Search the blog

Custom Search

തേജസ്‌ പത്രത്തെ പൂട്ടിക്കാന്‍ 10 കാരണങ്ങള്‍ - ???

തേജസ് ദിനപത്രത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാതിരിക്കുവാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് സര്‍ക്കാര്‍ തിട്ടൂരം നല്‍കിയെന്ന വാര്‍ത്ത കണ്ടപ്പോള്‍ ശരിക്കും എനിക്ക് ചിരിക്കാനാണ് തോന്നിയത്. ദേശവിരുദ്ധതയാണ് പോലും പത്രത്തിന്റെ ഉള്ളടക്കം ഈ നോട്ടീസ് നല്‍കിയ മഹാന്മാര്‍ ഈ പത്രം വായിക്കാറില്ലന്ന് ആ കാരണം കൊണ്ട് തന്നെ മനസിലായി. ഇനി കാരണം കാണിക്കുവാന്‍ നോട്ടീസ് നല്‍കിയ വകുപ്പോ ബ്രീട്ടീഷ്‌കാര്‍ സ്വാതന്ത്രസമരത്തിന് അനുകൂലമായി എഴുതുന്ന പത്രങ്ങളെ കണ്ട് കെട്ടാന്‍ ഉണ്ടാക്കിയ 1864ലെ പത്രമാരണ നിയമവും ഇതിന് മുമ്പ് ഇത്തരത്തില്‍ നോട്ടീസ് നല്‍കിയ പത്രം സ്വദേശാഭിമാനിയാണ്. മുമ്പും ആവശ്യപ്പെടാതെ തന്നെ തേജസിന് മാധ്യങ്ങളിലൂടെ ജനശ്രദ്ധ നേടിക്കൊടുക്കുവാന്‍ കേരളത്തിലെ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. നൂറ്റാണ്ടുകളുടെ പഴക്കം അവകാശപ്പെടുന്ന മുഖ്യധാരയെന്ന് സ്വയം അവകാശപ്പെടുന്ന മാധ്യമങ്ങള്‍ പോലും രാജാക്കന്മാര്‍ നഗ്നരാണ് എന്ന് വിളിച്ച് പറയുവാന്‍ ധൈര്യം കാണിക്കാതിരിക്കുന്ന കാലഘട്ടത്തിലാണ് ഏഴ് വര്‍ഷം മുമ്പ് ജനിച്ച തേജസ് എന്ന ബാലന്‍ രാജാക്കന്മാര്‍ക്ക് മാത്രമല്ല കൊട്ടാരം തൂപ്പുകാര്‍ക്ക് പോലും തുണിയില്ല എന്ന സത്യം സമൂഹത്തോട് വിളിച്ച് പറഞ്ഞത്.പത്രപാരായണവും വാര്‍ത്തകളും സമൂഹത്തിലെ സമ്പന്ന,സവര്‍ണ വര്‍ഗ്ഗത്തിന് പതിച്ച് നല്‍കിയ മാധ്യമസംസ്‌കാരത്തില്‍ തേജസ് എത്തിയപ്പോള്‍ വാര്‍ത്തകള്‍ക്ക് പിന്നോക്ക ദളിത് വിഭാഗങ്ങളുടെ ശബ്ദം ഉണ്ടായി. ദലിത് മുന്നേറ്റങ്ങളെ പത്രത്തിന്റെ മുന്‍താളുകളില്‍ ഇടം നല്‍കി ആദരിക്കുവാനും മറവിയിലേക്ക് ആണ്ടുപോകുന്ന ഉന്മൂലന സിദ്ധാന്തങ്ങലുടെ ഉടമകളെ വെളിച്ചത്തിലെത്തിക്കുവാനും തേജസ് നിരന്തരം ജാഗ്രത കാട്ടിയിരുന്നു എന്ന് ഏതൊരു വായനക്കാരനെപ്പോലെ എനിക്കും പറയുവാന്‍ സാധിക്കും. തേജസില്‍ ജോലിചെയ്യുമ്പോള്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ വെള്ളിവെളിച്ചത്തെക്കാള്‍ കുറഞ്ഞ ചിലവിലെ ജീവതത്തിന്റെ അരക്ഷിതാവസ്ഥകളെ കുറിച്ചായിരുന്നു ഞങ്ങളുടെ ആശങ്കകള്‍.ഇല്ലായ്മകള്‍ക്ക് ഒരിക്കലും വാര്‍ത്തയുടെ സത്തയെ ചോര്‍ത്തിക്കളയാനാവില്ല എന്നത് സഹപ്രവര്‍ത്തകരുടെ ജീവിതത്തില്‍ നിന്നായിരുന്നു ഞാന്‍ പഠിച്ചത്. കോടികള്‍ കപ്പലിലും വിമാനത്തിലും വന്നിറങ്ങുന്ന തീവ്രവാദപ്രസ്ഥാനത്തിന്റെ മുഖപത്രം എന്ന് ചാനലുകളും മറ്റു പത്രങ്ങളും നിരന്തരം ആരോപണം ഉയര്‍ത്തുമ്പോഴും കുറവാണെങ്കിലും ചിലവിനുള്ള ശമ്പളം വൈകുന്നതിനെ കുറിച്ച് ഞാന്‍ സഹപ്രവര്‍ത്തകരോട് ആവലാതി പറയാറുണ്ടായിരുന്നു. ഇടുക്കങ്ങളിലും ഞെരുക്കങ്ങളിലും സമൂഹം അറിയേണ്ട ശബ്ദങ്ങള്‍ ഒരുക്കലും മുങ്ങിത്താഴരുതെന്ന് എഡിറ്റോറിയല്‍ ബോര്‍ഡിന് നിര്‍ബന്ധമുണ്ടായിരുന്നു. ഇല്ലായ്മകളെ ഊര്‍ജ്ജമാക്കി മുന്നോട്ട് കുതിക്കുന്ന ഒരു സമൂഹത്തെയാണ് തിട്ടൂരം നല്‍കി സര്‍ക്കാര്‍ ഭയപ്പെടുത്തുന്നതെന്ന് ആലോചിക്കുമ്പോള്‍ ഈ സംവിധാനങ്ങളോട് പുച്ഛമാണ് തോന്നുന്നത്.ആദര്‍ശത്തില്‍ ഉറച്ച് ഒരു സമൂഹത്തിനെതിരെ വാളെടുക്കുമ്പോള്‍ തീര്‍ച്ചയായും വാളിന്റെ മൂര്‍ച്ച പരിശോധിക്കുവാനെങ്കിലും ഇവര്‍ തയ്യാറാകണമായിരുന്നു.ഇത്തരം ചെറുശബ്ദങ്ങളെ ഇല്ലായ്മ ചെയ്താണ് സാമ്രാജത്വം ലോകത്തെ തന്റെ അധീനതയില്‍ കൊണ്ട് വന്നത്.ഈ കാലഘട്ടത്തില്‍ സ്വന്തം ജനങ്ങള്‍ക്ക് മേല്‍ ഭരണകൂടം അത്തരം തന്ത്രങ്ങള്‍ പയറ്റുകയാണ് ഇന്നത്തെ നമ്മുടെ മൗനം നാളത്തെ സംസാരങ്ങള്‍ക്ക് വിലങ്ങിടുകയാണ് ചെയ്യുന്നത്.

post courtesy : S Muhammed Thahir

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...