Search the blog

Custom Search
നാശമീ യു.എ.പി.എ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നാശമീ യു.എ.പി.എ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഹൃദയത്തില്‍ കാവിയും ശരീരത്തില്‍ കാക്കിയും

posted by vyathyastan

പ്രതിഷേധിക്കുക എന്നത് പൌരന്റെ അവകാശമാണ്. അത് ആര് തെറ്റ് ചെയ്താലും പ്രതിഷേധിക്കണം. അല്ലാതെ പോലീസ് എന്ത് തെറ്റ് ചെയ്താലും നോക്കി കയ്യും കെട്ടി നില്‍ക്കാന്‍ ഇത് പഴയ കാലം അല്ല. ഇത് ആണത്തം ആര്‍കും പണയം വെക്കാത്ത മാനഭിമാനം ഉയര്ത്തിപിടിക്കുന്ന ഇന്ത്യന്‍ മുസല്‍മാന്റെ പോരാട്ട കാലമാണ്. ഇസ്ലാമിനെതിരെ മുസ്ലിമിനെതിരെ വിവരക്കേടിന്റെ ഭണ്ടാരം  അഴിച്ചു വിട്ട ഡിവൈ .എസ പി സുകുമാരനു എതിരെ പോസ്റ്റര്‍ പതിച്ച കാരണത്തിന് നേതാക്കളെ അറസ്റ്റ് ചെയ്ത നടപടി വ്യക്തമാകുന്നത് പോലീസ് രാജ്‌ എന്ന് നാം വിളിക്കുന്ന പോലീസിന്റെ തെമ്മാടിത്തം ഒന്ന് മാത്രമാണ് . പോലീസുകാര്‍ മുസ്‌ലിം സമുദായത്തെ നോക്കി കണ്ടത്‌ മുസ്‌ലിം ലീഗ് - സുന്നി - മുജാഹിദ്‌ പോലെ ഉള്ള നിഷ്ക്രിയരായ ഒരു  പറ്റം മുസ്ലിമിനെ മാത്രമാണ്. പോലീസിനെ കണ്ടാല്‍ തിരിഞ്ഞോടുന്ന അറസ്റ്റ് - ജയില്‍ എന്ന് കേട്ടാല്‍ മുട്ടിടിക്കുന്ന ഒരു യുവത്വത്തെ മാത്രമാണ്. എന്നാല്‍ ഇതൊന്നും കേട്ടാല്‍ പേടിക്കാത്ത എന്തിന്യും നേരിടാന്‍ തയ്യാറായി മാറ്റിയെടുത്ത ഒരു വന്‍ സഘം ഇന്ന് ഇന്ത്യയുടെ മണ്ണില്‍ ഉള്ള കാര്യം സുകുവിനെ പോലുള്ള ഹൃദയത്തില്‍ കാവിയും ശരീരത്തില്‍ കാക്കിയും ധരിച്ച പോലീസ് ഉദ്യോഗസ്ഥര്‍ മറന്നു പോവുന്നുണ്ടോ എന്ന് ഒരു സംശയം. നാലും അഞ്ചും പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്താല്‍ തീരുന്ന പ്രതിഷേധം ആണ് ഇതെന്നു മനസ്സില്‍ ഒരു തോനാല്‍ ഉണ്ടേല്‍ അത് വെറും ആഗ്രഹം മാത്രമാണെന്ന് ഒര്കുക്ക സുകുമാരാ........

കമ്മ്യൂണിസ്റ്റ്‌ സഖാകള്‍ കണ്ണൂര്‍ നഗരം മുയുവന്‍ അടിച്ച തകര്തപ്പോയും ഐ .ജി യെ നാട് കടത്താന്‍ പോസ്റ്റര്‍ ഒട്ടിച്ചപ്പോയും പ്രതിക്കരിക്കാത്ത അവരുടെ നേതാക്കളെ പോയിട്ട അണികളെ പോലും തൊടാന്‍ തയ്യാറാവാത്ത പോലീസുകാരാ നിനക്കെന്തേ അന്ന് മുട്ട് വിറച്ചു... ഇന്ന് നീ എന്ത് ധൈര്യത്തിലാണ് പോപ്പുലര്‍ ഫ്രന്റ്‌ ന്റെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.. മറുപടി പറയിക്കും ഇവര്‍ .. കാരണം ഇവര്‍ വാരിയം കുന്നതിന്റെയും ടിപ്പു സുല്‍ത്താന്റെയും കുഞ്ഞാലി മറക്കരുടെയും പിന്‍ തലമുറക്കാര്‍ ........


