Search the blog

Custom Search

ദുബൈയില്‍ യാത്ര ചെയ്യുമ്പോള്‍...........,,....




നിങ്ങള്‍ ദുബൈയില്‍ ജീവിക്കുനവരാണോ അതോ ദുബൈയിലേക്ക് ഇടയ്ക്കു വരാറുള്ള ആളാണോ?? ഇനി വിസിറ്റ് വരാനും ജോലി അന്വേഷിക്കാനും തയ്യാറെടുക്കുകയാണോ. അങ്ങനെ എങ്കില്‍  നിങ്ങള്‍ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. നിങ്ങള്‍ക് യാത്ര എളുപ്പമാക്കാന്‍ ഒരു സഹായിയാകും ഈ പോസ്റ്റ്‌..,

ഒന്നാമതായി നിങ്ങള്‍ ദുബൈയില്‍ എത്തിയ ശേഷം ഉടന്‍ ഒരു നോള്‍ കാര്‍ഡ്‌ (NOL card) എടുക്കുക. റെഡ്‌---.,- സില്‍വര്‍ -ബ്ലൂ -  ഗോള്‍ഡ്‌ എന്നിങ്ങനെ നാല് ടൈപ്പ് ഉണ്ട നോള്‍ കാര്‍ഡ്‌

സില്‍വര്‍ നോള്‍ കാര്‍ഡ്‌
അതില്‍ വിസിറ്റ് വരുന്നവര്‍ക്ക്‌ വ്യത്യസ്തന്‍ നിര്‍ദേശിക്കുന്നതു സില്‍വര്‍ കാര്‍ഡ്‌ ആണ്. റെഡ്‌ കാര്‍ഡ്‌ വെറും ഷോര്‍ട്ട് ട്രിപ്പ്‌ ചെയ്യുനവര്‍ക്ക്‌ മാത്രം ഉപയോഗപ്പെടുന്നതാണ്. അതുപോലെ ബ്ലൂ കാര്‍ഡ്‌ സ്ഥിര താമസക്കാര്‍ക്ക്‌ മാത്രമേ എടുക്കാന്‍ സാധിക്കുകയുള്ളൂ. പിന്നെ ഗോള്‍ഡ്‌ കാര്‍ഡ്‌ നിങ്ങള്‍ക്ക് യാത്രക്ക് സ്പെഷ്യല്‍ കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്യാനുള്ളതാണ്. പക്ഷെ ഇരട്ടി യാത്രാകൂലി നല്‍കേണ്ടി വരും. അതുകൊണ്ട് സില്‍വര്‍ കാര്‍ഡ്‌ എല്ലാവര്‍കും ഉപകാരപ്പെടും. അത് വിസിറ്റ് ആണേലും ഇവിടെ ജോലി ഉള്ളവര്‍ക്ക്‌ ആണേലും.


ബസ്‌ സ്റൊപുകളില്‍ ഉള്ള
 റീ ചാര്‍ജ് മെഷീന്‍ 
മെട്രോ സ്റ്റേഷനില്‍ ഉള്ള
 റീ ചാര്‍ജ് മെഷീന്‍ 
ഇരുപത് ദിര്‍ഹം കൊടുത്താല്‍ ഏതു മെട്രോ സ്റ്റേഷന്‍ അല്ലെങ്കില്‍ ഇതിനു വേണ്ടി തിരഞ്ഞെടുത്ത ബസ്‌ സ്റ്റോപ്പുകളില്‍ ഉള്ള മഷീന്‍ വഴി ലഭിക്കുനതാണ്. ആ കാര്‍ഡില്‍ നിങ്ങള്‍ക്ക് ദിര്‍ഹം ക്രെഡിറ്റ്‌ ഉണ്ടാകും. അത് നിങ്ങള്‍ക്ക് യാത്രക്കായി ഉപയോഗിക്കാം. കൂടുതല്‍ ദിര്‍ഹംസ് ആവശ്യം വന്നാല്‍ മെട്രോ സ്റ്റേഷന്‍ അല്ലേല്‍ ബസ്‌ സ്റ്റോപ്പില്‍ ഉള്ള മഷീന്‍ വഴി റീ ചാര്‍ജ് ചെയ്യാം.


വലതു വശത്തുള്ള റെഡ്‌ ബോക്സ്‌
നിങ്ങള്‍ ഏറ്റവും കൂടുതല്‍ ശ്രധികേണ്ട കാര്യം ഇതൊക്കെയാണ്...ആര്‍ ടി എ  യുടെ ബസ്സില്‍ - മെട്രോയില്‍  യാത്ര ചെയ്യുമ്പോള്‍ : കയറുമ്പോഴും ഇറങ്ങുമ്പോഴും നിര്‍ബന്ധമായും ഡോര്‍ സൈഡ് ഉള്ള പഞ്ചിംഗ് മെഷീനില്‍ നിങ്ങളുടെ കാര്‍ഡ്‌ ടാഗ് ചെയ്യണം. (ചിത്രത്തില്‍ കാണുന്ന റെഡ്‌ ബോക്സ്‌))) ),). അഥവാ നിങ്ങള്‍ പഞ്ച് ചെയ്യാന്‍ മറന്നുപോയി എങ്കില്‍ ഇടക്ക് ബസ്സിലേക്ക് പരിശോധനകന്‍ കയറി നിങ്ങള്‍ പഞ്ച് ചെയ്തില്ല എന്ന് മനസ്സിലാകുകയും ഇരുനൂറ്റിപത്തു ദിര്‍ഹം( 210 dirhams ) ഫൈന്‍ അടക്കേണ്ടി വരുകയും ചെയ്യും. എത്ര ചെറിയ യാത്രയും ആയ്കൊള്ളട്ടെ നിങ്ങള്‍ നിര്‍ബന്ധമായും പഞ്ച് ചെയ്തിരിക്കണം.

രണ്ടാമതായി ബസ്സിലോ മേട്രോയിലോ വച്ച്  വെള്ളം കുടിക്കലോ ഭക്ഷണം കഴിക്കുകയോ ചെയ്യാന്‍ പാടില്ല. പിടിക്കപെട്ടാല്‍ നൂറ്റിപ്പത്തു ദിര്‍ഹം(110 dirhams) ഫൈന്‍ കിട്ടും. BUBBLE GUM , SUPARI, പോലുള്ള ചവക്കുന്ന ഒന്നും തന്നെ മെട്രോ - ബസ്‌ സര്‍വീസില്‍ പാടില്ല. ഇതിനായി പ്രത്യേകം സ്ക്വാഡ്‌ ബസ്‌---,-മെട്രോ സര്‍വീസില്‍ ഉണ്ടായിരിക്കുനതാണ്. 

സീറ്റിനു മുകളില്‍ കാലു വെക്കുകയോ വാഹനത്തിനു വല്ല രീതിയിലും കേടുപാടുകള്‍ ഉണ്ടാകുന്നതായും ശ്രദ്ധയില്‍ പെട്ടാലും വന്‍ പിഴ ശിക്ഷ ഉണ്ടാവും എന്നത് തീര്‍ച്ച. മീന്‍ - ഇറച്ചി മുതലായവ തീ പടരാന്‍ സാധ്യത ഉള്ള വസ്തുക്കള്‍ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ നിരോധിക്കപെട്ട സാധനങ്ങള്‍ എന്നിവ പിടിക്കപ്പെട്ടാലും പിഴ ഉണ്ടാകും. പുകവലി പൂര്‍ണമായും ഇതിനുള്ളില്‍ നിരോധിച്ചിട്ടുണ്ട്. ഒരു സാധനങ്ങളുടെയും വില്പന നടത്താനും യാത്രക്കാര്‍ക്ക്‌ അനുവാദം ഇല്ല..

പരിശോധകര്‍ക്ക്‌ ഒരാളെ തെറ്റ് ചെയ്തു പിടിച്ചാല്‍ കമ്മിഷന്‍ ഉണ്ട് എന്നതിനാല്‍ പിടിക്കപെട്ട ഒരാളെയും ഇവര്‍ വിട്ടയക്കുകയില്ല.പല ചതിക്കുഴികളും ഇതില്‍ ഉണ്ട്. ഉദാഹരണത്തിന് ദുബായ് മാള്‍ മെട്രോ സ്റ്റേഷനില്‍ ഇറങ്ങി അവിടുന്ന്‍ മാള്‍ ന്റെ ഉള്ളിലേക്ക്‌ ഫീഡര്‍ ബസ്‌ സര്‍വീസ് നടത്തുന്നു. മെട്രോയില്‍ നിന്നും മാളിലേക്ക് ഉള്ള ഈ സര്‍വിസ് തികച്ചും സൌജന്യം ആണെങ്കിലും നിങ്ങള്‍ നിര്‍ബന്ധമായും കാര്‍ഡ്‌ പഞ്ച് ചെയ്തിരിക്കണം. മിക്കവാറും ആളുകള്‍ ശ്രദ്ധിക്കാതെ പോകും എന്നുള്ളത് കൊണ്ട് പരിശോധകര്‍ അവിടെ മിക്കവാറും ദിവസങ്ങളില്‍ ചെക്കിംഗ് ചെയ്യും. അത് പോലെ വിസ അടിക്കുനതിനു മുന്നോടി ആയി മെഡിക്കല്‍ ചെക്ക്‌ അപ്പ്‌ നു സോനാപുര്‍ ഹെല്‍ത്ത്‌ ചെക്ക്‌ അപ്പ്‌ സെന്ററില്‍ പോയി തിരിച്ചു വരുന്നവര്‍ക്ക്‌ ഹെല്‍ത്ത്‌ സെന്റെരിന്റെ മുന്നില്‍ നിന്നും തന്നെ ബസ്‌ കിട്ടും. പക്ഷെ ഇത് നേരെ പോകുന്നത് ആ ബസ്‌ സര്‍വീസ് ന്റെ ലാസ്റ്റ്‌ സ്റ്റോപ്പ്‌ലേക്ക്‌ ആണ് എന്നതിനാല്‍ ആ ട്രിപ്പ്‌ അവിടെ അവസാനിക്കും. ആയതിനാല്‍ അവിടെ ബസ്‌ എത്തിയാല്‍ കാര്‍ഡ്‌ പഞ്ച് ഔട്ട്‌ ചെയ്യുകയും വീണ്ടും പഞ്ച് ഇന്‍ ചെയ്യുകയും ചെയ്യണം. അല്ല എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ കുടുങ്ങും. കാരണം അത് പുതിയ ട്രിപ്പ്‌ ആയി കണക്കകുകയില്ല. ഇത് നല്ലോണം അറിയുന്ന പരിശോധകര്‍ ഈ ബസില്‍ തീര്‍ച്ചയായും ചെക്ക്‌ ചെയ്തിരിക്കും.ഇതുപോലെ ഒരുപാട് ചതിക്കുഴികള്‍ ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ നിങ്ങള്‍ മറക്കാതെ നിങ്ങളുടെ കടമ ചെയ്യുക.. (dirhams 210 = 210*15 = 3150 rupees )

ബസില്‍ കയറിയ ഉടന്‍ പഞ്ച് ഇന്‍  - ഇറങ്ങുമ്പോള്‍  പഞ്ച് ഔട്ട്‌ ചെയ്യാന്‍ മറക്കാതിരിക്കുക... പഞ്ച് ഔട്ട്‌ ചെയ്തില്ലേല്‍ നിങ്ങളുടെ കാര്‍ഡില്‍ നിന്നും അഞ്ചു ദിര്‍ഹം എണ്‍പത്‌ ഫില്‍സ്‌ (5 dirhams 80 fils)ഒരുമിച്ച് കട്ട്‌ ആകും.


