Search the blog

Custom Search

ഏകനായ ദൈവമേ നീ ഇതൊന്നും കാണുന്നില്ലേ ??? ഞങ്ങള്‍ക്കൊരു രക്ഷകനെ തരൂ


ആയിരം ഈര്‍ച്ചവാളുകള്‍ കൊണ്ട് ശ്വാസനാളങ്ങള്‍ കീറിമുറിക്കുന്ന വേദന. വായില്‍ നിന്ന് നുരയും പതയും വന്നു പിടഞ്ഞു മരിക്കുന്ന പിഞ്ചു കുഞ്ഞുങ്ങള്‍. വിഷവാതകം കൊന്നു തീര്‍ക്കുതന്നതിനു മുമ്പ്, പൊന്നോമനകളുടെ അന്ത്യം കണ്ടു ഹൃദയം പൊട്ടി മരിക്കുന്ന മാതാക്കള്‍. കണ്ണെത്തും ദൂരത്തോളം നിരനിരയായി കിടക്കുന്ന കഫന്‍ പുടവയില്‍ പൊതിഞ്ഞ മൃതദേഹങ്ങള്‍.

മാനവകുലത്തിന്റെ മോചനം വാഗ്ദാനം ചെയ്ത ഒരു പ്രത്യയശാസ്ത്രം അനന്തരമെടുത്ത സമുദായത്തിന്റെ വര്‍ത്തമാനകാല ഛായാചിത്രം!


അവസാന യാത്രക്ക് തയ്യാറാവുക! ശ്മശാനങ്ങളെ സ്വപ്നം കാണുക! ഭൂമിയുടെ പുറന്തോടിനെക്കാള്‍ ഖബറിടങ്ങള്‍ നന്നായിരുന്നേനെ എന്ന് വിലപിക്കുക! അന്ത്യകാഹളത്തിനു കാതോര്‍ക്കുക! ഇനിയുള്ള നാളുകളില്‍ ചെയ്യാനുള്ളത് ഇത് മാത്രം! എല്ലാം കിത്താബില്‍ പ്രവചിച്ച അലാമത്തുകളുടെ സാക്ഷാത്കാരങ്ങള്‍.

വിശ്വാസത്തിനു ശക്തി പോരാ.... അനുഷ്ടാനങ്ങള്ക്ക് ആത്മാര്‍ത്ഥതയില്ല.... പണ്ഡിത നേതൃത്വത്തിന്റെ പതിവ് പരിഹാരങ്ങള്‍!!! വിശ്വാസിയുടെ മുന്നില്‍ ഭൂമി ചുരുങ്ങി വരികയാണ്.


നിശ്ചയമായും ചില ചോദ്യങ്ങള്‍ സ്വയം ചോദിക്കപ്പെടേണ്ടതുണ്ട്. ഉത്തരങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. 'പ്രതിപക്ഷം' ഉയര്‍ത്തുന്ന പരിഹാസങ്ങളും കുത്ത് വാക്കുകളും മറന്നേക്കുക. കൊടുമകള്‍ പെയ്തിറങ്ങുന്ന പ്രതികൂലമായ ഈ സാഹചര്യത്തില്‍ മാത്രമല്ല, ഇസ്ലാമിന്റെ ഏറ്റവും ഉജ്ജ്വലമായ കാലങ്ങളില്‍ പോലും ഇരുട്ടിന്റെ കൊടിവാഹകര്‍ വെറുതെയിരുന്നിട്ടില്ല. അവര്‍ ഇതിനെ ഊതിക്കെടുത്തുവാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. അതല്ല പ്രശ്നം. നമുക്ക് നമ്മെ തൃപ്തിപ്പെടുത്തിയേ മതിയാവൂ. 'മരിച്ചവരെ എങ്ങനെയാണ്, ദൈവമേ, നീ പുനര്‍ജ്ജീവിപ്പിക്കുന്നത്' എന്ന് മന:സമാധാനത്തിനു വേണ്ടി അബ്രഹാം അലൈഹിസ്സലാം ചോദിച്ചപോലെ... സ്വയം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്കാണ് എപ്പോഴും ആത്മാര്‍ത്ഥമായ മറുപടികള്‍ ലഭിക്കുക.


എന്ത് പറ്റീ നമുക്ക്? എവിടെയാണ് പിഴച്ചത്? ഒലിവ് മരങ്ങള്‍ മുളപൊട്ടിയിരുന്ന നമ്മുടെ ഭൂമി കവചിത വാഹനങ്ങള്‍ ഉഴുതു മറിച്ച് അശാന്തിയുടെ വിത്തുകള്‍ പാകുന്നു. സമാധാനത്തിന്റെ വെള്ളിപ്പിറാവുകള്‍ പറന്നു നടക്കുമായിരുന്ന നമ്മുടെ ആകാശങ്ങളില്‍ നിന്ന് പോര്‍വിമാനങ്ങള്‍ തീമഴ ചൊരിയുന്നു. വിഹ്വലതകളുടെ നടുവില്‍ ഉമര്‍ (റ) ശങ്കിച്ച പോലെ, നാം സത്യത്തിന്റെ വക്താക്കള്‍ തന്നെയല്ലേ? ജീവന്റെ ജീവനായി നാം നെഞ്ചോട് ചേര്‍ത്ത ഈ പ്രത്യയശാസ്ത്രം നമ്മെ വഞ്ചിക്കുകയായിരുന്നോ?


