനുള്ള ഓർഡർ അനുസരിച്ച് ഒക്ടോബർ 21 ചേർന്നതിനുശേഷം, ദിവസങ്ങൾക്കുശേഷം ഒക്ടോബർ 14 നു ചേരാനുള്ള മറ്റൊരു ഓർഡർ കൊണ്ടുവന്നു കാട്ടി ,14 മുതലുള്ള എല്ലാ കള്ളികളിലും ഒപ്പിടാൻ സൂപ്രണ്ട് നിരബന്ധിച്ചതനുസരിച്ച് ( അനുസരണ വ്രതത്തിന്റെ സമയത്ത്) ചെയ്തതിനെക്കുറിച്ച് ജെസ്മി ഇങ്ങനെ എഴുതുന്നു .”അദ്ധ്യാപനമെന്ന കുലീനമായ ജോലി ഞാനാരംഭിച്ചത് കളവായ ഒപ്പുകളോടെയാണല്ലോ എന്നതാണു എന്റെ ഏറ്റവും വലിയ ദു:ഖം”.അതുപോലെ തന്നെ കോൺ‌വെന്റിലെ ധ്യാനം നയിച്ച ധ്യാനഗുരുവായ അച്ചൻ കുമ്പസാരത്തിനു ഒറ്റയ്ക്കൊറ്റയ്ക്കു ചെന്ന ഓരോ കന്യാസ്ത്രീയേയും ചുംബിച്ചു തിരിച്ചയച്ചതും അതിനെ ജെസ്മി അദ്ദേഹത്തിനോടു തന്നെ എതിർത്തതും അവസാനം അദ്ദേഹം ജെസ്മിയുടെ വാദങ്ങൾ അംഗീകരിച്ചതും ഇതിൽ വിവരിയ്ക്കുന്നു.എന്നാൽ ഇത്തരം ബന്ധങ്ങൾ കോൺ‌വെന്റിനുള്ളിൽ അത്ര അസാധാരണമല്ല എന്നു കൂടി സിസ്റ്റർ ജെസ്മി എഴുതുന്നുണ്ട്.സിസ്റ്റർ ജെസ്മിയുടെ ഈ വെളിപ്പെടുത്തലുകൾ നമ്മുടെ മുന്നിൽ വലിയൊരു ചോദ്യചിഹ്നമാണു ഉയർത്തുന്നത്.സമൂഹത്തിലെ സാമാന്യജനങ്ങളിൽ നിന്നും ഒരു പടി ഉയർന്നു നിൽക്കുന്ന മത പുരോഹിത വിഭാഗങ്ങളുടേതായ ലോകം സാധാരണ മനുഷ്യരിൽ നിന്നും എത്ര വിഭിന്നരാണ്?നിത്യ ബ്രഹ്മചര്യവും നിത്യ കന്യകാത്വവും നിർബന്ധിതമാക്കിയിരിയ്ക്കുന്ന കത്തോലിക്ക സഭയുടെ അകത്തളങ്ങളിൽ എല്ലാം ഭദ്രമാണോ?കുട്ടികളെ പഠിപ്പിയ്ക്കുകയും സമൂഹത്തിലെ മനുഷ്യനു വേദോപദേശം നൽ‌കുകയും ചെയ്യുന്ന പുരോഹിത വർഗത്തിന്റെ ഇടയിലെ മൂല്യബോധം എത്ര ഉയർന്നതാണ്?സാധാരണ ജനതയെ കാർന്നു തിന്നുന്ന അഴിമതിയും,സ്വജന പക്ഷ പാതവും ലൈംഗിക അരാചകത്വവും എത്രത്തോളം ഈ സന്യാസസമൂഹങ്ങളിൽ വ്യാപിച്ചിരിക്കുന്നുവെന്നതിന്റെ തെളിവു കുടിയാണു ഈ അത്മകഥ.സാധാരണ ജനങ്ങളിൽ നിന്ന് ഒട്ടും തന്നെ വ്യത്യസ്തരല്ല അവർ എന്നാണു ഈ പുസ്തകം നമുക്കു കാട്ടിത്തരുന്നത്.മാനുഷികമായ എല്ലാ വികാരങ്ങൾക്കും അവർ അടിപ്പെട്ടിരിയ്ക്കുന്നു, എന്നു മാത്രമല്ല, നമ്മുടെ സമൂഹത്തിനെ കാർന്നു തിന്നുന്ന അഴിമതി ഇവരുടെ നേതൃത്വത്തിൽ പടർന്നു പിടിച്ചിരിയ്ക്കുന്ന ഒരു മാരക രോഗമായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു.അതിനെതിരെ ആരെങ്കിലും ശബ്ദിച്ചു പോയാൽ ഇനിയൊരിയ്ക്കലും ഉയരാത്ത വിധം അത്തരം നാവുകളെ അറുത്തു കളയാൻ ഏതറ്റം വരേയും പോകും എന്നതിന്റെ ജീവിയ്ക്കുന്ന തെളിവാണു സിസ്റ്റർ ജെസ്മി.2008 ഡിസംബർ 21 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ശ്രീമതി ജി.ഉഷാകുമാരിയും,ബാബുരാജ് ബി.എസും സിസ്റ്റർ ജെസ്മിയുമായി നടത്തിയ അഭിമുഖം പ്രസിദ്ധീകരിച്ചിട്ടുണ്ട്.ആ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങളും നമുക്ക് ഇതിനോടൊപ്പം കൂട്ടി വായിക്കാവുന്നതാണ്.അതിൽ അവർ ഇങ്ങനെ പരയുന്നു.”എന്റെ സ്വാതന്ത്ര്യബോധം മാനസിക രോഗമായിട്ടാണു മഠം അധികാരികൾക്ക് തോന്നിയത്.മാനസികരോഗത്തിനു മരുന്നു നൽ‌കാൻ നിർബന്ധപൂർവം ശ്രമിച്ചപ്പോളാണ് ഞാൻ പെട്ടെന്ന് മഠം ഉപേക്ഷിച്ചത്.”



അനുസരണ വ്രതം, ബ്രഹ്മചര്യ വ്രതം,ദാരിദ്ര്യവ്രതം എന്നീ മൂന്നു വ്രതങ്ങളാണു പ്രധാനമായും ഒരു കന്യാസ്ത്രീ അനുഷ്ഠിയ്ക്കേണ്ടത്.എന്നാൽ ഈ മൂന്നു വ്രതങ്ങളുടേയും നഗ്നമായ ലംഘനം എങ്ങനെ സഭയ്ക്കുള്ളിൽ നടക്കുന്നു എന്ന് “ആമേനി’ലൂടെ സിസ്റ്റർ ജെസ്മി വെളിവാക്കുന്നു.നിയമന ഉത്തരവിലെ തീയതി മാറ്റി ഇല്ലാ‍ത്ത ദിവസങ്ങളിലെ ഒപ്പിടാൻ പ്രേരിപ്പിച്ചതും, സഭയുടെ മറ്റെല്ലാ അഴിമതികൾക്കും കൂട്ടു നിൽ‌ക്കാൻ നിരബന്ധിയ്ക്കുന്നതും എല്ലാം അനുസരണവ്രതത്തിന്റെ മറവിലാണ്.പട്ടിക ജാതി -വർഗ വിഭാഗങ്ങൾക്കുള്ള സംവരണം കോളേജ് അഡ്മിഷൻ സമയത്ത് സഭ എങ്ങനെ തട്ടിയെടുക്കുന്നു എന്ന് ഈ പുസ്തകത്തിൽ ജെസ്മി വിവരിയ്ക്കുന്നു.അതുപോലെ കാപിറ്റേഷൻ ഫീ വാങ്ങുന്നതിനെ ചെറുത്തതിനു സഭയുടെ നേതൃത്വത്തിൽ നിന്നുണ്ടായ പീഡാനുഭവങ്ങളും ഈ പുസ്തകത്തിൽ ജെസ്മി വിവരിയ്ക്കുന്നു.അവർ പ്രിൻസിപ്പൽ ആയിരുന്ന സെന്റ് മേരീസ് കോളെജിൽ മാനേജ്‌മെന്റ് ക്വാട്ടയിൽ ക്യാപിറ്റേഷൻ ഫീസ് ഈടാക്കാനുള്ള സഭാ നേതൃത്വത്തിന്റെ നിലപാടിനെ എതിർത്തു നിന്നതാണു അഴിമതിയിൽ മുങ്ങിക്കുളിച്ച സഭയുടെ തലപ്പത്തുള്ളവരെ പെട്ടെന്നു ചൊടിപ്പിച്ചത്.’പാപത്തെ വെറുത്ത് പാപിയെ സ്നേഹിയ്ക്കാൻ’പഠിപ്പിയ്ക്കുന്ന ബൈബിളിൽ വിശ്വസിയ്ക്കുന്ന സിസ്റ്റർ ജെസ്മി, നളിനി ജമീലയുടെ ആത്മകഥാ പ്രകാശനം നടത്താമെന്നേറ്റതും സഭയെ ചൊടിപ്പിച്ചു.അനുസരണവ്രതത്തിന്റെ പേരിൽ ആ ചടങ്ങിൽ നിന്ന് അവരെ വിട്ടുനിർത്താൻ സഭയ്ക്കു കഴിഞ്ഞു.അതുപോലെ തന്നെ കുട്ടികളൂടെ വിവിധങ്ങളായ സാംസ്കാരിക പരിപാടികളുടെ നേതൃത്വം ഏറ്റെടുത്തതും സിസ്റ്ററിനെ സഭയുടെ കണ്ണിലെ കരടാക്കി മാറ്റി.അവർക്കു മാനസിക രോഗമാണെന്ന് പ്രചരിപ്പിയ്ക്കാ‍ൻ സഭ തയ്യാറായി എന്നറിയുമ്പോളാണു കത്തോലിക്കാ സഭാ ചെന്നുപെട്ടിട്ടുള്ള ചെളിക്കുണ്ടിന്റെ ആഴം നാമറിയുകയുള്ളൂ.

