Search the blog

Custom Search

ആദ്യം പൂട്ടാനുളള കാരണം കാണിക്കൂ: ഇ അബൂബക്കര്‍


എസ്‌.ഡി.പി.ഐ മലപ്പുറം: ജനങ്ങളുടെ കടന്നു വരവിൽ വൻ വർദ്ദന


മലപ്പുറത്ത്‌ 17 പേർ ദിവസവും എസ്‌.ഡി.പി.ഐ ലെക്ക്‌...


മലപ്പുറം ജില്ലാ ഹർത്താൽ കഴിഞ്ഞതിന്ന് ശേഷം (സെപ്റ്റെമ്പർ3) എസ്‌.ഡി.പി.ഐ ലെക്ക്‌ മലപ്പുറം ജില്ലയിൽ ജനങ്ങളുടെ കടന്നു വരവിൽ വൻ വര്‍ധന .ഒരോ ദിവസവും ശരാശരി 17 ൽ കൂടുതൽ പുതിയ പ്രവർത്തകരുടെ വര്‍ധനവ്‌ കാണിക്കുന്നത്‌.. ഹർത്താൽ കഴിഞ്ഞു ഇന്നെക്ക്‌ 48 ദിവസം ആയപ്പോയേക്കും ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നായി 1000 ൽ അധികം പുതിയ പ്രവർത്തകർ വന്നുകഴിഞ്ഞു... ഇന്നലെ വരെ പച്ച കോടിയും, ചുവപ്പ്‌ കൊടിയും, ഖദറും മാത്രം കണ്ടിരുന്ന മലപ്പുറത്തെ സാധാരണക്കാരനും ഈ നവ വിപ്ലവ പ്രസ്ഥാനത്തെ നെഞ്ചോടു ചെർക്കാൻ തുടങ്ങിയിരിക്കുന്നു.. 

യു.എ.പി.എ യും, രാജ്യദ്രേഹവും, പത്രമാരണ വും കാട്ടി ഭയപെടുത്തി കീഴ്‌പെടുത്താം എന്ന് ധരിച്ചിരിക്കുന്ന ' സർ സി.പി' മാർക്ക്‌ മലപ്പുറത്ത്‌കാർ നൽകുന്ന മറുപടിയാണ്‌ 60 ദിവസം കെണ്ട്‌ 1000 പേർ......

ആയിരം വർഷം എലിയെ പോലെ ജീവിക്കുന്നതിലും നല്ലത്‌ ഒരു ദിവസം പുലിയെ പോലെ ജീവിച്ച്‌ മരിക്കുന്നതാ..

...ഭയത്തില്‍ നിന്ന് മോചനം
....വിശപ്പിൽ നിന്ന് മോചനം

post courtesy  : 

" SHAHID " - മൂവി റിവ്യൂ

ഭരണകൂട ഭീകരതയുടെ കുതന്ത്രങ്ങളെ തൊലിയുരിച്ച് കാട്ടിയതിന് ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന ഷാഹിദ് ആസ്മിയെന്ന യുവ അഭിഭാഷകന്റെ ജീവിതകഥ അടിസ്ഥാനമാക്കി ഹന്‍സല്‍ മേത്തസംവിധാനം ചെയ്ത സിനിമാണ് ‘ഷാഹിദ്’. ഒക്ടോബര്‍ 18ന് റിലീസ് ആകുന്നതിന് മുന്നോടിയായി എറണാകുളത്ത് പ്രദര്‍ശിപ്പിച്ച പ്രിവ്യൂ ഷോ കാണാന്‍ ആകെയുണ്ടായിരുന്നത് ആറുപേര്‍. ധീരമായ ഈ പരിശ്രമത്തെ മാധ്യമപ്രവര്‍ത്തകരെങ്കിലും കണ്ടില്ലെന്ന് നടിക്കാന്‍ പാടില്ലായിരുന്നു. ‘ഈ സിനിമയിലെ കഥക്കോ കഥാപാത്രങ്ങള്‍ക്കോ യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ല’ എന്ന് തുടക്കത്തിലേ എഴുതിക്കാട്ടി തടിയൂരുന്ന ഭീരുത്വം ഹന്‍സല്‍ മേത്ത കാണിച്ചിട്ടില്ല. സിനിമയിലെ കഥയും കഥാപാത്രങ്ങളും എല്ലാം ഒറിജിനലായിരുന്നു. ആളുകളുടെയും സംഭവങ്ങളുടെയും സ്ഥലങ്ങളുടെയും പേരുകള്‍ പോലും അതേപടി ഉപയോഗിച്ചു. സംഭവങ്ങളും പശ്ചാത്തലങ്ങളും എല്ലാം അതേപോലെ. എന്നിട്ടും ഇതിന് ഒരു ഡോക്യൂമെന്‍ററിയുടെ സ്വഭാവം ഉണ്ടായിരുന്നില്ല . . ചില ജീവിതങ്ങള്‍ ഹിച്ച്കോക്ക് സിനിമകളേക്കാള്‍ സ്തോഭജനകമാണ് എന്നതും ഷാഹിദ് ആസ്മി അങ്ങനെ ഒരാളായിരുന്നു എന്നതുമാണ് അതിന് കാരണം. ആ അര്‍ഥത്തില്‍ ഷാഹിദ് ആസ്മിയുടെ ജീവിതത്തോട് സിനിമ പൂര്‍ണമായും നീതി പുലര്‍ത്തിയോ എന്ന് സംശയമാണ്. എന്നാലും അതിനുള്ള ആത്മാര്‍ഥമായ ശ്രമം ഉണ്ടായിട്ടുണ്ട്. 1993ലെ ബോംബെ കലാപത്തില്‍ കൊല്ലപ്പെടാതെ തലനാരിഴക്ക് രക്ഷപ്പെട്ടത് മുതല്‍ 2010 ഫെബ്രുവരി 11ന് കുര്‍ളയിലെ ഓഫിസില്‍ വെടിയേറ്റ് മരിക്കുന്നത് വരെയുള്ള ഷാഹിദിന്റെ ജീവിതം സംഭവബഹുലമായിരുന്നു. ഏഴ് വര്‍ഷത്തെ കരിയറിനിടെ അമ്പതിലേറെ പേരെയാണ് ഷാഹിദ് നിരപരാധിത്വം തെളിയിച്ച് ജയിലിന് പുറത്തത്തെിച്ചത്. അതിലേറെയും അകാരണമായി തീവ്രവാദ മുദ്ര ചുമത്തപ്പെട്ട മുസ്ലിംകളായിരുന്നു. തീവ്രവാദക്കേസില്‍ ഏഴുവര്‍ഷം തിഹാര്‍ ജയിലില്‍ പീഡിപ്പിക്കപ്പെട്ട അനുഭവം ഷാഹിദിനുണ്ട്. അവിടെ നിന്നാണ് നിയമജ്ഞനാവണമെന്നും നീതിക്കായി പോരാടണമെന്നുമുള്ള തീര്‍ച്ച കൈവരുന്നത്. ഈ പോരാട്ടത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നതിന് മുമ്പ് ഷാഹിദിന് (കുടുംബ) ജീവിതവും നഷ്ടപ്പെടുന്നു. പാതിരാവിലും തീരാത്ത പോരാട്ടത്തിനിടയില്‍ ഭാര്യക്കും കുഞ്ഞിനും നല്‍കാന്‍ എവിടെ നേരം. എന്നെ തൊട്ടുപോകരുതെന്ന് പ്രിയതമയെക്കൊണ്ട് പറയിപ്പിക്കുമാറ് ഷാഹിദ് തിരക്കിലമരുന്നുണ്ട്. പനി പിടിച്ച് കിടക്കുന്ന കുഞ്ഞിനെ ആശുപത്രിയിലത്തെിക്കാന്‍ പോലും അദ്ദേഹത്തിനാവുന്നില്ല. അവസാനം അവര്‍ അവരുടെ വഴിക്ക് പോവുകയാണ്. തികഞ്ഞ യാഥാര്‍ഥ്യബോധത്തോടെയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. തട്ടുപൊളിപ്പന്‍ പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയില്‍ നായകന്റെ വണ്‍മാന്‍ ഷോ ആയിരുന്നില്ല ചിത്രത്തിലെ കോടതിമുറി. എന്നിട്ടും നാം ശ്വാസമടക്കി ഇരുന്നുപോകും. കീബോര്‍ഡും ഡ്രംസും സൃഷ്ടിക്കുന്ന കൃത്രിമമായ ഉദ്വേഗമായിരുന്നില്ല ‘ഷാഹിദ്’ സൃഷ്ടിച്ചത്. സര്‍വസന്നാഹങ്ങളും എന്തും ചെയ്യാന്‍ മടിയില്ലാത്ത മനസ്സുമായി ഭരണകൂട മെഷിനറിയുടെ പിണിയാളുകള്‍ ഒരു വശത്ത് നില്‍ക്കുമ്പോള്‍ ചക്രവ്യൂഹം ഭേദിക്കാന്‍ ശ്രമിക്കുന്ന ഒറ്റയാന്റെ പിടച്ചിലുകള്‍ക്ക് ഉദ്വേഗഭാവം കൈവരുകയായിരുന്നു. കരിനിയമങ്ങളില്‍ കരിഞ്ഞുതീരുന്ന ജീവിതങ്ങള്‍ക്ക് നിറം പിടിപ്പിക്കാനും ശ്രമം ചടുലമാകാതെ പറ്റില്ലായിരുന്നു. ഈ സിനിമയില്‍ സംഗീതമുണ്ട്. പക്ഷേ, അത് ഇടിവെട്ട് സംഗീതമായിരുന്നില്ല, നിശബ്ദതയുടെ സൗന്ദര്യവും ആഴവും പരമാവധി ഉപയോഗപ്പെടുത്തിയുള്ള മനോഹര സംഗീതമായിരുന്നു. ഒരു കോടിയുടെ ബജറ്റില്‍ ചിത്രീകരിച്ചതാണെങ്കിലും അതറിയണമെങ്കില്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യണം. അഭിനേതാക്കളെല്ലാം തങ്ങളുടെ വേഷം ഗംഭീരമാക്കി. ഷാഹിദായി അഭിനയിച്ച രാജ്കുമാര്‍ യാദവ് ഒന്നാന്തരം പ്രകടനമാണ് കാഴ്ചവെച്ചത്. മറ്റു പ്രധാന താരങ്ങളായ പ്രഭലീന്‍ സന്ധു, മുഹമ്മദ് സീഷാന്‍ അയ്യൂബ്, വിപിന്‍ ശര്‍മ, ശാലിനി വസ്ത, തിഗ്മാന്‍ഷു ധൂലിയ, കെ.കെ. മേനോന്‍ എന്നിവരും മോശമാക്കിയില്ല. ഒരേയൊരു പോരായ്മ 1992ലെ ഷാഹിദ് ആസ്മിയും 2010 വെടിയേറ്റ് മരിക്കുന്ന ഷാഹിദ് ആസ്മിയും തമ്മില്‍ പ്രായവ്യത്യാസമില്ല എന്നത് മാത്രമാണ്. ആധികാരികമായും സത്യസന്ധതയോടെയും വിശ്വസനീയമായ രീതിയില്‍ തന്നെ വിഷയത്തെ കൈകാര്യം ചെയ്യാന്‍ സംവിധായകന് കഴിഞ്ഞു. യു.ടി.വിയാണ് ചിത്രം വിതരണം ചെയ്യുന്നത്. സാമുദായിക ഭിന്നിപ്പിനിടയാക്കുന്നതോ ഉള്ളിലെ പിശാചിനെ ഇളക്കിവിടുന്നതോ ആയ ഒരു വാക്ക് പോലും ഈ സിനിമയിലില്ല. അതങ്ങനെയേ വരൂ, കാരണം സത്യം ശാന്തമാണ്. http://www.youtube.com/watch?v=YsAlxHKVnWI

