Search the blog

Custom Search

ഗംഭീരം ഈ അല്‍ മൊയ്തു - സുരാജ് വെഞ്ഞാറമ്മൂട്..!!

അല്‍ മൊയ്തുവിനെ കുറിച്ച് സുരാജ് വെഞ്ഞാറമൂടിന്റെ റിവ്യൂ കേള്‍ക്കുക !!
ഷോര്‍ട്ട് ഫിലിം - Releasing on Jan-21 !

അല്‍ മൊയ്തു - എ 'ഷോര്‍ട്ട്' ഫിലിം വിത്ത്‌ എ 'ബിഗ്‌' മിഷന്‍


" അല്‍ മൊയ്തു " വിന്റെ റൈറ്റിങ് നില

Published on Jan 21, 2014
അൽ മൊയ്‌തു - A short film with a BIG MISSION !
Starring: Mamu Koya, Nirmal Palazhi, Shafi Kollam, Sasi Kalinga

എത്ര എളുപ്പമാണ് കള്ളങ്ങള്‍ സൃഷ്ട്ടിക്കപ്പെടുന്നത്, എത്ര എളുപ്പമാണ് അവ പ്രചരിക്കുന്നത്, ഒരു ജനതയുടെ തന്നെ അസ്ഥിത്വം എത്ര പെട്ടെന്നാണ് സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തപ്പെടുന്നത് !

Like & Share.. spread the message !

Visit us and follow us:
http://www.zakeen.in
http://facebook.com/ZakeenTV

http://youtube.com/ZakeenTV
http://twitter.com/ZakeenTV

Al moidu, Al moydu, Al moithu

Rating Review by time :
















*******************************************************************************

Date : 24/01/2014
Time : 02:05AM
Total views : 61,472
Like      Dislike 72

ALL COMMENTS (1,082)



*******************************************************************************

Date : 23/01/2014
സമയം : 3:53 AM
Total views : 42,688
Like      Dislike 50

ALL COMMENTS (868)

"അല്‍ മൊയ്തു"വിന്റെ സന്ദേശം ശരിയെന്നു തെളിയിക്കപ്പെടുന്നു

അല്‍ മൊയ്തു ഇറങ്ങിയ ദിവസം തന്നെ വന്ന ഈ വാര്‍ത്ത‍ അല്‍ മൊയ്തുവിന്റെ സന്ദേശം അക്ഷരം പ്രതി ശരിയാണെന്ന് തെളിയിക്കുന്നു 
http://www.mangalam.com/print-edition/crime/141103

ആരോരുമില്ലാത്ത കുഞ്ഞുങ്ങളെ തീവ്രവാദികള്‍ക്കു വില്‍ക്കുന്നു | mangalam.com
www.mangalam.com
Mangalam Newspaper