സംശയങ്ങള്‍ നമുക്കാണ്. ടീവീ ചാനലുകളില്‍ മിന്നി മറയുന്ന ദുരിതങ്ങള്‍ ഒരു ഹൊറര്‍ ചിത്രം കാണുന്ന ഭീതിയോടെ നാം അനുഭവിക്കുന്നുണ്ടെന്നത് ശരി തന്നെ. പക്ഷെ അതിന്റെ അസ്വസ്ഥതയുടെ ആയുസ്സ് തൊട്ടുപിറകെ വരുന്ന കമേഴ്സ്യല്‍ ബ്രേക്ക് വരെ മാത്രമാണ്. അത് കഴിഞ്ഞാല്‍, ചായക്ക്‌ മധുരം കുറഞ്ഞതിനു ഭാര്യയുടെ നേരെ നെറ്റി ചുളിക്കുകയോ, ഗൃഹപാഠം ചെയ്യാതെ വീഡിയോ ഗെയിമുകളില്‍ വ്യാപൃതരായ കുട്ടിക്കളെ ശകാരിക്കുകയോ ചെയ്യുന്ന പതിവ് കലാപരിപാടികളിലേക്ക് നാം മടങ്ങുകയും ചെയ്യും. എന്നിട്ടും നാം സംശയിക്കുന്നു. പക്ഷെ ഈ നരക യാതനകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പച്ചമനുഷ്യര്‍ ഒരു നിമിഷം, ഒരു നിമിഷാര്‍ദ്ധം പോലും തങ്ങളുടെ ആദര്‍ശത്തെ സംശയിച്ചതായി കേട്ടുകേള്‍വി പോലുമില്ല. പിടഞ്ഞുവീഴുമ്പോഴും, പിടയാന്‍ പോലും അവസരം ലഭിക്കാതെ മരിച്ചു വീഴുമ്പോഴും അവരുടെ ചുണ്ടുകളില്‍ കാതു ചേര്‍ത്താല്‍ നമുക്ക് കേള്‍ക്കാന്‍ കഴിയുക ഈ ആദര്‍ശത്തിന്റെ തിരുമൊഴികളായിരിക്കും. അവര്‍ സംശയിച്ചേയില്ല. പിന്നെ നാമെന്തിനു സംശയിക്കണം!


സങ്കീര്‍ണ്ണങ്ങളമായ പ്രശ്നങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. അവ പക്ഷെ അസാധാരണങ്ങളല്ല. വിശ്വാസി സമൂഹത്തിനു ഇവ പരിചിതങ്ങളാണ്. വിശ്വാസികള്‍ ഭീകരവാദികളും ഭ്രാന്തരുമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ചിലരുടെ ശിരസ്സറുത്തു. ഈര്‍ച്ചവാളുകള്‍ കൊണ്ട് ശരീരം രണ്ടായി പിളര്‍ന്നു . ഇരുമ്പ് ചീര്‍പ്പു കൊണ്ട് മാംസം ചീന്തിയെടുത്തു. പട്ടിണിക്കിട്ടു. പിറന്ന നാട്ടില്‍ നിന്നു അടിച്ചോടിച്ചു. മര്‍ദ്ദനോപകരണങ്ങള്‍ സാങ്കേതികമായി കൂടുതല്‍ വികസിപ്പിക്കപ്പെട്ടിട്ടുണ്ടെന്നതു മാത്രമാണ് വ്യത്യാസം.



ഇസ്ലാമിക പ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍ ഭൂരിപക്ഷമുള്ള പ്രദേശങ്ങള്‍ പ്രശ്നകലുഷിതമാണ് എന്ന ആരോപണം സാര്‍വത്രികമാണ്. അതിനു കാരണം ഈ ആദര്‍ശത്തിന്റെ തന്നെ വൈകല്യങ്ങളാണ് എന്നാണു ചിലര്‍ വിലയിരുത്തുന്നത്. ലോകത്ത് മുഴുവന്‍ നന്മയും സമാധാനവും വിളയാടുകയാണെന്നും ഇസ്ലാമും ഇസ്ലാമിക സമൂഹവും മാത്രമാണ് ഇതിനു അപവാദം എന്നതു വ്യാജമായ ആരോപണം മാത്രമാണ്. ഏറിയോ കുറഞ്ഞോ എല്ലാ ജന സമൂഹങ്ങളിലും പ്രശ്നങ്ങളുണ്ട്. സമാധാനത്തിന്റെ നാളുകളിലൂടെ മനുഷ്യരാശി കടന്നുപോയത് യുദ്ധങ്ങളുടെ അപൂര്‍വ്വം ചില ഇടവേളകളില്‍ മാത്രമാണ്. ഈ ഇടവേളകളാകട്ടെ, മറ്റൊരു യുദ്ധത്തിന്റെ തയ്യാറെടുപ്പ് കാലങ്ങളായിരുന്നു എന്നാണു ചരിത്രകാരന്മാര്‍ പറയുന്നത്. ലോകം മുഴുവന്‍ നന്മയും നീതിയും ക്ഷേമവും നിലനില്‍ക്കുക എന്നത് മാത്രമാണ് സമ്പൂര്‍ണ്ണ സമാധാനത്തിനുള്ള ഒരേ ഒരു പോംവഴി. അങ്ങനെ ഒരു അവസ്ഥ സ്വപ്നത്തില്‍ കാണാന്‍ പോലും മനുഷ്യന് കഴിയില്ല. ടോള്‍ക്കിന്റെ കഥാപാത്രം ഗണ്ടാള്‍ഫ് പറയുന്നത് പോലെ "നാം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും യുദ്ധം നമ്മോടോപ്പമുണ്ടായിരുന്നു, എന്നും." എന്നാല്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രചാരണങ്ങള്‍ കേട്ടാല്‍ തോന്നുക യുദ്ധം കണ്ടുപിടിച്ചത് തന്നെ ഇസ്ലാമാണെന്നാണ്. കഴിഞ്ഞ മുവ്വായിരം വര്‍ഷങ്ങളിലെ യുദ്ധ ചരിത്രം പരിശോധിച്ചാല്‍, മനുഷ്യന്‍ ചെയ്തിട്ടുള്ള യുദ്ധങ്ങളില്‍ നാല് ശതമാനത്തില്‍ മാത്രമാണ് ഇസ്ലാമിന് നേരിട്ടോ അല്ലാതെയോ ബന്ധമുള്ളത്. അതില്‍ തന്നെ പലതും മുസ്ലിംകള്‍ പരസ്പരം ചെയ്ത യുദ്ധങ്ങളാണ്.