കൂടുതല്‍ സംശയങ്ങള്‍ ഉണ്ടെങ്കില്‍ തായെ കമന്റ്‌ ചെയ്യുക...

അഭിപ്രായങ്ങളും എയുതുക ........



ഇരന്നു വാങ്ങിയ അപമാനം

posted by സലാം ചേലേമ്പ്ര
അദ്വാനി ഈ അപമാനം ഇരന്നു വാങ്ങിയതാണ്. രണ്ടേ രണ്ടു സ്ഥാനങ്ങള് മാത്രം കയ്യിലുണ്ടായിരുന്ന താമര പാര്ട്ടിയെ ദേശീയ ശക്തിയാക്കി മാറ്റുന്നതില് അങ്ങയുടെ പങ്കു സമാനതകള് ഇല്ലാത്തത് ആണ് എങ്കിലും അതിനു വേണ്ടി അങ്ങ് സ്വീകരിച്ച മാര്ഗം മതേതര ഭാരതത്തിന്റെ ഹൃദയം പിളര്ക്കാന് കെല്പ്പുള്ള ഭൂരിപക്ഷ വര്ഗീയത ആയിരുന്നു. കടിഞ്ഞാണില്ലാതെ അങ്ങ് പായുമ്പോള് വര്ഗീയ രാഷ്ട്രീയത്തിന് ഇരകളായി ജീവന് നഷ്റെപ്പട്ട അനേകായിരങ്ങള് പ്രാണവേദന എന്തായിരുന്നു എന്ന് വളര്ത്തി വലുതാക്കിയ പാര്ട്ടി തന്നെ ഹൃദയത്തില് മുറിവേല്‌പ്പിച്ച ഈ വേളയില് അങ്ങേക്ക് ഓര്മ വരുമെന്ന് കരുതുന്നു ഗുജറാത്ത് കലാപത്തിന്റെ ആസൂത്രകനെ അന്ന് സംരക്ഷിക്കുമ്പോള് നരകാസുരന് വരം കൊടുക്കുകയാണ് എന്ന് രാഷ്ട്രീയ ഭീഷ്മാചാര്യനായ അങ്ങ് ഓര്ത്തു കാണില്ല . അങ്ങയുടെ രാജി ബി ജെ പിയെ തകര്ക്കില്ല എങ്കിലും ത് ചരിത്രത്തിന്റെ അനിവാര്യതയായ ഈ രാജിയും പാര്ട്ടി സമ്മാനിച്ച ഒരിക്കലും ഉണങ്ങാത്ത മുറിവുമായി ശിഷ്ടകാലം പഴയ കാല ജനസന്ഘ സേവകന് ആയി ജീവിച്ചു തീര്ക്കാം .

അദ്വാനി യുടെ രാജികത്ത് -


posted by നേര്

പ്രിയപ്പെട്ട രാജ്‌നാഥ് സിങ്ജി,

ജനസംഘത്തിനുവേണ്ടിയും ഭാരതീയ ജനതാപാര്‍ട്ടിക്കു വേണ്ടിയും ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിക്കുന്നതില്‍ വളരെ അഭിമാനവും പൂര്‍ണ്ണ തൃപ്തിയും ഞാന്‍ അനുഭവിച്ചിരുന്നു.

പക്ഷേ കുറച്ചുകാലമായി പാര്‍ട്ടിയുടെ പ്രവര്‍ത്തനരീതിയുമായും പാര്‍ട്ടിയുടെ പോക്കിലും സഹകരിക്കാന്‍ കഴിയാത്ത സാഹചര്യമാണന്ന് ഞാന്‍ മനസിലാക്കുന്നു. ഡോ.മുഖര്‍ജിയും ദീന്‍ ദയാല്‍ജിയും നാനാജിയും വാജ്‌പേയ്ജിയും സ്ഥാപിച്ച ആദര്‍ശ പാര്‍ട്ടിയാണ് ഇപ്പോഴത്തെ ബി.ജെ.പിയെന്ന വിശ്വാസം എനിക്കില്ല. രാജ്യവും ജനങ്ങളുമായിരുന്നു അവരുടെ ചിന്തയത്രയും. എന്നാല്‍ ഇപ്പോഴത്തെ പല നേതാക്കള്‍ക്കും വ്യക്തിതാത്പര്യങ്ങള്‍ മാത്രമാണ് അജണ്ട. 

അതുകൊണ്ട് പാര്‍ട്ടിയുടെ മൂന്നു പ്രധാന ഫോറങ്ങളായ ദേശീയ നിര്‍വാഹക സമിതി, പാര്‍ലമെന്ററി ബോര്‍ഡ്, തിരഞ്ഞെടുപ്പ് കമ്മിറ്റി എന്നിവയിലെ അംഗത്വം ഞാന്‍ രാജിവെക്കുന്നു. ഇത് എന്റെ രാജിക്കത്തായി കണക്കാക്കണം.

വിശ്വസ്തതയോടെ,
എല്‍ കെ അദ്വാനി

പാപത്തിന്റെ ശമ്പളം

posted by Jaleel Punalur
അദ്വാനീ ജീ ഈ കിട്ടുന്നത് പാപത്തിന്റെ ശമ്പളം ....വിഭജന കാലത്ത് കറാച്ചിയിൽ നിന്ന് പട്ടാനികളുടെ തല്ലു പേടിച്ചു ജീവനും കൊണ്ട് ഇന്ത്യയിലേക്ക്‌ രക്ഷപെട്ട ഈ ജീ വയസ്സാൻ കാലത്ത് ഇങ്ങനെയൊരു ദുര്യോഗം ഉണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല ..സമാധാനത്തിന്റെയും സഹിഷ്ണതയുടെയും മഹാ സന്ദേശം ലോകത്തിനു നല്കിയ മഹത്തായ ഹൈന്ദവ ദർശനത്തെ കേവലം അധികാരത്തിനായി കലങ്ങിതപെടുതിയതിനുള്ള ശിക്ഷ ..ആാസമിന്റെയും ഭിവണ്ടിയുടെയും ജംഷദ്പൂരിന്റെയും വരനാസിയുടെയും അലിഗട്ടിന്റെയും അഹമെദാ ബാദിന്റെയും യോദ്യയുടെയും തെരുവോരങ്ങളിൽ മരിച്ചു വീണ നിരപരാധികളായ ഭാരത മക്കളുടെ കൊടും ശാപമാണ് ഈ വയസ്സാൻ കാലത്ത് മോഡിയെന്ന പിശാജിലൂടെ അങ്ങേക്ക് ലഭിക്കുന്നത് ..വിഭജനത്തിന്റെയും കലാപത്തിന്റെയും മുരിപ്പടുകലുമായി നിരങ്ങി നീങ്ങുകയായിരുന്ന ഭാരതത്തെ ബാബറി -രാമജന്മ ഭൂമി എന്നാ മഹാ പതകതിലൂടെ ഇന്ത്യുടെ സഹിഷ്ണതയുടെ മേൽ രഥം ഉരുട്ടി ഈ രാജ്യത്തെ അരനൂറ്റാണ്ടുകാലം പിറകോട്ടു കൊണ്ട് പോയ അങ്ങേക്ക് ഈ കിട്ടിയത് സാക്ഷാൽ പ്രജാ തല്പരനായിരുന്ന ശ്രീ രാമ ചന്ദ്ര ഭഗവാന്റെ ശാപം തന്നെയാണ്

രാജി വച്ച അദ്വാനി - രണ്ടാം ഭാഗം

ഇന്ന് ലോകത്തിലെ കാവി തീവ്രവാദികള്‍ക്ക്‌ ഞെട്ടല്‍ ഉണ്ടാകി രാവിലെ ആ വാര്‍ത്ത‍ വന്നു . "" അദ്വാനി ജി രാജി ജി ഹോതാ ജി "" അതാണ്‌ സംഭവം. അദ്വാനി രാജി വെച്ച് എല്ലാ പാപത്തില്‍ നിന്നും കൈ കയുകാന്‍ തയ്യാറായെന്ന്. എന്‍ ഡി എ അധ്യക്ഷ സ്ഥാനം മാത്രം അവിടെ ബാക്കി വച്ചായിരുന്നു ബാക്കി ഉള്ള എല്ലാ സ്ഥാനങ്ങളും രാജി വെച്ചത്. ബാബരി മജിദ്‌ പൊളിച്ചും രാജ്യത്ത്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ച രഥയാത്ര നടത്തിയും തന്റെ വര്‍ഗീയ മുഖം ഉയര്തിപിടിച് ജനത്തിന്റെ മനസ്സില്‍ വെറുപ്പ്‌ സമ്പാദിച്ച ഒരു നേതാവ്‌..,. ഒരൊറ്റ ലക്‌ഷ്യം മാത്രം മനസ്സില്‍ - പ്രധാന മന്ത്രി കസേര. അതിനു വേണ്ടി എന്ത് തന്തയില്ലാതരവും കളിക്കാന്‍ തയ്യാറായി. 1996 ജൂണ്‍ മാസത്തില്‍ ബി ജെ പി യോട്‌ പിണങ്ങി രാജി വച്ചു. അന്ന് തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ മുസ്ലിം വോട്ട് കിട്ടണം എന്ന് തോന്നിയപ്പോള്‍ മുഹമ്മദ്‌ അലി ജിന്ന യെ പറ്റി പുകയ്ത്തി പറഞ്ഞു എന്നത് പാര്‍ട്ടിയുടെ നീരസം സൃഷ്ടിച്ചതില്‍ പാര്‍ട്ടി ഇയാളെ ചീത്ത പറഞ്ഞു. ഈ കാരണത്താല്‍ ആയിരുന്നു രാജി. ബാബരി പള്ളി പൊളിച്ച അദ്വാനിക്ക് ഒരു മുസല്‍മാന്‍ പോലും വോട്ട് ചെയ്യില്ലെന്ന് പാര്‍ടിക്ക് തീര്‍ചയാണ്. എന്നാലും അധ്വാനി പോയാല്‍ കാവി ഭീകരര്‍ക്ക്‌ ഉയര്‍ത്തിക്കാട്ടാന്‍ ഒരു ഭീകര മുഖം ഇല്ല എന്നത് കൊണ്ട കാലുപിടിച് അദ്വാനിയെ രാജി പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചു. അധ്വാനി അത് അനുസരിച്ചു. ഇവടെ ഇന്നിതാ വീണ്ടും രാജി നാടകം. ഇന്ന് അധ്വാനിക്ക് പ്രശനമയത് മോടിയോടുള്ള പാര്‍ട്ടി യുടെ അമിത വാല്‍സല്യം മാത്രമല്ല. മറിച്ച് തന്‍റെ വാക്കുകള്‍ക്ക് പാര്‍ട്ടിയില്‍ വില ഇല്ലാതായി എന്ന തോന്നലും ഉണ്ടാകി കൊണ്ടാണ്. രാജി വെക്കുനതോടൊപ്പം സഖ്യ കക്ഷിയായ ജെ ഡി യു നെയും എന്‍ ഡി എ യില്‍ നിന്നും പറിച്ചെടുത്ത്‌ കൊണ്ടാവും അധ്വാനി പോവുക എന്നും വ്യക്തമാവുന്നു. കോണ്‍ഗ്രസ്‌ന്റെ ഭാഷയില്‍ പറഞ്ഞാല്‍ ബി ജെ പി യുടെ നാശത്തിന്റെ തുടക്കം എന്ന് തോനുമെങ്കിലും ഇതൊക്കെ ഇവരുടെ നാടകമെന് മനസ്സിലാകാന്‍ അധിക നാള്‍ കാത്തിരിക്കേണ്ടി വരില്ല....

