Search the blog

Custom Search

പ്രയത്നിക്കുന്ന യൌവനം നേടുന്ന വിജയങ്ങള്‍


posted by Abdul Basith

SiO ഇടപെടലിനു വിജയം ,നിര്‍മ്മല സ്കൂളില്‍ ശിരോവസ്ത്രം ധരിക്കാം....


ആലുവ നിര്‍മ്മല സ്കൂളില്‍ കഴിഞ്ഞ വര്ഷത്തെ അഡീഷനല്‍ ജില്ല മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം വിദ്യാര്‍ത്ഥിനികള്‍ക്ക്ശിരോവസ്ത്രം ധരിച്ചു വരാം.SiO നടത്തിയ മാര്‍ച്ചിനെ തുടര്‍ന്ന് DYSP യുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമായത്. ആരെങ്കിലും ശിരോവസ്ത്രം ധരിക്കുന്നതിനെ എതിര്‍ത്താല്‍ മാതാപിതാക്കള്‍ക്ക്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസില്‍ പരാതി നല്‍കാമെന്നും തീരുമാനിച്ചു. അഡീഷനല്‍ ജില്ല മജിസ്ട്രേറ്റിന്റെ ഉത്തരവ് സംബന്ധിച്ച് പരാതി ഉള്ളവര്‍ക്ക് നിയമപരമായി നീങ്ങാമെന്നും ധാരണയായി. ചര്‍ച്ചയിലെ തീരുമാങ്ങള്‍ അന്ഗീഗ്കരിച്ചു കൊണ്ട്‌ സ്കൂള്‍ പ്രിന്‍സിപ്പാളും, സ്കൂള്‍ അധികാരികളും ഒപ്പ്‌ വച്ചു.


രാവിലെ സ്കൂളിലേക്ക് നടത്തിയ മാര്‍ച്ചില്‍ നിരവധി വിദ്യാര്‍ഥി - വിദ്യാര്‍ഥിനികള്‍ പങ്കെടുത്തു. സ്കൂളിന് മുന്നില്‍ പോലിസ്‌ മാര്‍ച്ച് തടയുകയും 28 പ്രവര്‍ത്തകരെ അറസ്റ്റും ചെയ്തു. തുടര്‍ന്ന് സ്കൂളിന് മുന്നില്‍ നടന്ന ധര്‍ണ SiO സംസ്ഥാന സെക്രട്ടറി തൌഫീഖ് മമ്പാട്‌ ഉദ്ഘാടനം ചെയ്തു. SiO ജില്ല പ്രസിഡന്റ് K.M ഷഫ്രിന്‍, GIO സെക്രട്ടറി ലബീബ, ജമാഅത്തെ ഇസ്‌ലാമി ജില്ല വൈസ്‌ പ്രസിഡന്റ് P.E ഷംസുദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രകടനം ജില്ല സെക്രട്ടറി S.S musthafa, Abdul Azeez,Fasalurahman തുടങ്ങിയവര്‍ നയിച്ചു........................

പറഞ്ഞു നടക്കല്‍ അല്ല... പ്രവര്‍ത്തിച്ചു കാണിക്കുനവര്‍ ഇവര്‍


posted by Kpa Vahab

വേങ്ങര: കൂരിയാട് എസ്.ഡി.പി.ഐ ടൗണ്‍കമ്മിറ്റി സൗജന്യ പഠനോപകരണ വിതരണവും രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. കൂരിയാട് ഭാഗത്ത് വര്‍ഷങ്ങളായി നിര്‍ധനരായ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി കൂരിയാട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ സൗജന്യ പഠനോപകരണ വിതരണം നടത്തിവരുന്നുണ്ട്. 50ല്‍പരം കുട്ടികള്‍ക്കാണ് ഈ അധ്യയനവര്‍ഷത്തില്‍ പഠനോപകരണ വിതരണം നടത്തിയത്. 
എസ്.ഡി.പി.ഐ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് എം അബ്ദുല്‍കരീം പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് നടന്ന രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ് അഡ്വ. എ എ റഹീം നിര്‍വഹിച്ചു. വി കെ നാസര്‍, കെ ഷൗക്കത്ത്, എന്‍ എം ഷറഫുദ്ദീന്‍, എം വി അബ്ദുല്ല സംസാരിച്ചു. 
വേങ്ങര കൂരിയാട് എസ്.ഡി.പി.ഐ നടത്തിയ സൗജന്യ പഠനോപകരണ വിതരണം എസ്.ഡി.പി.ഐ പഞ്ചായത്ത് പ്രസിഡന്റ് എം അബ്ദുല്‍ കരീം നിര്‍വഹിക്കുന്നു