എല്ലാ ആദര്‍ശ പ്രസ്ഥാനങ്ങളും, അവ സമൂഹത്തില്‍ സജീവമായി നിലനിന്നിരുന്ന കാലങ്ങളില്‍ സംഘര്‍ഷങ്ങളെ നേരിട്ടിട്ടുണ്ട്. എല്ലാ അവതാര കാലഘട്ടങ്ങളിലും യുദ്ധമോ യുദ്ധ സമാനമോ ആയ അവസ്ഥയുണ്ടായിരുന്നു. മോസസിന്റെയും ജീസസിന്റെയും എന്തിനു ബുദ്ധന്റെയും കാലങ്ങൾ പോലും വ്യത്യസ്തമല്ലായിരുന്നു. കമ്മ്യൂണിസത്തിന്റെ തുടക്കത്തിലും അതു ചോരപ്പുഴകൾ ഒഴുക്കിയിട്ടുണ്ട്‌. അതായത്‌ എതൊരു വ്യവസ്ഥയും സജീവമായിരുന്ന കാലത്തു അതിന്റെ വിരുദ്ധ ചേരികളിൽ ഉണ്ടായിരുന്നവർ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്‌. ഇന്നു ആ വ്യവസ്ഥകള്‍ക്ക് പ്രശ്നങ്ങൽ ഇല്ല എന്നു പറഞ്ഞാൽ അതിന്റെ അര്‍ത്ഥം അവ നിർജ്ജീവമാക്കപ്പെടുകയോ വികലമാക്കപ്പെടുകയോ ചെയ്തു എന്നാണു. ഇസ്ലാം ഇന്നും സജീവമാണു. അത്‌ മനുഷ്യന്റെ പ്രശ്നങ്ങളിൽ ഇടപെട്ടുകൊണ്ടേ ഇരിക്കുന്നു. ഈ സജീവമായ അവസ്ഥയെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതില്‍ ഒരു പരിധി വരെ ചിലര്‍ വിജയിക്കുന്നുണ്ട്. ആഭ്യന്തരമായ ചില ആശങ്കകള്‍ ഉണ്ടാക്കാനും കഴിഞ്ഞിട്ടുണ്ട്.


എന്തുകൊണ്ട് ഇസ്ലാമിന്റെ മണ്ണ്‍, താരതമ്യേന കൂടുതല്‍ അശാന്തമാകുന്നു എന്ന ചോദ്യത്തിനു തീര്‍ച്ചയായും പ്രസക്തിയുണ്ട്. എണ്ണ തേടിയെത്തു സാമ്രാജിത്വത്തിന്റെ ദുഷ്ട ലാക്കാണ് എല്ലാ ദുരിതങ്ങളുടെയും ഹേതു എന്ന വ്യാഖ്യാനം വളരെയേറെ ലളിതവല്‍ക്കരിക്കപ്പെട്ട ഒന്നാണ്. എണ്ണയെക്കാള്‍ കൂടുതല്‍ സാമ്രാജിത്വത്തെ അലോസരപ്പെടുത്തുന്നത് സംസമാണ്. ഉറവ വറ്റാത്ത ഈ ആദര്‍ശത്തെ ഭയെപ്പെടേണ്ടതുണ്ട് എന്ന് പുനര്‍ജ്ജനി തേടുന്ന കൊളോണിയലിസത്തിന്റെ പ്രേതാത്മാക്കള്‍ക്കും നന്നായറിയാം. കുരിശുയുദ്ധങ്ങള്‍ അവസാനിക്കുന്നില്ല എന്ന പ്രസ്താവനകള്‍ നാക്ക് പിഴകളായി കാണുന്നത് വലിയ അബദ്ധമായിരിക്കും.

എല്ലാം പുറത്ത് നിന്ന് മാത്രം വരുന്ന വേതാളങ്ങളാണെന്നു നാം തെറ്റിദ്ധരിക്കേണ്ടതില്ല. സാമിരിമാരും ജൂദാസുകളും അബ്ദുല്ലാഹിബിനു ഉബയ്യുമാരും ഈ സമൂഹത്തില്‍ എന്നും ജാഗരൂകരായിരിക്കും.


