Search the blog

Custom Search
മാറ്റങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മാറ്റങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ജനങ്ങളുടെ ആവശ്യം നേരിട്ടറിയുന്ന " റീഹാബ് ഇന്ത്യ ഫൌണ്ടേഷന്‍ " - യഥാര്‍ത്ഥ മാതൃക



--------------------------

One of the most serious problems in India is access to clean drinking water and sanitation. Nearly 226 million people in the Country do not have access to safe drinking water. 

Drinking water project - installation of hand pumps at the Bhanskadi Village in Jhalwar District of Rajasthan. 

"Water is critical for sustainable development, including environmental integrity and the alleviation of poverty and hunger, and is indispensable for human health and well-being."

United Nations




ആപ്പ് ആര്‍ക്കാണ് ആപ്പ് വയ്ക്കുന്നത്?



Mtp Rafeek
----------------------------------------
ബി.ജെ.പിക്കും കോണ്‍ഗ്രസിനുമെതിരേ ഇന്ത്യയില്‍ ശക്തമായ ജനവികാരം ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്നു. പ്രത്യേകിച്ചും ദലിത്-ന്യൂനപക്ഷ-ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍. ഹിന്ദുത്വ വര്‍ഗീയതയുടെ കാര്യത്തിലും ആദിവാസി-ദലിത്-ന്യൂനപക്ഷ വിഷയങ്ങളിലുമുള്ള നിലപാടുകളില്‍ ഏറ്റക്കുറച്ചിലുണ്ടാകാമെന്നല്ലാതെ രണ്ട് കൂട്ടരും തമ്മില്‍ വലിയ വ്യത്യാസമില്ലെന്ന് ഇതിനകം തെളിഞ്ഞതാണ്. അത് കൊണ്ട് തന്നെ ഇരുകൂട്ടര്‍ക്കുമെതിരേ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ ഒരു ഐക്യനിര വളര്‍ന്നുവരുന്ന സാഹചര്യത്തിലാണ് ആപ്പ് പൊട്ടിമുളക്കുന്നത്. എപ്പോഴും വലതുപക്ഷ താല്‍പര്യങ്ങളെ പിന്തുണച്ചിരുന്ന കോര്‍പ്പറേറ്റുകളാല്‍ നിയന്ത്രിക്കപ്പെടുന്ന മാധ്യമങ്ങള്‍ ആപ്പിന് നല്‍കി വരുന്ന അമിത പ്രാധാന്യം കാണുമ്പോള്‍ എവിടെയോ എന്തോ ചീഞ്ഞു നാറുന്നില്ലേ. ബി.ജെ.പിക്കും കോണ്‍ഗ്രസിനും ബദല്‍ എന്ന മട്ടില്‍ ആപ്പിനെ ഉയര്‍ത്തിക്കൊണ്ട് വന്ന് ദലിത്-ന്യൂനപക്ഷ-ആദിവാസി വിഭാഗങ്ങള്‍ക്കിടയിലുണ്ടായിട്ടുള്ള ഉണര്‍വിനെ വഴിതിരിച്ച് വിടുകയാണ് കോര്‍പറേറ്റുകള്‍ ലക്ഷ്യമിടുന്നതെന്ന് സംശയിക്കാന്‍ ന്യായമില്ലേ. അഴിമതി മാത്രമാണ് ഇന്ത്യയിലെ പ്രശ്‌നം എന്ന മട്ടിലുള്ള ആപ്പിന്റെ പ്രചാരണവും സംശയാസ്പദമാണ്.

ഹലോ.. ഓട്ടം പോവ്വോ..?? -

സ്നേഹം മനസ്സില്‍ ഉണ്ടെങ്കില്‍ മുഴുവന്‍ വായിക്കുക !!!!

ഹലോ.. ഓട്ടം പോവ്വോ..?? പിന്നെന്താ.. ചേച്ചി കേറിയാട്ടെ..!! കരിയിലക്കര ജംഗ്ഷന് വരെ പോകണം.. എത്രയാകും..?? ചേച്ചി കേറിയാട്ടെ.. അധികപറ്റായി ഞാനൊന്നും വാങ്ങില്ല.. പോരെ..?? നിന്ന് ചിണുങ്ങാതെ എത്രയാന്ന് വെച്ചാ പറയെടോ..!! പോയ്യാ മാത്രം പോരെ..?? അല്ല.. ആ
ജംഗ്ഷന് പൊക്കിയെടുത്ത് ഇവിടെ കൊണ്ട് വരണം.. എന്താ പറ്റ്വോ..?? ചൂടാകാതെ ചേച്ചി.. 30 രൂപയാകും...!! 20 രൂപ തരും.. പറ്റുമെങ്കില് വണ്ടി വിട്..!! (കയ്യില് ഇരുന്ന വലിയ ഒരു കവര് വളരെ പ്രയാസപ്പെട്ട് അവര് ഒട്ടോയിലേക്ക് എടുത്ത് വെച്ചു..) (ഈശോയേ.. കൈനീട്ടമാ..!! കുരിശാണ് വന്നതെങ്കിലും എങ്ങനെ ഒഴിവാക്കും..) ഉം.. കേറ്.. ഉള്ളത് മതി.. വയറ്റി പിഴപ്പാ..!! നിങ്ങള് ഫെമിനിസ്റ്റാ...?? അല്ല.. കമ്മ്യൂണിസ്റ്റാ.. താന് വണ്ടി വിടെടോ..!! (രാവിലെ ഇതൊക്കെ എവിടുന്ന് കുറ്റിയും പറിച്ച് ഇറങ്ങുന്നെടാ..) ഡോ.. ദേ ആ കാണുന്ന സിഗ്നലിന്റെ അടുത്തോട്ട് നിര്ത്ത്.. (ഓട്ടോ നിര്ത്തി അവര് ഇറങ്ങി പൈസ കൊടുക്കുന്നതിന് മുന്പ് അയാളോട് പറഞ്ഞു..) ഡോ.. ആ കവര് എടുത്തിട്ട് എന്റെ കൂടെ വാ..!! എനിക്കെങ്ങും വയ്യാ.. പോയിട്ട് വേറെ ഓട്ടമുള്ളതാ.. ചേച്ചി ആ കാശിങ്ങ് തന്നേ..!! ഞാന് കാശ് തന്നാലല്ലേ താന് ഇവിടുന്ന് പോകൂ.. എടുത്തോണ്ട് വാടോ...!! ഈശോയേ.. നീ രാവിലെ തന്നെ ഒരു മാരണത്തെയാണല്ലോ എന്റെ തലയില് വെച്ച് തന്നത്..?? ഇന്നത്തെ കാര്യം പോക്കാ.. എന്താടോ നിന്ന് പിറുപിറുക്കുന്നേ..?? ഒന്നുമില്ല.. വരുവാ.. (ഇവര് വല്ല പോലീസിലുമാണോ.. കരണക്കുറ്റി നോക്കി ഒന്ന് പൊട്ടിക്കാന് തോന്നുന്നു..) അയാള് കവറുമെടുത്ത് അവരുടെ പുറകെ നടന്നു.. നല്ല ഭാരം.. ഈ പെണ്ണുമ്പിള്ള എങ്ങനെ ഇതും തൂക്കി അവിടം വരെ വന്നു..?? എന്തായിരിക്കും ഇതില്..?? വീട്ടിലെ വേസ്റ്റ് വല്ലതും ആയിരിക്കും.. എന്ത് പണ്ടാരമെങ്കിലും ആവട്ടെ..!! ഡോ.. ആ കവര്.. ദോ അവിടെ വെയ്ക്ക്.. അവര് ഇരിക്കുന്നിടത്ത്..!! കുറെ ഭിക്ഷക്കാര്.. കുഷ്ഠരോഗികളും.. മുടന്തരും.. കുരുടരും.. നിരന്നിരിക്കുന്നു.. അയാള് ആ പൊതി അവിടെ വെച്ചു.. അവര് വന്ന് പൊതി അഴിച്ച്.. അതില് നിന്നും റൊട്ടിയും പാത്രത്തിലുള്ള കറിയും എടുത്ത് പുറത്ത് വെച്ചു.. പേപ്പര് പ്ലേറ്റില് അവര്ക്കെല്ലാം അത് വിതരണം ചെയ്യുമ്പോള്.. അയാള്ക്കത് നോക്കി നില്ക്കാനായില്ലാ..!! ചേച്ചി.. ഇങ്ങെട്.. ഞാന് വിളമ്പാം.. പണ്ട് ഓര്ഫനേജില് നില്ക്കുമ്പോള് ‍ ഞാനും ഇതൊക്കെ ചെയ്യുമായിരുന്നു... പട്ടിണിയുടെ വില എനിക്ക് ശരിക്കും അറിയാം.. ചേച്ചി ഒന്ന് മാറി നിന്നാട്ടെ...!! എല്ലാവര്ക്കും കൊടുത്ത് കഴിഞ്ഞ്.. കുശലം ചോദിച്ച് പിരിയാന് തുടങ്ങുമ്പോള്.. ഒരു 50 ന്റെ നോട്ട് അയാള്ക്ക് നേരെ നീട്ടിയിട്ട് അവര് പറഞ്ഞു.. ഇതിരിക്കട്ടെ.. ബാക്കിയൊന്നും വേണ്ടാ.. ഞാന് അങ്ങനെയൊക്കെ സംസാരിച്ചതും പെരുമാറിയതും വേറൊന്നുമല്ല.. നേരെ പറഞ്ഞാല് ആരും സഹായിക്കാന് വരില്ല.. ക്ഷമിക്കണം..!! ഞാന് ഇത് വാങ്ങില്ല ചേച്ചി.. അതിനും കൂടി നാളെ അവര്ക്ക് റൊട്ടി വാങ്ങി കൊടുത്തോളൂ.. നാളെയും വിളിക്കണം.. ഞാന് അവിടെ തന്നെ കാണും... കൈവീശി യാത്ര പറഞ്ഞു പോകുമ്പോള്.. അവരുടെ കയ്യിലെ പണത്തിന് സ്നേഹം എന്നൊരു അര്ത്ഥം കൂടി ഉണ്ടെന്ന് അയാള്ക്ക് മനസ്സിലായി.. 