post courtesy : Asim Chenganakattil

ഹൈകോടതിയിലും സുപ്രീംകോടതിയിലും രണ്ടു നിയമ പുസ്തകമോ????


മദനി സാഹിബിനു ഇന്ന് ഇന്ത്യയുടെ പരമോന്നത നീതിപീഠം കൊടുത്ത ചികിത്സക്കുള്ള അനുമതി ഉയര്‍ത്തുന്ന ചില  ചോദ്യങ്ങള്‍ ഉണ്ട്. എന്ത് കൊണ്ടാണ് ഇത്രയും കാലം ഈ നീതി മദനിക്ക്‌ അന്യമായി നിന്നത്. സുപ്രീംകോടതി നിയമം നടപ്പാകാന്‍ ഉപയോഗികുന്നത് ഹൈകോടതിയും സെഷന്‍സ്‌ കോടതിയും ഉപയോഗിക്കുന്ന അതെ നിയമ പുസ്തകവും അതെ നീതിയും തന്നെ അല്ലെ. എന്നിട്ടും എന്ത് കൊണ്ട് ഇപ്പോള്‍ കിട്ടിയ ഈ നീതി .. അത് ചെറുതെങ്കിലും മറ്റു കോടതികള്‍ തടഞ്ഞത്? ഇപ്പോള്‍ അദ്ധേഹത്തിന് ലഭിച്ച അനിവാര്യമായ ഈ ചെറിയ നീതി തികച്ചും സ്വാഗതാര്‍ഹമാണ്. ഇന്ത്യന്‍ നീതി നിയമം നശിച്ചിട്ടില്ല എന്ന് ഒര്മിപിക്കുന്ന ഒരു വിധിയാണ് ഇന്ന് വന്നത്. ജാമ്യമാണ് യഥാര്‍ത്ഥത്തില്‍ ലഭിക്കേണ്ടത് എങ്കിലും ആരോഗ്യം നിലനിര്‍ത്തുകയാണ് അദ്ധേഹത്തിനു ഇപ്പോള്‍ അത്യാവശ്യം. 
കര്‍ണാടക ജയിലില്‍ അദ്ധേഹത്തെ അടച്ച ശേഷം നീതിക്ക് വേണ്ടി നടന്ന പോരാട്ടത്തില്‍ തട്ട് മുട്ട് ന്യായങ്ങള്‍ പറഞ്ഞ ഹൈകോടതി നിയമത്തിനു കൂച്ചുവിലങ്ങ് ഇട്ടും നീതി നിര്‍വഹണത്തില്‍ കാട്ടിയ നിസ്സങ്കതയും തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്. ഒരു സിറ്റിംഗ് കൊണ്ട് തന്നെ സുപ്രീംകോടതിയില്‍ ഇപ്പോള്‍ നടപ്പിലായ നീതി എന്ത് കൊണ്ട് വന്നു എന്നും പഠിക്കേണ്ടതുണ്ട്.

മദനി സാഹിബിനെ സഹായിക്കാനും അദ്ധേഹത്തിനു വേണ്ടി പണം ചിലവാക്കാനും ജനങ്ങളും പ്രബുദ്ധരായ മദനി സ്നേഹികളും ഉള്ളത് കൊണ്ട് സുപ്രീംകോടതിയില്‍ അപ്പീല്‍ കൊടുക്കാന്‍ സാധിച്ചു. പക്ഷെ പണം ഇല്ലാതെ വലയുന്ന കള്ള കേസില്‍ കുടുങ്ങിപ്പോയ ചെറുപ്പക്കാര്‍ എന്ത് ചെയ്യും എന്ന് ചിന്തിക്കേണ്ട കാര്യമാണ്. അങ്ങനെയുള്ള അനേകായിരം ചെറുപ്പക്കാരെയും മറ്റും സഹായിക്കാന്‍ ജനം മുന്നോട്ട് വരേണ്ടതുണ്ട്...രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ട് വരേണ്ടതുണ്ട്.. അല്ലാത്ത പക്ഷം നീതി നടപ്പിലകില്ല... 

അതിനു വേണ്ടി ഒരു പുത്തനുണര്‍വ് നല്‍കി കൊണ്ട് ജയിലില്‍ നിന്ന് തന്നെ മദനി സാഹിബ്‌ തിരഞ്ഞെടുപ്പ്‌ നേരിടണം. എന്നിട്ട് ഇത് പോലെ ജയിലില്‍ കിടക്കുന്ന പാവങ്ങള്‍ക്ക്‌ വേണ്ടി ശബ്ദം ഉയര്‍ത്താനും പ്രതിഷേധിക്കാനും തയ്യാറാവുകയും ചെയ്യണം.

വിഎസിനെ പുകഴ്ത്തി മുസ്ലീംലീഗ് എം.എല്‍.എ

വിഎസിനെ പുകഴ്ത്തി മുസ്ലീംലീഗ് എം.എല്‍.എ കെ.എം ഷാജി. എല്ലാ കാര്യങ്ങള്‍ക്കും മുന്നിട്ടിറങ്ങുന്ന വി എസ് ചെറുപ്പക്കാരായ എം.എല്‍.എമാര്‍ക്ക് പാഠമാണ്. പാര്‍ട്ടി വേറെയാണെങ്കിലും വി എസ്സിന്റെ പോരാട്ട വീര്യത്തെ താന്‍ ബഹുമാനിക്കുന്നു. വി എസിന്റെ എല്ലാ നിലപാടുകളും തെറ്റല്ല എന്നും വിശ്വസിക്കുന്ന പോളിസിക്ക് വേണ്ടിയാണ് വി എസ് പോരാടുന്നതെന്നും കെ എം ഷാജി എംഎല്‍എ വടകരയില്‍ പറഞ്ഞു.

