Search the blog

Custom Search

ആദ്യം പൂട്ടാനുളള കാരണം കാണിക്കൂ: ഇ അബൂബക്കര്‍


എസ്‌.ഡി.പി.ഐ മലപ്പുറം: ജനങ്ങളുടെ കടന്നു വരവിൽ വൻ വർദ്ദന


മലപ്പുറത്ത്‌ 17 പേർ ദിവസവും എസ്‌.ഡി.പി.ഐ ലെക്ക്‌...


മലപ്പുറം ജില്ലാ ഹർത്താൽ കഴിഞ്ഞതിന്ന് ശേഷം (സെപ്റ്റെമ്പർ3) എസ്‌.ഡി.പി.ഐ ലെക്ക്‌ മലപ്പുറം ജില്ലയിൽ ജനങ്ങളുടെ കടന്നു വരവിൽ വൻ വര്‍ധന .ഒരോ ദിവസവും ശരാശരി 17 ൽ കൂടുതൽ പുതിയ പ്രവർത്തകരുടെ വര്‍ധനവ്‌ കാണിക്കുന്നത്‌.. ഹർത്താൽ കഴിഞ്ഞു ഇന്നെക്ക്‌ 48 ദിവസം ആയപ്പോയേക്കും ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നായി 1000 ൽ അധികം പുതിയ പ്രവർത്തകർ വന്നുകഴിഞ്ഞു... ഇന്നലെ വരെ പച്ച കോടിയും, ചുവപ്പ്‌ കൊടിയും, ഖദറും മാത്രം കണ്ടിരുന്ന മലപ്പുറത്തെ സാധാരണക്കാരനും ഈ നവ വിപ്ലവ പ്രസ്ഥാനത്തെ നെഞ്ചോടു ചെർക്കാൻ തുടങ്ങിയിരിക്കുന്നു.. 

യു.എ.പി.എ യും, രാജ്യദ്രേഹവും, പത്രമാരണ വും കാട്ടി ഭയപെടുത്തി കീഴ്‌പെടുത്താം എന്ന് ധരിച്ചിരിക്കുന്ന ' സർ സി.പി' മാർക്ക്‌ മലപ്പുറത്ത്‌കാർ നൽകുന്ന മറുപടിയാണ്‌ 60 ദിവസം കെണ്ട്‌ 1000 പേർ......

ആയിരം വർഷം എലിയെ പോലെ ജീവിക്കുന്നതിലും നല്ലത്‌ ഒരു ദിവസം പുലിയെ പോലെ ജീവിച്ച്‌ മരിക്കുന്നതാ..

...ഭയത്തില്‍ നിന്ന് മോചനം
....വിശപ്പിൽ നിന്ന് മോചനം

post courtesy  : 