മുകളിലുള്ള വാര്‍ത്ത‍ നിങ്ങള്‍ വായിച്ച കാണുമല്ലോ 

ഇന്ന് കേരളത്തില്‍ മൊത്തം എത്ര സംഘടനകള്‍ ഉണ്ടാകും . ഇന്ത്യയില്‍ എത്ര ഉണ്ട് . അതിന്റെ സെന്‍സെസ് എടുക്കുകയല്ല ഇവിടെ. എന്നാലും വിരലില്‍ എണ്ണിയാല്‍ തീരാത്ത (കാലിന്റെ കൂടി എണ്ണിയാലും) അത്ര ഉണ്ട്. പല പല കാര്യങ്ങള്‍ ചെയുന്നുണ്ട്. പക്ഷെ അത് അവര്‍ക്ക്‌ ലാഭം ഉണ്ടാകനല്ലാതെ വേറൊന്നിനും അല്ല.. ലാഭം ഇല്ലാത്ത ഒന്നും അവര്‍ ചെയ്യില്ല. ചെയ്താല്‍ തന്നെ രണ്ടോ മൂന്നോ പേര്‍ക്ക്‌ ചെയ്തിട്ട് ഫോട്ടോ എടുത്ത് പത്രത്തില്‍ കൊടുത്തു ആളെ കാണിക്കും.. പക്ഷെ അതും ആര്‍കും ഉപകാരം ഇല്ലാത്ത കുറെ " ഉപകാരങ്ങള്‍ " മാത്രം. പക്ഷെ ഇവിടെ അതില്‍ നിന്നും വ്യത്യസ്തമായി ഒരു സംഘം.. അത് ആരും ആയിക്കൊള്ളട്ടെ. അവര്‍ ചെയ്യുന്ന ഈ പുണ്യ പ്രവര്‍ത്തിയെ എത്ര അഭിനന്ദിച്ചാലും മതി വരില്ല.. ഇന്നേ വരെ ഇത്ര ആത്മാര്‍ഥമായി ഇങ്ങനെ ഒരു പുണ്യ പ്രവര്‍ത്തി ചെയ്ത കണ്ടിട്ടില്ല ഈ  വ്യത്യസ്തന്‍ . "വിദ്യാഭ്യാസം - അത് ചൈന യില്‍ പോയിട്ട് ആണേലും നിര്‍വഹിക്കണം എന്ന് പറഞ്ഞ നബി വചനത്തിലൂടെ വിദ്യഭ്യാസത്തിന്റെ മഹത്വം മനസ്സിലാകി തന്ന ഇസ്ലാമിന്റെ സഹോദരന്മാര്‍ ജാതി മത വര്‍ണ ഭേദമന്യേ ചെയ്യുന്ന ഈ പുണ്ണ്യ പ്രവര്‍ത്തിയില്‍ എല്ലാവരും ഒരു രൂപ എങ്കിലും കൊടുത്ത് പങ്കാളി ആയി എങ്കില്‍ ആഖിറത്തില്‍ തീര്‍ച്ചയായും അത് ഒരു വന്‍ പുണ്യമായി അവനു തീരുമെന്ന് തീര്‍ച്ച... 

എല്ലാ അധ്യയന വര്‍ഷാരംഭം ഇവര്‍ രാജ്യം മുഴുവന്‍ ഈ പരിപാടി നടത്താറുണ്ട് . അതാത് സ്റ്റേറ്റ് കമ്മിറ്റി - കേരള കര്‍ണാടക തമിഴ്നാട് ഗോവ ആന്ധ്രാപ്രദേശ്‌ രാജസ്ഥാന്‍ മഹാരാഷ്ട്ര വെസ്റ്റ്‌ ബംഗാള്‍ മണിപൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇത് നടന്നു വരുന്നുണ്ട്. കഴിഞ്ഞ വര്ഷം ഒരു ലക്ഷം സ്കൂള്‍ കിറ്റ് വിതരണം ചെയ്യാന്‍ ഇവര്‍ക്ക്‌ സാധിച്ചു. രണ്ടു കോടിക്ക് മേല്‍ ഇതിനു ചിലവായിടുണ്ട് എന്നാണ് കണക്ക്‌ . ഇത് സന്മനസ്സുള്ള ജനങ്ങളില്‍ നിന്നും പിരിച്ചെടുത്ത തുക ആണ് .

