Search the blog

Custom Search
ചുവപ്പന്‍ കാപട്യം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ചുവപ്പന്‍ കാപട്യം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

എന്താടോ മാര്‍കിസ്ടുകാരാ നന്നാവാത്തത് ?

posted by Sadique Sadi

ഒരു ബൂര്‍ഷ്വാ മുതലാളിയും കേരളത്തില്‍ ബിസിനസ് നടത്തി ജീവിക്കണ്ട എല്ലാ മലയാളികള്‍ക്കും ജോലി കിട്ടിയാല്‍ പിന്നെ പ്രകടനത്തിന് ആര് പോകും? പോലിസിനെ കല്ലെറിയാന്‍ ആര് പോകും? ഇത് അനുവദിക്കാനാവില്ല, കമ്പനി യുണ്ടോ സഖാവേ പൂട്ടിക്കാന്‍???? ഇല്ല സഖാവേ ഒരു ഷോപ്പിംഗ് മാള്‍ ഉണ്ട്.കട്ടൻ ചായയും ബീഡിയും കിട്ടുന്ന കടകൾ നിങ്ങൾ എത്ര വേണമെങ്കിലും തുറന്നോളൂ ..ഒരു കുട്ടി സഗാക്കളും നിങ്ങള്ക്കെതിരെ വരില്ല .മലയാളിയായ നിങ്ങള്ക്ക് ഈ ഗതി വന്നെങ്കിൽ ഇനി ആര് ധൈര്യപ്പെടും ഈ കേരളത്തിൽ ഒരു പദ്ധതി തുടങ്ങാൻ ..ഒരു ലാൽ സലാം പറഞ്ഞു വേഗം കേരളത്തിൽ നിന്ന് രക്ഷപ്പെട്ടോളൂ എനിക്കൊരു സംശയം ഈ സഗാക്കൾ ആണോ ലുലുവിന്റെ ഉത്ഘാടന ദിവസം ഫ്രൂട്സ് എല്ലാം തിന്നു തീർത്തത്....?അങ്ങനെ യൂസഫ് അലിയെയും കേരളത്തില്‍ നിന്നും ഓടിച്ചു !! വികസന വിരുദ്ധ മൂരാച്ചി കൊളം കലക്കി മാര്‍കിസ്ടുകാരുടെ തലയില്‍ മറ്റൊരു പൊന്‍ തൂവല്‍ കൂടി !!എന്താടോ മാര്‍കിസ്ടുകാരാ നന്നാവാത്തത് ? കഷ്ടം

ലുലു തുലയട്ടെ, ഇങ്ക്വിലാബ് ജയിക്കട്ടെ!!!

posted by Sadique Sadi

ഒരു വ്യക്തിക്ക് വട്ടായാല്‍ കുതിരവട്ടത്തോ ഊളംപാറയിലോ കൊണ്ട് ചെന്നാക്കാം. പക്ഷെ ഒരു പാര്‍ട്ടിക്ക് വട്ട് പിടിച്ചാല്‍ അത് പറ്റില്ല. കൊച്ചിയിലെ ലുലു മാളിന് അനുമതി നല്കിയതും ഭൂമി നല്കിയതും ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ്. എല്ലാ പേപ്പറുകളിലും കാശ് വാങ്ങാതെയും വാങ്ങിച്ചും ഒപ്പിട്ടു കൊടുത്തത് ഇടത് നേതാക്കളും മന്ത്രിമാരുമാണ്‌. അതിന്റെ പണി നടക്കുമ്പോള്‍ പല്ലിളിച്ച് തെക്ക് വടക്ക് നടന്നതും സഖാക്കളാണ്. മാത്രമല്ല, മാളിന്റെ ഉദ്ഘാടനത്തിന് എം എ യൂസഫലിയെ കെട്ടിപ്പിടിച്ച് ലാവിഷായി പ്രസംഗിച്ച് ചായയും കുടിച്ച് പിരിഞ്ഞു പോയത് പ്രതിപക്ഷ നേതാവ് സഖാവ് വി എസ്സാണ്. എന്നിട്ടിപ്പോള്‍ അതേ പാര്‍ട്ടിക്കാര്‍ പറയുന്നു ലുലു മാള്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന്. അതിനു പിന്നില്‍ വഞ്ചനയും അഴിമതിയും നടന്നിട്ടുണ്ടെന്ന്!. ചോര തിളക്കും തീപ്പന്തങ്ങള്‍ വെറുതെ വിടില്ലെന്ന്!!. അതാണ്‌ ഞാന്‍ പറഞ്ഞത് ഇത് കുതിരവട്ടം കൊണ്ടും അവസാനിക്കുന്ന കേസല്ലെന്നത്.

ഒരു സംരംഭത്തിന് എല്ലാ അനുമതിയും നല്‍കി പിറകെ കൂടിയവര്‍ തന്നെ ആ സംരംഭം പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ കൊടി പിടിച്ച് വന്നാല്‍ ഒരുമാതിരിപ്പെട്ടവര്‍ക്കൊക്കെ കണ്ട്രോള് പോകും. യൂസഫലിയെന്നല്ല എന്റെ നാട്ടില്‍ പെട്ടിക്കട നടത്തുന്ന ഇന്നോളം ആരോടും മുഖം കറുപ്പിച്ചിട്ടില്ലാത്ത വാസുവേട്ടന്‍ വരെ ചൂടാവും. കൊച്ചിയില്‍ ആരംഭിക്കാനിരിക്കുന്ന എണ്ണൂറു കോടിയുടെ ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്ററിന്റെ പദ്ധതി നിര്‍ത്തിവെക്കുന്നതായി യൂസഫലി പ്രഖ്യാപിച്ചതില്‍ അതുകൊണ്ട് തന്നെ ഒട്ടും അത്ഭുതമില്ല.