Dear sisters - be careful

Dear sisters ,

Listen carefully to this point. tomorrow the young sisters of today will be the mothers of the future, if today, you're wearing tight clothes and make-up, and you've got your hair out,

Then tomorrow what example are you going to give to your daughter for when she grows up. What example are you going to give her? She's going to say "Mum you did it, so why can't I do it?"

DON'T forget to tagged n shares with your dears . 


കാരണവര്‍ക്ക്‌ അടുപ്പിലും ആവാം ........



കലികാലം - കാര്‍ടൂണ്‍




മോഡിയുടെ പട്ടാഭിഷേകവും ഏഷ്യനെറ്റ് റേഡിയോയുടെ ഒളിയജണ്ടയും

posted by AK M Madayi

UAE യിൽ നിന്ന് പ്രക്ഷേപണം ചെയ്യുന്ന മലയാള റേഡിയോ സർവീസുകളിൽ ഒന്നായ ഏഷ്യനെറ്റ് റേഡിയോ വര്ഷങ്ങളായി നടത്തുന്ന ശ്രോതാക്കളെ ആകര്ഷിച്ച ഒരു പ്രോഗ്രാമാണ് ഉച്ചക്ക് ഒരു മണി വാർത്തക്ക് ശേഷം നടത്തുന്ന കേരളം വിളിക്കുന്നു എന്ന പരിപാടി.രാഷ്ട്രീയവും സമകാലീകവുമായ വിഷയങ്ങളെ ആസ്പദമാക്കി നടത്തുന്ന ലൈവ് പ്രോഗ്രാമിൽ ശ്രോതാക്കൾ റേഡിയോയിലേക്ക് വിളിക്കുകയും തങ്ങളുടെ അഭിപ്രായം പങ്കുവെക്കുകയും ചെയ്യുക .നിരവതി ആളുകള് ഒരേ സമയം വിളിക്കുന്നത്‌ കൊണ്ട് ലൈൻ കിട്ടുക എന്നത് വളരെ ദുഷ്ക്കരമാണ് ,സമീപ കാലത്തായി ഈ പരിപാടി നടത്തുന്നവരുടെ ഗൂഡ ലക്ഷ്യങ്ങൾ ഇടക്കൊക്കെ പ്രകടമാകരുന്ടെങ്കിലും വർത്തമാന സമസ്യകളിൽ തങ്ങളുടെ അഭിപ്രായം പറയാം എന്നാ ഉദ്ദേശത്തോടെ പലരും ആവേശത്തോടെ പങ്കെടുക്കാറുണ്ട് ,കുറെ കാലമായി ഞാൻ ആ പരിപാടിയിൽ സ്ഥിരം പങ്കെടുക്കുന്ന ആളാണ്‌ ..
ചില പ്രദാന വിഷയം ചര്ച്ചക്കെടുക്കുന്ന ദിവസം അവർ എന്നെ ഇങ്ങോട്ട് വിളിക്കരുമുണ്ട് ,ഇന്നു വിഷയം ഇന്നതാണ് , നിങ്ങൾ ചർച്ചയിൽ പങ്കെടുക്കണം എന്നും പറഞ്ഞു ,ഒടുവിൽ കഴിഞ്ന ആഴ്ച സുകുമാരാൻ നായർക്കെതിരെ ചന്ദ്രിക ലെഗനം വന്ന അന്നും എന്നെ വിളിച്ചിരുന്നു ,ഇന്നു വിഷയം നായർക്കെതിരെ ഉള്ള മുഖ പ്രസംഗമാണ് പലരും പലതും പറഞ്ഞു ചര്ച്ച വിവാതമാവതിരിക്കാൻ selected ആളുകളെ മാത്രം പങ്കെടുപ്പിക്കുന്നുള്ളൂ .ഒന്നോ ,രണ്ടോ ,സംഘടന പ്രതിനിതികളും പിന്നെ നിക്ശപക്ഷമായി സംസാരിക്കുന്ന നിങ്ങൾ പോലത്തെ രണ്ടു മൂന്നു പേരും മാത്രം ആണ് എന്ന് പറഞ്ഞു ,ഈ കാര്യം ഞാൻ പറയുന്നത് ഒരാഴ്ച മുമ്പുവരെ ആ റേഡിയോ നിലയത്തിന് ഞാൻ നിക്ഷപമായി ചർച്ചയിൽ ഇടപെടുന്ന ആളായിരുന്നു എന്ന് പറയാൻ മാത്രമാണ് ..അവർ വിളിച്ച സമയം എന്റെ ഫോണ്‍ engaged ആയ കാരണം ആ ചർച്ചയിൽ പങ്കെടുക്കാനും കഴിഞ്ഞില്ല ..
ഇന്നു നരേന്ദ്ര മോഡി എന്ന നരമെദ മോഡിയെ bjp തങ്ങളുടെ election നയിക്കുന്ന നേതാവായി പ്രക്ക്യപിച്ച വാര്ത്ത വന്ന ഉടനെ ഇന്ന് ചര്ച്ച അതായിരിക്കും എന്നുറപ്പിച്ചു പങ്കെടുക്കാൻ പൊയന്ടുകൾ മനസ്സില് നോട്ട് ചെയ്തു നിന്നു ,പരിപാടി ആരംഭിച്ചു ആദ്യം ദോഹയിൽ നിന്ന് വിളിച്ച ഒരു ശ്രോതാവ് ഗീതയു ,ബൈബിളും ,ഖുർആനും ഉദ്ദരിച്ച്‌ മത സഹ്വര്തിതത്തിന്റെ പ്രാടാന്യവും മോഡിയുടെ കശാപ്പുകളും പറഞ്ഞു ,അപ്പോൾ തന്നെ അവതാരകൻ അസസ്ഥനായിരുന്നു ,രണ്ടാമതായി പങ്കെടുത്ത ഞാൻ ,നമ്മുടെ നാട്ടിന്റെ ഇനിയുള്ള ദിനങ്ങൾ അശാന്തിയുടെതാകും എന്നും ഗുജറാത്‌ കലാപം ,ഗോധ്ര ഒന്നും ആവര്ത്തനം വേണ്ട എന്നത് കൊണ്ട് പരാമർശിക്കാതെ മോഡിയുടെ വരവോടെ bjp തല്ക്കാലം മാറ്റി വെച്ച ഹിന്ദുത അജണ്ട വീണ്ടും രൗദ്ര ഭാവം പൂകുമെന്നും ഇന്ത്യയിലെ ഭൂരിപക്ഷ സമുതായ്തിൽ മതേതര വിശാസികൽക്ക് മുൻ‌തൂക്കം ഉള്ളത് കൊണ്ട് മോഡിയുടെ വാഴൽ നടക്കില്ല എന്ന് പറയുമ്പോഴേക്കും പ്രകോപിതനായ അവതാരകൻ എന്റെ ലൈൻ കട്ട്‌ ചെയ്തു , ,
ഉദ്ദേശിച്ച കാര്യങ്ങൾ പറയാനോ ചര്ച്ച മുഴുമിപ്പിക്കാനൊ സംമടിച്ചില്ല എന്ന് മാത്രമല്ല ,എന്റെ ലൈൻ കട്ട്‌ ചെയ്ത ശേഷം വിളിച്ചു മോഡിയെ പറഞ്ഞാൽ എന്തെ കട്ട്‌ ചെയ്യുന്നു എന്ന് ചോദിച്ച രണ്ടു പേരുടെയും ലൈൻ കട്ട്‌ ചെയ്തു ,ഞാനുമായി സ്ഥിരം ഫോണിൽ ബന്ടപ്പെടാറുള്ള അവതാരകനോട് പ്രോഗ്രാം കഴിഞ്ഞ ശേഷം എന്റെ ലൈൻ കട്ട്‌ ചെയ്ത കാര്യത്തെ കുറിച്ച് വിളിച്ചന്നെഷിച്ച ഞാൻ അയാളുടെ മറുപടി കേട്ട് സ്ത്പദ്ദനായി ,നിങ്ങളൊന്നും ഇങ്ങിനെ സംസാരിക്കരുത് ,മോഡിയുടെ ഹിന്ടുതമല്ലാതെ വേറെ എന്തൊക്കെ ചര്ച്ച ചെയ്യാം ,{മോഡിയെ വികസനത്തിന്റെ മിഷിഹയാകി കൊണ്ടുള്ള പ്രതികരണം ആയിരിക്കും അങ്ങോർ എന്നില്നിന്നും പ്രതീക്ഷിച്ചത് } അങ്ങിനെ മോഡി ന്യായികരണത്തിന്റെ പല വാതങ്ങളും .അവർ ഉദ്ദേശിച്ചത് സവർണ മാദ്യമങ്ങൾ മോഡിക്ക് പതിച്ചു നൽകിയ വികസനത്തിന്റെ കൃത്രിമ കിരീടം ,അതിനെ പ്രൊജക്റ്റ്‌ ചെയ്തു കൊണ്ടുള്ള ചർച്ചയായിരുന്നു ..
.
അമേരിക്കൻ കോര്പരെട്ടു മാദ്യമ രാജാവ് രൂപെദ് മാന്ദ്രേക്കും bjp MP രാജീവ് ചന്ദ്ര ശേകരും നടത്തുന്ന ഈ സ്ഥാപനത്തിൽ സംഗ ആശയങ്ങളെ ഒളിഞ്ഞും തെളിഞ്ഞും പ്രൊമോട്ട് ചെയ്യാനുള്ള ചിലരുടെ ഗൂഡ നീക്കം ഇന്നത്തെ അസഹിഷ്ണുതയിലൂടെ അനാവരണം ചെയ്യപ്പെട്ടു ..നെയ്യാറ്റിൻകര ഉപ തിരഞ്നെടുപ്പ് സമയം ഏറ്റം നല്ല സ്ഥാനര്തിയായായി O രാജാ ഗോപാലിനെ പ്രൊജക്റ്റ്‌ ചെയ്യാൻ ഇതേ അവതാരകൻ ശ്രമിച്ചത് അന്ന് ഇടതു പക്ഷ അനുകൂല ശ്രോതാക്കളുടെ പ്രടിശേതത്തിനു ഇടയാക്കിയിരുന്നു ....................................................................എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ ഹിന്ടുതതെയും മോഡിതതെയും മഹതവൽക്കരിക്കാൻ .കാലങ്ങളായി ഇന്ത്യയിലെ മാദ്യമ ഫാസിസ്റ്റുകൾ നടത്തുന്ന ഒളിയജണ്ടയുടെ ബീബല്സ രൂപം ഇന്നു മോഡിയെ ഗോവയിൽ പ്രക്ക്യപിച്ചതിനു ശേഷമുള്ള മണിക്കൂറുകളിൽ ഉറഞ്ഞു തുള്ളുകയായിരുന്നു ..കോര്പരട്റ്റ് മാദ്യമ ഭീഗരരുടെ ആശീർവാതതോടെ മോഡി സിംഹാസനസ്തനായാൽ അതോടു കൂടി സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള നമ്മുടെ മഹത്തായ സംസ്കൃതിയുടെ മരണമണി ആയിരിക്കും മുഴങ്ങുക ..

മഅദനി ദുരന്ത നാടകം: കഥ ഇതുവരെ ...





