Search the blog

Custom Search

പ്രവാസികള്‍ക്ക് ഒരു മെഡിക്കല്‍ സഹായി - ദുബായ് ഹെല്‍ത്ത്‌ കാര്‍ഡ്‌

പ്രവാസികള്‍ക്ക്‌ രോഗം എന്നത് കൂടപ്പിറപ്പായ ഒരു സുഹൃത്തിനെ പോലെയാണ്. കൃത്യമല്ലാത്ത ഭക്ഷണവും മറ്റും ഏതൊരാളെയും രോഗത്തിന് അടിമയാക്കും. ഇനി എത്ര ശ്രദ്ധിച്ചാലും കാലാവസ്ഥ മാറുമ്പോള്‍ പനി വരാത്തവര്‍ ചുരുക്കമാണ്. ഇങ്ങനെ വരുന്ന അസുഖങ്ങള്‍ ചികില്‍സിക്കാന്‍ ഹോസ്പിറ്റലില്‍ പോകാതെ PENEDOL  കഴിച് സമാധാനം കാണുന്നവര്‍ ആണ് നമ്മളില്‍ പലരും. കാരണം മറ്റൊന്നുമല്ല - ഹോസ്പിറ്റലില്‍ കൊടുക്കേണ്ടി വരുന്ന പണം ആലോചിക്കുമ്പോള്‍ - ഡോകടര്‍ ഫീസ്‌ - നൂറു മുതല്‍ മുന്നൂറു വരെ. പിന്നെ ടെസ്റ്റ്‌ ചെയ്യാന്‍ വേറെ - മരുന്നിനും വേറെ. എല്ലാം കൂടി തുച്ച ശമ്പളക്കാരായ അറുപതു ശതമാനം പ്രവാസികളുടെയും പോക്കറ്റ്‌ കാലിയാകും . അതുകൊണ്ട് അവര്‍ ഹോസ്പിടല്‍ എന്നത് മറന്ന അധ്യായമാണ്. പക്ഷെ ഇങ്ങനെയുള്ളവര്‍ക്ക് ദുബായ് ഗവണ്മെന്റ്‌ ഒരുക്കുന്ന ഒരു സഹായമാണ് ഹെല്‍ത്ത്‌ കാര്‍ഡ്‌. , അപകടങ്ങളില്‍ പരിക്ക് പറ്റിയാലും അല്ലാതെ മറ്റുള്ള എല്ലാ അസുഖങ്ങള്‍ വന്നാലും ഇത് നിങ്ങള്‍ക്ക് ഉപയോഗിക്കാം. 


                          ദുബായില്‍ ഉള്ള ഏതൊരു രെസിടെന്റ്റ് വിസക്കാരനും കുറഞ്ഞ ചിലവില്‍ ഗവണ്മെന്റ് ഹോസ്പിറ്റലില്‍ ട്രീറ്റ്മെന്‍റ് ലഭിക്കാന്‍ ഏറ്റവും ഉപയോഗപ്രധാമായ ഒരു കാര്യമാണ് ഹെല്‍ത്ത്‌ കാര്‍ഡ്‌.. ,. വളരെ എളുപ്പത്തില്‍ ലഭിക്കാവുന്ന ഈ കാര്‍ഡിനുള്ള അപ്പ്ലിക്കേഷന്‍ ഫോം ഗവണ്മെന്റ്‌ ഹോസ്പിടല്‍ അല്ലെങ്കില്‍ അനുബന്ധ മെഡിക്കല്‍ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കും. അതത്‌ സ്ഥലങ്ങളില്‍ കാര്‍ഡ്‌ ഉപയോഗിക്കുന്ന ആള്‍ പോകാറുള്ള ഹെല്‍ത്ത്‌ കെയര്‍ സെന്റര്‍കളില്‍ അറബിയില്‍ ടൈപ്പ് ചെയ്ത ഈ അപ്ലിക്കേഷന്‍ എത്തിക്കുക , കൂടാതെ താഴെ കൊടുത്തിടുള്ള രേഖകളും : 

  • പാസ്പോര്‍ട്ട്‌ കോപ്പി 
  • സ്പോണ്‍സര്‍ നല്‍കുന്ന കവര്‍ ലെറ്റര്‍ 
  • വിസ കോപ്പി 
  • പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ 
  • നിശ്ചിത ഫീസ്‌ , ( പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും വേറെ വേറെ ഫീസ്‌ ആണ് )
ഓണ്‍ലൈന്‍ വഴിയും ഹെല്‍ത്ത്‌ കാര്‍ഡിന് വേണ്ടി അപേക്ഷിക്കാം . പ്രവാസികള്‍ക്ക്‌ ഒരു വര്‍ഷത്തെക്കാണ് കാര്‍ഡ്‌ അനുവദിക്കുക.പിന്നീട് ഓണ്‍ലൈന്‍ വഴി പുതുക്കാനാവും. 
ഫീസ്‌ 

