ഉത്തരേന്ത്യയിൽ നിന്ന് പണ്ടുമുതലേ മുസ്ലിം ലീഗിന്റെ എം പി മാര് കേരളത്തിൽ വന്നു മത്സരിച്ചു പോകാരുണ്ടായിരുന്നു. എന്തെ അവരെ കൊണ്ട് കുറച്ചു സമൂഹത്തെ എങ്കിലും വളര്ത്തി കൊണ്ടുവരാൻ ലീഗ് ഉപയോഗ പ്പെടുത്തിയില്ല. അവിടെ വോട്ടു ബേങ്ക് ഇല്ലെന്നതായിരുന്നു ലീഗിന്റെ പ്രശ്നം. അല്ലാതെ സമുധായമൊ ദുരിതം പേറുന്ന ജനതയോ ആണ് അവരുടെ പ്രശ്നമെങ്കിൽ അവർക്ക് കേരളത്തിൽ ശീതീകരിച്ച മുറികളിൽ കാമലീലകളും തീർത്ത് കഴിഞ്ഞു കൂടാൻ പറ്റുമായിരുന്നില്ല. ഉത്തരേന്ത്യയിലെ മുസ്ലിംകൾ പിറകോട്ടു പോയതിനു കാരണവും ലീഗാണ്. പണമില്ലാത്ത, കലാപങ്ങൾ അരങ്ങേറിയിരുന്ന, അവിടങ്ങളില്നിന്നും ലീഗ് അവരെ സംരക്ഷിക്കുന്നതിനു പകരം ഓടി രക്ഷപ്പെട്ടു. ഒരു നേരത്തെ റോട്ടിക്ക് വേണ്ടി അവർ മണിക്കൂറുകൾ കാത്തിരുന്നു. അതിനിടയിൽ വിദ്യാഭ്യാസം നേടാൻ അവർ മറന്നു. മക്കളെ റിക്ഷ വലിക്കാനും ചുമട്ടുവേലക്കും അയക്കാൻ മാത്രം പരുവത്തിലാക്കി. ഇരുപതു വര്ഷം പിന്നോട്ട് ചിന്തിച്ചാൽ കേരള മുസ്ലിമ്കളുടെയും അവസ്ഥ ഇതൊക്കെത്തന്നെ. എസ് എസ് എൽ സി എഴുതിയവർ വളരെ കുറവ്. വിദ്യാഭ്യാസത്തിനു പ്രത്യേക ഭോധവല്ക്കരണം ലഭിക്കാത്ത ജനത. ലീഗിന് സിന്ദാബാദ് വിളിക്കാനും ഗൾഫു മോഹവുമായി നടക്കാനുമാല്ലാതെ ഒന്നിനും കൊള്ലാത്തവർ ക്രമേണ ഉത്തരേന്ത്യയില്നിന്നും കലാപങ്ങൾ കേരളത്തിലേക്കും വലിഞ്ഞു കയറാൻ തുടങ്ങി. ലീഗ് അവിടെയൊന്നും സമുധായത്തിനു ഒരു സംരക്ഷണവും നല്കിയില്ല. അന്ന് മുതൽ മുസ്ലിം ഉമ്മത്തിൽ ഉദയം കൊണ്ട ആശയമാണ് സ്വയം വളരുക. ആ വളര്ച്ചയുടെ രിസല്ട്ടാണ് സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ മുസ്ലിംകൾ കൈവരിച്ചതായി നാം ഇപ്പോൾ കാണുന്നത്. ആ വളർച്ചാ കാലഘട്ടം ഗൾഫു മേഖല യുടെ വളര്ച്ച അതിനൊരു നിമിത്തമായിരുന്നു. അന്നും ലീഗ് ചെയ്തത് ആപ്പപ്പോൾ നടത്താൻ പറ്റുന്ന കച്ചവടം ഉപയോകപ്പെടുത്തുകയായിരുന്നു. കാലങ്ങളായി ലീഗിനെ താങ്ങി നടന്ന സമസ്തക്ക് കീഴിലെ പല സ്ഥാപനങ്ങളും പരിശോധിച്ചാൽ നമുക്കത് മനസ്സിലാകും. അവിടങ്ങളിലെ സ്ഥാപനങ്ങൾ അവുവധിച്ചു കിട്ടാൻ എത്ര കൈകൂലിയും പണവും എറിഞ്ഞു എന്ന് സ്വകാര്യമായി അന്യെഷിക്കുക. പട്ടിക്കാട് ജാമിഅ നൂരിയക്ക് കീഴില അനുവദിക്കുമെന്ന് പറഞ്ഞിരുന്ന എന്ജിനീരിംഗ് കോളേജു പിന്നീട് ആര്ക്കാണ് അനുവദിച്ചത് എന്നൊക്കെ ഇപ്പോഴും പരിശോധിച്ചാൽ ലീഗ് നടത്തിയിരുന്ന കച്ചവടം എന്തായിരുന്നെന്നു മനസ്സിലാക്കാം. അതുകൊണ്ട് തന്നെയാകം നിസ്വാര്ഹരായ കുറെ നല്ല മനുഷ്യര് പണം പിരിച്ചുണ്ടാക്കിയ ഉയര്ന്ന ഇസ്ലാമിന്റെ പേരില് തലുയര്ത്തി നില്ക്കുന്ന പല സ്ഥാപനങ്ങളിൽ ഗവര്മെന്റ്റ് കോട്ട കഴിച്ചു എത്ര സ്ഥലത്ത് മുസ്ലിംകൾക്ക് പ്രത്യേക