Search the blog

Custom Search

തലോടലില്‍ നിങ്ങള്‍ വഞ്ചിക്കപ്പെടാതിരിക്കുക - യാഥാര്‍ത്ഥ്യം മനസിലാക്കുക







___________________________________________

ഭരണാധികാരികള്‍ ഇങ്ങനെ തൊട്ടുതലോടി വലിയ വാഗ്ദാനങ്ങളും നല്‍കിപ്പോവും. പിഞ്ചുകുഞ്ഞുങ്ങള്‍ തണുപ്പില്‍ മരവിച്ച് മരിക്കുമ്പോള്‍ നിങ്ങളെപ്പോലുള്ളവര്‍ ഞങ്ങളുടെ ബക്കറ്റിലേക്കിട്ടു തന്ന നാണയത്തുട്ടുകള്‍ കൊണ്ട് കിട്ടുന്നത് വാങ്ങിക്കൊടുക്കുകയേ നിവൃത്തിയുള്ളു. ബാങ്കില്‍ പണം കെട്ടിപ്പൂട്ടിവച്ച് അടയിരിക്കുന്നവര്‍ അതിങ്ങ് വിട്ടുതന്നാല്‍ ഇവര്‍ക്കൊരു പുതപ്പ് കൂടുതല്‍ നല്‍കാന്‍ കഴിയും
----------------------------------------------------------------------
മുസഫര്‍നഗറില്‍ തണുപ്പ് നേരിടാന്‍ പോപുലര്‍ ഫ്രണ്ട് സഹായം

ന്യൂഡല്‍ഹി: മുസഫര്‍ നഗര്‍ അഭയാര്‍ഥി കാംപുകളിലെ ദുരിതം കൊടുംതണുപ്പില്‍ രൂക്ഷമായതോടെ പോപുലര്‍ ഫ്രണ്ട് നടത്തി വന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി കാംപുകളില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മൗലാന മുഹമ്മദ് ശദാബ് അറിയിച്ചു. അതിശൈത്യത്തില്‍ കാംപുകളിലെ നിരവധി കുട്ടികള്‍ മരിച്ചതായി റിപോര്‍ട്ടുണ്ടായിരുന്നു. 
കുട്ടികളുടെ മരണത്തിലേക്ക് നയിച്ച സാഹചര്യം പോപുലര്‍ ഫ്രണ്ട് വളണ്ടിയര്‍മാര്‍ വിലയിരുത്തിയതായി മുഹമ്മദ് ശദാബ് പറഞ്ഞു. പുതപ്പുകളും കാര്‍പെറ്റുകളും ഒരു മാസത്തേക്കാവശ്യമായ ബേബി ഫുഡും വളണ്ടിയര്‍മാര്‍ വിതരണം ചെയ്തു. ജോല, ലോയി, ഹുസയ്ന്‍പൂര്‍, ജോഗദിയ ഖേഡ, മലക്പൂര്‍, പാത്തെഡ്, റോതന്‍, സുനേതി എന്നവിടങ്ങളിലെ ഏറ്റവും ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ഇത്തരത്തിലുള്ള 300 കിറ്റുകള്‍ വിതരണം ചെയ്തു. മുസഫര്‍ നഗറിലെ അഭയാര്‍ഥികള്‍ക്ക് ഇത് മൂന്നാംതവണയാണ് പോപുലര്‍ ഫ്രണ്ട് ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്യുന്നത്. 
കൊടും തണുപ്പില്‍ കുട്ടികള്‍ മരിച്ചിട്ട് പോലും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് ശദാബ് പറഞ്ഞു. ടെന്റുകളിലുള്ള അഭയാര്‍ഥികളെ ഉടന്‍ കെട്ടിടങ്ങളിലേക്ക് മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ മരണങ്ങള്‍ക്ക് ഉത്തരവാദി സര്‍ക്കാരായിരിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...