Search the blog

Custom Search

ഉപവാസ (നോമ്പ്) ത്തിന്റെ ശാസ്ത്രീയത - ശ്രീധരന്റെ സംശയത്തിനു ഉരുളക്കുപ്പേരി

Question posted by Thekkille Sreedharan Unni

ഉപവാസത്തിന്റെ ശാസ്ത്രീയത വായിച്ചു മടുത്തു :::: ഒന്ന് ചോദിച്ചോട്ടെ...

1. ഈ ഉപവാസം എടുക്കുന്ന രാജ്യങ്ങളിലെ ജനങ്ങളുടെ ആയുർ ദൈർഖ്യം അതില്ലാത്ത രാജ്യങ്ങളിലെ ക്കൾ കൂടുതൽ ആണോ ?

2. ഉപവാസം എടുക്കുന്ന ജനങ്ങളുടെ ആരോഗ്യ പ്രശനങ്ങൾ , ഉപവാസം ഇല്ലതവരെക്കൾ കുറവാണോ ?

3. ഈ ശാസ്ത്രീയത ഇതു അടിസ്ഥാനത്തിൽ ആണ് പറയുന്നത് ?

4. ഉപവാസത്തിന് ശേഷം ആരോഗ്യ പ്രശ്നങ്ങളും ആയി ചികിത്സക്ക് എത്തുന്നവര് ധാരാളം ഉണ്ട് എന്നത് സത്യമോ , കള്ളമോ ?

5. രാവിലെ മുതുഅൽ വയ്യോളം പട്ടിണി കിടക്കുന്ന സ്ത്രീകള് രാത്രിയിൽ വെട്ടി വിഴുങ്ങാനായി അമിത അദ്വാനം നടത്തേണ്ടി വരുന്നില്ലേ

6. പകല മുഴുവൻ ഉപവാസം നടത്തി രാത്രിയിൽ ഇങ്ങനെ തിന്നുന്നത് ശരീരത്തിന് നല്ലതാണോ ?

7. അമിതമായ ചൂടുള്ള സ്ഥലങ്ങളില ശരിരത്തിന് ആവശ്യത്തിനു ജലം കിട്ടാതെ വന്നാൽ ഉള്ള പ്രശ്നങ്ങൾ ഉണ്ടാകില്ലേ ?

8. Acidity പോലെ ഉള്ള പ്രശ്നങ്ങൾ വര്ധിക്കാൻ ഉപവാസം കാരണം ആകുമോ ?

9. ഉപവാസം വ്യക്തിപരമായ കാര്യം ആണ് എന്നിരിക്കെ , ചില രാജ്യങ്ങൾ പകൽ പാചകം നിരോധിച്ചു (ഹോട്ടൽ അടച്ചിടുന്നു) , ആഹാരം ആവശ്യം ഉള്ളവന്റെ വയട്ടത്തടിക്കുന്നതിൽ എന്ത് നീതി ആണ് ഉള്ളത് .

10. പിന്നെ ഉപവാസം മനസ്സും ശരീരവും ശുദ്ധം ആക്കും എങ്കിൽ , ഈ അറബി രാഷ്ട്രങ്ങൾ ഒക്കെ സമാധാനം പൂത്തുലയേണ്ടത് അല്ലെ ?

Preetha GP posted this to Free thinkers......

*********************************************************************************


ഉരുളക്ക് ഉപ്പേരി എന്ന രീതിയില്‍ answer  posted by സത്യമേവ ജയതേ 

1) പശുവിനെ പാലിനു വേണ്ടി വളർത്തുന്നു....ചാണകത്തിനു വേണ്ടിയല്ല. ചാണകം വെറും ബോണസ്സ്.
മുസ്ലിംകൾ നോമ്പ് നോൽക്കുന്നത് ആരോഗ്യത്തിന് നല്ലതായതുകൊണ്ടോ, ഏതെങ്കിലും ശാസ്ത്രം വിവരിച്ച ഗുണത്തിനോ അല്ല.

