Search the blog

Custom Search

സങ്കിയുടെ വര്‍ഗീയത ബിരിയാണിയോടും ???


posted by Ashkar Tholicodu


തിരുവനന്തപുരത്തു ആരൊ ബിരിയാണി കഴിചു മരിച്ചു എന്ന വാർത്ത കെട്ടപ്പോഴെ സംഘികൾ മനസ്സിലുള്ള വർഗ്ഗീയതയുമായി ഫെസ്‌ ബുക്കിൽ പ്രത്യക്ഷപെട്ടു തുടങ്ങി.

ബിരിയാണി ഒരു മതത്തിനു മാത്രം സംവരണം ചെയ്ത ഭക്ഷണമല്ല.

രാവിലെ മുതൽ ഗോ മാതാവിനെ സംരക്ഷിക്കണം എന്നു അലമുറയിറ്റുന്ന സംഘികൾ ഹോട്ടലിൽ കയറിയാൽ ഓർഡർ ചെയ്യുക " ഒരു ബീഫ്‌ ബിരിയാണി " വരട്ടെ എന്നാണു



വ്യത്യസ്തന്‍ : 


(അടുത്ത ജിഹാദ്‌ : ബിരിയാണി ജിഹാദ്‌ )

ഇത് സങ്കികളുടെ സ്ഥിരം പരിപാടി ആണ്. ആര് ജനിച്ചാലും മരിച്ചാലും സങ്കികള്‍ക്ക് അത് ഒരു വര്‍ഗീയമാക്കി മാറ്റിയില്ല എങ്കില്‍ അന്ന് ഉറക്കം വരില്ല. അത് അവരുടെ മനസ്സിലെ R.S.S എന്ന മാരകമായ വിഷത്തിന്റെ പ്രതിഫലനം ആണ്. ശാഘയില്‍ പോയിട്ട് നേതാക്കന്മാര്‍ ഒതിക്കൊടുക്കുന്ന വര്‍ഗീയത തലയ്ക്കു പിടിച്ചു അത് കണ്ടതിലോക്കെ അപ്ലൈ ചെയ്യാനുള്ള ആവേശം രാഷ്ട്ര സേവനത്തിന്‍റെ കാര്യത്തില്‍ കാണിച്ചു എങ്കില്‍ എത്ര നന്നായേനെ... പേര് രാഷ്ട്ര്യീയ സ്വയം സേവക്‌ എന്നത് പോലെ തന്നെ സ്വയം ഇങ്ങനെ സേവിച്ചു സ്മൃതി അടയുകയാണ് ഇവരുടെ ലക്‌ഷ്യം. ഹിന്ദുവിനെയും മുസ്ലിമിനെയും തമ്മിലടിപ്പിക്കാന്‍ പലപ്പോഴായി ഇവര്‍ ചെയ്ത കാര്യങ്ങള്‍ ഇവരുടെ മനസ്സിലെ വിഷം ഇടയ്ക്കിടെ പുറന്തള്ളുന്നതിന്റെ ഫലമായാണ്. ഇനിയെങ്കിലും ഇതുപോലെ ഉള്ള കൂതറ പോസ്റ്റുകള്‍ ഇറക്കുനതിനു മുന്‍പ്‌ " നല്ല രണ്ടു ബീഫ്‌ ബിരിയാണി അടിച്ചു വയറു നിറക്കാതെ " മനുഷ്യന് വേണ്ടി ചിന്തിച്ചു പഠിച്ചു വല്ലതും ചെയ്യാന്‍ നോക്ക്..... 

മരിച്ചവരെ ... അത് ആരുമായി കൊള്ളട്ടെ ഇങ്ങനെ അപമാനിക്കരുത് : അപേക്ഷയാണ്.

വാര്‍ത്താ ചാനലുകള്‍ക്കും സെന്‍സര്‍ നിര്‍ബന്ധമാക്കേണ്ടി വരുന്ന കാലം - കഷ്ടം തന്നെ !!!

posted by Edasserikkaaran Jamal Perunthalloor

ഇതൊരു പിതാവിന്‍റെ ആശങ്ക !!!!