അങ്ങകലെ, അറബിക്കഥകളുടെ നാട്ടില്‍ നടക്കുന്ന പ്രേതാത്മാക്കളുടെ സംഹാരതാണ്ഡവം നമ്മെ സംബന്ധിച്ചിടത്തോളം ഭാവിയിലെ ചരിത്ര പാഠപുസ്തകത്തിലെ ഒരേട്‌ മാത്രമായിരിക്കും എന്നും വ്യാമോഹിക്കേണ്ട. അവമതികളുടെ കാര്യത്തില്‍ മുര്‍സിയും മദനിയും ഗുജറാത്തും സിറിയയും വ്യത്യസ്തമാകുന്നത് ഭൂമിശാസ്ത്രപരമായി മാത്രമായിരിക്കും.

post coutesy Ali Mavilayi

ജില്ലാ ഹര്‍ത്താല്‍ സെപ്തംബര്‍ 3 നു - വിഷയം മലപ്പുറം ജില്ലാ വിഭജനം - വിജയിപ്പിക്കുക


സെപ്തംബര്‍ 3 നു ജില്ലാ ഹര്‍ത്താല്‍ 
===========================
ഒരു ജനാതിപത്യ, ഫെഡറല്‍, റിപ്ലബ്ലികന്‍ ഭരണ സംവിധാനത്തില്‍ ജനാതിപത്യവും സാമൂഹിക നീതിയും ഉറപ്പുവരുത്താന്‍ അധികാര വികേന്ത്രീകരണം അത്യന്താപേക്ഷിതമാണ്. ഈ ആശയത്തിന്‍റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് ജില്ലകളും താലൂകുകളും രൂപീകരിക്കുന്നത്..എന്നാല്‍ ജനസംഖ്യയില്‍ സംസ്ഥാനത് ഒന്നാമതായ മലപ്പുറം ജില്ല വികസനത്തിന്‍റെ കാര്യത്തില്‍ ഏറ്റവും പിറകിലാണ്.. വിദ്യാഭ്യാസം, ആരോഗ്യം , വ്യവസായം , അടിസ്ഥാന സൗകര്യങ്ങളിലെ വികസനം എന്നീ മേഖലകളില്‍ എല്ലാം മലപ്പുറം ജില്ല വളരെ പിറകിലാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല...
താഴെ സൂചിപ്പിക്കുന്ന ലളിതമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ തന്നെ ഭരണപരവും വികസനപരവുമായ പുരോഗതിക്കും സാമൂഹിക വികസനത്തിനും മലപ്പുറം ജില്ല വിഭജനമാല്ലാതെ പരിഹാരമില്ലെന്ന് ആര്‍ക്കും ബോദ്യപ്പെടും..ഈ സാഹജര്യത്തിലാണ് ജനസംഖ്യയുടെ പകുതിയോളം വസിക്കുന്ന തിരൂര്‍, തിരൂരങ്ങാടി , പൊന്നാനി താലൂകുകള്‍ ഉള്‍പെടുന്ന പ്രദേശത്തെ മലപ്പുറം ജില്ലയില്‍ നിന്ന് വിഭജിച്ചു തിരൂര്‍ ആസ്ഥാനമായി പുതിയൊരു ജില്ല രൂപീകരിക്കണമെന്നാണ് എസ് ഡി പി ഐ മലപ്പുറം ജില്ലാ കമ്മിറ്റി കഴിഞ്ഞ മൂന്നു വര്‍ഷമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്..ഈ ആവശ്യം ഉന്നയിച്ചു ഇടതു വലതു സര്കരുകള്‍ക്കും ജില്ലയിലെ മുഴുവന്‍ ജനപ്രധിനിതികള്‍ക്കും നിവേദനങ്ങള്‍ നല്‍കിയിരുന്നു.. ജില്ലാ വിഭജന സന്തെഷം ജനങ്ങളില്‍ എത്തിക്കാന്‍ സെമിനാര്‍, സന്തേശ ജാഥ , കലക്ട്രേറ്റ്‌

ധര്‍ണ, താലൂക്ക് ഓഫീസുകളിലേക്ക് മാര്‍ച്ച്‌, ഓഫീസുകള്‍ അടപ്പിക്കാതിരിക്കല്‍ സമരം , സായാഹ്ന ധാരണകള്‍ എന്നിങ്ങനെ വിവിദ സമര പരിപാടികളാണ് ഇക്കാലയളവില്‍ പാര്‍ട്ടി നടത്തിയത്...


തീര്‍ത്തും ജനകീയമായ ഈ ആവശ്യം നേടിയെടുക്കാന്‍ ജില്ലയിലെ മുഴുവന്‍ ജനങ്ങളെയും സമരസജ്ജരാക്കുന്നതിനായി 2013 സെപ്തംബര്‍ 3നു ചൊവ്വാഴ്ച നടക്കുന്ന മലപ്പുറം ജില്ലാ ഹര്‍ത്താലില്‍ വാഹനങ്ങള്‍ നിരത്തിലിറക്കാതെയും സ്ഥാപനങ്ങള്‍ തുറക്കാതെയും തങ്ങളും തങ്ങളുടെ സഹപ്രവര്‍ത്തകരും ഈ ജനകീയ സമരത്തില്‍ പങ്കാളികലാകണമെന്നു വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു...

മൂരികള്‍കെന്തുണ്ട് ഈ വീട്ടില്‍ കാര്യം - ശോഭാ യാത്രയും മൂരികളും


ആര്‍ എസ് എസ് ഇസ്ലാമിന്‍റെ പ്രത്യകഷമായ ശത്രുവും ബാലഗോകുലം ആര്‍.എസ്സ്.എസ്സിന്റെ പോഷക സംഘനയാണെന്ന് ആര്‍ക്കാണ് അറിയാത്തത് ?

എന്നിട്ടും ഈ സഹകരണം എന്തിനു വേണ്ടി ?? 

സമുദായത്തിലെ ഒറ്റുകാരെ തിരിച്ചറിയുക ..!! 