ബ്രഹ്മചര്യവ്രതമാണു ഏറ്റവും കൂടുതൽ ലംഘിയ്ക്കപ്പെടുന്നത്.ഈ പുസ്തകം ഏറെ ചർച്ച ചെയ്യപ്പെട്ടതും ഈ വിഷയത്തിന്റെ പേരിലാണ്.എപ്രകാരമാണു സ്വവർഗാനുരാഗവും, പ്രണയ ബന്ധങ്ങളും സന്യാസിനി സമൂഹത്തിൽ പടരുന്നത് എന്ന് ഇതിൽ പച്ചയായി വ്യക്തമാക്കപ്പെട്ടിരിയ്ക്കുന്നു.സ്വവർഗാനുരാഗിയായ ഒരു സീനിയർ സിസ്റ്ററുടെ നിരന്തരമായ ശല്യപ്പെടുത്തലുകൾ സഹിയ്ക്കവയ്യാതെ അവസാനം മറ്റു സിസ്റ്റേർ‌സിന്റെ കൂടി ഉപദേശമനുസരിച്ച് കുറച്ചു നാളത്തേയ്ക്കു അവർക്കു വഴങ്ങി കൊടുക്കേണ്ടി വന്ന സംഭവത്തെക്കുറിച്ച് ഇങ്ങനെ വിവരിയ്ക്കുന്നു.”രാത്രികളിൽ എല്ലാവരും ഉറങ്ങുന്ന സമയത്ത് അവർ എന്റെ കട്ടിലിലേയ്ക് നുഴഞ്ഞു കയറും.എന്നിട്ട് എന്നോടു ചെയ്യുന്ന അശ്ലിലമായ കാര്യങ്ങൾ എനിയ്ക്കു തടയാൻ കഴിയുമായിരുന്നില്ല...........ഗർഭിണിയാകാതിരിയ്ക്കുന്നതിനാണ് അവർ സ്വവർഗ ലൈംഗികത ആഗ്രഹിയ്ക്കുന്നത് എന്നാണ് അവർ പറഞ്ഞത്.നേരത്തെ ഉണ്ടാ‍യിരുന്ന കൂട്ടുകാരിയായ സിസ്റ്ററെക്കുറിച്ച് അവർ പറഞ്ഞത് ഇപ്രകാരമാണ്.അത്തരം ആവശ്യങ്ങൾക്കായി ആ സിസ്റ്റർ പുരോഹിതരുടെ അടുക്കൽ പോകാറുണ്ടെന്നും അവൾ ഗർഭിണി ആകാത്തതിൽ സിസ്റ്റർ വിമി( ഈ സീനിയർ സിസ്റ്റർ) അത്ഭുതപ്പെടുന്നുണ്ടെന്നും..”

ഈ വിഷയത്തിൽ പുരുഷന്മാരായ അച്ചന്മാരിൽ നിന്നുണ്ടായ അനുഭവങ്ങളും സിസ്റ്റർ തുറന്നെഴുതിയിട്ടുണ്ട്.ധാർവാഡിലേയ്ക്കുള്ള യാത്രാമദ്ധ്യേ ബാംഗ്ലൂരിൽ താമസമേർപ്പെടുത്തിയിരുന്നിടത്തെ അച്ചൻ സിസ്റ്ററിനെ വശീകരിയ്ക്കാൻ ചെയ്ത പ്രവർത്തികളും ,അവസാനം സ്വയം വിവസ്ത്രനായി അവരുടെ മുന്നിൽ സ്വയംഭോഗം ചെയ്തു കാണിച്ചതുമൊക്കെ തുറന്നെഴുതുമ്പോൾ , ആ അടിയുടെ ശക്തിയിൽ അഴിഞ്ഞു വിഴുന്നത് നൂറ്റാണ്ടുകളായി പാവപ്പെട്ട മനുഷ്യനെ ഉപദേശങ്ങളാൽ പറഞ്ഞു പറ്റിയ്ക്കുന്ന പുരോഹിത വർഗത്തിന്റെ മുഖം മൂടി തന്നെയാണ്.ഇത്തരം ബന്ധങ്ങളുടെ രക്തസാക്ഷിയാണ് ഞാൻ തുടക്കത്തിൽ പരാമർശിച്ച ആലപ്പുഴയിലെ സിസ്റ്റർ.

ഇതുകൂടാതെ സഭയിലെ ലിംഗ-വർണ്ണ-വർഗ്ഗ വിവേചനം എപ്രകാരം നിലനിൽക്കുന്നു എന്നും അറിയുക.കന്യാസ്ത്രീകൾ ദാരിദ്ര്യവ്രതത്തിൽ കഷ്ടപ്പെടുമ്പോൾ പുരുഷന്മാരായ അച്ചന്മാരുടെ സുഖജീവിതം അധികമാരും അറിയുന്നില്ല.ഈശോയുടെ ജീവിതകാലം മുഴുവൻ എല്ലാ വേദനകളിലും കൂടെ നിന്നിരുന്നത് സ്ത്രീകളായിരുന്നുവെങ്കിൽ, ഇന്നത്തെ സഭയിൽ സ്ത്രീകൾ രണ്ടാം കിട പൌരന്മാർ തന്നെ.വൈദികർക്കു സ്വകാര്യ സ്വത്തു അനുവദനീയമാണ്.മാത്രവുമല്ല അവർ അനുഭവിയ്ക്കുന്ന സ്വാതന്ത്ര്യം കന്യാ‍സ്ത്രീകൾ അനുഭവിയ്ക്കുന്നുമില്ല.അടച്ചു മൂടപ്പെട്ട ഒരു ജീവിതമാണവർ നയിക്കുന്നത്.പുരുഷ മേധാവിത്വം അവിടെ കൊടികുത്തി വാഴുന്നു.ഒരു സ്ത്രീ ദൈവദാസിയാകാൻ തീരുമാനിച്ചുകഴിഞ്ഞാൽ പിന്നെ അവളുടെ പരമ്പരാഗതമായ സ്വത്തുക്കളും സഭയുടേതാകുന്നു.എന്നാൽ ഏതെങ്കിലും കാരണത്താൽ അവൾക്ക് മഠത്തിൽ നിന്നു വിട്ടുപോരേണ്ടി വരുമ്പോൾ ഈ സ്വത്തുക്കളൊന്നും തിരികെ ലഭിയ്ക്കുന്നുമില്ല.അതുകൊണ്ട് തന്നെ അങ്ങനെ മടങ്ങി വരുന്നവരുടെ ജീവിതം നരക തുല്യമായി മാറുന്നു.ഇത്തരം എത്രയോ സംഭവങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടാകുന്നു.

ലൈംഗികത മനുഷ്യണ്റ്റെ സ്വാഭാവിക ശാരീരിക ആവശ്യമാണു... അതു ശരിയായ രീതിയില്‍ നിറവേറ്റപ്പെടാനുള്ള വഴികളായിരിക്കണം മതം മനുഷ്യനെ പഠിപ്പിക്കേണ്ടതു... യാഥാര്‍ഥ്യങ്ങളെ നിഷേധിക്കുകയല്ല.... യേശു ബ്രഹ്മചര്യം പറഞ്ഞിട്ടില്ല... ബൈബിളും... ക്രിസ്ത്യാനികളില്‍ വലിയൊരു വിഭാഗം സഭകള്‍ ബ്രഹ്മചര്യയുടെ മതപരമായ അസ്തിത്വം തള്ളിക്കളഞ്ഞിട്ടുണ്ട്‌... പരിഷ്കരണം നടപ്പിലാക്കാന്‍ കത്തോലിക്കാ മത വിശ്വാസികളും, സഭയും മുന്നോട്ടു വരണം... ചരിത്രം നിങ്ങളെ കുറ്റവിചാരണ നടത്തും മുന്‍പേ...