മഅദനിയുടെ ആരോഗ്യ നില കണ്ടിട്ട് ഈ നാടകം അതിന്‍റെ ദുഖ: പൂര്‍ണമായ ക്ലിമാക്സ്ലേക്ക് നീങ്ങുന്നതായി ആണ് തോന്നുന്നത്. ബംഗ്ലൂരില്‍ നിന്ന് കനത്ത പോലീസ് ബന്തവസ്സോടെ ഒരു ആംബുലന്‍സിന്‍റെ ഹോണ്‍ ഏത് നിമിഷവും നമുക്ക് പ്രതീക്ഷിക്കാം. ഇടതും വലതും രാഷ്ട്രീയ തമ്പുരാക്കന്മാര്‍ മഅദനി ഇന്ത്യന്‍ ജനാധിപത്യത്തിനു ചെയ്ത മഹത്തായ സേവനങ്ങളെ അനുസ്മരിച്ച് അദ്ദേഹത്തിന്‍റെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളെ വാനോളം പുകഴ്ത്തുന്ന , വിതുമ്പല്‍ അടക്കാന്‍ പാട് പെടുന്ന ചാനല്‍ ചര്‍ച്ചകള്‍ ആയിരിക്കാം ഈ മെഗാ സീരിയലിലെ അവസാന എപ്പിസോഡ് . 

ആളും ആരവവും ഒഴിയുമ്പോള്‍ അദ്ദേഹത്തിന്‍റെ പാതി തളര്‍ന്ന പിതാവും മകനെയോര്‍ത്ത് എന്നും കണ്ണീരു മാത്രം ഒഴുക്കാന്‍ വിധിക്കപെട്ട ഉമ്മയും യുവത്വം മുഴുവന്‍ വിധവയെ പോലെ ജീവിക്കേണ്ടി വന്ന ഭാര്യയും പോലീസ് വാനിന്റെയും ബൂട്ട്സിന്റെയും മുഴക്കം കേട്ട് ഞെട്ടി തരിച്ചു ബാല്യം കഴിച്ച മക്കളും ഒരു പക്ഷെ അല്പം ആശ്വസിക്കുമായിരിക്കും. കണ്ണും കരളും ഇല്ലാത്ത ഈ കാട്ടാളന്മാര്‍ക്കിടയില്‍ നിന്ന് അവരുടെ വാപ്പിച്ചി നിത്യശാന്തിയുടെ സ്വര്‍ഗ്ഗ തീരം അണഞ്ഞല്ലോ എന്ന് ഓര്‍ത്ത് .... 

മഅദനിയോടു ചെയ്യുന്ന ഈ അപരിഷ്കൃത നീതി നിഷേധത്തെ ന്യായീകരിക്കാന്‍ അദ്ദേഹത്തിന്റെ ഭൂതകാലം ചികയുന്നവര്‍ക്ക് വേണ്ടി അല്പം മഅദനി ചരിതം.

ബാബരി മസ്ജിദ് തകര്‍ച്ചയോട് അനുബന്ധിച്ച് ആര്‍ എസ് എസ് നിരോധിച്ചപ്പോള്‍ മഅദനിയുടെ ഐ എസ് എസും ജമാഅത്തെ ഇസ്ലാമിയും കൂടെ നിരോധിച്ചു അധികാരികള്‍ "തുല്യ നീതി " തെളിയിച്ചു. നിരോധന വാര്‍ത്ത‍ കേട്ട ഉടനെ മഅദനി ഐ എസ് എസ് പിരിച്ചു വിട്ടു. പലരും പറയുന്ന പോലെ പ്രകാരം ബാബരി തകര്‍ച്ചക്ക് ശേഷം അല്ല മഅദനിയുടെ രംഗപ്രവേശം. ബാബരി തകര്‍ച്ചക്ക് ഒപ്പം തന്നെയായിരുന്നു ഐ എസ് എസിന്‍റെ പതനവും. അതിനും മുമ്പ് 1992 Aug 2നു ആണ് അദ്ദേഹത്തിനു നേരെ ആര്‍ എസ് എസുകാര്‍ തുരുതുരാ ബോംബെറിഞ്ഞു അദ്ദേഹത്തിന്‍റെ കാലും അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ച ഒരു അംഗ രക്ഷകന്റെ കൈവിരലും അദ്ദേഹത്തിന്‍റെ ആസ്ഥാനം ആയ അന്‍വര്‍ശെരി യതീംഖനയുടെ മുമ്പിലെ പൊതു നിരത്തില്‍ വെച്ച് നഷ്ടപെടുത്തിയത്. "കൊടും ഭീകരന്‍ അയ മഅദനിയോ " അദ്ദേഹത്തിന്‍റെ "ഭീകര ഐ എസ് എസോ " തിരിച്ചു ഒരു ആര്‍ എസ് എസ് കൊടിമരം പോലും നശിപ്പിച്ചില്ല. ബോംബ്‌ എറിഞ്ഞ ആര്‍ എസ് എസ് പ്രവര്‍ത്തകാര്‍ക്ക് മാപ്പ് പ്രഖ്യാപിച്ചു മഅദനി കേസില്‍ നിന്ന് പോലും പിന്മാറി. ബാബരി തകര്‍ച്ചക്ക് നാലു മാസം മുമ്പ് ആണ് ഈ സംഭവം. 

ബാബരി മസ്ജിദ് തകര്‍ന്നു സംഘടനക്ക് നിരോധനം വന്നു അന്വര്ശ്ശേരി റൈഡ് ചെയ്ത് അദ്ദേഹത്തെ അറസ്റ്റു ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സംഘടന പിരിച്ചു വിട്ടു അദ്ദേഹം ഒളിവില്‍ പോയി. മാസങ്ഗ്ള്‍ക്ക് ശേഷം പോലീസ് സ്റെഷനില്‍ നേരിട്ട് ക്രച്ചസില്‍ ഉന്തിയെത്തി അദ്ദേഹം അറസ്റ്റ് വരിച്ചു . ഏതാനും മാസങ്ങള്‍ പൂജപ്പുര സെന്‍റര്‍ ജയിലില്‍ . 

ജയില്‍ മോചിതന്‍ ആയ മഅദാനി ദളിത് വോയ്സ് എഡിറ്റര്‍ വി.ടി രാജശേഖരന്‍ ഉള്‍പടെയുള്ള ദളിത് നേതാക്കളുടെ ആശിര്‍വാദത്തോടെയും എസ് എന്‍ ഡി പി നേതാവ് സുവര്‍ണ കുമാറും വര്‍ക്കല ശിവഗിരി ആശ്രമത്തിലെ ചില സ്വാമിമാരും ഒക്കെ ചേര്‍ന്ന് ഒരു പിന്നോക്ക ദളിത്- മുസ്ലിം രാഷ്ട്രീയം , പി.ഡി.പി. ഏവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ രാഷ്ട്രീയ വളര്‍ച്ച. കൊണ്ഗ്രീസ് സ്ഥിരമായി ജയിച്ച ഒറ്റപ്പാലം മണ്ഡലത്തില്‍ മഅദനിയുടെ കാടിളക്കിയ പ്രചരണം ഇടതുപക്ഷത്തിനു ഒന്നര ലക്ഷത്തിന്റെ ഭൂരിപക്ഷമ നേടി കൊടുത്തപ്പോള്‍ സി പി എമ്മിന്‍റെ പോലും കണ്ണ് തള്ളി . ഇഎംഎസ് മഅദനിയെയും അദ്ദേഹത്തിന്‍റെ മതബോധത്തെയും ഗാന്ധി തുല്യര്‍ ആയി വിശേഷിപ്പിച്ചു. 

യു.ഡി എഫ് ഷുവര്‍ സീറ്റ് ഗുരുവായൂരില്‍ ഗ്ലാമര്‍ നേതാവ് സമാദാനിയെ തോല്‍പ്പിക്കുകയും ഇരു മുന്നണികളോട് ഒറ്റക്ക് മത്സരിച്ചു സ്വന്തം സ്ഥാനാര്‍ഥിക്ക് പതിനയ്യയിരം വോട്ടും അദ്ദേഹം നേടി. ലീഗിന്‍റെ കുത്തക മണ്ഡലം തിരൂരങ്ങാടിയില്‍ മുഖ്യ മന്ത്രി എ കെ ആന്റണി മത്സരിച്ചിട്ടും സ്വന്തം സ്ഥാനാര്‍ഥിയെ ഒറ്റക്ക് നിറുത്തി പതിനാറായിരം വോട്ടു. ലീഗിന്‍റെ മുസ്ലിം വോട്ടു ബാങ്കില്‍ ആണ് മഅദനി കനത്ത ആഘാതം ഏല്‍പ്പിച്ചത് എന്നതിനാല്‍ പിഡിപിയും മുസ്ലിം ലീഗും മുഖ്യ ശത്രുക്കള്‍ ആയതു സ്വാഭാവികം. ഇടതു പക്ഷത്തിനു വേണ്ടിയുള്ള വിടുപണി അവസാനിപ്പിച്ച്‌ പിഡിപി സ്വന്തം രാഷ്ട്രീയ ഭൂമികയില്‍ വിത്ത് എറിയാന്‍ തുടങ്ങിയതോടെ സിപിഎമ്മും മഅദനിയിലെ കൊടും ഭീകരനെ കുറച്ചു പേക്കിനാവു കാണാന്‍ തുടങ്ങി. ഗൌരിയമ്മയെ ചേര്‍ത്ത് പിടിച്ച മഅദനി എസ് എന്‍ ഡി പിയും ജമാഅത്തെ ഇസ്ലാമിയും ഒക്കെ ചര്‍ച്ച നടത്തി കേരളത്തില്‍ പുതിയ രാഷ്ട്രീയ ഇടം കണ്ടെത്താന്‍ കൂടി ശ്രമിച്ചപ്പോള്‍ മഅദനിയിലെ കൊടും ഭീകരനെ പിടിച്ചു കെട്ടാന്‍ ഇടവും വലവും ഒന്നായി. 

ശിവഗിരി ആശ്രമത്തിലെ പോലീസ് റൈഡ് മഅദനിയും അനുയായികളെയും കൂട്ട് പിടിച്ചു ശാശ്വതീകാനന്ത സ്വാമികളുടെ നേത്രുതത്തില്‍ ഒരു വിഭഗം ശ്രീനാരായനീയര്‍ ചെരുത്തപ്പോള്‍ ബി ജെ പിയും ഞെട്ടി വിറച്ചു. (ശാശ്വതീകാനന്ദ സ്വാമികള്‍ പിന്നീട് ദുരൂഹമായി മുങ്ങി മരിച്ചു ). ഈഴവരും മുസ്ലിംകളും ദളിതരും ചേര്‍ന്ന ഈ രാഷ്ട്രീയ മുന്നേറ്റം പ്രത്യേയ ശാസ്ത്രപരമായി ഏറ്റവും കൂടുതല്‍ ഭീഷണി സൃഷ്ടിക്കുന്നത് ബി.ജെ.പിക്കാണ് എന്ന ബോധ്യം അവരുടെ ഉറക്കം കെടുത്തി. ഐ എസ് എസ് കാലത്തെ പഴയ വൈരത്തിനു പ്രതികാര ദാഹിയായി കാത്തിരുന്ന ബി ജെ പിയുടെ കേന്ദ്ര സര്‍ക്കാരിനു വേണ്ടി കേരളത്തില്‍ ഇടതും വലതും ഒന്നിച്ചു മഅദനിയെ കൊടും ഭീകരന്‍ ആക്കി കോയമ്പത്തൂര്‍ കേസില്‍ പെടുത്തി അകത്താക്കാന്‍ ഇതായിരുന്നു പാശ്ചാതലം . നിത്യ രോഗിയായ മഅദനി ഒന്‍പതു വര്‍ഷത്തെ ദുരിത പര്‍വ്വം കോയമ്പത്തൂര്‍ ജയിലില്‍ .

