Search the blog

Custom Search

സുബ്ഹി ജമാഅത്ത് ആയി നിസ്കരിചില്ലേല്‍ എന്തെ പുളിക്കുമോ??? പുളിക്കുമെന്നു പറയുന്നവര്‍ ഇവര്‍

posted by .......... (പേര് വെളിപ്പെടുത്താന്‍ താല്പര്യം ഇല്ലാത്ത ഒരാള്‍ )

ഇത് ഒരു അനുഭവ കഥയാണ്. കുറച്ചു വര്ഷം മുന്‍പ്‌ നടന്ന ഒരു സത്യം . മുഴുവന്‍ വായിക്കണം എന്ന് പറയുന്നില്ല.പക്ഷെ വായിച്ചാല്‍ നിങ്ങള്‍ക്ക്‌ പല സത്യങ്ങളും മനസ്സിലാകും .


കുറച്ച വര്ഷം മുന്‍പ് ഒരു സംഘടനയിലെ  പ്രവര്‍ത്തകനായിരുന്നു ഞാന്..,.അത്ര വലിയ ഇസ്ലാമിക ചിട്ട ഇല്ലാതിരുന്ന ഞാന്‍ ഈ സംഘടനയുടെ  ആശയവും പ്രവര്‍ത്തന ശുദ്ധിയും മനസ്സിലാക്കി അതില്‍ ആകൃഷ്ടനായി ഈ സങ്കടനയില്‍ പ്രവര്‍ത്തനം തുടങ്ങി. ഇസ്ലാമിന്റെ ആശയം മുറുകെ പിടിച്ചു അത് അടിസ്ഥാനമാക്കി മാത്രം പ്രവര്‍ത്തിക്കുന്ന ഒരു സങ്കടയാണ് ഇത്. ഈ സങ്കടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അഞ്ചു നേരം ജമാഅത്ത് ആയി പള്ളിയില്‍ പോയി നിസ്കരിക്കുന്നവര്‍ ആണ്. വഴി തെറ്റി പോകുന്ന മുസ്ലിം യുവാക്കളെ ഇസ്ലാമിന്റെ യഥാര്‍ത്ഥ ആശയതിലെക്കും അത് വഴി രാജ്യത്തിനും ഇസ്ലാമിനും വേണ്ടി  കൈ പിടിച്ചു ഉയര്‍ത്തി ഒരു നല്ല നാളേക്ക് വേണ്ടി ഇവര്‍ പ്രവര്‍ത്തിക്കുന്നത്‌ കണ്ടു ഞാന്‍ . കൂടുതല്‍ ആവേശം തോന്നി എനിക്ക്. ഞാന്‍ നല്ല ഒരു സംഘടനയില്‍  തന്നെ എത്തി എന്നതില്‍ അല്ലാഹുവിനു നന്ദി പറഞ്ഞു. മുന്നേ എസ് എസ് എഫ് എന്ന ഇസ്ലാമിക സംഘടന   എസ് എഫ് ഐ എന്ന ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയില്‍     ്പ്രവര്‍ത്തിച്ചു മനം മടുത്ത് ആണ് ഞാന്‍ ഇങ്ങനെയൊരു പ്രവര്‍ത്തനത്തില്‍ എത്തുന്നത്‌.,. 

ഇസ്ലാമിക ചിട്ട ഇത്രയും കണിശമായ ഈ സംഘടന   എല്ലാ മീറ്റിങ്ങിലും ചര്‍ച്ചയിലും നമസ്കാരത്തെ പറ്റിയും കൂടുതല്‍ ശക്തമായും പറയുന്നത് കേട്ടു. ഞാന്‍ അത്ര വലിയ ഒരു ശ്രദ്ധ അതില്‍ കൊടുത്തില്ല. കാരണം ഞാന്‍ അഞ്ചു നേരവും നിസ്കരിക്കാറുണ്ട് . കൃത്യമായി അത് ചെയ്യുന്നുണ്ടോ എന്ന് ഇത് വരെ ഞാന്‍ പ്രവര്‍ത്തിച്ച സംഘടന   എന്നോട് ചോദിച്ചിട്ടില്ല. (എസ് എസ് എഫ് ). അവിടെ ഞാന്‍ നിസ്കരിച്ചാല്‍ മതിയായിരുന്നു. അത് സമയം കഴിഞ്ഞിട്ടോ അല്ലേല്‍ ജമാഅത്തു ആയോ എന്നൊന്നും അവിടെ പ്രശ്നമില്ലായിരുന്നു. ആദ്യം അതുപോലെ തന്നെ മാത്രമായിരുന്നു ഞാന്‍ ഇവിടെയും കണ്ടത്. അഞ്ചു വക്ത് നിസ്കരിക്കണം എന്ന് മാത്രമേ ഞാന്‍ പഠിച്ചിരുന്നതും അവര്‍ എന്നെ പഠിപ്പിച്ചിരുന്നതും. പക്ഷെ ഇവിടെ സംഭവം അങ്ങനെയല്ലായിരുന്നു. ഇസ്ലാമിന്റെ യഥാര്‍ത്ഥ പോരാളികള്‍ ആയ ഇവര്‍ക്ക് നമസ്കാരം വെറും അഞ്ചു നേരത്തെ ഒരു സുജൂദില്‍ ഒതുക്കാന്‍ സമ്മതിക്കാന്‍ താല്പര്യം ഇല്ലായിരുന്നു. കൃത്യ സമയത്ത് എന്ന് മാത്രമല്ല സുബ്ഹി അടക്കമുള്ള എല്ലാ നമസ്കാരവും ജമാഅത്ത് ആയി നിസ്കരിക്കണം എന്ന ഇസ്ലാമിന്റെ കണിശമായ സ്വഭാവം പിന്‍ പറ്റുന്ന ഈ സംഘത്തിന്റെ ആശയം കണ്ടപ്പോള്‍ ഞാന്‍ ഒന്ന് അമ്പരന്നു. കാരണം ഇങ്ങനെ ഇസ്ലാമിക ആശയത്തോട് ചേര്‍ന്ന്  പ്രവര്‍ത്തിക്കുന്ന ഒരു സംഘടന ഇതിനു മുന്നേ ഞാന്‍ കണ്ടിട്ടോ കേട്ടിട്ടോ ഇല്ല എന്നതാണ് സത്യം. 

