Search the blog

Custom Search

യേശുവിനെ ഒറ്റിക്കൊടുത്തവനും സ്വർഗ്ഗത്തിൽ..!


posted by Beemapally Beemapallyblog



ഒരു പ്രവാചകന്‍ ദൈവത്തിന്റെ നിർദ്ദേശപ്രകാരമാണോ സംസാരിക്കുന്നത് എന്ന് അറിയുവാനുള്ള മാനദണ്ഡമായി ബൈബിൾ‍ പറയുന്നത് ആ പ്രാവാചകന്റെ പ്രവചനങ്ങളുടെ പൂർ‍ത്തീകരണമാണ്. ആവർ‍ത്തന പുസ്തകം പറയുന്നത് കാണൂക.



'ഒരു പ്രവാചകന്‍ കര്‍ത്താവിന്റെ നാമത്തില്‍ സംസാരിച്ചിട്ട് ആ വചനം യാഥാര്‍ഥ്യമാകാതിരിക്കുകയോ സംഭവിക്കാതിരിക്കുകയോ ചെയ്താൽ ആ വചനം
കർ‍ത്താവ് അരുൾ‍ ചെയ്തിട്ടുള്ളതല്ല. പ്രവാചകൻ‍ അത് തോന്ന്യാസമായി
പറഞ്ഞതാണ്. നീ അയാളെ ഭയപ്പെടേണ്ടതില്ല' (ബൈബിൾ -ആവർ‍ത്തനം 18:22).

പ്രവാചകന്മാരെ തിരിച്ചറിയുന്നതിന് ബൈബിളിൽ നിർദ്ദേശിക്കപ്പെട്ട ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ‍ഇന്ന് നിലനിൽക്കുന്ന ബൈബിൾ‍ പരിശോധനയ്ക്ക് വിധേയമാക്കിയാൽ ‍പ്രവാചകന്മാരുടേതല്ലാത്ത വചനങ്ങൾ‍ അവരിൽ ആരോപിക്കപ്പെട്ടിട്ടുണ്ടോയെന്ന് മനസ്സിലാക്കാന്‍ കഴിയും. 

ബൈബിൾ‍ പുതിയ നിയമത്തിൽ‍ യേശുവിന്റേതായി ഉദ്ധരിക്കപ്പെട്ടിട്ടുള്ള പല പ്രവചനങ്ങളും പൂർ‍ത്തീകരിക്കപ്പെട്ടിട്ടില്ലെന്ന് സൂക്ഷ്മ വിശകലനത്തില്‍ നിന്ന്
ആര്‍ക്കും ബോധ്യമാകും. യേശുവിന്റേതായി മത്തായി ഉദ്ധരിക്കുന്ന ഒരു പ്രവചനം നോക്കുക.

'സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു. യുഗസമാപ്തിയിലെ പുനർ‍ജീവിതത്തിൽ,
മനുഷ്യപുത്രൻ‍ തന്റെ സിംഹാസനത്തിൽ‍ ഉപവിഷ്ടനാകുമ്പോൾ, എന്നെ അനുഗമിച്ച നിങ്ങൾ‍ ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളെ വിധിച്ചുകൊണ്ട്
പന്ത്രണ്ട് സിംഹാസനത്തില്‍ ഇരിക്കും' (മത്തായി 19:28)

യേശു ഈ പ്രവചനം നടത്തുന്നത് തന്റെ ശിഷ്യന്മാരായ അപ്പോസ്തലന്മാരെക്കുറിച്ചാണ്. ആരൊക്കെയാണ് ഈ പന്ത്രണ്ട് അപ്പോസ്തലന്മാര്‍? ബൈബിള്‍ തന്നെ പറയുയട്ടെ.

