Search the blog

Custom Search

തടയൂ സഹോദരാ ഈ ഖബര്‍ ആരാധന - ആരാധിക്കു അല്ലാഹുവിനെ മാത്രം


ജീവിതത്തില്‍ ഒരുപാടു ബുദ്ധിമുട്ടുകള്‍ ഉള്ളവരാണ് നമ്മള്‍ . എല്ലാം ഒന്ന് മാറിക്കിട്ടാന്‍ ..സമാധാനം കിട്ടാന്‍ ... എല്ലാത്തിനും വേണ്ടി ഭരമേല്പിക്കാന്‍ നമ്മള്‍ക്ക് ഒരു ആശ്രയം ഒരേ ഒരു ആശ്രയം - അതാണ്‌ അള്ളാഹു - അള്ളാഹു മാത്രം മതി - അള്ളാഹു മാത്രം മതി -- "നിങ്ങള്‍ എന്നിലേക്ക്‌ നടന്നു അടുത്താല്‍ ഞാന്‍ നിങ്ങളിലേക്ക് ഓടിയടുക്കും" എന്ന് നമുക്ക്‌ വാക്ക് തന്ന അള്ളാഹു - പ്രാര്‍ത്ഥന കേള്‍ക്കുവാന്‍ നിന്റെ നാഥന്‍ നിന്റെ കന്ധനാടിയെക്കാള്‍ അടുത്തുണ്ട് നീ പ്രാര്‍ഥിക്കാന്‍ തയ്യാറായാല്‍ - - എന്ന് പടച്ചവനായ റബ്ബ് പറയുന്നു... 

സൂറത്ത്‌ ഇഖ്‌ലാസ് : Verse 1: قُلْ هُوَ اللَّهُ أَحَدٌ    (Say: He, Allah, is One.)

അള്ളാഹു ഒന്നാണ് എന്ന് പറയുന്ന ഈ വരികളില്‍ തുടര്‍ന്ന് അള്ളാഹു വിന്റെ മഹത്വം പറയുന്നു. 
ഇങ്ങനെയൊക്കെ ആണേലും നമ്മുടെ നാടുകളില്‍ കണ്ടു വരുന്നത് എന്താണ് : കണ്ടു നോക്ക് : 

" അല്ലാഹുവിനെ മാത്രം സുജൂദ്‌ ചെയ്യണം " എന്ന് പഠിപ്പിച്ച പ്രവാചകനെ പുചിച്ചു കൊണ്ട് അദ്ധേഹത്തിന്റെ വാക്കുകള്‍ക്ക് ഒരു വിലയും കൊടുക്കാതെ ഇങ്ങനെ ചെയ്യുന്നവര്‍ക്ക്‌ ഒരു വാദം ഉണ്ട്. ഖബര്‍ സിയറത്തും ഇസ്തിഗാസയും ... ആരും പറയുന്നില്ല ഇതൊന്നും തെറ്റാണെന്ന്.. പക്ഷെ ഈ സിയാറത്ത്‌ മാറി മറിഞ്ഞു അതപതിക്കുന്ന കയ്ച്ചയാണ് ഇത് . ദുആ ചെയ്യാന്‍ അല്ലാഹുവിനോട് അല്ലാതെ മറ്റ് ആരോടെങ്കിലും പറ്റില്ല എന്ന് എല്ലാവര്ക്കും അറിയാം. പക്ഷെ ബറകത്ത് എടുക്കലും അവരോടു ശുപര്‍ഷക്ക് ആവശ്യപ്പെടലും എന്തിനു എന്നും കൂടി ചിന്തിക്കണം. കാരണം അള്ളാഹു നിങ്ങളുടെ ദുആ ക്ക് ഉത്തരം നല്‍ക്കാന്‍ കാത്തിരിക്കുന്നു - നിങ്ങള്‍ ദുആ ചെയ്യാന്‍ തയ്യാറാണെങ്കില്‍ എന്ന് പറഞ്ഞിട്ടും എന്തിനാണ് നമുക്ക്‌ ഒരു മൂന്നാമന്‍ ??? ഇവര്‍ പറയുന്ന ഉദാഹരണം ഉണ്ട് - " മാനേജരെ കാണാന്‍ തൊഴിലാളിക്ക് സെക്രട്ടറിന്റെ ആവശ്യം ഉണ്ട് എന്ന് " പക്ഷെ എനിക്ക് ചോദിക്കാനുള്ളത് മാനേജര്‍ പറയുന്നു " നിങ്ങള്‍ എന്റെ അടുത്ത് നേരെ വന്നോളു - നിങ്ങളെ സഹായിക്കാന്‍ ഞാന്‍ തയ്യാറാണ് - മറ്റൊരാളുടെ ആവശ്യം നമുക്കിടയില്‍ വേണ്ട " എങ്കില്‍ പിന്നെ എന്തിനു ഒരു മൂന്നാമന്‍ - ശരിയല്ലേ !! ഇത് തന്നെയാണ് അള്ളാഹു പറയുന്നത് - നിങ്ങള്‍ എന്നോട് ചോദിക്ക് ഞാന്‍ നിങ്ങള്‍ക്ക്‌ തരാം - എന്ന് .... 