യുഎപിഎ വിരുദ്ധ പ്രതിഷേധ മഹാസംഗമവും ദേശാഭിമാനിയുടെ ചൊറിയും!!!

posted by Pulari Pk


‘കുരുടൻ ആനയെ കണ്ടതു പോലെ‘ എന്നൊരു ചൊല്ലുണ്ട്. യുഎപിഎ എന്ന കരിനിയമത്തിനെതിരെ പോപ്പുലർ ഫ്രെണ്ട് ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ഒരു മാസത്തോളം നീണ്ടു നിന്ന പ്രചാരണത്തിന്റെ സമാപനത്തോടനുബന്ധിച്ചു തലസ്ഥാന നഗരിയെ അക്ഷരാർത്ഥത്തിൽ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് നടന്ന യുഎപിഎ വിരുദ്ധ പ്രതിഷേധ റാലിയെയും പൊതുസമ്മേളനത്തെയും ദേശാഭിമാനി കണ്ടത് മേല്പറഞ്ഞ കുരുടന്റെ കണ്ണോടെയെന്ന് പറയാതെ വയ്യ. മറ്റൊന്നും കിട്ടാതെ വന്നപ്പോൾ റാലിയോടനുബന്ധിച്ചു പോപ്പുലർ ഫ്രെണ്ട് പ്രവർത്തകർ എകെജി സെന്റരിനു മുന്നിലൂടെ മുദ്രാവാക്യം വിളിച്ചു എന്നത് മഹാപാതകം പോലെയാണ് ദേശാഭിമാനി മുൻപേജിൽ പ്രധാന വാർത്തയായി കൊടുത്തത്. ചരിത്രത്തിൽ ആദ്യമായിട്ടാണത്രെ എകെജി സെന്റരിനു മുന്നിലൂടെ പ്രകടനം നടക്കുന്നതെന്നും ദേശാഭിമാനി വാർത്ത എഴുതി. മാത്രാമല്ല എകെജി സെന്റരിലേക്കും തിരികെ പുറത്തേക്കും ആളുകൾക്കു സഞ്ചരിക്കാനാകാത്ത വിധം പോപ്പുലർ ഫ്രെണ്ട് പ്രവർത്തകർ ഉപരോധം നടത്തിയെന്നും, ഇതെല്ലാം കണ്ട് ഉമ്മൻ ചാണ്ടിയുടെ പോലീസ് കയ്യും കെട്ടി നോക്കി നിന്നെന്നും ദേശാഭിമാനി എഴുതിവെച്ചു.


ഈ വാർത്തയോടെ അവസാനിപ്പിച്ചില്ല ദേശാഭിമാനിയുടെ പ്രതിഷേധം, ജൂൺ ഒന്നാം തിയതി പ്രധാന എഡിറ്റോറിയൽ ലേഖനം തന്നെ പോപ്പുലർ ഫ്രെണ്ടിന്റെ (ദേശാഭിമാനി ഭാഷ്യത്തിൽ എസ്ഡിപിഐ യുടെ) പ്രതിഷേധ റാലിയെ കുറിച്ചാണ്. പി എം മനോജ് എന്ന ദേശാഭിമാനി അസോസിയേറ്റ് എഡിറ്റർ പേരുവെച്ചെഴുതിയ ലേഖനത്തിൽ പ്രധാനമായും അദ്ദേഹം പറയുന്നതു എകെജി സെന്റരിനു മുന്നിലെ പ്രകടനവും, ഉപരോധവും മാത്രമല്ല യുഎപിഎ പ്രയോഗിച്ചതു സിപീഎം അല്ല, ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരാണ്, ഉമ്മൻ ചാണ്ടിക്കെതിരെ മുദ്രാവാക്യം വിളിക്കാതെ സിപീഎമ്മിനു നേരെയാണ് പോപ്പുലർ ഫ്രെണ്ട് മുദ്രാവാക്യം വിളിക്കുന്നതു, നാറാത്ത് നടന്നത് ഭീകര പരിശീലനം തന്നെയാണ്, പ്രധാന പ്രതിക്ക് വിദേശത്തു നിന്ന് ധാരാളം പണം വന്നിട്ടുണ്ട്, അരിയിൽ ശുക്കൂർ വധവും, ഫസൽ വധവും പൊലീസ് കെട്ടിച്ചമച്ച കേസാണ്.


യുഎപിഎക്കെതിരെ നടന്ന പ്രതിഷേധ മഹാസംഗമം നടത്തിയത് പിഎം മനോജ് സൂചിപ്പിച്ചതു പോലെ എസ്ഡിപിഐ എന്ന രാഷ്ട്രീയ പാർട്ടി അല്ല. പോപ്പുലർ ഫ്രെണ്ട് എന്ന നവസാമൂഹിക പ്രസ്ഥാനം ആണ് ഈ മഹാസംഗമം നടത്തിയതു എന്ന അദ്ദേഹത്തെ ആദ്യമായി ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു.


