posted by Abdul Basith
SiO ഇടപെടലിനു വിജയം ,നിര്‍മ്മല സ്കൂളില്‍ ശിരോവസ്ത്രം ധരിക്കാം....
ആലുവ നിര്‍മ്മല സ്കൂളില്‍ കഴിഞ്ഞ വര്ഷത്തെ അഡീഷനല്‍ ജില്ല മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം വിദ്യാര്‍ത്ഥിനികള്‍ക്ക്ശിരോവസ്ത്രം ധരിച്ചു വരാം.SiO നടത്തിയ മാര്‍ച്ചിനെ തുടര്‍ന്ന് DYSP യുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമായത്. ആരെങ്കിലും ശിരോവസ്ത്രം ധരിക്കുന്നതിനെ എതിര്‍ത്താല്‍ മാതാപിതാക്കള്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസില്‍ പരാതി നല്‍കാമെന്നും തീരുമാനിച്ചു. അഡീഷനല്‍ ജില്ല മജിസ്ട്രേറ്റിന്റെ ഉത്തരവ് സംബന്ധിച്ച് പരാതി ഉള്ളവര്‍ക്ക് നിയമപരമായി നീങ്ങാമെന്നും ധാരണയായി. ചര്‍ച്ചയിലെ തീരുമാങ്ങള്‍ അന്ഗീഗ്കരിച്ചു കൊണ്ട് സ്കൂള്‍ പ്രിന്‍സിപ്പാളും, സ്കൂള്‍ അധികാരികളും ഒപ്പ് വച്ചു.
രാവിലെ സ്കൂളിലേക്ക് നടത്തിയ മാര്‍ച്ചില്‍ നിരവധി വിദ്യാര്‍ഥി - വിദ്യാര്‍ഥിനികള്‍ പങ്കെടുത്തു. സ്കൂളിന് മുന്നില്‍ പോലിസ് മാര്‍ച്ച് തടയുകയും 28 പ്രവര്‍ത്തകരെ അറസ്റ്റും ചെയ്തു. തുടര്‍ന്ന് സ്കൂളിന് മുന്നില്‍ നടന്ന ധര്‍ണ SiO സംസ്ഥാന സെക്രട്ടറി തൌഫീഖ് മമ്പാട് ഉദ്ഘാടനം ചെയ്തു. SiO ജില്ല പ്രസിഡന്റ് K.M ഷഫ്രിന്‍, GIO സെക്രട്ടറി ലബീബ, ജമാഅത്തെ ഇസ്‌ലാമി ജില്ല വൈസ് പ്രസിഡന്റ് P.E ഷംസുദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രകടനം ജില്ല സെക്രട്ടറി S.S musthafa, Abdul Azeez,Fasalurahman തുടങ്ങിയവര്‍ നയിച്ചു........................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.