കൊച്ചി തുറമുഖ അതോറിറ്റിയുടെ കീഴിലുള്ള കണ്ണായ ഇരുപത്തിയാറു ഏക്കര്‍ ഭൂമി ഒരു സ്വകാര്യ മുതലാളിക്ക് പാട്ടത്തിന് കൊടുക്കാനുള്ള തീരുമാനം ശരിയോ എന്ന വിഷയത്തില്‍ രണ്ടഭിപ്രായം ഉണ്ടാവും. തികച്ചും സ്വാഭാവികമാണത്. വളരെ ശ്രദ്ധിച്ചും പഠിച്ചും ചെയ്യേണ്ട സംഗതിയുമാണത്. പക്ഷേ സര്‍ക്കാര്‍ അത് പാട്ടത്തിന് കൊടുക്കാന്‍ വേണ്ടി ടെണ്ടര്‍ വിളിക്കുകയും നിലവിലുള്ള നിയമങ്ങള്‍ക്ക് അനുസൃതമായി കൂടുതല്‍ തുക ടെണ്ടര്‍ നല്കിയ ഒരു നിക്ഷേപകന് അത് ലഭിക്കുകയും ചെയ്‌താല്‍ അതില്‍ ആ നിക്ഷേപകനെ തെറി പറയേണ്ട എന്തെങ്കിലും ഉള്ളതായി തോന്നുന്നില്ല. അയാളില്‍ നിന്ന് ടെണ്ടര്‍ തുകക്കുള്ള കാശ് വാങ്ങി കീശയിലിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞ ശേഷം ഇത് മുതലാളിത്ത ചൂഷണമാണ്, ബൂര്‍ഷ്വാസിയുടെ തേങ്ങാക്കുലയാണ് എന്നൊക്കെ പറയുന്നത് മിതമായ ഭാഷയില്‍ തെണ്ടിത്തരമല്ലേ. ഇത്തരമൊരു ഭരണ രാഷ്ട്രീയ സംവിധാനമാണ് നമ്മുടെ നാട്ടിലുള്ളതെന്നു വന്നാല്‍ തലയ്ക്കു വെളിവുള്ള ഏതെങ്കിലും നിക്ഷേപകന്‍ നമ്മുടെ മണ്ണിലേക്ക് വരുമോ?

യൂസഫലിയെ സംബന്ധിച്ചിടത്തോളം കൊച്ചിയിലെ മാളു കൊണ്ട് കഞ്ഞി കുടിച്ചു പോകേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഇതുപോലുള്ള നൂറിലധികം മാളുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അദ്ദേഹത്തിനുണ്ട്. ഓരോ മാസവും ഓരോ മാള്‍ വീതം അദ്ദേഹം തുറക്കുന്നുമുണ്ട്. അതിലൊക്കെ മലയാളികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് യുവതീ യുവാക്കള്‍ തൊഴിലെടുക്കുന്നുണ്ട്. ഉപഭോക്താവിന്റെ മനസ്സറിഞ്ഞ് കച്ചവടം നടത്തി കാശുണ്ടാക്കുന്ന ഒരു വ്യവസായിയാണ് അദ്ദേഹം. കേരളത്തെ ഉദ്ധരിക്കാനാണ് അദ്ദേഹം ഇവിടെ വന്നത് എന്ന് പറയുന്നത് ഒരു തമാശയായിട്ട് മാത്രം കൂട്ടിയാല്‍ മതി. ഏത് വ്യവസായിയും ഒരു സംരംഭം തുടങ്ങുന്നത് തറവാട് വിറ്റ് നാട്ടുകാരെ നന്നാക്കാനല്ല. അവര് കാശുണ്ടാക്കും. അതോടൊപ്പം അതില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെടുന്ന നിരവധി പേര്‍ ജീവിച്ചു പോവുകയും ചെയ്യും. ഇതില്‍ ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല. ഏത് പോളിറ്റ് കൂറോ വിചാരിച്ചാലും ലോകത്ത് മൊത്തം നടക്കുന്ന ഈ പ്രതിഭാസത്തെ ഇല്ലായ്മ ചെയ്യാനുമാവില്ല.

സി പി എമ്മിനകത്തെ പടലപ്പിണക്കങ്ങളോ എം എം ലോറന്‍സും വി എസ്സും തമ്മിലുള്ള തുറന്ന യുദ്ധമോ കേരളത്തില്‍ പണം മുടക്കാന്‍ തയ്യാറാവുന്ന ഒരു നിക്ഷേപകനെ കുരങ്ങ് കളിപ്പിക്കാനുള്ള ന്യായീകരണമല്ല. നമുക്ക് വേണ്ടത് തൊഴില്‍ സംരംഭങ്ങളും നിക്ഷേപവും നമ്മുടെ നാട്ടില്‍ വരികയെന്നതാണ്. ഇത്തരം സംരംഭങ്ങള്‍ക്ക്‌ നല്കാവുന്ന ഭൂമിയേത്‌, നല്കാന്‍ പറ്റാത്ത ഭൂമിയേത്‌ എന്ന കാര്യത്തില്‍ വ്യക്തമായ കാഴ്ചപ്പാടും സമീപനവും ഭരണ രംഗത്തുള്ളവര്‍ക്ക് ആദ്യമുണ്ടാവണം. ഒരു തീരുമാനമെടുത്തു കഴിഞ്ഞാല്‍ നിക്ഷേപകരെ വട്ടം കറക്കാതിരിക്കാനുള്ള സന്മനസ്സും വേണം. വന്‍കിട സംരംഭങ്ങള്‍ പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്നതു അവിതര്‍ക്കിതമാണ്. അത്തരം സംരംഭങ്ങളെ മറ്റു സംസ്ഥാനങ്ങളിലേക്ക് ആട്ടിയോടിക്കുക വഴി നാം ചെയ്യുന്നത് വളരുന്ന തലമുറയോടുള്ള കൊടും പാതകമാണ്. കട്ടന്‍ ചായയും പരിപ്പുവടയും തിന്നു പണിയില്ലാതെ തെക്ക് വടക്ക് നടക്കുന്ന മന്ദബുദ്ധികളാക്കി കേരളത്തിലെ ചെറുപ്പക്കാരെ മാറ്റിയെടുത്താല്‍ മാത്രമേ തങ്ങളുടെ പാര്‍ട്ടിക്ക് കൊടി പിടിക്കാന്‍ ആളെക്കിട്ടൂ എന്ന് കരുതുന്ന പ്രത്യയശാസ്ത്ര അസംബന്ധത്തെ ഇനിയെത്ര കാലം നമുക്ക് കൊണ്ട് നടക്കാനാവും?

കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക്‌ അടിയന്തിരമായ ഒരു പ്രത്യയശാസ്ത്ര ചികിത്സ ആവശ്യമുണ്ട്. ഈ സ്വതന്ത്ര കമ്പോള ആഗോളവത്കരണ കാലത്ത് തങ്ങളുടെ നിലപാട് എന്ത് എന്ന് സ്വയം തിരിച്ചറിയുന്ന ഒരു പ്രത്യയ ശാസ്ത്ര ചികിത്സ. കൊയ്ത്തു യന്ത്രത്തെയും ട്രാക്റ്ററിനെയും കമ്പ്യൂട്ടറിനെയും എതിര്‍ത്ത പഴയ കാല വരട്ടു വാദമാണോ അതോ മാറിയ കാലത്തിന്റെ സ്പന്ദനങ്ങള്‍ ഏറ്റുവാങ്ങുന്ന പ്രായോഗിക നിലപാടുകളാണോ വേണ്ടത് എന്ന് ഒരു തീര്‍പ്പിലെത്തുക. ഇതിനു രണ്ടിനുമിടയിലുള്ള ആണും പെണ്ണും കെട്ട ഒരു സമീപനമല്ല വേണ്ടത്. ഭരണത്തിലെത്തുമ്പോള്‍ പ്രായോഗിക നിലപാടുകളും ഭരണത്തില്‍ നിന്ന് ഇറങ്ങിയാല്‍ വരട്ടു വാദവും എന്ന സമീപനം ഒരു തലമുറയെ കൊലക്കു കൊടുക്കുന്നതിനു സമാനമാണ്. ഇതൊരു നിക്ഷേപകന്റെ പിന്മാറ്റത്തിന്റെ മാത്രം പ്രശ്നമല്ല, ഒരു സംസ്ഥാനത്തിന്റെ കാഴ്ചപ്പാടിന്റെയും ഭാവിയുടെയും പ്രശ്നമാണ്.