കുറ്റിചൂലിന്റെ ഗദ്ഗദം - കാര്‍ട്ടൂണ്‍ by അന്‍വര്‍ സാദത്ത്‌

Cartoon by : Anwar Sadath

Congratulations Mr. Mohammed Shafi , kotta,Rajasthan.

ഇതൊരു നല്ല തുടക്കമാവട്ടെ ..............................

വര്ഗീയത തുപ്പുന്ന ശംഖു പരിവാരത്തിനും......
അഴിമതിയിൽ മുങ്ങിയ കൊണ്ഗ്രസിന്നും ഒരു ബതലായി ഇന്ത്യയിൽ ഒരു പുത്തൻ കാറ്റ് ആഞ്ഞു വീശട്ടെ .......!!!!



രാജസ്ഥാനിൽ SDPI ക്ക് മികച്ച നേട്ടം
ആദ്യ തെരഞ്ഞെടുപ്പിൽ നേടിയത് 13545
രാജസ്ഥാന്‍ കോട്ട ാര്‍ത്തില്‍ മൂന്നാം സ്ഥാം എസ്.ഡി.പി.ഐ സ്ഥാാര്‍ത്ഥിയ്ക്ക്
: രാജസ്ഥാന്‍ കോട്ട ാര്‍ത്ത് ിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാം എസ്.ഡി.പി.ഐ സ്ഥാാര്‍ത്ഥിക്ക്. രാജസ്ഥാന്‍ സംസ്ഥാ പ്രസിഡന്റ് മുഹമ്മദ് ഷാഫിയാണ് ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും മുതിര്‍ന്ന തോക്കള്‍ക്കെതിരെ ജവിധി തേടിയത്. ബി.ജെ.പി സ്ഥാാര്‍ത്ഥി 14861 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. അതേസമയം 13545 വോട്ടുകള്‍ ടിേ ിര്‍ണായക സ്വാധീം എസ്.ഡി.പി.ഐയ്ക്ക് ഉറപ്പിക്കാായി. ആദ്യമായാണ് എസ്.ഡി.പി.ഐ സ്ഥാാര്‍ത്ഥി ഇവിടെ മത്സരിക്കുന്നത്. ജങ്ങളില്‍ ിന്ന് ല്ല പ്രതികരണമാണ് എസ്.ഡി.പി.ഐയ്ക്ക ലഭിച്ചത്. അഞ്ചു വര്‍ഷം കൂടുന്നതിനുസരിച്ച് രാജസ്ഥാില്‍ കോണ്‍ഗ്രസും ബി.ജെ.പിയും മാറി മാറി ഭരണത്തിലിരുന്നിട്ടും യാതൊരു വികസവും ഈ മണ്ഡലത്തില്‍ ഉണ്ടായിട്ടില്ല. വരും കാലങ്ങളില്‍ രാജസ്ഥാില്‍ എസ്.ഡി.പി.ഐയ്ക്ക് രാഷ്ട്രീയ സ്വാധീമുണ്ടാക്കാാകുമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍

സ്ഥാനാര്‍ത്ഥിത്വം പിൻവലിക്കാൻ എസ് ഡി പി ഐ സ്ഥാനാർത്ഥിക്ക് 5 കോടി രൂപയും ഒരു Red Beacon വാഹനവും വാഗ്ദാനം .....!!!


സ്ഥാനാര്‍ത്ഥിത്വം പിൻവലിക്കാൻ എസ് ഡി പി ഐ സ്ഥാനാർത്ഥിക്ക് 5 കോടി രൂപയും ഒരു Red Beacon വാഹനവും വാഗ്ദാനം ......രാജസ്ഥാനിലെ കോട്ട മണ്ഡലത്തിലെ എസ് ഡി പി ഐ സ്ഥാനാർത്ഥി മുഹമ്മദ്‌ ഷാഫിക്കാണ് നിലവിൽ കോട്ട MLA ആയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ മനോഹരമായ വാഗ്ദാനം .....എസ് ഡി പി ഐ ഈ വാഗ്ദാനത്തെ പത്ര സമ്മേളനം വിളിച്ച് പുച്ഛിച്ച് തള്ളുകയും തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്കുകയും ചെയ്യും.പണാധിപത്യ രാഷ്ട്രീയം വാങ്ങിയും കൊടുത്തും കളിക്കുന്നവോടും ജയിക്കുന്നവരോടും എസ് ഡി പി ഐ ക്ക് പറയാനുള്ളത് ഇത് ജനുസ്സ് വേറെയാണ്. നിങ്ങളുടെ ആലയിൽ പണിതെടുത്ത രാഷ്ട്രീയ അടിത്തറയിലല്ല എസ് ഡി പി ഐ നിലകൊള്ളുന്നത്....ഞങ്ങൾക്കറിയാം ജനങ്ങളുടെ മനസ്സില്‍ ഞങ്ങളുടെ വിലയെന്താണെന്ന്.അതുകൊണ്ട് ഞങ്ങള്‍ക്കൊന്നേ നിങ്ങളോട് പറയാനുള്ളൂ,പണാധിപത്യത്തിന്റേയും ക്ഷമാപണത്തിന്റേയും കുടുംബാധിപത്യത്തിന്റേയും രാഷ്ട്രീയം അവസാനിപ്പിച്ച് തുല്യനീതിയിലധിഷ്ടിതമായ ഒരു രാഷ്ട്രീയ സംസ്കാരം ഇന്ത്യാ രാജ്യത്ത് രൂപപ്പെടുന്നത് വരെ നേരിന്റെ പോരാട്ടവീധിയിൽ അനീതിക്കെതിരെ മുൻനിരയിൽ തന്നെ സോഷ്യല്‍ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ ഉണ്ടാകുമെന്ന് ഉറപ്പ് നല്കുന്നു.......