''സംഗം ആരംഭിച്ചത് മുസ്ലിം കടന്നു കയറ്റത്തെ ചെറുക്കന്‍ മാത്രമല്ല ആ രോഗത്തെ എന്നെന്നേക്കുമായി ഉന്മൂലനം ചെയ്യുന്നതിനാണ് -ഗോള്‍വാല്‍കര്‍ ;വിപന്ച്ചന്ദ്ര -117 

''നമ്മുടെ ശക്തി ബ്രിടീഷുകാരോട് മല്ലിട്ട് പഴാക്കനുല്ലതല്ല നമ്മുടെ ശരിയായ ശത്രുക്കള്‍ക്കെതിരെ -മുസ്ലിങ്ങല്കെതിരെ പ്രയോഗിക്കനുല്ലതാണ് അതിനാല്‍ നമ്മുടെ ശക്തി അതിനു വേണ്ടി സംഭരിച്ചു വെക്കേണ്ടതാണ് ''rss-ഗോയല്‍ -പേജ് -37 

ഇനി ഇതിനോടൊപ്പം ഈ വിശുദ്ധ ഖുര്‍ആന്‍ വചനവും ചേര്‍ത്ത് വായിക്കുക ..!! 
"ഹേ; സത്യവിശ്വാസികളേ, എന്‍റെ ശത്രുവും നിങ്ങളുടെ ശത്രുവും ആയിട്ടുള്ളവരോട്‌ സ്നേഹബന്ധം സ്ഥാപിച്ച്‌ കൊണ്ട്‌ നിങ്ങള്‍ അവരെ മിത്രങ്ങളാക്കി വെക്കരുത്‌. നിങ്ങള്‍ക്കു വന്നുകിട്ടിയിട്ടുള്ള സത്യത്തില്‍ അവര്‍ അവിശ്വസിച്ചിരിക്കുകയാണ്‌. നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവില്‍ വിശ്വസിക്കുന്നതിനാല്‍ റസൂലിനെയും നിങ്ങളെയും അവര്‍ നാട്ടില്‍ നിന്നു പുറത്താക്കുന്നു. എന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യുവാനും എന്‍റെ പ്രീതിതേടുവാനും നിങ്ങള്‍ പുറപ്പെട്ടിരിക്കുകയാണെങ്കില്‍ (നിങ്ങള്‍ അപ്രകാരം മൈത്രീ ബന്ധം സ്ഥാപിക്കരുത്‌.) നിങ്ങള്‍ അവരുമായി രഹസ്യമായി സ്നേഹബന്ധം സ്ഥാപിക്കുന്നു. നിങ്ങള്‍ രഹസ്യമാക്കിയതും പരസ്യമാക്കിയതും ഞാന്‍ നല്ലവണ്ണം അറിയുന്നവനാണ്‌. നിങ്ങളില്‍ നിന്ന്‌ വല്ലവനും അപ്രകാരം പ്രവര്‍ത്തിക്കുന്ന പക്ഷം അവന്‍ നേര്‍മാര്‍ഗത്തില്‍ നിന്ന്‌ പിഴച്ചു പോയിരിക്കുന്നു."(Al-Mumtahana1) 


"അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്റെ റസൂലിനോടും എതിര്‍ത്ത് നില്‍ക്കുന്നവരുമായി സ്നേഹ ബന്ധം പുലര്‍ത്തുന്നത് നീ കണ്ടെത്തുകയില്ല. അവര്‍ (എതിര്‍ക്കുന്നവര്‍) അവരുടെ പിതാക്കളോ, പുത്രന്മാരോ, സഹോദരന്മാരോ, ബന്ധുക്കളോ ആയിരുന്നാല്‍ പോലും.അത്തരക്കാരുടെ അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും അവന്റെ പക്കല്‍ നിന്നുള്ള ഒരാത്മ ചൈതന്യം കൊണ്ട് അവന്‍ അവര്‍ക്ക് പിന്‍ബലം നല്‍കുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്ത്‌ കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവരെ അവന്‍ പ്രവേശിപ്പിക്കുകയും ചെയ്യും. അവരതില്‍ നിത്യവാസികള്‍ ആയിരിക്കും. അല്ലാഹു അവരെ പറ്റി ത്രിപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും ത്രിപ്തിപ്പെട്ടിരിക്കുന്നു. അതരക്കാരകുന്നു, അല്ലാഹുവിന്റെ കക്ഷി.അറിയുക: തീര്‍ച്ചയായും അല്ലാഹുവിന്റെ കക്ഷിയാകുന്നു വിജയം പ്രാപിക്കുന്നവര്‍ ." (എല്ലാ ആയതുകളിലും അല്ലാഹുവിന്റെ പേര്‍ ആവര്‍ത്തിക്കുന്ന ഖുര്‍ആന്‍ ഇലെ ഒരേ ഒരു സൂറത്തായ മുജാദലയിലെ അവസാന ആയത്ത്, സൂറത്ത്‌ 58 , ആയത്ത് 22 ) 

ചിലയാളുകള്‍ ഇങ്ങനെയാണ് അവര്‍ക്ക് അല്ലാഹുവിന്റെ വാകുകളെക്കാള്‍ വില ഇവിടെയുള്ള ചില കൃമി കീടങ്ങളുടെയാണ്, 

അല്ലാഹുവിനെക്കാള്‍ ഉന്നതിയുള്ളവന്‍ മാറ്റരുണ്ട് ഇവിടെ?? 
പക്ഷേ വിഡ്ഢികള്‍ ഇത് മനസ്സിലാകുന്നില്ല!!

ഈജിപ്തിലെ ജനകീയ സര്‍ക്കാരിനെ അട്ടിമാരിച്ചതിനു പിന്നിലെ പ്രവര്‍ത്തിച്ചത് അമേരിക്കന്‍ - സയണിസ്റ്റ് കൂട്ടുകെട്ട് - വെനിസുലന്‍ പ്രസിഡന്‍റ് .

