Search the blog

Custom Search
ഖദറിലെ ചളി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഖദറിലെ ചളി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

നിയമസഭ തിരഞ്ഞെടുപ്പ്:കോൺഗ്രസ്സ്‌ പാഠമുൾകൊള്ളണം....കുഞ്ഞാപ്പ - ഈ പറഞ്ഞത്‌ കുഞ്ഞാപ്പയുടെ പാർട്ടിക്കും ബാധകമല്ലെ?!!!



 നിയമസഭ  തിരഞ്ഞെടുപ്പിൽ നിന്ന് കോൺഗ്രസ്സ്‌ പാഠമുൾകൊള്ളണം....കുഞ്ഞാപ്പ....അല്ല ഈ പറഞ്ഞത്‌ കുഞ്ഞാപ്പയുടെ പാർട്ടിക്കും ബാധകമല്ലെ?
*********************************************************************************



ഇന്നലെ പുറത്ത്‌ വന്ന നിയമസഭ  റിസൾട്ടിൽ കോൺഗ്രസ്സ്‌ പാഠം പടിക്കണം എന്ന കുഞ്ഞാപ്പയുടെ ഉപദേശം ഇന്ന് മലയാളത്തിൽ ഇറങ്ങിയ എല്ലാ പത്രങ്ങളും അതീവ്വ പ്രാധാന്യതേടെ നൽകുന്നത്‌ കണ്ടു... കുഞ്ഞാപ്പയുടെ സംസാരം കണ്ടാൽ തോന്നും ലീഗ്‌ മൽസരിച്ച സീറ്റിൽ എല്ലാം വിജയിച്ചിരിക്കുകയാണെന്ന്.......


ബംഗാളിൽ മുസ്ലിം ലീഗിന്ന് ഒരു കാലത്ത്‌ 7 എം.എൽ.എ മാരും മന്ത്രിമാരും ഉണ്ടായിരുന്നു...ലീഗ്‌ അവിടെ പ്രവർത്തനം അവസാനിപ്പിച്ചിട്ട്‌ 40 വർഷത്തിൽ അതികമായി..എന്തു കൊണ്ട്‌ കോൺഗ്രസ്സ്‌ നെ ഉപദേശിച്ച കുഞ്ഞാപ്പ ബംഗാളിലെ ലീഗ്‌ നെ മറന്നു...മുർഷിദാബാദ്‌ മണ്ടലത്തിൽ നിന്ന് ലീഗ്‌ പ്രതിനിധി ലോകസദ യിലെക്ക്‌ പോയ കാലം ഉണ്ടായിരുന്നു...എന്ത്‌ കൊണ്ട്‌ പിന്നീട്‌ വന്ന തിരഞ്ഞെടുപ്പുകളിൽ ലീഗ്‌ പാഠമുൾകൊണ്ടില്ല? 


അസ്സാം.കർണ്ണാടക,തമിഴ്‌നാട്‌,പുതുച്ചേരി,മഹാരാഷ്ട്ര, ഡെൽഹി,ഉത്തർപ്രദേശ്‌..തുടങ്ങിയ സ്ഥലങ്ങളിൽ ജനപ്രതിനിധികൾ ഉണ്ടായിരുന്ന ലീഗ്‌ 65 വർഷം കൊണ്ട്‌ എങ്ങി നെ മലപ്പുറത്ത്‌ എത്തി എന്ന് പഠിക്കണ്ടെ മിസ്റ്റർ കുഞ്ഞാപ്പ...


അധികാരവും, സമ്പത്തും ധാരാളം ഉണ്ടായിട്ടും ഇന്നലെ വന്ന എസ്‌.ഡി.പി.ഐ ക്ക്‌ ലഭിക്കുന്ന സ്വീകാര്യത പോലും എന്ത്‌ കൊണ്ട്‌ നമുക്ക്‌ ലഭിക്കുന്നില്ല എന്ന് പഠിക്കണ്ടെ? കർണ്ണാടകയിൽ 5 മണ്ടലത്തിൽ മൽസരിച്ചിട്ട്‌ കിട്ടിയത്‌ വെറും 1280 വേട്ട്‌ അത്‌ എന്ത്‌ കൊണ്ട്‌ എന്ന് ലീഗ്‌ ഏതെങ്കിലും കമ്മിറ്റിയിൽ ചർച്ച ചൈതിട്ടുണ്ടേ? അവസാനം ഇതാ ലീഗ്‌ ദേശീയ പ്രസിഡന്റ്‌ ന്റെ സ്വന്തകാരൻ മുസ്ലിം ഭൂരിപക്ഷ മണ്ടലമായ ഒക്ല
യിൽ മൽസരിച്ചിട്ടും കിട്ടിയത്‌ 270 വേട്ട്‌.. 65 വർഷത്തെ ചരിത്രം പറയാനുള്ള ഒരു പാർട്ടി,എം.എൽ.എ മാരും,മന്ത്രിമാരും,ഒരു കേന്ദ്ര മന്ത്രിയും ഉണ്ടായിട്ട്‌ എന്ത്‌ കൊണ്ട്‌ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ പോലും ബി.ജെ.പി ക്ക്‌ പുറകിൽ വരുന്നു കുഞ്ഞാപ്പയും പരിവാരങ്ങളും ചിന്തിച്ച്‌ കാണില്ല..