സോഷ്യല്‍ മീഡിയയിലെ വര്‍ഗീയത നിരീക്ഷിക്കാന്‍ ദുബായ് പോലീസ് ; ആര്‍ എസ് എസ് അനുബന്ധ സംഘടനയും നിരീക്ഷണത്തില്‍


സോഷ്യല്‍ മീഡിയ വഴി ഇസ്ലാമിനെയും സ്ത്രീകളേയും അപമാനിക്കുകയും ഇല്ലാകഥകള്‍ മെനയുകയും ചെയ്യുന്നവരെ നിരീക്ഷിക്കാന്‍ ദുബായ് പോലീസ് തീരുമാനിച്ചു. യു എ ഇ യിലെ ഏതെങ്കിലും IP അഡ്രസ്‌(Internet Protocol Address) വഴി ഇങ്ങനെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന എല്ലാവരെയും സസൂക്ഷ്മം നിരീക്ഷിച്ച് പിടികൂടാനും ജയില്‍ ശിക്ഷയും പിഴയും അടക്കമുള്ള ശിക്ഷ നല്‍കാനും ആണ് തീരുമാനം. ചില സംഘങ്ങള്‍ ദുബായ് അടക്കമുള്ള യു എ ഇ യുടെ എമിരേറ്റ്സില്‍ നിന്നും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നതായി വന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍  ആണ് തീരുമാനം. ചിലര്‍ക്ക് താക്കീതു നല്‍കി വിട്ടയക്കുകയും ചില അക്കൗണ്ട്‌ ബ്ലോക്ക്‌ ചെയ്യുകയും ചെയ്തിട്ടുണ്ട് . ഇതുപോലെ ഉള്ള വെബ്സൈറ്റ് / ഫേസ്ബുക്ക് / ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകല്‍ ശ്രദ്ധയില്‍ പെടുന്നവര്‍ ഒന്നുകില്‍ താഴെ കമന്റ്‌ ചെയ്യുകയോ അല്ലെങ്കില്‍ ദുബായ് ഗവണ്മെന്റ്‌ ന്റെ '' അല്‍ അമീന്‍ '' (Al Ameen) സര്‍വീസ് ഉപയോഗിക്കാന്‍ സാധിക്കുനതാണ്. തെറ്റായ വിവരങ്ങളോ അനാവശ്യമായി മറ്റുള്ളവരെ കുടുക്കണം എന്ന രീതിയില്‍ നല്‍കുന്ന വിവരങ്ങള്‍ക്കും വലിയ പ്രശ്നങ്ങള്‍ നേരിടേണ്ടി വരും എന്നതിനാല്‍ വ്യക്തമായ ഇന്‍ഫോര്‍മേഷന്‍ മാത്രം നല്കാന്‍ ശ്രമിക്കുക. മാത്രമല്ല യു എ ഇ  യിലുള്ള കേസ് മാത്രമേ നല്‍കാനും പാടുള്ളൂ ... 


ചില വര്‍ഗീയ - വിധ്വംസക സംഘടനകളുടെ ക്യാമ്പുകളും പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കാനും ആര്‍ എസ് എസ് ന്റെ അനുബന്ധ സംഘടനകളുടെ ശാഖ പോലുള്ള പ്രവര്‍ത്തനം "അല്‍-ബാറാഹ","അല്‍-ഖുസൈസ്‌ " , "നൈഫ്‌ " തുടങ്ങിയ സ്ഥലങ്ങളില്‍ നടക്കുന്നതായും വിവരം കിട്ടിയിട്ടുണ്ട്. ഇതിന്റെ സംഘാടകരെ നിരീക്ഷിക്കാനും പദ്ധതി ഉള്ളതായി അറിയുന്നു.

നേരിട്ട് ഇന്‍ഫോര്‍മേഷന്‍ നല്കാന്‍  സാധിക്കാത്തവര്‍ താഴെ ആ അക്കൗണ്ട്‌ന്റെ ലിങ്ക് ഷെയര്‍ ചെയ്യുക. ഇതുപോലെ യു എ ഇ യില്‍ നടക്കുന്ന ശാഖാ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങളും ചേര്‍ക്കാന്‍ മറക്കാതിരിക്കുക...

ഇത് ഇന്ത്യയുടെ ഓരോ തെരുവുകളിലും ആവര്‍ത്തിക്കാനുള്ള ചരിത്രം - ചിത്രങ്ങള്‍




ചരിത്രം തിരുത്തി

=============

ഇത് പുതിയ തുടക്കം......... ഇന്ത്യയുടെ ഓരോ തെരുവുകളിലും ആവര്‍ത്തിക്കാനുള്ള ചരിത്രം
----------------------------------------------------------

എസ്.ഡി.പി.ഐയില്‍ ചേര്‍ന്നവര്‍ക്ക് 
മലപ്പുറത്ത് ഉജ്ജ്വല സ്വീകരണം 

മലപ്പുറം: വിവിധ പാര്‍ട്ടികളില്‍നിന്ന് രാജിവച്ച് എസ്.ഡി.പി.ഐയില്‍ ചേര്‍ന്ന 1600ലേറെ പേര്‍ക്ക് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ടൗണ്‍ഹാളില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ്, സി.പി.എം., ബി.ജെ.പി. പാര്‍ട്ടികളില്‍നിന്നും ഇത്രയുംകാലം ഒരു പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാത്തവരുമെല്ലാമാണ് എസ്.ഡി.പി.ഐയില്‍ അംഗത്വമെടുത്തത്. പുതിയതായി ഒരു പാര്‍ട്ടിയില്‍ ഇത്രയുംപേര്‍ ഒരുമിച്ചു ചേരുന്നത് ഇതാദ്യമായാണ്. 
സ്വീകരണ സമ്മേളനം ദേശീയ സെക്രട്ടേറിയറ്റംഗം ഇ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് എല്‍.ഡി.എഫ്.-യു.ഡി.എഫ്. മുന്നണികള്‍ ജനങ്ങളെ പറ്റിക്കുന്ന സഹകരണസംഘങ്ങളാണ്. പല കേസുകളിലും ലീഡേഴ്‌സ് ഡീലേഴ്‌സാണു നടക്കുന്നത്. മുസ്‌ലിം ലീഗ് കാശു വാങ്ങി ഷുക്കൂര്‍ കേസ് അട്ടിമറിച്ചു. ടി പി ചന്ദ്രശേഖരന്‍ കേസ് അട്ടിമറിച്ചതായും ആരോപണമുണ്ട്. ഫസല്‍ വധക്കേസ് അട്ടിമറിക്കാന്‍ ആര്‍ക്കുമായില്ല. പോപുലര്‍ ഫ്രണ്ട് പിന്നാലെ കൂടിയതിനാല്‍ ഈ കേസ് ഇപ്പോള്‍ സി.ബി.ഐ. അന്വേഷിക്കുകയാണ്. സി.പി.എം. നേതാക്കള്‍ ജയിലിലുമാണ്. ഇത്രയുംകാലം ബോംബ് പൊട്ടി മരിക്കുന്ന ലീഗുകാര്‍ എസ്.ഡി.പി.ഐക്കാരാണെന്നാണ് നേതൃത്വം പറഞ്ഞിരുന്നത്. മരിച്ചവരെ എസ്.ഡി.പി.ഐക്കു നല്‍കുന്ന പതിവായിരുന്നു ലീഗ് നേതൃത്വം സ്വീകരിച്ചിരുന്നത്. ഇപ്പോള്‍ ഇതാ, ജീവിച്ചിരിക്കുന്ന ലീഗുകാര്‍ തന്നെ പാര്‍ട്ടി വിട്ട് എസ്.ഡി.പി.ഐയില്‍ ചേരുകയാണ്. പ്രധാനമന്ത്രിയെയും പ്രസിഡന്റിനെയും ചീഫ് ജസ്റ്റിസിനെയും വിമര്‍ശിക്കാന്‍ അധികാരമുള്ള നാട്ടില്‍ ഒരു പോലിസുദ്യോഗസ്ഥനെ മാത്രം വിശുദ്ധ പശുവായി കാണണമെന്ന കാട്ടുനീതി അംഗീകരിക്കാനാവില്ല. ഇന്റലിജന്‍സ് എ.ഡി.ജി.പി. സെന്‍കുമാറിനെ വിമര്‍ശിക്കാനും അദ്ദേഹത്തിനെതിരേ അന്വേഷണം ആവശ്യപ്പെടാനും ആര്‍ക്കും അധികാരമില്ലെന്നമട്ടിലേക്ക് കേരള സര്‍ക്കാര്‍ തരംതാണിരിക്കുന്നു. മോഡി വരുന്നേ എന്നു പറഞ്ഞ് വോട്ട് തട്ടാനാണ് കോണ്‍ഗ്രസ്സും ലീഗും ശ്രമിക്കുന്നത്. മോഡി വരില്ലെന്ന് എല്ലാവര്‍ക്കുമറിയാം. കോര്‍പറേറ്റ് മുതലാളിമാര്‍ ഊതിവീര്‍പ്പിച്ച ബലൂണ്‍ മാത്രമാണ് ഈ നരാധമ മോഡി. എസ്.ഡി.പി.ഐയെ മുളയിലേ നുള്ളണമെന്നാണ് ആര്‍.എസ്.എസ്. ദേശീയ കൗണ്‍സില്‍ കൊച്ചിയില്‍ പ്രമേയം പാസാക്കിയത്. ഈ പാര്‍ട്ടി മുളപൊട്ടി വളര്‍ന്ന് ശിഖരങ്ങളായിട്ടുണ്ടെന്നും ഇ അബൂബക്കര്‍ പറഞ്ഞു. 
മലപ്പുറം ജില്ലാ പ്രസിഡന്റ് വി ടി ഇക്‌റാമുല്‍ ഹഖ് അധ്യക്ഷതവഹിച്ചു. പുതിയതായി അംഗത്വമെടുത്തവരെ ദേശീയ സെക്രട്ടേറിയറ്റ് അംഗം ഇ അബൂബക്കര്‍, ദേശീയ വൈസ് പ്രസിഡന്റ് സാംകുട്ടി ജേക്കബ്, സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ്, ജന. സെക്രട്ടറി പി അബ്ദുല്‍ ഹമീദ്, വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാനകമ്മിറ്റി അംഗം എ കെ അബ്ദുല്‍ മജീദ് എന്നിവര്‍ ഷാളണിയിച്ചു. ജില്ലാ ജന. സെക്രട്ടറി ജലീല്‍ നീലാമ്പ്ര, വൈസ് പ്രസിഡന്റ് പി എം ബഷീര്‍ എന്നിവരും സംസാരിച്ചു. 
പുറങ്ങ് ജനകീയ കര്‍മസമിതി പ്രസിദ്ധീകരിച്ച കുഞ്ഞുമുഹമ്മദ് പനമ്പാടിന്റെ അവകാശങ്ങളും കടമകളും പുസ്തകം ഇ അബൂബക്കര്‍ മേമന ബാപ്പുവിന് നല്‍കി പ്രകാശനം ചെയ്തു.