" SHAHID " - മൂവി റിവ്യൂ

ഭരണകൂട ഭീകരതയുടെ കുതന്ത്രങ്ങളെ തൊലിയുരിച്ച് കാട്ടിയതിന് ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന ഷാഹിദ് ആസ്മിയെന്ന യുവ അഭിഭാഷകന്റെ ജീവിതകഥ അടിസ്ഥാനമാക്കി ഹന്‍സല്‍ മേത്തസംവിധാനം ചെയ്ത സിനിമാണ് ‘ഷാഹിദ്’. ഒക്ടോബര്‍ 18ന് റിലീസ് ആകുന്നതിന് മുന്നോടിയായി എറണാകുളത്ത് പ്രദര്‍ശിപ്പിച്ച പ്രിവ്യൂ ഷോ കാണാന്‍ ആകെയുണ്ടായിരുന്നത് ആറുപേര്‍. ധീരമായ ഈ പരിശ്രമത്തെ മാധ്യമപ്രവര്‍ത്തകരെങ്കിലും കണ്ടില്ലെന്ന് നടിക്കാന്‍ പാടില്ലായിരുന്നു. ‘ഈ സിനിമയിലെ കഥക്കോ കഥാപാത്രങ്ങള്‍ക്കോ യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ല’ എന്ന് തുടക്കത്തിലേ എഴുതിക്കാട്ടി തടിയൂരുന്ന ഭീരുത്വം ഹന്‍സല്‍ മേത്ത കാണിച്ചിട്ടില്ല. സിനിമയിലെ കഥയും കഥാപാത്രങ്ങളും എല്ലാം ഒറിജിനലായിരുന്നു. ആളുകളുടെയും സംഭവങ്ങളുടെയും സ്ഥലങ്ങളുടെയും പേരുകള്‍ പോലും അതേപടി ഉപയോഗിച്ചു. സംഭവങ്ങളും പശ്ചാത്തലങ്ങളും എല്ലാം അതേപോലെ. എന്നിട്ടും ഇതിന് ഒരു ഡോക്യൂമെന്‍ററിയുടെ സ്വഭാവം ഉണ്ടായിരുന്നില്ല . . ചില ജീവിതങ്ങള്‍ ഹിച്ച്കോക്ക് സിനിമകളേക്കാള്‍ സ്തോഭജനകമാണ് എന്നതും ഷാഹിദ് ആസ്മി അങ്ങനെ ഒരാളായിരുന്നു എന്നതുമാണ് അതിന് കാരണം. ആ അര്‍ഥത്തില്‍ ഷാഹിദ് ആസ്മിയുടെ ജീവിതത്തോട് സിനിമ പൂര്‍ണമായും നീതി പുലര്‍ത്തിയോ എന്ന് സംശയമാണ്. എന്നാലും അതിനുള്ള ആത്മാര്‍ഥമായ ശ്രമം ഉണ്ടായിട്ടുണ്ട്. 1993ലെ ബോംബെ കലാപത്തില്‍ കൊല്ലപ്പെടാതെ തലനാരിഴക്ക് രക്ഷപ്പെട്ടത് മുതല്‍ 2010 ഫെബ്രുവരി 11ന് കുര്‍ളയിലെ ഓഫിസില്‍ വെടിയേറ്റ് മരിക്കുന്നത് വരെയുള്ള ഷാഹിദിന്റെ ജീവിതം സംഭവബഹുലമായിരുന്നു. ഏഴ് വര്‍ഷത്തെ കരിയറിനിടെ അമ്പതിലേറെ പേരെയാണ് ഷാഹിദ് നിരപരാധിത്വം തെളിയിച്ച് ജയിലിന് പുറത്തത്തെിച്ചത്. അതിലേറെയും അകാരണമായി തീവ്രവാദ മുദ്ര ചുമത്തപ്പെട്ട മുസ്ലിംകളായിരുന്നു. തീവ്രവാദക്കേസില്‍ ഏഴുവര്‍ഷം തിഹാര്‍ ജയിലില്‍ പീഡിപ്പിക്കപ്പെട്ട അനുഭവം ഷാഹിദിനുണ്ട്. അവിടെ നിന്നാണ് നിയമജ്ഞനാവണമെന്നും നീതിക്കായി പോരാടണമെന്നുമുള്ള തീര്‍ച്ച കൈവരുന്നത്. ഈ പോരാട്ടത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നതിന് മുമ്പ് ഷാഹിദിന് (കുടുംബ) ജീവിതവും നഷ്ടപ്പെടുന്നു. പാതിരാവിലും തീരാത്ത പോരാട്ടത്തിനിടയില്‍ ഭാര്യക്കും കുഞ്ഞിനും നല്‍കാന്‍ എവിടെ നേരം. എന്നെ തൊട്ടുപോകരുതെന്ന് പ്രിയതമയെക്കൊണ്ട് പറയിപ്പിക്കുമാറ് ഷാഹിദ് തിരക്കിലമരുന്നുണ്ട്. പനി പിടിച്ച് കിടക്കുന്ന കുഞ്ഞിനെ ആശുപത്രിയിലത്തെിക്കാന്‍ പോലും അദ്ദേഹത്തിനാവുന്നില്ല. അവസാനം അവര്‍ അവരുടെ വഴിക്ക് പോവുകയാണ്. തികഞ്ഞ യാഥാര്‍ഥ്യബോധത്തോടെയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. തട്ടുപൊളിപ്പന്‍ പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയില്‍ നായകന്റെ വണ്‍മാന്‍ ഷോ ആയിരുന്നില്ല ചിത്രത്തിലെ കോടതിമുറി. എന്നിട്ടും നാം ശ്വാസമടക്കി ഇരുന്നുപോകും. കീബോര്‍ഡും ഡ്രംസും സൃഷ്ടിക്കുന്ന കൃത്രിമമായ ഉദ്വേഗമായിരുന്നില്ല ‘ഷാഹിദ്’ സൃഷ്ടിച്ചത്. സര്‍വസന്നാഹങ്ങളും എന്തും ചെയ്യാന്‍ മടിയില്ലാത്ത മനസ്സുമായി ഭരണകൂട മെഷിനറിയുടെ പിണിയാളുകള്‍ ഒരു വശത്ത് നില്‍ക്കുമ്പോള്‍ ചക്രവ്യൂഹം ഭേദിക്കാന്‍ ശ്രമിക്കുന്ന ഒറ്റയാന്റെ പിടച്ചിലുകള്‍ക്ക് ഉദ്വേഗഭാവം കൈവരുകയായിരുന്നു. കരിനിയമങ്ങളില്‍ കരിഞ്ഞുതീരുന്ന ജീവിതങ്ങള്‍ക്ക് നിറം പിടിപ്പിക്കാനും ശ്രമം ചടുലമാകാതെ പറ്റില്ലായിരുന്നു. ഈ സിനിമയില്‍ സംഗീതമുണ്ട്. പക്ഷേ, അത് ഇടിവെട്ട് സംഗീതമായിരുന്നില്ല, നിശബ്ദതയുടെ സൗന്ദര്യവും ആഴവും പരമാവധി ഉപയോഗപ്പെടുത്തിയുള്ള മനോഹര സംഗീതമായിരുന്നു. ഒരു കോടിയുടെ ബജറ്റില്‍ ചിത്രീകരിച്ചതാണെങ്കിലും അതറിയണമെങ്കില്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യണം. അഭിനേതാക്കളെല്ലാം തങ്ങളുടെ വേഷം ഗംഭീരമാക്കി. ഷാഹിദായി അഭിനയിച്ച രാജ്കുമാര്‍ യാദവ് ഒന്നാന്തരം പ്രകടനമാണ് കാഴ്ചവെച്ചത്. മറ്റു പ്രധാന താരങ്ങളായ പ്രഭലീന്‍ സന്ധു, മുഹമ്മദ് സീഷാന്‍ അയ്യൂബ്, വിപിന്‍ ശര്‍മ, ശാലിനി വസ്ത, തിഗ്മാന്‍ഷു ധൂലിയ, കെ.കെ. മേനോന്‍ എന്നിവരും മോശമാക്കിയില്ല. ഒരേയൊരു പോരായ്മ 1992ലെ ഷാഹിദ് ആസ്മിയും 2010 വെടിയേറ്റ് മരിക്കുന്ന ഷാഹിദ് ആസ്മിയും തമ്മില്‍ പ്രായവ്യത്യാസമില്ല എന്നത് മാത്രമാണ്. ആധികാരികമായും സത്യസന്ധതയോടെയും വിശ്വസനീയമായ രീതിയില്‍ തന്നെ വിഷയത്തെ കൈകാര്യം ചെയ്യാന്‍ സംവിധായകന് കഴിഞ്ഞു. യു.ടി.വിയാണ് ചിത്രം വിതരണം ചെയ്യുന്നത്. സാമുദായിക ഭിന്നിപ്പിനിടയാക്കുന്നതോ ഉള്ളിലെ പിശാചിനെ ഇളക്കിവിടുന്നതോ ആയ ഒരു വാക്ക് പോലും ഈ സിനിമയിലില്ല. അതങ്ങനെയേ വരൂ, കാരണം സത്യം ശാന്തമാണ്. http://www.youtube.com/watch?v=YsAlxHKVnWI