നിങ്ങള്‍ ഇതിനെ അനുകൂളിചില്ലേലും എതിര്കതിരിക്കുക... നിങ്ങള്‍ ഇതു പ്രസ്ഥാനക്കാര്‍ ആയാലും.. ഇവരെ പ്രോത്സാഹിപ്പിക്കുക.... എല്ലാരും ഈ മാതൃക ഏറ്റെടുക്കുക....

ഇത് പോലെ ഒരിക്കലും പ്രതികരിക്കരുത് : 

ഒരു ഫേസ്ബുക്ക് കമന്റ്‌ നോക്കു : 
Sharafudheen P K Pulinjal മോളെ നോകനെ മിക്കവാറും അതിനടിയില്‍ എവിടെ എങ്കിലും ബോംബു ഉണ്ടാകും സുടാപികലാണ് വിശ്വസിക്കാന്‍ കൊള്ളില്ലത്തവര്‍ .. ജൂതന്മാരുടെ എജെന്റാണ് .. 

ഇദ്ദേഹത്തെ അപമാനിക്കനല്ല...പകരം ഇത് പോലെ ഉള്ള നീച്ച മനസ്സുകളെ പുറത്ത്‌ കാട്ടുക മാത്രമാണ് ചെയ്യുനത് 
എന്ന് വിനീതനായ വ്യത്യസ്തന്‍  



സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ മോഡിക്കായി പ്രചാരണത്തിനിറങ്ങിയത് 6400 ഐ.ടി പ്രൊഫഷണല്‍സ്


posted by Semeer Vaikom
---------------------------------

സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെ പ്രചാരണം നടത്താനായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി നിയോഗിച്ചത് 6400 ഐ.ടി പ്രൊഫഷണലുകളെ : നദിയാദില്‍ ശീതീകരിച്ച വലിയ ഐ.ടി.കേന്ദ്രം ഇതിനുവേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും വെങ്കിടേഷ് രാമകൃഷ്ണന്‍ പറഞ്ഞു.

ഓരോ സമയത്തും ഓരോ മുദ്രാവാക്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് മോഡിയുടെ യശസ്സ് കൂട്ടണമെന്നതായിരുന്നു ഇവര്‍ക്ക് നല്‍കിയ നിര്‍ദേശം.

എന്നാല്‍ ഇവരെല്ലാവരും ശമ്പളത്തിനുവേണ്ടി ജോലിചെയ്യുന്നവരല്ലെന്നാണ് പറയുന്നത്. ചിലര്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഈ ജോലിയെ കണ്ടിരുന്നത്.

കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ ഗുജറാത്ത് വികസനമായിരുന്നു സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെ പ്രചരിച്ചിരുന്നത്. അതിന് ശേഷം ഒരേയൊരു ബദല്‍ മോഡി മാത്രമാണെന്ന മുദ്രാവാക്യമാണ് സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചത്.

യുഎപിഎ വിരുദ്ധ പ്രതിഷേധ മഹാസംഗമവും ദേശാഭിമാനിയുടെ ചൊറിയും!!!