ഇതാണ് യഥാര്‍ത്ഥ ജന പ്രധിനിധി - ഇതാണ് നമ്മള്‍ ആഗ്രഹിച്ചത്‌

ബാന്ഗ്ലൂര്‍ കോര്‍പ്പറേഷന്‍ സമ്മേളനത്തിനിടെ പ്രതിപക്ഷത്തെ കോണ്ഗ്രസ്സിന്റെ കൗണ്‍സില്‍ മെമ്പര്‍മാര്‍ സോണിയാഗാന്ധിയുടെ ജാഥയില്‍ പങ്കെടുക്കാന്‍ കൂട്ട അവധിയെടുത്ത് പോയപ്പോള്‍ പ്രതിപക്ഷ ബെഞ്ചില്‍ ഏകയായി ഇരിക്കുന്ന SDPI കൗണ്‍സില്‍ മെമ്പര്‍ നാസ്നി ബീഗം .
ബാന്ഗ്ലൂര്‍ കോര്‍പ്പറേഷന്‍ മീറ്റിങ്ങില്‍ നിന്നുള്ള കാഴ്ച 


( The show must go on: With Congress councillors leaving for Mandya to attend Sonia Gandhi's rally, alone Independent SDPI councilor Nazni Begam sits in the Opposition benches of the BBMP council in Bangalore on Monday. Photo: K. Murali Kumar )

ഇങ്ങനെയുള്ള ഒരു ജന പ്രധിനിധിയെ ആണ് നമുക്ക് ആവശ്യം... ഇനിയും അനേകായിരം നാസ്നി ബീഖങ്ങള്‍ ഉണ്ടാകട്ടെ !!!

എസ്‌.ഡി.പി.ഐ മലപ്പുറം: ജനങ്ങളുടെ കടന്നു വരവിൽ വൻ വർദ്ദന


മലപ്പുറത്ത്‌ 17 പേർ ദിവസവും എസ്‌.ഡി.പി.ഐ ലെക്ക്‌...


മലപ്പുറം ജില്ലാ ഹർത്താൽ കഴിഞ്ഞതിന്ന് ശേഷം (സെപ്റ്റെമ്പർ3) എസ്‌.ഡി.പി.ഐ ലെക്ക്‌ മലപ്പുറം ജില്ലയിൽ ജനങ്ങളുടെ കടന്നു വരവിൽ വൻ വര്‍ധന .ഒരോ ദിവസവും ശരാശരി 17 ൽ കൂടുതൽ പുതിയ പ്രവർത്തകരുടെ വര്‍ധനവ്‌ കാണിക്കുന്നത്‌.. ഹർത്താൽ കഴിഞ്ഞു ഇന്നെക്ക്‌ 48 ദിവസം ആയപ്പോയേക്കും ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നായി 1000 ൽ അധികം പുതിയ പ്രവർത്തകർ വന്നുകഴിഞ്ഞു... ഇന്നലെ വരെ പച്ച കോടിയും, ചുവപ്പ്‌ കൊടിയും, ഖദറും മാത്രം കണ്ടിരുന്ന മലപ്പുറത്തെ സാധാരണക്കാരനും ഈ നവ വിപ്ലവ പ്രസ്ഥാനത്തെ നെഞ്ചോടു ചെർക്കാൻ തുടങ്ങിയിരിക്കുന്നു.. 

യു.എ.പി.എ യും, രാജ്യദ്രേഹവും, പത്രമാരണ വും കാട്ടി ഭയപെടുത്തി കീഴ്‌പെടുത്താം എന്ന് ധരിച്ചിരിക്കുന്ന ' സർ സി.പി' മാർക്ക്‌ മലപ്പുറത്ത്‌കാർ നൽകുന്ന മറുപടിയാണ്‌ 60 ദിവസം കെണ്ട്‌ 1000 പേർ......

ആയിരം വർഷം എലിയെ പോലെ ജീവിക്കുന്നതിലും നല്ലത്‌ ഒരു ദിവസം പുലിയെ പോലെ ജീവിച്ച്‌ മരിക്കുന്നതാ..

...ഭയത്തില്‍ നിന്ന് മോചനം
....വിശപ്പിൽ നിന്ന് മോചനം

post courtesy  : 

ഹൈകോടതിയിലും സുപ്രീംകോടതിയിലും രണ്ടു നിയമ പുസ്തകമോ????


