നാറാത്തെ ആയുധപരിശീലം പോലിസ് കെട്ടുകഥയെന്ന് വസ്തുതാ്വഷണ റിപോര്‍ട്ട്:
പിടികൂടിയത് ബോംബെന്നു തോന്നിപ്പിക്കുന്ന വസ്തുവെന്ന് പോലിസ്
21 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കുമേല്‍ യു.എ.പി.എ. ചുമത്താനിടയാക്കിയ നാറാത്ത് സംഭവം പോലിസ് സൃഷ്ടിയാണെന്നു വ്യക്തമായി. നാറാത്ത് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ല്‍ നിന്ന് ആയുധപരിശീലത്തിനിടെ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പിടികൂടിയ സംഭവമാണ് പോലിസ് സൃഷ്ടിയായിരുന്നുവെന്ന് വസ്തുതാന്വെഷണസംഘം കണ്ടെത്തിയത്. ദേശീയ മുഷ്യാവകാശ ഏകോപ സമിതി(എന്‍.സി.എച്ച്.ആര്‍.ഒ.) സംഘം പ്രദേശത്തു ടത്തിയ തെളിവെടുപ്പിലാണ് പോലിസ് ആരോപണങ്ങള്‍ തെറ്റാണെന്നു തെളിഞ്ഞത്.
തണല്‍ ട്രസ്റ്റിനു കീഴിലുള്ള നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് കണ്ടെടുത്തെന്ന് പറയുന്നതില്‍ ബോംബുകളില്ലെന്നും, ബോംബെന്ന് തോന്നിപ്പിക്കുന്ന വസ്തുക്കളാണെന്നും റെയ്ഡിനു നേതൃത്വം നല്‍കിയ മയ്യില്‍ എസ്.ഐ. സുരേന്ദ്രന്‍ കല്യാടന്‍ വസ്തുതാ്വഷണ സംഘത്തോടു വെളിപ്പെടുത്തി.
കേസ്വഷിക്കുന്ന കണ്ണൂര്‍ ഡിവൈ.എസ്.പി. പി സുകുമാരന്‍, നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് സി.പി.എം. പ്രതിിധി കെ വി മേമി, വാര്‍ഡ് മെംബര്‍ മുസ്ലിംലീഗ് പ്രതിനിധി കെ വി സലാം ഹാജി, കെട്ടിടത്തിന്റെ പരിസരത്തുള്ള വീട്ടുകാര്‍, മഹല്ല് കമ്മിറ്റിയംഗങ്ങള്‍, ഫലാഹ് ഇംഗ്ളീഷ് മീഡിയം സ്കൂള്‍ പ്രിന്‍സിപ്പല്‍ പി മുസ്തഫ, അറസ്റിു ദൃക്സാക്ഷികളായ സലീം, ജാഫര്‍, കെ പി മൂസാന്‍കുട്ടി തുടങ്ങി നിരവധി പേരില്‍ നിന്നാണു സംഘം തെളിവെടുത്തത്. കെട്ടിടത്തില്‍ ബോംബ് നിര്‍മാണമോ മറ്റോ ടന്നതായുള്ള വാര്‍ത്തകള്‍ പരിസരവാസികളായ സുധീഷ്, അബ്ദുല്ല, സലീം, മൂസാന്‍കുട്ടി എന്നിവര്‍ നിരാകരിച്ചിട്ടുണ്ട്.
യോഗാ പരിശീലത്തിലേര്‍പ്പെട്ട 21 യുവാക്കളെയും ആദ്യമെത്തിയ നാലു പോലിസുകാര്‍ സ്റ്റേഷിലേക്കു വരണമെന്നു പറഞ്ഞാണ് മയ്യില്‍ പോലിസ് സ്റ്റേഷിലേക്കെത്തിച്ചത്. ഈ സമയത്ത് ആയുധങ്ങളോ സംശയകരമായ വസ്തുക്കളോ കണ്ടെടുത്തിരുനില്ല. പിന്നീട് 45 മിനിറ്റിനും ഒന്നര മണിക്കൂറിനും ഇടയിലാണ് ആയുധപരിശീലമെന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടതെന്നും അ്വഷണത്തില്‍ ബോധ്യപ്പെട്ടു.
