Search the blog

Custom Search

ശ്രീശാന്ത്‌ കോയ - പിന്നേയും വിഡ്ഢികളാവുന്ന നമ്മള്‍ !

posted by Noushad അകമ്പാടം

പിന്നേയും വിഡ്ഢികളാവുന്ന നമ്മള്‍ !

-------------------------------------------
ശ്രീശാന്തിനെ കൊന്ന് കൊലവിളിക്കുന്ന പോസ്റ്റുകളാലും പോസ്റ്ററുകളാലും സോഷ്യന്‍ നെറ്റ് വര്‍ക്ക് മീഡിയകളും, വാര്‍ത്തകളും വാര്‍ത്താധിഷ്ഠിത പരിപാടികളാല്‍ വിശുദ്ധ ചാനല്‍ - പത്ര മീഡിയകളും ആഘോഷമാക്കി ഇളക്കി മറിക്കുന്നത് കാണുമ്പോള്‍ തെല്ലതിശയം!.....
ഒരു ക്രിക്കറ്റ് പ്ലയറേക്കാള്‍ ഒരു സാദാ ഇന്ത്യന്‍ പൗരന്റെ നിത്യ ജീവിതത്തെ എല്ലാവിധത്തിലും സ്വാധീക്കുന്ന ഭരണ കര്‍ത്താക്കള്‍ അഴിമതി എന്ന 
അപരനാമത്തിലറിയപ്പെടുന്ന "കളവ് " അഥവാ "മോഷണം "നടത്തി കോടികള്‍ കട്ട് മുടിക്കുമ്പോഴും സ്ഥാനമാനങ്ങള്‍ രാജിവെച്ച് പുറത്ത് പോവുമ്പോഴും ഒന്നും നമ്മുടെ പ്രതികരണ ശേഷി ഇത് പോലെ കത്തിയുയരുന്നതും ധാര്‍മ്മികരോഷത്താല്‍ വിജ്രംഭിക്കുന്നതും കണ്ടിട്ടില്ല..
തെരുവില്‍ കല്ലേറ് അഭിഷേകം നല്‍കി പതിനാറടിയന്തിരം കഴിപ്പിക്കേണ്ടതിനു പകരം
അവരെയൊക്കെ കീ ജയ് വിളിച്ച് തോളിലേറ്റി ലച്ചം ലച്ചം പിന്നാലേ എന്ന് അലമുറയിടുന്നതേ കണ്ടിട്ടുള്ളൂ..

കള്ളപ്പരിഷ രാഷ്ട്രീയ നപുംസകങ്ങളുടെ ചെരുപ്പ് നക്കുന്ന നമ്മള്‍ക്ക് കേവലമൊരു
പെറ്റിക്കേസിന്റെ മണമടിച്ചപ്പോള്‍ തന്നെ അത് കൊണ്ടാടാന്‍ എന്തൊരാവേശം! തെറിവിളിക്കാന്‍ എന്തൊരു ആഹ്ലാദം..! അമിതാവേശം!!
ബസ്റ്റാന്റിലെ പോക്കറ്റടിക്കാരനെ കയ്യില്‍ കിട്ടുമ്പോള്‍ അവന്റെ നെഞ്ചത്ത് പൊങ്കാലയിട്ട് അവന്റെ നടുപ്പുറം നോക്കി "ഓസിത്തല്ല്" തല്ലുന്ന ആള്‍ക്കൂട്ടത്തിന്റെ നൈമിഷികം ജ്വലിക്കുന്ന പൗരധര്‍മ്മമോ ധാര്‍മ്മികരോഷമോ ഒക്കെയുള്ളൂ ഇതിനു പിന്നില്‍ എന്നതല്ലേ സത്യം??

Photo: പിന്നേയും വിഡ്ഢികളാവുന്ന നമ്മള്‍ !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...