ഇത് കുഞ്ഞാലിക്കുട്ടിക്ക് ഇട്ടുള്ള കൊട്ടാണ് 

ഐസ്ക്രീം കേസില്‍ കുഞ്ഞാപ്പയെ വിടാതെ പിന്തുടരുന്നതില്‍ തനിക്കുള്ള സന്തോഷം പങ്കുവെച്ചതാണ് ഷാജി. അതാണ് എല്ലാ നിലപാടുകളും തെറ്റല്ല എന്നു പറഞ്ഞത് 

ഷാജിക്ക് കുഞ്ഞുങ്ങളുടെ മനസ്സാണ്. ഇങ്ങനെ മനസ്സിലുള്ള സന്തോഷം മൈക് കിട്ടിയാല്‍ വിളിച്ച് പറഞ്ഞുകളയും

സൈനബയെ സഹായിക്കൂ;മനുഷ്യത്വം കാണിക്കൂ


തിരുകേശം രോഗശമനത്തിനു കാരണമാവുമെന്ന് ഉറപ്പില്ലെന്ന് കാന്തപുരം

തിരുകേശം എന്ന് കേട്ടപ്പോള്‍ ചാടി വീണ മണ്ടന്മാരെ ..... നിങ്ങളെ ഇയാള്‍ ശരിക്കും ശശിയാക്കി.... അന്നൊക്കെ ഈ മുടി വെള്ളത്തെ പറ്റി വാതോരാതെ പുണ്യം എന്നും രോഗ ശമനം എന്നുമൊക്കെ പറഞ്ഞ സ്ഥാനത്ത്‌ ഇപ്പോള്‍ പറയുന്നതു നിങ്ങള്‍ തന്നെ കേള്‍ക്കുക... എന്തിനാണ് ഇങ്ങനെ ഒരു നേതാവ്...എന്തിനാണ് ഇങ്ങനെ ജനങ്ങളെ വഞ്ചിക്കുന്നത്... പുണ്യം മാത്രം കിട്ടുന്ന ഒരു കേശമാണ് പോലും അത്. പുണ്യം പണം കൊടുത്തു വാങ്ങാനുള്ളത്‌ ആണോ ??അങ്ങനെയാണേല്‍ പണക്കാരന്‍ അല്ലെ കൂടുതല്‍ പുണ്യവാന്‍ ആവുക.. പാവപ്പെട്ടവന്‍ പണമില്ലാത്തത് കൊണ്ട് പുണ്യം നേടാന്‍ പറ്റാതെ പോവുകയും ചെയ്യും.... ഇങ്ങനെ ഒരു രീതി ഇസ്ലാമില്‍ ഉണ്ടോ????

യുക്തിവാദിയുടെ ബുദ്ധിയില്‍ വിരിഞ്ഞ ദൈവത്തിന്റെ CONTROL PANEL

ഒരു യുക്തിവാദി സുഹൃത്ത്‌ കുത്തിയിരുന്നു വരച്ചുണ്ടാക്കിയ സ്കെച്ചാണിത്. 
ഇത് കണ്ടപ്പോള്‍ തോന്നിയ ഒരു സംശയം. 
ദാരിദ്ര്യം, പട്ടിണി, ഉരുള്‍പൊട്ടല്‍, ഭൂകമ്പം, പേമാരി....അങ്ങനെയങ്ങനെ പ്രകൃതി ദുരന്തങ്ങളുടെയും മനുഷ്യന്മാര്‍ ചെയ്യുന്ന ക്രൂരതകളുടെയും എല്ലാം ഉത്തരവാദിത്തം ദൈവത്തിനാണ് എന്നാണു ഈ പടം പറയാന്‍ ശ്രമിക്കുന്നത്. അത് തന്നെയാണ് സംശയം ഉണര്‍ത്തുന്നതും. 

നമുക്ക് വന്നു ഭവിക്കുന്ന നന്മയാകട്ടെ, തിന്മയാകട്ടെ എല്ലാം ദൈവത്തില്‍ നിന്ന് എന്നാണു വിശ്വാസികള്‍ മനസ്സിലാക്കുന്നത്. ഈ സ്കെച്ചില്‍ ഉള്‍പ്പെടുത്താന്‍ മറന്നു പോയ എണ്ണാന്‍ കഴിയാത്ത ഒരു പാട് അനുഗ്രഹങ്ങള്‍ കൂടി ദൈവത്തിന്റെ പക്കല്‍ നിന്നാണ് എന്നും കൂടി വിശ്വസിച്ചാല്‍ വിശ്വാസിയായി. 


മണ്ണ്, സസ്യജാലങ്ങള്‍, ജലം, ഓക്സിജന്‍,ബുദ്ധി, വിവരം , വായു, കടല്‍, പുഴ, പൂക്കള്‍, ശലഭങ്ങള്‍, പക്ഷി മൃഗാദികള്‍, ഋതുക്കള്‍,അമ്മ, കുഞ്ഞു, മാതൃത്വം, സ്നേഹം, വാത്സല്യം, മഴ, മഞ്ഞു, വെയില്‍,കുന്ന്, ജീവന്‍, ആയുസ്സ്..ഫലമൂലാദികള്‍, പച്ചക്കറി..എണ്ണക്കുരു... അങ്ങനെ തുടങ്ങി വെള്ളയപ്പവും മുട്ടക്കറിയും വരെ ദൈവത്തിന്റെ അനുഗ്രഹങ്ങളില്‍ പെട്ടതാണ് എന്ന് കൂടി വിശ്വസിക്കുന്നവരാണ് വിശ്വാസികള്‍. 

അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുക. പരീക്ഷണ ഘട്ടങ്ങളില്‍ ക്ഷമ കൈക്കൊള്ളുക.
നന്മയില്‍ വ്യാപ്രുതരാവുക, തിന്മയില്‍ നിന്നും അകന്നു നില്‍ക്കുക.ഇത്രയുമേ ഒരു വിശ്വാസിയോട് ദൈവം കല്‍പ്പിക്കുന്നുള്ളൂ. എന്ന് വെച്ചാല്‍ നമുക്ക് കഴിയാത്ത ഹിമാലയന്‍ ടാസ്കുകള്‍ ഒന്നും നമ്മളെ കൊണ്ട് ചെയ്യിക്കണം എന്ന് ദൈവം നിശച്ചയിച്ചിട്ടില്ല. ഈ ഉലകത്തില്‍ സംവിധാനിക്കപ്പെട്ട അസംഖ്യം ഭൌതികപദാര്‍ഥങ്ങളും പ്രതിഭാസങ്ങളും കണ്ടെത്താനും നമുക്ക് ഉപയുക്തമാകുന്ന രീതിയില്‍ പരിവര്ത്തിപ്പിക്കാനും ഉതകുന്ന രീതിയിലുള്ള ബുദ്ധിയും ചിന്താശേഷിയും കൂടെ അവന്‍ നമുക്ക് തന്നിരിക്കുന്നു. 

ഈ സ്കെച് കാണുന്നത് വരേയ്ക്കും ഞാന്‍ കരുതിയിരുന്നത് യുക്തിവാദികള്‍ എന്നാല്‍ ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നാര്‍ എന്നായിരുന്നു. പക്ഷെ ഇപ്പോള്‍ ആ ധാരണ തെറ്റാണോ എന്നൊരു സംശയം. 

ശരിക്കും യുക്തിവാദികള്‍ എന്ന് വെച്ചാല്‍ ആരാണ്..? 
1- ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നവര്‍....ആണോ..? 
അതോ..
2-ദൈവം ഉണ്ട്...പക്ഷെ ഇപ്പറഞ്ഞ കാര്യങ്ങള്‍ ചെയ്യുന്നവന്‍ ആയതു കൊണ്ട് ഞങ്ങള്‍ക്ക് ഇഷ്ടമല്ല, അത് കൊണ്ട് അംഗീകരിക്കില്ല എന്ന് പറയുന്നവരാണോ..?

3- അല്ലെങ്കില്‍ പിന്നെ നിങ്ങള്‍ ഇല്ല എന്ന് സ്ഥാപിക്കാന്‍ മെനക്കെടുന്ന ഒരു Entity യെ 
എങ്ങനെ ഇപ്പറഞ്ഞ കാര്യങ്ങളുടെ ഉത്തരവാദിയാക്കാന്‍ നിങ്ങള്ക്ക് കഴിയും..?
 post courtesy : Roon Hamis

ഹാജിമാരുടെ എണ്ണത്തിന്റെ കണക്കെടുപ്പ്‌ എന്തിനു ?


അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ് (അല്ലാഹുവാണ് ഏറ്റവും വലിയവന്‍ അല്ലാഹുവിനാണ് സര്‍വ സ്തുതിയും) 

പതിവുപോലെ ഈ വര്‍ഷത്തെ ഹജ്ജിന്റെ ചടങ്ങുകളും അവസാനിച്ചു. ഹാജിമാര്‍ സ്വന്തം നാടുകളിലേക്ക് മടക്കയാത്ര ആരംഭിച്ചു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നായി ഇരുപത് ലക്ഷം പേരാണ് മക്കയില്‍ ഇത്തവണ ഹജ്ജിന് എത്തിയത്. ഇത് മുപ്പത് ലക്ഷം വരെ ആകാറുണ്ട്. എന്നാല്‍ വ്യപകമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ അല്‍പം നിയന്ത്രണം വരുത്തിയത് കൊണ്ടാണ് ഇതില്‍ കുറവ് വന്നത്. ഇക്കാലത്ത് ഹജ്ജിന് അപേക്ഷ സ്വീകരിക്കപ്പെടുക എന്നത് തന്നെ വലിയ ഭാഗ്യം പോലെയായിരിക്കുന്നു. ഒരിക്കള്‍ ഹജ്ജ് ചെയ്യുന്നവര്‍ക്ക് പിന്നീട് ഏതാനും വര്‍ഷത്തേക്ക് വിലക്കുണ്ട്. 