ചുരുങ്ങിയത് പതിനായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന ഒരു സംരംഭത്തെ കേരളത്തിന്റെ അതിര്‍ത്തി കടത്തി ഓടിച്ചതില്‍ സഖാക്കള്‍ക്ക് അഭിമാനിക്കാം. മറ്റൊരു ചരിത്ര ദൗത്യവും കൂടി നിറവേറ്റപ്പെട്ടിരിക്കുന്നു. ഇതുപോലുള്ള ചരിത്ര ദൗത്യങ്ങള്‍ തുടര്‍ന്നുകൊണ്ടു കേരളത്തിലെ തൊഴിലില്ലാത്ത ചെറുപ്പക്കാരോട് പാര്‍ട്ടി ഇനിയും ‘കരുണ’ കാട്ടേണ്ടതുണ്ട്.

ലക്ഷ്യം ഒന്നു മാത്രം…!!!

 posted by  Fazlu Arimbra

വർഷങ്ങൾക്കു മുൻപ് ഗൾഫാർ മുഹമ്മദലി കോവളം കൊട്ടാരവും, അതിനോടനുബന്ധിച്ച സ്ഥലവും വാങ്ങാനും ഹോട്ടൽ പ്രൊജക്ട് കൊണ്ടു വരാനും ശ്രമിച്ചപ്പോൾ “ചിലർ” കൈകൊർത്തു പിടിച്ച് ഒരു മെയ്യായി ഒരുമ്പെട്ടിറങ്ങി മുഹമ്മദലിയെ ഓടിച്ചു വിട്ടു. അതേ സ്ഥലം രവിപിള്ള എന്ന വെറുക്കപ്പെട്ടവൻ വാങ്ങിയപ്പോൾ, അയൽ വക്കത്തുള്ള സ്ഥലത്തിനു പോലും പോക്കുവരവ് നടത്താൻ തുനിഞ്ഞപ്പോളും ആർക്കും ഒരു പ്രശ്നവുമില്ല. 

അതേ അവസ്ഥയിൽ ബോൾഗാട്ടി പാലസ് ഭൂമിയിൽ പ്രോജക്റ്റ് കൊണ്ടു വരാൻ ശ്രമിച്ച് യൂസുഫലിയെ അവിടുന്നു ഓടിച്ചു. ഇനി ഒരു രണ്ടു വർഷം കഴിഞ്ഞ് എല്ലാം ചൂടാറി ഇതേ രവിപിള്ള തന്നെ (മിക്കവാറും) പോർട്ട് ട്രസ്റ്റിന്റെ ഭൂമിയിൽ വല്ല പ്രോജക്ടും കൊണ്ടു വന്നാൽ അതു കട്ടൻ ചായയും പരിപ്പു വടയും വിൽക്കുന്ന ബിസിനസല്ലേ എന്നു പറഞ്ഞ് ഈ പറഞ്ഞ ദ്രോഹികൾ അവരുടെ അജണ്ട നടപ്പിലായ ആത്മനിർവ്യതിയിൽ തന്റെ കമ്മീഷനും വാങ്ങി അടുത്തതായി എന്തു പൂട്ടിക്കാം എന്നു ഗൂഗിളിൽ സേർച്ചു ചെയ്യുവായിരിക്കും.

എന്ത് മനസിലാക്കാം…?? പല പല വേഷങ്ങൾ….. ലക്ഷ്യം ഒന്നു മാത്രം…!!! അതെന്താണെന്നു ഞാൻ പറയുന്നില്ല. നിങ്ങൾ തന്നെ ഊഹിച്ചോളൂ…

ഞങ്ങള്‍ പ്രവാസികള്‍ യുസഫ് അലിക്കൊപ്പം -

ഒന്നും രണ്ടും അല്ല ,25,000 ല്‍ അധികം മലയാളികള്‍ ലുലുവില്‍ ജോലി ചെയ്യുന്നു. അതായത് 25,000 കുടുംബങ്ങള്‍ പട്ടിണി ഇല്ലാതെ ജീവിക്കുന്നു..പല പ്രവാസികളും പറയുന്നത്‌ കേട്ടിട്ടുണ്ട് ജോലിക്കാരുടെ ശമ്പളം അവര്‍ അവര്‍ അറിയാതെ തന്നെ വീട്ടിലേക്കു തന്നെ അല്ലെ അയക്കുനത് എന്ന് രഹസ്യമായി അന്യോഷിക്കാറുണ്ട് എന്നും അവര്ക്ക് വേണ്ട മറ്റു നല്ല ഉപദേശങ്ങളും കൊടുക്കാറുണ്ട് എന്ന്!!! അങ്ങനെ ഉള്ള
ഒരു മുതലാളിയാണ് ശ്രീ യൂസഫലി, അത് നമ്മുടെ നാട്ടുകാര്ക്ക്് അതറിയില്ലെങ്ങിലും ഓരോ പ്രവാസിക്കും അതറിയാം അദ്ദേഹം ഇന്ന് 'കുത്തക മുതലാളി ' എങ്കില്‍ അദ്ധേഹത്തിന്റെ മിടുക്ക്..
ഞങ്ങള്‍ പ്രവാസികള്‍ യുസഫ് അലിക്കൊപ്പം ..അംഗീകരിക്കുന്നവര്ക്ക് ഷെയര്‍ ചെയ്യാം അല്ലാത്തവര്ക്ക്ക പ്രതികരിക്കാം........................

