Search the blog

Custom Search

വടകരയില്‍ സി പി എമ്മിന്റെ "റംസാന്‍ സമ്മാനം"





 " 'ഇത് ടെസ്റ്റ് ഡോസ്, ഒറ്റയെണ്ണത്തിനെ ജീവിക്കാന്‍ അനുവദിക്കില്ല' "

വടകര യില്‍ മാരകായുധങ്ങളുമായി വീട്ടില്‍ ഇരച്ചു കയറി സി.പി.എം അക്രമി സംഘം നടത്തിയ കൊലവിളിയുടെ ഭീതി കല്ലേരി മാണിക്കോത്ത്പറമ്പത്ത് നസീമയുടെയും മകള്‍ ശഹാന ഷെറിന്റെയും പുത്തന്‍പീടികയില്‍ റംലയുടെയും മുഖത്ത് നിന്ന് മാറിയിട്ടില്ല. മുപ്പതോളം വരുന്ന അക്രമിസംഘമാണ് നസീമയുടെ വീട്ടിലേക്ക് ഇരച്ചു കയറി കണ്ണില്‍ കണ്ടതൊക്കെ അടിച്ചു തകര്‍ത്തത്. നസീമയുടെ കഴുത്തിന് പിടിച്ചു തള്ളിയ ഗുണ്ടാസംഘം ഷാള്‍ പിടിച്ചുവലിച്ചു. ഫോണ്‍ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞു. ഫോണ്‍ തല്ലിതകര്‍ത്തു. മകള്‍ പതിമൂന്ന്കാരി ശഹാന ഷെറിനെ വാതിലിനിടയിലാക്കി ഞെരിച്ചു. കുട്ടിയുടെ കൈക്ക് വാതിലിനിടയില്‍ പെട്ട് പരിക്കു പറ്റി.

വര്‍ഗീയ ചുവയുള്ള വാക്കുകള്‍ ആക്രോഷിച്ചു കൊണ്ടാണ് മുപ്പതോളം പേര്‍ വീട്ടിനുള്ളിലേക്ക് അതിക്രമിച്ചു കയറിയതെന്ന് നസീമ പറഞ്ഞു. ''ഒറ്റയെണ്ണത്തിനെ ജീവിക്കാന്‍ അനുവദിക്കില്ല, ഇത് ടെസ്റ്റ് ഡോസ് മാത്രമാണ്, കൂടുതല്‍ പിന്നീട് കാണിച്ചു തരാം'' എന്ന് പറഞ്ഞ് അക്രമി സംഘം താണ്ഡവമാടുകയായിരുന്നു. ഈ സമയത്തൊക്കെ നൂറോളം പേര്‍ വീടിനു മുന്നില്‍ നിലയുറപ്പിക്കുയും ചെയ്തിരുന്നു. അക്രമികള്‍ ചിലര്‍ നസീമയുടെ വീട്ടില്‍ മാര്‍ബിള്‍ ജോലിക്കും മറ്റും വന്നവരാണ്. എന്നാല്‍ ആ പരിചയമൊന്നും വീട്ടിനുളളിലേക്ക് അതിക്രമിച്ചു കയറി താണ്ഡവമാടുന്നതിന് അക്രമികള്‍ക്ക് തടസ്സമായില്ല.

കേട്ടാലറക്കുന്ന തെറികള്‍ വിളിച്ചു പറഞ്ഞു കൊണ്ട് വീട്ടിനുളളിലേക്ക് പാഞ്ഞു കയറിയ അക്രമികള്‍ സകല വസ്തുക്കളും അടിച്ചു പൊളിച്ചു. വീടിന്റെ നാല് ഭാഗത്തുള്ള ജനല്‍ ചില്ലുകളും അടിച്ചുടച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ മകന്‍ നൈസാമിനെയും അയല്‍വാസികളായ അമീറിനെയും അജിനാസിനെയും അടിച്ചുവീഴ്ത്തി. അജിനാസിനെ ഇരുമ്പ് വടി കൊണ്ട് തലക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അജിനാസ് കോഴിക്കോട്ടേ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്. നടുക്കുന്ന അനുഭവമാണ് സമീപവാസിയായ പുത്തന്‍പീടികയില്‍ റംലക്കും പറയാനുള്ളത്. നാല്‍പതോളം പേര്‍ ഓര്‍ക്കാപുറത്താണ് വീട്ടിലേക്ക് അതിക്രമിച്ചു കയറിയത്.

വീടിനുള്ളിലേക്ക് പാഞ്ഞു കയറിയവര്‍ കണ്ണില്‍ കണ്ടതൊക്കെ അടിച്ചു പൊളിച്ചു. വീടിന്റെ ജനല്‍ ചില്ലുകള്‍ ഒന്നൊഴിയാതെ അടിച്ചുപൊട്ടിച്ചു. കൊലവിളിയും ഭീഷണിയുമുണ്ടായി. ബലം പ്രയോഗിച്ച് അതിക്രമിച്ചു കയറിയപ്പോള്‍ വാതില്‍ തലക്കിടിച്ചാണ് റംലക്ക് പരിക്കേറ്റത്. റംലയുടെ ഭര്‍ത്താവ് വിദേശത്താണ്.


പതിനായിരങ്ങളുടെ നഷ്ടമാണ് തങ്ങള്‍ക്കുണ്ടായതെന്ന് റംലയും നസീമയും പറയുന്നു. ''ഈ നാട്ടില്‍ തന്നെ ജനിച്ചു വളര്‍ന്നവരാണ് ഞങ്ങള്‍, ആരോടും വെറുപ്പും വിദ്വേഷവും തങ്ങള്‍ വെച്ചു പുലര്‍ത്തിയിട്ടില്ല. എല്ലാവരെയും ആവും വിധമൊക്കെ സഹായിക്കാനാണ് ശ്രമിച്ചത്.'' എന്നിട്ടും എന്തിനാണ് തങ്ങളെ ക്രൂരമായി അക്രമിച്ചതെന്ന് ഇവര്‍ ചോദിക്കുന്നു. ബുധനാഴ്ചത്തെ അക്രമത്തില്‍ പരിക്കേറ്റ മുഹമ്മദ് ശിബില്‍, മുഹമ്മദ് ഷംറാസ്, അമീര്‍ എന്നിവരും ആശാ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. അഴിഞ്ഞാടിയവര്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങിച്ചു കൊടുക്കാന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ കൂടെ നില്‍ക്കുമെന്ന പ്രതീക്ഷയിലാണിവര്‍.


Facebook comment : 

ഫേസ്ബുക്കിലെ ഈ പോസ്റ്റ്‌ നു ഒരു ഡിഫിക്കാരന്‍ ഫ്രം കുരിക്കിലാട് കൊടുത്ത ഒരു കമന്റ്‌ കണ്ടാല്‍ മനസിലാവും സഗാക്കളുടെ മതസ്നേഹം ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...