2)നോമ്പ് എന്നാൽ പകൽ പട്ടിണിയും രാത്രി തീറ്റ മൽസരവും ആണെങ്കിൽ അത് ഇസ്ലാം പഠിപ്പിച്ച നോമ്പല്ല. അതുകൊണ്ട് തന്നെ ഇസ്ലാമിലെ നോമ്പ് ഈ വിമരശനത്തിനു പുറത്താണ്.
ഒഴിവാക്കേണ്ട പല കാര്യങ്ങളിൽ ഒന്ന് മാത്രമാണ് ഭക്ഷണം.

3) ഇസ്ലാം മതത്തിലും ദൈവത്തിലും വിശ്വാസമുള്ളവർ സ്വന്തം വിശപ്പ് മാത്രം സഹിച്ച് ഉപവസിക്കുന്നത് ഇതര മതസ്ഥർക്കോ മതമില്ലാത്തവർക്കോ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടാവുമെന്ന് കരുതുന്നില്ല. മുസ്ലിംകൾ വിശപ്പു സഹിക്കുന്നത് കണ്ട് ഇസ്ലാം വിരുദ്ധർക്കും സഹിക്കുന്നില്ല എന്നാണോ ?

4) ദൈവത്തിന്റെ പരീക്ഷണത്തിൽ വിജയിക്കാനുള്ള വിശ്വാസിയുടെ ശ്രമങ്ങളെ അവരുടെ വിശ്വാസത്തിന് വിട്ടുകൊടുത്താൽ ഏത് യുക്തിയാണ് തകരുന്നത് ?

5) ദൈവീക നിർദ്ദേശപ്രകാരം ഉപവസിക്കുന്നവർക്ക് ശരീരത്തിന് ഗുണമാണെങ്കിലും, ദോഷമാണെങ്കിലും, അന്തരീക്ഷ ഊഷ്മാവ് 50 ഡിഗ്രി കടന്നിട്ടും ഉൽസാഹത്തൊടെ ഉപവസിക്കുന്നു എങ്കിൽ, പിന്നെ ആർക്കാണ് ഇവിടെ അസ്വസ്ഥത ?

6) അമ്പതും അറുപതും വർഷം തുടർച്ചയായി എല്ലാ റമദാൻ മാസവും ഉപവസിക്കുന്നവർക്ക് അവരുടെ ഉപവാസം കാരണം എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടോ ?

7) നോമ്പ് നോൽക്കാത്തതിനാൽ ഒരു മണീക്കുർ കുടുതൽ ആയുസ്സ് ആർക്കെങ്കിലും കിട്ടിയതായി ശാസ്ത്രീയമായി തെളിയിക്കാമോ ?

8) മുസ്ലിംകൾ ഭൂരിപക്ഷമുള്ള ചില രാജ്യങ്ങളിൽ നോമ്പ് കാലത്ത് പകൽ പരസ്യമായി ഭക്ഷണം കഴിക്കരുത് എന്ന് പറഞ്ഞാൽ അവർക്ക് പാർസൽ വാങ്ങി സ്വന്തം വീട്ടിൽ പോയി കഴിക്കാവുന്നതാണ്.

പിന്നേയും ഏത് പോയന്റിൽ കയറി കൊത്തും എന്ന് നോക്കിയിരിക്കുന്ന മത വിരുദ്ധർ അവരുടെ ജോലി തുടരുക.....
വിശ്വാസികൾ അവരുടെ ജോലിയും തുടരട്ടെ

******************************************************************************
അടിപൊളി കമന്റ്‌ :

Zainudheen Kuterikandy  ::::  ഇങ്ങനെ യൊക്കെ ചോദിച്ചാല്‍ എന്താ ചെയ്യാ ! അമ്പലങ്ങളില്‍ ശയന പ്രതിക്ഷനനം നടത്തുമ്പോള്‍ ശരീരത്തിന് വേധനിക്കില്ലേ എന്നൊക്കെ ചോദിക്കുന്നത് ശെരിയാണോ .. അയാളുടെ ഉധേഷമല്ലേ പ്രധാനം .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...