വിഷയത്തിലേക്കു വന്നാൽ ദേശാഭിമാനിയിൽ വാർത്തയായും പിറ്റേന്നു ലേഖനമായും വന്ന പ്രധാന ആരോപണം എകെജി സെന്ററിനു മുന്നിലെ പോപ്പുലർ ഫ്രെണ്ട് പ്രകടനം ആണ്. ചരിത്രത്തിൽ ആദ്യമായിട്ടാണത്രെ എകെജി സെന്ററിനു മുന്നിൽ പ്രകടനം നടക്കുന്നതും, പോലീസ് പ്രകടനത്തിനു അനുമതി നൽകുന്നതും. ഗുരുവായൂർ ക്ഷേത്രവളപ്പ്, തിരുവനന്തപുരത്തെ പത്മനാഭക്ഷേത്ര പരിസരം, ഹൈകോടതി കോമ്പൌണ്ട് ഇവിടെയൊക്കെ നിലനിൽക്കുന്നതു പോലുള്ള പ്രകടന നിരോധനം മാർക്കിസ്റ്റ് പാർട്ടി അസ്ഥാനത്തിനു മുന്നിലുള്ള റോഡിലും നിലനിൽക്കുന്നുണ്ടോ? എകെജി സെന്ററിനു മുന്നിൽ പ്രകടനം നടത്തുന്നതിനു നിയമപരമായ തടസ്സങ്ങൾ എന്തെങ്കിലും ഉണ്ടോ? അന്വേഷിച്ചപ്പോൾ അത്തരം വിലക്കുകളോ, നിരോധനമോ നിലവിലില്ല എന്നാണ് അറിയാൻ സാധിച്ചതു. എകെജി സെന്റരിലേക്ക് മാത്രമായി ഒരു മാർച്ച് സംഘടിപ്പിച്ചു ഉപരോധം നടത്തുകയാണെങ്കിൽ അതൊരു വാർത്തയാണ്. യുഎപിഎക്കെതിരെയുള്ള പ്രതിഷേധ മഹാസംഗമത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ എല്ലാ വഴികളിലൂടെയും പ്രകടനം നീങ്ങുമ്പോൾ എകെജി സെന്റരിനു മുന്നിലെത്തിയാൽ മുദ്രാവാക്യം വിളിച്ചു നിശ്ശബ്ദരായി കടന്നു പോകണെമെന്നു പറയുന്നതിന്റെ സാംഗത്യം എന്താണ്? ആരാധനാലയങ്ങൾ പോലെ ദിവ്യത്വമോ വിശുദ്ധ പഥവിയോ എകെജി സെന്റരിനു പാർട്ടിയോ സർക്കാരോ നൽകിയിട്ടുണ്ടോ? ഇതര പാർട്ടി ഓഫീസുകൾക്ക് മുന്നിലൂടെ പ്രകടവുമായി പോകുമ്പൊൾ സിപീഎം പ്രവർത്തകർ നിശ്ശബ്ദരായാണോ നീങ്ങാറുള്ളത്? സിപീഎം പ്രവർത്തകർ സ്വയം പാലിക്കാത്ത മര്യാദകൾ ഇതരപർട്ടി പ്രവർത്തകർ സിപീഎം ആസ്ഥാനത്തൊട് കാണിക്കണം എന്നത് പി എം മനോജിന്റെ അധികവായനയായി മാത്രമേ കണക്കാക്കാൻ സാധിക്കൂ..


പ്രകടനം തുടങ്ങി മണിക്കൂറുകൾ പിന്നിട്ടിട്ടും മുന്നോട്ടു സഞ്ചരിക്കാനാകാത്തവിധം വലിയ ജനസഞ്ചയം ഈ പ്രതിഷേധ മഹാസംഗമത്തിനെത്തിയതു കൊണ്ട് പലപ്പോഴും പ്രകടനത്തിനു പ്രതീക്ഷിച്ച വേഗത്തിൽ സമ്മേളന സ്ഥലത്തേക്ക് സഞ്ചരിക്കാൻ സാധിച്ചില്ല എന്നത് വാസ്തവമാണ്. അതുകൊണ്ട് തന്നെ പ്രവർത്തകർക്ക് പലസ്ഥലത്തും ധാരാളം സമയം മുന്നൊട്ടു സഞ്ചരിക്കാനാകാതെ വരികയും ചെയ്തു. ദേശാഭിമാനി എഡിറ്റർ തെറ്റിദ്ധരിച്ചതു പോലെ എകെജി സെന്റർ ഉപരോധമായിരുന്നില്ല അതിനു കാരണം. രസകരമായ വിഷയം എന്തെന്നാൽ ദിവസങ്ങൾക്കു മുൻപാണ് സഞ്ചാര സ്വാതന്ത്ര്യം പൂർണ്ണമായും നിഷേധിച്ചു കൊണ്ട് സിപീഎമ്മിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഓഫീസ് ഉപരോധസമരം നടന്നതു. സമരത്തോടനുബന്ധിച്ചു പൊതുജനങ്ങൾക്കും സർക്കാർ ഉഗ്യോഗസ്ഥർക്കും ഇല്ലാത്തെ എന്തു പ്രയാസമാണ് അല്പസമയം എകെജി സെന്റരിനു മുന്നിലൂടെ പ്രകടനം നടക്കുമ്പോഴേക്ക് പാർട്ടിക്ക് നേരിടേണ്ടി വന്നത് എന്നത് പ്രസക്തമായ ചോദ്യമാണ്. ചോരച്ചാലുകൾ നീന്തി കടന്നുവന്നു എന്നവകാശപ്പെടുന്ന ഒരു പ്രസ്ഥാനം അല്പ സമയത്തെ മുദ്രാവാക്യം വിളി കേൾക്കുമ്പോഴെക്ക് അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ആ പാർട്ടി അവകാശപ്പെടുന്ന വിപ്ലവ പാരമ്പര്യത്തിനു ചേർന്നതല്ല എന്നു മാത്രം ഓർമ്മപ്പെടുത്തുന്നു.