മദനി സാഹിബിനു ഇന്ന് ഇന്ത്യയുടെ പരമോന്നത നീതിപീഠം കൊടുത്ത ചികിത്സക്കുള്ള അനുമതി ഉയര്‍ത്തുന്ന ചില  ചോദ്യങ്ങള്‍ ഉണ്ട്. എന്ത് കൊണ്ടാണ് ഇത്രയും കാലം ഈ നീതി മദനിക്ക്‌ അന്യമായി നിന്നത്. സുപ്രീംകോടതി നിയമം നടപ്പാകാന്‍ ഉപയോഗികുന്നത് ഹൈകോടതിയും സെഷന്‍സ്‌ കോടതിയും ഉപയോഗിക്കുന്ന അതെ നിയമ പുസ്തകവും അതെ നീതിയും തന്നെ അല്ലെ. എന്നിട്ടും എന്ത് കൊണ്ട് ഇപ്പോള്‍ കിട്ടിയ ഈ നീതി .. അത് ചെറുതെങ്കിലും മറ്റു കോടതികള്‍ തടഞ്ഞത്? ഇപ്പോള്‍ അദ്ധേഹത്തിന് ലഭിച്ച അനിവാര്യമായ ഈ ചെറിയ നീതി തികച്ചും സ്വാഗതാര്‍ഹമാണ്. ഇന്ത്യന്‍ നീതി നിയമം നശിച്ചിട്ടില്ല എന്ന് ഒര്മിപിക്കുന്ന ഒരു വിധിയാണ് ഇന്ന് വന്നത്. ജാമ്യമാണ് യഥാര്‍ത്ഥത്തില്‍ ലഭിക്കേണ്ടത് എങ്കിലും ആരോഗ്യം നിലനിര്‍ത്തുകയാണ് അദ്ധേഹത്തിനു ഇപ്പോള്‍ അത്യാവശ്യം. 
കര്‍ണാടക ജയിലില്‍ അദ്ധേഹത്തെ അടച്ച ശേഷം നീതിക്ക് വേണ്ടി നടന്ന പോരാട്ടത്തില്‍ തട്ട് മുട്ട് ന്യായങ്ങള്‍ പറഞ്ഞ ഹൈകോടതി നിയമത്തിനു കൂച്ചുവിലങ്ങ് ഇട്ടും നീതി നിര്‍വഹണത്തില്‍ കാട്ടിയ നിസ്സങ്കതയും തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്. ഒരു സിറ്റിംഗ് കൊണ്ട് തന്നെ സുപ്രീംകോടതിയില്‍ ഇപ്പോള്‍ നടപ്പിലായ നീതി എന്ത് കൊണ്ട് വന്നു എന്നും പഠിക്കേണ്ടതുണ്ട്.

മദനി സാഹിബിനെ സഹായിക്കാനും അദ്ധേഹത്തിനു വേണ്ടി പണം ചിലവാക്കാനും ജനങ്ങളും പ്രബുദ്ധരായ മദനി സ്നേഹികളും ഉള്ളത് കൊണ്ട് സുപ്രീംകോടതിയില്‍ അപ്പീല്‍ കൊടുക്കാന്‍ സാധിച്ചു. പക്ഷെ പണം ഇല്ലാതെ വലയുന്ന കള്ള കേസില്‍ കുടുങ്ങിപ്പോയ ചെറുപ്പക്കാര്‍ എന്ത് ചെയ്യും എന്ന് ചിന്തിക്കേണ്ട കാര്യമാണ്. അങ്ങനെയുള്ള അനേകായിരം ചെറുപ്പക്കാരെയും മറ്റും സഹായിക്കാന്‍ ജനം മുന്നോട്ട് വരേണ്ടതുണ്ട്...രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ട് വരേണ്ടതുണ്ട്.. അല്ലാത്ത പക്ഷം നീതി നടപ്പിലകില്ല... 

അതിനു വേണ്ടി ഒരു പുത്തനുണര്‍വ് നല്‍കി കൊണ്ട് ജയിലില്‍ നിന്ന് തന്നെ മദനി സാഹിബ്‌ തിരഞ്ഞെടുപ്പ്‌ നേരിടണം. എന്നിട്ട് ഇത് പോലെ ജയിലില്‍ കിടക്കുന്ന പാവങ്ങള്‍ക്ക്‌ വേണ്ടി ശബ്ദം ഉയര്‍ത്താനും പ്രതിഷേധിക്കാനും തയ്യാറാവുകയും ചെയ്യണം.

ഹാജിമാരുടെ എണ്ണത്തിന്റെ കണക്കെടുപ്പ്‌ എന്തിനു ?


അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ് (അല്ലാഹുവാണ് ഏറ്റവും വലിയവന്‍ അല്ലാഹുവിനാണ് സര്‍വ സ്തുതിയും) 

പതിവുപോലെ ഈ വര്‍ഷത്തെ ഹജ്ജിന്റെ ചടങ്ങുകളും അവസാനിച്ചു. ഹാജിമാര്‍ സ്വന്തം നാടുകളിലേക്ക് മടക്കയാത്ര ആരംഭിച്ചു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നായി ഇരുപത് ലക്ഷം പേരാണ് മക്കയില്‍ ഇത്തവണ ഹജ്ജിന് എത്തിയത്. ഇത് മുപ്പത് ലക്ഷം വരെ ആകാറുണ്ട്. എന്നാല്‍ വ്യപകമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ അല്‍പം നിയന്ത്രണം വരുത്തിയത് കൊണ്ടാണ് ഇതില്‍ കുറവ് വന്നത്. ഇക്കാലത്ത് ഹജ്ജിന് അപേക്ഷ സ്വീകരിക്കപ്പെടുക എന്നത് തന്നെ വലിയ ഭാഗ്യം പോലെയായിരിക്കുന്നു. ഒരിക്കള്‍ ഹജ്ജ് ചെയ്യുന്നവര്‍ക്ക് പിന്നീട് ഏതാനും വര്‍ഷത്തേക്ക് വിലക്കുണ്ട്. 

ഇത്രയും കാര്യം ഇവിടെ പരാമര്‍ശിക്കാന്‍ കാരണം. ചില വെബ് സൈറ്റുകളില്‍ ഹജ്ജില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിന്റെ കാര്യത്തില്‍ നടത്തുന്ന അവകാശവാദം ശരിയല്ല എന്ന നിലക്ക് വന്ന ലേഖനങ്ങളാണ്. സത്യത്തില്‍ ഹജ്ജിന്റെ മഹത്വം അത് ചെയ്യുന്ന ആളുകളുടെ വര്‍ദ്ധനവല്ല. അതിനാല്‍ ശബരിമലയിലോ കുംബമേളയിലോ ആണ് കൂടുതല്‍ ആളുകളെങ്കില്‍ അതിനോട് മത്സരിക്കണമെന്ന് ആര്‍ക്കും ഒരു താല്‍പര്യവും ഇല്ല. 

പക്ഷെ ഒന്നുണ്ട്. ...

ലോകത്തിലെ ഏതാണ്ട് എല്ലാ രാജ്യങ്ങളില്‍നിന്നും ഓരോ സമയം ഒരിടത്ത് ഒരുമിച്ച് കൂടി ഒരേ പ്രാര്‍ഥന ഒരേ ഭാഷയില്‍ ഒരേ വേഷത്തില്‍ നടത്തുന്ന ആരാധനാകര്‍മം ഇസ്ലാമിലെ ഹജ്ജല്ലാതെ മറ്റൊന്നും ഇല്ല. 
ഇസ്ലാമിലെ ആരാധനകളൊക്കെ ഇങ്ങനെ തന്നെയാണ്. നമസ്കാരം ഒരേ ദിശയിലേക്ക് തിരിഞ്ഞ് ഒരേ ഭാഷയില്‍ ഓരേ പ്രാര്‍ഥന ഓരേ രൂപത്തില്‍ ചെയ്യുന്നതാണ്. 

ലോകമാസകലമുള്ള മുസ്ലിംകള്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ ഉപേക്ഷക്കുന്നു. അതും ഓരേ മാസത്തില്‍. അതാണ് ഇസ്ലാമിലെ വ്രതം. 

സകാത്ത് എന്ന ആരാധനാകര്‍മത്തിന്റെ നടത്തിപ്പിലും അതുല്യമായ ഈ ഐക്യം കാണാം. 

ശഹാദത്ത് എന്ന ആദ്യത്തെ കര്‍മത്തിലും ഉണ്ട് ഈ അതുല്യത. അശ്ഹദു അല്ലാഇലാഹ ഇല്ലല്ലാ വഅശ് ഹദു അന്ന മുഹമ്മദന്‍ റസൂലുള്ളാഹ് എന്ന പ്രഖ്യാപനത്തോടെയാണ് ഒരാള്‍ മുസ്ലിമാകുന്നത്. അത് ഉച്ചരിക്കുകയും അതിന് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നതിന്റെ പേരാണ് ശഹാദത്ത് അഥവാ സത്യസാക്ഷ്യം. 