ഇനി നമുക്ക്‌ ഒന്ന് കേരളത്തില്‍ ഉള്ള ജാറത്തെ പറ്റി ശ്രദ്ധിക്കാം : 

അറിയപ്പെടുന്ന ചില മക്ബറ : കണ്ണൂര്‍ പര്‍ശനിക്കടവ് മൂന്നു പെറ്റുമ്മ , തൃശൂര്‍ ജില്ലയില്‍ ചാവക്കാടിന് അടുത്തുള്ള ജാറം., ഓച്ചിറ ഉപ്പൂപാന്റെ ജാറം , ഇങ്ങനെ ഒരുപാടു ജാറം ഉണ്ട് കേരളത്തില്‍ .

ഉള്ളാള്‍ ഉള്ള ജാറം ആരുടേതെന്ന് പറയുന്നത് പോലെ മുകളില്‍ പറഞ്ഞിടുള്ള ജാറം ആരുടേത് എന്ന് നിങ്ങളില്‍ ആര്‍കെങ്കിലും അറിയുമോ ??? അവരെ എങ്ങനെ ആണ് ഇതുപോലെ ജാറം കെട്ടിപ്പൊക്കി ബഹുമാനിക്കുന്ന ഒരു ആളുകള്‍ ആയത് എന്ന് നിങ്ങള്‍ പറഞ്ഞു തരുമോ ??? അവരുടെ പ്രത്യേകത / കറാമത്ത് എന്തൊക്കെ എന്ന് ഒന്ന് മനസ്സിലാക്കി തരുമോ ???? ഒന്നും വേണ്ട അതിലൊക്കെ ഉള്ള മയ്യത്ത്‌ ആരുടേത് - അവരുടെ പേര് - സ്ഥലം - എന്തെങ്കിലും ഒരു അറിവ് ഉള്ളവര്‍ പറഞ്ഞു തരുമോ??? എന്റെ അറിവ് വച്ച് ചിലത് ഞാന്‍ പറഞ്ഞു തരാം 

മൂന്ന് പെറ്റുമ്മയുടെ ഒരു ചരിത്ര രേഖകള്‍ ഒന്നും ആര്‍ക്കും അറിയില്ല . ഉമ്മയുടെയും മൂന്നു ഒരേ സമയം ജനിച്ച കുഞ്ഞുങ്ങളുടെയും മയ്യത്ത്‌ ആണ്അവിടെ ഉള്ളത് എന്ന് അറിയാം. പക്ഷെ ഇവരുടെ കറാമത്ത് അല്ലെങ്കില്‍ പ്രത്യേകത ഇന്ന് വരെ ആര്‍ക്കും അറിയില്ല - ഇനി എന്തേലും പ്രത്യേകത ഉണ്ടെങ്കില്‍ തന്നെ അവരുടെ ഇടനില അല്ലാഹുവും മുസ്ലിംകളും തമ്മില്‍ വേണമെന്നും ഇല്ല 