ഇതാണ് മഅദാനിയുടെ ഭൂതകാല രാഷ്ട്രീയ സംഗ്രഹം. ഏതെങ്കിലും കൊലപാതകമോ വര്‍ഗീയ കലാപമോ അദ്ദേഹത്തിന്‍റെ പാര്‍ടിയുടെ പേരിനൊപ്പം ആരും ചേര്‍ത്തി പറഞ്ഞ്‌ കേട്ടിട്ടില്ല. അദ്ദേഹത്തിന്‍റെ പ്രസംഗം മതസ്പര്‍ധ വളര്‍ത്തുന്നു എന്ന പേരില്‍ നിരന്തരം കേസ് എടുക്കപെട്ടുവെങ്കിലും ഒന്നിനും മതിയായ തെളിവില്ല എന്ന് കണ്ടു കോടതികള്‍ അദ്ദേഹത്തെ കുറ്റ വിമുക്തനാക്കി. അദ്ദേഹത്തിന്‍റെ പഴയ കാല പ്രസംഗ ക്ലിപ്പുകള്‍ ഇപ്പോഴും യുട്യൂബില്‍ ലഭ്യം. പലരും ഇപ്പോഴും വേവലാതിപെടുന്ന അദ്ദേഹത്തിന്‍റെ പരമ മത വിദ്വേഷ പ്രസംഗം ഒന്നും അതില്‍ ഇല്ല. ആര്‍ എസ് എസിന്‍റെ അക്രമത്തെ പ്രതിരോധിക്കുന്നതിനെ കുറിച്ച് പറയുന്ന ഐ എസ് എസ് കാല പ്രസംഗത്തില്‍ പോലും നമ്മുടെ ജയരാജന്‍ മണി ടീമിനോളം തീപ്പൊരിയുണ്ടെന്നു തോന്നുന്നില്ല . 

ബാക്കി നാടകങ്ങള്‍ ഒക്കെ സമീപ കാല സംഭവങ്ങള്‍ . കോയമ്പത്തൂര്‍ കേസില്‍ നീണ്ട ഒന്‍പതു വര്‍ഷത്തെ തടവ്‌ ജീവിതത്തില്‍ നിന്ന് മഅദനിയുള്‍പടേ ഒന്‍പതു മലയാളികള്‍ക്ക് മോചനം ലഭിച്ചത്‌ പോപ്പുലര്‍ ഫ്രണ്ട് നേതൃതം കൊടുത്ത് മുന്നോട്ട് പോയിരുന്ന "മഅദനി നിയമ സഹായ സമിതി" നടത്തിയ വിചാരണ കേസ് കോടതിയില്‍ വിജയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ആണ് , പലരും ഇപ്പോള്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത് പോലെ എന്തെങ്കിലും രാഷ്ട്രീയ ഇടപെടലിന്‍റെ പേരില്‍ അല്ല. മോചിതന്‍ ആയ മഅദനിയെ ആഘോഷമായി ആനയിച്ചത് പഴയ വേട്ടക്കാര്‍ തന്നെയായിരുന്നു. മഅദനീയെ അന്ന് അറസ്റ്റു ചെയ്തു തമിഴ്നാടിനു കൈമാറിയത്‌ തങ്ങളുടെ ഒരു മികച്ച ഭരണ നേട്ടം ആയി എണ്ണിയ എല്‍ .ഡി. എഫ് സര്‍ക്കാരിലെ പ്രമുഖ മന്ത്രിമാര്‍ ശംഖുമുഖത്ത്‌ സ്വീകരണത്തിനു എത്തിയപ്പോള്‍ മുതല്‍ കടിഞ്ഞാല്‍ വീണ്ടും കപട നാടകക്കാരുടെ കയ്യിലേക്ക്‌ മാറി. 

പിന്നീട് അവിടെ നിന്ന് അങ്ങോട്ട്‌ സി.പി.എം സര്‍ക്കാര്‍ ഒരു തരം തേന്‍ പുരട്ടിയ ബ്ലാക്ക്‌ മെയില്‍ തന്ത്രവും ആയി ആയിരുന്നു മഅദനിയെ സമീപിച്ചത്‌ . തികച്ചും കൃതിമമായി പടച്ചുണ്ടാക്കിയ ഒരു കേസിലൂടെ ഒന്‍പത് വര്ഷം തടവില്‍ ആക്കാന്‍ കഴിയുന്ന ഒരു വ്യവസ്ഥിതി ഉള്ള നാട്ടിലെ നീതി ന്യായ വ്യവസ്ഥയില്‍ മഅദനി വിശ്വാസം ആണയിടുന്നത് തന്നെ അദ്ദേഹത്തിന്‍റെ ദൈന്യത വ്യക്തമാക്കുന്നുണ്ടല്ലോ. അദ്ദേഹത്തിന്‍റെ പഴയ സഹപ്രവര്‍ത്തകാരില്‍ തടിയന്‍റെ വിട നസീര്‍ അടക്കം ഉള്ള ചിലരെ ഇതിനകം അന്വേഷണ എജെന്സികളുടെ സ്വന്തം ഭീകരന്മാര്‍ ആയി വളര്‍ത്തി എടുത്തിട്ടുണ്ടായിരുന്നു. കളമശ്ശേരിയില്‍ യാത്രക്കാരെ ഇറക്കി വിട്ടു കാലി ബസ്‌ കത്തിക്കുകയും (ചെന്നൈ ഹൈക്കോടതി മഅദനിയുടെ ജാമ്യപെക്ഷ പരിഗണിക്കാന്‍ ഇരിക്കുമ്പോള്‍ ആയിരുന്നു ഈ നാടകം) കോഴിക്കോട്‌ ബസ്‌സ്റ്റാന്‍ഡില്‍ ആളില്ലാത്ത മൂല നോക്കി ഒന്ന് രണ്ടു ഗുണ്ടുകള്‍ ഒക്കെ പൊട്ടിച്ചു മഹാ ഭീകര കൃത്യം ചെയ്ത് ഇനി ആരെ വേണമെങ്കിലും കോര്‍ത്തിണക്കി നല്ല ഒരു പ്രതിപട്ടിക തയ്യാറാക്കാനുള്ള വകയൊക്കെ ഇവര്‍ ഏമാന്‍മാര്‍ക്ക്‌ വേണ്ടി ചെയ്തു കൊടുത്തിരുന്നു. സ്വന്തം ഭാര്യക്ക് നേരെ ഗൂഢാലോചനയുടെ വല മുറുകുന്നത് മഅദനി നിസ്സഹായനായി നോക്കി നിന്നു. സി.പി.എം നിശ്ചയിച്ചു കൊടുത്ത പ്രോഗ്രാം ഷെഡ്യൂള്‍ അനുസരിച്ചായി പിന്നീട് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനം. ജയില്‍ വാസവും നിരന്തര പീഡനവും തകര്‍ത്തെറിഞ്ഞ അദ്ദേഹത്തിന്‍റെ ആരോഗ്യ സ്ഥിതിയില്‍ അല്‍പ കാലം കുടുമ്പത്തോടൊപ്പം കഴിയണം എന്ന് ആഗ്രഹിച്ചത് അതിമോഹം എന്ന് പറയാന്‍ ആവില്ലല്ലോ.

അവസാനം അണിയറയില്‍ ഉദ്യോഗരംഗത്തെ ഹിന്ദുത്വ ശക്തികള്‍ കര്‍ണാടക കേന്ദ്രീകരിച്ചു പഴയ വൈരത്തിന്‍റെ കണക്ക്‌ തീര്‍ക്കാന്‍ വീണ്ടും വലക്കണ്ണി മുറുക്കി തുടങ്ങി. കോടതിയോ സി.പി.എം സര്‍ക്കാരോ സഹായത്തിനു എത്തുന്നത്തില്‍ ഒരു നേരിയ പ്രതീക്ഷ അപ്പോഴും മഅദനി വെച്ച് പുലര്‍ത്തി. വിശുദ്ധ ഖുര്‍ആന്‍ കഴിഞ്ഞാല്‍ പിന്നീട് അദ്ദേഹത്തിനു വിശ്വാസം ഉള്ളത് നമ്മുടെ നീതിന്യായത്തില്‍ ആണ് എന്ന അദ്ദേഹം ടി.വി ചാനല്‍കള്‍ക്ക്‌ മുമ്പില്‍ പ്രഖ്യാപിച്ചത്‌ സത്യത്തില്‍ തന്‍റെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ ഇരുന്ന ജഡ്ജിമാരോടുള്ള യാചനയായിരുന്നു. അന്‍വര്‍ശ്ശേരി പത്ര സമ്മേളനം മഅദനിയുടെ കുതന്ത്രം ആണ് എന്നൊക്കെ പറഞ്ഞ കോടിയേരിയുടെ മതിയായ പ്രകോപനം ഉണ്ടായിട്ടും അവസാന പത്ര സമ്മേളനത്തില്‍ പോലും പത്രക്കാരുടെ തിരിച്ചും മറിച്ചും ഉള്ള ചോദ്യം അവഗണിച്ചു മഅദനി സി.പി.എമിനെ നോവിക്കാതിരിക്കാന്‍ പ്രതേകം ശ്രദ്ധിച്ചു. ഉച്ചക്ക്‌ മൂന്നു മണിക്ക പരിഗണിക്കാന്‍ ഇരുന്ന സുപ്രീം കോടതിയിലെ അദ്ദേഹത്തിന്‍റെ മുന്‍കൂര്‍ജാമ്യാപേക്ഷ അനുകൂല വിധിയാവും എന്ന ആശങ്കപെട്ട കാരണട്ക ബി.ജെ.പി സര്‍ക്കാര്‍ കോടിയേരിയുടെ അഭ്യന്തര മന്ത്രാലയവും ആയി ഗൂഢാലോചന നടത്തി 2:45നു തന്നെ അദ്ദേഹത്തെ അറസ്റ്റു ചെയ്തു നിയമവും അതിന്‍റെ നടത്തിപ്പുകരും അവരുടെ വഴിക്ക്‌ പോയി. ചട്ട പ്രകാരം അറസ്റ്റു ചെയ്‌താല്‍ തൊട്ടടുത്ത കരുനാഗപ്പള്ളി കോടതിയില്‍ ഹജരക്കേണ്ടിയിരുന്നു. അതിനു പോലും തയ്യാറാവാതെ അദ്ദേഹത്തെ വിമാനത്തില്‍ തള്ളികയറ്റി കോടിയേരിയും മറ്റു സഖാക്കളും താഴെ നിന്നു മഅദനിയെ കൈ വീശി യാത്രയാക്കി. 

ഡയബറ്റിക്ക് റെറ്റിനോപതി ബാധിച്ച അദ്ദേഹത്തിന്‍റെ കണ്ണിനു നല്‍കിയ ലേസര്‍ ചികല്‍സ അദ്ദേഹത്തിന്‍റെ കാഴ്ച ശക്തി ഏതാണ്ട് പൂരണമായി നശിപ്പിച്ചു. പലരുടെയും സിംഹാസനങ്ങളെ വിറപ്പിച്ച അദ്ദേഹത്തിന്റെ നാവും കുഴഞ്ഞു തുടങ്ങി. 