post courtesy : Asim Chenganakattil

ഹൈകോടതിയിലും സുപ്രീംകോടതിയിലും രണ്ടു നിയമ പുസ്തകമോ????


മദനി സാഹിബിനു ഇന്ന് ഇന്ത്യയുടെ പരമോന്നത നീതിപീഠം കൊടുത്ത ചികിത്സക്കുള്ള അനുമതി ഉയര്‍ത്തുന്ന ചില  ചോദ്യങ്ങള്‍ ഉണ്ട്. എന്ത് കൊണ്ടാണ് ഇത്രയും കാലം ഈ നീതി മദനിക്ക്‌ അന്യമായി നിന്നത്. സുപ്രീംകോടതി നിയമം നടപ്പാകാന്‍ ഉപയോഗികുന്നത് ഹൈകോടതിയും സെഷന്‍സ്‌ കോടതിയും ഉപയോഗിക്കുന്ന അതെ നിയമ പുസ്തകവും അതെ നീതിയും തന്നെ അല്ലെ. എന്നിട്ടും എന്ത് കൊണ്ട് ഇപ്പോള്‍ കിട്ടിയ ഈ നീതി .. അത് ചെറുതെങ്കിലും മറ്റു കോടതികള്‍ തടഞ്ഞത്? ഇപ്പോള്‍ അദ്ധേഹത്തിന് ലഭിച്ച അനിവാര്യമായ ഈ ചെറിയ നീതി തികച്ചും സ്വാഗതാര്‍ഹമാണ്. ഇന്ത്യന്‍ നീതി നിയമം നശിച്ചിട്ടില്ല എന്ന് ഒര്മിപിക്കുന്ന ഒരു വിധിയാണ് ഇന്ന് വന്നത്. ജാമ്യമാണ് യഥാര്‍ത്ഥത്തില്‍ ലഭിക്കേണ്ടത് എങ്കിലും ആരോഗ്യം നിലനിര്‍ത്തുകയാണ് അദ്ധേഹത്തിനു ഇപ്പോള്‍ അത്യാവശ്യം. 
കര്‍ണാടക ജയിലില്‍ അദ്ധേഹത്തെ അടച്ച ശേഷം നീതിക്ക് വേണ്ടി നടന്ന പോരാട്ടത്തില്‍ തട്ട് മുട്ട് ന്യായങ്ങള്‍ പറഞ്ഞ ഹൈകോടതി നിയമത്തിനു കൂച്ചുവിലങ്ങ് ഇട്ടും നീതി നിര്‍വഹണത്തില്‍ കാട്ടിയ നിസ്സങ്കതയും തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്. ഒരു സിറ്റിംഗ് കൊണ്ട് തന്നെ സുപ്രീംകോടതിയില്‍ ഇപ്പോള്‍ നടപ്പിലായ നീതി എന്ത് കൊണ്ട് വന്നു എന്നും പഠിക്കേണ്ടതുണ്ട്.

