posted by AK M Madayi
UAE യിൽ നിന്ന് പ്രക്ഷേപണം ചെയ്യുന്ന മലയാള റേഡിയോ സർവീസുകളിൽ ഒന്നായ ഏഷ്യനെറ്റ് റേഡിയോ വര്‍ഷങ്ങളായി നടത്തുന്ന ശ്രോതാക്കളെ ആകര്‍ഷിച്ച ഒരു പ്രോഗ്രാമാണ് ഉച്ചക്ക് ഒരു മണി വാർത്തക്ക് ശേഷം നടത്തുന്ന കേരളം വിളിക്കുന്നു എന്ന പരിപാടി.രാഷ്ട്രീയവും സമകാലീകവുമായ വിഷയങ്ങളെ ആസ്പദമാക്കി നടത്തുന്ന ലൈവ് പ്രോഗ്രാമിൽ ശ്രോതാക്കൾ റേഡിയോയിലേക്ക് വിളിക്കുകയും തങ്ങളുടെ അഭിപ്രായം പങ്കുവെക്കുകയും ചെയ്യുക .നിരവതി ആളുകള്‍ ഒരേ സമയം വിളിക്കുന്നത് കൊണ്ട് ലൈൻ കിട്ടുക എന്നത് വളരെ ദുഷ്ക്കരമാണ് ,സമീപ കാലത്തായി ഈ പരിപാടി നടത്തുന്നവരുടെ ഗൂഡ ലക്ഷ്യങ്ങൾ ഇടക്കൊക്കെ പ്രകടമാകരുന്ടെങ്കിലും വർത്തമാന സമസ്യകളിൽ തങ്ങളുടെ അഭിപ്രായം പറയാം എന്നാ ഉദ്ദേശത്തോടെ പലരും ആവേശത്തോടെ പങ്കെടുക്കാറുണ്ട് ,കുറെ കാലമായി ഞാൻ ആ പരിപാടിയിൽ സ്ഥിരം പങ്കെടുക്കുന്ന ആളാണ് ..
ചില പ്രദാന വിഷയം ചര്‍ച്ചക്കെടുക്കുന്ന ദിവസം അവർ എന്നെ ഇങ്ങോട്ട് വിളിക്കരുമുണ്ട് ,ഇന്നു വിഷയം ഇന്നതാണ് , നിങ്ങൾ ചർച്ചയിൽ പങ്കെടുക്കണം എന്നും പറഞ്ഞു ,ഒടുവിൽ കഴിഞ്ന ആഴ്ച സുകുമാരാൻ നായർക്കെതിരെ ചന്ദ്രിക ലെഗനം വന്ന അന്നും എന്നെ വിളിച്ചിരുന്നു ,ഇന്നു വിഷയം നായർക്കെതിരെ ഉള്ള മുഖ പ്രസംഗമാണ് പലരും പലതും പറഞ്ഞു ചര്‍ച്ച വിവാതമാവതിരിക്കാൻ selected ആളുകളെ മാത്രം പങ്കെടുപ്പിക്കുന്നുള്ളൂ .ഒന്നോ ,രണ്ടോ ,സംഘടന പ്രതിനിതികളും പിന്നെ നിക്ശപക്ഷമായി സംസാരിക്കുന്ന നിങ്ങൾ പോലത്തെ രണ്ടു മൂന്നു പേരും മാത്രം ആണ് എന്ന് പറഞ്ഞു ,ഈ കാര്യം ഞാൻ പറയുന്നത് ഒരാഴ്ച മുമ്പുവരെ ആ റേഡിയോ നിലയത്തിന് ഞാൻ നിക്ഷപമായി ചർച്ചയിൽ ഇടപെടുന്ന ആളായിരുന്നു എന്ന് പറയാൻ മാത്രമാണ് ..അവർ വിളിച്ച സമയം എന്റെ ഫോണ്‍ engaged ആയ കാരണം ആ ചർച്ചയിൽ പങ്കെടുക്കാനും കഴിഞ്ഞില്ല ..