posted by Pulari Pk


‘കുരുടൻ ആനയെ കണ്ടതു പോലെ‘ എന്നൊരു ചൊല്ലുണ്ട്. യുഎപിഎ എന്ന കരിനിയമത്തിനെതിരെ പോപ്പുലർ ഫ്രെണ്ട് ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ഒരു മാസത്തോളം നീണ്ടു നിന്ന പ്രചാരണത്തിന്റെ സമാപനത്തോടനുബന്ധിച്ചു തലസ്ഥാന നഗരിയെ അക്ഷരാർത്ഥത്തിൽ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് നടന്ന യുഎപിഎ വിരുദ്ധ പ്രതിഷേധ റാലിയെയും പൊതുസമ്മേളനത്തെയും ദേശാഭിമാനി കണ്ടത് മേല്പറഞ്ഞ കുരുടന്റെ കണ്ണോടെയെന്ന് പറയാതെ വയ്യ. മറ്റൊന്നും കിട്ടാതെ വന്നപ്പോൾ റാലിയോടനുബന്ധിച്ചു പോപ്പുലർ ഫ്രെണ്ട് പ്രവർത്തകർ എകെജി സെന്റരിനു മുന്നിലൂടെ മുദ്രാവാക്യം വിളിച്ചു എന്നത് മഹാപാതകം പോലെയാണ് ദേശാഭിമാനി മുൻപേജിൽ പ്രധാന വാർത്തയായി കൊടുത്തത്. ചരിത്രത്തിൽ ആദ്യമായിട്ടാണത്രെ എകെജി സെന്റരിനു മുന്നിലൂടെ പ്രകടനം നടക്കുന്നതെന്നും ദേശാഭിമാനി വാർത്ത എഴുതി. മാത്രാമല്ല എകെജി സെന്റരിലേക്കും തിരികെ പുറത്തേക്കും ആളുകൾക്കു സഞ്ചരിക്കാനാകാത്ത വിധം പോപ്പുലർ ഫ്രെണ്ട് പ്രവർത്തകർ ഉപരോധം നടത്തിയെന്നും, ഇതെല്ലാം കണ്ട് ഉമ്മൻ ചാണ്ടിയുടെ പോലീസ് കയ്യും കെട്ടി നോക്കി നിന്നെന്നും ദേശാഭിമാനി എഴുതിവെച്ചു.


ഈ വാർത്തയോടെ അവസാനിപ്പിച്ചില്ല ദേശാഭിമാനിയുടെ പ്രതിഷേധം, ജൂൺ ഒന്നാം തിയതി പ്രധാന എഡിറ്റോറിയൽ ലേഖനം തന്നെ പോപ്പുലർ ഫ്രെണ്ടിന്റെ (ദേശാഭിമാനി ഭാഷ്യത്തിൽ എസ്ഡിപിഐ യുടെ) പ്രതിഷേധ റാലിയെ കുറിച്ചാണ്. പി എം മനോജ് എന്ന ദേശാഭിമാനി അസോസിയേറ്റ് എഡിറ്റർ പേരുവെച്ചെഴുതിയ ലേഖനത്തിൽ പ്രധാനമായും അദ്ദേഹം പറയുന്നതു എകെജി സെന്റരിനു മുന്നിലെ പ്രകടനവും, ഉപരോധവും മാത്രമല്ല യുഎപിഎ പ്രയോഗിച്ചതു സിപീഎം അല്ല, ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരാണ്, ഉമ്മൻ ചാണ്ടിക്കെതിരെ മുദ്രാവാക്യം വിളിക്കാതെ സിപീഎമ്മിനു നേരെയാണ് പോപ്പുലർ ഫ്രെണ്ട് മുദ്രാവാക്യം വിളിക്കുന്നതു, നാറാത്ത് നടന്നത് ഭീകര പരിശീലനം തന്നെയാണ്, പ്രധാന പ്രതിക്ക് വിദേശത്തു നിന്ന് ധാരാളം പണം വന്നിട്ടുണ്ട്, അരിയിൽ ശുക്കൂർ വധവും, ഫസൽ വധവും പൊലീസ് കെട്ടിച്ചമച്ച കേസാണ്.


യുഎപിഎക്കെതിരെ നടന്ന പ്രതിഷേധ മഹാസംഗമം നടത്തിയത് പിഎം മനോജ് സൂചിപ്പിച്ചതു പോലെ എസ്ഡിപിഐ എന്ന രാഷ്ട്രീയ പാർട്ടി അല്ല. പോപ്പുലർ ഫ്രെണ്ട് എന്ന നവസാമൂഹിക പ്രസ്ഥാനം ആണ് ഈ മഹാസംഗമം നടത്തിയതു എന്ന അദ്ദേഹത്തെ ആദ്യമായി ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു.