PLEASE CLICK&LIKE THIS PAGE ‘നമ്മുടെ നാട്’╚►http://www.facebook.com/pages/നമ്മുടെ-നാട്/210394269098190

ഒഴുക്കിനെതിരെ എന്നും നീന്തിയിരുന്ന ഞങ്ങളുടെ കൂട്ടുകാരന്‍

അന്ന് 23 .10 2009 വെള്ളിയാഴ്ച കടവോരത്ത് നാം പങ്കുവെച്ച സന്തോഷങ്ങളും ചര്‍ച്ചകളും പുതിയ ഒരു അനുഭവമായിരുന്നു ഒരു ഇതിരിസമയം കൂട്ടിനിരുന്ന നീ ജുമുഅക്ക് ഒരുങ്ങാന്‍ നേരത്തെ വീട്ടിലേക്കനഞ്ഞപ്പോള്‍
ഞങ്ങള്‍ അറിയില്ലായിരുന്നു നീ യാത്ര പറഞ്ഞത് അവസാന യാത്രകാണ് എന്ന് ഓര്‍ക്കുന്നു ഞാന്‍ നിന്റെ മടക്ക യാത്ര
എന്തൊരു തെറ്റാണു അവന്‍ ചെയ്തത് എല്ലങ്കിലും എതൊരു തെറ്റാണു അവനു മേല്‍ അവര്‍ ചാര്താതിരുന്നത് ഇല്ലാതാക്കുക അത്
മാത്രമായിരുന്നു ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിച്ച കാപാലികരുടെ അകതാരില്‍ നിന്നും അവശേഷിച്ചിരുന്നത് ഒടുവില്‍ അക്രമിചോടിച്ചു പുഴയിലേക്ക് എത്തിച്ചു
ഒഴുക്കിനെതിരെ എന്നും നീന്തിയിരുന്ന ഞങ്ങളുടെ കൂട്ടുകാരന് എവിടേയോ താളം പിഴച്ചു അല്ല മനസാക്ഷി കെട്ടവര്‍ അവനെ അവിടെയും പിന്തുടര്‍ന്നപ്പോള്‍ മരണത്തിനു മുന്‍പില്‍ കീഴടങ്ങേണ്ടി വന്നു .. ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി രാജിഹൂന്‍

"ലുലു പോയി!" - കാര്‍ട്ടൂണ്‍

ഒരു കൂട്ടക്കൊലയുടെ നാലാം വർഷം..!

posted by :Ullath Parayum

ഒരു കൂട്ടക്കൊലയുടെ നാലാം വർഷം..! 

Photo: ഒരു കൂട്ടക്കൊലയുടെ നാലാം വർഷം..! 

ബീമാപള്ളിയിൽ‍ നടന്ന പോലീസ് അഴിഞ്ഞാട്ടത്തിനു, നിരപരാധികളെ കൂട്ടക്കൊല ചെയ്ത ആ ഭീകര ദിനത്തിന് നാളെ (മെയ് 17 ) വർ‍ഷം നാല് പിന്നിടുമ്പോള്‍, കേരളീയരായ സാംസ്കാരിക മഹോന്നതർ‍ എന്ന്‌ വിടുവായത്തം പറയുന്നവർ‍ അറിയാൻ‍ ആഗ്രഹിക്കാത്ത അറിഞ്ഞിട്ടും ശ്രദ്ധിക്കാത്ത ഇന്നും ഹൃദയത്തില്‍ കനലെരിയുന്ന കുറെ മനുഷ്യരുടെ വേദനക്ക് കാരണക്കാരായ പോലീസുകാരായ കൊലയാളികൾ‍ എന്നാണിനി ശിക്ഷിക്കപ്പെടുക.! 

പാർ‍ട്ടി കോടതികൾ‍ സ്ഥാപിച്ചു തങ്ങൾ ‍ചെയ്യുന്ന വിശുദ്ധകൊലകളൊഴിച്ച്‌ ബാക്കി കൊലപാതകങ്ങളിൽ‍ മനുഷത്വമില്ലന്നു നിർ‍വചിച്ച്‌ ഹർ‍ത്താലുകളും അക്രമവും‍ ഒരുക്കുന്ന കേരളത്തിലെ രാഷ്ട്രീയക്കാർ‍ക്കും, അല്ലെങ്കില്‍ മതവും വിശ്വാസവും, സംസ്കാരവും ഭിന്നിപ്പിച്ചു വളർ‍ത്തുന്നതില്‍ ആനന്ദം കാണുന്ന കൂമ്പടഞ്ഞ മനുഷത്വമുള്ള കേരളീയനു/രാഷ്ട്രീയ നേത്രിത്വങ്ങൾക്ക് തീരദേശികളായ പാവപ്പെട്ട ആ ആറുപേരുടെ ആത്മാക്കൾ‍ ദുരാത്മാക്കൾ‍ മാത്രമായി മാറിയോ.?

ഒരു കുരങ്ങനെ അടിച്ച്കൊന്നാൽ, മയിലിനെ പട്ടിപിടിച്ചാല്‍ അല്ലെങ്കില്‍ വെള്ളിമൂങ്ങക്ക്‌ കെണിവച്ചാല്‍ വിഭ്രമവും ബേജാറും അനുഭവിച്ച്‌ പാഞ്ഞണയുന്ന നമ്മുടെ സാഹിത്യ-പരിസ്ഥിതി സ്വപ്നജീവികളെയും ചാനൽ‍ കുമാരീ കുമാരന്മാരെയും ബീമാപള്ളിയിൽ എവിടെയും അന്ന് ആ നിഷ്ടൂര പോലീസ് അഴിഞ്ഞാട്ട സമയങ്ങളില്‍ ആരും കണ്ടില്ല. ആറു മനുഷ്യജീവനുകൾ‍ അതും ബീമാപള്ളിപോലൊരു തീര പ്രദേശത്തു‍ അവിടെ നടന്ന കൂട്ടക്കൊല ഒരു സംഭവമോ അല്ലെങ്കില്‍ ആ പ്രദേശം കേരളത്തിലല്ല എന്ന്‌ വൈകാരിക തോന്നലോ ആയി മാറിയതു ഒരുനടുക്കത്തോടെ അവിടത്തെ നിവാസികൾ കണ്ടു. 

ഇതൊരു ആപൽ‍ക്കരമായ അയിത്താധിഷ്ടിത സാംസ്കാരിക കാപട്യമാണു. ശരിയായ മാനവിക പൗരസമൂഹം കെട്ടിപ്പെടുക്കാൻ ശ്രമിച്ച്‌ ജീവിക്കുന്നവർ‍ എന്ന്‌ ധരിപ്പിച്ച്‌ വിശ്വസിപ്പിച്ച്‌ പ്രവര്‍ത്തിക്കുന്ന ആര്‍ക്കും ഇതു ഭൂഷണമല്ല. ബീമാപള്ളി വെടിവെപ്പ്‌ കേസില്‍ മാത്രം നീതിയുടെ കോടതിയും, നിർ‍വഹണത്തിന്‍റെ പോലീസിനെയും സർ‍ക്കാരുകളെയും ഒരിടത്തും നാം കണ്ടില്ല. 