രണ്ടു വര്‍ഷത്തിലധികമായി കെട്ടിടത്തില്‍ വിവിധ പരിപാടികള്‍ നടക്കുന്നുണ്ട്. സംശയകരമായ യാതൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പരിപാടികളൊക്കെ സമാധാപരമായിട്ടായിരുന്നുവെന്നും പരിസരവാസികള്‍ വ്യക്തമാക്കിയതായി എന്‍.സി.എച്ച്.ആര്‍.ഒ. ഭാരവാഹികള്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. മാത്രമല്ല, ജവാസകേന്ദ്രത്തിലുള്ള കെട്ടിടത്തികത്ത് എന്തു നടന്നാലും അതുവഴി നടന്നുപോവുന്നവര്‍ക്കു വ്യക്തമായി കാണാം. പുറത്തുിന്നു നോക്കിയാല്‍ കാണാവുന്ന വലിയ ഗ്രില്ലുകളാണ് കെട്ടിടത്തിന്റെ ജനലിനുള്ളത്. ഏതെങ്കിലും വിധത്തിലുള്ള പരിശീലങ്ങള്‍ ഇവിടെ നടത്താനാവുമെന്നു ചിന്തിക്കുന്നത് യുക്തിക്കു നിരക്കാത്തതാണ്. ഇതിനു മുമ്പും പരാതി ലഭിച്ചതിത്തുടര്‍ന്ന് ഇവിടെ പരിശോധ നടത്തിയെങ്കിലും ഒന്നും കണ്ടടെത്തിയില്ലെന്നു മയ്യില്‍ എസ്.ഐ. പറഞ്ഞു. പോലിസിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നു കെട്ടിടമെന്ന് ഇതില്‍നിന്നു വ്യക്തമാണ്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ. സ്ഥാാര്‍ഥിക്കു ലഭിച്ച വോട്ടുകള്‍ പഞ്ചായത്ത് ഭരണം ലീഗിനു നഷ്ടപ്പെടുത്തിയിരുന്നു. കൂടാതെ, മണല്‍മാഫിയക്കെതിരേ പോസ്റ്ററുകളും മറ്റും പതിച്ചിരുന്നു. ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം രാഷ്ട്രീയ പകപോക്കല്‍ നടന്നിട്ടുണ് ടോയെന്ന് അന്വെഷികണം. തൊണ്ടി മുതലുകളായി പോലിസ് പറയുന്ന 172 വസ്തുക്കളില്‍ യു.എ.പി.എ. എന്ന കരിിയമം ചുമത്താന്‍ മാത്രം ഒന്നുമില്ല. 10 രൂപ നോട്ടുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, കിഷിലെ ഫ്രീസോണ്‍ പാസ്, 65 സെന്റീമീറ്റര്‍ നിള മുള്ള വടിവാള്‍, ചണൂല്‍, ആണികള്‍, തിരിച്ചറിയല്‍ കാര്‍ഡ്, വടികള്‍, ഇഷ്ടിക തുടങ്ങിയവയാണ് മാരകമായ വസ്തുക്കളായി പോലിസ് മാധ്യമങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്. കടകളില്‍നിന്നു ലഭിക്കുന്ന സി.ഡികളും പൊതുജങ്ങള്‍ക്കു വിതരണം ചെയ്ത ലഘുലേഘകളുമാണ് രഹസ്യരേഖകളെന്ന വ്യാജേന പ്രചരിപ്പിച്ചത്. അറസ്റ് ചെയ്യുമ്പോള്‍ പാലിക്കണമെന്നു സുപ്രിംകോടതി നിര്‍ദേശിച്ച കാര്യങ്ങളൊന്നും 21 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ കാര്യത്തില്‍ പോലിസ് പാലിച്ചിട്ടില്ലെന്നും തെളിവെടുപ്പില്‍ വ്യക്തമായി.
എന്‍.സി.എച്ച്.ആര്‍.ഒ. ദേശീയ സെക്രട്ടറി റെനി ഐലിന്‍(തിരുവന്തപുരം), ദേശീയ എക്സിക്യൂട്ടീവ് മെംബര്‍മാരായ പ്രഫ. എ മാര്‍ക്സ്(ചെന്നൈ), ജി സുകുമാരന്‍(പുതുച്ചേരി), കേരള ചാപ്റ്റര്‍ മെംബര്‍ അഡ്വ. എം എ ഷുക്കൂര്‍(മലപ്പുറം), എഴുത്തുകാരും ആക്റ്റിവിസ്റുമായ കെ എം വേണുഗോപാല്‍(കണ്ണൂര്‍), മാധ്യമപ്രവര്‍ത്തകായ മുഹമ്മദ് ശബീര്‍(മംഗലാപുരം) എന്നിവരാണ് തെളിവെടുപ്പ് സംഘത്തിലുണ്ടായിരുന്നത്.
തെളിവെടുപ്പിന്റെ സംക്ഷിപ്ത രൂപം ഇന്നലെ കണ്ണൂരില്‍ വാര്‍ത്താസമ്മേളത്തില്‍ വിതരണം ചെയ്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.