വിഷയത്തിലേക്കു വന്നാൽ ദേശാഭിമാനിയിൽ വാർത്തയായും പിറ്റേന്നു ലേഖനമായും വന്ന പ്രധാന ആരോപണം എകെജി സെന്ററിനു മുന്നിലെ പോപ്പുലർ ഫ്രെണ്ട് പ്രകടനം ആണ്. ചരിത്രത്തിൽ ആദ്യമായിട്ടാണത്രെ എകെജി സെന്ററിനു മുന്നിൽ പ്രകടനം നടക്കുന്നതും, പോലീസ് പ്രകടനത്തിനു അനുമതി നൽകുന്നതും. ഗുരുവായൂർ ക്ഷേത്രവളപ്പ്, തിരുവനന്തപുരത്തെ പത്മനാഭക്ഷേത്ര പരിസരം, ഹൈകോടതി കോമ്പൌണ്ട് ഇവിടെയൊക്കെ നിലനിൽക്കുന്നതു പോലുള്ള പ്രകടന നിരോധനം മാർക്കിസ്റ്റ് പാർട്ടി അസ്ഥാനത്തിനു മുന്നിലുള്ള റോഡിലും നിലനിൽക്കുന്നുണ്ടോ? എകെജി സെന്ററിനു മുന്നിൽ പ്രകടനം നടത്തുന്നതിനു നിയമപരമായ തടസ്സങ്ങൾ എന്തെങ്കിലും ഉണ്ടോ? അന്വേഷിച്ചപ്പോൾ അത്തരം വിലക്കുകളോ, നിരോധനമോ നിലവിലില്ല എന്നാണ് അറിയാൻ സാധിച്ചതു. എകെജി സെന്റരിലേക്ക് മാത്രമായി ഒരു മാർച്ച് സംഘടിപ്പിച്ചു ഉപരോധം നടത്തുകയാണെങ്കിൽ അതൊരു വാർത്തയാണ്. യുഎപിഎക്കെതിരെയുള്ള പ്രതിഷേധ മഹാസംഗമത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ എല്ലാ വഴികളിലൂടെയും പ്രകടനം നീങ്ങുമ്പോൾ എകെജി സെന്റരിനു മുന്നിലെത്തിയാൽ മുദ്രാവാക്യം വിളിച്ചു നിശ്ശബ്ദരായി കടന്നു പോകണെമെന്നു പറയുന്നതിന്റെ സാംഗത്യം എന്താണ്? ആരാധനാലയങ്ങൾ പോലെ ദിവ്യത്വമോ വിശുദ്ധ പഥവിയോ എകെജി സെന്റരിനു പാർട്ടിയോ സർക്കാരോ നൽകിയിട്ടുണ്ടോ? ഇതര പാർട്ടി ഓഫീസുകൾക്ക് മുന്നിലൂടെ പ്രകടവുമായി പോകുമ്പൊൾ സിപീഎം പ്രവർത്തകർ നിശ്ശബ്ദരായാണോ നീങ്ങാറുള്ളത്? സിപീഎം പ്രവർത്തകർ സ്വയം പാലിക്കാത്ത മര്യാദകൾ ഇതരപർട്ടി പ്രവർത്തകർ സിപീഎം ആസ്ഥാനത്തൊട് കാണിക്കണം എന്നത് പി എം മനോജിന്റെ അധികവായനയായി മാത്രമേ കണക്കാക്കാൻ സാധിക്കൂ..