പോലീസിനെതിരെ നരനായാട്ടിനു കേസെടുക്കണമെന്ന്‌ പറഞ്ഞ ജില്ലാകോടതിയും എങ്ങുമെത്താതെ ഫയലുകള്‍ ക്ളോസ്‌ ചെയ്യുന്നതാണ് കേരളം പിന്നീട് കണ്ടത്. 

വെടിയേറ്റുമരിച്ചവരുടെ എഫ്‌.ഐ.ആർ‍ ജാതകം നോക്കിയ ഏമാന്മാർ‍ നാട്ടുകാർ പോലീസിനെ ആക്രമിച്ചെന്നും വർ‍ഗീയ കലാപത്തിനു ശ്രമിച്ചെന്നും വരുത്തിത്തീർ‍ത്ത്. ഇനി ഒരുപക്ഷേ ആ വെടിയേറ്റുമരിച്ച പാവങ്ങൾ‍ സ്വയം ആത്മഹത്യാ ചെയ്തന്നായിരിക്കും ഭാവി കേരളം പാടിപ്പറയുക. കാരണം അതൊരു വര്‍ഗ്ഗീയലഹളയാക്കാൻ ‍പോലീസും മനോരമ പോലുള്ള കേരളത്തിലെ ചില വർ‍ഗ്ഗീയ ഭാസിസ്റ്റ് പത്രങ്ങളൊക്കെ ശ്രമിച്ചിട്ടും കലാപമെന്ന്‌ സ്ഥാപിക്കാനോ കലാപത്തിൽ പരുക്കേറ്റ ഒരാളെ സൃഷ്ടിക്കാനോ അവർക്ക്കഴിഞ്ഞില്ല. ലോഞ്ചർ‍ ബോംബുകള്‍ വരെ പോലീസിനെ അക്രമിച്ചവരുടെ കൈവശം ഉണ്ടായിരുന്നുവെന്നാണ് മലയാള മനോരമ പോലുള്ള പത്രങ്ങളും മറ്റും എഴുതിയത്. ഈ വലിയ വർ‍ഗീയ കലാപത്തില്‍ പരിക്ക് പറ്റിയവര്‍ എവിടെ എന്ന് ചോദിക്കാനുള്ള തിരിച്ചറിവ് ആ പത്രങ്ങള്‍ പ്രകടിപ്പിച്ചുമില്ല . കേരളത്തിലെ ഏത് ആശുപത്രികളിലാണ് അവരെ ചികിത്സിച്ചതെന്നും.!

ഇനിയുള്ളതു സർ‍ക്കാർ‍ ഇരന്ന്‌ വാങ്ങിയ, ലക്ഷ്യങ്ങള്‍ ആദ്യമേ നിർ‍ണ്ണയിക്കപ്പെട്ട പുറത്തു വിടാതെ ആരെക്കയോ ഇന്നും അടയിരിക്കുന്ന ജുഡിഷ്യൽ അന്വേഷണ റിപ്പോര്‍ട്ടാണ്. അതിന്‍റെ ഭാവി ആദ്യമേ തന്നെ നിശ്ചയിച്ച്‌ കഴിഞ്ഞിട്ടുണ്ടാവണം. ഇന്ത്യയില്‍ നടന്നിട്ടുള്ള ഇത്തരം അന്വേഷണങ്ങളിൾ ‍നിന്നും നമ്മുടെ അനുഭവമതാണു. അത് കൊണ്ട് തന്നയാണ് ബീമാപള്ളി വെടിവെപ്പ് ജുഡിഷ്യൽ‍ റിപ്പോര്‍ട്ട് ഇന്നും വെളിച്ചം കാണാത്തതും.!

പക്ഷെ ബീമാപള്ളി വെടിവെപ്പും അനുബന്ധ സംഭവങ്ങളെക്കുറിച്ചും അന്വേഷണം നടത്തിയ ജില്ലാ ജഡ്ജി കെ. രാമകൃഷ്ണൻ ‍കമീഷൻ‍ മുമ്പാകെ കലക്ടര്‍ സമർ‍പ്പിച്ച കാര്യവിവര പത്രികയിൽ പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങള്‍ അക്കമിട്ട് നല്‍കിയിട്ടുണ്ട്. ബീമാപള്ളിയിലെ വെടിവെപ്പും ബലപ്രയോഗവും കലക്ടർ‍ ഉൾ‍പ്പെടെയുള്ള എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരുടെ അനുവാദം തേടാതെ പൊലീസ് ഏകപക്ഷീയമായി നടത്തിയതാണെന്ന ഞെട്ടിക്കുന്ന വിവരമാണ് അതിലൊന്ന്.

ബീമാപള്ളി കൂട്ടക്കൊല നടക്കുമ്പോൾ കേരളം ഭരിച്ചിരുന്നത് ഇടതരായിരുന്നു. പണ്ട് നാടുവാഴി തമ്പ്രാക്കന്മാരുടെ കാലത്ത് പോലീസിന്റെ നിയമ വിരുദ്ധമായ ചെയ്തികൾ‍ക്ക് നേരിട്ട് ഇരയായിട്ടുള്ളവരത്രേ അവർ. ആ സമയത്ത് അവരുടെ നേതാക്കളിൽ പലരും അത്തരം പോലീസുകാരുടെ കൈത്തരിപ്പു നേരിട്ട് അനുഭവിച്ചവരും. അത്തരം പഴയ ചിന്തകളുമായി വാഴുന്ന പോലീസ് ഏമാന്മാർ‍ അവരുടെ കൈത്തരിപ്പു തീര്‍ക്കാൻ‍ നിരപരാധികളായ ഒരു ജനതയുടെ നെഞ്ചകം തന്നെ തിരഞ്ഞടുത്തത് പീഡിപ്പിക്കപ്പെടുന്നവന്റെ അത്താണിയായി നിലനില്‍ക്കുന്നു എന്നവകാശപ്പെടുന്ന ഒരു പ്രത്യശാസ്ത്രം കേരളത്തില്‍ ഭരണത്തിലുള്ളപ്പോഴായിരുന്നു‍ എന്നുള്ളത് ഒരു ദുരന്തമായി അവശേഷിക്കുന്നു.