പരികണനയും കോഴയിൽ ഡിസ്കൌണ്ടും ലഭിക്കുന്നു എന്ന് പരിശോധിച്ചാൽ അതൊക്കെയും സാധാരണ വിദ്യാഭ്യാസ കച്ചവട സ്ഥാപനങ്ങൾ മാത്രമാണെന്ന് മനസ്സിലാകും. അതാണ് മുസ്ലിം ലീഗ് വിദ്യാഭ്യാസ മേഖലയിൽ ചെയ്തു കൂട്ടിയത്. മത വിദ്യാഭ്യാസം ലീഗിന്റെയോ അല്ലെങ്കിൽ സമസ്തയുടെയോ വകയാണെന്ന് അവകാശപ്പെടാനോക്കുമോ? കേരളത്തിലെ മഹല്ല് വ്യവസ്ഥിതി അതിനു നിമിത്തമായി. അത് മലപ്പുരത്തുകാർ ആകുമ്പോൾ കൂടുതലും ലീഗുകാരും അല്ലാത്തിടങ്ങളിൽ ലീഗും അല്ലാത്തവരും ഒക്കെ ഉണ്ടായിട്ടുണ്ട്. മദ്രസകൾ അന്ന് നിലനിര്ത്തിയത് മഹല്ലുകളാണ്. പള്ളിയിൽ വരിസംഖ്യ പിരിച്ചും നാട്ടില്നിന്നും അരി പിരിച്ചും തെങ്ങും തേങ്ങയും വഖഫ് ചെയ്തും അന്ന് മഹല്ല് നിവാസികൾ മദ്രസ്സ നിലനിര്ത്തി. പരീക്ഷ നടത്താനുള്ള സംവിധാനത്തിന് അന്ന് സമസ്തയെ അവർ ഉപയോകപ്പെടുത്തി. അത്രയെങ്കിലും സമസ്ത ചെയ്തിട്ടില്ലെന്ന് പറഞ്ഞുകൂടല്ലോ. അതിലുപരി ആ മദ്രസയും മഹാല്ലും ലീഗിനെയും സമസ്തയെയും ഉപയൊഗിക്കൂന്നതിലുപരി ലീഗും സമസ്തയും മഹല്ലുകളെയും മദ്രസകളെയും ഉപയോഗിക്കുകയായിരുന്നു. ഇപ്പോഴും മാസികകളും മറ്റും വില്പനയ്ക്ക് ആ സവിതാനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ടല്ലോ. എന്തായാലും അന്നത്തെ അനിവാര്യം എന്നാ നിലക്ക് സമസ്തയും ലീഗും കുറച്ചെങ്കിലും സമുദായത്തിന് ചെയ്തില്ല എന്ന് ഇതിനു അര്തമില്ല. കുറച്ചെങ്കിലും ചെയ്തു എന്ന് പറയാൻ മാത്രം ആസങ്കടനകളുടെ സാധ്യതയും പ്രായവും പരിഗണിച്ചാൽ ഒന്നും ഇല്ല എന്ന് വേണം പറയാൻ. പിന്നീടുണ്ടായ കാലം ഇവര്ക്ക് സമൂഹ പുരോഗതി മെച്ചപ്പെടുത്താൻ സമയവും കിട്ടിയില്ല. പരസ്പരം വെർപിരിയലിന്റെയും കള്ളത്തരം ആക്ഷേപിക്കളിന്റെയും കാലമായിരുന്നു യാതാര്തത്തി കഴിഞ്ഞ ഇരുപതു വര്ഷം. ഈ ഇരുപതു വർഷങ്ങൾക്കിടയിലാണ് മുസ്ലിംകൾ പുരിഗതി കൈവരിച്ചതും. അഥവാ ചോദ്യം ചെയ്യപ്പെടാനും മറ്റുള്ളവരുടെ മുന്നില് നാണം കെടാനും കാരണമാകുമെന്നും കണ്ടപ്പോഴാണ് മുസ്ലിംകൾക്ക് പ്രത്യേകമായി ലീഗും എന്തെങ്കിലും ചെയ്യാൻ തുടങ്ങിയത്. അതിലിടയ്ക്ക് മലപ്പുരത്തുകാർ തന്നെ ലീഗിന് ശക്തമായ പ്രഹരമെല്പിക്കുകയും ചെയ്തു. അന്ന് ലീഗിന്റെ തലമൂത്ത മുത്തപ്പന്മാർ മുഴുവൻ അമ്പേ പരാജയപ്പെട്ടു. അഥവാ ഇന്ന് ലീഗിനെ ഉന്നതിയിൽ എത്തിച്ച സമുദായം അവര്ക്ക് താക്കീത് നല്കി എന്നര്ഥം. അതിൽ നിന്നൊക്കെ കുറച്ചെങ്കിലും പാഠം ഉള്കൊല്ലുക എന്നത് സ്വാഭാവികം. അതുണ്ടായിരുന്നില്ലെങ്കിൽ അറബിക്കടലിൽ പോലും ലീഗിനെ നമുക്ക് കാണാൻ കഴിയുമായിരുന്നില്ല.
നജ്മുദ്ധീൻ സി ടി
വെങ്ങാലൂർ, തിരൂർ
12/05/2013
കമന്റ് തായെ ഇടുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.