സ്വദേശികള്‍  (നാല് വര്ഷം കാലാവധി)

0-9 വയസ്സ്  - AED 25
10-17 വയസ്സ്  - AED 50
18 വയസ്സും അതിനു മുകളില്‍  - AED 100

വിദേശി (ഒരു വര്ഷം കാലാവധി)

0-9  വയസ്സ് - AED 100
10-17  വയസ്സ് - AED 200
17 വയസ്സും അതിനു മുകളില്‍ - AED 300
കൂടാതെ  AED 200/- മെഡിക്കല്‍ ചെക്ക്‌ അപ്പ്‌ നു വേണ്ടി 




കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : 

ഫോണ്‍ കോളുകള്‍ കഥ പറയുമ്പോൾ

posted by Ummer Kuttippuram

ഫോണ്‍ കഥ പറയുകയാണ്‌., സ്വന്തമായി ഫോണ്‍ ഇല്ലാത്ത ഭരണാധികാരിക്ക് പോലും തലച്ചോറ്റിൽ പാറുന്ന ഈച്ചയെ പോലെ ഫോണുകൾ മൂളി കൊണ്ടേ ഇരിക്കുന്നു മനസ്സില് ഓര്മ വരാത്ത ഒരു ഭരണാധികാരിക്ക് തലയിൽ ഈച്ച കേറിയ കാരണം തലയിൽ ചെറുതായി മേടി കൊണ്ടിരിക്കാൻ വേലക്കാരെ നിയോഗിച്ചത്രേ മേടി മേടി സുഖം കിട്ടാഞ്ഞ ഭരണാധികാരി ഒറക്കെ " മെടടാ" എന്ന് പറഞ്ഞപ്പോഴേക്കും ആ തൊഴിലാളി ഒരു മേട്ടം കൊടുത്ത കാരണത്താൽ അയാള് ചത്ത്‌ വീണെന്ന് ചരിത്രം പറയുന്നു കറാമത്തുകൾ വന്നു കൊണ്ടേ ഇരിക്കുന്നു ചിന്തിക്കുന്നവന്നു ശരിയായ ദൃഷ്ടാന്തമുണ്ടെന്നു പറഞ്ഞ ഖുര് ആൻ തട്ടിന്മുകളിൽ വെക്കാതെ ഒന്ന് കണ്ണോടിക്കാൻ മുസ്ലിംകൾ തയ്യാറാവണം. ഇത് അബ്ദുന്നാസർ മദനിയുടെ കാലം റംസാന്റെ ആഗമനതിന്റെ ശന്ഖോലി മുഴങ്ങുന്ന സമയം തെറ്റ് ചെയ്യാത്തവർ ആരും ഭയക്കേണ്ടതില്ല എന്നാൽ തെറ്റ് ചെയ്തവര്ക്ക് ലഭിക്കാൻ പോകുന്നതോ അതി രൂക്ഷമായിരിക്കും ഇന്ഷഅല്ലാഹ് അള്ളാഹു വലിയവനാണ്‌ ഒരു ഫോണ്‍ കാള്ളിന്റെ പേര് പറഞ്ഞു ഒരു മത പണ്ഡിതനെ ജയിലരകളിൽ നിന്നും ജയിലറകളിലെക്ക് പറഞ്ഞയച്ചവർ അവർ എത്ര പണം കൊണ്ട് അമ്മാനമാടിയാലും റബ്ബിന്റെ കോടതി അങ്ങ് പരലോകത്ത് മാത്രമല്ല .ഉസ്താതിനു വേണ്ടി ദുഅ ചെയ്യുക.

ഭാഷ ക്ലാസ്സിക്കൽ ആയാൽ എല്ലാം തികഞ്ഞോ?





പുതിയ പദങ്ങളും ശൈലികളും വികസിപ്പിക്കുന്ന കാര്യത്തിൽ പതിറ്റാണ്ടുകളായി മരവിച്ചു നില്ക്കുന്ന മലയാളത്തിന് ഇംഗ്ലിഷ് ഭാഷയുടെ അമ്പരപ്പിക്കുന്ന വികാസം കണ്ട് അന്തം വിട്ട് നിൽക്കാനേ വിധിയുള്ളു. പത്ത് വർഷത്തിലേറെയായി വ്യാപകമായി ഉപയോഗത്തിലുള്ള വാക്കുകൾ നിഘണ്ടുവിൽ ചേർത്തുകൊണ്ട് ഓക്സ്ഫോർഡ് ഡിക്ഷനറി ഈ വളർച്ചക്ക് ചുക്കാൻ പിടിക്കുകയാണ്. എന്തിന്, തമിഴരെ എങ്കിലും കണ്ട് പഠിച്ചുകൂടെ നമുക്ക് ?സാങ്കേതികവിദ്യയിലും മറ്റും ഉണ്ടാകുന്ന പുതിയ പദങ്ങൾ ഭാഷയിൽ ചേർത്ത് മുന്നേറുകയാണ് അവർ, അതിവേഗം ബഹുദൂരം. 

