Search the blog

Custom Search

ഫേസ്ബൂകിലെ എസ്.ഡി.പി.ഐ - ലീഗ് സഹോദരങ്ങളോട്

ഫേസ്ബൂകിലെ എസ്.ഡി.പി.ഐ - ലീഗ് സഹോദരങ്ങളോട് 
===================================

എസ്.ഡി.പി ഐ അനുഭാവികളില്‍ പലരും ദീര്‍ഘകാല പ്രവാസികളും മറ്റു ജോലി പ്രശ്നങ്ങള്‍ കാരണവും ഔദ്യോഗികമായി എസ്.ഡി.പി.ഐ യുമായി ബന്ധപെടാനോ അതിന്‍റെ സംഘടന വിദ്യാഭ്യാസം ലഭിക്കാത്തവരോ ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെ പറയട്ടെ, യാതൊരു കാരണ വശാലും പാര്‍ടിയുടെ ഔദ്യോഗിക നിലപാടിനു നിരക്കാത്ത രീതിയില്‍ ഉള്ള വികാര പ്രകടനങ്ങള്‍ നമ്മുടെ ഭാഗത്ത്‌ നിന്ന് ഉണ്ടാവരുത്. മറ്റുള്ള പല പാര്‍ടി പ്രവര്‍ത്തകരുടെ താഴ്ന്ന നിലവാരവും അതി പ്രകോപനങ്ങളും നമ്മുടെ ലൈന്‍ കയ്യോഴിയാന്‍ നമുക്ക്‌ ന്യായം ആവരുത്. തികഞ്ഞ സമചിത്തതയും ആശയ സംപുഷ്ടതയും മാത്രമേ നമ്മില്‍ നിന്ന് നമ്മുടെ ശത്രുക്കള്‍ പോലും പ്രതീക്ഷിക്കുന്നുള്ളൂ. 

ആദ്യമായി സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌ ഗ്രൂപുകളെ പറ്റി പ്രാഥമികമായി എല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യം. ഫേസ്ബൂക് ഗ്രൂപുകള്‍ (ഉദാ:,ലീഗ്,എസ്.ഡി.പി.ഐ ഗ്രൂപുകള്‍) വെബ്‌സൈറ്റ് പോലെയോ ബ്ലോഗ്‌ പോലെയോ പ്രൊമോട്ട് ചെയ്യുന്ന വിഭാഗത്തിന്‍റെയോ വ്യക്തിയുടെയോ ഔദ്യോഗിക നിലപാട്‌ മാത്രം അല്ല അവയിലൂടെ വെളിച്ചം കാണുന്നത്. എസ്.ഡി.പി.ഐ ഗ്രൂപിനെ പോലെ മിക്കവാറും എല്ലാ ഗ്രൂപ്പിലും പ്രൊമോട്ട് ചെയ്യുന്ന വിഭാഗതിനെക്കാള്‍ അവരുടെ അനുഭാവികളും ആരാധകരും അതിനേക്കാള്‍ വിമര്‍ശകരും എത്രെയോ ഇരട്ടി നിഷ്പക്ഷമതികളും ഒക്കെയായിരിക്കും ഗ്രൂപുകളെ സജീവമാക്കുക. 

എസ് ഡി പി ഐ യും ലീഗും ഓരോ രാഷ്ട്രീയ പാര്‍ട്ടിയാണ്. എന്ന് കരുതി പരസ്പരം കടിച്ചു കീരെണ്ടാവര്‍ അല്ല. നിര്‍ഭാഗ്യവശാല്‍ ഈ ഗ്രൂപ്പില്‍ നോക്കുമ്പോള്‍ കാണുന്നത് അതികവും ലീഗ് അനുഭാവികളുടെ എസ് ഡി പി ഐ കേതിരെയുള്ള പോസ്റ്റും എസ് ഡി പി ഐ അനുഭാവികളുടെ ലീഗിനെതിരെയുള്ള പോസ്റ്റും ആണ്.. അതില്‍ മാറ്റം വരേണ്ടതില്ലേ? എസ് ഡി പി ഐ ഒരിക്കലും ലീഗിന് എതിരെയുള്ള സംഘടന അല്ല. 