ചില ഘട്ടങ്ങളിലെ മൌനം പോലും കൊടും പാതകം ആയി നാളെ ദൈവിക കോടതിയില്‍ നാളെ വിചാരണ ചെയ്യപെട്ടെക്കാം . ഈ രക്തത്തില്‍ എനിക്ക് പങ്കില്ല എന്ന് വിളിച്ചു പറയാന്‍ ത്രാണിയില്ലാത്തവരുടെ കിരാതമായ മൌനം

തീവ്രവാദിയെ കടത്തി വെട്ടിയ ഭീകരവാദി

posted by വ്യത്യസ്തന്‍പതിറ്റാണ്ടുകളായി അദ്വാനി അദ്വാനത്തില്‍ ആയിരുന്നു. ആരെ കൊന്നും എന്തും പൊളിച്ചും ആ പ്രധാനമന്ത്രി കസേരയില്‍ ഒന്ന് ആസനം അമര്‍ത്താന്‍.,. മനുഷ്യനെ കൂട്ടക്കുരുതി കൊടുത്തും ബാബരി മസ്ജിദ്‌ പോലെ അനേകം പള്ളി പൊളിച്ചും ജനങ്ങളുടെ വെറുപ്പ്‌ നല്ല പോലെ വാങ്ങിക്കൂട്ടിയപ്പോള്‍ വര്‍ഗീയവാദികളുടെ കയ്യടി വാങ്ങിക്കൂട്ടി..... കാവി തീവ്രവാദികളുടെ കണ്ണിലുണ്ണി ആയി മാറി ... ഏകദേശം പ്രധാനമന്ത്രി കസേര ഒത്തു വന്നു എന്നായപ്പോള്‍ എല്ലാം പൊളിച്ചു വാജ്‌പേയി മുന്നേറി കസേരയും കൊണ്ടോടി .. വീണ്ടും പണി പലതും എടുത്തു നോക്കി... പിന്നീട് ഇയ്യാള്‍ പ്ലേറ്റ് മാറ്റി പിടിച്ച നോകി .. ജിന്ന യെ മഹാന്‍ ആക്കിയും മറ്റു തീവ്ര ഹിന്ദുത്വത്തില്‍ അല്പം അയവ്‌ വരുത്തിയും മുയുവന്‍ ജനങ്ങളുടെ ഇടയിലും പ്രീതി നേടാന്‍ ശ്രമിച്ചപ്പോള്‍ ഗുജറാത്ത്‌ കലാപത്തിന്റെ മറയില്‍ ആയിരക്കണക്കിന് മുസ്ലിംകളെ മൃഗീയമായി കൊന്നൊടുക്കി ഗര്‍ഭിണിയെ വരെ ത്രിശൂലം കൊണ്ട് വയറു പിളര്‍ന്നു കുഞ്ഞിനെ പുറത്തെടുത്ത്‌ പെട്രോള്‍ കുടിപ്പിച് തിരിവച്ച് കൊളുത്തി ബോംബ്‌ പോലെ പൊട്ടിത്തെറിച്ച്..... ചിന്തിക്കാന്‍ പോലും പറ്റാത്തത്ര ക്രൂരത ചെയ്യാന്‍ ആഹ്വാനം ചെയ്ത് അതിനുള്ള എല്ലാ ഒത്താശയും ചെയ്ത് കാവി ഭീകരരുടെ ഇടയില്‍ മോഡി കൂട്ടി  നരേന്ദ്ര മോഡി വന്നപ്പോള്‍ അദ്വാനിക്ക് വീണ്ടും നെഞ്ഞടിപ്പ്‌ കൂടി. മുസല്മാനെ പേടിപ്പിച്ചും കൊന്നും വീണ്ടും മോഡി തന്റെ ക്രൂരത കൂട്ടി കാവി ഭീകരരുടെ ആഹ്ലാദത്തിനു മാറ്റു കൂട്ടി... മൂന്ന് തവണ ഗുജറാത്തില്‍ ജയിച്ചു വന്നതും മോഡി യുടെ ക്രൂര മുഖം കൊണ്ട് മാത്രമാണ്. ഇന്നിതാ മോഡി അദ്വാനിയെയും കടത്തി വെട്ടി മുകളിലേക്ക്‌ കയറാന്‍ ശ്രമിക്കുന്നു വിജയിക്കുന്നു.... അദ്വാനിയെ ഒരു വില പോലും ഇല്ലാത്ത ഒരു വെറും പിണമായി മാറ്റി  മോഡിയെ വായ്തപ്പെട്ടവനാക്കി മാറ്റുന്നു... തീവ്രവാദിയെ കടത്തി വെട്ടി ഇപ്പൊ ഭീകരവാദി മുന്നേറുന്നു എന്ന് ചുരുക്കം. രണ്ടാളും ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍ ആണെങ്കിലും ഇപ്പൊ ഉണ്ടായ ഈ പ്രശ്നങ്ങള്‍ അദ്വാനിയെ ആകെ തളര്‍ത്തി എന്ന് വ്യക്തമായി ..((( പക്ഷെ ഇതൊക്കെ നമ്മുടെ മോഡി-അധ്വാനി -സംഗപരിവാര്‍ കൂട്ടുകെട്ടിന്റെ ഒരു കുറുക്കുവഴി ആയികൂടെന്നും ഇല്ല... )))

ഈയിടെ നമ്മുടെ കേരളത്തിലും ഇതുപോലെ ഒരു സംഭവം ഉണ്ടായി. മാന്യന്‍ ആണെന്ന് കുറഞ്ഞ ആളുകള്‍ മാത്രം അറിയുന്ന ഒരാളെ കള്ളനാണ് എന്നും പറഞ്ഞു അതിക്ഷേപിച്ചു. അതിനു ശേഷം പരമാവതി നാറ്റിച്ചു.. പിന്നീട് ഈ പറഞ്ഞവര്‍ തന്നെ പറഞ്ഞു അദ്ദേഹം മാന്യന്‍ ആണെന്ന്...മാന്യന്‍ മാത്രമല്ല തങ്ക കുടവും സര്‍വോപരി ഇന്ത്യാ രാജ്യത്തിനും കേരളത്തിനും കണ്ണിലുണ്ണി ആക്കി മാറ്റിയെടുത്തു എല്ലാരും കൂടി... അടുത്ത തിരഞ്ഞെടുപ്പില്‍ അദ്ദേഹം കേരളത്തിന്റെ വടക്കേ അറ്റത്ത് സ്ഥാനാര്‍ഥി ആവുന്നതിനു മുന്നോടി ആയുള്ള കലാപരിപാടി ആണ് ഇതെന്നു ഇപ്പോള്‍ ബുധിയില്ലത്തത് എന്ന് രാഷ്ട്രീയക്കാര്‍ കരുതുന്ന ജനങ്ങള്‍ പറഞ്ഞു നടക്കുനത്.... ഇതേ കളി തന്നെയാണോ മോഡി-അധ്വാനി -സംഗപരിവാര്‍ കൂട്ടുകെട്ട് ഇപ്പോള്‍ ചെയ്യുന്നത് എന്നും ചിന്തിക്കാം . എന്തായാലും അദ്വാനിയുടെ പത്തി ഒന്ന് മടങ്ങിയാണ് ഇപ്പൊ ഉള്ളത്‌ .പോങ്ങാതിരിക്കട്ടെ ....ഒരു വിഷപാമ്പിന്റെ പത്തി എങ്കിലും ഒടിഞ്ഞു കിട്ടുമല്ലോ .

  ഈ ഒരൊറ്റ വീഡിയോ കണ്ടാല്‍ മതി മോഡിയുടെ എല്ലാ മോഡിയും തകര്‍ന്നടിയാന്‍..,,.... വ്യക്തമായി മറുപടി പറയാന്‍ പോലും പറ്റാതെ പതറിയ മോഡിയെ കണ്ട കാവി ഭീകരന്മാര്‍ പോലും ഞെട്ടി എന്നതാണ് സത്യം...

" വോയിസ്‌ ഓഫ് ഇന്ത്യ " - " VOICE OF INDIA " പുതിയ രാഷ്ട്രീയ മാസിക -

advertisement 

പുതിയ രാഷ്ട്രീയ സംസ്കാരത്തിന് തുടക്കമായി കഴിഞ്ഞു.
ജനകീയ ജനാധിപത്യത്തിന്
പുത്തൻശീലുകൾ തീർക്കാൻ ഒരു പ്രസിദ്ധീകരണം.
നേരിന്റെ പക്ഷത്ത് നീതിയുടെ
കരുത്തുമായി "വോയ്സ് ഓഫ് ഇന്ത്യ".
അധികാരവും നിയമവാഴ്ചയും
രാഷ്ട്രീയരംഗവും മാധ്യമലോകവും
ജനപക്ഷത്ത് നിന്ന് വഴിമാറുമ്പോൾ
ജനങ്ങൾക്കൊപ്പം നിൽക്കാൻ
വോയ്സ് ഓഫ് ഇന്ത്യക്ക് ബാധ്യതയുണ്ട്.
സത്യം തുറന്നുകാണിക്കേണ്ടതിന്
ചീന്തിയെറിണ്ട മുഖംമൂടി ഏതെന്ന്
വോയ്സ് ഓഫ് ഇന്ത്യക്ക് കൃത്യതയുണ്ട്.
വിവേചനങ്ങളില്ലാത്ത ക്ഷേമരാഷ്ട്രത്തിന്
പ്രതിബദ്ധതയോടെ പൊരുതുന്ന
സോഷ്യൽ ഡമോക്രാറ്റിക് പാർട്ടിയുടെ മുഖപത്രം.

2013 ജൂണ്‍ 28ന് പുറത്തിറങ്ങുന്നു.
നിങ്ങളും വരിക്കാരനാവുക.
ഒറ്റപ്രതി 10 രൂപ
വാർഷികവരിസംഖ്യ 100 രൂപ

നിങ്ങള്‍ ഇപ്പോള്‍ ക്യൂവില്‍ ആണ് !!!!


posted by vyathyasthan 

ഒരുപാട് വേഷം കെട്ടലും കെട്ടിക്കലും ഉള്ള നമ്മുടെ മലയാളം സിനിമ കൊട്ടാരത്തിലെ ഒരുപാട് വൃത്തികെട്ട ചരിത്രം കണ്ട് മടുത്തവരാണ് നമ്മള്‍ മലയാളികള്‍.,. പ്രണയവും പിന്നെ ഉടന്‍ തന്നെ ഉള്ള വിവാഹ മോചനവും പീഡനവും പീഡന നാടകവും ചതി വഞ്ചന പോലുള്ള സര്‍ഗാത്മക പാടവങ്ങളും എല്ലാം നിറഞ്ഞ ഒരു ചളിക്കുളം ആണ് ഇന്നത്തെ കേരള സിനിമ ലോകം. മുകേഷ്‌,- സരിത മുതല്‍ ഇപ്പൊ ഇതാ കാവ്യാ മാധവന്‍ - നിശാല്‍ വരെ ഉള്ളവരില്‍ എത്തി നില്‍കുന്നു ഈ സര്‍ഗാത്മകത.. ഇവരുടെയൊക്കെ നാറിയ കഥകള്‍ പലതും പുറത്ത്‌ വന്നു.. ഇന്നും വരുന്നു. പക്ഷെ ഇതൊന്നും ജനങ്ങളെ ബാധിക്കാത്തത് കൊണ്ട് പത്ര - മാധ്യമങ്ങള്‍ പോലും അതിപ്പോ ഒരു വാര്‍ത്ത‍ ആകി മാറ്റാറില്ല. പക്ഷെ ഈ ഇടെ ഇവരുടെ ഇടയില്‍ നിന്നും ചില കലാപ്രതിഭകള്‍ ഉണ്ടാക്കിയ ചില കാര്യങ്ങള്‍ കാണുമ്പോള്‍ ചിലതൊക്കെ പറയാന്‍ തോനുന്നു വ്യത്യസ്തന്...