മദനി സാഹിബിനെ സഹായിക്കാനും അദ്ധേഹത്തിനു വേണ്ടി പണം ചിലവാക്കാനും ജനങ്ങളും പ്രബുദ്ധരായ മദനി സ്നേഹികളും ഉള്ളത് കൊണ്ട് സുപ്രീംകോടതിയില്‍ അപ്പീല്‍ കൊടുക്കാന്‍ സാധിച്ചു. പക്ഷെ പണം ഇല്ലാതെ വലയുന്ന കള്ള കേസില്‍ കുടുങ്ങിപ്പോയ ചെറുപ്പക്കാര്‍ എന്ത് ചെയ്യും എന്ന് ചിന്തിക്കേണ്ട കാര്യമാണ്. അങ്ങനെയുള്ള അനേകായിരം ചെറുപ്പക്കാരെയും മറ്റും സഹായിക്കാന്‍ ജനം മുന്നോട്ട് വരേണ്ടതുണ്ട്...രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ട് വരേണ്ടതുണ്ട്.. അല്ലാത്ത പക്ഷം നീതി നടപ്പിലകില്ല... 

അതിനു വേണ്ടി ഒരു പുത്തനുണര്‍വ് നല്‍കി കൊണ്ട് ജയിലില്‍ നിന്ന് തന്നെ മദനി സാഹിബ്‌ തിരഞ്ഞെടുപ്പ്‌ നേരിടണം. എന്നിട്ട് ഇത് പോലെ ജയിലില്‍ കിടക്കുന്ന പാവങ്ങള്‍ക്ക്‌ വേണ്ടി ശബ്ദം ഉയര്‍ത്താനും പ്രതിഷേധിക്കാനും തയ്യാറാവുകയും ചെയ്യണം.

വിഎസിനെ പുകഴ്ത്തി മുസ്ലീംലീഗ് എം.എല്‍.എ

വിഎസിനെ പുകഴ്ത്തി മുസ്ലീംലീഗ് എം.എല്‍.എ കെ.എം ഷാജി. എല്ലാ കാര്യങ്ങള്‍ക്കും മുന്നിട്ടിറങ്ങുന്ന വി എസ് ചെറുപ്പക്കാരായ എം.എല്‍.എമാര്‍ക്ക് പാഠമാണ്. പാര്‍ട്ടി വേറെയാണെങ്കിലും വി എസ്സിന്റെ പോരാട്ട വീര്യത്തെ താന്‍ ബഹുമാനിക്കുന്നു. വി എസിന്റെ എല്ലാ നിലപാടുകളും തെറ്റല്ല എന്നും വിശ്വസിക്കുന്ന പോളിസിക്ക് വേണ്ടിയാണ് വി എസ് പോരാടുന്നതെന്നും കെ എം ഷാജി എംഎല്‍എ വടകരയില്‍ പറഞ്ഞു.

ഇത് കുഞ്ഞാലിക്കുട്ടിക്ക് ഇട്ടുള്ള കൊട്ടാണ് 

ഐസ്ക്രീം കേസില്‍ കുഞ്ഞാപ്പയെ വിടാതെ പിന്തുടരുന്നതില്‍ തനിക്കുള്ള സന്തോഷം പങ്കുവെച്ചതാണ് ഷാജി. അതാണ് എല്ലാ നിലപാടുകളും തെറ്റല്ല എന്നു പറഞ്ഞത് 

ഷാജിക്ക് കുഞ്ഞുങ്ങളുടെ മനസ്സാണ്. ഇങ്ങനെ മനസ്സിലുള്ള സന്തോഷം മൈക് കിട്ടിയാല്‍ വിളിച്ച് പറഞ്ഞുകളയും

link

Related Posts Plugin for WordPress, Blogger...