എസ്.ഡി.പി.ഐ യുടെ രാഷ്ട്രീയം ഇന്ത്യയെ മൊത്തം മുന്നില്‍ കണ്ടു കൊണ്ടാണ്. കേരളത്തില്‍ ഒരു മൂല മലപ്പുറം ജില്ലയില്‍ ലീഗ് നില നില്‍ക്കുന്നത് കൊണ്ടോ മന്ത്രി സഭയില്‍ പ്രാതിനിധ്യം ഉള്ളത് കൊണ്ടോ എസ്.ഡി.പി.ഐ ക്ക് പ്രതേകിച്ചു അസ്വസ്ഥത ഒന്നും ഇല്ല. ഉള്ള സ്വാധീനം നേര്‍ വഴിക്ക്‌ ഉപയോഗിക്കാനുള്ള സാമൂഹിക സമ്മര്‍ദം ലീഗിന് മേല്‍ എസ്.ഡി.പി.ഐ ഉണ്ടാക്കി കൊണ്ടിരിക്കുക തന്നെ ചെയ്യും. അത് ഒട്ടും വിരോധം കൊണ്ടല്ല, പിന്നോക്ക സമുദായങ്ങലോടുള്ള ആത്മാര്‍ത്ഥതകൊണ്ടാണ് എന്ന് തിരിച്ചറിയാന്‍ ലീഗുകര്‍ക്ക് കഴിയണം. എന്തൊക്കെ പറഞ്ഞാലും സിപിഎമ്മിനോടും കോണ്‍ഗ്രസ്‌നോടും ഉള്ളതിനേക്കാള്‍ സൌഹൃദത്തിന്‍റെ പൂച്ചെണ്ടുകള്‍ ലീഗിന് നീട്ടാന്‍ ആണ് എസ്.ഡി.പി.ഐ കൊതിക്കുന്നത്. 

നമ്മുടെ പോസ്റ്റുകളും കമന്റുകളും മാന്ന്യതയുള്ളതും പക്വതയുള്ളതും ആയിരിക്കാന്‍ ശ്രദ്ധിക്കുക., ദയവു ചെയ്തു എസ് ഡി പി ഐ , ലീഗ് തമ്മില്‍ ഉള്ള ഒരു തര്‍ക്ക ഗ്രൂപ്‌ ആക്കി ഇതിനെ മാറ്റാതെ ശ്രദ്ധിക്കാന്‍ എല്ലാവരും ശ്രമിക്കുക . 

അതിനാല്‍ ഈ ഗ്രൂപ്പിന്റെ അഡ്മിന്‍ ഡസ്ക്കിന്റെ ഭാകത്ത് നിന്നും ഒരു കാര്യം പറയുന്നു.. വെറുതെ ലീഗ് എസ് ഡി പി ഐ തര്‍ക്കം ഉണ്ടാകാന്‍ സാധ്യതയുള്ള പോസ്റ്റ്‌ & കമന്റ് ( നിങ്ങള്‍ കഷ്ടപ്പെട്ട് ഇല്ലാത്ത സമയം ഉണ്ടാക്കി എഴുതിയതാവും) റിമൂവ് ചെയ്യും എന്നും അത് പിന്നീട് ഖേദിച്ചിട്ട് കാര്യം ഉണ്ടാവില്ല എന്നും അറിയിക്കുന്നു. അത് കൊണ്ട് അത്തരം വിഴുപ്പലക്കല്‍ പോസ്റ്റില്‍ നിന്നും കഴിയുന്നതും എസ് ഡി പി ഐ പ്രവര്‍ത്തകരും ലീഗ് പ്രവര്‍ത്തകരും വിട്ടു നില്‍ക്കണം എന്ന് അഭ്യാര്തിക്കുന്നു..

എന്ന് കരുതി ലീഗുകാര്‍ക്ക് എസ് ഡി പി ഐ യെ വിമര്‍ശിക്കാനും തിരിച്ചും അവകാശം ഉണ്ട്.. അത് അതിര് കടക്കരുത് എന്ന് മാത്രം.

post courtesy : Majeed Oorakam

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...