ആരാധനകളിലുള്ള ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ എത്ര ഊതിപ്പെരുപ്പിച്ചാലും പ്രയാഗികമായി നേരിയ അന്തരമേ ഉള്ളൂ എന്ന് കാണാം.

post courtesy : Abdul Latheef CK

പ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത‍.,. തപാല്‍ വകുപ്പിന് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ്

പ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത‍.,. തപാല്‍ വകുപ്പിന് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് :

ഗള്‍ഫില്‍നിന്ന് ഇനി തത്ക്ഷണം പണം; തപാല്‍ വകുപ്പ് കരാര്‍ ഒപ്പിട്ടു

ന്യൂഡല്‍ഹി:യു.എ.ഇ.യിലെ എമിറേറ്റ്‌സ് പോസ്റ്റ് ഗ്രൂപ്പ് കമ്പനിയുമായി ചേര്‍ന്ന് തപാല്‍വകുപ്പ് 'ഇന്‍സ്റ്റന്റ് മണിട്രാന്‍സ്ഫര്‍ സേവനം' ആരംഭിച്ചു.
എമിറേറ്റ്‌സ് ഗ്രൂപ്പ് കമ്പനിയായ വാള്‍സ്ട്രീറ്റ് എക്‌സ്‌ചേഞ്ചുമായി ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവെച്ചതായി തപാല്‍വകുപ്പ് അറിയിച്ചു.


http://www.mathrubhumi.com/nri/gulf/article_397980/

"അല്‍ മൊയ്ദു" ഷോര്‍ട്ട് ഫിലിമിന് ആശംസകള്‍ ..


"പ്രധാനവാര്‍ത്തകള്‍ വീണ്ടും" എന്ന ശ്രദ്ദേയമായ ഷോര്‍ട്ട് ഫില്മിന് ശേഷം സകീന്‍ ടീമിന്‍റെ പുതിയ സംരഭം "അല്‍ മൊയ്തു" റിലീസിങ്ങിന് മുമ്പേ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. വലിയ തയ്യാറെടുപ്പും സാങ്കേതിക ക്ഞാനവും ഒന്നുമില്ലാതെ കലയോടുള്ള അഭിനിവേശവും സാമൂഹിക വിമര്‍ശനത്തിനുള്ള തന്റേടവും മാത്രം കൈമുതലായുള്ള സക്കീന്‍ ടീമിന്‍റെ ആദ്യ സംരംഭമായ "പ്രധാന വാര്‍ത്തകള്‍ വീണ്ടും" മലയാള ചാനലുകളിലും പത്രങ്ങളിലും വിദേശ ഫിലിം പ്രദര്‍ശനങ്ങളിലും ഒക്കെ ചര്‍ച്ചയായത്‌ വലിയ ഒരു പ്രമേയം ചെറിയ ഒരു കപ്സ്യൂളില്‍ ആക്കി കടലിന്‍റെയും കടപ്പുറത്തിനെയും ഭാഷയും വര്‍ണവും നല്‍കി അവതരിപ്പിച്ച കണ്ണിനു കുളിര് നല്‍കുന്ന ദ്രിശ്യ വിസ്മയത്തിലെ വ്യതിരിക്തത കൊണ്ടായിരുന്നുവെങ്കില്‍ പുതിയ ഫിലിം ഒഴുക്കിനെതിരെ നീന്താന്‍ ശ്രമിക്കുന്ന സക്കീന്‍ ടീമിന്റെ പഴയ കുറവുകള്‍ നികതിയുള്ള പുതിയ അതി സാഹസികതയാണ് . അത് കൊണ്ട് തന്നെ ഈ ഫിലിം ഏറെ ശ്രദ്ധിക്കപെടുമെന്നതില്‍ സംശയമില്ല. 

സമൂഹത്തിന്റെ വികലമായ സ്ടീരിയോടൈപ് ചിന്തകളെ കലയെന്ന ആയുധം കൊണ്ട് പരിഹസിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന "അല്‍ മൊയ്ദു" സ്വാഭാവികമായും പലര്‍ക്കും ആവേശമാവുന്നതോടൊപ്പം പലരെയും അസ്വസ്ഥമാക്കും എന്നതിലും സംശയമില്ല. 

ഈ ഫിലിമില്‍ മുഖ്യവേഷം കൈകാര്യം ചെയ്യുന്നത് മാമുക്കോയ, ഷാഫി കൊല്ലം, നിര്‍മ്മല്‍ തുടങ്ങിയവരാണ്. ദ്രിശ്യ കലാ രംഗത്തെ ഇത്തരം ചെറിയ ചെറുത്തുനിൽപ്പുകൾക്ക് എസ ഡി പി ഐ കേരളം ഗ്രൂപിന്റെ എല്ലാ വിധ ആശംസകളും ......

post courtesy : Sajjad Vaniyambalam

സഘാക്കള്‍ വരെ പേടിക്കാന്‍ ഇവരെന്താ പുലിയായോ ???

ഒരു സഘാവ്‌ ഫേസ്ബുക്കില്‍ പോസ്റ്റിയ ഈ പോസ്റ്റു കണ്ടാപ്പോള്‍ വ്യത്യസ്തന് ഒരു സംശയം... ഇത്രമാത്രം സഘകള്‍ക്കും കുട്ടി സഘകള്‍ക്കും ഒരു പേടി സ്വപ്നം ആയോ കൊല്ലത്തെ എസ് ഡി പി ഐ ??? ഇത്ര വലിയ ആഘോഷവും പൊതു പരിപാടിയും ആര്‍ എസ് എസ് നു എതിരെയും മുസ്ലിം ലീഗിന് എതിരെയും വേറെ ഇതൊരു പാര്‍ട്ടിക്ക്‌ എതിരെയും ഒരു വിജയം വന്നാല്‍ നടത്താത്ത ഇവര്‍ " ഇന്നലത്തെ മഴയ്ക്ക് മുളച്ച തകരകള്‍"", " ക്ക് എതിരെ ഒരു കേസ് ജയിച്ചപ്പോള്‍ ആഘോഷിച്ചു കാണുമ്പോള്‍ ചിരി വരുന്നു. കാരണം എലിയെക്കള്‍ ഒരു പുലിയുമായി ഏറ്റുമുട്ടി ജയിച്ചാല്‍ ആണ് കൂടുതല്‍ സന്തോഷം തോന്നുക. അത്രയ്ക്ക് സന്തോഷം തോന്നാന്‍ എപ്പോള്‍ മുതലാണ്‌ സഘാക്കളെ നിങ്ങള്‍ക്ക്‌ മുട്ട് വിറചത് . ബഹുജന പ്രകടനം വേറെ - പൊതുയോഗം വേറെ - പോരാത്തതിന് റെഡ്‌ വോളണ്ടിയറിന്റെ കാവലും .... എല്ലാം കൂടി ആകെ ഒരു ചീഞ്ഞ മണം..... ഇടതന്റെ കാലിന്റെ അടിയിലെ മണ്ണ് ഒളിച്ചു പോകുന്ന പോലെ !!!

പ്രിയപ്പെട്ട ബട്ക്കല്‍ ചേട്ടനു .... തീവ്രഭീകരു എഴുതുന്നത്‌



അങ്ങിനെ ബട്ക്കല്‍ ചേട്ടനും ഞമ്മളെത്തേടി വന്നു... 

പ്രിയപ്പെട്ട ബട്ക്കല്‍ ചേട്ടനു .... 