ലീഗ്‌ കാരെ ഷിഹാബ്‌ തങ്ങളുടെ ഫോട്ടോ വെച്ച്‌ വോട്ടു തട്ടുന്ന പരിപാടി കേരളത്തിനു പുറത്തു ചിലവാവില്ല...കുഞ്ഞാപ്പയും പരിവാരങ്ങളും ലീഗ്‌ ന്റെ ചരിത്രത്തിൽ നിന്ന് പാഠമുൾകൊണ്ടില്ലായങ്കിൽ മലപ്പുറത്തെ ലീഗ്‌ ബംഗാളിലെ ലീഗ്‌ ആവാൻ അധിക കാലം കാത്തിരിക്കേണ്ടി വരില്ല ...

post courtesy : Muhammed Shereef Thanikkodan

അതിരുകടന്ന ക്രൂരത


അബ്ദുല്‍ നാസര്‍ മഅദനിയോട് കര്‍ണാടക സര്‍ക്കാര്‍ കാണിക്കുന്ന ഈ ക്രൂരത സഹിക്കാന്‍ പറ്റുന്നതല്ല .സുപ്രിം കോടതി നിര്‍ദേശപ്രകാരം മണിപ്പാല്‍ ആശുപത്രിയില്‍ പതിമൂന്നു ദിവസം വൈകിയാണ് മഅദനിയെ പ്രവേശിപ്പിച്ചത് .ഇപ്പോള്‍ ഒരായ്ഴ്ചത്തെ ചികിത്സപോലും നല്‍കാതെ സുപ്രിംകോടതി വിധി കാറ്റില്‍ പറത്തിക്കൊണ്ട് മഅദനിയെ ജയിലിലേക്ക് തന്നെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു . ബ്രിട്ടീഷ് ഭരണകാലത്തെ ഓര്‍മിപ്പിക്കും വിധമാണ് നിരപരാതിയായ ഒരു ഇന്ത്യന്‍ പൌരനോട്‌ കര്‍ണാടക സര്‍ക്കാര്‍ പെരുമാറികൊണ്ടിരിക്കുന്നത് .ഈ അനീതിക്കെതിരെ ജനകീയ ശബ്ദം ഉയരേണ്ടതുണ്ട്,ആരൊക്കെയോ ഈ ക്രൂരതക്ക് പിന്നില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്നു.അവരുടെ തനി നിറം പൊതുജനം അറിയേണ്ടതുണ്ട് .നിരപരാതിയായ ഒരു മനുഷ്യനോട് ഇനിയും ക്രൂരത കാണിക്കാന്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ ഒരിടം പോലും ആരോഗ്യത്തോടെ നിലവിലില്ല .മുംബൈ സ്ഫോടന കേസില്‍ കോടതി അഞ്ചു വര്‍ഷത്തെ തടവിനു ശിക്ഷിച്ച സഞ്ജയ്‌ ദത്തിന് കോടതി നാല് മാസത്തിനുള്ളില്‍ അനുവധിച്ഛത് രണ്ടു മാസത്തെ പരോള്‍ (ഇപ്പോളും ഇയാള്‍ പരോളില്‍ പുറത്താണ് ) ഒരു തെറ്റും ഈ നിമിഷം വരെ തെളിയിക്കാന്‍ കോടതികള്‍ക്കോ സര്കാരിനോ കഴിഞ്ഞിട്ടില്ലാത്ത മഅദനിക്ക് പരോള്‍ പോയിട്ട് മതിയായ ചികിത്സ പോലും നല്‍കാതെ കൊല്ലാകൊല ചെയ്യുമ്പോള്‍ പ്രതികരിക്കേണ്ടത് ഓരോ ഇന്ത്യന്‍ പൌരന്റെയും കടമയല്ലേ സുഹ്രത്തുക്കളെ!!!!! ജാതിയോ മതമോ നോക്കാതെ എന്നും സത്യത്തിനും നീതിക്കും വേണ്ടി ആരെയും ഭയപ്പെടാതെ നിലകൊണ്ടതിന്റെ പേരിലാണ് മഅദനി ഈ തീരാ ദുരിതം അനുഭവിക്കുന്നത്!! അദ്ദേഹത്തിനും കുടുംബമുണ്ട് മക്കളുണ്ട് മാതാപിതാക്കലുണ്ട് വര്‍ഷങ്ങളായി അവരെല്ലാം അനുഭവിക്കുന്ന മാനസിക വിഷമങ്ങള്‍ ഇവിടെ വിവരിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്. പിതാവ് ജീവിച്ചിരുന്നിട്ടും ആ പിതാവിന്റെ വാല്സല്യമില്ലാതെ അനാതരെപ്പോലെ വളരേണ്ടി വന്ന മക്കള്‍ ,ഭര്‍ത്താവ് ജീവിച്ചിരിക്കെ വിധവയായി ജീവിക്കുന്ന ഭാര്യ ,വാര്‍ധക്യ കാലത്ത് തങ്ങള്‍ക്ക് കൂട്ടാകേണ്ട മകനെ ഒരു നോക്ക് കാണാന്‍ കാത്തിരിക്കുന്ന അസുഖ ഭാതിതരായ മാതാപിതാക്കള്‍ ..കഴിഞ്ഞ പതിമൂന്നു വര്‍ഷമായി ജയിലില്‍ കിടക്കുന്ന ഇദ്ദേഹത്തിന്റെ പേരില്‍ ഇന്നേ വരെ ഒരു കോടതിയിലും ഒരു കേസ് പോലും തെളിയിക്കപ്പെട്ടിട്ടില്ല . അത് കൊണ്ട് തന്നെ മഅദനിയുടെ മോചനത്തിനായി പൊതു ജനങ്ങളുടെ സഹായ സഹകരണം ഞങ്ങള്‍ തേടുകയാണ് .ഈ സന്ദേശം പരമാവതി ആളുകളിലെക്കെത്തിച്ച് ഒരു വലിയ ദൌത്യത്തിന് ,ഒരു നിരപരാതിയുടെ മോചനത്തിന് ഞങ്ങളോട് സഹകരിക്കണമെന്ന് എല്ലാ പ്രിയ ജനങ്ങളോടും ഞങ്ങള്‍ അഭ്യാര്‍ത്തിക്കുകയാണ് .നമ്മുടെ ഒന്നിച്ചുള്ള സ്വോരം കേള്‍ക്കാതിരിക്കാന്‍ ഒരു ഭീകര ഭരണകൂടത്തിനും കഴിയില്ല ഒരിക്കലും .

