Search the blog

Custom Search

സോഷ്യല്‍ മീഡിയയിലെ വര്‍ഗീയത നിരീക്ഷിക്കാന്‍ ദുബായ് പോലീസ് ; ആര്‍ എസ് എസ് അനുബന്ധ സംഘടനയും നിരീക്ഷണത്തില്‍


സോഷ്യല്‍ മീഡിയ വഴി ഇസ്ലാമിനെയും സ്ത്രീകളേയും അപമാനിക്കുകയും ഇല്ലാകഥകള്‍ മെനയുകയും ചെയ്യുന്നവരെ നിരീക്ഷിക്കാന്‍ ദുബായ് പോലീസ് തീരുമാനിച്ചു. യു എ ഇ യിലെ ഏതെങ്കിലും IP അഡ്രസ്‌(Internet Protocol Address) വഴി ഇങ്ങനെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന എല്ലാവരെയും സസൂക്ഷ്മം നിരീക്ഷിച്ച് പിടികൂടാനും ജയില്‍ ശിക്ഷയും പിഴയും അടക്കമുള്ള ശിക്ഷ നല്‍കാനും ആണ് തീരുമാനം. ചില സംഘങ്ങള്‍ ദുബായ് അടക്കമുള്ള യു എ ഇ യുടെ എമിരേറ്റ്സില്‍ നിന്നും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നതായി വന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍  ആണ് തീരുമാനം. ചിലര്‍ക്ക് താക്കീതു നല്‍കി വിട്ടയക്കുകയും ചില അക്കൗണ്ട്‌ ബ്ലോക്ക്‌ ചെയ്യുകയും ചെയ്തിട്ടുണ്ട് . ഇതുപോലെ ഉള്ള വെബ്സൈറ്റ് / ഫേസ്ബുക്ക് / ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകല്‍ ശ്രദ്ധയില്‍ പെടുന്നവര്‍ ഒന്നുകില്‍ താഴെ കമന്റ്‌ ചെയ്യുകയോ അല്ലെങ്കില്‍ ദുബായ് ഗവണ്മെന്റ്‌ ന്റെ '' അല്‍ അമീന്‍ '' (Al Ameen) സര്‍വീസ് ഉപയോഗിക്കാന്‍ സാധിക്കുനതാണ്. തെറ്റായ വിവരങ്ങളോ അനാവശ്യമായി മറ്റുള്ളവരെ കുടുക്കണം എന്ന രീതിയില്‍ നല്‍കുന്ന വിവരങ്ങള്‍ക്കും വലിയ പ്രശ്നങ്ങള്‍ നേരിടേണ്ടി വരും എന്നതിനാല്‍ വ്യക്തമായ ഇന്‍ഫോര്‍മേഷന്‍ മാത്രം നല്കാന്‍ ശ്രമിക്കുക. മാത്രമല്ല യു എ ഇ  യിലുള്ള കേസ് മാത്രമേ നല്‍കാനും പാടുള്ളൂ ... 


ചില വര്‍ഗീയ - വിധ്വംസക സംഘടനകളുടെ ക്യാമ്പുകളും പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കാനും ആര്‍ എസ് എസ് ന്റെ അനുബന്ധ സംഘടനകളുടെ ശാഖ പോലുള്ള പ്രവര്‍ത്തനം "അല്‍-ബാറാഹ","അല്‍-ഖുസൈസ്‌ " , "നൈഫ്‌ " തുടങ്ങിയ സ്ഥലങ്ങളില്‍ നടക്കുന്നതായും വിവരം കിട്ടിയിട്ടുണ്ട്. ഇതിന്റെ സംഘാടകരെ നിരീക്ഷിക്കാനും പദ്ധതി ഉള്ളതായി അറിയുന്നു.

നേരിട്ട് ഇന്‍ഫോര്‍മേഷന്‍ നല്കാന്‍  സാധിക്കാത്തവര്‍ താഴെ ആ അക്കൗണ്ട്‌ന്റെ ലിങ്ക് ഷെയര്‍ ചെയ്യുക. ഇതുപോലെ യു എ ഇ യില്‍ നടക്കുന്ന ശാഖാ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങളും ചേര്‍ക്കാന്‍ മറക്കാതിരിക്കുക...

1 അഭിപ്രായം:

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...