Search the blog

Custom Search

ഇന്നലെ സക്കറിയ... ഇന്ന് വേറെ കുറേപേര്‍... നാളെ ഞാന്‍

posted by : Iqbal Koppam

അഞ്ചാമത്തെ വയസ്സില്‍ പിതാവ് മരണപ്പെട്ടു..
കുടുംബം പുലര്‍ത്താന്‍ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന കുട്ടി....
സ്കൂള്‍ വിദ്യാഭ്യാസം എത്രത്തോളമായിരിക്കും കിട്ടിയിരിക്കുന്നതെന്ന് ഊഹിക്കാം.....
19 മത്തെ വയസ്സില്‍ തീവ്രവാദി" ആക്കി ജയിലിലിട്ടിട്ടു 
ഇന്നു വിചാരണയോ നീതിയോ ഇല്ലാത്ത അഞ്ചാമത്തെ വര്ഷം.... അഥവാ 24 വയസ്സ... 
ഇനിയും കുറെ വര്ഷം ജയിലില്‍ കിടക്കും.... 
ഒടുവില്‍ ജീവിതത്തിന്റെ യുവത്ത്വം കഴിഞ്ഞു 
അവന്‍റെ വാര്‍ധക്യത്തില്‍ നമുക്ക് നീതിയെക്കുറിച്ചു നെടുവീര്‍പ്പിടാം.... 
ജീവച്ചവമായെന്കിലും തിരിച്ചു തന്നെന്കിലോ....
ഇവിടെ നിയമമില്ല - നീതിയില്ല - വിചാരണയില്ല - ശിക്ഷ മാത്രം മതി ...
നെഞ്ചു പൊട്ടിക്കരയുന്ന ഉമ്മയുടെ ശാപം കേരള മണ്ണിനുണ്ടാകും.. 
പൊതു ബോധം "കല്പിച്ചു" നല്‍കുന്ന " മാന്യന്‍ " സര്‍ട്ടിഫിക്കറ്റിനു വേണ്ടി അനീതിക്കെതിരെ നിശബ്ദതയുടെ സമ്മതം നല്‍കിയ നിങ്ങളുടെ പിന്നാലെയും ആ ശാപം വരാതിരിക്കില്ല.... ചരിത്രത്തിന്‍റെ കാവ്യ നീതി അങ്ങിനെയാണ് ....
ഇന്നലെ സക്കറിയ... 
ഇന്ന് വേറെ കുറേപേര്‍... 
നാളെ ഞാന്‍ ... മറ്റെന്നാള്‍ നീയും...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...