മൂരികള്‍കെന്തുണ്ട് ഈ വീട്ടില്‍ കാര്യം - ശോഭാ യാത്രയും മൂരികളും


ആര്‍ എസ് എസ് ഇസ്ലാമിന്‍റെ പ്രത്യകഷമായ ശത്രുവും ബാലഗോകുലം ആര്‍.എസ്സ്.എസ്സിന്റെ പോഷക സംഘനയാണെന്ന് ആര്‍ക്കാണ് അറിയാത്തത് ?

എന്നിട്ടും ഈ സഹകരണം എന്തിനു വേണ്ടി ?? 

സമുദായത്തിലെ ഒറ്റുകാരെ തിരിച്ചറിയുക ..!! 


''സംഗം ആരംഭിച്ചത് മുസ്ലിം കടന്നു കയറ്റത്തെ ചെറുക്കന്‍ മാത്രമല്ല ആ രോഗത്തെ എന്നെന്നേക്കുമായി ഉന്മൂലനം ചെയ്യുന്നതിനാണ് -ഗോള്‍വാല്‍കര്‍ ;വിപന്ച്ചന്ദ്ര -117 

''നമ്മുടെ ശക്തി ബ്രിടീഷുകാരോട് മല്ലിട്ട് പഴാക്കനുല്ലതല്ല നമ്മുടെ ശരിയായ ശത്രുക്കള്‍ക്കെതിരെ -മുസ്ലിങ്ങല്കെതിരെ പ്രയോഗിക്കനുല്ലതാണ് അതിനാല്‍ നമ്മുടെ ശക്തി അതിനു വേണ്ടി സംഭരിച്ചു വെക്കേണ്ടതാണ് ''rss-ഗോയല്‍ -പേജ് -37 

ഇനി ഇതിനോടൊപ്പം ഈ വിശുദ്ധ ഖുര്‍ആന്‍ വചനവും ചേര്‍ത്ത് വായിക്കുക ..!! 
"ഹേ; സത്യവിശ്വാസികളേ, എന്‍റെ ശത്രുവും നിങ്ങളുടെ ശത്രുവും ആയിട്ടുള്ളവരോട്‌ സ്നേഹബന്ധം സ്ഥാപിച്ച്‌ കൊണ്ട്‌ നിങ്ങള്‍ അവരെ മിത്രങ്ങളാക്കി വെക്കരുത്‌. നിങ്ങള്‍ക്കു വന്നുകിട്ടിയിട്ടുള്ള സത്യത്തില്‍ അവര്‍ അവിശ്വസിച്ചിരിക്കുകയാണ്‌. നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവില്‍ വിശ്വസിക്കുന്നതിനാല്‍ റസൂലിനെയും നിങ്ങളെയും അവര്‍ നാട്ടില്‍ നിന്നു പുറത്താക്കുന്നു. എന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യുവാനും എന്‍റെ പ്രീതിതേടുവാനും നിങ്ങള്‍ പുറപ്പെട്ടിരിക്കുകയാണെങ്കില്‍ (നിങ്ങള്‍ അപ്രകാരം മൈത്രീ ബന്ധം സ്ഥാപിക്കരുത്‌.) നിങ്ങള്‍ അവരുമായി രഹസ്യമായി സ്നേഹബന്ധം സ്ഥാപിക്കുന്നു. നിങ്ങള്‍ രഹസ്യമാക്കിയതും പരസ്യമാക്കിയതും ഞാന്‍ നല്ലവണ്ണം അറിയുന്നവനാണ്‌. നിങ്ങളില്‍ നിന്ന്‌ വല്ലവനും അപ്രകാരം പ്രവര്‍ത്തിക്കുന്ന പക്ഷം അവന്‍ നേര്‍മാര്‍ഗത്തില്‍ നിന്ന്‌ പിഴച്ചു പോയിരിക്കുന്നു."(Al-Mumtahana1) 


"അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്റെ റസൂലിനോടും എതിര്‍ത്ത് നില്‍ക്കുന്നവരുമായി സ്നേഹ ബന്ധം പുലര്‍ത്തുന്നത് നീ കണ്ടെത്തുകയില്ല. അവര്‍ (എതിര്‍ക്കുന്നവര്‍) അവരുടെ പിതാക്കളോ, പുത്രന്മാരോ, സഹോദരന്മാരോ, ബന്ധുക്കളോ ആയിരുന്നാല്‍ പോലും.അത്തരക്കാരുടെ അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും അവന്റെ പക്കല്‍ നിന്നുള്ള ഒരാത്മ ചൈതന്യം കൊണ്ട് അവന്‍ അവര്‍ക്ക് പിന്‍ബലം നല്‍കുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്ത്‌ കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവരെ അവന്‍ പ്രവേശിപ്പിക്കുകയും ചെയ്യും. അവരതില്‍ നിത്യവാസികള്‍ ആയിരിക്കും. അല്ലാഹു അവരെ പറ്റി ത്രിപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും ത്രിപ്തിപ്പെട്ടിരിക്കുന്നു. അതരക്കാരകുന്നു, അല്ലാഹുവിന്റെ കക്ഷി.അറിയുക: തീര്‍ച്ചയായും അല്ലാഹുവിന്റെ കക്ഷിയാകുന്നു വിജയം പ്രാപിക്കുന്നവര്‍ ." (എല്ലാ ആയതുകളിലും അല്ലാഹുവിന്റെ പേര്‍ ആവര്‍ത്തിക്കുന്ന ഖുര്‍ആന്‍ ഇലെ ഒരേ ഒരു സൂറത്തായ മുജാദലയിലെ അവസാന ആയത്ത്, സൂറത്ത്‌ 58 , ആയത്ത് 22 ) 

ചിലയാളുകള്‍ ഇങ്ങനെയാണ് അവര്‍ക്ക് അല്ലാഹുവിന്റെ വാകുകളെക്കാള്‍ വില ഇവിടെയുള്ള ചില കൃമി കീടങ്ങളുടെയാണ്, 

അല്ലാഹുവിനെക്കാള്‍ ഉന്നതിയുള്ളവന്‍ മാറ്റരുണ്ട് ഇവിടെ?? 
പക്ഷേ വിഡ്ഢികള്‍ ഇത് മനസ്സിലാകുന്നില്ല!!

വാര്‍ത്താ ചാനലുകള്‍ക്കും സെന്‍സര്‍ നിര്‍ബന്ധമാക്കേണ്ടി വരുന്ന കാലം - കഷ്ടം തന്നെ !!!

posted by Edasserikkaaran Jamal Perunthalloor

ഇതൊരു പിതാവിന്‍റെ ആശങ്ക !!!!



ഇന്നു വൈകുന്നേരം വീട്ടിലേക്ക് ഫോണ്‍ വിളിച്ചുഭാര്യയോടു കുശലാന്യേഷണങ്ങൾക്ക് ശേഷം ഞാൻ അവളോട്‌ ചോദിച്ചു .

മുത്തുട്ടി എവിടെ ? (ഷമീമുദ്ധീൻ എന്നു പേരുള്ള എന്റെ നാല് വയസ്സുകാരനായ മോൻ)
'അവൻ ടി വി കാണുന്നു' അവളുടെ മറുപടി .
അവനു ഫോണ്‍ ഒന്ന് കൊടുക്ക്‌ എന്നു പറഞ്ഞപ്പോൾ ഭാര്യ അവനു ഫോണ്‍ കൊടുത്തു .
സ്കൂളിലെ വിശേഷം ചോദിച്ചതിനുശേഷം ഞാൻ അവനോടു ചോദിച്ചു നിനക്ക് പഠിക്കാനില്ലെ?
അവൻ പറയുകയാ G K കൂടുതൽ അറിയാൻ മിസ്സ്‌ പറഞ്ഞു വാർത്തകൾ കാണാൻ,ഞാൻ വാർത്ത കാണുകയായിരുന്നു .