ലേഖനത്തിന്റൈ ഇടയിലൂടെ അദ്ദേഹം കടത്തിവിടാൻ ശ്രമിച്ച മറ്റൊരു വിഷയം യുഎപിഎ പ്രയോഗിച്ചതു സിപീഎം അല്ല, ഉമ്മൻ ചാണ്ടി ആണെന്നായിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരാണ് നാറാത്തെ ഫിസിക്കൽ ട്രെയിനിങ്ങ് നടത്തിയ പോപ്പുലർ ഫ്രെണ്ട് പ്രവർത്തകർക്കു നേരെ കരിനിയമമായ യുഎപിഎ പ്രയോഗിച്ചതു എന്നത് വാസ്തവമാണ്. ഇതിനെ തുടർന്നാണ് കരിനിയമത്തിനെതിരെയുള്ള പ്രതിഷേധ കാമ്പയിനും സമ്മേളനവും നടന്നതു. എന്നാൽ ഈ കരിനിയമത്തെ കേരളത്തിൽ പരിചയപ്പെടുത്തിയതും, മുസ്ലിംകൾക്കു നേരെ ആദ്യമായി പ്രയോഗിച്ചതും സിപീഎം സർക്കാർ ആണെന്നതാണ് വാസ്തവം. ഇടതു ഭരണകാലത്ത് മുവാറ്റുപുഴയിൽ പ്രവാചകനിന്ദ നടത്തിയ ആധ്യാപകനു നേരെ നടന്ന അക്രമണത്തിന്റെ പേരിൽ പോപ്പുലർ ഫ്രെണ്ട് പ്രവർത്തകരും അല്ലാതവരുമായ അൻപത്തിനാലോളം പേർക്കെതിരെയാണ് അന്നത്തെ ആഭ്യന്തര മന്ത്രി കൊടിയേരി ബാലകൃഷ്ണന് ഈ കരിനിയമം കേരളത്തിൽ പ്രയോഗിച്ചതു. മാത്രമല്ല അന്നു സർക്കാർ സംവിധാനങ്ങൽക്കൊപ്പം സിപീഎമ്മിന്റെ പാർട്ടി സംവിധാനങ്ങളും ഈ വേട്ടക്ക് മുൻ നിരയിൽ തന്നെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ യുഎപിഎ എന്ന കരിനിയമത്തെ കേരളത്തിൽ പരിചയപ്പെടുത്തിയ സർക്കാരെന്ന നിലക്ക് സിപീഎമ്മിന്റെ ആഭ്യന്തരവകുപ്പിനു ഈ കരിനിയമത്തെ രാഷ്ട്രീയ എതിരാളികൾക്ക് നേരെ ദുരുപയോഗം ചെയ്തു എന്ന ആരോപണത്തിൽ നിന്നു മാറി നിൽക്കാനാകില്ല. സ്വാഭാവികമായും യുഎപിഎ എന്ന കരിനിയമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ നിന്നു ഈ കരിനിയമം പ്രയോഗിച്ച സർക്കാരുകളെയും അതിനു നേതൃത്വം നൽകിയ പാർട്ടികളെയും ഒഴിവാക്കാൻ സാധിക്കില്ല.


മാത്രമല്ല നാറാത്ത് നടന്ന ഫിസിക്കൽ ട്രെയിനിങ്ങിനെ ഭീകര പരിശീലനമാക്കു മുദ്രകുത്തുവാനും, ഭരണകൂടത്തെ കൊണ്ട് കരിനിയമങ്ങൾ പ്രയോഗിക്കിപ്പിക്കുവാനും മറ്റാരേക്കാൾ ആവേശത്തൊടെയാണ് സിപീഎമ്മും പാർട്ടി പത്രവും പ്രചാരണം നടത്തുന്ന വസ്തുത വിസ്മരിക്കാനാകില്ല. ടീപി ചന്ദ്ര ശേഖരൻ വധവും,ഷുക്കൂർ വധവും അന്വേഷിക്കുന്ന കേരള പോലീസും, ഫസൽ വധം അന്വേഷിക്കുന്ന സിബിഐയുമൊക്കെ അഴിമതിക്കാരും കോങ്രസിന്റെ സ്വകാര്യം പോലീസും അവർ കണ്ടെത്തിയ വസ്തുതകൾ പെരും നുണകളുമായി പാർട്ടിയും പാർട്ടി മാധ്യമങ്ങളും പ്രചാരണം നടത്തുമ്പോൾ തന്നെയാണ് ഇതേ പോലീസ് ഉദ്യോഗസ്ഥർ തന്നെ അന്വേഷിക്കുന്ന (ഷുക്കൂർ വധക്കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി സുകുമാരനെ ചാനലുകൾക്കു മുൻപിൽ വെച്ച് അസഭ്യം പറഞ്ഞത് പാർട്ടി സെക്രട്ടരിയേറ്റ് അംഗമായ എം വി ജയരാജനാണ്, ഇതേ പോലീസ് ഉഗ്യോഗസ്ഥൻ തന്നെയാണ് നാറാത്തെ ഫിസിക്കൽ ട്രെയിനിങ് കേസും അന്വെഷിക്കുന്നത്) പോലീസ് ഉഗ്യോഗസ്ഥർ എല്ലാം തികഞ്ഞ സത്യസന്ധരും, അവർ പുറത്തു വിടുന്ന വാർത്തകൾ പരമസത്യവുമായി പാർട്ടിപത്രത്തിലും ചാനലുകളിലും അവതരിക്കുന്നതു.