http://www.mangalam.com/print-edition/crime/141103

" അല്‍ മൊയ്തു" - റിവ്യൂ -by ദാസൻ മടത്തിൽ


തങ്ങളുടെ ജീവിതത്തിൽ സിനിമാ ഷൂട്ടിങ്ങ് പോലും നേരിട്ട് കണ്ടിട്ടില്ലാത്ത രണ്ടു പയ്യന്സാണ് 'പ്രധാന വാർത്തകൾ വീണ്ടും' എന്ന കേരളം ചര്ച്ച ചെയ്യപ്പെട്ട ഷോട്ട് ഫിലിമുമായി ഈ രംഗത്തേക്ക് കടന്നു വന്നത് . വിദേശ രാജ്യങ്ങളിൽ വരെ പ്രദര്ശിപിക്കപ് പെട്ട ആ ഷോട്ട് ഫിലിമിന്റെ വൻ വിജയം നല്കിയ ആത്മ വിശ്വാസം തന്നെയാണ് 'അൽ മൊയ്തുവിന് ' കരുത്തായത്. വലിയ ഒരു സബ്ജക്റ്റ് വെറും പതിനേഴ് മിനിറ്റിൽ അവതരിപ്പിക്കുക എന്നത് ശ്രമകരം തന്നെയാണ്. അതും കേരളം മുഴുവൻ മലവെള്ളം പോലെ ഒഴുകിയൊലിച കുപ്രച്ചരണങ്ങളെ പ്രതിരോധിക്കാൻ ഇവരുടെ പക്കൽ ഉണ്ടായിരുന്നത് ഈ പരിമിതമായ മിനുട്ടുകൾ ആയിരുന്നു. പറയാൻ ആഗ്രഹിച്ച കാര്യം പ്രേക്ഷകർക്ക് ഭംഗിയായി പകര്ന്നു നൽകാൻ അവര്ക്ക് കഴിഞ്ഞു എന്നതു കൊണ്ട് തന്നെ ഈ സിനിമ വിജയിച്ചു എന്ന് പറയാം. അപനിര്മ്മിതികളുടെ കരിങ്കൽ കെട്ടുകളെ തച്ചു തകർത്ത്, ശീതികരിച്ച റൂമുകളിലിരുന്നു മാധ്യമ ധര്മ്മത്തെ കൊന്നു കൊലവിളിക്കുന്നവ രുടെ മുഖമടച്ച് പ്രഹരിച്ച്, ദുഷ് പ്രചാരണങ്ങളുടെ കുഴലൂത്തുകാരായ 'കെഴങ്ങന്മാരെ' കണക്കറ്റ് പരിഹസിച്ചു കൊണ്ട് അൽ മൊയ്തു സ്ക്രീനിൽ നിറഞ്ഞു നില്ക്കുന്ന കാഴ്ചയാണ് ഒരു പ്രേക്ഷകന്റെ കണ്ണിലൂടെ ഞാൻ കണ്ടത്. ഒരു മന്ദ മാരുതനായി തുടങ്ങി ഒരു കൊടുങ്കാറ്റായി വീശിയച്ചു കൊണ്ട് സർവ്വ അവിശുദ്ധ കൂട്ടുകളെയും നിമിഷങ്ങൽക്കൊണ്ട് കട പുഴക്കിയെറിയുന്ന കാഴ്ച്ചയുടെ വിസ്മയമൊരുക്കാൻ ഇവര്ക്ക് കഴിഞ്ഞു. ' അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ' എന്ന സംഭാഷണത്തിലൂടെ തുടങ്ങിയത് അരോചകമായി തോന്നി എന്ന് ചിലര് എഴുതിയതായി കണ്ടു. ഇതിലും ഭംഗിയായി തുടങ്ങാൻ ഒരു ഷോട്ട് ഫിലിമിനു കഴിയില്ല എന്ന് ഞാൻ പറയുന്നു കാരണം ചുരുങ്ങിയ സമയത്തിനുള്ളിൽ സിനിമയുടെ കഥാ ബിന്ദുവിലേക്ക് പ്രവേശിക്കേണ്ടിയിരിക്കുന്നതിനാൽ ഏതൊരു സംവിധായകനും അതിനു തന്നെയാണ് ശ്രമിക്കുക. അല്ലെങ്കിൽ പത്രത്തിന്റെ ദയനീയ സ്ഥിതി വിവരിക്കുന്ന സംഭാഷണം ദീര്ഘമാക്കി കൊണ്ട് വിരസമാക്കേണ്ടി വരുമായിരുന്നു. ' അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ' എന്ന ഒറ്റ സംഭാഷണത്തിലൂടെ കഥയുടെ കാമ്പിലേക്കു നേരിട്ടിറങ്ങുവാനും സമയം കൊല്ലികളായ പ്രാഥമിക ഔപചാരിക സംഭാഷണങ്ങളെ ഒഴിവാക്കാനും കഴിഞ്ഞു. രണ്ടു മാധ്യമ പ്രവർത്തകരും കുറച്ചധികം വാചാലത കാണിച്ചത് മോശമായിപോയി എന്നൊരു വിലയിരുത്തലും കണ്ടു. വലിയ ഒരു പ്രമേയം വിഷധീകരിക്കാൻ അല്പം വാചാലത ആവശ്യം തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം . ഒരു ഷോട്ട് ഫിലിമിൽ ഭാവാഭിനയത്തിന് സമയ പരിമിതികളുണ്ട്. അതേ സമയം മൊയ്തുവിന്റെ അവസാനത്തെ മന്ദ ഹാസം ഒഴിവാക്കിയിരുന്നെങ്കിൽ കഥാ പാത്രം ഒന്ന് കൂടി ശക്തമാകുമായിരുന്നു എന്ന അഭിപ്രായവും പങ്കു വെയ്ക്കാൻ ആഗ്രഹിക്കുന്നു. മൊത്തത്തിൽ നോക്കുമ്പോൾ ഒരു കാഴ്ച്ചയുടെ സുഖമുണ്ട് . സന്ദേശമുണ്ട് , നല്ല ക്വാളിറ്റിയുണ്ട്. ഒരു പ്രേക്ഷകന് ഇത് മതി. വിമർശനങ്ങൾ പൊസിറ്റീവായി മാത്രം കാണുക. അതേ സമയം വിമർഷനതിനായി മാത്രം വിമര്ശനം ഉന്നയിക്കുന്ന ചില കേന്ദ്രങ്ങളെ അവഗണിക്കാനും ശ്രമിക്കുക. കാരണം അവരാണ് നിങ്ങൾ പൊളിച്ചടുക്കുന്ന നുണകളുടെ പ്രായോജകരും ഗുണ ഭൊക്താക്കളും . അവരുടെ കരണമടച്ച് പ്രഹരിചിട്ട് അവരോട് നില വിളിക്കരുത് എന്ന് പറയുന്നത് ശരിയല്ല !!! --