എവിടെയായിരുന്നു ചേട്ടാ ഇത്രയുംകാലം..ഞങ്ങള്‍ എത്രകാലമായി കാത്തിരിക്കുന്നു.. സിമിചേട്ടന്‍ ,തടിയന്റവിട നസീര്‍ക്ക ,താലിബാന്‍'ക്ക ,അല്ക്വയ്ദ ഭായ് ,ഹവാല പണം ,ആയുധ കപ്പൽ ,,വിദേശ സഹായം മാറാട്‌ കൂട്ടകൊല, ഇസ്രയൽ എംബസി സ്ഫോടനം , കോഴിക്കോട്ടെ ഇരട്ട സ്ഫോടനം,ലവ് ജിഹാദ്‌ ,കാശ്മീര്‍ റിക്രൂട്ട്മെന്റ് ,ആസാം കലാപം , 
ഇതെല്ലാം എത്ര കഷ്ട്ടപ്പെട്ടിട്ടാണെന്നോ N I A ചേട്ടന്‍ കണ്ടെത്തിയത് എന്നിട്ടും ചേട്ടന്‍ വന്നില്ല.ഫ്രീഡം പരേഡ്‌ നടക്കുമ്പോള്‍ ചേട്ടന്‍ വന്നിട്ട് ഞങ്ങളെ വന്നൊന്നു കാണാന്‍ തോന്നിയില്ലല്ലോ..ഇതിനുമാത്രം എന്തു തെറ്റാ ഞങ്ങള്‍ ചെയ്തത്..ഞങ്ങള്‍ പിണക്കാ..മുണ്ടൂല..എങ്കിലും മറക്കാന്‍ കഴിയുന്നില്ല ചേട്ടാ നമ്മുടെ ആ പഴയകാലം. ഞമ്മളും,സിമിയും നസീറും താലിബും അല്ഖ്വയും കൂടി ഹവാലപ്പണം വാങ്ങി അസാമില്‍ കലാപം കഴിച്ച് വരുന്ന നേരത്ത് ഇസ്രയേല്‍ എംബസ്സിക്ക് മുകളില്‍ ബോംബിട്ട് കളിച്ചതും ബാകിവന്ന ബോംബ്‌ കോഴിക്കോട് കൊണ്ടിട്ടതും അത് രണ്ടിടത്ത് പൊട്ടിയതും ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു..അന്ന് വഴിതെറ്റി ചേട്ടന്‍ കാശ്മീരില്‍ പോയില്ലായിരുന്നെങ്കില്‍ എനിക്ക് ഈ ഗതി വരുമായിരുന്നോ..സോറി ചേട്ടാ സോറി NIA ചേട്ടന് ഞങ്ങളെ വല്യ ഇഷ്ട്ടമാണ് ഞങ്ങളുടെ എല്ലാകാര്യത്തിലും ചേട്ടന് വല്യ ഉത്സാഹമാണ് ,പിന്നെ ഒരു സന്തോഷ വാര്‍ത്തയുണ്ട് NIA ചേട്ടന്‍ അടുത്തുതന്നെ ഞങ്ങള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റവും ,ദേശവിരുദ്ധ കുറ്റവും ചാര്‍ത്തുമെന്നു പറഞ്ഞിട്ടുണ്ട്.ആ മംഗളമുഹൂര്‍ത്തത്തില്‍ 'ബട്ക്കലേട്ടന്‍ എന്തായാലും വരണം ഞങ്ങള്‍ കര്‍ണ്ണാടക അഗ്രഹാര ജയിലില്‍ കാത്തിരിക്കും വരില്ലേ നീ ...നിര്‍ത്തുന്നു 

സ്നേഹപൂര്‍വ്വം നിന്റെ തീവ്രഭീകരു.. 

post courtesy : Nawazrahman Nawaz


മലപ്പുറത്തെ പച്ചക്കൊടിയില്‍ അല്പം ചുവപ്പ് കലര്‍ന്നപ്പോള്‍ - :-൦

മലപ്പുറം ജില്ലയുടെ പച്ചക്കൊടിയില്‍ ഇന്നൊരു ചുവപ്പ് കൂടി കലരുന്നത് കണ്ടിട്ട് ഞെട്ടിപ്പോയ ചില പച്ചക്കൊടിക്കാരുടെ വെടി പറച്ചില്‍ ഇന്ത്യാവിഷന്‍ പുറത്തു വിട്ടത് കണ്ടപ്പോള്‍ എന്തോ ഒരു സംശയം.



"സംഭവം നടക്കണം" പക്ഷെ " നമ്മളെ കൊണ്ട് ചെയ്യാന്‍ പറ്റില്ല " ഇനി ആരേലും ചെയ്യാന്‍ തുനിഞ്ഞാല്‍ സമ്മതിക്കുകയും ഇല്ല.... ഇതാണ് അവസ്ഥ.. ചര്‍ച്ചക്ക് വന്ന എല്ലാവരും ഒരേ  സ്വരത്തില്‍ പറയുന്നു " മലപ്പുറത്തെ കീറി മുറിക്കണം - എന്നാലേ വികസനം വരുകയുള്ളു.. പക്ഷെ അത് ഒരു സ്വതീനവും ഇല്ലാത്ത സുടാപിക്കാര്‍ പറഞ്ഞിട്ട് ആവരുതെന്ന്. അല്ല കുഞ്ഞപ്പന്റെ മക്കളെ ഇത് നിങ്ങള്‍ പറയതോണ്ടാല്ലേ അവര് പറഞ്ഞത്. അവര്‍ പറഞ്ഞത് കൊണ്ടല്ലേ ജനം അറിഞ്ഞത്. ജനം മനസ്സിലകിയത് കൊണ്ടല്ലേ ഇന്ന് ഹര്‍ത്താല്‍ ഇത്ര കണ്ടു വിജയം ആകുവാന്‍ ഈ സ്വാധീനം ഇല്ലാത്ത പോളിയോ പിടിച്ച പാര്‍ടിക്ക് സാധിച്ചത്. എന്നിട്ടിപ്പോള്‍ ഇങ്ങനെ വിളറി പിടിച്ചു നടക്കാതെ രണ്ടത്താണി പറഞ്ഞത് പോലെ വിഭജനതിനുള്ള കാര്യങ്ങള്‍ നോക്ക്. അല്ലാതെ ഈഗോ കാണിച്ചു നിങ്ങളെ ഇത്രയും കാലം വോട്ട് ചെയ്തു വിജയിപിച്ച മലപ്പുറത്തെ ജനങ്ങളെ ദ്രോഹിക്കല്ലേ. അവര്‍ക്കും വേണം ഒരു വികസനം. അവരും ആഗ്രഹിക്കുന്നു ഒരു മാറ്റം.. ഇനി അവര്‍ക്ക് വേണ്ട മാറ്റം നിങ്ങള്‍ നല്‍കിയില്ലെങ്കില്‍ അവര്‍ നിങ്ങളെ മാറ്റും. പകരം അവര്‍ക്ക് വേണ്ടി പണിയെടുക്കുന്ന സ്വാധീനം ഇല്ലാത്തവര്‍ക്ക്‌ സ്വാധീനം ഉണ്ടാക്കി ഉന്നതിയില്‍ എത്തിക്കും.. കാരണം ഇത് ജനാധിപത്യം ആണ്.. ജനതിനാണ് ആധിപത്യം . പച്ചക്കൊടിക്കല്ല .... പച്ചക്കൊടി പാറിയ സ്ഥലത്ത് നാളെ പച്ച ചെങ്കൊടി പാറുന്നത് നിങ്ങള്‍ കാണേണ്ടി വരും .....
അതിനുള്ള തെളിവുകള്‍ ആണ് മുകളിലുള്ള  ചിത്രങ്ങള്‍ 


"ചുവപ്പ്" കലര്‍ന്ന മുസ്ലിം ലീഗിന്റെ "പതാക"

മുഴയില്ലാത്ത പശു മാത്രമോ ഗോ -മാതാവ്.??? ആണെന്ന് വീ ലവ് ശശികല



ആർക്കോ ബീഫ് കഴിക്കാൻ കാര്യമായി മുട്ടീ എന്ന് തോന്നുന്നു.. ഇത്രേം കാലം വിഷം ചീറ്റിയതൊക്കെ വെറുതെയായോ ??? 
മുഴയില്ലാത്ത പശുവിന്റെ പാലു വരെ അപകടകരമാണത്രെ !! 
എന്നാലും തിന്നാൽ കുഴപ്പമില്ലാ എന്നാണ്, കാരണം ഗോമാതാവല്ല.. കാരണം മുഴയില്ല 

ഇത് ഒരു മതത്തേയും കളിയാക്കാനല്ല.. പക്ഷെ മതത്തിന്റെ പേരു പറഞ്ഞു വർഗ്ഗീയതയേയും കൊലയും നിത്യ സംഭവമാക്കിയ ചിലരുടെ സൊഭാവം കാണിക്കാൻ മാത്രം !