മലയാളത്തിൽ അത്തരത്തിൽ എന്ത് ശ്രമമാണുള്ളത് ? ഫോണ്‍, ഇമെയിൽ, സ്വിച്ച് എന്നിങ്ങനെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട നൂറു കണക്കിന് ഇംഗ്ലിഷ് പദങ്ങളുടെ ആത്മാക്കൾ മലയാളരൂപം കിട്ടാതെ അലയുകയാണ് ഇവിടെ. നമ്മുടെ സാഹിത്യകാരന്മാരും ഭാഷാ പണ്ഡിതരും ഒക്കെ എന്തെടുക്കുകയാണ്? അതോ, മലയാളഭാഷയുടെ പുരോഗതി അവരൊക്കെകൂടെ ചേർന്ന് പി.സി.ജോർജ്ജിനേയും , എം. എം. മണിയെയും പോലുള്ളവരെ ഏൽപ്പിച്ചിരിക്കുകയാണോ? വെറുതെ ക്ലാസ്സിക്കൽ മഹത്വം പറഞ്ഞുകൊണ്ടിരുന്നിട്ട് കാര്യമില്ല. മലയാളഭാഷയും അതിന്റെ സങ്കീർണ്ണമായ ലിപിയും കാലത്തിനൊത്ത് ഒരുപാട് മാറാനുണ്ട്. മലയാളിക്ക് മലയാളം ശരിയായി വഴങ്ങുന്നില്ലെങ്കിൽ, മലയാളമാണ് മാറേണ്ടത്, മലയാളിയല്ല. ചെരുപ്പിനനുസരിച്ച് ആരും കാല് വെട്ടാറില്ലല്ലോ. 

പുതുതായി രൂപം കൊണ്ട മലയാള സർവകലാശാലയേയും, അതിന്റെ പ്രഗൽഭനായ സാരഥി ശ്രീ. ജയകുമാറിനേയും, ക്ലാസ്സിക്കൽ പദവി കൊണ്ടുവരുന്ന നൂറു കോടിരൂപയും ഒക്കെ പരമാവധി പ്രയോജനപ്പെടുത്തി മലയാളഭാഷയെ വളർത്താൻ ശ്രമിക്കുകയാണ് സർക്കാരും ഭാഷ പ്രേമികളും അടിയന്തിരമായി ചെയ്യേണ്ടത് . എന്നിട്ട് പോരേ ക്ലാസിക്കൽ ഗർവ്വ്‌ ?

അദ്വാനിക്കും തൊഴിലാളി വിഭാഗം - തൊഴിലാളികള്‍ക്ക്‌ മാതൃക


നമ്മുടെ തൊഴിലാളി സംഘടനയായ എസ് ഡി ടി യു വിന്റെ സംസ്ഥാന പ്രസിഡനന്റ് ഗ്രോ വാസുവേട്ടന്‍ നമ്മുടെ നാട്ടിലെ രാഷ്ട്രീയ നേതാക്കള്‍ക്കൊക്കെ മാതൃകയാണ് . തിരക്കിട്ട സാമൂഹ്യ പ്രവര്‍ത്തനത്തിന് അദേഹം കണ്ടെത്തിയ ഉപജീവാനമാര്‍ഗം കുട നിര്‍മാണം ആണ്. ഒരു മഴക്കാലത്ത് വില്‍ക്കുന്ന കുടകളില്‍ നിന്നുള്ള മിച്ചമാണ് വാസുഏട്ടന്റെ വരുമാനം.....ജീവിക്കാനും പൊതുപ്രവര്‍ത്തനത്തിനുമുള്ള ചിലവ് കാശ് മാത്രമാണ് ലാഭമെന്ന പേരില്‍ വാസുവേട്ടന്‍ എടുക്കുന്നത്........തിരുനെല്ലിക്കേസില്‍ ജയില്‍മോചിതനായ ശേഷം ജീവിക്കാനൊരു തൊഴില്‍ തേടിയപ്പോഴാണ് ഈ വിപ്ളവകാരിക്ക് ശീലിച്ച തൊഴില്‍ തുണയായത്........ഇദേഹത്തിന്റെ കുടയുടെ പേര് "മാരിവില്‍ ", മഴ കനക്കുകയാണ്..ഇനി കോഴിക്കോട്ട് പോകുന്നവര്‍ മാരിവില്‍ കുട ചോദിച്ചു വാങ്ങുമല്ലോ 

link

Related Posts Plugin for WordPress, Blogger...