കൃത്യമായ അജണ്ട നിശ്ചയിച്ചുള്ള പ്രചാരണങ്ങളും, മാധ്യമങ്ങള് ഉപയോഗിച്ചുള്ള കടന്നാക്രമണങ്ങള ും കഴിഞ്ഞ കാലങ്ങളില് മുസ്ലീം സമൂഹത്തില് വിശിഷ്യാ യുവാക്കള്ക്കിടയില് സൃഷ്ടിച്ച അപകര്ഷതാ ബോധം ചെറുതായിരുന്നില്ല. വ്യക്തിയുടെ ചിന്തയെപ്പോലും സ്വാധീനിക്കാ കെല്പുള്ള ദൃശ്യ,

ശ്രാവ്യ മാധ്യമങ്ങളിലൂടെ പടച്ചുവിട്ട വെറുപ്പിന്റെയും വിദ്വേഷത്തിന്റെ യും ഇരകളായി മാറാനായിരുന്നു മുസ്ലീം സമുദായത്തിന്റെ നിയോഗം. നിക്ഷിപ്ത താല്പര്യക്കാര് തങ്ങളുടെ താല്പര്യങ്ങള് ക്കനുസൃതമായി പ്രസ്തുത മാധ്യമങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യു വിജയിച്ചപ്പോള് അതില് പരിതപിച്ച് കാഴ്ചക്കാരന്റെ റോളിലായിരുന്നു നാം. സിനിമകളിലെ മുസ്ലീം വിരുദ്ധ പരാമര്ശങ്ങള് എണ്ണിപ്പറഞ്ഞ് വിലപിക്കാനല്ലാത െ "ഹറാമായ" ഈ മാധ്യമത്തിന്റെ സാധ്യതകള് ഉപയോഗപ്പെടുത്തുന്നതില് നാളിതുവരെ ഈ സമുദായം തികഞ്ഞ പരാജയമായിരുന്നു. ഒടുവില് മാധ്യമ അജണ്ടകളുടെ ഇരകളാക്കപ്പെട്ടിരുന്ന ഒരു സമൂഹത്തിന്റെ പ്രതിനിധികള് ഇന്നതിന്റെ സാധ്യതകള് തിരിച്ചറിഞ്ഞിരി ക്കുന്നു. ശക്തി പ്രകടനങ്ങള്ക്ക ് വേണ്ടി കോടികള് മുടക്കി സമ്മേളനങ്ങള് നടത്തുന്ന മുസ്ലീം സംഘടനകള് അതിനു വേണ്ടി പൊടിക്കുന്ന കോടികളുടെ ഒരംശം "അല് മൊയ്തു" പോലത്തെ സംരംഭങ്ങളുമായി മുന്നിട്ടിറങ്ങു ന്നവരെ പ്രോല്സാഹിപ്പിക്കാന് വേണ്ടി ഉപയോഗിച്ചിരുന്നുവെങ്കില്.... ലളിതമായ ഒരു ആക്ഷേപഹാസ്യത്തി ലൂടെ പ്രക്ഷകന്റെ മനസ്സില് ഗഹനമായ ഒരു 
ചിന്തയുണരത്താന് "അല് മൊയ്തു"വിനായി... ഇത്തരം സംരംഭങ്ങള് അപകര്ഷതാ ബോധത്തില് വിരാജിക്കുന്ന ഒരു കൂട്ടം ജനങ്ങളില് ഉണ്ടാക്കിയേക്കാവുന്ന ആത്മവിശ്വാസം ചെറുതല്ല. "വിശ്വാസത്തിന്റ െ" പേരില് മുസ്ലീങ്ങള് മടിച്ചുനിന്ന ഒരു മേഖലയുടെ സാധ്യതകള് ഫലപ്രദമായി ഉപയോഗിക്കുകയും ആ ഉദ്യമത്തില് വിജയം വരിക്കുകയും ചെയ്ത റമീസിനും, അഷ്കറിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്....
=================
കടപ്പാട്‌: ദാസൻ മടത്തിൽ

ഫേസ്ബുക്കിലും യൂ-ടുബിലും വൈറല്‍ ആവുന്ന ഹിറ്റ് അല്‍- മൊയ്തു



അങ്ങനെ മൊയ്തീന്‍ ആ സാധനമെടുത്തു... 