കാവ്യാമാധവന്‍റെ വക ആയിരുന്നു ആദ്യ സംഭവം. കാര്യം നിങ്ങള്‍ക്ക് അറിയാലോ... അറിയാത്തവര്‍ക്കായി ഒന്ന് ചുരുക്കി അടിക്കാം ... തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനെത്തി നമ്മുടെ ഈ " തറ " റാണി (താര റാണി എന്ന് എയുതാന്‍ അറിയില്ല ). കിലോമീറ്റര്‍ അകലെ നിന്നും നടന്നും ബസ്സില്‍ തൂങ്ങിയും നേരത്തെ എത്തി രണ്ടു-മൂന്ന് മണിക്കൂര്‍ കാത്തു നില്‍കുന്ന ജനങ്ങളുടെ ഇടയില്‍ എ സി കാറില്‍ നിന്നും ഇറങ്ങി വരുന്നു നമ്മുടെ നായിക.
നേരെ പോളിംഗ് ബൂത്തിലേക്ക്‌ കയറാന്‍ ശ്രമിച്ച നടിയെ " പുരോഗമന വാദി " ആയ ഒരു യുവാവ് എതിര്‍ത്തു. ക്യൂ നിന്ന് മാത്രമേ വോട്ട് ചെയ്യാന്‍ അനുവദിക്കൂ എന്ന് യുവാവ് പറഞ്ഞു. എതിര്‍പ്പ് സ്ട്രോങ്ങ്‌ ആയപ്പോള്‍ നടി സ്ത്രീകളുടെ വരിയില്‍ തിരുകി കയറാന്‍ നോക്കി. അതും ഈ യുവാവ് തടഞ്ഞു. യുവാവ് ന്റെ ഉദ്ദേശം വേറെ ആണേലും പ്രതികരിക്കേണ്ട കാര്യം തന്നെയാണ് ഇത്. അങ്ങനെ നടി തിരിച്ച് പോകേണ്ടി വന്നു.. 

അടുത്ത വ്യക്തി നമ്മുടെ അപ്രിയ താരങ്ങളില്‍ പെട്ട ഒരു മന്ഗ്ലീശുകാരി അമ്മച്ചി ... സംഗീതത്തിന്റെ A-B-C-D അറിയാതെ അസാധ്യമായി പാടുന്ന കുരുന്നുകളെ സംഗീതത്തിനെ പറ്റി അഭിപ്രായം പറയുന്നവള്‍ ഇവള്‍ ...ജഗതി ശ്രീകുമാര്‍ പോലും വിമര്‍ശിച്ചവള്‍ ..... രഞ്ജിനി ഹരിദാസ്‌.....,... എയര്‍പോര്‍ട്ടില്‍ ഫ്ലൈറ്റ് ബോര്‍ഡ്‌ ചെയ്യുന്ന അവിടെ ഉള്ള ളുടെ ബ്രിഡ്ജ് ല്‍ വച്ച് ക്യൂ നില്കാതെ നേരെ കയറാന്‍ ശ്രമിച്ചു ഇവളും. തടഞ്ഞില്ലേ ഒരുത്തന്‍ .. പിന്നെ അവള്‍ തുടങ്ങി പുലഭ്യം പറയാന്‍.,. യുവാവ്‌ ഇന്ന് വരെ കേള്‍ക്കാത്ത തെറികള്‍ ആണ് പോലും ഇവളുടെ വായില്‍ നിന്നും വന്നത്. " ഡോണ്ട് യു നോ മീ .. ഐ ആം രഞ്ജിനി " എന്നാണ് പോലും പറഞ്ഞത്‌..,. 
 ആരാണ് ഈ രഞ്ജിനി ..ആരാണ് ഈ കാവ്യാ ... ഇവരൊക്കെ ജനങ്ങള്‍ക്ക് വേണ്ടി എന്താണ് ചെയ്തത്. ജനങ്ങള്‍ ഇവളുടെ ഒക്കെ പടം കാണുന്നത് കൊണ്ടല്ലേ ഇവളൊക്കെ പൈസ ഉണ്ടാകുന്നത്.. അതല്ലേ ഇവളുടെയൊക്കെ വരുമാനം. ജനങ്ങള്‍ കാണുന്നത് കൊണ്ടല്ലേ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഇത്ര ഫേമസ് ആയത്. അങ്ങനെയുള്ള ഇവള്‍മാരുടെയും ഇവന്‍മാരെയും എന്തിനു ജനങ്ങള്‍ ബഹുമാനിക്കണം..

ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ശാസ്ത്രപ്രതിഭയും ആയ എ പി ജെ അബ്ദുല്‍ കലാം ഒരു ക്യുവില്‍ നില്‍കാന്‍ തയ്യാറായ ഈ മാന്യത ആണ് മുകളില്‍ കാണുന്ന ചിത്രം. ഇതൊക്കെ നമ്മുടെ നടീ നടന്മാര്‍ - മറ്റു രണ്ജിനിമാര്‍ കാണേണ്ടതു അത്യാവശ്യം ആണ് ... ഇദ്ദേഹത്തിന്റെ എളിമ വിനയം എന്നിവ ഇവര്കൊക്കെ ഒരു പാഠമായി മാറട്ടെ. 


ഖുറാന്‍ ഒതുമ്പോള്‍ ....

posted by Swabir Ahammed


എന്റെ കുറിപ്പ്‌

posted by Shajer Pkp

ഞാന്‍ സുടാപി !!!

This amazing post by Mustafa Kadangode

പെരുന്നയിലുള്ളോരു സുഗുവിനെ ആര്‍ എസ് എസിന്‍റെ ട്രോജന്‍ കുതിരയെന്ന് വിളിച്ച ധീരപുത്രന്‍ സുടാപി.....!!

ജനാതിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ ഒരുവട്ടം പോലും ഇലക്ഷനില്‍ മത്സരിക്കാതെ മതെതരത്തം പുലമ്പുന്ന കൊണ്ഗ്രെസ്സുകാരുടെ പ്രതാനമന്ത്രിയെ കാട്ടിത്തന്നവന്‍ സുടാപി.....!!

കൂടങ്കുളത്തെ ആണവനിലയതിന്നു എതിരെ സങ്കടിച്ച തമിഴരേ പറ്റിക്കാന്‍ മുല്ലപ്പെരിയാര്‍ ഡാമിപ്പം പൊട്ടും എന്നും പറഞ്ഞ് പാവംജനങ്ങളെ തമ്മില്‍ തല്ലിച്ചവന്‍ കോണ്ഗ്രെസ്സിലുള്ളോരു ആന്റപ്പന്‍ ആണെന്ന് കാണിചു തന്നവന്‍ സുടാപി.....!!


സോശ്രയ സമരത്തില്‍ കൂത്തുപറമ്പില്‍ വെടിയേറ്റ്‌ രക്ത സാക്ഷികളായവരെ

മറന്ന് മക്കളെ സോശ്രയ കോളേജില്‍ പഠിപ്പിക്കുന്ന വല്ല്യ സഖാക്കളുടെ
തെണ്ടിത്തരം പാവം സഖാക്കള്‍ക്ക് കാട്ടി കൊടുത്തവന്‍ സുടാപി.....!!

മാലേഘാവിലും മക്കാമസ്ജിദ് അജ്മീരിലും ബോംബിട്ടു പാവങ്ങളെ കൊന്നവര്‍ ചാരന്മാരുടെ കാശും വാങ്ങിയ ആര്‍ എസ് എസ് എന്ന് കാട്ടി കൊടുത്തവന്‍ സുടാപി.....!!

പെണ്ണ്പിടിച്ചും അഴിമതി നടത്തിയും നട്ടെല്ല് പണയം വെച്ചൊരു 
ഇന്ത്യന്‍ യുണിയന്‍ മാനംവിറ്റ ലീഗിനെ കാട്ടിത്തന്നവന്‍ സുടാപി.....!!

സാമ്രാജ്യത്ത സയണിസ്റ്റുകാരെ എതിര്തതിന്നു മാര്‍ക്സിസ്റ്റ്‌ കാരാല്‍ പത്രത്തിലെ പരസ്യം നിഷേധിക്കപ്പെട്ടവന്‍ സുടാപി.....!!

ഭീകരന്‍ നരേന്ദ്രമോടിക്ക് ഹിന്ധുത്തത്തിന്‍ മഹത്തമില്ലെന്ന മണ്ടത്തരം പറഞ്ഞ ഷാജിയെ കാട്ടിക്കൊടുത്തവന്‍ സുടാപി.....!!

ഐ.ബി.ക്ക് വേണ്ടി ചാരനാകുമെന്നു പറഞ്ഞാ ഈ ഷാജീടെ നാവുകൊണ്ട് ഇരുപത്തൊന്ന് പേരെ ചതിച്ചതും ഞാനറിഞ്ഞാണെന്നു പറയിച്ചവന്‍ സുടാപി.....!!

ലോകസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോല്‍ക്കാന്‍ കാരണം മദനിയാണെന്ന് പറഞ്ഞു. മദനിയെ വീണ്ടും ജയിലിലടക്കാന്‍ കൂട്ട് നിന്ന അച്ചുമാമന്റെ തനിനിറം കാട്ടിക്കൊടുത്തവന്‍ ഈ സുടാപി.....!!


ജാനാതിപത്യം പുലമ്പുന്ന കോണ്‍ഗ്രസില്‍ നേതാക്കളുടെ മക്കളാതിപത്യമാണെന്ന് കാട്ടിത്തന്നവന്‍ സുടാപി.....!!

രാഷ്ട്രപിതാവിനെ കൊന്ന ആര്‍ എസ് എസ് സങ്കികളെ ഭീകരനെന്ന് എന്ന് വിളിച്ചവന്‍ സുടാപി.....!!

കോടികള്‍ അഴിമതി നടത്തുന്ന രാഷ്ട്രീയ നേതാകന്മാരെ കള്ളനെന്ന് വിളിച്ചവന്‍ സുടാപി.....!!

ഇസ്രയേല്‍ അമേരിക്കന്‍ സാമ്രാജ്യത്തത്തിന്നു ഇന്ത്യയെ പാവയായ്‌ കാഴ്ചവെക്കുന്ന മതാമയെ കാട്ടികൊടുത്ത
 ധീരപുത്രന്‍ സുടാപി.....!!

ഞാന്‍ സുടാപി ....!!!!!

ചുവപ്പും കാവിയും ചേര്‍ന്നാല്‍ എന്ത് നിറം ???? നിങ്ങള്‍ പറയു .....




ഇതിനെയൊക്കെ  ------    ഇതിനൊക്കെ എന്ത് ചെയ്യാനാണ് ???????


വ്യത്യസ്തന് നോ കമന്റ്സ്............ 

നിങ്ങള്‍ കമന്റ്‌ ചെയ്യുക.... 



പഠിക്കാതെ വിമര്‍ശിക്കല്ലേ.... അവന്‍ ലോകത്തിന്റെ "അല്‍ അമീന്‍"", " ആണ്


ഇസ്ലാമിനെയും പ്രവാചകൻ മുഹമ്മദിനെക്കുറിച്ചും വിദ്വേഷവും വ്യാജവും പ്രചരിപ്പിക്കാനുള്ള വേദിയാണോ യുക്തി ചിന്തകരെന്നു പറയുന്നവരുടെ 'ഫ്രീതിങ്കർ'ഗ്രൂപ്പ്..! 

എതിർവശത്ത്‌ ഇസ്ലാമും അതിന്റെ പ്രവാചകനുമാണെങ്കിൽ ചിലർക്കെന്തിനീ വിറളിപിടുത്തം..?

തുടരുടെ സഹോദരരെ നിങ്ങളുടെ നുണപ്രചരണം...

തലയറുക്കാൻ ആയുധമെടുത്തിറങ്ങിയവർ തന്നെ സംരക്ഷണം തീർത്ത, ആ നിത്യഗുരുവിന്റെ യഥാർത്ഥ ചരിത്രം നിങ്ങളുടെ പക നിറഞ്ഞ ചിന്തകളെ മാറ്റി മറിക്കുകതന്നെചെയ്യും ഒരുനാൾ...കട്ടായം...!!!