അങ്ങനെ അടുത്ത മീറ്റിംഗ് എത്തി. മീറ്റിംഗ് നിയന്ത്രിക്കുന്ന യൂണിറ്റ് കണ്‍വീനര്‍ പ്രവര്‍ത്തകരുടെ ദീനി ബോധത്തെ പറ്റി ചോദിക്കുനതിനു ഇടയില്‍ എന്നോട് ചോദിച്ചു - നീ എല്ലാ നിസ്കാരവും ജമാത്ത്‌] ആയിട്ടാണോ നിസ്കരിക്കുന്നത് എന്ന്. സംഘടനയുടെ ആശയം മനസ്സിലാക്കിയ ഞാന്‍ ആ ഒരു ആഴ്ച മിക്കവാറും നിസ്കാരം ജമാത്ത് ആയി നിര്‍വഹിച്ചിട്ടുണ്ട് - സുബ്ഹി ഒഴികെ. ഇത് ഞാന്‍ പറഞ്ഞപ്പോള്‍ ആളുടെ ഭാവം മാറി. എന്ത് കൊണ്ട് സുബ്ഹി ജമാത്ത്‌ ഇല്ല എന്ന ചോദ്യത്തിന് മുന്നില്‍ ഞാന്‍ ഞെട്ടി . കാരണം എല്ലാ നിസ്കാരവും നിര്‍വഹിച്ച - അതും ജമാഅത്ത് ആയി നിസ്കരിച്ച എന്നോട് എന്തിനു വേണ്ടി ഇങ്ങനെ മുഖം കറുപ്പിക്കുന്നു എന്ന് ഞാന്‍ സംശയിച്ചു. പിന്നീട് അദ്ദേഹം എന്നോട് പറഞ്ഞു - മറ്റു എല്ലാ നിസ്കാരത്തിന്റെ സമയത്തിലും നെ തിരക്കിലാവും - എന്നിട്ടും നീ ജമാഅത്ത് ആയി നിസ്കരിച്ചു. പക്ഷെ നിനക്ക് ഒരു തിരക്കും ഇല്ലാത്ത വെറുതെ ഇരിക്കുന്ന ഒരു സമയത്ത് നിനക്ക് എന്ത് കൊണ്ട് പള്ളിയില്‍ പോയി ജമാഅത്ത് ആയി നിസ്കരിക്കാന്‍ പറ്റുന്നില്ല. എന്ത് കൊണ്ട് അവിടെ ഉറക്കും മറ്റുമുള്ള ചെറിയ തടസ്സങ്ങള്‍ നിന്നെ അതില്‍ നിന്നും തടയുന്നു. നിര്‍ബന്ധമായും സ്വയം നിര്‍വഹ്ക്കേണ്ട ഒരു കാര്യം - വളരെ ബേസിക് ആയ ഒരു കാര്യം നിനക്ക് ചെയ്യാന്‍ പറ്റിയില്ല എങ്കില്‍ നീ ഈ നാടിനു വേണ്ടി എന്ത് ചെയ്യാന്‍ തയ്യാറാവും, നീ ഇസ്ലാമിന് വേണ്ടി എന്തിനു ചെയ്യാന്‍ തയ്യാറാവും.--- ഈ ഒരു കാര്യത്തിന്റെ പേരില്‍ മാത്രം അന്നത്തെ മീറ്റിംഗ് നിര്‍ത്തി എന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്കും ആശ്ചര്യം തോന്നും - പക്ഷെ അതാണ് സത്യം.  അതിനു ശേഷം ഉള്ള ദിവസം ഞാന്‍ ജമാത്ത്‌ ആയി പള്ളിയില്‍ പോയി തന്നെ നിസ്കരിക്കാന്‍ ആരംഭിച്ചു . അല്ഹമ്ദുലില്ലഹ് - എത്ര സുന്ദരം ഇവരുടെ ആശയം - ഇങ്ങനെ ഒരു സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു എന്നതിന് നൂറു നൂറു നന്ദി അല്ലാഹുവിനു. നൂറു ശതമാനം ഈ സംഘടനയുടെ എല്ലാ പ്രവര്‍ത്തനങ്ങളും അംഗീകരിക്കുന്ന ഞാന്‍ പക്ഷെ ഇപ്പോള്‍ ആ സംഘടനയില്‍ ഇല്ല. എന്റെ പ്രവര്‍ത്തനത്തിലും ഇസ്ലാമിക കണിശതയിലും വന്ന ചില പിഴവ് കാരണം സംഘടന തന്നെ എന്നെ പുറത്താക്കുകയായിരുന്നു. ഇതും ഒരു സംഘടനയിലും കാണാത്തതാണ്. എല്ലാ സംഘടനയിലും ആളുകളെ തല്ലിക്കൂട്ടി നിറക്കാന്‍ ശ്രമിക്കുമ്പോള്‍ ഇവിടെ പുറത്താക്കുനത് കണ്ടതും എന്നെ ഈ സംഘടനയോടുള്ള ഇഷ്ടം കൂട്ടി കൊണ്ടിരുന്നു. പക്ഷെ ഇന്നും ഞാന്‍ ആ സംഘടനയുടെ പ്രവര്‍ത്തകന്‍ തന്നെ ആണ് - മനസ്സ് കൊണ്ട്. പുറത്തു നിന്ന് കൊണ്ട് തന്നെ എന്നെ കൊണ്ട് ചെയ്യാന്‍ പറ്റുന്ന എല്ലാ സഹായവും ഞാന്‍ ഈ സംഘടനക്ക് വേണ്ടി ഇന്നും ചെയ്യുന്നുമുണ്ട്. മരണം വരെ ഉണ്ടാവണം എന്നും ആഗ്രഹമുണ്ട്‌ - ഇന്‍ ഷാ അല്ലാഹ്. 