രണ്ടാമത്തേത് തൃശൂര്‍ ജില്ലയില്‍ ചാവക്കാടിന് അടുത്തുള്ള മണത്തല പള്ളിയില്‍ ഒരു ജാറം - ടിപ്പു സുല്‍ത്താനുമായുള്ള ഒരു ഏറ്റുമുട്ടലില്‍ മരിച്ച ഒരു വ്യക്തിയുടെ മയ്യത്ത്‌ ആണ് അവിടെ ഉള്ളത്. കിലോമീറ്റര്‍ അകലെ ഈ വ്യക്തിയുടെ കൈ വിരല്‍ അറ്റു വീണ ഒരു സ്ഥലത്തും ജാറം പൊന്തി . എന്താണ് ഇദേഹത്തിന്റെ പ്രത്യേകത ? ? എന്ത് കറാമത്ത് ആണ് ഇദ്ദേഹത്തിന് ഉള്ളത് . എന്ത് പ്രത്യേകത ആണ് ഇദ്ദേഹത്തിന്റെ കൈ വിരലിനു ഉള്ളത് ? 

അടുത്തത് ഓച്ചിറ ഉപ്പൂപ - ഇദ്ദേഹത്തിന്റെ ജാറം ഓച്ചിറ പള്ളിയില്‍ ഉണ്ട് . ഇദ്ദേഹത്തിന്റെ കൈയില്‍ "ഓം" എന്ന് പച്ച കുത്തിയിരുന്നു എന്നാണ് കൂടുതല്‍ അടുത്തറിയുന്ന ആളുകള്‍ പറയുന്നത്. ഇദ്ദേഹം അവിടെ താമസിച്ചിരുന്നു ഒരു ഭിക്ഷക്കാരന്‍ ആയിരുന്നു . ഇദ്ദേഹം ചേലാ കര്‍മം ചെയ്തിട്ടുണ്ടോ എന്ന് പോലും ആര്‍ക്കും അറിയില്ല. ഇദ്ദേഹത്തിന്റെയും പേരോ വിവരങ്ങളോ ഒരാള്‍ക്കും അറിയില്ല - പിന്നെ എന്തിനു ജാറം പൊന്തി ? എന്തിനു ഉറൂസ് നടത്തുന്നു - എന്താണ് ഇദ്ദേഹത്തിന് നമുക്ക്‌ വേണ്ടി അല്ലാഹുവിനോട് ശുപാര്‍ശ ചെയ്യാനുള്ള അര്‍ഹത - അതിന്റെ ആവശ്യം ഇല്ല എങ്കില്‍ പോലും ചോദിച്ചു പോകുന്നു . 

ഇതുപോലെ നമ്മള്‍ കാണുന്ന ഓരോ ജാറത്തിനു പിന്നിലും ഒരുപാടു കള്ളത്തരങ്ങള്‍ ഉണ്ട്. കണ്ണൂര്‍ കൂത്തുപറമ്പനു അടുത്ത് കണ്ണവം എന്ന സ്ഥലത്ത് വെറ്റുമ്മല്‍ എന്ന ഒരു ജാറം ഉണ്ട്. അവിടെ പ്രത്യേകത എന്ന് പറയുന്നത് വേരില്‍ ആണ് . അവിടെ ഉള്ള വേരാണ് അവിടുത്തെ പൂജ വസ്തു . അതായതു പെട്ടെന്ന് പൊന്തി വന്ന വേര് ആണ് എന്നും അതില്‍ വെളിച്ചം പരന്നു എന്നും ഉള്ള ഒരു വാര്‍ത്ത‍ പരന്നു. അവിടെ സ്വഹബിമാരുടെ ഖബറിടം ഉണ്ട് എന്നും അതിന്റെ പ്രത്യേകത കൊണ്ടാണ് ഇത് സംഭവിച്ചത് എന്നുമുള്ള വാര്‍ത്ത പെട്ടെന് തന്നെ പരന്നു. പലരും അവിടെ പോയി വിലക്ക് കത്തിക്കലും ദുആ ദിക്ര്‍ ആരംഭിച്ചു, എന്തിനു വേണ്ടി ? ഇസ്ലാമില്‍ എവിടെ ഉണ്ട് ഇങ്ങനെ ഒരു ആചാരം. വേരില്‍ പച്ച തുണി കെട്ടലും അതിനോട് പോലും ദുആ ചെയ്യുന്ന ഒരു സ്ഥിതി വിശേഷം ഉണ്ടായി . എന്റെ കുട്ടിക്കാലത്ത് ഞാന്‍ അവിടെ പോയപ്പോള്‍ അറിവില്ലായ്മ കൊണ്ട് ആ വേരിനു പ്രത്യേകത ഉണ്ട് എന്ന ചിന്തയില്‍ അതിന്റെ ഒരു ചെറിയ ഒരു വേര് മുറിച്ചു എടുത്തു വീട്ടില്‍ സൂക്ഷിക്കുക എന്ന വിഡ്ഢിത്തം ചെയ്തിട്ടുണ്ട്. അന്ന് എന്നെ കൊണ്ട് പോയ ജാറത്തില്‍ പലരും തലയടിച്ചു കരയുന്നതും രക്ഷിക്കണം എന്ന് പറഞ്ഞു കരയുന്നതും സുജൂദ്‌ അടക്കമുള്ള അനിസ്ലാമിക കാര്യങ്ങള്‍ ചെയ്യുനതും കണ്ട ഒരു സാക്ഷി ആണ് ഞാന്‍. , . 