(((ക്ഷമിക്കുക ഈ പോസ്റ്റ്‌ നു ആധാരമായ ഫേസ്ബുക്ക് പോസ്റ്റ്‌ അത് ഇട്ട സഹോദരന് ഒരു തെറ്റ് പറ്റിയതാണ് എന്ന ക്ഷമാപണം നടത്തിയതിനാല്‍ പിന്‍ വലിക്കുന്നു..ദയവു ചെയ്തു എല്ലാവരും അദ്ധേഹത്തിനു മാപ് കൊടുക്കണം.  

" ക്ഷമ ഈമാന്റെ പകുതി ആണ് " 

എന്ന നബി വചനം ഇവിടെ ആണ് നമ്മള്‍ അന്വര്‍ത്ഥമാക്കേണ്ടത്......... പടച്ചവന്‍ അദ്ധേഹത്തിനു പൊറുത്തു കൊടുക്കട്ടെ ... അദ്ധേഹത്തിനു ഹിദായത്ത്‌ പ്രധാനം ചെയ്യട്ടെ """" )))

വ്യത്യസ്ത വീക്ഷണത്തില്‍ : 

ഇവിടെ പുതിയ ഒരു കാര്യം അല്ല ഇത്.... ലോകത്ത്‌ ഇസ്ലാമിനെ പ്രത്യേകിച്ച് മുഹമ്മദ്‌ നബി (സ്വ) യെ പറ്റി എന്തും പറയാം എങ്ങനെയും പറയാം എന്നാഅവസ്ഥയാണ്. ഒരു നിയന്ത്രണവും ഇല്ലാതെ തോന്നിയ പോലെ പറയാം. ചോദിച്ചാലോ ആവിഷ്കാര സ്വാതന്ത്യം തേങ്ങാകൊല എന്നൊക്കെ പുലമ്പുന്ന പലരും പക്ഷെ ഒരിക്കലും നബി (സ്വ ) പറ്റി പഠിക്കാനോ  ഇസ്ലാമിനെ പറ്റി പഠിക്കാനോ തയ്യാറാവുന്നു പോലുമില്ല. ഇങ്ങനെ അതിക്ഷേപിക്കാന്‍ എന്ത് തെറ്റാണു അദ്ധേഹത്തിന്റെ ഭാഗത്ത് നിന്നും നിങ്ങള്‍ക്ക്‌ ഉള്ളത്‌.., ശത്രുക്കള്‍ പോലും അല്‍ അമീന്‍ എന്നാണ് അദ്ധേഹത്തെ വിളിച്ചിരുന്നത്. അതായത്‌ വിശ്വസ്തന്‍. , " BOOK OF HUNDREDS " എന്ന ലോക പ്രശസ്ത പുസ്തകം വായിച്ചാല്‍ അതില്‍ പ്രതിപാദിക്കുന്ന നൂറു മഹത് വ്യക്തിത്വങ്ങളില്‍ ഒന്നാം സ്ഥാനം കൊടുത്തത്‌ മുഹമ്മദ്‌ നബി(സ്വ ) ക്ക് ആണ് എന്നതും വിസ്മരിക്കരുത്. 
                          ഒരു മുസ്ലിമും ഒരു ഹിന്ദു ദൈവത്തെയോ ആരാധന മൂര്‍ത്തിയെയോ അപമാനിക്കുകയോ ഇത് പോലെ തെമ്മാടികള്‍ ചെയ്യുന്ന പോലെ ചീത്ത പ്രയോഗങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യില്ല.. കാരണം ഈ മുകേഷ്‌ എന്ന വ്യക്തി അപമാനിച്ച മുഹമ്മദ്‌ നബി (സ്വ ) പഠിപ്പിച്ച ഒരു കാര്യമാണ് അന്യ മതങ്ങളെയോ അവരുടെ ആരാധന മൂര്തിയെയോ അപമാനിക്കരുത് കളിയാകരുത്‌ എന്ന്. അങ്ങനെയുള്ള ഈ പ്രവാചകനെ അതും മുസ്ലിംകള്‍ കരളിന്റെ കഷണമായി കരുതുന്ന ഈ മഹത് വ്യക്തിത്വത്തെ എങ്ങനെ ഇങ്ങനെ ഇല്ലാത്ത ഒരു കാര്യം പറഞ്ഞു അപമാനിക്കാന്‍ ശ്രമിക്കുന്നു.. കാലം മാറി വരും . പ്രതികരിക്കുന്ന ഒരു യുവത ഉണ്ടിവിടെ എന്ന് നിങ്ങള്‍ ഓര്‍മിക്കുക.. ഭീഷണി അല്ല..വേദനയാലുള്ള അപേക്ഷ മാത്രമാണ്. 

വിമര്‍ശിക്കേണ്ട....അതൊന്നും പാടില്ല..ആവിഷ്കരിക്കണ്ട എന്നൊന്നും ആരും പറയില്ല.. പക്ഷെ ഏതെന്കിലും പുസ്തകത്തിലും കോളത്തിലും എയുതി എന്നും പറഞ്ഞു തോന്നിയ പോലെ പോസ്ടാന്‍ നില്‍കുന്നതിനു മുന്നേ എം എം അക്ബറിന്റെയോ ഇംഗ്ലീഷ് അറിയാമെന്കില്‍ സാകിര്‍ നായക് ന്റെയോ പ്രഭഷണം അല്ലെങ്കില്‍ സംവാദം കണ്ടു നോക്ക്. അപ്പൊ മനസ്സിലാവും സത്യം എന്താണെന്നു....




ശ്രീശാന്ത്‌ പന്തെറിയുമ്പോള്‍ .....

posted by Anonymous 


1. ശ്രീ പന്ത് എറിയുന്നതിന് മുൻപ് അരയിൽതൂവാല തിരുകി.......!!! ആ ഒരു കളിയില മാത്രമല്ല ശ്രീ അരയിൽ തൂവാല തിരുകിയിട്ടുള്ളത്. .ശ്രീ ഇതുവരെ കളിച്ച എല്ലാ കളികളും പരിശോധിക്കുക. ഈ കളിയില മാത്രമാണ് ശ്രീ തൂവാല തിരുകിയത് എങ്കിൽ ശ്രീ കുറ്റക്കാരൻ എന്ന്സമ്മതിക്കാം........ 


2. ഓവറിനു മുൻപ് വാം അപ്പ് ചെയ്തു........ !!! എല്ലാ കളിക്കാരും അത് ചെയ്യാറുണ്ട്.... ശ്രീ വാം അപ്പു ചെയ്യാൻ എടുത്ത സമയതെക്കളും കൂടുതൽ സമയം എടുത്തു വാം അപ്പ് ചെയ്തവർ ഉണ്ട്.... അപ്പോൾ അത്തെറ്റാണോ...... 


3. ശ്രീയോട് ഒപ്പം കാറിൽ പെണ്കുട്ടി ഉണ്ടായിരുന്നു......!!! ലോകത്തില ആദ്യംനടക്കുന്ന സംഭവമാണോ ഇത് ....പ്രതേകിച്ചു ഡൽഹിയിലും മുംബയിലും 


4. ശ്രീ കാമുകിക്കു മൊബൈൽ അതും വിലകൂടിയത് വാങ്ങി കൊടുത്തു.......!!! അത് വാങ്ങി കൊടുക്കാനുള്ള ശേഷി ശ്രീക്ക് ഉണ്ട് .......മാത്രമല്ല എല്ലാതാരങ്ങളും അങ്ങനെ ചെയ്യാറുണ്ട്... 


5. ശ്രീ വില കൂടിയ ഡ്രസ്സ് വാങ്ങി ......!!! വില കൂടിയ ഡ്രസ്സ് വാങ്ങുവാനുള്ള സമ്പാദ്യം ശ്രീക്ക് ഉണ്ട്...... വില കൂടിയ ഡ്രസ്സ് ധരിക്കുന്നത് കുറ്റമാണോ...... 


6. ആരും കേസ് കൊടുക്കാത്തത് കൊണ്ട് ആരെങ്കിലും കേസ് കൊടുക്കൂ എന്ന് ഡല്ഹി പോലീസ് അഭ്യർത്ഥിക്കുന്നു......!!! ഒരു കേസും ഇല്ലാതെ ഒരാളെ അറെസ്റ്റ്ചെയ്തിട്ടു ആരെങ്കിലും കേസ് കൊടുക്കൂ എന്ന് അഭ്യര്ഥിക്കുന്നത് ലോക ചരിത്രത്തിലആദ്യം...... 


7. പോലീസിനെ കണ്ടപ്പോൾ ശ്രീ മുഖ്യമന്ത്രിയെ വിളിക്കാൻ പറഞ്ഞു......!!!കാര്യമില്ലാതെ ആരെ അറസ്റ്റ് ചെയ്താലും ഫോണിൽ ഉത്തരവാദിത്വാ പ്പെട്ടവരെ വിളിക്കാനുള അവകാശം ഉണ്ട്..... 


8. ശ്രീയുടെ ലാപ് ടോപിൽ പെണ്കുട്ടികളുടെ ചിത്രങ്ങൾ.....!!! ലോക ചരിത്രത്തില ആദ്യമായി ഒരു ചെറുപ്പക്കാരന്റെ ലാപ് ടോപിൽ പെണ്കുട്ടികളുടെ ചിത്രം കാണുന്നത്.


 9. ശ്രീയുടെ ലാപ് ടോപ്പിൽ വാത് വെപ്പുകാരന്റെ ചിത്രം !!! ധോണിയുടെ ഭാര്യ സാക്ഷിയും ബി സി സി ഐപ്രസിഡന്റ് സ്രീനിവസ്സന്റെ പുത്രനും അരീസ്ടിലായ വാതുവെപ്പുകാരൻ ധാരസിങ്ങിന്റെ മകനുമായി ഒരുമിച്ചാണ് കളി കണ്ടത്.......


 10. കുറ്റം സമ്മതിച്ച കുറ്റവാളികള്ക്ക് ജാമ്യം ..!!! കുറ്റം മാന്യമായി തെളിയിക്കാന് പറ്റാത്തവര്ക്ക് ജാമ്യം നിഷേധിക്കുന്നു ... കൂടുതല് ഗൌരവമായ കുറ്റങ്ങള് ചുമത്തുന്നു... 


മലയാളി സമൂഹമേ ഉണരൂ , നിങ്ങൾ എന്നും ശ്രീ എന്നാ ചെറുപ്പക്കാരനെ കല്ലെറിയാണ്ട്.. യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കു.തെറ്റ് ചെയ്യാത്തവർ ഇല്ല. പക്ഷെ നീതി അത് എല്ലാവര്ക്കും തുല്യമാകണം...


വ്യത്യസ്തന്റെ വീക്ഷണത്തില്‍ :

ശ്രീ തെറ്റ് ചെയ്യാത്തവന്‍ ആണെങ്കില്‍ നീതി ലഭിക്കണം... തെറ്റ് ചെയ്തവന്‍ എങ്കില്‍ ശിക്ഷ ലഭിക്കണം... പക്ഷെ മാനുഷിക നീതി നിഷേധിക്കുന്ന ഒരു സ്ഥിതി വരരുത്.... മെയ്യപ്പന് ജാമ്യം കിട്ടിയെങ്കില്‍ ശ്രീശാന്തിന് എന്ത് കൊണ്ടില്ല.... മദനി ആയാലും ശ്രീശാന്ത്‌ ആയാലും നീതി ഒന്നാവണം..... അല്ലേല്‍ ജനം പ്രതികരിക്കും.....


link

Related Posts Plugin for WordPress, Blogger...