Search the blog

Custom Search

നബി (സ്വ) യുടെ തലയില്‍ കച്ചറ വലിച്ചെറിഞ്ഞ ജൂത പെണ്‍കുട്ടിയുടെ കഥ - ഒരു കെട്ടുകഥയോ ???

നബി(സ്വ ) യുടെ പേരില്‍ കള്ളക്കഥ പടച്ചു വിടുന്നവര്‍ക്കുള്ള ശിക്ഷ എന്ത് ?
posted by Sawadca Jeelani
നബി (സ) പള്ളിയില്‍ പോകുമ്പോള്‍ ഒരു ജൂത പെണ്‍കുട്ടി നബിയെ സ്ഥിരമായി ചെളി വാരിയെറിയാറുണ്‌ടായിരുന്നുവെന്നും ഒരു ദിവസം ആ പെണ്‍കുട്ടിയെ കാണാതിരുന്നപ്പോള്‍ നബി (സ) അവളെ കുറിച്ചന്വേഷിക്കുകയും അവള്‍ രോഗിയാണെന്നറിയുകയും അങ്ങനെ അവളെ സന്ദര്‍ശിക്കുകയും ചെയതെന്നും അങ്ങനെ ആ പെണ്‍കുട്ടി നബിയുടെ ഈ സന്ദര്‍ശനം കാരണം ഇസ്ലാമായെന്നും ഒരു കഥ കേള്‍ക്കാറുണ്‌ട്‌. അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ലെന്നും ഇതൊരു കെട്ടു കഥയാണെന്നും വേറെ ചിലരും പറയുന്നു.
ഈസംഭവം നടന്നത്‌ മക്കയിലാണോ അതോ മദീനയിലോ. മക്കിയിലാണെങ്കില്‍ അവിടെ ജൂതന്‍മാരില്ലായിരുന്നല്ലോ. മദീനയിലാണെങ്കില്‍ പള്ളിയുടെ ചുമരും നബി(സ)യുടെ വീടിന്റെ ചുമരും ഒന്നായിരുന്നു. അപ്പോള്‍ പള്ളിയിലേക്ക്‌ പോകുന്ന വഴി എറിയാനും സാധ്യതയില്ല. എനി അഥവാ നബി(സ)യെ ഈ പെണ്‍കുട്ടി എറിഞ്ഞിരുന്നത്‌ പള്ളിയിലേക്ക്‌ പോകുമ്പോഴല്ല, വേറെ എങ്ങോട്ടോ പോകുമ്പോഴായിരുന്നുവെന്ന്‌ സങ്കല്‍പ്പിക്കുക. നബിയെ അങ്ങെയറ്റം സ്‌നേഹിക്കുന്ന സഹാബിമാര്‍ ഇതു കണ്‌ട്‌ കയ്യും കെട്ടി നോക്കിനില്‍ക്കുമെന്ന്‌ കരുതാമോ.
ഇത്തരം ചോദ്യങ്ങളുടെ ഉത്തരം നമ്മെ എത്തിക്കുന്നത്‌ ഇതൊരു കെട്ടുകഥയാണ്‌ എന്ന നിഗമനത്തിലേക്കാണ്‌.

എന്നാല്‍ ഈ കഥ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്‌ട്‌. നാട്ടിലെ പള്ളി മിമ്പറുകളിലും പ്രഭാഷണങ്ങളിലും മാത്രമല്ല ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്നിനെപോലുള്ള പണ്‌ഢിതന്‍മാര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ വരെ ഈ സംഭവം എഴുതിയിട്ടുണ്‌ട്‌. പ്രവാചക ജീവിതത്തിലെ നൂറ്റിപ്പതിനൊന്ന്‌ മഹദ്‌ സംഭവങ്ങള്‍ അദ്ദേഹത്തിന്റെ പുസ്‌തകം ഒരൂ ഉദാഹരണം മാത്രം.

അതിനാല്‍ ഈ കുറിപ്പ്‌ വായിക്കുന്ന ഇന്റര്‍നെറ്റ്‌ ആലിമുകള്‍ ഒരു മറുപടി അയക്കുക. ഈ കഥയുടെ സോഴ്‌സ്‌ ഒന്നു കണ്‌ടുപിടിച്ച്‌ അയച്ചുതരാമോ..

*ഒരു സത്യാന്വേഷി.*

ഈ വീഡിയോ കണ്ടാല്‍ അല്പം കൂടി കാര്യം മനസിലാവും : 

8 അഭിപ്രായങ്ങൾ:

  1. ഇസ്‌ലാം വ്യാപകമായി പ്രജരിക്കുന്നതിന്‍ മുംബ് നടന്ന കാര്യമാണിത് മദീന പള്ളിയോട് ചേര്‍ന്ന വീട് ഇസ്‌ലാം കൂടുതല്‍ ശക്തി പ്പെട്ടതിനു ശേഷം ഉണ്ടായതാകാം പിന്നെ മക്കയില്‍ ജൂതന്‍ മാര്‍ ഇല്ല യന്ന്‍ പറഞ്ഞാല്‍ അത് ശരിയല്ല ഇസ്ലാമിന്‍റെ തുടക്കത്തില്‍ അവിടെ മുസ്ലിംങ്ങള്‍ ഇല്ല യന്ന്‍ പറയാം പിന്നെ ഉണ്ടായിരുന്നതോ ജൂതന്മാരും ക്രിസ്ത്യാനികളും ആയിരുന്നു പിന്നെ റസൂലിന്റെറ അനുയായികള്‍ പ്രതികരിച്ചില്ല യന്നത് ചരിത്രം പഠിക്കണം റസൂ ലിന്നു ഏറ്റവും കൂടുതല്‍ പീഡനം ഏറ്റുവങ്ങേണ്ടി വന്നത് റസൂലില്‍ സ്വ കുടുംബമായ ഖുരയ്ഷി കുടുംബത്തില്‍ നിന്നാന്‍ പോലും അവര്‍ പോലും ദ്രോഹിക്കുമ്പോള്‍ എവിടുന്നാണ് അനുയായികള്‍ പ്രതിരോധിക്കുക ഇത്തരം അക്രമങ്ങള്‍ നടന്നത് രസൂളിന്നു വിരളിലെന്നാവുന്ന അനുയായികള്‍ ഉള്ള സമയങ്ങളിലാണ് പ്രഥമ യുദ്ധം നടക്കുമ്പോള്‍ വെറും മുന്നൂറ്റി പതിമൂന്നു പേരാണ് അണിനിരന്നത് ചരിത്രംപഠിക്കാതെ യുക്തി സഹാമായി വളച്ചൊടിക്കുന്നത് മാന്യന്‍ മാര്‍ക്ക്‌ ചേര്‍ന്ന പണിയല്ല ഈ കാര്യങ്ങള്‍ അറിയാന്‍ ഒരു പന്ധിതന്‍ വനമെന്നും ഇല്ല