ഇനി നിങ്ങള്‍ ഇതും കൂടി കാണുക 


ബദരീങ്ങളുടെയും മറ്റു പ്രമുഖരുടെയും ഖബരിസ്ഥാന്‍ ആണ് ഈ ഫോട്ടോയില്‍. ഇതില്‍ ഏതിലെങ്കിലും ഒന്നില്‍ ജാറം നിങ്ങള്ക്ക് കാണാന്‍ സാധിക്കില്ല. ഒന്നില്‍ പോലും ഒരു ചാണിനു കൂടുതല്‍ ഉയരം കാണാനും പറ്റില്ല . വെറും മീസാന്‍ കല്ല്‌ മാത്രമേ ഉള്ളു. എന്തെ ഇവരെക്കാള്‍ പ്രത്യേകത ഉണ്ടോ കേരളത്തിലെ ഈ ജാറത്തില്‍ ഉള്ളത് . ഇനിയും എത്ര ജാറം കേരളത്തില്‍ ഉയരും . സുന്നി പണ്ഡിതന്മാര്‍ ആര് മരണപ്പെട്ടാലും അവയുടെ ജാറം പൊന്തും. അപ്പോള്‍ പിന്നെ അള്ളാഹു വിനു എന്ത് വില, ഇവരല്ലേ മുഖ്യര്‍ - 

ജീവിച്ചിരിക്കുമ്പോള്‍ ഇതാണ് അവസ്ഥ എങ്കില്‍ മരിച്ചാല്‍ എന്താവും : 

ഇങ്ങനെ മുട്ടില്‍ വീണു അനുഗ്രഹം വാങ്ങണം എന്ന് ഇസ്ലാമിന്റെ ഏതു നിയമത്തിലാണ് ഉള്ളത്. ഏതു ഖിതാബില്‍ ആണ് ഉള്ളത് ??? 

എന്താണ് നമ്മുടെ മുസ്ലിം ഉമ്മത്തിന് സംബവിക്കുനതിനു. ബുദ്ധി ഇല്ലേ നിങ്ങള്ക്ക്. അള്ളാഹു നിങ്ങള്ക്ക് എന്തും തരാന്‍ തയ്യാറാവുമ്പോള്‍ എന്തിനു ഇങ്ങനെയുള്ള ആളുകളുടെ കാലില്‍ വീഴണം. പണ്ഡിതന്മാരെ ബഹുമാനിച്ചു കൊണ്ട് തന്നെ പറയട്ടെ - ഇവര്‍ക്ക് ഇത് തടയാനുള്ള ബാധ്യത ഇല്ലേ???? 