'നിന്ദ ഏറ്റുവാങ്ങുന്നവര്‍ സ്വര്‍ഗ്ഗീയ പൌരത്വമുള്ള വിശുദ്ധരുടെ മഹിമയുള്ളവരാണെന്നു' മണ്‍മറഞ്ഞുപോയ ഒരു സാഹിത്യ വിമര്‍ഷകൻ‍ പറഞ്ഞിരുന്നു. അതു ശരിയാണെങ്കിൽ‍ ബീമാപള്ളി നിവാസികൾ‍ ഒരു പടികൂടി മുന്നിലാണു. ഒരു കാരണവുമില്ലാതെ തങ്ങളിൽ‍ നിന്നു ആറു പേരെ നഷ്ടപ്പെടുകയും അമ്പത് പേരിലേറെപ്പേർ‍ക്ക്‌ മാരക പരിക്കേല്‍ക്കുകയും ചെയ്തിട്ടും, വിശുദ്ധരെന്ന്‌ കരുതപ്പെട്ടിരുന്ന സാംസ്കാരിക-പത്ര-മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഗംഭീര അശ്ളീല മൗനത്തെക്കാള്‍ സംയമനവും വിവേകവും പുലര്‍ത്തി അവരെ ബീമാപള്ളി മക്കൾ‍ അപമാനിച്ചു.!

നിയമം കുറ്റവാളികളായ പോലീസുകാര്‍ക്ക് ശിക്ഷ നല്‍കുമായിരിക്കാം. പക്ഷെ അനാഥമാക്കപ്പെട്ട ആ ആറു കുടുമ്പങ്ങളുടെയും പോലീസിന്റെ കാടത്തത്തില്‍ പരിക്കേറ്റു ജീവിതം വഴി മുട്ടി കഴിയുന്ന മറ്റു മനുഷ്യരുടെയും കണ്ണ് നീര്‍ ഇനി എന്നാണു ഉണങ്ങുക.

വെടിവെപ്പില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റ ചിലർ‍ക്കും ഭരണകൂടം വാഗ്ദാനം ചെയ്ത സർ‍ക്കാര്‍ ജോലി ഒന്നുപോലും ഇതുവരെ ആർ‍ക്കും ലഭിക്കാത്ത സാഹചര്യത്തിൽ‍ പ്രത്വേകിച്ചും.!

നിഷ്ടൂരമായ ഒരു കൂട്ടക്കൊലയുടെ പോലീസിലെ കാരണക്കാർ‍ ശിക്ഷിക്കപ്പെടുന്ന ആ ദിനങ്ങള്‍ ഇനി എന്നാണ്. അതിനു വേണ്ടി ആരാണിനി ശബ്ദമുയര്‍ത്തുക. 

കയ്യില്‍ വെട്ടി പരിക്കേൽ‍പ്പിക്കുന്നവൻ രാജ്യദ്രോഹിയും പാകിസ്ഥാൻ‍ചാരനും, മുഖത്തു വെട്ടി കൊല്ലുന്നവൻ‍ രാജ്യ സനേഹിയും ഈ രാജ്യം ഭരിക്കെണ്ടവനും ആയി തീരുമാനിക്കപ്പെടുന്ന ഈ മണ്ണില്‍ ഇനിയെന്നാണ് ആ ദിനമുണ്ടാവുക..!ബീമാപള്ളിയിൽ‍ നടന്ന പോലീസ് അഴിഞ്ഞാട്ടത്തിനു, നിരപരാധികളെ കൂട്ടക്കൊല ചെയ്ത ആ ഭീകര ദിനത്തിന് നാളെ (മെയ് 17 ) വർ‍ഷം നാല് പിന്നിടുമ്പോള്‍, കേരളീയരായ സാംസ്കാരിക മഹോന്നതർ‍ എന്ന്‌ വിടുവായത്തം പറയുന്നവർ‍ അറിയാൻ‍ ആഗ്രഹിക്കാത്ത അറിഞ്ഞിട്ടും ശ്രദ്ധിക്കാത്ത ഇന്നും ഹൃദയത്തില്‍ കനലെരിയുന്ന കുറെ മനുഷ്യരുടെ വേദനക്ക് കാരണക്കാരായ പോലീസുകാരായ കൊലയാളികൾ‍ എന്നാണിനി ശിക്ഷിക്കപ്പെടുക.! 

പാർ‍ട്ടി കോടതികൾ‍ സ്ഥാപിച്ചു തങ്ങൾ ‍ചെയ്യുന്ന വിശുദ്ധകൊലകളൊഴിച്ച്‌ ബാക്കി കൊലപാതകങ്ങളിൽ‍ മനുഷത്വമില്ലന്നു നിർ‍വചിച്ച്‌ ഹർ‍ത്താലുകളും അക്രമവും‍ ഒരുക്കുന്ന കേരളത്തിലെ രാഷ്ട്രീയക്കാർ‍ക്കും, അല്ലെങ്കില്‍ മതവും വിശ്വാസവും, സംസ്കാരവും ഭിന്നിപ്പിച്ചു വളർ‍ത്തുന്നതില്‍ ആനന്ദം കാണുന്ന കൂമ്പടഞ്ഞ മനുഷത്വമുള്ള കേരളീയനു/രാഷ്ട്രീയ നേത്രിത്വങ്ങൾക്ക് തീരദേശികളായ പാവപ്പെട്ട ആ ആറുപേരുടെ ആത്മാക്കൾ‍ ദുരാത്മാക്കൾ‍ മാത്രമായി മാറിയോ.?

ഒരു കുരങ്ങനെ അടിച്ച്കൊന്നാൽ, മയിലിനെ പട്ടിപിടിച്ചാല്‍ അല്ലെങ്കില്‍ വെള്ളിമൂങ്ങക്ക്‌ കെണിവച്ചാല്‍ വിഭ്രമവും ബേജാറും അനുഭവിച്ച്‌ പാഞ്ഞണയുന്ന നമ്മുടെ സാഹിത്യ-പരിസ്ഥിതി സ്വപ്നജീവികളെയും ചാനൽ‍ കുമാരീ കുമാരന്മാരെയും ബീമാപള്ളിയിൽ എവിടെയും അന്ന് ആ നിഷ്ടൂര പോലീസ് അഴിഞ്ഞാട്ട സമയങ്ങളില്‍ ആരും കണ്ടില്ല. ആറു മനുഷ്യജീവനുകൾ‍ അതും ബീമാപള്ളിപോലൊരു തീര പ്രദേശത്തു‍ അവിടെ നടന്ന കൂട്ടക്കൊല ഒരു സംഭവമോ അല്ലെങ്കില്‍ ആ പ്രദേശം കേരളത്തിലല്ല എന്ന്‌ വൈകാരിക തോന്നലോ ആയി മാറിയതു ഒരുനടുക്കത്തോടെ അവിടത്തെ നിവാസികൾ കണ്ടു. 

ഇതൊരു ആപൽ‍ക്കരമായ അയിത്താധിഷ്ടിത സാംസ്കാരിക കാപട്യമാണു. ശരിയായ മാനവിക പൗരസമൂഹം കെട്ടിപ്പെടുക്കാൻ ശ്രമിച്ച്‌ ജീവിക്കുന്നവർ‍ എന്ന്‌ ധരിപ്പിച്ച്‌ വിശ്വസിപ്പിച്ച്‌ പ്രവര്‍ത്തിക്കുന്ന ആര്‍ക്കും ഇതു ഭൂഷണമല്ല. ബീമാപള്ളി വെടിവെപ്പ്‌ കേസില്‍ മാത്രം നീതിയുടെ കോടതിയും, നിർ‍വഹണത്തിന്‍റെ പോലീസിനെയും സർ‍ക്കാരുകളെയും ഒരിടത്തും നാം കണ്ടില്ല. 