സമീപകാലത്തായി ന്യൂനപക്ഷ വിഷയങ്ങളിൽ പലപ്പോഴും സംഘപരിവാര ഭാഷ്യത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്ന പാർട്ടിക്കും പാർട്ടി മാധ്യമങ്ങൾക്കുമെതിരെ ന്യൂനപക്ഷങ്ങളുടെ ഭാഗത്തു നിന്നു നാമമാത്ര പ്രതിഷേധം പോലും ഉണ്ടാകില്ല എന്നു പാർട്ടിയും പാർട്ടി മാധ്യമങ്ങളും തെറ്റിദ്ധരിക്കരുതു എന്നു മാത്രം ഓർമ്മപ്പെടുത്താൻ ആഗ്രഹിക്കുന്നു.

പൊതുസമ്മേളനത്തിന്റെയും പ്രസക്ത ഭാഗങ്ങള്‍ റിപോര്‍ട്ടര്‍ ചാനലില്‍ നിന്നും

യു.എ.പി.എക്കെതിരേ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ജനമുന്നേറ്റ റാലിയുടെയും പൊതുസമ്മേളനത്തിന്റെയും പ്രസക്ത ഭാഗങ്ങള്‍ റിപോര്‍ട്ടര്‍ ചാനലില്‍ നിന്നും 

REPEAL U.A.P.A - പ്രതിഷേധ സമ്മേളനം വീഡിയോ


Repeal UAPA


ഈ സ്വമിക്കുള്ള ധൈര്യം നമ്മടെ മൌല്യാക്കള്‍ക്ക് ഇല്ലാതായി പോയല്ലോ

Repeal UAPA popular front of india. 30/05/2013 trivadrum - swami speech 




COMMENT AND LIKE 

ചരിത്രം വഴിമാറുന്നു...ഇവര്‍ക്ക്‌ മുന്നില്‍






ചിലര്‍ക്ക് ഭയം, ചിലര്‍ക്ക് മൌനം. മറ്റുചിലര്‍ ഒന്നിച്ചെതിര്‍ക്കാന് ആഹ്വാനം ചെയ്യുന്നു. ‍ഇങ്ങനെയൊരു മുന്നേറ്റമില്ലെന്ന് നടിച്ചവര്‍, ഉണ്ടെങ്കിലും അതൊരു ഭീഷണിയെയല്ലന്നു വീമ്പുപറഞ്ഞവര്‍. ഇന്നുന്ടെങ്കിലും നാളെ സ്വയം ഇല്ലാതായിത്തീരുമെന്നു ആശ്വസിച്ചവര്‍... എല്ലാവര്‍ക്കും കാര്യങ്ങള് ബോദ്ധ്യപ്പെട്ടിരിക്കുന്നു.

ഉപഗ്രഹങ്ങലാല്‍ മറച്ചുപിടിച്ച ചാനലുകള്‍ മിഴിതുറന്നു. വികലമായും വികൃതമായും അച്ചുനിരത്തിയിരുന്ന പത്രങ്ങള്‍ അക്ഷരങ്ങളെ മയപ്പെടുത്തി. ചരിത്രം വഴിമാറുന്നു. ചിലര്‍ക്ക് സന്ധിയാവണം, മറ്റുചിലര്‍ക്ക് സഹകരിക്കണം.... 

ആടുതരാം മാടുതരാം കൊഴിതരാം. സമ്മേളനത്തിനുവന്നാല്‍ പഞ്ചായത്തിന്റെ വീടുതരാം. പ്രകടനത്തില്‍ നിന്നാല്‍ ദിവസക്കൂലിതരാം. ഇതൊക്കെ ചെയ്താലും മലപ്പുറം കോഴിക്കോട് കാസര്‍കോഡ് അതിനുമപ്പുറം നാലാളെക്കൂട്ടാന്‍ ജീവിച്ചിരിക്കുന്ന അഹ്ലുബൈത് നേരിട്ട് ശ്രമിച്ചാലും നടക്കുകയുമില്ല... നിങ്ങള്‍ക്കറിയാം, തലസ്ഥാനത്തെത്തിയ ജനക്കൂട്ടം ഒരുരാഷ്ട്രീയപാര്‍ട്ടിയുടെയും പണിയാളുകളല്ല. രാഷ്ട്രീയലാഭങ്ങള്‍ക്കും ഭൌതീകസുഖങ്ങള്‍ക്കും പകരം ഒറ്റപ്പെടുത്തലുകളും കുറ്റപ്പെടുത്തലുകളും ഭീകരനിയമങ്ങളും തടവറകളുമാണ് തങ്ങളെ കാത്തിരിക്കുന്നതെന്ന് ഈ ജനക്കൂട്ടത്തിനറിയാം. എന്നിട്ടും നേരിന്റെ- നീതിയുടെ- വിളിക്കുത്തരം നല്‍കാന്‍ ഇവര്‍ രണ്ടാമതൊന്നലോചിച്ചില്ല. ആര്‍ജ്ജവവും ആണത്തവും നിശ്ചയദാര്‍ഢൃത്തിന്റെ പ്രതീകവുമായ മനുഷ്യജന്മങ്ങള്‍... 

അധര്‍മ്മവും അനീതിയുമല്ലാതെ ഇവര്‍ക്ക് വിരോധിളില്ല. നീതിയോടും ന്യായത്തോടുമല്ലാതെ ഇവര്‍ക്ക് വിധേയത്വവുമില്ല. എന്നിട്ടും ഇവര്‍ നിങ്ങള്‍ക്ക് മൌനം-ഭയം നല്‍കുന്നുവെങ്കില്‍ നിങ്ങളതര്‍ഹിക്കുന്നു... 