യേശുവിനെ ഒറ്റിക്കൊടുത്തവനും സ്വർഗ്ഗത്തിൽ..!


posted by Beemapally Beemapallyblog



ഒരു പ്രവാചകന്‍ ദൈവത്തിന്റെ നിർദ്ദേശപ്രകാരമാണോ സംസാരിക്കുന്നത് എന്ന് അറിയുവാനുള്ള മാനദണ്ഡമായി ബൈബിൾ‍ പറയുന്നത് ആ പ്രാവാചകന്റെ പ്രവചനങ്ങളുടെ പൂർ‍ത്തീകരണമാണ്. ആവർ‍ത്തന പുസ്തകം പറയുന്നത് കാണൂക.



'ഒരു പ്രവാചകന്‍ കര്‍ത്താവിന്റെ നാമത്തില്‍ സംസാരിച്ചിട്ട് ആ വചനം യാഥാര്‍ഥ്യമാകാതിരിക്കുകയോ സംഭവിക്കാതിരിക്കുകയോ ചെയ്താൽ ആ വചനം
കർ‍ത്താവ് അരുൾ‍ ചെയ്തിട്ടുള്ളതല്ല. പ്രവാചകൻ‍ അത് തോന്ന്യാസമായി
പറഞ്ഞതാണ്. നീ അയാളെ ഭയപ്പെടേണ്ടതില്ല' (ബൈബിൾ -ആവർ‍ത്തനം 18:22).

പ്രവാചകന്മാരെ തിരിച്ചറിയുന്നതിന് ബൈബിളിൽ നിർദ്ദേശിക്കപ്പെട്ട ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ‍ഇന്ന് നിലനിൽക്കുന്ന ബൈബിൾ‍ പരിശോധനയ്ക്ക് വിധേയമാക്കിയാൽ ‍പ്രവാചകന്മാരുടേതല്ലാത്ത വചനങ്ങൾ‍ അവരിൽ ആരോപിക്കപ്പെട്ടിട്ടുണ്ടോയെന്ന് മനസ്സിലാക്കാന്‍ കഴിയും. 

ബൈബിൾ‍ പുതിയ നിയമത്തിൽ‍ യേശുവിന്റേതായി ഉദ്ധരിക്കപ്പെട്ടിട്ടുള്ള പല പ്രവചനങ്ങളും പൂർ‍ത്തീകരിക്കപ്പെട്ടിട്ടില്ലെന്ന് സൂക്ഷ്മ വിശകലനത്തില്‍ നിന്ന്
ആര്‍ക്കും ബോധ്യമാകും. യേശുവിന്റേതായി മത്തായി ഉദ്ധരിക്കുന്ന ഒരു പ്രവചനം നോക്കുക.

'സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു. യുഗസമാപ്തിയിലെ പുനർ‍ജീവിതത്തിൽ,
മനുഷ്യപുത്രൻ‍ തന്റെ സിംഹാസനത്തിൽ‍ ഉപവിഷ്ടനാകുമ്പോൾ, എന്നെ അനുഗമിച്ച നിങ്ങൾ‍ ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളെ വിധിച്ചുകൊണ്ട്
പന്ത്രണ്ട് സിംഹാസനത്തില്‍ ഇരിക്കും' (മത്തായി 19:28)

യേശു ഈ പ്രവചനം നടത്തുന്നത് തന്റെ ശിഷ്യന്മാരായ അപ്പോസ്തലന്മാരെക്കുറിച്ചാണ്. ആരൊക്കെയാണ് ഈ പന്ത്രണ്ട് അപ്പോസ്തലന്മാര്‍? ബൈബിള്‍ തന്നെ പറയുയട്ടെ.

'ഒന്നാമൻ പത്രൊസ് എന്നു പേരുള്ള ശിമോൻ , അവന്റെ സഹോദരൻ അന്ത്രെയാസ്, സെബെദിയുടെ മകൻ യാക്കോബ്, അവന്റെ സഹോദരൻ യോഹന്നാൻ , ഫിലിപ്പൊസ്, ബർത്തൊലൊമായി, തോമസ്, ചുങ്കക്കാരൻ മത്തായി, അല്ഫായുടെ മകൻ യാക്കോബ്, തദ്ദായി, ശിമോൻ , യേശുവിനെ കാണിച്ചുകൊടുത്ത ഈസ്കര്യോത്താ യൂദാ' (മത്തായി10:2-4)

ഇവിടെ പറയുന്ന യേശുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരില്‍ ഒരാളാണ് അദ്ദേഹത്തെ ഒറ്റിക്കൊടുത്ത ഈ യൂദാസ്. മരണാനന്തര സ്വർ‍ഗീയ ജീവിതത്തിൽ‍ ഈ യൂദാസ് അടക്കമുള്ള പന്ത്രണ്ട് ശിഷ്യന്മാര്‍ ഇസ്രായേലിന്റെ പന്ത്രണ്ട്
ഗോത്രങ്ങളെവിധിച്ചുകൊണ്ട് പന്ത്രണ്ട് സിംഹാസനങ്ങളില്‍ ഇരിക്കുമെന്ന് യേശുപ്രവചിച്ചുവെന്നാണ് മത്തായി പറയുന്നത്.

ദൈവദാസനായ യേശുവിനെ ഒറ്റികൊടുക്കുക വഴി ദൈവകോപത്തിന് നിമിത്തമായവനായാണ് സുവിശേഷങ്ങളുടെ അവസാനഭാഗവും അപ്പോസ്തല പ്രവര്‍ത്തികളുമെല്ലാം യൂദാസിനെ പരിചയപ്പെടുത്തുന്നത്. 

അപ്പോസ്തല പ്രവർ‍ത്തികളിലെ ചില വരികള്‍ കാണൂ.

'അവൻ അനീതിയുടെ കൂലികൊണ്ടു ഒരു നിലം മേടിച്ചു തലകീഴായി വീണു നടുവെ പിളർന്നു അവന്റെ കുടലെല്ലാം തുറിച്ചുപോയി. സങ്കീർത്തനപുസ്തകത്തിൽ: “അവന്റെ വാസസ്ഥലം ശുന്യമായിപ്പോകട്ടെ; അതിൽ ആരും പാർക്കാതിരിക്കട്ടെ” എന്നും “അവന്റെ അദ്ധ്യക്ഷസ്ഥാനം മാറ്റൊരുത്തന്നു
ലഭിക്കട്ടെ” എന്നും എഴുതിയിരിക്കുന്നു'(അപ്പോസ്തല പ്രവർ‍ത്തികൾ 1-18,20)

യേശുപോലും തന്നെ ഒറ്റികൊടുത്തവരെക്കുറിച്ച് പറയുന്നത്
'മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവനാരോ, ഹാ അവനു ദുരിതം. ജനിക്കാതിരുന്നെങ്കില്‍ അവനു നന്നായിരുന്നു' (മത്തായി 26:24) എന്നാണ്.

സ്വന്തം ഗുരുവിനെ ഒറ്റികൊടുത്തുകൊണ്ട് ശാപഗ്രസ്ഥനായ യൂദാസ് പുനരുത്ഥാനനാളില്‍ ഇസ്രായീലിന്റെ ഒരു ഗോത്രത്തിന് ന്യായം വിധിച്ചുകൊണ്ട്
സ്വര്‍ഗ്ഗ സിംഹാസനത്തിലിരിക്കുമെന്നോ? ഈ വിഡ്ഢിത്തമാണ് ബൈബിൾ പറയുന്നത്. 

യേശുവിന്റെ കാലത്തുതന്നെ ഈ പ്രവചനം പൊളിഞ്ഞുവെന്നല്ലേ ഇതിനർ‍ത്ഥം.!

മനുഷ്യന്റെ കൈകടത്തലുകൾക്കു വിധേയമായിട്ടുള്ള ഇത്തരം മത ഗ്രന്ഥങ്ങൾ പ്രവാചക പ്രബോധനങ്ങളും ദൈവീക വചനങ്ങളും നേർമാർഗ്ഗം പഠിക്കുവാനായി മനുഷ്യർ എങ്ങിനെയാണ് ആശ്രയിക്കുക..? 

ഇവിടെയും മുസല്മാനാണ് ജയിക്കുന്നത് - എന്തെ സംശയമുണ്ടോ.?


