Search the blog

Custom Search

ബന്ധുക്കള്‍ ആര് ?


മാതാപിതാക്കള്‍ ,സന്താനങ്ങള്‍ ,സഹോദരീ സഹോദരങ്ങള്‍ എന്നിവരോടെന്ന പോലെത്തന്നെയാണ് ഒരു മുസ്‌ലിം തന്റെീ കുടുംബക്കാരോടും ബന്ധുക്കളോടും പെരുമാറേണ്ടത്. മാതൃ സഹോദരി,പിതൃ സഹോദരി എന്നിവരോട് മാതാവിനെ പോലെയാണ് പെരുമാറേണ്ടത്. പിതൃ സഹോദരന്‍,മാതൃ സഹോദരന്‍ എന്നിവരോട് പിതാവിനെ പോലെയാണ് പെരുമാറേണ്ടതും നന്മ ചെയ്യേണ്ടതും. രക്തബന്ധമുള്ളവര്‍ (ഒരേ മാതാവിന്റെയ മക്കള്‍) വിശ്വാസികളാണെങ്കിലും അവിശ്വാസികളാണെങ്കിലും അവര്‍ പരസ്പരം കുടുംബ ബന്ധം പുലര്‍ത്തുകയും ഗുണവും നന്മയും ചെയ്യുകയും വേണം. മുതിര്ന്ന്വരെ ആദരിക്കുക,ദുഖിതരെ സമാശ്വസിപ്പിക്കുക,വിഷമിക്കുന്നവരെ സാന്ത്വനപ്പെടുത്തുക. അവര്‍ ബന്ധം മുറിച്ചാലും അത് ചേര്ക്കുതക. അവര്‍ പരുഷസ്വഭാവം കാണിച്ചാലും സൗമ്യത കാണിക്കുക. ഇവയെല്ലാം അല്ലാഹുവിന്റെട ഗ്രന്ഥത്തിലും പ്രവാചകന്റെക വചനങ്ങളിലും സ്ഥിരപ്പെട്ട കല്പ്പതനകളാകുന്നു. അല്ലാഹു പറയുന്നത് കാണുക;
وَاتَّقُوا اللهَ الَّذِي تَسَاءَلُونَ بِهِ وَالأَرحَامَ. (النساء: 1)

"ഏതൊരു അല്ലാഹുവിന്റെറ പേരില്‍ നിങ്ങള്‍ അന്വോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബ ബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക)"
(സൂറ, നിസാഅ: 1) 
فَآتِ ذَا القُربَى حَقَّهُ . (الروم: 38)
"ആകയാല്‍ കുടുംബ ബന്ധമുള്ളവന് നീ അവന്റെَ അവകാശം കൊടുക്കുക." (സൂറ, റൂം:38)
إِنَّ اللهَ يَأمُرُ بِالعَدلِ وَالإِحسَانِ وَإِيتاَءِ ذِي القُربَى. (النحل: 90)

"തീര്ച്ചകയായും അല്ലാഹു കല്പ്പി്ക്കുന്നത് നീതിപാലിക്കുവാനും നന്മ ചെയ്യുവാനും കുടുംബ ബന്ധമുള്ളവര്ക്ക് (സഹായം) നല്കുചവാനുമാണ്." (സൂറ, നഹല്‍: 90)
الصدقة على المسكين صدقة وعلى ذي الرحم صدقة وصلة. (بخاري و مسلم)
"അഗതികള്ക്ക്ا നല്കുلന്ന ദാനം ദാനം മാത്രമാകുന്നു. അത് കുടുംബ ബന്ധമുള്ളവര്ക്ക് നല്കിുയാല്‍ ദാനവും ബന്ധം ചേര്ക്ക്ലുമാകുന്നു." (ബുഖാരി,മുസ്‌ലിം)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...