Search the blog

Custom Search

പറഞ്ഞു നടക്കല്‍ അല്ല... പ്രവര്‍ത്തിച്ചു കാണിക്കുനവര്‍ ഇവര്‍


posted by Kpa Vahab

വേങ്ങര: കൂരിയാട് എസ്.ഡി.പി.ഐ ടൗണ്‍കമ്മിറ്റി സൗജന്യ പഠനോപകരണ വിതരണവും രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. കൂരിയാട് ഭാഗത്ത് വര്‍ഷങ്ങളായി നിര്‍ധനരായ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി കൂരിയാട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ സൗജന്യ പഠനോപകരണ വിതരണം നടത്തിവരുന്നുണ്ട്. 50ല്‍പരം കുട്ടികള്‍ക്കാണ് ഈ അധ്യയനവര്‍ഷത്തില്‍ പഠനോപകരണ വിതരണം നടത്തിയത്. 
എസ്.ഡി.പി.ഐ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് എം അബ്ദുല്‍കരീം പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് നടന്ന രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ് അഡ്വ. എ എ റഹീം നിര്‍വഹിച്ചു. വി കെ നാസര്‍, കെ ഷൗക്കത്ത്, എന്‍ എം ഷറഫുദ്ദീന്‍, എം വി അബ്ദുല്ല സംസാരിച്ചു. 
വേങ്ങര കൂരിയാട് എസ്.ഡി.പി.ഐ നടത്തിയ സൗജന്യ പഠനോപകരണ വിതരണം എസ്.ഡി.പി.ഐ പഞ്ചായത്ത് പ്രസിഡന്റ് എം അബ്ദുല്‍ കരീം നിര്‍വഹിക്കുന്നു

മുകളിലുള്ള വാര്‍ത്ത‍ നിങ്ങള്‍ വായിച്ച കാണുമല്ലോ 

ഇന്ന് കേരളത്തില്‍ മൊത്തം എത്ര സംഘടനകള്‍ ഉണ്ടാകും . ഇന്ത്യയില്‍ എത്ര ഉണ്ട് . അതിന്റെ സെന്‍സെസ് എടുക്കുകയല്ല ഇവിടെ. എന്നാലും വിരലില്‍ എണ്ണിയാല്‍ തീരാത്ത (കാലിന്റെ കൂടി എണ്ണിയാലും) അത്ര ഉണ്ട്. പല പല കാര്യങ്ങള്‍ ചെയുന്നുണ്ട്. പക്ഷെ അത് അവര്‍ക്ക്‌ ലാഭം ഉണ്ടാകനല്ലാതെ വേറൊന്നിനും അല്ല.. ലാഭം ഇല്ലാത്ത ഒന്നും അവര്‍ ചെയ്യില്ല. ചെയ്താല്‍ തന്നെ രണ്ടോ മൂന്നോ പേര്‍ക്ക്‌ ചെയ്തിട്ട് ഫോട്ടോ എടുത്ത് പത്രത്തില്‍ കൊടുത്തു ആളെ കാണിക്കും.. പക്ഷെ അതും ആര്‍കും ഉപകാരം ഇല്ലാത്ത കുറെ " ഉപകാരങ്ങള്‍ " മാത്രം. പക്ഷെ ഇവിടെ അതില്‍ നിന്നും വ്യത്യസ്തമായി ഒരു സംഘം.. അത് ആരും ആയിക്കൊള്ളട്ടെ. അവര്‍ ചെയ്യുന്ന ഈ പുണ്യ പ്രവര്‍ത്തിയെ എത്ര അഭിനന്ദിച്ചാലും മതി വരില്ല.. ഇന്നേ വരെ ഇത്ര ആത്മാര്‍ഥമായി ഇങ്ങനെ ഒരു പുണ്യ പ്രവര്‍ത്തി ചെയ്ത കണ്ടിട്ടില്ല ഈ  വ്യത്യസ്തന്‍ . "വിദ്യാഭ്യാസം - അത് ചൈന യില്‍ പോയിട്ട് ആണേലും നിര്‍വഹിക്കണം എന്ന് പറഞ്ഞ നബി വചനത്തിലൂടെ വിദ്യഭ്യാസത്തിന്റെ മഹത്വം മനസ്സിലാകി തന്ന ഇസ്ലാമിന്റെ സഹോദരന്മാര്‍ ജാതി മത വര്‍ണ ഭേദമന്യേ ചെയ്യുന്ന ഈ പുണ്ണ്യ പ്രവര്‍ത്തിയില്‍ എല്ലാവരും ഒരു രൂപ എങ്കിലും കൊടുത്ത് പങ്കാളി ആയി എങ്കില്‍ ആഖിറത്തില്‍ തീര്‍ച്ചയായും അത് ഒരു വന്‍ പുണ്യമായി അവനു തീരുമെന്ന് തീര്‍ച്ച... 

എല്ലാ അധ്യയന വര്‍ഷാരംഭം ഇവര്‍ രാജ്യം മുഴുവന്‍ ഈ പരിപാടി നടത്താറുണ്ട് . അതാത് സ്റ്റേറ്റ് കമ്മിറ്റി - കേരള കര്‍ണാടക തമിഴ്നാട് ഗോവ ആന്ധ്രാപ്രദേശ്‌ രാജസ്ഥാന്‍ മഹാരാഷ്ട്ര വെസ്റ്റ്‌ ബംഗാള്‍ മണിപൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇത് നടന്നു വരുന്നുണ്ട്. കഴിഞ്ഞ വര്ഷം ഒരു ലക്ഷം സ്കൂള്‍ കിറ്റ് വിതരണം ചെയ്യാന്‍ ഇവര്‍ക്ക്‌ സാധിച്ചു. രണ്ടു കോടിക്ക് മേല്‍ ഇതിനു ചിലവായിടുണ്ട് എന്നാണ് കണക്ക്‌ . ഇത് സന്മനസ്സുള്ള ജനങ്ങളില്‍ നിന്നും പിരിച്ചെടുത്ത തുക ആണ് .

നിങ്ങള്‍ ഇതിനെ അനുകൂളിചില്ലേലും എതിര്കതിരിക്കുക... നിങ്ങള്‍ ഇതു പ്രസ്ഥാനക്കാര്‍ ആയാലും.. ഇവരെ പ്രോത്സാഹിപ്പിക്കുക.... എല്ലാരും ഈ മാതൃക ഏറ്റെടുക്കുക....

ഇത് പോലെ ഒരിക്കലും പ്രതികരിക്കരുത് : 

ഒരു ഫേസ്ബുക്ക് കമന്റ്‌ നോക്കു : 
Sharafudheen P K Pulinjal മോളെ നോകനെ മിക്കവാറും അതിനടിയില്‍ എവിടെ എങ്കിലും ബോംബു ഉണ്ടാകും സുടാപികലാണ് വിശ്വസിക്കാന്‍ കൊള്ളില്ലത്തവര്‍ .. ജൂതന്മാരുടെ എജെന്റാണ് .. 

ഇദ്ദേഹത്തെ അപമാനിക്കനല്ല...പകരം ഇത് പോലെ ഉള്ള നീച്ച മനസ്സുകളെ പുറത്ത്‌ കാട്ടുക മാത്രമാണ് ചെയ്യുനത് 
എന്ന് വിനീതനായ വ്യത്യസ്തന്‍  



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...