ഇന്നു നരേന്ദ്ര മോഡി എന്ന നരമെദ മോഡിയെ bjp തങ്ങളുടെ election നയിക്കുന്ന നേതാവായി പ്രക്ക്യപിച്ച വാര്‍ത്ത വന്ന ഉടനെ ഇന്ന് ചര്‍ച്ച അതായിരിക്കും എന്നുറപ്പിച്ചു പങ്കെടുക്കാൻ പൊയന്ടുകൾ മനസ്സില്‍ നോട്ട് ചെയ്തു നിന്നു ,പരിപാടി ആരംഭിച്ചു ആദ്യം ദോഹയിൽ നിന്ന് വിളിച്ച ഒരു ശ്രോതാവ് ഗീതയു ,ബൈബിളും ,ഖുർആനും ഉദ്ദരിച്ച് മത സഹ്വര്തിതത്തിന്റെ പ്രാടാന്യവും മോഡിയുടെ കശാപ്പുകളും പറഞ്ഞു ,അപ്പോൾ തന്നെ അവതാരകൻ അസസ്ഥനായിരുന്നു ,രണ്ടാമതായി പങ്കെടുത്ത ഞാൻ ,നമ്മുടെ നാട്ടിന്റെ ഇനിയുള്ള ദിനങ്ങൾ അശാന്തിയുടെതാകും എന്നും ഗുജറാത് കലാപം ,ഗോധ്ര ഒന്നും ആവര്‍ത്തനം വേണ്ട എന്നത് കൊണ്ട് പരാമർശിക്കാതെ മോഡിയുടെ വരവോടെ bjp തല്ക്കാലം മാറ്റി വെച്ച ഹിന്ദുത അജണ്ട വീണ്ടും രൗദ്ര ഭാവം പൂകുമെന്നും ഇന്ത്യയിലെ ഭൂരിപക്ഷ സമുതായ്തിൽ മതേതര വിശാസികൽക്ക് മുൻതൂക്കം ഉള്ളത് കൊണ്ട് മോഡിയുടെ വാഴൽ നടക്കില്ല എന്ന് പറയുമ്പോഴേക്കും പ്രകോപിതനായ അവതാരകൻ എന്റെ ലൈൻ കട്ട് ചെയ്തു , ,
ഉദ്ദേശിച്ച കാര്യങ്ങൾ പറയാനോ ചര്‍ച്ച മുഴുമിപ്പിക്കാനൊ സംമടിച്ചില്ല എന്ന് മാത്രമല്ല ,എന്റെ ലൈൻ കട്ട് ചെയ്ത ശേഷം വിളിച്ചു മോഡിയെ പറഞ്ഞാൽ എന്തെ കട്ട് ചെയ്യുന്നു എന്ന് ചോദിച്ച രണ്ടു പേരുടെയും ലൈൻ കട്ട് ചെയ്തു ,ഞാനുമായി സ്ഥിരം ഫോണിൽ ബന്ടപ്പെടാറുള്ള അവതാരകനോട് പ്രോഗ്രാം കഴിഞ്ഞ ശേഷം എന്റെ ലൈൻ കട്ട് ചെയ്ത കാര്യത്തെ കുറിച്ച് വിളിച്ചന്നെഷിച്ച ഞാൻ അയാളുടെ മറുപടി കേട്ട് സ്ത്പദ്ദനായി ,നിങ്ങളൊന്നും ഇങ്ങിനെ സംസാരിക്കരുത് ,മോഡിയുടെ ഹിന്ടുതമല്ലാതെ വേറെ എന്തൊക്കെ ചര്‍ച്ച ചെയ്യാം ,{മോഡിയെ വികസനത്തിന്റെ മിഷിഹയാകി കൊണ്ടുള്ള പ്രതികരണം ആയിരിക്കും അങ്ങോർ എന്നില്‍നിന്നും പ്രതീക്ഷിച്ചത് } അങ്ങിനെ മോഡി ന്യായികരണത്തിന്റെ പല വാതങ്ങളും .അവർ ഉദ്ദേശിച്ചത് സവർണ മാദ്യമങ്ങൾ മോഡിക്ക് പതിച്ചു നൽകിയ വികസനത്തിന്റെ കൃത്രിമ കിരീടം ,അതിനെ പ്രൊജക്റ്റ് ചെയ്തു കൊണ്ടുള്ള ചർച്ചയായിരുന്നു ..
.
അമേരിക്കൻ കോര്പരെട്ടു മാദ്യമ രാജാവ് രൂപെദ് മാന്ദ്രേക്കും bjp MP രാജീവ് ചന്ദ്ര ശേകരും നടത്തുന്ന ഈ സ്ഥാപനത്തിൽ സംഗ ആശയങ്ങളെ ഒളിഞ്ഞും തെളിഞ്ഞും പ്രൊമോട്ട് ചെയ്യാനുള്ള ചിലരുടെ ഗൂഡ നീക്കം ഇന്നത്തെ അസഹിഷ്ണുതയിലൂടെ അനാവരണം ചെയ്യപ്പെട്ടു ..നെയ്യാറ്റിൻകര ഉപ തിരഞ്നെടുപ്പ് സമയം ഏറ്റം നല്ല സ്ഥാനര്തിയായായി O രാജാ ഗോപാലിനെ പ്രൊജക്റ്റ് ചെയ്യാൻ ഇതേ അവതാരകൻ ശ്രമിച്ചത് അന്ന് ഇടതു പക്ഷ അനുകൂല ശ്രോതാക്കളുടെ പ്രടിശേതത്തിനു ഇടയാക്കിയിരുന്നു ....................................................................എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ ഹിന്ടുതതെയും മോഡിതതെയും മഹതവൽക്കരിക്കാൻ .കാലങ്ങളായി ഇന്ത്യയിലെ മാദ്യമ ഫാസിസ്റ്റുകൾ നടത്തുന്ന ഒളിയജണ്ടയുടെ ബീബല്സ രൂപം ഇന്നു മോഡിയെ ഗോവയിൽ പ്രക്ക്യപിച്ചതിനു ശേഷമുള്ള മണിക്കൂറുകളിൽ ഉറഞ്ഞു തുള്ളുകയായിരുന്നു ..കോര്പരട്റ്റ് മാദ്യമ ഭീഗരരുടെ ആശീർവാതതോടെ മോഡി സിംഹാസനസ്തനായാൽ അതോടു കൂടി സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള നമ്മുടെ മഹത്തായ സംസ്കൃതിയുടെ മരണമണി ആയിരിക്കും മുഴങ്ങുക ..