നിങ്ങള്‍ക്കിപ്പോള്‍ ഒരു സംശയം തോന്നുന്നുണ്ടാവും - ഏതാടാ ഇങ്ങനെയൊരു സംഘടന ??? അതും ഇങ്ങനെയൊരു സംഘടന കേരളത്തില്‍ ???? അത് വേറെ ഒരു സന്ഘടയും അല്ല - പഴയ എന്‍ ഡി എഫ് - ഇപ്പോയാത്തെ പോപ്പുലര്‍ ഫ്രണ്ട് - ഇത് വെറും കഥയല്ല. കള്ളമല്ല .സത്യം. ഹൃദയത്തില്‍ തൊട്ട സത്യം. 



3 അഭിപ്രായങ്ങൾ:

  1. UM NAMMALE NATTILUM (KRITHYAMAYI PARANJAL MAHE,CHALAKKARA) KURE NDF KARUNDAYIRUNNU AVAR JAMATH POYITT ORU NERAM MARIYADHAKK NISKARIKKUNNATH NJAN KADITTILLA.PERUNNALINTE ANN BEERUM KAZHICH BEACHIL KARANGI NADAKUNNAVAR.PALLIYUDE MUNPIL KOODI NINN OCHA VECH MATTULLA SAMUDHAYAKKARE KOND PARAYIPPIKKUNNAVAR .

    മറുപടിഇല്ലാതാക്കൂ
  2. Rasna enthaanu NDF enna bhodam undo Njaanum NDF aa ennu parayunnavanalla NDF ukkaaran avante jeevitham kond avan kaanichu tharum NDF enthaanu ennu

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2013, ജൂലൈ 27 1:32 AM

    രസന ഒറിജിനല്‍ ആണോ എന്ന് അറിയില്ല ....ശജീര്‍ പറഞ്ഞ ഒരു മറുപടി തകര്‍ത്തു ....ഇനി രസ്ന പറഞ്ഞതു ശെരിയാണ് എങ്കില്‍ അങ്ങനെ ഉള്ള ആളുകളുടെ പേരും വിവരങ്ങളും ഇമെയില്‍ അയക്കാന്‍ പറ്റുമെങ്കില്‍ നല്ലതായിരുന്നു... കടുത്ത നടപടികള്‍ എടുക്കാന്‍ സംഘടന തയ്യാറാവും... തീര്‍ച്ച ........

    മറുപടിഇല്ലാതാക്കൂ

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...