സത്യത്തില്‍, മുസ്ലിം ആയ എനിക്ക് തന്നെ പലപ്പോഴും മുസ്ലിംകളില്‍ ഉള്ള ചിലരുടെ പ്രവര്‍ത്തികള്‍ കാരണം ചിലപ്പോഴൊക്കെ അഭിനവ 'മുസ്ലിം' സമൂഹത്തോട് കുറെയൊക്കെ വെറുപ്പ്‌ തോന്നിയിട്ടുണ്ട്.മറ്റു സമുദായങ്ങളെക്കാള്‍ എന്‍റെ സമുദായം സാംസ്കാരികമായും സ്വഭാവ മഹിമയിലും ഒരു പാട് പിറകില്‍ ആണോ എന്ന് സംശയിച്ചിട്ടുണ്ട് ,എന്നാല്‍ ഇപ്പോള്‍ എന്‍റെ സമുദായതെക്കുരിച്ചു ഓര്‍ത്തു കുറച്ചു അഭിമാനം തോനുന്നു .കാരണം ....

ഒരു പാട് കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കില് കൂടി എന്‍റെ സമുദായതില്പെട്ടവര്‍ ഒരിക്കലും ,ഒരാള്‍ അല്ലെങ്കില്‍ ഒരു ചെറിയ ആള്‍ കൂട്ടം ചെയ്ത പ്രവര്‍ത്തികള്‍ കാരണം മറ്റൊരു മതത്തെ പ്രതിക്കൂട്ടില്‍ കയറ്റി ആ മത വിശ്വാസികളെ മുഴുവന്‍ ഭീകര വാദികള്‍ എന്ന് വിളിച്ചിട്ടില്ല .ബ്രിട്ടീഷുകാരും അമേരിക്കക്കാരും ചെയ്ത ക്രൂരതകളെ ക്രിസ്തു മതത്തോട് ചേര്‍ത്ത് പറയാതെ ആ തെറ്റുകള്‍ 'അമേരിക്കയുടെയും ബ്രിട്ടന്റെയും' തെറ്റായി തന്നെ കണ്ട് ആ മത വിശ്വാസികളില്‍ ഒരാളെ പോലും അതിന്‍റെ പേരില്‍ വാക്ക് കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ നോവിച്ചിട്ടില്ല .

'ഗുജരാത്തുകളും' 'ഭീവണ്ടികളും' 'ബോംബെകളും' സൃഷ്ട്ടിച്ചു മുസ്ലിംകളുടെ കബന്ധങ്ങള്‍ ഭക്ഷിച്ചവര്‍ 'ഹിന്ദു സംസ്കാരത്തില്‍' പെടുന്നവര്‍ എന്നവകാശപ്പെടുന്നവര്‍ ആണെങ്കിലും ഏതെങ്കിലും ഒരു ഹിന്ദുവിനെ പോലും അതിന്‍റെ പേരില്‍ 'തീവ്രവാദി' എന്ന് വിളിചില്ല .അവരെ മുഴുവന്‍ സംശയ ദൃഷ്ട്ടിയോടെ നോക്കിയില്ല .ഏതെങ്കിലും ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യം അതിന്‍റെ പേരില്‍ ആര്‍ക്കെങ്കിലും വിസ നിഷേധിച്ചുവോ ..?ഏതെങ്കിലും അന്യ മുസ്ലിം രാഷ്ട്രങ്ങള്‍ ബാബരി പള്ളി പൊളിച്ചത് ഹിന്ദു ആണെന്ന് പറഞ്ഞു ഹിന്ദുക്കള്‍ക്ക് 'അമേരിക്കന്‍ മോഡല്‍ 'പ്രത്യേക ദേഹ പരിശോധന ഏര്‍പ്പെടുതിയോ..?

സ്വന്തം സ്വത്വതെക്കാള്‍ കൂടുതല്‍ സ്നേഹിക്കുന്ന പ്രവാചകനെ പലപ്പോഴും ലോക തലത്തില്‍ എന്തിനധികം ഈ ഗ്രൂപ്പില്‍ കൂടിപ്പോലും കാരിക്കെച്ചരുകളില്‍ കൂടിയോ ചിത്രങ്ങളില്‍ കൂടിയോ അവഹെളിച്ചപ്പോള്‍ പകരത്തിനു പകരമായി ഏതെന്കിലും മറ്റു മത ആചര്യന്മാരുടെ ചിത്രങ്ങളെയോ ജീവിതതെയോ അവഹെളിച്ചുവോ..?

മഫ്ത ഇട്ടുവരാന്‍ അനുവദിക്കാത്ത ക്രിസ്ത്യന്‍ മനെജ്മെന്റുകല്‍ക്കെതിരെ പ്രതികാരം ചെയ്യാന്‍ മുസ്ലിം മുസ്ലിം മാനേജ്മെന്റ് സ്കൂളുകള്‍ ഹിന്ടുക്കുട്ടികള്‍ പൊട്ടു തൊടരുത് എന്നും ക്രിസ്ത്യാനികള്‍ കുരിശുമാല ധരിക്കരുത് എന്നും ഉഗ്ര ശാസന ഇറക്കിയോ..?

ഇല്ല,
ഇറക്കില്ല ...!!
''ഒരു വിഭാഗത്തോടുള്ള പക അവരോടു അനീതി കാണിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കരുത്'' എന്നും 'ഒരാള്‍ ചെയ്ത തെറ്റിന് അവരുടെ സമൂഹം കുറ്റക്കാര്‍ അല്ല' എന്നും അവരെ പഠിപ്പിച്ചത് ഇസ്ലാം ആണ് ,ആ മൂല്യങ്ങള്‍ അല്‍പ്പമെന്കിലും ബാക്കി നില്‍ക്കുന്നിടത്തോളം കാലം എന്തൊക്കെ ജീര്‍ണ്ണതകള്‍ ഉണ്ടായാലും ഇസ്ലാമിന്‍റെ ശത്രുക്കള്‍ മുസ്ലിംകളുടെ ഭാഗത്ത്‌ നിന്നും അനീതി പ്രതീക്ഷിക്കേണ്ടതില്ല ..

നിങ്ങള്‍ അക്രമം കാണിച്ചാല്‍ പ്രതികരിക്കും ... പക്ഷെ തിരിച്ചു അനീതി പ്രതീക്ഷിക്കരുത് ,

പോസ്സ്ടുകള്‍ ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യുക.ബ്ലോഗ്ഗില്‍ ജോയിന്‍ ചെയ്യുക... അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ പോസ്റ്റ്‌ നു താഴെ കമന്റ്‌ ചെയ്യുക : വ്യത്യസ്തന്‍

കന്യാ"സ്ത്രീ" ?? സ്ത്രീത്വം ക്രൂശിക്കപ്പെടുമ്പോള്‍


posted by Ashkar Lessirey


ലോകത്ത് ഏറ്റവും കൂടുതല്‍ കാരുണ്യവും ദയയും പ്രഘോഷണം ചെയ്യുന്നവരാണ് ക്രൈസ്തവ സുഹൃത്തുക്കള്‍, എന്നാല്‍ അവര്‍ക്കിടയില്‍ തന്നെ ജീവിക്കുന്ന കന്യാസ്ത്രീകളുടെ അവസ്ഥകളെ കുറിച്ച് ആരും എന്തെ ശബ്ദിക്കുന്നില്ല ? 

അറിഞ്ഞ കാര്യങ്ങള്‍ മനസ്സിനെ വളരെ അലട്ടുന്നതായിരുന്നു !! ഇത്രയധികം സ്വാതന്ത്ര്യവും മനുഷ്യാവകാശവും നിഷേധിക്കപ്പെട്ട ഒരു വര്‍ഗ്ഗം ഈ ഭൂമുഖത്തുണ്ടാവില്ല !! 


ഏതൊരു മനുഷ്യ ജീവിക്കും ഉള്ള അടിസ്ഥാന ആവശ്യത്തില്‍ പെട്ടതാണ് ഭക്ഷണവും ലൈംഗികതയും.. ഇതില്‍ ഭക്ഷണമൊഴികെ വേറെ എന്ത് അവകാശമാണ് ഒരു കന്യാസ്ത്രീക്ക് ലഭിക്കുന്നത് ? ബൈബിളില്‍ പോലും പറയാത്ത കാടന്‍ നിയമങ്ങള്‍ ആരാണ് വകതിരിവില്ലാത്ത പ്രായം മുതല്‍ ഇവരുടെ തലയില്‍ അടിച്ചേല്‍പ്പിക്കുന്നത് ??



ലൈംഗികത:

പല സഭകളിലും വിവാഹം കഴിക്കാനുള്ള അവകാശം അച്ച്ചന്മാര്‍ക്കുന്ടെങ്കിലും കന്യാസ്ത്രീകള്‍ക്ക് എന്ത് അര്‍ത്ഥത്തില്‍ ആണ് ഇവര്‍ നിഷിധമാകുന്നത് ? 
ആരാണ് ദൈവം പോലും ആവശ്യപ്പെടാത്ത ഇത്തരം കിരാതവും പ്രാകൃതവുമായ നിയമങ്ങള്‍ ഉണ്ടാക്കിയത് ? ഇതൊക്കെ ഈ പരിഷ്കൃത ലോകത്ത് നടക്കുമ്പോഴും ഒരു മനുഷ്യജീവി പോലും ഇവര്‍ക്ക് വേണ്ടി ശബ്ദിക്കുന്നില്ല എന്നത് ഭയാനകമാണ്.. ക്രൈസ്തവ സഭകളില്‍ നടക്കുന്ന ലൈംഗിക അരാജകത്വത്തിന്‍റെ കാരണം അവര്‍ക്ക് നിഷേധിക്കപ്പെട്ട ലൈംഗികാവകാശങ്ങള്‍ അല്ലാതെ മറ്റെന്താണ് ??