ഈജിപ്തിലെ ജനകീയ സര്‍ക്കാരിനെ അട്ടിമാരിച്ചതിനു പിന്നിലെ പ്രവര്‍ത്തിച്ചത് അമേരിക്കന്‍ - സയണിസ്റ്റ് കൂട്ടുകെട്ട് - വെനിസുലന്‍ പ്രസിഡന്‍റ് 

അറിഞ്ഞും അറിയാതെയും സാമ്രാജ്യത്വ ഫാസിസ്റ്റ് പ്രചാരണങ്ങള്‍ സ്വയം ഏറ്റെടുക്കുന്ന ഇന്ത്യന്‍ ഇടതുപക്ഷ നിലപാടുകളില്‍ നിന്ന് വ്യത്യസ്ഥമാണ് ആഗോള ഇടതുപക്ഷ രാജ്യങ്ങളും നേതാക്കളും സ്വീകരിക്കുന്ന നിലപാടുകള്‍ 

ഇന്ത്യയില്‍ പലപ്പോഴും ഫാസിസത്തിന്റെ പ്രചാരണങ്ങള്‍ ഇടതുപക്ഷം ഏറ്റെടുക്കുന്നത് പോലെ തന്നെയാണ് സാമ്രാജ്യത പ്രചാരണങ്ങളില്‍ കണ്ണ് മഞ്ഞളിച്ചു അവരുടെ പ്രചാരണങ്ങള്‍ പാര്‍ട്ടി പത്രത്തിന്റെയും പാര്‍ട്ടി അണികളുടെയും നിലപാടുകള്‍ ആയി മാറുന്നത്..

ഈജിപ്തിലെ ജനകീയ സര്‍ക്കാരിനെതിരെയുള്ള പട്ടാള അട്ടിമറി , പട്ടാളം നടത്തുന്ന കൂട്ടക്കൊല എന്നീ വിഷയങ്ങളില്‍ ഈജിപ്തിലെ പാട്ടാള ഭരണകൂടതിനോപ്പം നിലപാട് സ്വീകരിക്കുന്ന കേരളത്തിലെ പാര്‍ട്ടി പത്രത്തില്‍ നിന്ന് പാര്‍ട്ടി ബു ജീവികളില്‍ നിന്ന് വ്യത്യസ്തമായി ആഗോള ഇടതുപക്ഷം എടുക്കുന്ന നിലപാടുകള്‍ ശ്രദ്ധേയമാണ്..

അത്തരം നിലപാടുകളില്‍ ശ്രദ്ധേയമായ ഒരു നിലപാടാണ് വെനിസുലന്‍ പ്രസിഡന്റിനെ നിലപാടിനെ വിലയിരുത്തേണ്ടത്..

മോദിയ്ക്ക് ജയ് വിളിച്ചില്ല; ഫിലിം ഇന്‍സ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദം

ആരാടാ ഈ മോഡി .... 

ജയ് വിളിക്കാന്‍ മാത്രം എന്താണ് ഈ കോപ്പാണ് ഈ നരബോജിക്ക് ഉള്ളത് , 

പൂ: നരേന്ദ്ര മോദിക്ക് ജയ് വിളിക്കാത്തതിനു പൂനേ ഫിലിം ഇന്‍സറ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥിക്ക് എ.ബി.വി.പിക്കാരുടെ ക്രൂരമര്‍ദ്ദം.അജയന്‍ അദത്ത് എന്ന വിദ്യാര്‍ത്ഥിക്കാണ് മര്‍ദമേറ്റത്. സ്ഥാപത്തില്‍ കടന്ന നാടകവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് മര്‍ദ്ദനത്തിന് കാരണം.
കബീര്‍ കലാമഞ്ച് എന്ന ട്രൂപ്പായിരുന്നു എഫ്.ടി.ഐ.ഐയില്‍ നാടകം അവതരിപ്പിച്ചത്. എന്നാല്‍ ട്രൂപ്പിന്  മാവോയിസ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് എ.ബി.വിപി പ്രവര്‍ത്തകര്‍ രംഗത്ത് വന്നു. ഈ ആരോപണമാണ് തര്‍ക്കത്തിലേക്കും പിന്നീട് ആക്രമണത്തിലേക്കും നീണ്ടത്.നാടക അവതരണത്തിനുള്ള ക്രമീകരണങ്ങള്‍ക്ക് നേതൃത്വം ല്‍കിയത് അജയന്‍ അദത്തായിരുന്നു. നാടകത്തിന് ശേഷം രാത്രിയില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നതിനിടെ അജയന്‍ അദത്തി എ.ബി.വി.പി പ്രവര്‍ത്തകര്‍ വളയുകയായിരുന്നു. മാവോയിസ്റ് ബന്ധമുള്ള സംഘടയെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കോളജിലേക്ക് കൊണ്ടു വന്ന അജയന്‍ നക്സലൈറ്റ് ആണെന്ന് ഇവര്‍ പറഞ്ഞു. ഇത് നിഷേധിച്ചപ്പോള്‍, നക്സലൈറ്റ് അല്ലെന്ന് തെളിയിക്കുന്നതിനായി നരേന്ദ്ര മോദിക്ക് ജയ് വിളിക്കാന്‍ എബിവിപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. അജയന്‍ ഇതിനു തയാറാകാതിരുന്നതി തുടര്‍ന്ന് എ.ബി.വി.പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് അജയ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.എബിവിപി  പ്രവര്‍ത്തകര്‍ ആക്രമണം നടത്തുമ്പോള്‍ മഫ്തിയില്‍ പോലിസുകാര്‍ സമീപം ഉണ്ടായിരുന്നെന്നും ഇവര്‍ പ്രതികരിച്ചില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