ഞാനാകെ വിമ്ബ്രഞ്ചിതനായിപ്പോയി,ഞാൻ ചോദിച്ചു ഹും വാർത്ത കണ്ടില്ലേ ഇനീ പോയിരുന്നു പഠിക്കു .
അപ്പോളാ അവന് ഒരു സംശയം 'ഉപ്പച്ചി ഈ മുഖ്യമന്ത്രി ആരാണ് ?
ഞാൻ : ഉമ്മൻചാണ്ടി
മോൻ :അതല്ല ഉപ്പച്ചി ഈ ഉമ്മൻചാണ്ടി ആരാണ് ?
ഞാൻ :കേരളത്തിന്റെ മുഖ്യമന്ത്രി
മോൻ :അപ്പൊ സരിത ആന്റിയോ ?
ഞാൻ :ങേ ... സരിത ആന്റിയോ ,അതാരാ ?
മോൻ :ഞാൻ കണ്ട വാർത്തയിൽ കൂടുതലും പറഞ്ഞ പേരുകൾ ഈ രണ്ടു പേരും ആയിരുന്നു,നാളെ വാർത്ത കണ്ട വിവരം എനിക്ക് G K യുടെ മിസ്സിനോട് പറയാനാ ,
ഞാൻ : നമ്മുടെ മുഖ്യമന്ത്രിയുടെ പിണക്കത്തിലുള്ള അമ്മായിയുടെ മോളാണ് സരിത ആന്റി .എന്നു ഞാൻ കള്ളം പറഞ്ഞു ഉമ്മാക്ക് ഫോണ്‍ കൊടുക്കാൻ പറഞ്ഞു .


എന്നിട്ട് ഞാൻ അവളോട്‌ പറഞ്ഞു ഒരിക്കലും വീട്ടിൽ കുട്ടികളുന്ടാകുമ്പോൾ വാർത്ത വെക്കരുത് ..!
അവന്റെ മിസ്സിനോട് നീ വിളിച്ചുപറയണം ഈ സമയത്ത് പിള്ളേരെകൊണ്ട് വാർത്ത കേൾപ്പിക്കാൻ പറയരുതെന്ന് .
കാരണം കുട്ടികൾക്ക് G K യല്ല വാർത്തയിൽ നിന്നും കിട്ടുക ബയോളജിയാകും .
ശരിയാ എന്നും പറഞ്ഞു അവൾ ടി വി ഓഫ് ചെയ്തു മോനെ റൂമിലേക്ക്‌ പറഞ്ഞയച്ചു .

                  


# വന്നു വന്നു വാർത്തപൊലും പതിനെട്ടുവയസ്സിനുശേഷം കേള്കേണ്ട ഗതികേടായി കുട്ടികൾക്ക്

സര്‍ക്കാര്‍ മാറിയിട്ട് മാത്രം കാര്യമില്ല - അവരുടെ R.S.S മനസ്സ് ഇല്ലാതാവണം

ഒരു തെറ്റും ചെയ്യാത്ത ...അങ്ങനെ ചെയ്തു എന്ന് തെളിയിക്കാന്‍ പറ്റാത്ത ഒരു ഭരണ കൂടം എന്തിനു ഇദ്ദേഹത്തെ ഇങ്ങനെ ക്രൂശിക്കുന്നു. എന്തിനു ഇദ്ദേഹത്തെ ഒരു പാവയെ പോലെ ആഴ്ചകള്‍ തോറും കോടതിയിലേക്ക്‌ വലിച്ചു കൊണ്ട് പോയി അപമാനിക്കുന്നു,.. 

