Search the blog

Custom Search

മോഡിയുടെ ഹാട്രിക് വിജയം!!! : ജനാധിപത്യത്തിന്‍റെ ഇരുണ്ട മറുവശം.

posted by Sajjad Vaniyambalam

ജനാധിപത്യം ഒരു കുറ്റമറ്റ സംവിധാനം ഒന്നുമല്ല. നമ്മുടെ മുന്നില്‍ ഇപ്പോള്‍ ഉള്ള ഓപ്ഷനുകളില്‍ താരതമ്യേന മികച്ചത് എന്ന് പറയാം. എല്ലാ സമൂഹങ്ങളിലും സത്യത്തിന്റെയും നീതിയുടെയും വക്താക്കള്‍ വളരെ കുറവ് ആണല്ലോ. അനീതിയുടെയും അക്രമത്തിനെയും വക്താക്കള്‍ക്ക് ഭൂരിപക്ഷം ആയ ഏതു സമൂഹത്തിലും അതിനു അനുസരിച്ച ജനവിധി തന്നയാണ് ഉണ്ടാവുക. 2002 ലെ ഗുജറാത്തിലെ മുസ്ലിം കുരുതിക്ക് തൊട്ടുടനെ നടന്ന തെരഞ്ഞെടുപ്പില്‍ ആണ് മോഡിക്ക് ഏറ്റവും മിന്നുന്ന വിജയം ലഭിച്ചത്.


ജനാധിപത്യത്തിലൂടെ തന്നെയാണ് ഹിറ്റ്ലറും ചുവടുറപ്പിച്ചത്. ജൂത കുരുതികള്‍ അയാളുടെ ഭ്രാന്തമായ ദേശീയ-വംശീയ തത്വ ശാസ്ത്രങ്ങള്‍ക്ക് ജര്‍മനിയില്‍ കൂടുതല്‍ സ്വീകാര്യത നേടികൊടുക്കുകയാണ് ഉണ്ടായത്. എല്ലാം നശിപ്പിച്ചു സ്വയം ചാമ്പലവുക എന്നത് ഫാസിസത്തിന്‍റെയും തീവ്ര വംശീയ-ദേശീയതകളുടെ സ്ഥല-കാല ഭേദം ഇല്ലാത്ത സുനിശ്ചിത വിധിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇസ്രായേലില്‍ തെരഞ്ഞെടുപ്പു അടുക്കുമ്പോള്‍ ഒക്കെ ഫലസ്തീനിലേക്ക് അപ്പാഷേ ഹെലികോപ്ടറുകള്‍ തീതുപ്പി കടന്നു വന്നു സ്ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കുന്നത് ഇസ്രായേലികളുടെ ടെ ഭ്രാന്തമായ അറബ് വിരോധം വോട്ടാക്കി മാറ്റാനുള്ള തന്ത്രത്തിന്‍റെ ഭാഗമയി ആണ്. അമേരിക്കയുടെ അഫ്ഗാന്‍ - ഇറാഖ് അധിനിവേശവും ഇറാനെതിരെയുള്ള ആക്രോശങ്ങളുടെയും പ്രചോദകവും വിത്യസ്തമല്ല. അധിനിവിഷ്ട രാഷ്ട്രങ്ങളിലെ സ്ത്രീകളുടെയും കുട്ടികളുടെയും കൂട്ട കരച്ചിലുകള്‍ കണ്ടപ്പോള്‍ അല്ല അമേരിക്കയില്‍ യുദ്ധ വിരുദ്ധ പ്രസ്ഥാനങ്ങള്‍ സജീവമാവാന്‍ കാരണം. സ്വന്തം സൈനികരുടെ ശവപെട്ടികള്‍ ഘോഷയാത്രയായി അഫഗനില്‍ നിന്നും ഇറാഖില്‍ നിന്നും മടങ്ങുന്നത് കണ്ട അവരുടെ കുടുമ്പങ്ങളുടെ രോദനങ്ങളില്‍ നിന്നാണ്. ഇന്ത്യയിലും പാകിസ്ഥാനിലും ഉള്ള രാഷ്ട്രീയ നേത്രുത്തങ്ങളില്‍ പലരും ഈ പരസ്പര വിദ്വേഷത്തിന്‍റെ രാഷ്ട്രീയ സാധ്യതകള്‍ പരീക്ഷിച്ചു അറിഞ്ഞവരാണ്. മുസ്ലിം വിരോധത്തില്‍ ഞങ്ങളും മോശമൊന്നും അല്ല എന്ന മൃദു ഹിന്ദുത്വ സമീപനം ആയിരുന്നല്ലോ കൊണ്ഗ്രെസ്സും ഗുജറാത്തില്‍ സ്വീകരിച്ചത്. 


മറ്റുള്ളവരിലേക്ക് ദീനമായി നോക്കി രക്ഷകനെ തേടുന്ന സമീപനം മാറ്റി ആത്മ വിശ്വാസത്തോടെ സ്വന്തം വഴി വെട്ടി തെളിക്കാന്‍ ആണ് മുസ്ലിംകളും ദളിതുകളും പിന്നോക്ക വിഭാഗങ്ങളും തയ്യരാവേണ്ടത് . നിങ്ങള്‍ നിങ്ങളുടെ ഭൂതകാലത്തെക്കും മുന്‍ഗാമികളിലേക്കും നോക്കൂ. അടിമ മനോഭാവം ഉപേക്ഷിച്ചാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നവരാണ് നിങ്ങള്‍ . കരുത്തുറ്റതും ധിഷണാശാലികളും ആയ ഒരു നേത്രുത്വത്തിനെയാണ് നിങ്ങള്‍ തേടുന്നതെങ്കില്‍ പോപ്പുലര്‍ ഫ്രണ്ടും എസ്.ഡി.പി.ഐയും ചുരുങ്ങിയ കാലത്തെ ട്രാക്ക് റെക്കോര്‍ഡില്‍ അത് തെളിയിച്ചു കഴിഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...