ഇന്നു വൈകുന്നേരം വീട്ടിലേക്ക് ഫോണ്‍ വിളിച്ചുഭാര്യയോടു കുശലാന്യേഷണങ്ങൾക്ക് ശേഷം ഞാൻ അവളോട്‌ ചോദിച്ചു .

മുത്തുട്ടി എവിടെ ? (ഷമീമുദ്ധീൻ എന്നു പേരുള്ള എന്റെ നാല് വയസ്സുകാരനായ മോൻ)
'അവൻ ടി വി കാണുന്നു' അവളുടെ മറുപടി .
അവനു ഫോണ്‍ ഒന്ന് കൊടുക്ക്‌ എന്നു പറഞ്ഞപ്പോൾ ഭാര്യ അവനു ഫോണ്‍ കൊടുത്തു .
സ്കൂളിലെ വിശേഷം ചോദിച്ചതിനുശേഷം ഞാൻ അവനോടു ചോദിച്ചു നിനക്ക് പഠിക്കാനില്ലെ?
അവൻ പറയുകയാ G K കൂടുതൽ അറിയാൻ മിസ്സ്‌ പറഞ്ഞു വാർത്തകൾ കാണാൻ,ഞാൻ വാർത്ത കാണുകയായിരുന്നു .


ഞാനാകെ വിമ്ബ്രഞ്ചിതനായിപ്പോയി,ഞാൻ ചോദിച്ചു ഹും വാർത്ത കണ്ടില്ലേ ഇനീ പോയിരുന്നു പഠിക്കു .
അപ്പോളാ അവന് ഒരു സംശയം 'ഉപ്പച്ചി ഈ മുഖ്യമന്ത്രി ആരാണ് ?
ഞാൻ : ഉമ്മൻചാണ്ടി
മോൻ :അതല്ല ഉപ്പച്ചി ഈ ഉമ്മൻചാണ്ടി ആരാണ് ?
ഞാൻ :കേരളത്തിന്റെ മുഖ്യമന്ത്രി
മോൻ :അപ്പൊ സരിത ആന്റിയോ ?
ഞാൻ :ങേ ... സരിത ആന്റിയോ ,അതാരാ ?
മോൻ :ഞാൻ കണ്ട വാർത്തയിൽ കൂടുതലും പറഞ്ഞ പേരുകൾ ഈ രണ്ടു പേരും ആയിരുന്നു,നാളെ വാർത്ത കണ്ട വിവരം എനിക്ക് G K യുടെ മിസ്സിനോട് പറയാനാ ,
ഞാൻ : നമ്മുടെ മുഖ്യമന്ത്രിയുടെ പിണക്കത്തിലുള്ള അമ്മായിയുടെ മോളാണ് സരിത ആന്റി .എന്നു ഞാൻ കള്ളം പറഞ്ഞു ഉമ്മാക്ക് ഫോണ്‍ കൊടുക്കാൻ പറഞ്ഞു .


എന്നിട്ട് ഞാൻ അവളോട്‌ പറഞ്ഞു ഒരിക്കലും വീട്ടിൽ കുട്ടികളുന്ടാകുമ്പോൾ വാർത്ത വെക്കരുത് ..!
അവന്റെ മിസ്സിനോട് നീ വിളിച്ചുപറയണം ഈ സമയത്ത് പിള്ളേരെകൊണ്ട് വാർത്ത കേൾപ്പിക്കാൻ പറയരുതെന്ന് .
കാരണം കുട്ടികൾക്ക് G K യല്ല വാർത്തയിൽ നിന്നും കിട്ടുക ബയോളജിയാകും .
ശരിയാ എന്നും പറഞ്ഞു അവൾ ടി വി ഓഫ് ചെയ്തു മോനെ റൂമിലേക്ക്‌ പറഞ്ഞയച്ചു .

                  


# വന്നു വന്നു വാർത്തപൊലും പതിനെട്ടുവയസ്സിനുശേഷം കേള്കേണ്ട ഗതികേടായി കുട്ടികൾക്ക്

link

Related Posts Plugin for WordPress, Blogger...