പോലീസിനെതിരെ നരനായാട്ടിനു കേസെടുക്കണമെന്ന്‌ പറഞ്ഞ ജില്ലാകോടതിയും എങ്ങുമെത്താതെ ഫയലുകള്‍ ക്ളോസ്‌ ചെയ്യുന്നതാണ് കേരളം പിന്നീട് കണ്ടത്. 

വെടിയേറ്റുമരിച്ചവരുടെ എഫ്‌.ഐ.ആർ‍ ജാതകം നോക്കിയ ഏമാന്മാർ‍ നാട്ടുകാർ പോലീസിനെ ആക്രമിച്ചെന്നും വർ‍ഗീയ കലാപത്തിനു ശ്രമിച്ചെന്നും വരുത്തിത്തീർ‍ത്ത്. ഇനി ഒരുപക്ഷേ ആ വെടിയേറ്റുമരിച്ച പാവങ്ങൾ‍ സ്വയം ആത്മഹത്യാ ചെയ്തന്നായിരിക്കും ഭാവി കേരളം പാടിപ്പറയുക. കാരണം അതൊരു വര്‍ഗ്ഗീയലഹളയാക്കാൻ ‍പോലീസും മനോരമ പോലുള്ള കേരളത്തിലെ ചില വർ‍ഗ്ഗീയ ഭാസിസ്റ്റ് പത്രങ്ങളൊക്കെ ശ്രമിച്ചിട്ടും കലാപമെന്ന്‌ സ്ഥാപിക്കാനോ കലാപത്തിൽ പരുക്കേറ്റ ഒരാളെ സൃഷ്ടിക്കാനോ അവർക്ക്കഴിഞ്ഞില്ല. ലോഞ്ചർ‍ ബോംബുകള്‍ വരെ പോലീസിനെ അക്രമിച്ചവരുടെ കൈവശം ഉണ്ടായിരുന്നുവെന്നാണ് മലയാള മനോരമ പോലുള്ള പത്രങ്ങളും മറ്റും എഴുതിയത്. ഈ വലിയ വർ‍ഗീയ കലാപത്തില്‍ പരിക്ക് പറ്റിയവര്‍ എവിടെ എന്ന് ചോദിക്കാനുള്ള തിരിച്ചറിവ് ആ പത്രങ്ങള്‍ പ്രകടിപ്പിച്ചുമില്ല . കേരളത്തിലെ ഏത് ആശുപത്രികളിലാണ് അവരെ ചികിത്സിച്ചതെന്നും.!

ഇനിയുള്ളതു സർ‍ക്കാർ‍ ഇരന്ന്‌ വാങ്ങിയ, ലക്ഷ്യങ്ങള്‍ ആദ്യമേ നിർ‍ണ്ണയിക്കപ്പെട്ട പുറത്തു വിടാതെ ആരെക്കയോ ഇന്നും അടയിരിക്കുന്ന ജുഡിഷ്യൽ അന്വേഷണ റിപ്പോര്‍ട്ടാണ്. അതിന്‍റെ ഭാവി ആദ്യമേ തന്നെ നിശ്ചയിച്ച്‌ കഴിഞ്ഞിട്ടുണ്ടാവണം. ഇന്ത്യയില്‍ നടന്നിട്ടുള്ള ഇത്തരം അന്വേഷണങ്ങളിൾ ‍നിന്നും നമ്മുടെ അനുഭവമതാണു. അത് കൊണ്ട് തന്നയാണ് ബീമാപള്ളി വെടിവെപ്പ് ജുഡിഷ്യൽ‍ റിപ്പോര്‍ട്ട് ഇന്നും വെളിച്ചം കാണാത്തതും.!

പക്ഷെ ബീമാപള്ളി വെടിവെപ്പും അനുബന്ധ സംഭവങ്ങളെക്കുറിച്ചും അന്വേഷണം നടത്തിയ ജില്ലാ ജഡ്ജി കെ. രാമകൃഷ്ണൻ ‍കമീഷൻ‍ മുമ്പാകെ കലക്ടര്‍ സമർ‍പ്പിച്ച കാര്യവിവര പത്രികയിൽ പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങള്‍ അക്കമിട്ട് നല്‍കിയിട്ടുണ്ട്. ബീമാപള്ളിയിലെ വെടിവെപ്പും ബലപ്രയോഗവും കലക്ടർ‍ ഉൾ‍പ്പെടെയുള്ള എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരുടെ അനുവാദം തേടാതെ പൊലീസ് ഏകപക്ഷീയമായി നടത്തിയതാണെന്ന ഞെട്ടിക്കുന്ന വിവരമാണ് അതിലൊന്ന്.

ബീമാപള്ളി കൂട്ടക്കൊല നടക്കുമ്പോൾ കേരളം ഭരിച്ചിരുന്നത് ഇടതരായിരുന്നു. പണ്ട് നാടുവാഴി തമ്പ്രാക്കന്മാരുടെ കാലത്ത് പോലീസിന്റെ നിയമ വിരുദ്ധമായ ചെയ്തികൾ‍ക്ക് നേരിട്ട് ഇരയായിട്ടുള്ളവരത്രേ അവർ. ആ സമയത്ത് അവരുടെ നേതാക്കളിൽ പലരും അത്തരം പോലീസുകാരുടെ കൈത്തരിപ്പു നേരിട്ട് അനുഭവിച്ചവരും. അത്തരം പഴയ ചിന്തകളുമായി വാഴുന്ന പോലീസ് ഏമാന്മാർ‍ അവരുടെ കൈത്തരിപ്പു തീര്‍ക്കാൻ‍ നിരപരാധികളായ ഒരു ജനതയുടെ നെഞ്ചകം തന്നെ തിരഞ്ഞടുത്തത് പീഡിപ്പിക്കപ്പെടുന്നവന്റെ അത്താണിയായി നിലനില്‍ക്കുന്നു എന്നവകാശപ്പെടുന്ന ഒരു പ്രത്യശാസ്ത്രം കേരളത്തില്‍ ഭരണത്തിലുള്ളപ്പോഴായിരുന്നു‍ എന്നുള്ളത് ഒരു ദുരന്തമായി അവശേഷിക്കുന്നു.