കര്‍ണാടകയിലെ ഹിന്ദുത്വ ഭരണം അവസാനിച്ചപ്പോള്‍ ആശ്വസിച്ച ജനതയ്ക്ക് ഇനിയെങ്കിലും നീതി ലഭിക്കും എന്ന് കരുതി കാത്തിരുന്നവര്‍ക്ക് വീണ്ടും തിരിച്ചടിയായി അനീതിയുടെ കാവല്‍ക്കാര്‍ അസത്യത്തിന്റെ വാള്‍ മുനകള്‍ കൊണ്ട് കുത്തി നോവിക്കാന്‍ ശ്രമിക്കുമ്പോള്‍ പണ്ട് ഒരു പോപ്പുലര്‍ ഫ്രണ്ട് നേതാവ് പറഞ്ഞ കാര്യം ഓര്മ വരുന്നു.. R.S.S എന്നത് ഒരു സംഘടന അല്ല.. അതൊരു മനസ്സാണ്. നീതിക്ക് വേണ്ടി പോരാടുന്ന സത്യന്വേഷികളെ ഇല്ലാതാകുക എന്ന മനസ്സ്.. പാവപ്പെട്ടവന് വേണ്ടി ദളിതന് വേണ്ടി മുസല്‍മാനു വേണ്ടി ഹിന്ദുവിന് വേണ്ടി ക്രിസ്ത്യാനിക്ക് വേണ്ടി ...അവരുടെ നീതിക്കും അവകാശത്തിനും വേണ്ടി പോരാടാന്‍ ശ്രമിക്കുന്ന എല്ലാവരെയും ഇല്ലാതാക്കാന്‍ ഉള്ള ഒരു മനസ്സ്... അങ്ങനെ ഒരു മനസ്സുള്ള കോണ്‍ഗ്രെസ്സുകാരനും കമ്മ്യൂണിസ്റ്റു കാരനും മുസ്ലിം ലീഗ് കാരനും എല്ലാവരും  R.S.S കാരനാണ്.ഹിന്ദുത്വ ഭീകരര്‍ ആണ്.. അന്ന് അദ്ദേഹം പറഞ്ഞതിന്റെ രത്നച്ചുരുക്കം ആണ് മേല്‍ പറഞ്ഞത്. ഈ വാക്കുകള്‍ ആണ് ഇപ്പോള്‍ ഇവിടെ സത്യമായി പുലരുന്നത്. 
കര്‍ണാടകയില്‍ ഭരണം മാത്രം മാറിയത് കൊണ്ട് കാര്യമില്ല. അവിടെയുള്ള ബ്യുരോക്രറ്റുകള്‍ അവിടെയുള്ള മറ്റു നിയമ പാലകര്‍ അവിടെ  നിയമതിനു വേണ്ടി പോരടെണ്ടവര്‍ ആയ എന്നാല്‍ ഹിന്ദുത്വ അജണ്ടക്ക് വേണ്ടി നിയമത്തെ വളചോടിക്കുന്നവര്‍  തുടങ്ങി ഹിന്ദുത്വ മനസ്സുള്ളവരുടെ മാനസികമായ മാറ്റം സാധ്യമാകാതെ വെറും ഭരണം മാറിയത് കൊണ്ട് കാര്യമില്ല.

കോണ്‍ഗ്രസുകാര്‍ ഇങ്ങനെ ഒരു സത്യവാങ്ങ്മൂലം കൊടുത്തതില്‍ അത്ഭുതപ്പെടാന്‍ ഇല്ല. കാരണം അവരുടെ ഇടയിലുള്ളവരുടെ ഹിന്ദുത്വ മനസിന്റെ ആഴം ബാബരി മസ്ജിദ്‌ പൊളിക്കാന്‍ കൂട്ട് നിന്നപ്പോള്‍ കണ്ടതാണ്. അന്ന് ഭരിച്ച കോണ്‍ഗ്രസിന്റെ അതെ മുഖം ആണ് ഇന്ന് കോടതിയിലെ സത്യവാങ്മൂലത്തില്‍ തെളിഞ്ഞു കണ്ടത്. ഇന്നലെ വരെ അവിടെ ഉണ്ടായിരുന്ന ഹിന്ദുത്വ സര്‍ക്കാര്‍ പോലും പറയാത്ത പച്ച കള്ളങ്ങള്‍ നിരത്തി ഒരു തെളിവ്‌ പോലും ഹാജരാകാതെ ജാമ്യം നിഷേധിച്ചത് തികച്ചും വേദനാജനകം തന്നെയാണ്. ലീഗ്കാരുടെ മൗനം ഇവിടെ വിമര്ഷിച്ചിട്ടും കാര്യമില്ല... അവര്‍ക്ക്‌ വിമര്ഷിക്കപ്പെടാന്‍ പോലും ഉള്ള അര്‍ഹത ഇല്ല....  

പക്ഷെ  ഇതൊന്നും കൊണ്ടും നിങ്ങള്‍ വിജയിച്ചു എന്ന് കരുതേണ്ട . സത്യം എന്ന് തന്നെ ആയാലും പുറത്തു വരിക തന്നെ ചെയ്യും,. ഇന്നല്ലെങ്കില്‍ നാളെ മഅദനി സാഹിബ്‌ പുറത്തു വരിക തന്നെ ചെയ്യും . ഇന്ഷ അല്ലാഹ് ...നമുക്ക്‌ കാത്തിരിക്കാം .


പക്ഷെ അതിനിടക്ക് ഇതുപോലെ ഇദ്ദേഹതിനു എതിരെ  തെമ്മാടിത്തം പുലമ്പുന്ന ചില കുബുദ്ധികളെ നിങ്ങള്‍ തിരിച്ചറിയുക.. ഇവനെയൊക്കെ പുല്ലു വില പോലും കൊടുക്കാതെ തള്ളി കളയണം. നിങ്ങള്‍ ഇതിനൊക്കെ കമന്റ്‌ ഇടാനോ പ്രതികരിക്കതിരിക്കോ നില്ക്കാന്‍ പാടില്ല എന്നും ഒരു അഭിപ്രായം ഉണ്ട്.. കാരണം ഇവന്‍ നിങ്ങളെ ചൊറിയുക ആണ്.. ചൊറിച്ചില്‍ ഉള്ളവന് ചൊറിഞ്ഞു കൊടുക്കേണ്ട ആവശ്യം നിങ്ങള്കില്ല എങ്കില്‍ ...... 
നിങ്ങള്‍ സംയമനം പാലിക്കുക. അള്ളാഹുവിന്റെ സഹായം വരും... കാത്തിരിക്കുക... 