പ്രകടനം തുടങ്ങി മണിക്കൂറുകൾ പിന്നിട്ടിട്ടും മുന്നോട്ടു സഞ്ചരിക്കാനാകാത്തവിധം വലിയ ജനസഞ്ചയം ഈ പ്രതിഷേധ മഹാസംഗമത്തിനെത്തിയതു കൊണ്ട് പലപ്പോഴും പ്രകടനത്തിനു പ്രതീക്ഷിച്ച വേഗത്തിൽ സമ്മേളന സ്ഥലത്തേക്ക് സഞ്ചരിക്കാൻ സാധിച്ചില്ല എന്നത് വാസ്തവമാണ്. അതുകൊണ്ട് തന്നെ പ്രവർത്തകർക്ക് പലസ്ഥലത്തും ധാരാളം സമയം മുന്നൊട്ടു സഞ്ചരിക്കാനാകാതെ വരികയും ചെയ്തു. ദേശാഭിമാനി എഡിറ്റർ തെറ്റിദ്ധരിച്ചതു പോലെ എകെജി സെന്റർ ഉപരോധമായിരുന്നില്ല അതിനു കാരണം. രസകരമായ വിഷയം എന്തെന്നാൽ ദിവസങ്ങൾക്കു മുൻപാണ് സഞ്ചാര സ്വാതന്ത്ര്യം പൂർണ്ണമായും നിഷേധിച്ചു കൊണ്ട് സിപീഎമ്മിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഓഫീസ് ഉപരോധസമരം നടന്നതു. സമരത്തോടനുബന്ധിച്ചു പൊതുജനങ്ങൾക്കും സർക്കാർ ഉഗ്യോഗസ്ഥർക്കും ഇല്ലാത്തെ എന്തു പ്രയാസമാണ് അല്പസമയം എകെജി സെന്റരിനു മുന്നിലൂടെ പ്രകടനം നടക്കുമ്പോഴേക്ക് പാർട്ടിക്ക് നേരിടേണ്ടി വന്നത് എന്നത് പ്രസക്തമായ ചോദ്യമാണ്. ചോരച്ചാലുകൾ നീന്തി കടന്നുവന്നു എന്നവകാശപ്പെടുന്ന ഒരു പ്രസ്ഥാനം അല്പ സമയത്തെ മുദ്രാവാക്യം വിളി കേൾക്കുമ്പോഴെക്ക് അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ആ പാർട്ടി അവകാശപ്പെടുന്ന വിപ്ലവ പാരമ്പര്യത്തിനു ചേർന്നതല്ല എന്നു മാത്രം ഓർമ്മപ്പെടുത്തുന്നു.


ലേഖനത്തിന്റൈ ഇടയിലൂടെ അദ്ദേഹം കടത്തിവിടാൻ ശ്രമിച്ച മറ്റൊരു വിഷയം യുഎപിഎ പ്രയോഗിച്ചതു സിപീഎം അല്ല, ഉമ്മൻ ചാണ്ടി ആണെന്നായിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരാണ് നാറാത്തെ ഫിസിക്കൽ ട്രെയിനിങ്ങ് നടത്തിയ പോപ്പുലർ ഫ്രെണ്ട് പ്രവർത്തകർക്കു നേരെ കരിനിയമമായ യുഎപിഎ പ്രയോഗിച്ചതു എന്നത് വാസ്തവമാണ്. ഇതിനെ തുടർന്നാണ് കരിനിയമത്തിനെതിരെയുള്ള പ്രതിഷേധ കാമ്പയിനും സമ്മേളനവും നടന്നതു. എന്നാൽ ഈ കരിനിയമത്തെ കേരളത്തിൽ പരിചയപ്പെടുത്തിയതും, മുസ്ലിംകൾക്കു നേരെ ആദ്യമായി പ്രയോഗിച്ചതും സിപീഎം സർക്കാർ ആണെന്നതാണ് വാസ്തവം. ഇടതു ഭരണകാലത്ത് മുവാറ്റുപുഴയിൽ പ്രവാചകനിന്ദ നടത്തിയ ആധ്യാപകനു നേരെ നടന്ന അക്രമണത്തിന്റെ പേരിൽ പോപ്പുലർ ഫ്രെണ്ട് പ്രവർത്തകരും അല്ലാതവരുമായ അൻപത്തിനാലോളം പേർക്കെതിരെയാണ് അന്നത്തെ ആഭ്യന്തര മന്ത്രി കൊടിയേരി ബാലകൃഷ്ണന് ഈ കരിനിയമം കേരളത്തിൽ പ്രയോഗിച്ചതു. മാത്രമല്ല അന്നു സർക്കാർ സംവിധാനങ്ങൽക്കൊപ്പം സിപീഎമ്മിന്റെ പാർട്ടി സംവിധാനങ്ങളും ഈ വേട്ടക്ക് മുൻ നിരയിൽ തന്നെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ യുഎപിഎ എന്ന കരിനിയമത്തെ കേരളത്തിൽ പരിചയപ്പെടുത്തിയ സർക്കാരെന്ന നിലക്ക് സിപീഎമ്മിന്റെ ആഭ്യന്തരവകുപ്പിനു ഈ കരിനിയമത്തെ രാഷ്ട്രീയ എതിരാളികൾക്ക് നേരെ ദുരുപയോഗം ചെയ്തു എന്ന ആരോപണത്തിൽ നിന്നു മാറി നിൽക്കാനാകില്ല. സ്വാഭാവികമായും യുഎപിഎ എന്ന കരിനിയമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ നിന്നു ഈ കരിനിയമം പ്രയോഗിച്ച സർക്കാരുകളെയും അതിനു നേതൃത്വം നൽകിയ പാർട്ടികളെയും ഒഴിവാക്കാൻ സാധിക്കില്ല.