'നിന്ദ ഏറ്റുവാങ്ങുന്നവര്‍ സ്വര്‍ഗ്ഗീയ പൌരത്വമുള്ള വിശുദ്ധരുടെ മഹിമയുള്ളവരാണെന്നു' മണ്‍മറഞ്ഞുപോയ ഒരു സാഹിത്യ വിമര്‍ഷകൻ‍ പറഞ്ഞിരുന്നു. അതു ശരിയാണെങ്കിൽ‍ ബീമാപള്ളി നിവാസികൾ‍ ഒരു പടികൂടി മുന്നിലാണു. ഒരു കാരണവുമില്ലാതെ തങ്ങളിൽ‍ നിന്നു ആറു പേരെ നഷ്ടപ്പെടുകയും അമ്പത് പേരിലേറെപ്പേർ‍ക്ക്‌ മാരക പരിക്കേല്‍ക്കുകയും ചെയ്തിട്ടും, വിശുദ്ധരെന്ന്‌ കരുതപ്പെട്ടിരുന്ന സാംസ്കാരിക-പത്ര-മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഗംഭീര അശ്ളീല മൗനത്തെക്കാള്‍ സംയമനവും വിവേകവും പുലര്‍ത്തി അവരെ ബീമാപള്ളി മക്കൾ‍ അപമാനിച്ചു.!

നിയമം കുറ്റവാളികളായ പോലീസുകാര്‍ക്ക് ശിക്ഷ നല്‍കുമായിരിക്കാം. പക്ഷെ അനാഥമാക്കപ്പെട്ട ആ ആറു കുടുമ്പങ്ങളുടെയും പോലീസിന്റെ കാടത്തത്തില്‍ പരിക്കേറ്റു ജീവിതം വഴി മുട്ടി കഴിയുന്ന മറ്റു മനുഷ്യരുടെയും കണ്ണ് നീര്‍ ഇനി എന്നാണു ഉണങ്ങുക.

വെടിവെപ്പില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റ ചിലർ‍ക്കും ഭരണകൂടം വാഗ്ദാനം ചെയ്ത സർ‍ക്കാര്‍ ജോലി ഒന്നുപോലും ഇതുവരെ ആർ‍ക്കും ലഭിക്കാത്ത സാഹചര്യത്തിൽ‍ പ്രത്വേകിച്ചും.!

നിഷ്ടൂരമായ ഒരു കൂട്ടക്കൊലയുടെ പോലീസിലെ കാരണക്കാർ‍ ശിക്ഷിക്കപ്പെടുന്ന ആ ദിനങ്ങള്‍ ഇനി എന്നാണ്. അതിനു വേണ്ടി ആരാണിനി ശബ്ദമുയര്‍ത്തുക. 

കയ്യില്‍ വെട്ടി പരിക്കേൽ‍പ്പിക്കുന്നവൻ രാജ്യദ്രോഹിയും പാകിസ്ഥാൻ‍ചാരനും, മുഖത്തു വെട്ടി കൊല്ലുന്നവൻ‍ രാജ്യ സനേഹിയും ഈ രാജ്യം ഭരിക്കെണ്ടവനും ആയി തീരുമാനിക്കപ്പെടുന്ന ഈ മണ്ണില്‍ ഇനിയെന്നാണ് ആ ദിനമുണ്ടാവുക..

ഇതെന്താ മാധ്യമങ്ങളോ ,കൂട്ടി കൊടുപ്പ് കേന്ദ്രങ്ങളോ ??

posted by Nihas Kannu

ഇതെന്താ മാധ്യമങ്ങളോ ,കൂട്ടി കൊടുപ്പ് കേന്ദ്രങ്ങളോ ?? ഇത്തരം നാറിയ പ്രോഗ്രാമുകള്‍ വിതറുന്ന വിഷവിത്തുക്കളാണ് സമൂഹത്തില്‍
ഗോവിന്ദച്ചാമിമാരേ സൃഷ്ടിക്കുന്നത്..വന്‍‌തുകയും മേടിച്ച് മേക്കപ്പും അഴിച്ച് വെച്ച് അഴിച്ചിട്ട തുണിയുമെടുത്ത് ഇവളുമാരു പാട് നോക്കി പ്പോവും...
വിഷം ഉള്ളില്‍ക്കയറിയ അവസാനം കുട്ടിയെ ഉണ്ടാക്കുന്നതും ,ആണും പെണ്ണും ബന്ദ്ധപ്പെടുന്നത് വരെ ,ഈ നാറിയ ചാനലുകള്‍ നടത്തും .അതിനു ഫ്ലാറ്റും ,കോടികളും സമ്മാനം വെക്കും .ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് .വിവാഹത്തിനു മുന്‍പ് സ്ത്രീധന തുക ഒപ്പിക്കാനും ,വേണമെങ്കില്‍ ഫ്രീയായ് ,കേട്ടുന്നവനെ ബുദ്ധിമുട്ടിക്കാതെ .ഒരു കുട്ടിയെ ,ഉണ്ടാക്കാനും .ഇത് വഴി സാധിക്കട്ടെ .എന്ന് ആശംസിക്കുന്നു .പക്ഷെ .പുതു തലമുറയെ ,ഓരോ പേര് പറഞ്ഞു ,ഇത് പോലെ വെഭ്യചാരശാലയില്‍ എത്തിക്കുന്നതിന് .നമ്മുടെ ചാനലുകള്‍ വഹിക്കുന്ന പങ്കു വളരെ വലുതാണ്‌ ...പിന്നെ സ്വന്തം ശരീരം അന്യ പുരുഷന്മാരുടെ കൈകളില്‍ ഇട്ടു കൊടുക്കുന്ന പെണ്ണുങ്ങള്‍ അത് എന്തിന്റെ പേരിലായാലും ,അവര്‍ ചെയ്യുന്നത് വെഭ്യചാരം ആണ് .

കാംപസ്‌ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ ദേശീയ പ്രസിഡന്റ്‌ പി.അബ്ദുല്‍ നാസര്‍ കെ.കെ.രമയെ സന്ദര്‍ശിച്ചപ്പോള്‍

posted by Sidheeq Kappan 

കാംപസ്‌ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ ദേശീയ പ്രസിഡന്റ്‌ പി.അബ്ദുല്‍ നാസര്‍, സി.പി.ഐ.(എം) അതിദാരുണമായി വെട്ടി കൊലപ്പെടുത്തിയ ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമയെ ഡല്‍ഹിയിലെ കേരള ഹൗസില്‍ സന്ദര്‍ശിച്ചപ്പോള്‍, സമീപം ടി.പി.യുടെ മകന്‍ അഭിനന്ദ്‌.

Campus Front of India National President P. Abdul Nazar with brutally murdered TP Chandhra Shekaran's wife KK Rama and thier son Abhinand at Kerala house in New Delhi

See the power of Muslim women :

link

Related Posts Plugin for WordPress, Blogger...