21 യുവാക്കളെ അകാരണമായി അറസ്റ്റുചെയ്ത് ഭീകരനിയമം ചാര്‍ത്തി ജയിലിലെക്കയക്കുമ്പോള്‍... അത് ചെയ്തവരും അതിന് വഴികാട്ടിയവരും അതില്‍ സന്തോഷിച്ചവരും അതിന്റെ ക്രെഡിറ്റ് അവകാശപ്പെട്ട ഒറ്റുകാരുടെ പിതാക്കളും ഇതൊന്നും ഒരിക്കലും പ്രതീക്ഷിച്ചിരിക്കാന്‍ വഴിയില്ല. നിങ്ങള്‍ക്കൊന്നു പ്രതീക്ഷിക്കാം, ദൈവാനുഗ്രഹമുണ്ടെങ്കില്‍ ഈ യാത്രാസംഘം ചരിത്രം തിരുത്തുകതന്നെ ചെയ്യും. ചരിത്രം... അത് തിരുത്താനുള്ളത് തന്നെയാണ്. മൂടിപ്പുതച്ചുറങ്ങാനുള്ളതല്ല.....

LIKE THIS PAGE TO READ MORE POSTS FROM THAT : 

പോപ്പുലര്‍ ഫ്രണ്ട് ന്റെ കളി എ കെ ജി സെന്റര്‍നോടൊ?????

" കഴിഞ്ഞ ദിവസം അവസാനിച്ച പോപ്പുലര്‍ ഫ്രണ്ട് ന്റെ യു എ പി എ ക്ക് എതിരെ നടന്ന പ്രതിഷേധ മഹാ സമ്മേളനത്തിന്റെ മുന്നോടി ആയി നടന്ന പ്രതിഷേധ പ്രകടനം എ കെ ജി സെന്‍റര്‍ നു മുന്നിലൂടെ കടന്നു പോയത്‌ അക്രമം സൃഷ്ടിക്കാന്‍ ശ്രമിച്ചു കൊണ്ട് ., തിരുവന്‍ജൂരിന്റെ പോലീസ് തികച്ചും നിഷ്ക്രിയരായി നോകി നിലക്കുക മാത്രമാണ് ചെയ്തത് " ദേശാഭിമാനി പത്രത്തില്‍ വന്ന ഈ റിപ്പോര്‍ട്ട്‌ കണ്ടപ്പോള്‍ വ്യത്യസ്തന് ഒരു സംശയം - ഒരു ലക്ഷത്തിനു മേല്‍ ആളുകള്‍ പങ്കെടുത്ത പ്രകടനത്തിലെ നൂറു പേര്‍ ഒന്ന് കൈ വച്ചിരുന്നെങ്കില്‍ ..അതും പോപ്പുലര്‍ ഫ്രണ്ട് ന്റെ "" ആയുധ പരിശീലനം "" നടത്താറുള്ള പ്രവര്‍ത്തകര്‍ കൈവചിരുന്നെങ്കില്‍ എ കെ ജി സെന്റര്‍ ന്റെ പൊടി പോലും ഉണ്ടാവില്ലല്ലോ കണ്ടു പിടിപ്പാന്‍ ( ഈ വാക്കുകള്‍ക്ക് കടപ്പാട് - തീവ്രവാദിനി ശശികല ). അങ്ങനെ ഉള്ളപ്പോള്‍ പിന്നെ എന്ത് സംഘര്‍ഷം ആണാവോ അവിടെ നടന്നത് എന്ന് എത്ര ആലോചിച്ചിട്ടും ഈ വ്യത്യസ്തന് മനസ്സിലാവുന്നില്ല. ഒരു കാര്യം കൂടി ആ റിപ്പോ
ര്‍ട്ടില്‍ അടിവരയിട്ടു വായിക്കേണ്ടത് ഉണ്ട് - അതായത്‌ ഇന്നേ വരെ ഒരു സംഘടനയുടെയും പ്രകടനം ആ 'എ കെ ജി സെന്റര്‍ നു മുന്നിലൂടെ കടന്നു പോയിട്ടില്ല പോലും. മൂന്ന് മണിക്കൂര്‍ സെന്റര്‍ നു ഉള്ളില്‍ നിന്നും ഒരാള്‍ക പോലും പുറത്തേക്കു ഇറങ്ങാന്‍ പോലും പറ്റാത്ത അത്ര വലിയ സംഘര്‍ഷാവസ്ഥ ആണ് അവടെ ഉണ്ടായിരുന്നത് പോലും. ഇപ്പോയല്ലേ അതിനൊക്കെ ചങ്കുറ്റമുള്ള കര്‍മ പോരാളികള്‍ ഉണ്ടായത്‌ സഖാകളെ . അത് പോലെ മൂന്ന് മണിക്കൂര്‍ ബുദ്ധിമുട്ടിയ കാര്യം -- തുടങ്ങിയ സ്ഥലത്ത് നിന്നും പ്രകടനത്തിനുള്ള ആളുകള്‍ തീര്‍ന്നു കിട്ടിയത്‌ മൂന്ന് മണിക്കൂര്‍ കയിഞ്ഞിട്ടാണ്. അത്രക്ക് ജന പിന്തുണ ഉള്ള ഒരു പ്രകടനം തിരുവന്തപുരം കണ്ടിട്ടില്ല. അപ്പോള്‍ പിന്നെ മൂന്ന് മണിക്കൂര്‍ പുറത്ത്‌ പോവാന്‍ പറ്റാത്തതില്‍ അവര്‍ എന്ത് ചെയ്യാനാണ്. പിന്നെ സംഘര്‍ഷം ഉണ്ടാകാന്‍ ശ്രമിച്ചു എന്നത് ദേശാഭിമാനിയില്‍ പോപ്പുലര്‍ ഫ്രന്റ്‌ നെ പറ്റി ന്യൂസ്‌ വന്നാല്‍ രണ്ടു പേപ്പര്‍ കൂടുതല്‍ ചെലവാകും എന്ന് വിചാരിച്ചാവും. പോപ്പുലര്‍ ഫ്രണ്ട് കാരെ എതിര്കുന്നവരും വാങ്ങും.ആകാംഷ കൊണ്ട് പോപ്പുലര്‍ ഫ്രണ്ട് - എസ്‌ ഡി പി ഐ കാരും ങ്ങും .തുപ്പിയത്തിനും തൂറിയതിനും വരെ പ്രകടനവും ഹര്‍ത്താലും പോരാത്തതിനു അക്രമവും നടത്തുന്ന സഖാക്കളാണ് ഡയലോഗ് അടിക്കുനത്. അന്നൊക്കെ പാവം ജനങ്ങള്‍ വലഞ്ഞതിന്റെ മൂന്നിലൊന്നു പോലും അനുഭവിച്ചട്ടില്ല .