സ്വത്തും സമ്പാദ്യവും:

വീട്ടില്‍ എത്ര വലിയ ദാരിദ്ര്യമുണ്ടെങ്കിലും തങ്ങള്‍ ചോര നീരാക്കി കിട്ടുന്ന ശമ്പളത്തില്‍ നിന്ന് അവര്‍ക്ക് വേണ്ടി എന്തെങ്കിലും നീക്കി വക്കാന്‍ സഭ അനുവദിക്കാത്തത് ഏതു വേദ പുസ്തകത്തില്‍ പറഞ്ഞതിന്റെ പേരിലാണ് ? അവര്‍ അടിമകളെ പോലെ പണിയെടുത്ത് കിട്ടുന്നതെല്ലാം സഭയക്ക് തന്നെ !! 
അവര്‍ക്ക് സ്വത്ത്‌ സമ്പാദിക്കാന്‍ അവകാശമില്ല, അനന്തരാവകാശ സ്വത്തിലും അവര്‍ക്ക് പങ്കില്ല.. ഇത് എന്ത് നീതിയാണ് ??



കുടുംബ ജീവിതം: 

കന്യാസ്ത്രീകള്‍ക്ക് കുടുംബ സ്വത്തില്‍ അവകാശമില്ല.. വാര്‍ധക്യ കാലത്ത് സ്വന്തം ബന്ധുക്കളുടെ സാമീപ്യവും പരിചരണവും ആഗ്രഹിക്കുന്ന സമയത്ത് പോലും ഒരു വൃദ്ധ സദനത്തിലെ അന്തേവാസികളെ പോലെ നരകതുല്യമായി കഴിയേണ്ടി വരുന്നത് വളരെ ദയനീയമാണ് ! 


വസ്ത്ര സ്വാതന്ത്ര്യം:

ഇവര്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുള്ള ഈ വസ്ത്രം മാന്യതയുടെയും വിശുദ്ധിയുടെയും ഭാഗമാണെങ്കില്‍ എന്ത് കൊണ്ട് മറ്റ് ക്രിസ്തീയ വനിതകള്‍ക്ക് ബാധകമല്ല ? ഇതേ ഉദ്ദേശത്തോടു കൂടെയുള്ള ഇസ്ലാമിലെ സ്ത്രീകളുടെ വേഷ വിതാനം മുസ്ലീം സ്ത്രീകള്‍ പാലിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് ഒരു യൂണിഫോം ജീവിതകാലം മുഴുവന്‍ പാലിക്കണം എന്ന നിയമമില്ല, പരിധികള്‍ പാലിക്കുന്ന ഏതു വേഷവും അവര്‍ക്ക് ധരിക്കാനുള്ള അവകാശമുണ്ട് എന്നത് ഇവിടെ പ്രസക്തമാണ്.
കന്യാ സ്ത്രീകളുമായി വളരെ സാമ്യമുള്ള വേഷം ധരിക്കുന്ന മുസ്ലീം സ്ത്രീകള്‍ എല്ലാ വിധ അവകാശങ്ങളും ലൌകിക സുഖങ്ങളും അനുഭവിച്ചു ജീവിക്കുന്നത് കണ്ടു നില്‍ക്കാന്‍ പറ്റാതെയാണ് ചില സ്കൂളുകളില്‍ മുസ്ലീം സ്ത്രീകളുടെ തലയില്‍ തട്ടം പാടില്ല എന്ന വാശി പിടിക്കുന്നത് എന്ന് ചിലര്‍ പറയുന്നത് അസ്ഥാനത്താണോ ? അവര്‍ക്കുമില്ലേ ആഗ്രഹങ്ങള്‍ !



സ്വാതന്ത്ര്യം:

ഇതൊക്കെ ഇവര്‍ സ്വയം തിരഞ്ഞെടുക്കുന്നതല്ലേ എന്ന് ചിലര്‍ക്ക് തോന്നുന്നുണ്ടാവും. യഥാര്‍ത്യവുമായി എത്രത്തോളം ബന്ധമുണ്ട് ആ വാദത്തിന് ?
സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്ന എത്ര കുടുംബങ്ങളില്‍ നിന്നും കന്യാസ്ത്രീകള്‍ വരുന്നുണ്ട് ? വകതിരിവില്ലാത്ത പ്രായത്തില്‍ തന്നെ മഠത്തില്‍ കൊണ്ട് ചേര്‍ക്കുന്ന എത്ര പേര്‍ക്ക് ഇത് "സ്വയം" തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട് ? കര്‍ത്താവിന്റെ മണവാട്ടിയായി തിരുവസ്ത്രം അണിഞ്ഞു കഴിഞ്ഞാല്‍ ഒരു സാധാരണ ജീവിതത്തിലേക്കുള്ള ഒരു തിരിച്ചു വരവ് അവര്‍ക്ക് സാധ്യമാണോ ? സ്വന്തം വീട്ടുകാര്‍ അവരെ തിരിച്ചെടുക്കുമോ ? സമുദായം സ്വീകരിക്കുമോ ? തെമ്മാടിക്കുഴിയിലെ അന്ത്യവിശ്രമം ആരാണ് ആഗ്രഹിക്കുക ?



എന്തുകൊണ്ടാണ് അച്ചന്മാരേക്കാള്‍ എത്രയോ മടങ്ങ്‌ കന്യാസ്ത്രീകളെ കാണാന്‍ കഴിയുന്നത് ? മതപരമായ കാര്യങ്ങള്‍ക്ക് ഇവരുടെ ആവശ്യവുമില്ല. സഭയുടെ മേലാളന്മാര്‍ തിന്നും കുടിച്ചും തീര്ത്തിട്ടും തീരാതെ സഭകളില്‍ കുമിഞ്ഞു കൂടി കിടക്കുന്ന സമ്പത്ത് ഇവരുടെ വിയര്‍പ്പും കണ്ണീരുമല്ലേ ? ഇതുപോലുള്ള ടെഡിക്കേറ്റഡ് ഹ്യൂമന്‍ റിസോര്‍സ് വേറെ എവിടെ നിന്ന് കിട്ടും ?


 " സ്ത്രീ മൌനമായിരുന്നു പൂർണ്ണാനുസരണത്തോടും കൂടെ പഠിക്കട്ടെ.മൌനമായിരിപ്പാൻ അല്ലാതെ ഉപദേശിപ്പാനോ പുരുഷന്റെമേൽ അധികാരം നടത്തുവാനോ ഞാൻ സ്ത്രീയെ അനുവദിക്കുന്നില്ല. (I Timothy 2:11-14) " - - എന്ന ബൈബിള്‍ വചനം നല്ലപോലെ മേലാളന്മാര്‍ ദുരുപയോഗം ചെയ്ത് ചൂഷണം ചെയ്യുകയല്ലേ ?



ഓര്‍ഫനേജുകളിലെത്തുന്ന പിഞ്ചുപെണ്‍കുഞ്ഞുങ്ങള്‍ പിന്നീട് അവര്‍ എന്തായിതീരുന്നു എന്ന് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ ? എത്രപേര്‍ ഇതുപോലെ മഠങ്ങളില്‍ ജീവിതം മുരടിച്ചു തീര്‍ക്കുന്നു ?



നമ്മുടെ രാജ്യത്ത് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും, നിയമത്തിന്‍റെ കണ്ണില്‍ നിരോധിക്കപ്പെട്ട ദേവദാസി സമ്പ്രദായത്തിലെ സ്ത്രീകളേക്കാള്‍ അവകാശങ്ങളുടെ കാര്യത്തില്‍ എത്രയോ പരിതാപകരമാണ് കന്യാസ്ത്രീകളുടെ അവസ്ഥ !! പലപ്പോഴും അടിമകള്‍ക്ക് ലഭിക്കുന്ന അവകാശങ്ങള്‍ പോലും ഇവര്‍ക്ക് നിഷേധിക്കപ്പെട്ടിട്ടും സാംസ്കാരിക നായകന്മാരും ഫേസ്ബുക്ക് ബുജികളും ആരും തന്നെ ഇവരുടെ ഈ ദയനീയമായ അവസ്ഥക്ക് എതിരെ ശബ്ദിക്കുന്നില്ല എന്നത് ഒരു മഹാ ദുരന്തമാണ് !! 