സഹോദരന്മാരെ , നിങ്ങള്‍ അല്ലാഹുവിലേക്ക് മടങ്ങുക.. ഇവര്‍ക്ക് നിങ്ങള്ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ പറ്റില്ല . അതിനു കഴിവുള്ളവന്‍ അള്ളാഹു മാത്രമാണ് - അങ്ങനെ ആര്‍കെങ്കിലും ഇങ്ങനെ ശുപാര്‍ശ ഈ ലോകത് ചെയ്യാന്‍ പറ്റുമായിരുന്നെങ്കില്‍ അത് പ്രവാചകന്‍ മുത്ത്‌ നബി മുഹമ്മദ്‌ (സ്വ) ക്ക് ആയിരിക്കില്ലേ ഏറ്റവും കൂടുതല്‍ സാധിക്കുക. പക്ഷെ നബി കരീം അങ്ങനെ ഒരു കാര്യം ചെയ്യാന്‍ എവിടെയെങ്കിലും പറഞ്ഞിടുണ്ടോ..?? സ്വഹബിമാര്‍ ആരെങ്കിലും നബിയുടെ ഖബര്‍ കേട്ടിപ്പോന്തിച്ചു ഉറൂസ് നടത്തിയിടുണ്ടോ ??? വിളക്ക് വച്ചിടുണ്ടോ ? പച്ച പുതപ്പിചിടുണ്ടോ ? നെയ്യ്‌ കൊടുതിടുണ്ടോ?? ഇത് നിങ്ങള്ക്ക് എവിടുന്നു കിട്ടിയ ആചാരമാണ്??? പറയേണ്ടത് നിങ്ങള്‍ തന്നെയാണ്.. അല്ലാതെ പണ്ടിതന്മാരോട് ചോദിക്ക് എന്ന് പറഞ്ഞു മാറിക് നില്ക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ല... 

വിഗ്രഹാരാധന വന്നത് എങ്ങനെ എന്ന് നിങ്ങളില്‍ എത്രര പേര്‍ക്ക് അറിയാം? 

ആ ചരിത്രം ഒന്ന് വായിച്ചാല്‍ മതി എല്ലാം മനസ്സിലാക്കാന്‍.,. ഇതുപോലെ തന്നെ പണ്ഡിതന്മാരുടെ മരണ ശേഷം തങ്ങള്‍ക്കു ഒരു ആശ്രയം ഇല്ല എന്ന് തോണി തുട്ങ്ങിയപോള്‍ ഖബറില്‍ ആരാധന തുടങ്ങി .പ്രശ്നങ്ങളും പ്രയാസങ്ങളും പറയാന്‍ തുടങ്ങി . അവിടെ നിന്നും അവരുടെ ചിത്രം വരച്ചു സങ്കടങ്ങള്‍ പറയാന്‍ തുടങ്ങി . പിന്നീട് അവരുടെ വിഗ്രഹം വച്ച് ആരാധന തുടങ്ങി എന്ന് ഇസ്ലാമിക ചരിത്രം പറയുന്നു. ഇത് തന്നെയാണ് ഇപ്പോള്‍ നടന്നു വരുന്നത് . അല്ല എന്ന് നിങ്ങള്‍ എങ്ങനെ പറഞ്ഞാലും ഇങ്ങനെ ചെയ്യുന്നു എന്നതിന് ഒരുപാട തെളിവ്‌ഉണ്ട്. ഇനി നിങ്ങള്‍ വെറും സിയാറത്തും ഇസ്തിഗാസയും ആണ് എന്ന് പറഞ്ഞാലും സമ്മതിക്കാന്‍ പറ്റില്ല. കാരണം കേരളത്തില്‍ അടക്കം ഉള്ള ഒരുപാടു സ്ത്രീകളും പുരുഷന്മാരും ജാറത്തില്‍ പോയി ദുആ ചെയ്യുന്നുണ്ട്. അവരുടെ ഖബറിനു നേരെ തിരിഞ്ഞു നിണ്‌ു അവര്‍ക്ക് വേണ്ടി അല്ല ദുആ ചെയ്യുന്നതും, തങ്ങളുടെ പ്രയാസങ്ങളും പ്രശ്നങ്ങളും പറയുകയാണ്‌...,...

"തടയൂ സഹോദര ഈ ഖബര്‍ ആരാധന - ആരാധിക്കു അല്ലാഹുവിനെ മാത്രം"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...