മുഴയില്ലാത്ത പശു മാത്രമോ ഗോ -മാതാവ്.??? ആണെന്ന് വീ ലവ് ശശികല



ആർക്കോ ബീഫ് കഴിക്കാൻ കാര്യമായി മുട്ടീ എന്ന് തോന്നുന്നു.. ഇത്രേം കാലം വിഷം ചീറ്റിയതൊക്കെ വെറുതെയായോ ??? 
മുഴയില്ലാത്ത പശുവിന്റെ പാലു വരെ അപകടകരമാണത്രെ !! 
എന്നാലും തിന്നാൽ കുഴപ്പമില്ലാ എന്നാണ്, കാരണം ഗോമാതാവല്ല.. കാരണം മുഴയില്ല 

ഇത് ഒരു മതത്തേയും കളിയാക്കാനല്ല.. പക്ഷെ മതത്തിന്റെ പേരു പറഞ്ഞു വർഗ്ഗീയതയേയും കൊലയും നിത്യ സംഭവമാക്കിയ ചിലരുടെ സൊഭാവം കാണിക്കാൻ മാത്രം !

സംഘികൾക്ക് ഒരു സന്തോഷ വാർത്ത  ..!!!പോത്തിനെയും മറ്റും കട്ട് തിന്നുന്ന സംഘികൾക്ക് ഇനി സന്തോഷിക്കാം ... കട്ട് തിന്നേണ്ട ആവിശ്യം ഇല്ല _ മുഴ ഇല്ലാത്ത പശുവിനെ നോക്കി അറുത്ത് കഴിച്ചോളൂ  ,,,, മുന്പൊക്കെ പറഞ്ഞിരുന്നത് ഗോമാതാ എന്നാണ് ,, ഇനി ഇപ്പോൾ മുഴ ഗോഇന്ത്യൻ മാതാ എന്ന് പറയേണ്ടി വരുമല്ലോ എന്റെ ശഷികലെ ,, കാരണം ഇന്ത്യയിലെ പശുക്കൾ മാത്രമേ ഗോമാതായായുള്ളൂ , അതും മുഴയുള്ളത് മാത്രം ,,, ഇത് ഞാൻ പറഞ്ഞതല്ല കേട്ടോ (വീ ലവ് ശശികല പറഞ്ഞതാണേ )


ഇത് ഒരു മതത്തേയും കളിയാക്കാനല്ല.. പക്ഷെ മതത്തിന്റെ പേരു പറഞ്ഞു വർഗ്ഗീയതയേയും കൊലയും നിത്യ സംഭവമാക്കിയ ചിലരുടെ സൊഭാവം കാണിക്കാൻ മാത്രം......... !

സംഘി തുള്ളല്‍ പാട്ട് 
പശു ചരിതം-ഒന്നാം ഖണ്ഡം / 
കൊപ്പുണ്ണി നമ്പ്യാര്‍ (മാഷ്‌),)
..................................................

മുഴയില്ലാത്തൊരു പശുവെ തേടീ
കലയില്ലാത്തോള്‍ ശശിയായല്ലോ..!

സംഘിത്തുള്ളലില്‍ പലതും പറയും,
അതു കേട്ടാരും പരിഭവമരുത്...!

നാളെ ഇവരത് മാറ്റിപ്പറയും,
മറ്റന്നാളത് മറന്നു കളയും....!

ആയതു കേട്ട് പശുവെ കൊന്നാല്‍,
വെല്ലുവിളിക്കും, പല്ലുകടിക്കും..!

ചില സങ്കികള്‍ പോത്തിനെ കട്ട്
അമ്പലമുറ്റത്ത്‌ കൊന്നിട്ടീടും...!

എല്ലാം ചെയ്ത് ഉടലുതളര്‍ന്നാല്‍,
പോത്തിന്‍ മാംസം ക്ഷീണം മാറ്റും..!!

ക്ഷമിക്കുക ..... ഇതിനു ആധാരമായ വീ ലവ് ശശികലയുടെ പോസ്റ്റ്‌ ഇപ്പോള്‍ കാണ്മാനില്ല.. കണ്ടു കിട്ടുന്നവര്‍ ശശികലയെ അറിയിക്കുക..... 

കാണ്മാനില്ല   

https://www.facebook.com/photo.php?fbid=622452941120705&set=pb.377848558914479.-2207520000.1376593891.&type=3&theater

Mr.Bean യഥാര്‍ത്ഥത്തില്‍ Swami Mr.Binu ആണെന്ന് പുതിയ കണ്ടെത്തലുകള്‍ ....