ഇത്രയും കാര്യം ഇവിടെ പരാമര്‍ശിക്കാന്‍ കാരണം. ചില വെബ് സൈറ്റുകളില്‍ ഹജ്ജില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിന്റെ കാര്യത്തില്‍ നടത്തുന്ന അവകാശവാദം ശരിയല്ല എന്ന നിലക്ക് വന്ന ലേഖനങ്ങളാണ്. സത്യത്തില്‍ ഹജ്ജിന്റെ മഹത്വം അത് ചെയ്യുന്ന ആളുകളുടെ വര്‍ദ്ധനവല്ല. അതിനാല്‍ ശബരിമലയിലോ കുംബമേളയിലോ ആണ് കൂടുതല്‍ ആളുകളെങ്കില്‍ അതിനോട് മത്സരിക്കണമെന്ന് ആര്‍ക്കും ഒരു താല്‍പര്യവും ഇല്ല. 

പക്ഷെ ഒന്നുണ്ട്. ...

ലോകത്തിലെ ഏതാണ്ട് എല്ലാ രാജ്യങ്ങളില്‍നിന്നും ഓരോ സമയം ഒരിടത്ത് ഒരുമിച്ച് കൂടി ഒരേ പ്രാര്‍ഥന ഒരേ ഭാഷയില്‍ ഒരേ വേഷത്തില്‍ നടത്തുന്ന ആരാധനാകര്‍മം ഇസ്ലാമിലെ ഹജ്ജല്ലാതെ മറ്റൊന്നും ഇല്ല. 
ഇസ്ലാമിലെ ആരാധനകളൊക്കെ ഇങ്ങനെ തന്നെയാണ്. നമസ്കാരം ഒരേ ദിശയിലേക്ക് തിരിഞ്ഞ് ഒരേ ഭാഷയില്‍ ഓരേ പ്രാര്‍ഥന ഓരേ രൂപത്തില്‍ ചെയ്യുന്നതാണ്. 

ലോകമാസകലമുള്ള മുസ്ലിംകള്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ ഉപേക്ഷക്കുന്നു. അതും ഓരേ മാസത്തില്‍. അതാണ് ഇസ്ലാമിലെ വ്രതം. 

സകാത്ത് എന്ന ആരാധനാകര്‍മത്തിന്റെ നടത്തിപ്പിലും അതുല്യമായ ഈ ഐക്യം കാണാം. 

ശഹാദത്ത് എന്ന ആദ്യത്തെ കര്‍മത്തിലും ഉണ്ട് ഈ അതുല്യത. അശ്ഹദു അല്ലാഇലാഹ ഇല്ലല്ലാ വഅശ് ഹദു അന്ന മുഹമ്മദന്‍ റസൂലുള്ളാഹ് എന്ന പ്രഖ്യാപനത്തോടെയാണ് ഒരാള്‍ മുസ്ലിമാകുന്നത്. അത് ഉച്ചരിക്കുകയും അതിന് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നതിന്റെ പേരാണ് ശഹാദത്ത് അഥവാ സത്യസാക്ഷ്യം. 

ആരാധനകളിലുള്ള ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ എത്ര ഊതിപ്പെരുപ്പിച്ചാലും പ്രയാഗികമായി നേരിയ അന്തരമേ ഉള്ളൂ എന്ന് കാണാം.