DESHABHIMANI NEWSPAPER REPORT 


എന്തേലും കമന്റ്‌ ഉണ്ടേല്‍ തായെ ചേര്‍ക്കുക........

പ്രതിഷേധ യാത്രയും റിപ്പോര്‍ട്ടര്‍ ചാനലും

ജനമുന്നേറ്റ യാത്ര റീ - ടെലികാസ്റ്റ്‌ നാളെ ഇന്ത്യന്‍ സമയം രാത്രി 11:30 മുതല്‍ 12:00 മണി  വരെ റിപ്പോര്‍ട്ടര്‍ ചാനലില്‍ . സമാപന സമ്മേളനത്തില്‍ നിന്നും ഉള്ള പ്രസക്ത ഭാഗങ്ങള്‍ ആണ് ഇതില്‍ ഉണ്ടാവുക .യാത്രാ ദിവസം ലൈവ് സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ടര്‍ ചാനലില്‍ന്റെ പ്രശസ്തി വര്‍ധിച്ചതായും ചാനല്‍ പോലും പ്രതീക്ഷിക്കാത്ത RATING ലഭിച്ചതായും അറിയുന്നു . ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും ചാനലിലേക്ക് വന്‍ വ്യൂ റിക്വസ്റ്റ് വന്നതായും ചാനല്‍.. .--, മറ്റൊരു ചാനലില്‍ ഫ്ലാഷ് ന്യൂസ്‌ ആയിപോലും കൊടുത്തില്ല എന്നത് അവരുടെ നഷ്ടമെന്ന് ഇപ്പോള്‍ ഖേദിക്കുന്നുവെന്ന്‌ ഉള്ളുകളില്‍ മുറുമുറുപ്പ്‌ തുടങ്ങിയതായി യുവ പത്ര പ്രവര്‍ത്തകര്‍ പറയുന്നു... പട്ടി ചന്തക്ക് പോയാലും ശ്രീശാന്ത്‌ അച്ചാറും ചപ്പാത്തി തിന്നാല്‍ പോലും വാര്‍ത്തയാകുന്ന ചാനലുകള്‍ ഇത്രയും വലിയ ജന മഹാ സാഗരത്തെ കണ്ടില്ലെന്നു നടിച്ചതില്‍ ദുഖിക്കേണ്ടി വരുമെന്നത് തീര്‍ച്ച ...




ജനമുന്നേറ്റ യാത്ര - പ്രതിഷേധ സമ്മേളനം - സ്റ്റേജ് ലെ ചിത്രങ്ങള്‍


















ജന മുന്നേറ്റ യാത്ര - പ്രതിഷേധ റാലി ചിത്രങ്ങള്‍




















റിപ്പോര്‍ട്ടര്‍ ചാനല്‍ നു പ്രവാസികളുടെ നന്ദി ....

പോപ്പുലര്‍ ഫ്രന്റ്‌ കാരായ പതിയിരങ്ങള്‍ ഉള്ള ഗള്‍ഫ്‌ നാടുകളില്‍ ജന വിചാരണ യാത്ര ലൈവ് കാണാന്‍ അവസരം ഒരുക്കിയ റിപ്പോര്‍ട്ടര്‍ ചാനലിന് നന്ദി .......... ഒരായിരം വ്യത്യസ്തമായ വ്യത്യസ്തെന്റെ നന്ദി.....