മാത്രമല്ല നാറാത്ത് നടന്ന ഫിസിക്കൽ ട്രെയിനിങ്ങിനെ ഭീകര പരിശീലനമാക്കു മുദ്രകുത്തുവാനും, ഭരണകൂടത്തെ കൊണ്ട് കരിനിയമങ്ങൾ പ്രയോഗിക്കിപ്പിക്കുവാനും മറ്റാരേക്കാൾ ആവേശത്തൊടെയാണ് സിപീഎമ്മും പാർട്ടി പത്രവും പ്രചാരണം നടത്തുന്ന വസ്തുത വിസ്മരിക്കാനാകില്ല. ടീപി ചന്ദ്ര ശേഖരൻ വധവും,ഷുക്കൂർ വധവും അന്വേഷിക്കുന്ന കേരള പോലീസും, ഫസൽ വധം അന്വേഷിക്കുന്ന സിബിഐയുമൊക്കെ അഴിമതിക്കാരും കോങ്രസിന്റെ സ്വകാര്യം പോലീസും അവർ കണ്ടെത്തിയ വസ്തുതകൾ പെരും നുണകളുമായി പാർട്ടിയും പാർട്ടി മാധ്യമങ്ങളും പ്രചാരണം നടത്തുമ്പോൾ തന്നെയാണ് ഇതേ പോലീസ് ഉദ്യോഗസ്ഥർ തന്നെ അന്വേഷിക്കുന്ന (ഷുക്കൂർ വധക്കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി സുകുമാരനെ ചാനലുകൾക്കു മുൻപിൽ വെച്ച് അസഭ്യം പറഞ്ഞത് പാർട്ടി സെക്രട്ടരിയേറ്റ് അംഗമായ എം വി ജയരാജനാണ്, ഇതേ പോലീസ് ഉഗ്യോഗസ്ഥൻ തന്നെയാണ് നാറാത്തെ ഫിസിക്കൽ ട്രെയിനിങ് കേസും അന്വെഷിക്കുന്നത്) പോലീസ് ഉഗ്യോഗസ്ഥർ എല്ലാം തികഞ്ഞ സത്യസന്ധരും, അവർ പുറത്തു വിടുന്ന വാർത്തകൾ പരമസത്യവുമായി പാർട്ടിപത്രത്തിലും ചാനലുകളിലും അവതരിക്കുന്നതു.


സമീപകാലത്തായി ന്യൂനപക്ഷ വിഷയങ്ങളിൽ പലപ്പോഴും സംഘപരിവാര ഭാഷ്യത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്ന പാർട്ടിക്കും പാർട്ടി മാധ്യമങ്ങൾക്കുമെതിരെ ന്യൂനപക്ഷങ്ങളുടെ ഭാഗത്തു നിന്നു നാമമാത്ര പ്രതിഷേധം പോലും ഉണ്ടാകില്ല എന്നു പാർട്ടിയും പാർട്ടി മാധ്യമങ്ങളും തെറ്റിദ്ധരിക്കരുതു എന്നു മാത്രം ഓർമ്മപ്പെടുത്താൻ ആഗ്രഹിക്കുന്നു.

കോഴിബസാര്‍ സുല്‍ത്താന്‍ തോട് പാലം - മുസ്‌ലിം ലീഗിന്റെ കിരീടത്തില്‍ ഒരു "പൊന്‍"" തൂവല്‍ " കൂടി

കോഴിബസാര്‍ സുല്‍ത്താന്‍ തോട് പാലം 


പാലം ഏതു തോട് ഏതു എന്ന് നാട്ടുകാര്‍ തപ്പികൊണ്ടിരിക്കുന്നു .... മുസ്‌ലിം ലീഗിന്റെ കിരീടത്തില്‍  ഒരു" പൊന്‍ തൂവല്‍ "കൂടി.... കണ്ണൂരില്‍ നിന്നുള്ള വീഡിയോ ........


link

Related Posts Plugin for WordPress, Blogger...