post courtesy : Abdul Latheef CK

മഅദനി : മക്കളുടെ ഉപവാസം ചരിത്രവിജയമാക്കുക

മഅദനി : മക്കളുടെ ഉപവാസം ചരിത്രവിജയമാക്കുക
``````````````````````````````````````````````````````````````
കൊല്ലം: പതിറ്റാണ്ടിലതികമായി ഭരണകൂടഭീകരതയാൽ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയിലെമര്ധിധ ജനതതിയുടെ സമരനായകനും,പിഡിപി ചെയർമാനുമായ ജനാബ്:അബ്ദുൾനാസർ മഅദനിക്ക്‌ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അദ്ദേഹത്തിന്റെ പൊന്നോമന മക്കളായ ഉമർമുക്താരും,സലാഹുദ്ധീൻഅയ്യൂബിയും ഒക്ടോബർ ഇരുപത്തിഎട്ടാം തിയ്യതി തിരുവനന്തപുരത്ത് സെക്രട്ടറിയേട്ടിനു മുന്നില്നടത്തുന്ന ഉപവാസസമരത്തിനു പിഡിപിയുടെ പരിപൂർണ്ണമായ പിന്തുണയും,ഐക്ക്യധാർഡ്യവും ഉറപ്പാക്കുന്നതിലേക്കായി പാര്ട്ടിയുടെ മുഴുവൻഘടഘങ്ങളും,നേതാക്കളും,പ്രവര്ത്തകരും അടിയന്തിരമായി രംഗത്തിരങ്ങണമെന്നും, പരമാവതി പ്രവര്ത്തകരും അനുഭാവികളും എത്തിചേരുന്നതിനും പ്രതേശങ്ങളിൽ ആവ്ശ്യാനുസരണമായ പ്രജാരണ പ്രവർത്തനങ്ങൾ നല്കുന്നതിനും ശ്രദ്ധാപൂര്‍വമായ ഇടപെടലുകൾ അതാതു കമ്മിറ്റികളിൽ നിന്നുണ്ടാകണമെന്നും പാര്ട്ടി സെൻട്രൽആക്ഷൻകമ്മിറ്റിക്കു വേണ്ടി അറിയിക്കുന്നു.

സാബുകൊട്ടാരക്കര
സങ്കടനാകാര്യ ജെനറൽ സെക്രട്ടറി 
പിഡിപി

മുസ്ലിം പേരിലുള്ള ഈദ്‌ ആശംസ കാണിച്ചു മോഡിക്ക് വേണ്ടി പ്രചരണം

പേര് കൊണ്ട് മാത്രം മുസ്ലിം നാമധാരി ആയ ഒരാള്‍ മോഡിക്ക് ഈദ്‌ ആശംസ അയച്ചതിന്റെ ചിത്രം കാണിച്ചു കൊണ്ടി ഫേസ്ബുക്ക് എന്ന സോഷ്യല്‍ മീഡിയ വഴി മോഡിക്ക് വേണ്ടി വന്‍ പ്രചരണം. https://www.facebook.com/ashfaque.ali.503 എന്ന അക്കൗണ്ടില്‍ നിന്നും എന്നും പറഞ്ഞാണ് ഈ മെസ്സേജ് പറക്കുന്നത്. മുസ്ലിം എന്നാ പേരല്ലാതെ ഈ അക്കൌണ്ടില്‍ ഒരു രീതിയിലും ഇയാള്‍ യഥാര്‍ത്ഥ മുസ്ലിം ആണെന്ന് കാണാന്‍ സാധിക്കുക ഇല്ല. ബി ജെ പി യുടെയും ആര്‍ എസ് എസ് ന്റെയും അനുകൂല പോസ്റ്റുകളും പ്രചാരണങ്ങളും ആണ് കൂടുതലും. ഇങ്ങനെ ഒരാള്‍ അല്ലാഹുവിന്റെ പേരില്‍ നരഭോജി മോഡിക്ക് നേര്‍ന്ന ഈദ്‌ ആശംസ കാണിച്ചാണ് തിരഞ്ഞെടുപ്പ്‌ പ്രചരണം നടത്തുന്നത്... ഒരു ഫേസ്ബുക്ക് അക്കൗണ്ടില്‍ വന്ന ഒരു പോസ്റ്റ്‌ കാണുക :

മുസ്ലിം വോട്ട് നേടാനുള്ള  ഈ മോഡി ഭക്തരുടെ തന്ത്രം ഒന്ന് കൊണ്ട് തന്നെ മനസിലാക്കാം... ഇന്ത്യയിലെ മുസ്ലിംകള്‍ മോഡിക്ക് എതിരാണ് എന്ന്... അവരെ പാട്ടിലാക്കാന്‍ മോഡി ഭക്തര്‍ ഇനിയും പല പരാക്രമങ്ങളും കാണിക്കും എന്ന്... മുസ്ലിംകള്‍ മാത്രമല്ല ഇന്ത്യയിലെ ഒരുപാടു ഹിന്ദു സഹോദരന്മാരും സഹോദരികളും മോഡി എന്ന ക്രൂരനായ കൊലയാളിയെ വെറുക്കുന്ന ....... ഇനിയും ഇതുപോലുള്ള പല കൂതറ  പ്രചാരണ വേലയും നിങ്ങള്ക്ക് പ്രതീക്ഷിക്കാം....

ക്യാമറ കണ്ടാല്‍ പേടിച്ചു വിറയ്ക്കുന്ന സങ്കികള്‍

ആര്‍ എസ് എസ് ന്റെ മുട്ട് വിറക്കുന്നു പോലും. അതും ഒരു വ്യക്തി തന്‍റെ സ്വന്തം മൊബൈലില്‍ അവരുടെ പഥ സഞ്ചലനത്തിന്റെ വീഡിയോ എടുത്തത്‌ ആണ് വിഷയം. പ്രവര്‍ത്തകര്‍ക്ക്‌ അതോടു കൂടി പേടി തുടങ്ങി. രാത്രി ഉറക്ക് ഇല്ലായ്മ. ആകെ ഒരു ബെജാര്‍. അപ്പോള്‍ തന്നെ അയാളെ പൊക്കി. പോലീസിന് ഒരു ചുക്കും ചുണ്ണാമ്പും കിട്ടിയില്ല. അപ്പോയെക്കും അത് ഫോറന്‍സിക്‌ വിധഗ്ദര്‍ക്ക് കൈമാറി. എന്തൊക്കെയാണ് ഈ നടക്കുനത്. എല്ലാ പാര്‍ട്ടിക്കാരും കൂടി ദിവസവും നൂറു കണക്കിന് റാലിയും റുട്ട് മാര്‍ച്ചും ജാഥയും നടത്തുന്ന കേരളത്തില്‍ ഒരു വിധം എല്ലാവരും അത് മൊബൈലില്‍ അല്ലെങ്കില്‍ വീഡിയോ ക്യാമറയില്‍ അത് വീഡിയോ എടുക്കും. എന്തിനു... ഈ പറയുന്ന പോലീസ് എമാന്മാരും എടുക്കാറുണ്ട് വീഡിയോ. എന്നിട്ടിപോള്‍ മാത്രം എന്തിനീ അറസ്റ്റ്. എടുത്ത്‌ പ്രധാന മന്ത്രിയുടെയോ അല്ലേല്‍ അത്രയും വലിയ സെക്യൂരിറ്റി പ്രോബ്ലം ഉള്ള ഒരു പരിപാടിയോ യാത്രയോ അല്ല. രാജ്യത്തിന്‍റെ ശത്രുക്കളായ സങ്കികള്‍ സ്വാതന്ത്ര്യ ദിനത്തില്‍ പോലും നടത്താത്ത റൂട്ട് മാര്‍ച്ച്‌ അല്ലെ ഇത്. ഇതിനു എന്തിനു ആണ് ഇത്ര കണ്ടു വേവലാതി പെടുന്നത്. ആയുധം എടുത്തു ശാഖകള്‍ നടത്തുന്ന ആര്‍ എസ് എസ് പ്രവര്‍ത്തകരെ ഒന്ന് തൊടാന്‍ പോലും സാധിക്കാതെ നിങ്ങള്‍ ചെയ്യുന്ന ഈ ചെയ്തികള്‍ ആരെ സംരക്ഷിക്കാന്‍ വേണ്ടി ആണ്? പോലീസില്‍ ഉള്ള എല്ലാവരെയും ഉദേശിച്ച് അല്ല ... കക്കികുള്ളിലെ കാവി മനസ്സുള്ള ചിലരെ പറ്റി മാത്രമേ വ്യത്യസ്തന്‍ ഇവിടെ പരാമര്‍ശിച്ചിട്ടുള്ളത്. നിയമം എല്ലാവര്ക്കും ഒരേ രീതിയില്‍ ആകണം എന്ന് മാത്രമേ ഉള്ളു. അവനു അത് ചെയാന്‍ അനുവാദം ഉണ്ട് എങ്കില്‍ എനിക്ക് എന്ത് കൊണ്ട് ആയിക്കൂടാ?? ഇന്ത്യന്‍ നിയമം ഇന്ത്യക്കാര്‍ക്ക് വേണ്ടി ഉള്ളതാണ്. അല്ലാതെ ഇന്ത്യന്‍ മുസ്ലിമിന് ഒരു നിയമം - ഇന്ത്യന്‍ ഹിന്ദുവിന് ഒരു നിയമം - ഇന്ത്യന്‍ ക്രൈസ്തവനു ഒരു നിയമം എന്ന് എവിടെയും ഇല്ല.. എല്ലാ നിയമവും എല്ലാ ഇന്ത്യക്കാരനും സമം ആകണം... അല്ലാത്ത പക്ഷം നിയമവും നീതിയും നടപ്പിലാവില്ല....

പുറത്തുപറയാന്‍ കൊള്ളാത്ത പ്രസംഗം നടത്തിയാല്‍ പ്രശനമില്ല, റെക്കോഡ്‌ ചെയ്തതാണ് പ്രശ്നമായത്‌ !

അസവര്‍ണ്ണര്‍ക്ക് നല്ലത് ഇസ്ലാം : വിവാദ പുസ്തകം ഇവിടെ വായിക്കാം.

അസവര്‍ണ്ണര്‍ക്ക് നല്ലത് ഇസ്ലാം: വിവാദ പുസ്തകം ഇവിടെ വായിക്കാം. 

തക്ബീര്‍ എന്ന മുദ്രാവാക്യം


സവർണ്ണ ഫാഷിസ്റ്റ് മേധാവിത്വത്തിന്റെ പൂന്നൂൽ ബന്ധനം പൊട്ടിച്ച് എറിയാനുള്ള മർദ്ദിദന്റെ കാഹള ധ്വനിയാണ് തക്ബീർ,

പാർട്ടി കോട്ടകളിൽ സെക്യുലർ തമ്പുരാക്കന്മാർ കുരുക്കിയ ചങ്ങലകൾ പൊട്ടിച്ച് മലബാറിലെ മാപ്പിള വിളിക്കുന്ന ഇങ്കിലാബാണ് തക്ബീർ,