വിശ്വ വിഖ്യാതനായ കോമഡി കഥാപാത്രമായ മിസ്റ്റര്‍ ബീന്‍ യഥാര്‍ത്ഥത്തില്‍ സ്വാമി മിസ്റ്റര്‍ ബിനു ആണെന്ന് പുതിയ തെളിവുകള്‍ ഉണ്ട് എന്ന്കണ്ടെത്തലുകള്‍..,. ഫേസ്ബുക്കില്‍ മുന്‍പും ഇതുപോലെ ഉള്ള കണ്ടെത്തലുമായി വന്ന " We Love Shashikala Ammayi " എന്ന സങ്കി ബുദ്ധിജീവികളുടെ കൂട്ടായ്മ വെളിപ്പെടുത്തി. മിസ്റ്റര്‍ ബീന്‍ സിനിമകളില്‍ സംസാരം ഇല്ലാതെ ഒരു ഭാഷയും ഉപയോഗിക്കാതെ ആണ് കഥാപാത്രത്തെ അവതരിപികുന്നത്. അതിനാല്‍ അയാള്‍ ഏതു രാജ്യക്കാരന്‍ ആണെന്ന് ഉള്ള കണ്ടെത്താന്‍ വേണ്ടി നടത്തിയ ശ്രമത്തില്‍ ആണ് കാര്യങ്ങള്‍ മനസ്സിലായത്.ഇദ്ദേഹം ധരിക്കാറുള്ള വസ്ത്രത്തിന്റെ സാമ്പിള്‍ പരിശോദിച്ചപ്പോള്‍ ഇതിനു 8000 വര്‍ഷത്തിന്റെ പഴക്കം ഉണ്ടെന്നും പുരാതന ഹിന്ദുത്വ വാദികള്‍ ഇടാറുള്ള വസ്ത്രത്തിന്റെ നാറ്റം മണം അടിക്കുന്നുണ്ട് എന്നതും പ്രശസ്തമായ കണ്ടെത്തല്‍ ആണ്. ഇദ്ദേഹത്തിന്റെ ചില മുദ്രകള്‍ പുരാതന കാലത്തുള്ള നര്‍ത്തകിമാര്‍ ഉപയോഗിച്ച തരത്തില്‍ ഉള്ളതാണ് എന്നും ഇവര്‍ കണ്ടെത്തിയിരിക്കുന്നു. നെറ്റി ചുളിച്ചാല്‍ താമര പോലെയുള്ള 'എന്തോ' ഒന്ന് തെളിഞ്ഞു കാണുന്നു എന്നും അത് അല്പം കൂടി ചുളിച്ചാല്‍ താമര തന്നെ എന്നും ഇവരുടെ കണ്ടെത്തലുകള്‍ പറയുന്നു. 







ചുളിഞ്ഞ നെറ്റിയിലെ താമര 



ഇദ്ദേഹം പുരാതന കാലത്ത് ജനിച്ച ഒരു വ്യക്തി ആണെന്നും കാലക്രമേണ ചില ശക്തികള്‍ ഇദ്ദേഹത്തെ കരുതിക്കൂട്ടി മിസ്റ്റര്‍ ബീന്‍ ആക്കി മാറ്റി എന്നും യഥാര്‍ത്ഥത്തില്‍ ഇദ്ദേഹം സ്വാമി മിസ്റ്റര്‍ ബിനു ആയിരുന്നു എന്നതിന് തെളിവ് ഉള്ളതായും ഇവര്‍ വ്യക്തമാകുന്നു.


ഇതോപോലെ തന്നെ സ്വാത്രന്ത്ര്യ സമര പോരാളികളായ വാരിയം കുന്നത് കുഞ്ഞഹമ്മദ്‌ ഹാജി യഥാര്‍ത്ഥത്തില്‍ വാരിയംകുന്നത്ത് കുഞ്ഞികണ്ണന്‍ ആശാനും കുഞ്ഞാലി മരക്കാര്‍ യഥാര്‍ത്ഥത്തില്‍ കുഞ്ഞൂട്ടന്‍ മാരാരും ആണെന്ന് ഉള്ളതിന് ഉടന്‍ തെളിവുകള്‍ ഉണ്ടാകുമെന്നും ഇവര്‍ വ്യക്തമാകുന്നു.അതിനുള്ള CARBON DATING testനടന്നു കൊണ്ടിരിക്കുനുണ്ട് എന്നും ഇവര്‍ പറയുന്നു . 


താജ് മഹല്‍ എന്ന ഷാജഹാന്‍ മുംതാസിന് വേണ്ടി പണിത മന്ദിരം യഥാര്‍ത്ഥത്തില്‍ ഷാജഹാനെകാളും 800 വര്‍ഷം പഴക്കം ഉണ്ടെന്നും അത് തേജോ മഹാലയ ക്ഷേത്രം ആണെന്നും മുസ്ലിംകളുടെ പുണ്യ സ്ഥലമായ കഅബ യഥാര്‍ത്ഥത്തില്‍ കാബ ക്ഷേത്രം ആണെന്നും ഈയിടെ ഇവരുടെ കുരു പൊട്ടിയ ഒരു ബുദ്ധിജീവി സങ്കിക്ക് വെളിപാട്‌ ഉണ്ടായതായും ഈ സംഘം വ്യക്തമാകുന്നു. ഇനി അല്‍പ കാലം കഴിഞ്ഞാല്‍ ചിലപ്പോള്‍ "വ്യത്യസ്തന്‍ " എന്ന ഞാന്‍ വ്യത്യസ്താചര്യന്‍ ആണെന്നും 800 വര്‍ഷത്തെ പഴക്കം എനിക്കുണ്ട് എന്നും എന്റെ സാമ്പിള്‍ പരിശോധനയില്‍ ഇത് വ്യക്തമാകുന്നു എന്ന് പറഞ്ഞാലും ഞാന്‍ സമ്മതിക്കും.. കാരണം പറയുന്നത് ""ബുദ്ധിജീവികളായ" സങ്കികള്‍ ആണ്. അല്ലെങ്കില്‍ ചിലപ്പോള്‍ ഇവര്‍ കരഞ്ഞാലോ :-) . അതിനാല്‍ ഇനി മുസ്ലിം - ക്രിസ്ത്യന്‍ - സുഹ്രുത്തേ നിങ്ങള്‍ ശ്രദ്ധിക്കുക... നിങ്ങളുടെ സാമ്പിള്‍ കൊടുക്കാതിരിക്കുക.. ഇവര്‍ CARBON DATING ചെയ്തു നിങ്ങളെയും 800 വര്‍ഷം പഴയത് ആക്കിക്കളയും... സൂക്ഷിക്കുക...




link

Related Posts Plugin for WordPress, Blogger...