Search the blog

Custom Search

പശുവിനെ ദേശീയ മൃഗമാക്കുമ്പോള്‍ ...

posted in Facebook by
Abdul Latheef CK

പശുവിനെ ദേശീയ മൃഗമാക്കണം എന്ന നിര്‍ദ്ദേശം നടപ്പാക്കപ്പെട്ടാല്‍ - ബി.ജെ.പി ഭരിക്കുമ്പോള്‍ അതിന് തടസ്സമൊന്നും കാണുന്നില്ല - എന്തൊക്കെ പുകിലുകളാണ് ഉണ്ടാവുക എന്ന് പലരും ഭാവനയില്‍ കണ്ടുതുടങ്ങി. അതിനെക്കുറിച്ച് ഒന്ന് വിശദമായി ചര്‍ച ചെയ്തുകൂടെ. ഏതായാലും പെട്ടെന്നുണ്ടാകുന്ന ഒരു മാറ്റം ഒരു ഹിന്ദു സഹാദരന്‍ ചൂണ്ടിക്കാണിച്ചത്. ഇതുവരെ ഗോമാതാവ് എന്ന് വിളിച്ചുവന്ന പശുവിനെ ഇനി മൃഗം.. മൃഗം എന്ന് പരാമര്‍ശിക്കേണ്ടിവരും എന്നതാണ്. പിന്നെ എന്തൊക്കെ മാറ്റമാണ് ഉണ്ടാവുക എന്നറിയില്ല. പാലുകുടിക്കാന്‍ പറ്റുമോ എന്നറിയില്ല. ഏതായാലും അറുക്കാന്‍ പറ്റില്ല. അങ്ങനെ വന്നാല്‍ പിന്നെ പതിനായിരങ്ങള്‍ നല്‍കി ആരും പശുവിനെ വാങ്ങില്ല. പാല് നില്‍ക്കുമ്പോള്‍ ഇറച്ചിക്ക് നല്‍കാമല്ലോ എന്ന് കരുതിയാണ് മിക്കവരും ഇപ്പോള്‍ വളര്‍ത്തുന്നത്. അപൂര്‍വം ചിലര്‍ സ്വാഭാവിക മരണത്തിന് വിട്ടുകൊടുക്കുന്നു. അങ്ങനെ രോഗം വന്ന് വളരെ ദീനമായ വിധം അത് ചത്തുപോകുന്നു. ഏതായാലും പശുവിനെ സംബന്ധിച്ച് നല്ല നാളുകളല്ല വരാന്‍ പോകുന്നത്. മിക്കവാറും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കടുവയുടെ സ്ഥാനം കൂടി പശു കയ്യേറുമോ എന്നതാണ് ഞാന്‍ ആശങ്കിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...