നിങ്ങള്‍ ഏറെ കാത്തിരുന്ന അല്‍ മൊയ്തു ഇതാ നിങ്ങള്ക്ക് മുന്നില്‍.. ഇനി ഇത് നിങ്ങളുടെതാണ്.. 

കാണുക.. ഇഷ്ടപ്പെട്ടാല്‍ ഒരു ലൈക്.. ഒരു ഷെയര്‍.. പരമാവധി പ്രചരിപ്പിക്കുക.. അതോടൊപ്പം നിങ്ങളുടെ അഭിപ്പ്രായങ്ങള്‍, അത് അഭിനന്ദനം ആകട്ടെ വിമര്‍ശനം ആകട്ടെ, താഴെ കമന്റുകളില്‍ രേഖപ്പെടുത്തണം 

അപ്പൊ കൂടുതല്‍ ഒന്നും പറയാനില്ല... മൊയ്തീനേ, കണ്ടോക്ക്... 



37,709 views.. അല്‍ മൊയ്തു കുതിച്ചു പായുന്നു...

എത്ര എളുപ്പമാണ് കള്ളങ്ങള്‍ സൃഷ്ട്ടിക്കപ്പെടുന്നത്, എത്ര എളുപ്പമാണ് അവ പ്രചരിക്കുന്നത്, ഒരു ജനതയുടെ തന്നെ അസ്ഥിത്വം എത്ര പെട്ടെന്നാണ് സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തപ്പെടുന്നത് കാണുക ഷയര്‍ ചെയ്യുക.


കേജ്രിവാള്‍ മൈനസ് മാര്‍ക്ക് വാങ്ങി തുടങ്ങുന്നു - നാസറുദ്ദീന്‍ എളമരം


അരവിന്ദ് കേജ്‌‌രിവാളിനെതിരെ കാവിപ്പട ഫേസ്ബുക്കില്‍

അരവിന്ദ് കേജ്‌‌രിവാളിനെതിരെ സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകളിൽ പ്രചാരണം നടത്താൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കാറിന്‍റെ ഫോട്ടോ ഫോട്ടോഷോപ്പിൽ മാറ്റം വരുത്തി ഉപയോഗിച്ചതായി തെളിഞ്ഞു. അരവിന്ദ് കേജ്‌രിവാൾ നീല ലൈറ്റ് ഘടിപ്പിച്ച കാർ ഉപയോഗിക്കുന്നു എന്ന വാചകത്തോടൊപ്പം നൽകിയ കാറിന്‍റെ കേരളാ രജിസ്‌‌‌ട്രേഷനും ചുവപ്പ് ലൈറ്റും ഫോട്ടോഷോപ്പിൽ മാറ്റം വരുത്തിയാണ് ട്വിറ്ററിൽ പോസ്‌റ്റ് ചെയ്‌തത്. ഉമ്മൻചാണ്ടിയുടെ കേരളാ സ്‌റ്റേറ്റ് ഒന്നാം നമ്പർ എന്ന നമ്പർ പ്ളേറ്റിനു പകരം ഡൽഹി രജിസ്‌ട്രഷൻ നമ്പരായ 0786 എന്നാക്കി മാറ്റി. ചുവപ്പ് ലൈറ്റ് മാറ്റി നീല ലൈറ്റും നൽകി. ട്വിറ്ററിൽ ബി.ജെ.പി അനുകൂല സന്ദേശങ്ങൾ പോസ്‌റ്റ് ചെയ്യുന്ന അശോക് കുമാർ എന്ന ആളാണ് ചിത്രത്തിനു പിന്നിൽ.

വാര്‍ത്ത‍:http://news.keralakaumudi.com/news.php?nid=468be4e0dddcac2faf0a6e43f7fbb49b
ഇങ്ങനെ ഉള്ള പല കുപ്രചാരണങ്ങളും ഇപ്പോള്‍ കൂടുതാലായി കണ്ടുവരുന്നു.സൈബര്‍ പോലീസ്‌ ഇതിനെതിരായ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇങ്ങനെ ഉള്ള ചിത്രങ്ങള്‍ കണ്ടു തെറ്റിദ്ധരിക്കപ്പെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് എതിരെ ഇപ്പോള്‍ ഓണ്‍ലൈന്‍ ആയും പരാതിപ്പെടാവുന്നതാണ്.

