ഗോവ യില്‍ ഇനി ശ്രീ രാമ സേന യുടെ ശല്യം ഉണ്ടാവില്ല. ഗോവന്‍ മുഖ്യ മന്ത്രി മനോഹര്‍ പരിക്കാര്‍ ഹിന്ദുത്വ വര്‍ഗീയ സംഘടന ആയ ശ്രി രാമ സേന ഗോവയില്‍ നിരോധിച്ചിരിക്കുന്നു. മാത്രമല്ല ഇവരെ പറ്റിയുള്ള എല്ലാ വിവരങ്ങളും അന്വേഷിക്കാനും ഉത്തരവ് ഇറക്കിയിരിക്കുന്നു. ഇവര്‍ ഗോവന്‍ ജനതയ്ക്ക് മാത്രമല്ല ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഭീഷണി ആണ്. ഇന്ത്യയില്‍ നിന്നും പൂര്‍ണമായി ഇതിനെ പിഴുതുമാറ്റി കളയണം. അങ്ങനെയാണേല്‍ ഒരുപാട് വര്‍ഗീയ സംഘര്‍ഷങ്ങള്‍ മാത്രമല്ല വ്യാജ ഏറ്റുമുട്ടലുകളും അക്രമങ്ങളും ബോംബ് സ്ഫോടനങ്ങളും ഇല്ലാതാവും. കൂട്ടത്തില്‍ ആര്‍ എസ് എസ് - ബജുരന്ഗ് ദള്‍ എന്നിവരെ കൂടി അങ്ങ് നിരോധിചിരുന്നെന്കില്‍ ഇന്ത്യയില്‍ ശാന്തിയും സമാധാനവും ഒന്ന് കൂടി ഊട്ടി ഉറപ്പിക്കാന്‍ സാധിക്കും. ഈ കയിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന എല്ലാ സ്ഫോടനങ്ങളും ചെയ്തത് ഹിന്ദുത്വ വര്‍ഗീയ സംഘടനകള്‍ക്ക് വ്യക്തമായ പങ്കോട് കൂടി ആണെന്നും ഇതിനകം തെളിഞ്ഞിട്ടുല്ലതാണ്. വ്യാജ ഏറ്റുമുട്ടല്‍ കേസ് ഉള്‍പടെ എല്ലാം അവരുടെ കുബുദ്ധിയില്‍ തെളിഞ്ഞത് ആണെന്നും കണ്ടെത്തിയിട്ടുള്ളത് ലോകം കണ്ടതാണ്. എന്നിട്ടും ഇവരെ ഇന്ത്യയില്‍ നിരോധിക്കാന്‍ എന്ത് തടസ്സം എന്ന് ജനം ചിന്തിക്കുമ്പോള്‍ വന്ന ഈ വാര്‍ത്ത തികച്ചും ആശവഹം ആണ്.
ഗോവയില്‍ പുതിയ ബ്രാഞ്ച് തുടങ്ങാന്‍ ഉള്ള പ്രമോദ് മുത്തലിക്കിന്റെ പ്രഖ്യാപനത്തിനു തൊട്ടു പിന്നാലെ ആണ് ഈ നിരോധനം എന്നതും ശ്രദ്ധേയം ആണ്. വളരെ ആഹ്ലാദിപ്പിക്കുന്നതും പ്രശംസനീയമായതും ആയ ഒരു തീരുമാനം ആണ് എന്നാണ് ഇതിനെ പൊതു ധാരയില്‍ നിന്നും വീക്ഷിക്കുന്നവരുടെ പക്ഷം.
The Goa government has banned the Hindu right wing Shri Ram Sena from entering the state, chief minister Manohar Parrikar told the state legislative assembly late Wednesday evening.
"I had asked police to prepare a report and it was sent to the collector to ban the entry of Shri Ram Sena in the state. We have banned Shri Ram Sena," Parrikar said.
In June Shri Ram Sena chief Pramod Mutalik had announced his plan to set up a branch of the sena in the state in September.
ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന വാര്‍ത്ത വായിക്കാന്‍ :
ഈ വാര്‍ത്ത കേട്ട് സന്തോഷവതി ആയ ഒരു സ്ത്രീയുടെ കത്ത് വായിക്കാന്‍ :