സ്വയം ദൈവമാർഗ്ഗത്തിൽ സമർപ്പിക്കാനുള്ള വിശ്വാസിയുടെ
ഉജ്ജ്വലമായ പ്രഖ്യാപനമാണ് തക്ബീർ,

തിന്മയുടെ അച്ചുതണ്ടിനെതിരെ ശക്തമായി എറിയാനുള്ള നന്മക്കു വേണ്ടിയുള്ള സൈറനാണ് തക്ബീർ,

ഹാർദമായ സ്നേഹത്താൽ പരസ്പരം കെട്ടിപിടിക്കുന്ന സഹോദരന്മാരുടെ 
പ്രചോദനമാണ് തക്ബീർ, 

സന്തോഷത്തിന്റെ പുഞ്ചിരിയാൽ ധീരമായി ഏറ്റുവിളിക്കുന്ന
വിമോചന മുദ്രാവാക്യമാണ് തക്ബീർ,

അതെ 'വസന്തത്തിലേക്കുള്ള ആഹ്വാനമാണ് ബലി പെരുനാളിലെ തക്ബീർ'.



post courtesy : Muhammed Shihad

ഗുജറാത്ത്‌ മിലാദ് കോൺഫറൻസിൽ പങ്കെടുത്തത് കാന്തപുരത്തിന്റെ ജിന്നോ???

വേറൊന്നും പറയുന്നില്ല.. ഒരേ ഒരു സംശയം.. ഉസ്താത് ഗുജറാത്തിൽ പോയിട്ടില്ല എന്ന് പറഞ്ഞത് നുണയല്ലേ ?
പോകാതെ എങ്ങനെ അവിടെ മിലാദ് കോൺഫറൻസിൽ പങ്കെടുക്കും ? 
------
".. .. ഈ കൂട്ടത്തില്‍ മോഡി ഉള്‍പ്പെടുന്നുണ്ടോ എന്ന അടുത്ത ചോദ്യത്തിന് ഞാന്‍ അവിടെപ്പോയി നോക്കിയിട്ടില്ല എന്നാണ് മുസ്ലിയാരുടെ മറുപടി. "

post courtesy : Ashkar Lessirey

മുടിപ്പള്ളി - Reloaded അഥവാ മര്‍കസ്‌ ടൌണ്‍ഷിപ്പ്

മര്കസ്സിന്റെ http://markazcity.com/ എന്ന വെബ്സൈറ്റ് നോക്കിയപ്പോള്‍ അതില്‍ http://markazcity.com/index.html എന്ന ലിങ്ക് കണ്ടു. മാര്‍ക്കസിന്റെ പുതിയ സംരംഭമായ മുടി പള്ളിയെ പറ്റി ആണല്ലോ ..എന്തായി എന്നറിയാന്‍ നോക്കിയതാണ്. കണ്ടപ്പോള്‍ ഒന്നും മനസ്സിലവുനില്ല.... കുറെ ദുബായ് സ്റ്റൈല്‍ ബില്‍ഡിംങ്ങും റോഡും എല്ലാം കൂടി ഒരു വന്‍ സെറ്റപ്പ്.


എന്റെ ഓര്‍മ ശരിയാണെങ്കില്‍ കാന്തപുരം സുന്നികള്‍ തുടങ്ങാനിരുന്നത് നബിയുടെ എന്ന് പറഞ്ഞു നടന്ന വ്യാജ മുടി സൂക്ഷിക്കാനും സംരക്ഷിക്കാനും കോഴിക്കോട് ഉള്ള പാവം ജനങ്ങള്‍ക്ക്‌ ഒരുമിച്ച് നിന്ന് നിസ്കരിക്കാനും സൌകര്യമുള്ള ഒരു പള്ളി ആണ് തുടങ്ങാന്‍ പദ്ധതി ഇട്ടതു. കോഴിക്കോട് ഭാവിയില്‍ വന്‍ വികസനം ഉണ്ടാകുമെന്നും ധാരാളം ജനങ്ങള്‍ തിങ്ങി നിറയും എന്നും അപ്പോള്‍ ഒരുമിച്ചു നിന്ന് നിസ്കരിക്കാന്‍ പള്ളി ഉണ്ടാവില്ല എന്നുമൊക്കെ പറഞ്ഞു പാവങ്ങളായ ജനങ്ങളെ പറ്റിച്ചു നാല്‍പതു കോടി (സത്യത്തില്‍ അതിലും എത്രയോ ഇരട്ടി) പിരിച്ചെടുത്തു. പക്ഷെ സ്ഥലം എടുത്തത്‌ അങ്ങ് താമരശ്ശേരി. കോഴിക്കോട് സിറ്റിയില്‍ ഉള്ള മുസ്ലിംകള്‍ താമരശ്ശേരിയില്‍ പോയി നിസ്കരിക്കനാവും..കൂലി കൂടുതല്‍ കിട്ടുമല്ലോ,. എന്നാലും സാരമില്ല പള്ളി വരുമല്ലോ എന്ന് കരുതി സമാധാനിച്ചു. പക്ഷെ മുകളില്‍ ഉള്ള ചിത്രത്തില്‍ '' Concept of the city " എന്നതില്‍ എഴുതിയ കണ്ടപ്പോള്‍ ഒരു സംശയം. ഈ സിറ്റിയില്‍ പള്ളി ഉണ്ടാകുമോ??? കാരണം 
"

Concept of City

The CITY concept is developed by integrating three different aspects of life ‘Live, Leisure and Work’- a city where children can walk to school, people can walk to office and walk to shops concept. The concept can be defined as “A town where people could live and work in a pleasant environment and take pride in their surroundings " 
ഇതില്‍ എവിടെയും പടച്ചവനെ സുജൂദ്‌ ചെയ്യാന്‍ ഒരു പള്ളി എന്ന ഒരു കാര്യം സൂചിപിക്കുന്ന്നു പോലും ഇല്ല. പക്ഷെ പണ്ടൊരു സഖാഫി പറഞ്ഞ പോലെ ടൌണ്‍ഷിപ്‌ ആകുമ്പോള്‍ കുറെ ആളുകള്‍ വരുമല്ലോ. കുറെ ആളുകള്‍ വന്നാല്‍ നിസ്കരിക്കാന്‍ ഒരു സ്ഥലം വേണ്ടി വരുമല്ലോ... അപ്പോള്‍ പിന്നെ പള്ളിയും ഉണ്ടാകും.... അതായതു പേരിനൊരു പള്ളി.. പള്ളിയുടെ പേരും പറഞ്ഞു നടന്നിട്ട് പണം പിരിച്ചു എന്നിട്ട് സ്ഥലം എടുത്തു അവിടെ ടൌണ്‍ഷിപ്‌ ഉണ്ടാക്കാന്‍ പോകുന്നു..പിരിച്ചെടുത്തത് ആകുമ്പോള്‍ പണത്തിന്റെ SOURCE ആയി. വമ്പന്മാരുടെ ഷെയര്‍ അതില്‍ ഇട്ടാലും മനസ്സിലാകില്ല.പിന്നെ അതിനു ചുറ്റുമുള്ള സ്ഥലം ബിനാമി പേരില്‍ വാങ്ങി കൂട്ടുക. ടൌണ്‍ഷിപ്‌ വരുന്നതോടുകൂടി ചുറ്റുമുള്ള സ്ഥലങ്ങള്‍ക്ക് മൂല്യം കൂടും. അപ്പോള്‍ അത് വില്‍ക്കുക... അങ്ങനെ എന്തൊക്കെ കണക്ക് കൂട്ടലുകള്‍ ഉണ്ടെന്നു കാലം തെളിയിക്കും... 

മരണത്തിന്റെ വ്യാപാരിയെ അനുകൂലിച്ചും ഗുജറാത്തില്‍ തുടങ്ങിയ സ്കൂള്‍ ഉയര്‍ത്തി കാണിച്ചും നടത്തുന്ന ഈ കാവി പ്രീണനം ഇടതന്റെയും വലതന്റെയും കൂട്ട് ഇനി കിട്ടില്ലെന് മനസ്സിലക്കിയപോള്‍ ഉണ്ടായതകാനും തരമുണ്ട്.. കാരണം നിന്ന നില്പില്‍ മറുകണ്ടം ചാടാനും തോനിയത് വിളിച്ചു പറയാനും പോരാത്തതിന് എല്ലാം വേദവാക്യമായി എടുത്തു വിശ്വസിച്ചു അനുസരിക്കാനും വിഡ്ഢിപ്പാവകളെ പോലെ കുറെ അണികളും കൂടി ഉണ്ടാകുമ്പോള്‍ ഇതൊക്കെ നടക്കും എന്നത് തീര്‍ച്ച...





ഓടും മോഡി ചാടും മോഡി ഉത്തരം മുട്ടിയാല്‍ വെള്ളം കുടിക്കും മോഡി

ഓടും മോഡി ചാടും മോഡി ഉത്തരം മുട്ടിയാല്‍ വെള്ളം കുടിക്കും മോഡി ..... അതെ ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും. വെള്ളം കുടിക്കുന്ന ഒരു കാലം വരും. അധികാരത്തിന്റെ ഹുങ്ക് കൊണ്ട് നിരപരാധികളെ കൊന്നൊടുക്കിയ ഇയാളുടെ നാവ് എവിടെ പോയി... പ്രധാന മന്ത്രി ആവാന്‍ കുപ്പായവും ഫര്‍ദയും തുന്നി കുട്ടപ്പനായി വരുന്ന മോഡിയെ ആണ് നിങ്ങള്‍ക്ക്‌ ഈ കിടന്നു വിയര്‍ക്കുനതായി കാണാന്‍ പറ്റുന്നത്....... 

പ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത‍.,. തപാല്‍ വകുപ്പിന് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ്

പ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത‍.,. തപാല്‍ വകുപ്പിന് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് :

ഗള്‍ഫില്‍നിന്ന് ഇനി തത്ക്ഷണം പണം; തപാല്‍ വകുപ്പ് കരാര്‍ ഒപ്പിട്ടു