അഴിമതി ചരിതം - മുല്ലപ്പെരിയാര്‍ മുതല്‍ സോളാര്‍ പാനല്‍ വരെ

കാര്യങ്ങളുടെ പോക്ക് വളരെ പെട്ടെന്നാണ് ... ഞാനല്ല ഞാനില്ല നമ്മളല്ല അറിഞ്ഞു പോലുമില്ല എന്നൊക്കെ പറഞ്ഞത് മാറി മറിഞ്ഞു ആകെ ഹലാക്കായി... നമ്മുടെ കേരള രാഷ്ട്രീയത്തിന്റെ അവസ്ഥയാണ്‌ പറയുന്നത്. ബിജു നെ അറിയില്ലെന് പറഞ്ഞ ചാണ്ടി പിന്നെ പറഞ്ഞു കുടുംബ കാര്യം ചര്‍ച്ച ചെയ്തിടുണ്ട് എന്ന്. സരിതയെന്ന പേരുപോലും കേട്ടിട്ടില്ലെന്ന വാദവും പൊളിഞ്ഞു. പല തവണ വിളിചിടുണ്ട് എന്ന് തെളിവടക്കം പുറത്തു വന്നു. ഉമ്മന്‍ മാത്രമല്ല തിരുവന്ജൂരും വിളിചിടുണ്ട് എന്ന സ്ഥിതിയില്‍ മിസ്സ്‌ കാള്‍ കണ്ടപ്പോള്‍ തിരിച്ചു വിളിച്ചെന്ന് പറഞ്ഞു ...സ്വന്തം കൂടെ ഇരിക്കുന്ന സഹ പ്രവര്‍ത്തകര്‍ തെറ്റ്കാര്‍ ആണെന്ന് പറഞ്ഞപ്പോള്‍ അവരെ അറസ്റ്റ് ചെയ്തു വായ അടക്കാന്‍ ശ്രമിച്ചു .മുഖ്യന്‍ തെറ്റ് ചെയ്തു എന്ന് തെളിവ്‌ വന്നപ്പോള്‍ പക്ഷെ അറസ്റ്റ് ചെയ്തില്ല എന്ന് മാത്രമല്ല ഇതൊക്കെ കെട്ടി ചമച്ചത് ആണ് എന്ന് പറഞ്ഞു തടി ഊരാന്‍ ശ്രമിക്കുന്നു.. ഇങ്ങനെ പലതും മാറ്റിയും മറിച്ചും തിരിച്ചും പറഞ്ഞു പറഞ്ഞു കുരുക്കിന്റെ അറ്റം മുറുകി വന്നു...ഇന്നിതാ രാജിയിലേക്ക് കാര്യങ്ങള്‍ എത്തി നില്‍കുന്നു.. ഇന്ന് പണി കൊടുത്തത്‌ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകനായ ശ്രീധരന്‍ നായര്‍ തന്നെ. മുഖ്യ മന്ത്രിക്ക്‌ സരിതയും ആയി അടുത്ത ബന്ധം ഉണ്ട് എന്ന് ടിയാന്‍ പറയുന്നു. പല പ്രമുഖ വെളിപ്പെടുത്തലും ഇയാള്‍ നടത്തുന്നു. മുഖ്യ മന്ത്രി നേരിട്ട് ഇദ്ദേഹത്തെ കണ്ടിട്ട് സരിതയുടെ സോളാര്‍ നമുക്ക് മുഖ്യമാണ് എന്നും അതിനു വേണ്ടി സര്‍ക്കാര്‍ എല്ലാ വിധത്തിലുള്ള സഹായങ്ങളും കൊടുക്കുമെന്നും പറയുന്നു .