'ഒന്നാമൻ പത്രൊസ് എന്നു പേരുള്ള ശിമോൻ , അവന്റെ സഹോദരൻ അന്ത്രെയാസ്, സെബെദിയുടെ മകൻ യാക്കോബ്, അവന്റെ സഹോദരൻ യോഹന്നാൻ , ഫിലിപ്പൊസ്, ബർത്തൊലൊമായി, തോമസ്, ചുങ്കക്കാരൻ മത്തായി, അല്ഫായുടെ മകൻ യാക്കോബ്, തദ്ദായി, ശിമോൻ , യേശുവിനെ കാണിച്ചുകൊടുത്ത ഈസ്കര്യോത്താ യൂദാ' (മത്തായി10:2-4)

ഇവിടെ പറയുന്ന യേശുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരില്‍ ഒരാളാണ് അദ്ദേഹത്തെ ഒറ്റിക്കൊടുത്ത ഈ യൂദാസ്. മരണാനന്തര സ്വർ‍ഗീയ ജീവിതത്തിൽ‍ ഈ യൂദാസ് അടക്കമുള്ള പന്ത്രണ്ട് ശിഷ്യന്മാര്‍ ഇസ്രായേലിന്റെ പന്ത്രണ്ട്
ഗോത്രങ്ങളെവിധിച്ചുകൊണ്ട് പന്ത്രണ്ട് സിംഹാസനങ്ങളില്‍ ഇരിക്കുമെന്ന് യേശുപ്രവചിച്ചുവെന്നാണ് മത്തായി പറയുന്നത്.

ദൈവദാസനായ യേശുവിനെ ഒറ്റികൊടുക്കുക വഴി ദൈവകോപത്തിന് നിമിത്തമായവനായാണ് സുവിശേഷങ്ങളുടെ അവസാനഭാഗവും അപ്പോസ്തല പ്രവര്‍ത്തികളുമെല്ലാം യൂദാസിനെ പരിചയപ്പെടുത്തുന്നത്. 

അപ്പോസ്തല പ്രവർ‍ത്തികളിലെ ചില വരികള്‍ കാണൂ.

'അവൻ അനീതിയുടെ കൂലികൊണ്ടു ഒരു നിലം മേടിച്ചു തലകീഴായി വീണു നടുവെ പിളർന്നു അവന്റെ കുടലെല്ലാം തുറിച്ചുപോയി. സങ്കീർത്തനപുസ്തകത്തിൽ: “അവന്റെ വാസസ്ഥലം ശുന്യമായിപ്പോകട്ടെ; അതിൽ ആരും പാർക്കാതിരിക്കട്ടെ” എന്നും “അവന്റെ അദ്ധ്യക്ഷസ്ഥാനം മാറ്റൊരുത്തന്നു
ലഭിക്കട്ടെ” എന്നും എഴുതിയിരിക്കുന്നു'(അപ്പോസ്തല പ്രവർ‍ത്തികൾ 1-18,20)

യേശുപോലും തന്നെ ഒറ്റികൊടുത്തവരെക്കുറിച്ച് പറയുന്നത്
'മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവനാരോ, ഹാ അവനു ദുരിതം. ജനിക്കാതിരുന്നെങ്കില്‍ അവനു നന്നായിരുന്നു' (മത്തായി 26:24) എന്നാണ്.

സ്വന്തം ഗുരുവിനെ ഒറ്റികൊടുത്തുകൊണ്ട് ശാപഗ്രസ്ഥനായ യൂദാസ് പുനരുത്ഥാനനാളില്‍ ഇസ്രായീലിന്റെ ഒരു ഗോത്രത്തിന് ന്യായം വിധിച്ചുകൊണ്ട്
സ്വര്‍ഗ്ഗ സിംഹാസനത്തിലിരിക്കുമെന്നോ? ഈ വിഡ്ഢിത്തമാണ് ബൈബിൾ പറയുന്നത്. 

യേശുവിന്റെ കാലത്തുതന്നെ ഈ പ്രവചനം പൊളിഞ്ഞുവെന്നല്ലേ ഇതിനർ‍ത്ഥം.!

മനുഷ്യന്റെ കൈകടത്തലുകൾക്കു വിധേയമായിട്ടുള്ള ഇത്തരം മത ഗ്രന്ഥങ്ങൾ പ്രവാചക പ്രബോധനങ്ങളും ദൈവീക വചനങ്ങളും നേർമാർഗ്ഗം പഠിക്കുവാനായി മനുഷ്യർ എങ്ങിനെയാണ് ആശ്രയിക്കുക..? 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...