ലൈംഗികത, കുടുംബ ജീവിതം, അനന്തരാവകാശം, സന്താന സൗഭാഗ്യം, എന്തിനു സ്വത്തു സമ്പാധിക്കാനുള്ള അവകാശങ്ങള്‍ വരെ എന്തിനാണ് ഇവര്‍ക്ക് നിഷേധിക്കുന്നത് ? 

ഇന്ത്യയില്‍ സതിയും ദേവദാസി സമ്പ്രദായവും നിരോധിച്ചതുപോലെ, ശൈശവ വിവാഹം നിരോധിച്ചതുപോലെ, ദൈവം പോലും ആവശ്യപ്പെടാത്ത ഈ കാടന്‍ ആചാരങ്ങള്‍ നിരോധിച്ചില്ലെങ്കിലും ഇവര്‍ക്കുള്ള മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനെങ്കിലും ആരെങ്കിലും എന്നെങ്കിലും ശബ്ദമുയര്‍ത്താന്‍ ഉണ്ടാകുമോ ?????
പോസ്സ്ടുകള്‍ ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യുക.ബ്ലോഗ്ഗില്‍ ജോയിന്‍ ചെയ്യുക... അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ പോസ്റ്റ്‌ നു താഴെ കമന്റ്‌ ചെയ്യുക : വ്യത്യസ്തന്‍

ഇസ്ലാമോഫോബിയയും ഇസ്ലാമും.

photo courtesy : Mustafa Kadangode

posted by Ramees Mohamed Odakkal

ഇസ്ലാമോഫോബിയ അഥവാ ഇസ്ലാം പേടി.. അല്ലെങ്കില്‍ ഇസ്ലാമിനോടുള്ള വിദ്വേഷം. അങ്ങനെയൊന്നു ഈ ലോകത്തിലില്ല എന്ന് പറയുന്നത് വിഡ്ഢിത്തം ആണ്.. കാരണം ചിലരെങ്കിലും അല്ലെങ്കില്‍ കുറെ പേരെങ്കിലും ഇസ്ലാമിനെ തങ്ങളുടെ മനസ്സില്‍ ഒരു ശത്രുസ്ഥാനത്ത് നിര്‍ത്തിയിട്ടുണ്ട് എന്നത് അനിഷേധ്യമായ യാഥാര്‍ത്ഥ്യം ആണ്.. പക്ഷെ ഇസ്ലാമോഫോബിയക്ക്‌ അവര്‍ പറയുന്ന ന്യായീകരണം, ഇസ്ലാമിനോട് വിദ്വേഷം ഉണ്ടാവാന്‍ കാരണം ഇസ്ലാമിന്റെ അനുയായികള്‍ ലോകത്ത് നടത്തുന്ന വിനാശകരമായ പ്രവര്‍ത്തികളാണെന്നാണ് . മുസ്ലിംകള്‍ നടത്തുന്ന സ്ഫോടനങ്ങളും കൂട്ടക്കൊലകളും ആണ് ഇസ്ലാമോഫോബിയക്ക്‌ കാരണം എന്നവര്‍ വിശ്വസിക്കുന്നു.. പക്ഷെ, അത് കൊണ്ട് മാത്രമാണോ ഇസ്ലാമോഫോബിയ ഉണ്ടാവുന്നത് എന്നവര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.. കാരണം, പതിനായിരങ്ങളെ കൊന്ന ഗുജറാത്ത് കലാപവും ബാബറി ധ്വംസനവും രാജ്യത്തെ നടുക്കിയ പല സ്ഫോടനങ്ങളും എന്തിനു ഗാന്ധിവധം പോലും പേരില്‍ ഉണ്ടായിട്ടും എന്ത് കൊണ്ട് ഇവിടെ ഒരു ഹിന്ദുഫോബിയ ഉണ്ടായില്ല എന്നവര്‍ ചിന്തിക്കാത്തതെന്ത്? (ഇന്ത്യയില്‍ ഇസ്ലാമോഫോബിയക്ക്‌ വിത്തിട്ട മാലേഗാവ്, സംജോദ, മക്കാ മസ്ജിദ് സ്ഫോടനങ്ങളും പില്‍ക്കാലത്ത്‌ ഹിന്ദുക്കളുടെ പേരില്‍ വന്നു എന്നതും ഓര്‍ക്കുക).. ഇറാക്കില്‍ കൂട്ടകൊല നടത്തിയ ബുഷ്‌, അതിനു കാരണം തനിക്കു ദൈവീക വെളിപാട് ഉണ്ടായതാണെന്ന് പറഞ്ഞിട്ടും, ലക്ഷങ്ങളെ കൊന്നൊടുക്കിയ ഹിറ്റ്‌ലര്‍ 'താന്‍ ഒരു കത്തോലിക്കന്‍ ക്രിസ്ത്യാനിയായതില്‍ അഭിമാനിക്കുന്നു' എന്ന് തുറന്നു പറഞ്ഞിട്ടും, കുരിശുയുദ്ധങ്ങളുടെ പരമ്പര തന്നെ ഉണ്ടായിട്ടും എന്ത് കൊണ്ട് ഇവിടെ ഒരു ക്രിസ്ത്യാനിയോഫോബിയ ഉണ്ടായില്ല. അതും പോട്ടെ, ആഗോള തലത്തില്‍ സ്റ്റാലിനും ലെനിനും, കൊച്ചു കേരളത്തില്‍ നമ്മുടെ പിണറായിയുടെ പാര്‍ട്ടിയും കൊലപാതകപരമ്പരകള്‍ നടത്തിയിട്ട് പോലും ഇവിടെ ഒരു കമ്മ്യൂണിസ്ടോഫോബിയ എന്ത് കൊണ്ട് ഉണ്ടായില്ല. ട്രേഡ് സെന്റര്‍ തകര്‍ത്തു എന്ന് പറയപ്പെടുന്ന ബിന്‍ലാദന്‍ (അതിനു പിന്നില്‍ അദ്ദേഹം അല്ല എന്നും പറയപ്പെടുന്നു) നമുക്ക് തീവ്രവാദിയാണ്. എന്നാല്‍ 9/11 ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനേക്കാള്‍ കൂടുതല്‍ നിരപരാധികളെ കൊന്ന ഛെഗുവേര നമുക്ക് ധീരയോദ്ധാവും ആകുന്നതിന്റെ വിരോധാഭാസം ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?? അപ്പോള്‍ പിന്നെ എന്ത് കൊണ്ട് ഇസ്ലാമോഫോബിയ മാത്രം?? 


       കാരണം മറ്റൊന്നുമല്ല. ജനാധിപത്യം എന്നൊക്കെ പേരില്‍ ഉണ്ടെങ്കിലും ഇന്ന് ലോകം ഭരിക്കുന്നത്‌ സാമ്രാജ്യത്വം തന്നെ ആണ്, അക്രമികള്‍ ആണ്, അധിനിവേശശക്തികള്‍ ആണ്.. മാധ്യമങ്ങളും പുത്തന്‍ സാങ്കേതിക വിദ്യകളും നിര്‍ഭാഗ്യവശാല്‍ ഇന്ന് അവരുടെ കൈകളില്‍ ആണ്.. അവരുടെ വിഭവങ്ങള്‍ ഉപയോഗിച്ച് അവര്‍ പടച്ചു വിട്ട ഒരു ‘സാധനം’ മാത്രമാണ് ഇസ്ലാമോഫോബിയ.. പക്ഷെ എന്തിനു? എന്തിനു അവര്‍ ഇസ്ലാമിനെതിരെ മാത്രം തിരിയണം?? ഉത്തരം ലളിതം ആണ്. ലോകം അടക്കി ഭരിക്കുന്ന അക്രമികളായ ആ സാമ്രാജ്യത്വശക്തികള്‍ക്കു ഇസ്ലാമിനെ ഭയമാണ്!! കാരണം, യഥാര്‍ത്ഥ ഇസ്ലാം എന്നും സാമ്രാജ്യത്വത്തിനും എകാധിപത്യതിനും ഭീഷണിയായിരുന്നു. ഇസ്ലാം എന്ന ഈ വിപ്ലവം ആണ് നംറൂദിന്റെ ഏകാധിപത്യത്തിന്റെ വിഗ്രഹചിന്ഹങ്ങളെ തകര്‍ത്തെറിഞ്ഞിരുന്നത്. ഇസ്ലാമിന്റെ മുദ്രാവാക്യങ്ങളാണ് ഫറോവമാരുടെ കോട്ടകള്‍ക്കുള്ളില്‍ ഗര്ജ്ജനമായി ഉയര്‍ന്നിരുന്നത്.. ഇസ്ലാം എന്ന ഈ ആദര്‍ശം ആണ് റോമാ പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളെ തകര്‍ത്തെറിഞ്ഞു കൊണ്ട് മുന്നേറിയത്. ഈ പ്രത്യയശാസ്ത്രം ആണ് എകാധിപതികളില്‍ നിന്നും അധികാരത്തിന്റെ ചെങ്കോല്‍ ഇടയനായ ഉമറിനെയും അലിയെയും പോലെയുള്ള സാധാരണക്കാരന്റെ കൈകളിലേക്ക് വച്ച് കൊടുത്തത്.. ഈ വിപ്ലവം ആണ് അല്ലാഹുവിന്റെ ശ്രേഷ്ട്ടഭവനത്തിനു മുകളില്‍, ഉന്നതകുലജാതര്‍ അറപ്പോടെ കണ്ടിരുന്ന ബിലാലെന്ന നീഗ്രോ അടിമയെ കയറ്റി നിര്‍ത്തിക്കൊണ്ട് ലോകത്തിന്റെ കുലീനനാട്യങ്ങളെ വെല്ലുവിളിച്ചത്.. ഈ ആദര്‍ശം ആണ് ഗ്രാമീണനായ സുറാക്കയുടെ കൈത്തണ്ടയില്‍, ലോകം അടക്കി വാണ കിസ്റയുടെ വെള്ളിവളകള്‍ അണിയിച്ചത്.. ഈ വിപ്ലവം ആണ് സുഖലോലുപതയില്‍ മുങ്ങി കുളിച്ചിരുന്ന രാജാധിപത്യങ്ങള്‍ക്കെതിരെ ഉമറബ്നുല്‍ അബ്ദുല്‍ അസീസുമാരെയും സലാഹുദ്ധീന്‍ അയ്യൂബിമാരെയും സൃഷ്ട്ടിച്ചത്... അതെ, തിന്മയുടെ ശക്തികള്‍ക്കു ഇസ്ലാം മുന്നോട്ട് വയ്ക്കുന്ന വിമോചനപ്രത്യയശാസ്ത്രത്തെ എന്നും ഭീഷണിയായിരുന്നു. 