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Yukthiyekkalum islaaminu aavashyam thelivukal aanu...undo thaankalude kayyil theliv...illenkil mindaruth...theliv hajarakan pattumo enna lekhakan chodichath...alkathe thaangalude nigamanangal alla.... yukthiye ethirkunna ningal nigamanangal mathrame parayunullu...theliv evide...theliv samarpikku ennit sarga sagaram samsarikku....

      ഇല്ലാതാക്കൂ
    2. സര്‍ഗ സാഗരം തെളിവ്‌ തപ്പുകയാണ്.....തപ്പോട് തപ്പ്‌... ,... തപ്പട്ടെ...അല്ലെ!!!

      ഇല്ലാതാക്കൂ
    3. ningalku thelivu ithinte mathram madhiyo? allengil ithupole orupadu kadhayundu ellathinteyum venamo

      ഇല്ലാതാക്കൂ
  2. Pakshe ippoyum manasilakathathum thaankal parayathathum oru karyamanu...theliv evide..ethu hadees enthu theliv...thelivilla enkil athu sweekaryam aavilla...pandithanamavam ennilla pakshe muslim aaya mathi..thettanel ethirkuka..athu oru muslim cheythaalum..illatha kathakal palathum und pracharanathil...

    മറുപടിഇല്ലാതാക്കൂ
  3. സര്ഗ്ഗ സാഗരം,
    ഇതൊരു കെട്ടുകഥയാണ്. അങ്ങനെയൊരു ജൂതപ്പെണ്കുട്ടിയില്ല. ഇസ്ലാമിക ചിരത്രത്തില് അത്തരം ഒരു സംഭവമില്ല. ഉണ്ടെങ്കില് അത് എവിടെ എന്ന് കാണിച്ചു തരണം. മക്കയില് ജൂതന്മാര് ഉണ്ടായിരുന്നുവെങ്കിലും അവരുടെ ശല്യമില്ലായിരുന്നു. മദീന പള്ളിയോട് ചേര്‍ന്ന വീട് ഇസ്‌ലാം കൂടുതല്‍ ശക്തി പ്പെട്ടതിനു ശേഷം ഉണ്ടായതാകാം എന്നത് താങ്കളുടെ നിഗമനം മാത്രമാണ്.തുടക്കം മുതലേ നബിയുടെ വീടു പള്ളിയോടു ചേര്ന്നായിരുന്നു. ജൂതപ്പെണ്കുട്ടി ചെളി വാരിയെറിഞ്ഞ കഥ കെട്ടു കഥയാണ്. അതു ഏതു ഗ്രന്ഥത്തിലാണ് ഉള്ളതെന്ന് ശൈഖ് മുഹമ്മതല്ല, അയാളുടെ വലിയ ശൈഖ് വിചാരിച്ചാലും പറയാന് കഴിയില്ല.

    മറുപടിഇല്ലാതാക്കൂ
  4. സര്‍ഗ്ഗ സാഗരം - താന്കള്‍ താങ്കളുടെ പണ്ടിതന്മാരോട് ചോദിച്ചിട്ട് മാത്രം മറുപടി പറയുക.. അവര്‍ പടച്ചു വിട്ട ഗുണ്ട് കഥകള്‍ അല്ലെ ഇതൊക്കെ... നബി (സ്വ )പേരില്‍ ഇങ്ങനെ ഇല്ലാ കഥ പറഞ്ഞു നടക്കാന്‍ അനുവദിക്കില്ല മുസ്ലിം സമൂഹം.. പൌരോഹിത്യം ഇസ്ലാമില്‍ ഇല്ല.. നബി ഇവിടെ ജനങ്ങള്‍ക്ക്‌ വേണ്ടി ഇട്ടു പോയ രണ്ടു കാര്യങ്ങള്‍ ഉണ്ട്... ഒന്ന് ഖുറാനും രണ്ടു നബിചര്യയും .. ഇത് രണ്ടും മുറുകെ പിടിക്കുന്നവര്‍ ആണ് ഇപ്പോയുള്ള മുസ്ലിം... തെളിവ്‌ കൊണ്ട് വന്നിട്ട് നമുക്ക്‌ ചര്‍ച്ച ആവാം... അടുത്ത ഒരു നുണക്കഥ കൂടി നിങ്ങള്‍ ഉണ്ടാക്കി വിട്ടിടുണ്ട് ... അതിന്റെ സത്യാവസ്ഥ മനസ്സിലാകിയ ശേഷം ലേഖനം എഴുതാനുള്ള ശ്രമത്തിലാണ്...

    മറുപടിഇല്ലാതാക്കൂ

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...