Search the blog

Custom Search

ഫേസ്ബുക്ക് വര്‍ഗീയത - വീണ്ടും അറസ്റ്റ് - അറസ്റ്റ് കേരളത്തിലെ കാസര്‍ഗോഡ്‌ കുമ്പളയില്‍

ഫേസ്ബുക്ക് വഴി വര്‍ഗീയ വിഷം ചീറ്റുന്ന തരത്തിലുള്ള പോസ്റ്റുകളും ഇസ്ലാം - പ്രവാചകന്‍ മുഹമ്മദ്‌ (സ്വ ) - അള്ളാഹു എന്നിവരെ പറ്റി അശ്ലീലവും അസഭ്യവും നിറഞ്ഞ മുസ്ലിം വികാരത്തെ വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍ ഇട്ടതിനു ഒരാളെ ഇന്ന് കാസര്‍ഗോഡ്‌ വച്ച് പോലീസ് അറസ്റ്റ് ചെയ്തു. കുമ്പള പോലീസ് ആണ് അറസ്റ്റ് ചെയ്തത്. പുത്തിഗെ ഗ്രാമപഞ്ചായത്ത് ഓഫീസിനടുത്ത വി.എം. അരുണ്‍കുമാർ (23) എന്നയാളെയാണ് കുമ്പള സി.ഐ സിബി തോമസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നു . 

ഇങ്ങനെയുള്ള ചിത്രങ്ങളും വാര്‍ത്തകളും ആണ് ഇയാളുടെ സ്ഥിരം പണി എന്നാണ് അറിഞ്ഞു വരുന്നത്. എങ്ങനെയൊക്കെ മതങ്ങളെ വ്രണപ്പെടുത്താന്‍ പറ്റുമോ അതിനൊക്കെ വേണ്ടി കഠിന ശ്രമത്തിലാണ് ഇയാളെ പോലുള്ള വര്‍ഗീയ കോമരങ്ങള്‍. ,. അറസ്റ്റ് ചെയ്ത ഇയാള്‍ക്കെതിരെ മതവികാരത്തെ വ്രണപ്പെടുത്തി എന്ന കേസ് ആണ് എടുത്തിട്ടുള്ളത്. എട്ടു വര്ഷം വരെ തടവ്‌ ശിക്ഷ ലഭിക്കാവുന്ന കുറ്റം ആണ് ഇത് . ഇനിയും ചിലര്‍ കൂടി ഉടന്‍ അറസ്റ്റ്‌ ചെയ്യപ്പെടും എന്നാണ് അറിയുന്നത്. 
Ren nair (ഒന്നില്‍ കൂടുതല്‍ അക്കൗണ്ട്‌ ഉണ്ട് ),ശശികല ടീച്ചര്‍ തുടങ്ങിയ അനവധി ഫേസ്ബുക്ക് അക്കൗണ്ടും നിരീക്ഷണത്തില്‍ ആണ്. പല അക്കൗണ്ടും സ്ത്രീകളുടെ പേരിലും വ്യാജ പേരിലും ആണ്. ഇതിന്റെ സോര്‍സ് ഇന്റര്‍നെറ്റ്‌ പ്രോട്ടോകോള്‍ അഡ്രെസ്സ് ഉപയോഗിച്ച് കണ്ടു പിടിക്കാനുള്ള ശ്രമവും ആരംഭിച്ചതായി അറിയുന്നു. സൈബര്‍ സെല്‍ ഇതിനു വേണ്ടി ഉള്ള പണി തുടങ്ങി കഴിഞ്ഞു എന്നാണ് വ്യക്തമാകുന്നത് .
ഇതിനിടെ മുസ്ലിം പേരുള്ള അക്കൗണ്ടുകളും പരിശോധനക്ക് വിധേയമാക്കാനും തീരുമാനം ഉണ്ട്. ഇത്തരത്തില്‍ ഉള്ളവയില്‍ നിന്നും ഹിന്ദു - ക്രൈസ്റ്റ് - മറ്റു മതങ്ങള്‍ക്ക് എതിരെ വന്ന പോസ്റ്റുകളും അന്വേഷണ വിധേയമാക്കണം എന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്. ഈ ഇടെ മുസ്ലിം നാമധാരി ആയ ഒരാളുടെ അക്കൗണ്ടില്‍ ഹിന്ദു മതത്തെ അവഹേളിച്ചു പോസ്റ്റ്‌ ഇട്ടതിനു പിടികൂടിയത് ഒരു ക്രിസ്ത്യന്‍ യുവാവിനെ ആണ്. ഇങ്ങനെ ഉള്ള കുറ്റകൃത്യങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ എല്ലാ ഫേസ്ബുക്ക്‌ ഉപയോക്താക്കളും ജാഗ്രത പുലര്‍ത്തണമെന്ന് എല്ലാ മത ആചാര്യന്മാരും ആഹ്വാനം ചെയ്തിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...