         പക്ഷെ, ഇന്ന് ചുറ്റും നോക്കുമ്പോള്‍, ഇസ്ലാമിന്റെ അവസ്ഥ എന്താണ്?. ഇസ്ലാമിന്റെ മേലങ്കിയണിഞ്ഞു കൊണ്ട് പൌരോഹിത്യം ഇസ്ലാമിന്റെ പിന്‍വാതിലിലൂടെ കടന്നു വന്നപ്പോള്‍ ഇസ്ലാം വെറും ഒരു മതം ആയി ചുരുങ്ങാന്‍ തുടങ്ങുകയായിരുന്നു.... കഴിഞ്ഞ കുറെ നൂറ്റാണ്ടുകള്‍ക്കിടയില്‍, മുസോളിനിയെ വിറപ്പിച്ച ഒമര്‍ മുക്താറിനെയും, ബ്രിട്ടീഷ്കാര്‍ക്ക് അങ്ങോട്ട്‌ സന്ധിനിയമങ്ങള്‍ പറഞ്ഞു കൊടുത്ത ടിപ്പു സുല്ത്താനെയും, ബ്രിട്ടിഷ്കാര്‍ക്കെതിരെ സമാന്തര ഭരണകൂടം സ്ഥാപിച്ച വാരിയംകുന്നത് കുഞ്ഞഹമ്മദ്ഹാജിയും പോലെയുള്ള ചുരുക്കം ചിലരെ മാറ്റി നിര്‍ത്തിയാല്‍, ഇസ്ലാമിന്റെ അനുയായികള്‍ എന്ന് പറയുന്നവര്‍ സാമ്രാജ്യത്വത്തിന് കാര്യമായ ഭീഷണി ഉയര്‍ത്തിയിട്ടില്ല എന്നത് ഖേദകരമായ വസ്തുത ആണ്.. ചില കൊട്ടാരം പണ്ഡിതന്മാരുടെ പൌരോഹിത്യം അത്രത്തോളം ഇസ്ലാമിനെ നശിപ്പിച്ചു എന്ന് തന്നെ പറയാം. വിജയത്തിന്റെ മാനദണ്ടമായി സ്ത്രീ സുരക്ഷിതത്വത്തെയും സാമ്രാജ്യത്വത്തിന്റെ തകര്‍ച്ചയെയും സാമ്പത്തികസുസ്ഥിരതയെയും എണ്ണിയ ലോകത്തിലെ ഒരേയൊരു ആദര്‍ശം ആണ് ഇസ്ലാം. ആ ഇസ്ലാമിനെയാണ് ഹറാമിനും ഹലാലിനും ഇടയിലുള്ള ഒരു നൂല്‍പാലത്തിലൂടെ സഞ്ചരിക്കുന്ന ഒരു ബോറന്‍ മതമാക്കി പുരോഹിതര്‍ മാറ്റി കളഞ്ഞത്. "പിന്നിയ പാദരക്ഷകളും കീറിതുന്നിയ വസ്ത്രങ്ങളും ധരിച്ച നാട്യങ്ങളില്ലാത്ത ഒരു മനുഷ്യന്‍.,. പക്ഷെ, ഓരോ യവനചക്രവര്ത്തിമാരോടും പേര്‍ഷ്യന്‍ രാജാക്കന്മാരോടും അവര്‍ എന്താണ് ചെയ്യേണ്ടത് എന്ന് അങ്ങോട്ട്‌ പറഞ്ഞു കൊടുത്തു’ എന്ന് തോമസ്‌ കാര്‍ലൈല്‍ വിശേഷിപ്പിച്ച ആ വിപ്ലവകാരിയായ പ്രവാചകനെ, ചപ്പുചവറുകള്‍ തലയില്‍ വീണാലും പ്രതികരിക്കാത്ത ഒരു പാവത്താനാക്കി ചിത്രീകരിച്ചു കൊണ്ട് പുരോഹിതന്മാര്‍ ഇസ്ലാമിന്റെ അനുയായികളുടെ വിപ്ലവവീര്യം ചോര്‍ത്തിക്കളയുകയായിരുന്നു. "അക്രമിയായ ഭരണാധികാരിയുടെ മുമ്പില്‍ സത്യം തുറന്നു പറയലാണ് ഏറ്റവും വലിയ ജിഹാദ്" എന്ന് പ്രവാചകന്‍ പഠിപ്പിച്ചപ്പോള്‍, അതിനു വിരുദ്ധമായി ‘സ്വന്തം ആത്മാവിനോടുള്ള ജിഹാദ് ആണ് ഏറ്റവും വലിയ ജിഹാദ്’ എന്ന് പഠിപ്പിച്ചു കൊണ്ട് പുരോഹിതര്‍ ഇസ്ലാമിനെ ഒരു ആത്മീയമതം ആക്കി മാറ്റി. അജ്ഞരും പ്രാകൃതരും ആയ അറബികളെ, ശാസ്ത്രത്തിന്റെയും നാഗരികതയുടെയും സാഹിത്യത്തിന്റെയും പിതാക്കള്‍ ആക്കിമാറ്റിയ യഥാര്‍ത്ഥ ഇസ്ലാമിന്റെ ഇന്നത്തെ അനുയായികള്‍ പക്ഷെ ലോകം സാങ്കേതിക വിദ്യകളില്‍ പുരോഗതി പ്രാപിക്കുമ്പോള്‍, പള്ളിയില്‍ ഇഹ്തികാഫ്‌ ഇരുന്നു കാലം കഴിച്ചും, വില കുറഞ്ഞ സംഘടന തര്‍ക്കങ്ങളില്‍ മുഴുകിയും ഇരിക്കുകയാണ്.. പ്രവാചകന്റെ ജന്മനഗരിയായ അറേബിയ പോലും ഇന്ന് സാമ്രാജ്യത്വത്തിന്റെ കയ്യിലെ കളിപ്പാവയും രാജഭരണത്തിന്റെയും ധൂര്‍ത്തിന്റെയും നേര്‍ക്കാഴ്ചയും ആകുന്നു. പ്രതികരിക്കേണ്ട സമയങ്ങളിലെല്ലാം, സമാധാനത്തിന്റെയും ക്ഷമയുടെയും താരാട്ട് പാട്ട് പാടി ഇസ്ലാമിന്റെ അനുയായികളെ ഉറക്കുന്നവര്‍ക്ക്, സമൂഹം 'സമുദായരക്ഷകരെ'ന്ന സ്ഥാനപ്പേര്‍ ചാര്‍ത്തിയപ്പോള്‍, ഇസ്ലാം എല്ലാ അര്‍ത്ഥത്തിലും കേവലം ഒരു മതം മാത്രം ആയി ചുരുങ്ങുകയായിരുന്നു എന്നത് വേദനിപ്പിക്കുന്നതെങ്കിലും ഒരു യാഥാര്‍ത്ഥ്യം ആണ് . അധികാരത്തിന്റെ ചെങ്കോല്‍ ഇന്ന് ഇസ്ലാമിന് അന്യമായിരിക്കുന്നു. ഇന്ന് അക്രമികള്‍ ലോകം ഭരിക്കുന്നു... ഒരര്‍ത്ഥത്തില്‍ ഇത് പ്രവാചകന്റെ പ്രവചനം തന്നെയാണ്. അദ്ദേഹം ഒരിക്കല്‍ പറയുകയുണ്ടായി “അല്ലാഹു ഉദ്ദേശിക്കുന്ന കാലത്തോളം എന്റെ പ്രവാച്ചകത്വം തുടരും, അത് കഴിഞ്ഞാല്‍ എന്റെ പ്രവാചകത്വത്തെ പിന്‍പറ്റുന്ന നീതിപൂര്‍ണ്ണമായ ഖിലാഫത്ത് ഇവിടെ വരും, അത് അഴിഞ്ഞാല്‍ ലോകത്ത് രാജഭരണം വരും, അത് കഴിഞ്ഞാല്‍ അക്രമികള്‍ ലോകം ഭരിക്കുന്ന കാലം വരും, അത് കഴിഞ്ഞാല്‍.., എന്റെ പ്രവാചകത്വത്തെ പിന്‍പറ്റിയ ആ ഖിലാഫത്ത്, അത് വീണ്ടും വരും !!” 