ജനവിച്ചരണ യാത്രാ സമാപനം ലൈവ് ഷോ :



Live stream videos at Ustream

നീതിയുടെ കാവലാളുകള്‍ സയണിസ്റ്റ്‌ സമ്രാജ്യത്തത്തിന്നെതിരെ പുതിയൊരു തഹ്രീകെ സ്ക്വയര്‍ ഇന്ന് പാളയം ആശാന്‍ സ്ക്വയറില്‍ തീര്‍ക്കുമ്പോള്‍ അതിന്നു നിങ്ങളും സാക്ഷിയാവുക...!

posted by MustafaKadangode

===========================================    തിരുവന്തപുരം: യു.എ.പി. എ. കരിനിയമത്തിതിനെരേ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെയ് 8 ന് കാസര്‍കോട്ടുന്ന് ആരംഭിച്ച ജവിചാരണ യാത്രയുടെ സമാപത്തോടുബന്ധിച്ച് ജമുന്നേറ്റ റാലിയും പ്രതിഷേധ മഹാസമ്മേളവും ഇന്നു തിരുവന്തപുരത്തു ടക്കും. പാളയം ആശാന്‍ സ്ക്വയറില്‍ ഇന്ന് വൈകീട്ട് 3.30ന്ന് ആരംഭിക്കുന്ന റാലിയില്‍ പതിനായിരങ്ങള്‍ അണിനിരക്കും. തുടര്‍ന്നു പുത്തരിക്കണ്ടം മൈതാനിയില്‍ ടക്കുന്ന പ്രതിഷേധ മഹാസമ്മേളം ഓള്‍ ഇന്ത്യാ മില്ലി കൌണ്‍സില്‍ മുന്‍ ദേശീയ സെക്രട്ടറി ഇ അബൂബക്കര്‍ ഉദ്ഘാടം ചെയ്യും. പ്രഫ. എസ് എ ആര്‍ ഗിലാനി (ഡല്‍ഹി യൂണിവേഴ്സിറ്റി), ചീഫ് വിപ്പ് പി സി ജോര്‍ജ്, മുന്‍മന്ത്രി വി സുരേന്ദ്രന്‍പിള്ള, എം.എല്‍.എമാരായ അഡ്വ. പി ടി എ റഹീം, ജമീലാപ്രകാശം, ഒ എം എ സലാം, ഡോ. സി എസ് ദ്വാരക് നാഥ് (കര്‍ണാടക), പ്രഫ. ജഗ്മോഹന്‍സിങ് (ഭഗത്സിങിന്റെ സഹോദരീപുത്രന്‍), വരവരറാവു (തെലുങ്ക് കവി), ബി ആര്‍ പി ഭാസ്കര്‍, പ്രഫ. നാഹര്‍ഗിരി രമേഷ് (കര്‍ണാടക), അഡ്വ. എസ് പ്രഹ്ളാദന്‍, അഡ്വ.പി എ പൌരന്‍, അഡ്വ. കെ എം അഷ്റഫ് , അഡ്വ. കെ പി മുഹമ്മദ് , അഡ്വ. കെ എസ് മദുസൂദന്‍, അഡ്വ. എ പൂക്കുഞ്ഞ്, അബ്ദുല്‍ മജീദ് കോട്ലിപേട്ട് (കര്‍ണാടക), കരമ അഷ്റഫ് മൌലവി, വര്‍ക്കല രാജ് പങ്കെടുക്കും. ___________________________________________


         UAPA കരിനിയമത്തിനെതിരെ പോപ്പുലര്‍ ഫ്രണ്ട് ജനമുന്നേറ്റ റാലി 30.05.2 013 തിരുവനന്ത പുരം പരിപാടി തത്സമയം ഇന്ത്യന്‍ സമയം 5 PM ന് 6 PM വരെ റിപ്പോര്‍ട്ടര്‍ ചാനലില്‍ ചാനലില്‍പരിപാടി തത്സമയം വീക്ഷികാന്‍ http://www.turbotv.in/reporter-tv-live/ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക മുഴുവന്‍ സമയവും തത്സമയം കാണുവാന്‍ www.popularfrontindia.org അല്ലെങ്കില്‍ www.worldnetnews.tv/portal/live-events ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ലൈവ് വീഡിയോ കാണാവുന്നതാണ്. Reporter TV www.turbotv.in

ജന വിചാരണ യാത്ര (ആരംഭം) - ചിത്രങ്ങള്‍



UAPA കരിനിയമത്തിനെതിരെ ജനമുന്നേറ്ററാലിയെയും പ്രതിഷേധ മഹാസമ്മേളനത്തെയും വരവേല്‍ക്കാന്‍ ഒരുങ്ങിയ തലസ്ഥാന നഗരി. രക്തസാക്ഷിമണ്ഡപത്തിന് സമീപത്ത് നിന്നുള്ള ദൃശ്യം

പോപുലർ ഫ്രന്റ്‌ ജന വിചാരണ യാത്രയെ 
വരവേൽക്കാൻ തിരുവനന്തപുരം ഒരുങ്ങി
പോപുലർ ഫ്രന്റ്‌ ജന മുന്നേറ്റ റാലിയെ വരവേൽക്കാൻ തിരുവനന്തപുരം ഒരുങ്ങി 


Putharikandam TRIVANDRUM 











കൂടുതല്‍ ചിത്രങ്ങള്‍ ഉടന്‍ പ്രതീക്ഷിക്കുക...








More pictures updating........

link

Related Posts Plugin for WordPress, Blogger...