ഇതിന്റെ പിന്നാമ്പുറം അറിയണമെങ്കില്‍ നമ്മള്‍ അല്പം പുറകോട്ടു പോകണം . കാരണം കഴിഞ്ഞ വര്‍ഷം ഏറ്റവും വലിയ പ്രക്ഷോഭങ്ങളും പ്രശ്നങ്ങളും നടന്ന ഒരു വിഷയമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ പൊട്ടുമെന്ന വാര്‍ത്തയെ ചൊല്ലി ഉണ്ടായത്‌. .,. എല്ലാ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളും ഒരു പോലെ പുതിയ അണക്കെട്ടിനായി പൊരുതി. തമിഴ്‌നാടുമായുള്ള നല്ല ബന്ധം വരെ വഷളായി. തമിഴ്‌ നാട്ടിലുള്ള മലയാളികള്‍ക്ക് പല നാശനഷ്ടങ്ങളും നേരിടേണ്ടി വന്നു. പലരും കേരളത്തിലേക്ക്‌ തിരിച്ചു വരേണ്ടി വരെ വന്നു .മുല്ലപ്പെരിയാറിന് ശേഷി ഇല്ല എന്ന് പറഞ്ഞു ഇടുക്കി ഡാം ലേക്കുള്ള വെള്ളം തുറന്നു വിട്ടു. തന്‍മൂലം കേരളത്തിലേക്ക് കിട്ടേണ്ട വൈദ്യുതിയുടെ അളവ് കുറഞ്ഞു. കേരളം ഇരുട്ടിലായി. പവര്‍ കട്ട്‌ എന്ന പതിവ്‌ അരമണിക്കൂര്‍ അല്ലേല്‍ ഒരു മണിക്കൂര്‍ പോയിട്ട് പല സ്ഥലത്തും വേര് ഒരു മണിക്കൂര്‍ മാത്രമാണ് കരണ്ട് ലഭിച്ചത്. പക്ഷെ ഇതൊക്കെ എന്തിനു വേണ്ടി ആയിരുന്നു . ഒന്ന് രണ്ടു അയച്ച കഴിഞ്ഞപ്പോള്‍ എല്ലാവരും മുല്ലപ്പെരിയാറിന്റെ അവസ്ഥയെ മറന്നു.. മുല്ലപ്പെരിയാറിന് " ഹോര്‍ലിക്ക്സ് " കൊടുത്ത് ആരോഗ്യം വര്‍ദ്ധിപ്പിച്ചു എന്നതു കൊണ്ടാണോ എല്ലാരും അതില്‍ നിന്നും പിന്മാറിയത്‌.,. ഒരു ചെറിയ അറ്റകുറ്റ പണി പോലും നടത്താതെ ഈ വര്‍ഷത്തെ റെക്കോര്‍ഡ്‌ മഴയിലും ഒരു ചുക്കും സംഭവിക്കാതെ മുല്ലപ്പെരിയാര്‍ അങ്ങനെ തന്നെ നില്‍കുന്നത് കാണുമ്പോള്‍ "വ്യത്യസ്തന്‍ " ന്റെ കുരുട്ടു ബുദ്ധിയില്‍ ഒരു തോന്നല്‍. ,,.... ഈ പ്രശ്നവും നമ്മുടെ സോളാര്‍ തട്ടിപ്പുമായി എന്തേലും ബന്ധം ഉണ്ടോ എന്ന്. 

ഇടുക്കി ഡാം തുറന്നു വിട്ടാല്‍ കേരളം ഇരുട്ടില്‍ ആകുമെന്ന് അറിയാത്തവര്‍ അല്ല നമ്മുടെ ഭരണകര്‍ത്താക്കളും ഉധ്യോഗസ്ഥരും.എന്നിട്ടും എന്തിനു തുറന്നു വിട്ടു,. മുല്ലപ്പെരിയരിനോടുള്ള സ്നേഹം കൊണ്ടാണ് എന്ന് പറഞ്ഞാല്‍ ഇപ്പൊ എന്ത് പറ്റി ആ സ്നേഹത്തിന്.കാര്യം എന്താണെന്ന് വച്ചാല്‍  അങ്ങനെ കേരളം ഇരുട്ടില്‍ ആയാല്‍ മാത്രമേ സോളാര്‍ പാനല്‍ എന്ന സരിതയുടെ ബിസ്നെസ്സ് നു കൂടുതല്‍ മാര്‍ക്കറ്റ്‌ ലഭിക്കുകയുള്ളൂ. ഇപ്പൊ ശ്രീധരന്‍ നായര്‍ പറഞ്ഞ പോലെ സര്‍കാര്‍ ന്റെ സഹായം കൂടി ആയാല്‍ പിന്നെ സരിതയുടെ കാര്യം കുശാല്‍.,.അപ്പോള്‍ ഇതൊക്കെ മുന്‍കൂട്ടി നടന്ന ഒരു നാടകത്തിന്‍റെ കളികള്‍ ആണ് എന്ന് മനസ്സിലാക്കാന്‍ സാമാന്യ ജനങ്ങള്‍ക്ക് ഒന്ന് ചിന്തിച്ചാല്‍  സാധിക്കും.  
 
 അന്ന് നമ്മള്‍ ഉള്‍പടെ ഉള്ളവര്‍ കേരളത്തിന്‌ വേണ്ടി ചോര തിളപ്പിച്ചപ്പോള്‍ അവിടെ മറ്റു ചിലര്‍ ലാഭം കൊയ്യുന്നത് നമ്മള്‍ കണ്ടില്ല. ഇന്നും ഒരു ചുക്കും പറ്റാതെ മുല്ലപ്പെരിയാര്‍ അവിടെ നമ്മളെ നോക്കി കൊഞ്ഞനം കുത്തുമ്പോള്‍ നമ്മള്‍ ഇന്നും ഒരു തിരഞ്ഞെടുപ്പ്‌ വന്നാല്‍ നമ്മളെ വിഡ്ഢികള്‍ ആക്കികൊണ്ടിരിക്കുന്ന ഇവരെ തന്നെ നമ്മള്‍ വീണ്ടും എടുത്തു ഉയര്‍ത്തും എന്നത് തീര്‍ച്ച.

link

Related Posts Plugin for WordPress, Blogger...