    പ്രവാചകന്‍ പറഞ്ഞതെല്ലാം അത് പോലെ സംഭവിച്ചു.. ലോകം അതിനു സാക്ഷിയാണ്. ഇന്ന് അക്രമികള്‍ ലോകം ഭരിക്കുന്നു. അവരുടെ കയ്യില്‍ ആണ് ഇന്ന് എല്ലാ ശക്തിയും. മുസ്ലിംകള്‍ എന്നവകാശപ്പെടുന്നവരില്‍ ഭൂരിഭാഗം പേര്‍ക്ക് അറിയില്ലെങ്കിലും അവര്‍ക്കറിയാം ഇസ്ലാമിന്റെ വിപ്ലവവീര്യം എന്താണെന്ന്.. ഇസ്ലാം അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ ഒരിക്കലും തിരിച്ചു വരരുതെന്ന് അവര്‍ ആഗ്രഹിക്കുന്നു. അങ്ങനെ അവര്‍ തങ്ങളുടെ വരുതിയിലുള്ള എല്ലാ സ്രോതസ്സുകളും ഉപയോഗിച്ച് ഇസ്ലാമിനെ ഒരു കാടന്‍ മതം ആയി ചിത്രീകരിക്കാന്‍ ആരംഭിച്ചു. അങ്ങനെ നോര്‍വെയില്‍ ബ്രെവിക് കൂട്ടക്കൊല നടത്തിയാലും ആദ്യ ദിവസം മുസ്ലിം തീവ്രവാദത്തിന്റെ പേരില്‍ വാത്തകള്‍ വിടുന്നത് പോലെ അവര്‍ വ്യാജവാര്‍ത്തകള്‍ നിരന്തരം വിട്ടു കൊണ്ട് ഇസ്ലാമിനെ വെറുക്കപ്പെട്ടതാക്കി.. ഫലമോ? അങ്ങ് അറേബ്യയില്‍ ഒരു അറബി വേലക്കാരിയെ തല്ലിയാലും, ഗള്‍ഫില്‍ വച്ച് വല്ല 'പച്ച'കളും പൈസ പറ്റിച്ചു മുങ്ങിയാലും, ഇങ്ങു കേരളത്തില്‍ ഒരു 'കാക്ക' അന്യമതക്കാരിയെ പ്രേമിചാലും അതൊക്കെ ഇസ്ലാമിന്റെ തലയിലായി തുടങ്ങി.. വിദ്യാര്തിനിയെ ബലാല്‍സംഘം ചെയ്യുന്ന അദ്ധ്യാപകന്‍ മുസ്ലിം ആണെങ്കില്‍ 'മുസ്ലിം അധാപകന്‍ ബലാല്‍സംഘം ചെയ്തു' എന്ന് വാര്‍ത്ത വരുന്നത് സ്ഥിരം കാഴ്ചയായി.. വിമാനത്തില്‍ ബോംബ്‌ വച്ചത് മുസ്ലിം നാമധാരി ആണെങ്കില്‍ അവനെ 'തീവ്രവാദി' ആക്കിയും, അമുസ്ലിം ആണെങ്കില്‍ അവനെ 'മാനസികരോഗി' ആക്കിയും മാധ്യമങ്ങള്‍ ചിത്രീകരിച്ചു. സാമ്രാജ്യത ശക്തികള്‍ ഇസ്ലാമിക ലോകത്തെ ആക്രമിച്ചു ഇസ്ലാമിനെ എന്നെന്നേക്കും ആയി നശിപ്പിക്കാനും, മുസ്ലിംകള്‍ക്കിടയില്‍ അപകര്‍ഷതാ ബോധം ഉണ്ടാക്കാനും ആയി കണ്ടെത്തിയ മാര്‍ഗ്ഗം ആയിരുന്നു അവരുടെ മാധ്യമങ്ങള്‍ സൃഷ്ട്ടിച്ച ഇസ്ലാമോഫോബിയ എന്ന് നിസ്സംശയം പറയാം. നിസ്കാരവും നോമ്പും 33 വീതം ദിക്റുകളും ചൊല്ലി പിരിഞ്ഞു പോകുന്ന, ഇസ്ലാം ഇത്രയേയുള്ളൂ എന്ന് വിശ്വസിക്കുന്ന കൊട്ടാരം പണ്ഡിതന്മാരുടെ കീഴിലുള്ള മുസ്ലിം ലോകം അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി കൊടുത്തു.. തിന്മയുടെ ശക്തികള്‍, ഇസ്ലാം ഇനി ഒരിക്കലും തിരിച്ചു വരില്ല എന്ന് തന്നെ ഉറച്ചു വിശ്വസിക്കുന്നുണ്ടാവാം, ആശിക്കുന്നുണ്ടാവാം. 

പക്ഷെ, പട്ടി കിഴക്കോട്ടു നോക്കി കുരച്ചാല്‍ സൂര്യന്‍ ഉദിക്കാതിരിക്കില്ല !! പറഞ്ഞത് പ്രവാചകന്‍ ആണെങ്കില്‍ അത് നടക്കുക തന്നെ ചെയ്യും. എകാധിപത്യങ്ങളെ തകര്‍ത്തെറിയുന്ന മുല്ലപ്പൂവിപ്ലവങ്ങളെയും സാമ്രാജ്യത്വത്തെ ഭീഷണിപ്പെടുത്തുന്ന ചെറു സൈന്യങ്ങളെയും ഇസ്ലാം വീണ്ടും സൃഷ്ട്ടിച്ചു തുടങ്ങിയിരിക്കുന്നു.. വരാന്‍ പോകുന്നത് ഒരു സുവര്‍ണ്ണ കാലഘട്ടം ആണ്. “പ്രവാചകത്വത്തെ പിന്‍പറ്റിയ ആ ഖിലാഫത്ത് അത് വീണ്ടും വരും”., ആ നീതിപൂര്‍ണ്ണമായ ഭരണം, ഗാന്ധിജിയും നെപ്പോളിയനും വൈക്കം മുഹമ്മദ്‌ ബഷീറും എല്ലാം കൊതിച്ച ആ ഉമറിന്റെ ഭരണമില്ലേ, അത് വരിക തന്നെ ചെയ്യും... അന്ന്, ജനങ്ങളെ അടിച്ചമര്‍ത്തുന്ന, ലോകം തങ്ങളുടെ വരുതിയില്‍ ആണെന്ന് അഹന്ത നടിക്കുന്ന അക്രമികളായ അധിനിവേശ ശക്തികളുടെ അധികാരത്തിന്റെ വളകള്‍ അണിയാന്‍ സുറാക്കമാര്‍ ഇവിടെ വീണ്ടും ജനിക്കും 

“ദൈവത്തിന്റെ പ്രകാശത്തെയാണ് അവര്‍ വായ കൊണ്ട് ഊതികെടുതാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ദൈവം തന്റെ പ്രകാശത്തെ പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും, സത്യനിഷേധികള്‍ക്ക് അതെത്ര തന്നെ അരോചകമാണെങ്കിലും!” – (ഖുര്‍ആന്‍ 9:32)


പോസ്സ്ടുകള്‍ ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യുക.ബ്ലോഗ്ഗില്‍ ജോയിന്‍ ചെയ്യുക... അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ പോസ്റ്റ്‌ നു താഴെ കമന്റ്‌ ചെയ്യുക : വ്യത്യസ്തന്‍

link

Related Posts Plugin for WordPress, Blogger...