ന്യൂഡല്‍ഹി:യു.എ.ഇ.യിലെ എമിറേറ്റ്‌സ് പോസ്റ്റ് ഗ്രൂപ്പ് കമ്പനിയുമായി ചേര്‍ന്ന് തപാല്‍വകുപ്പ് 'ഇന്‍സ്റ്റന്റ് മണിട്രാന്‍സ്ഫര്‍ സേവനം' ആരംഭിച്ചു.
എമിറേറ്റ്‌സ് ഗ്രൂപ്പ് കമ്പനിയായ വാള്‍സ്ട്രീറ്റ് എക്‌സ്‌ചേഞ്ചുമായി ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവെച്ചതായി തപാല്‍വകുപ്പ് അറിയിച്ചു.


http://www.mathrubhumi.com/nri/gulf/article_397980/

ഫേസ്ബുക്ക് ബാന്‍ ചെയ്തിട്ടും വിഷം ചീറ്റി വീണ്ടും Ren nayar പേജ്

മുഖപുസ്തകത്തില്‍ വര്‍ഗീയതയും ദേശ വിരുദ്ധവും മതസ്പര്‍ധ ഉണ്ടാകുന്നതും ആയ പോസ്റ്റുകള്‍ മാത്രം വിഷം ചീറ്റുന്ന പോലെ എയുതുന്ന REN NAIR 4 U  എന്ന പേജ് ഫേസ്ബുക്ക് ഒരിക്കല്‍ ബാന്‍ ചെയ്തിരുന്നു. മതേതര-ദേശസ്നേഹികള്‍ ഒന്നടങ്കം report ചെയ്തതിനാല്‍ ആണ് ഈ അക്കൗണ്ട്‌ ബ്ലോക്ക്‌ ചെയ്യാന്‍ സാധിച്ചത്. പക്ഷെ നീതിയും നിയമത്തെയും വെല്ലുവിളിച്ചു കൊണ്ട് വീണ്ടും തുടങ്ങി. ഇപ്പോള്‍ അല്പം മിതത്വം ഉണ്ടെങ്കിലും ഇടയ്ക്കിടെ മതങ്ങളെ അവഹേളിക്കുന്ന തരത്തിലും വ്യക്തികളെ അപമാനിക്കുന്ന തരത്തിലും പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. നരഭോജി എന്ന് ലോകം വാഴ്ത്തുന്ന കൊലയാളി മോഡിയുടെ ആരാധകനാണ് REN എന്നും. അയാളുടെ തിരഞ്ഞെടുപ്പ്‌ പ്രചരണം ആണ് ഇപ്പോള്‍ മുഖ്യമായും ഈ പേജ് ലക്‌ഷ്യം വെക്കുന്നത്. 


ഈ വ്യത്യസ്തനെ പോലും വെറുതെ വിട്ടില്ല ഈ റെന്‍ നായര്‍...,. ആരോരും ശ്രദ്ധിക്കുക പോലും ചെയ്യാത്ത എന്തൊക്കെയോ നീതിക്ക് വേണ്ടി എഴുതി വിടുന്ന ഈ വ്യത്യസ്തന്റെ ബ്ലോഗ്‌ പോലും ഈ കൂട്ടരെ ആകെ വിറളി പിടിപ്പിച്ചു. ഒന്ന് രണ്ടു തവണ ഇവരുടെ ഐ. ടി വിദഗ്ധര്‍ ഹാക്ക്‌ ചെയ്യാന്‍ വരെ ശ്രമിച്ചു. ആരുടെയോ പുണ്യം കൊണ്ട് അത് നടന്നില്ല. പതിനയ്യായിരത്തോളം മെംബേര്‍സ് ഉണ്ടായിരുന്ന മുന്‍ പേജ് നിരവധി പേരുടെ അഭ്യര്‍ത്ഥന മാനിച്ചു കൊണ്ട് ഫേസ്ബുക്ക് ബ്ലോക്ക്‌ ചെയ്യുകയാണ് ഉണ്ടായത്.എന്നിട്ടിപ്പോള്‍ വീണ്ടും വിഷം ചീറ്റി തുടങ്ങിയിരിക്കുന്നു. 

പ്രിയ വ്യത്യസ്തന്‍റെ വായനക്കാര്‍ ഈ റെന്‍ നായരുടെ പേജ് മുന്‍പ്‌ ചെയ്ത പോലെ ബ്ലോക്ക്‌ ചെയ്യിക്കാന്‍ ഫേസ്ബുക്കില്‍ റിപ്പോര്‍ട്ട്‌ ചെയ്യുക. വളരെ ശ്രദ്ധ പുലര്‍ത്തിയാണ് പോസ്റ്റ്‌ ഇടുന്നത് എങ്കിലും വര്‍ഗീയതയ്ക്ക് ഒരു കുറവും ഇല്ല.... 


പത്രമാരണ നീക്കത്തിനെതിരേ പിന്തുണയുമായി മത-സാംസ്കാരിക നേതാക്കള്‍








തേജസ്‌ പത്രത്തെ പൂട്ടിക്കാന്‍ 10 കാരണങ്ങള്‍ - ???

തേജസ് ദിനപത്രത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാതിരിക്കുവാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് സര്‍ക്കാര്‍ തിട്ടൂരം നല്‍കിയെന്ന വാര്‍ത്ത കണ്ടപ്പോള്‍ ശരിക്കും എനിക്ക് ചിരിക്കാനാണ് തോന്നിയത്. ദേശവിരുദ്ധതയാണ് പോലും പത്രത്തിന്റെ ഉള്ളടക്കം ഈ നോട്ടീസ് നല്‍കിയ മഹാന്മാര്‍ ഈ പത്രം വായിക്കാറില്ലന്ന് ആ കാരണം കൊണ്ട് തന്നെ മനസിലായി. ഇനി കാരണം കാണിക്കുവാന്‍ നോട്ടീസ് നല്‍കിയ വകുപ്പോ ബ്രീട്ടീഷ്‌കാര്‍ സ്വാതന്ത്രസമരത്തിന് അനുകൂലമായി എഴുതുന്ന പത്രങ്ങളെ കണ്ട് കെട്ടാന്‍ ഉണ്ടാക്കിയ 1864ലെ പത്രമാരണ നിയമവും ഇതിന് മുമ്പ് ഇത്തരത്തില്‍ നോട്ടീസ് നല്‍കിയ പത്രം സ്വദേശാഭിമാനിയാണ്. മുമ്പും ആവശ്യപ്പെടാതെ തന്നെ തേജസിന് മാധ്യങ്ങളിലൂടെ ജനശ്രദ്ധ നേടിക്കൊടുക്കുവാന്‍ കേരളത്തിലെ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. നൂറ്റാണ്ടുകളുടെ പഴക്കം അവകാശപ്പെടുന്ന മുഖ്യധാരയെന്ന് സ്വയം അവകാശപ്പെടുന്ന മാധ്യമങ്ങള്‍ പോലും രാജാക്കന്മാര്‍ നഗ്നരാണ് എന്ന് വിളിച്ച് പറയുവാന്‍ ധൈര്യം കാണിക്കാതിരിക്കുന്ന കാലഘട്ടത്തിലാണ് ഏഴ് വര്‍ഷം മുമ്പ് ജനിച്ച തേജസ് എന്ന ബാലന്‍ രാജാക്കന്മാര്‍ക്ക് മാത്രമല്ല കൊട്ടാരം തൂപ്പുകാര്‍ക്ക് പോലും തുണിയില്ല എന്ന സത്യം സമൂഹത്തോട് വിളിച്ച് പറഞ്ഞത്.പത്രപാരായണവും വാര്‍ത്തകളും സമൂഹത്തിലെ സമ്പന്ന,സവര്‍ണ വര്‍ഗ്ഗത്തിന് പതിച്ച് നല്‍കിയ മാധ്യമസംസ്‌കാരത്തില്‍ തേജസ് എത്തിയപ്പോള്‍ വാര്‍ത്തകള്‍ക്ക് പിന്നോക്ക ദളിത് വിഭാഗങ്ങളുടെ ശബ്ദം ഉണ്ടായി. ദലിത് മുന്നേറ്റങ്ങളെ പത്രത്തിന്റെ മുന്‍താളുകളില്‍ ഇടം നല്‍കി ആദരിക്കുവാനും മറവിയിലേക്ക് ആണ്ടുപോകുന്ന ഉന്മൂലന സിദ്ധാന്തങ്ങലുടെ ഉടമകളെ വെളിച്ചത്തിലെത്തിക്കുവാനും തേജസ് നിരന്തരം ജാഗ്രത കാട്ടിയിരുന്നു എന്ന് ഏതൊരു വായനക്കാരനെപ്പോലെ എനിക്കും പറയുവാന്‍ സാധിക്കും. തേജസില്‍ ജോലിചെയ്യുമ്പോള്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ വെള്ളിവെളിച്ചത്തെക്കാള്‍ കുറഞ്ഞ ചിലവിലെ ജീവതത്തിന്റെ അരക്ഷിതാവസ്ഥകളെ കുറിച്ചായിരുന്നു ഞങ്ങളുടെ ആശങ്കകള്‍.ഇല്ലായ്മകള്‍ക്ക് ഒരിക്കലും വാര്‍ത്തയുടെ സത്തയെ ചോര്‍ത്തിക്കളയാനാവില്ല എന്നത് സഹപ്രവര്‍ത്തകരുടെ ജീവിതത്തില്‍ നിന്നായിരുന്നു ഞാന്‍ പഠിച്ചത്. കോടികള്‍ കപ്പലിലും വിമാനത്തിലും വന്നിറങ്ങുന്ന തീവ്രവാദപ്രസ്ഥാനത്തിന്റെ മുഖപത്രം എന്ന് ചാനലുകളും മറ്റു പത്രങ്ങളും നിരന്തരം ആരോപണം ഉയര്‍ത്തുമ്പോഴും കുറവാണെങ്കിലും ചിലവിനുള്ള ശമ്പളം വൈകുന്നതിനെ കുറിച്ച് ഞാന്‍ സഹപ്രവര്‍ത്തകരോട് ആവലാതി പറയാറുണ്ടായിരുന്നു. ഇടുക്കങ്ങളിലും ഞെരുക്കങ്ങളിലും സമൂഹം അറിയേണ്ട ശബ്ദങ്ങള്‍ ഒരുക്കലും മുങ്ങിത്താഴരുതെന്ന് എഡിറ്റോറിയല്‍ ബോര്‍ഡിന് നിര്‍ബന്ധമുണ്ടായിരുന്നു. ഇല്ലായ്മകളെ ഊര്‍ജ്ജമാക്കി മുന്നോട്ട് കുതിക്കുന്ന ഒരു സമൂഹത്തെയാണ് തിട്ടൂരം നല്‍കി സര്‍ക്കാര്‍ ഭയപ്പെടുത്തുന്നതെന്ന് ആലോചിക്കുമ്പോള്‍ ഈ സംവിധാനങ്ങളോട് പുച്ഛമാണ് തോന്നുന്നത്.ആദര്‍ശത്തില്‍ ഉറച്ച് ഒരു സമൂഹത്തിനെതിരെ വാളെടുക്കുമ്പോള്‍ തീര്‍ച്ചയായും വാളിന്റെ മൂര്‍ച്ച പരിശോധിക്കുവാനെങ്കിലും ഇവര്‍ തയ്യാറാകണമായിരുന്നു.ഇത്തരം ചെറുശബ്ദങ്ങളെ ഇല്ലായ്മ ചെയ്താണ് സാമ്രാജത്വം ലോകത്തെ തന്റെ അധീനതയില്‍ കൊണ്ട് വന്നത്.ഈ കാലഘട്ടത്തില്‍ സ്വന്തം ജനങ്ങള്‍ക്ക് മേല്‍ ഭരണകൂടം അത്തരം തന്ത്രങ്ങള്‍ പയറ്റുകയാണ് ഇന്നത്തെ നമ്മുടെ മൗനം നാളത്തെ സംസാരങ്ങള്‍ക്ക് വിലങ്ങിടുകയാണ് ചെയ്യുന്നത്.