സംഘികൾക്ക് ഒരു സന്തോഷ വാർത്ത  ..!!!പോത്തിനെയും മറ്റും കട്ട് തിന്നുന്ന സംഘികൾക്ക് ഇനി സന്തോഷിക്കാം ... കട്ട് തിന്നേണ്ട ആവിശ്യം ഇല്ല _ മുഴ ഇല്ലാത്ത പശുവിനെ നോക്കി അറുത്ത് കഴിച്ചോളൂ  ,,,, മുന്പൊക്കെ പറഞ്ഞിരുന്നത് ഗോമാതാ എന്നാണ് ,, ഇനി ഇപ്പോൾ മുഴ ഗോഇന്ത്യൻ മാതാ എന്ന് പറയേണ്ടി വരുമല്ലോ എന്റെ ശഷികലെ ,, കാരണം ഇന്ത്യയിലെ പശുക്കൾ മാത്രമേ ഗോമാതായായുള്ളൂ , അതും മുഴയുള്ളത് മാത്രം ,,, ഇത് ഞാൻ പറഞ്ഞതല്ല കേട്ടോ (വീ ലവ് ശശികല പറഞ്ഞതാണേ )


ഇത് ഒരു മതത്തേയും കളിയാക്കാനല്ല.. പക്ഷെ മതത്തിന്റെ പേരു പറഞ്ഞു വർഗ്ഗീയതയേയും കൊലയും നിത്യ സംഭവമാക്കിയ ചിലരുടെ സൊഭാവം കാണിക്കാൻ മാത്രം......... !

സംഘി തുള്ളല്‍ പാട്ട് 
പശു ചരിതം-ഒന്നാം ഖണ്ഡം / 
കൊപ്പുണ്ണി നമ്പ്യാര്‍ (മാഷ്‌),)
..................................................

മുഴയില്ലാത്തൊരു പശുവെ തേടീ
കലയില്ലാത്തോള്‍ ശശിയായല്ലോ..!

സംഘിത്തുള്ളലില്‍ പലതും പറയും,
അതു കേട്ടാരും പരിഭവമരുത്...!

നാളെ ഇവരത് മാറ്റിപ്പറയും,
മറ്റന്നാളത് മറന്നു കളയും....!

ആയതു കേട്ട് പശുവെ കൊന്നാല്‍,
വെല്ലുവിളിക്കും, പല്ലുകടിക്കും..!

ചില സങ്കികള്‍ പോത്തിനെ കട്ട്
അമ്പലമുറ്റത്ത്‌ കൊന്നിട്ടീടും...!

എല്ലാം ചെയ്ത് ഉടലുതളര്‍ന്നാല്‍,
പോത്തിന്‍ മാംസം ക്ഷീണം മാറ്റും..!!

ക്ഷമിക്കുക ..... ഇതിനു ആധാരമായ വീ ലവ് ശശികലയുടെ പോസ്റ്റ്‌ ഇപ്പോള്‍ കാണ്മാനില്ല.. കണ്ടു കിട്ടുന്നവര്‍ ശശികലയെ അറിയിക്കുക..... 

കാണ്മാനില്ല   

https://www.facebook.com/photo.php?fbid=622452941120705&set=pb.377848558914479.-2207520000.1376593891.&type=3&theater

മദനിക്ക് വേണ്ടി ഇ ടി യുടെ ഒരു കൈ സഹായം - ഏകനായ ദൈവം കരുത്ത്‌ നല്‍കട്ടെ

ഇ ടിയും പി ഡി പി നേതാക്കളും നാളെ ബംഗളൂരുവിലേക്ക്...!!!!

ബംഗളൂരു സ്‌ഫോടന കേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ട് കര്‍ണാടക സര്‍ക്കാര്‍ ഉയര്‍ത്തിയ വാദങ്ങള്‍ മഅ്ദനിയേയും അഭിഭാഷകരേയും പി ഡി പി നേതൃത്വത്തേയും ഒരു പോലെ ഞെട്ടിപ്പിക്കുന്നതായി. എന്താണ് സംഭവിച്ചതെന്നറിയാത്ത അവസ്ഥയിലാണ് സംസ്ഥാന സര്‍ക്കാറും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവും. പുതിയ സാഹചര്യത്തില്‍ കര്‍ണാടക മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും നേരില്‍ കണ്ട് വിഷയം ധരിപ്പിക്കാനും മഅ്ദനിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച യാഥാര്‍ഥ്യങ്ങള്‍ ബോധ്യപ്പെടുത്താനുമായി പി ഡി പി നേതാക്കളും മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പിയും നാളെ കര്‍ണാടകയിലേക്ക് തിരിക്കും. തിങ്കളാഴ്ച കൂടിക്കാഴ്ച നടത്താനാണ് ഉദ്ദേശിക്കുന്നത്. പി ഡി പി വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹി, സംസ്ഥാന ജനറല്‍ സെക്രട്ടറി റജീബ് എന്നിവര്‍ ഇ ടിക്കൊപ്പം കര്‍ണാടക മുഖ്യമന്ത്രിയെയും അഭ്യന്തര മന്ത്രിയേയും കാണും.
                                       
ല്പം വൈകിയാണ് എങ്കിലും ഇങ്ങനെ ആത്മാര്‍ത്ഥത ഉള്ള ചിലരെങ്കിലും ലീഗില്‍ ഉണ്ടെന്നതില്‍ സന്തോഷം തോനുന്നു. അനാവശ്യമായ എല്ലാ കാര്യങ്ങള്‍ക്കും തങ്ങളുടെ അധികാരവും പവറും ഉപയോഗിക്കുന്ന ലീഗിന് മുന്നേ ചെയ്യാന്‍ പറ്റുമായിരുന്ന ഒരുപാടു കാര്യങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ അവര്‍ അത് ചെയ്തില്ല. ഇപ്പോള്‍ ഇങ്ങനെ ഒരു തീരുമാനം ലീഗിന്റേത് ആണോ എന്നും ഉറപ്പില്ല. പക്ഷെ രാഷ്ട്രീയം നോക്കാതെ മഅദനി സാഹിബിനു വേണ്ടി  ഇറങ്ങി തിരിക്കാനുള്ള ആര്‍ജവം പ്രശംസനീയം ആണ്.
പക്ഷെ കേരളത്തിലെ ലീഗ് ന്റെ മറ്റു നേതാക്കള്‍ ഈ വിഷയത്തില്‍ കാണിക്കുന്ന നിസ്സംഗത തീര്‍ത്തും വേദനാജനകമാണ്. സങ്കി ഭീകരര്‍ പോലും ഉന്നയിക്കാത്ത വാദങ്ങള്‍ ഉയര്‍ത്തിയിട്ടും അതിനെതിരെ കോണ്‍ഗ്രസിനെ വിമര്ഷിക്കുനതിനു പകരം പലരും മൗനം ബജിച്ചത് കണ്ടപ്പോള്‍ വെറുപ്പിനെക്കാള്‍ ഉയര്‍ന്ന ഒരു വികാരം തോന്നിപോയ്‌തോന്നിപോയി. ഘോര ഘോര പ്രസംഗിച്ചു നടക്കാറുള്ള ഷാജിയെ പോലുള്ളവര്‍ മുസ്ലിംകള്‍ക്ക് എതിരെ മാത്രമേ പ്രസംഗിക്കുക ഉള്ളു എന്ന് വ്യക്തമാകുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുനത്.. 

എന്ത് തന്നെ ആയാലും പരമ കാരുണ്യവാനും കരുണാനിധിയുമായ അള്ളാഹു അദ്ധേഹത്തെ സഹായിക്കാന്‍ തീരുമാനിച്ചാല്‍ തടയാന്‍ ആര്‍ക്കാവും.... അള്ളാഹു അനുഗ്രഹികട്ടെ !!!


link

Related Posts Plugin for WordPress, Blogger...