post courtesy : S Muhammed Thahir

ഇന്ത്യാവിഷന്‍ മുസ്ലീം വിരുദ്ധമോ ??

ഇന്ത്യാവിഷന്‍ മുസ്ലീം വിരുദ്ധമോ ??

വാര്‍ത്തകളിലൂടെയും വാര്‍ത്താ തലക്കെട്ടിലൂടെയും സമൂഹാത്തെ അപമാനിക്കുകയും തെറ്റിദ്ധരിപ്പിക്കു
കയും ചെയ്യുന്ന വാര്‍ത്തകള്‍ തുടരെ തുടരെ വരുന്നു.. കുറച്ചു കാലം മുന്പ് പര്‍ദ്ദയെ പറ്റി അപഹാസ്യമാം വിദം റിപ്പോര്‍ട്ട് നല്‍കി വിവാദമാവുകയും പിന്നീട് വാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറയുകയും ചെയ്തിരുന്നു !!

ഇത് ലവന്മാര്‍ സ്ഥിരം പരിപാടിയാക്കിയിരിക്കുകയാണ്..

post courtesy : Ashkar Lessirey

സംഘപരിവാര സംഘടനയായ ഹിന്ദു ഹെല്പ് ലൈൻ ഫേസ്ബൂക്ക് പൊസ്റ്റ് - Amazing


സംഘപരിവാര സംഘടനയായ ഹിന്ദു ഹെല്പ് ലൈൻ ഫേസ്ബൂക്ക് പൊസ്റ്റ് ആണിത്.

അടുത്ത ദിവസങ്ങളിലായി ധാരാളം മുസ്ലിം യുവതികൾ ഇസ്ലാം മതം ഉപേക്ഷിച്ച്, ഹിന്ദുയുവാക്കളുടെ കൂടെ ഓടിവന്നു സനാതന ധർമ്മത്തിൽ കൂടണയുന്നു എന്നു ഹിന്ദുഹെല്പ് ലൈൻ അവകാശപ്പെടുന്നു. യുവാക്കളോടുള്ള പ്രണയമല്ല മറിച്ച് ഇസ്ലാം മതത്തോടുള്ള വിരോധം മാത്രമാണ് ഹിന്ദു യുവാക്കളുടെ കൂടെ ചാടിപ്പോരാൻ കാരണം എന്നു ഈ യുവതികളെല്ലാം ഹിന്ദു ഹെല്പ് ലൈനോട് പറഞ്ഞിരിക്കുന്നു എന്നും മുസ്ലിം-ക്രൈസ്തവ സമൂഹം സനാതന ധർമ്മത്തിൽ നിന്നു വിട്ടു പോയവരായതു കൊണ്ട് അവരെ തിരികെ കൊണ്ടുവരുവാൻ സ്വാതന്ത്രവുമുണ്ട് എന്നും പോസ്റ്റിൽ പറയുന്നു.

നിയമപരമായ മുന്നറിയിപ്പ് : സനാതന ധർമ്മം വിട്ടു പോകുവാൻ ന സ്വാതന്ത്ര്യമർഹതേ

ഹിന്ദുഹെല്പ് ലൈൻ സംഘപരിവാര പോഷക സംഘടനയാണ്. ഈ ഭാഷ്യത്തിനു ആധികാരികത ഉണ്ട്. സംഘപരിവാര പ്രവർത്തകരുടെ സ്ഥിരം തന്തയില്ലാപൊസ്റ്റുകൾ അല്ല ഇതെന്നു വ്യക്തം.

സ്വാഭാവികമായും ചില സംശയം / നിഗമനം ഇങ്ങിനെ.

1) ധാരാളം മുസ്ലിം യുവതികൾ സനാതന ധർമ്മത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നു

2) യുവതികൾക്ക് ഇസ്ലാം മതം ജയിലറയായി തോന്നുമ്പൊൾ കൃത്യമായും ഹിന്ദു യുവാക്കൾ അവിടെ പ്രത്യക്ഷപ്പെട്ട് അവരുടെ കൂടെ സ്വാതന്ത്യം കൊതിക്കുന്ന മുസ്ലിം യുവതികളെ സ്വാതന്ത്യത്തിന്റെ പറുദീസയിലേക്ക് കൊണ്ടുപോകുന്നു.

3) മുസ്ലിം യുവതികളെ ചാടിച്ചുകൊണ്ടുവന്ന ഹിന്ദുയുവാക്കൾ ഹിന്ദു ഹെല്പ് ലൈൻ (സംഘപരിവാര) പ്രവർത്തകരാണ്.

4) സംഘപരിവാര പ്രവർത്തകരോടൊത്ത് ഒടിപോകുന്ന മുസ്ലിം യുവതികൾ കൃത്യമായും ഹിന്ദുഹെല്പ് ലൈനിൽ എത്തിപ്പെടുന്നു.

5) ഇതര മതസ്ഥരായ യുവതികളെ ചാടിച്ചുകൊണ്ടുവരാൻ ഹിന്ദുഹെല്പ് ലൈൻ ഏകോപനം നടത്തുന്നു.

6) ഇസ്ലാം മതത്തോടുള്ള വെറുപ്പ് മാത്രമാണ സംഘപരിവാര പ്രവർത്തകർക്കൊപ്പം മുസ്ലിം യുവതികൾ ചാടിപ്പോകുന്നത്. പ്രണയം അതിലൊരു ഘടകം അല്ല. യുവതികളെ കടത്തിക്കൊണ്ട് പോകുന്ന സംഘപരിവാര പ്രവർത്തകർ സനാതന പ്രചാരകരും കരിയർമ്മാരുമാണ്.

7) മുസ്ലിം യുവതികൾക്ക് മാത്രമാണ് ഇസ്ലാം മതത്തിന്റെ പട്ടാളചിട്ട ഇഷ്ടപ്പെടാതെ പുറത്തു ചാടുവാൻ വെമ്പിനിൽക്കുന്നത്, പുരുഷന്മാർ ഇസ്ലാം മതത്തിൽ വളരെ ഹാപ്പിയാണ്.

രാജ്യത്ത് ലവ്ജിഹാദ് എന്ന പ്രാഹേളിക ഉണ്ടാക്കി അതിന്മെൽ സാമുദായിക മുതലെടുപ്പും വർഗ്ഗീയ കലാപവും ഉണ്ടാക്കുന്ന സംഘപരിവാരമാണ് ഹിന്ദു യുവാക്കളുടെ കൂടെ മുസ്ലിം യുവതികൾ ചാടിവരുന്നതിനെ അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നത്. മിനിമം കോമൻസെൻസ് എങ്കിലും ഉള്ള ഏതെങ്കിലും സംഘികൾ ഈ കൂട്ടത്തിൽ ബാക്കി ഉണ്ടെങ്കിൽ സംഘപരിവാരം പറഞ്ഞു പ്രചരിപ്പിക്കുന്ന ആ ആയിരങ്ങളായ ഹിന്ദു യുവതികൾ സനാതന ധർമ്മം വിട്ടു ചാടിപ്പോകുന്നത് സ്വയം പറഞ്ഞ് ഊറ്റം കൊള്ളുന്ന ഈ സനാതന ധർമ്മത്തിൽ കിടന്നു വെന്തുരുകിയാണോ എന്നു തിരിച്ചൊരു ചോദ്യം ഹിന്ദു ഹെല്പ് ലൈനൊട് ചോദിക്കെടോ…

ഒരു വശത്ത് ഹിന്ദു യുവതികളുടെ ഇതര മതസ്ഥരുമായുള്ള പ്രണയത്തെ ഇല്ലാക്കഥകളും ഇല്ലാത്ത കണക്കുകളും പ്രചരിപ്പിച്ചു മുതലെടുക്കുക. മറുവശത്ത് ഹിന്ദുഹെല്പ് ലൈൻ എന്നെ സംഘടന ഉണ്ടാക്കി അന്യമതസ്ഥരായ യുവതികളെ ചാടിച്ചു കൊണ്ടു പോകുക.

ചുരുക്കിപ്പറഞ്ഞാൽ, മുസ്ലിം യുവതികൾ സംഘപരിവാര പ്രവർത്തകർക്കൊപ്പം ചാടിപ്പോയൽ അത് ഇസ്ലാം മതത്തോടുള്ള വൈരാഗ്യം. മുസ്ലിം യുവതികളെ കടത്തിക്കൊണ്ടുപോയി മതം മാറ്റം മ്ടെ അവകാശം.

സനാതന ജുവതികൾ മേത്തന്മാരെ കൂടെ പോയാൽ അത് പ്രണയ കെണി, വേശ്യാവൃത്തി, പാക്കിസ്ഥാനിലേക്ക് കടത്തൽ.

ഇതിനെയാണോ ഈ ഊളത്തരം അഥവാ സംഘിത്തരം എന്നു പറയുന്നത്?

ആരെയാണ് നിങ്ങൾ വിഡ്ഡികൾ ആക്കുവാൻ നോക്കുന്നത്?

സംഘപരിവാർ അണികളെയോ, അതോ പൊതുസമൂഹത്തെയോ?

ഇത്തരം ഊളത്തരത്തിലണോ ഈ സംഘിത്തം കെട്ടിപ്പൊക്കിയിരിക്കുന്നത്?

എന്തായാലും മുസ്ലിം യുവതികളെ സംഘപരിവാര പ്രവർത്തകർ കടത്തിക്കൊണ്ടു പൊകുന്നു എന്നും, അവരെല്ലാം കൃത്യമായി സനാതന ധർമ്മത്തിലേക്ക് മതം മാറുന്നു എന്നും, ഈ കടത്തിക്കൊണ്ടു പോകലിനു സംഘപരിവാരത്തിന്റെ ഏകൊപനം ഉണ്ട് എന്നതും സമ്മതിച്ചതു വലിയൊരു കാര്യം തന്നെ.

link

Related Posts Plugin for WordPress, Blogger...