കേരള പോലീസിന്‍റെ ഫേസ്ബുക്ക്‌ പേജ്:https://www.facebook.com/keralapolice
സൈബര്‍ ക്രൈം ഹൈ ടെക് സെല്‍: http://keralapolice.gov.in/newsite/hitech_cell.html

ഇതൊരു ഇസ്ലാമിക ആചാരമോ?

ഇതൊരു ഇസ്ലാമിക ആചാരമോ? ഇതിനെയും അനുകൂലിച്ചു ഹദീസും ആയതും കൊണ്ടുവരുമോ


ഉണ്ടാകും തലേകെട്ടുകാര്‍ കാണികുന്നത് എല്ലാം ഇസ്ലാമികം എന്ന് തലച്ചോറ് മരവിച്ചവര്‍ വാദിക്കും 




ഒഹബി എന്ന് പറഞ്ഞു ഇത്തരം ദുരാചാരങ്ങള്‍ എതിര്കുന്നവ്നെ മുദ്രകുത്തും. പഠിക്കൂ സഹോദരാ
ചെറിയ കൊടിയേറ്റവും വലിയ കൊടിയേറ്റവും ഉറൂസും നേര്‍ച്ചയും ഒന്നും നബി പഠിപ്പിച്ച ഇസല്മില്‍ ഇല്ല എന്ന് സ്നഘടനാ പരമായി കാണാതെ ഇസ്ലാമികമായി പഠിക്കൂ , പരലോകം രക്ഷപ്പെടുത്തൂ 

കേരളത്തിലെ സി പി എമ്മിനും അമേരിക്കക്കാര്‍ക്കും ഒരേ മനസ്സോ ???

posted by Sdpi Mattul
**********************

ഷഹീദ്‌ ഫസൽ ചെറിയ പെരുന്നാൾ തലേ ദിവസം പ്രഭാത നമസ്ക്കാരത്തിൻ പള്ളിയിൽ പോകവേ കേരളത്തിലെ സി.പി.എം ഭീകരന്മാർ കൊലചെയ്തു... ഇതിലൂടെ മുസ്ലിം സമുദായത്തിന്റെ പെരുന്നാൾ പോലും ആഘോഷിക്കുന്നത്‌ തടയുക എന്ന ഒരു നിഗൂഡ ലക്ഷ്യം കൂടി ഉണ്ടായിരുന്നു.... ....അതെ വർഷം തന്നെ മുസ്ലിം സമുദായത്തിന്റെ മറ്റൊരു ആഘോഷമായ ബലി പെരുന്നാൾ തലേ ദിവസം സദ്ധാം ഹുസൈനെ തൂക്കിലേറ്റി കൊണ്ട്‌ അമേരിക്ക ഒരിക്കൽ.കൂടി മുസ്ലിം വിദ്വേശം ഒരിക്കൽ കൂടി ഉറക്കെ പ്രഖ്യാപിച്ചു...കേരളത്തിലെ സി.പി.എം നും അമേരിക്കക്കും ഒരേ മൻസ്സ്‌ എന്ന് തന്നെ വേണം എന്ന് കരുതാൻ....

മോറിസിനു ദൃഷ്ടാന്തമായ ഫറോവന്‍ മമ്മി


posted by Rushad Shad
***********************************
1898-ലാണ് ഈജിപ്തിലെ ഫറോവയുടെ മമ്മി കണ്ടെടുത്തത്. ശേഷം ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് കമ്പ്യൂട്ടര്‍ മുഖേന വളരെ സൂക്ഷ്മമായി പരിശോധന നടത്തി വിവരങ്ങളറിയാന്‍ സാധിക്കുന്ന അത്യാധുനിക വൈദ്യശാസ്ത്ര ഉപകരണം ശാസ്ത്രജ്ഞന്മാര്‍ വികസിപ്പിച്ചെടുത്തത്. 1981-ല്‍ ഫ്രാന്‍സോ മത്‌റാന്‍ ഫ്രാന്‍സിന്റെ ഭരണസാരഥ്യം ഏറ്റെടുത്ത ഘട്ടത്തില്‍ ഫറോവയുടെ മമ്മിയെ സൂക്ഷിക്കാന്‍ ഫ്രാന്‍സിനെ അനുവദിക്കണമെന്ന് ഈജിപ്തിനോട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ഫ്രാന്‍സിലെ പാരീസ് വിമാനത്താവളത്തില്‍ ഫ്രഞ്ച് പ്രസിഡന്റും മന്ത്രിമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും തലകുനിച്ച് ഫറോവയുടെ മമ്മിക്ക് രാജകീയസ്വീകരണം നല്‍കി. പിന്നീട് ഫ്രഞ്ച് പുരാവസ്തു കേന്ദ്രത്തിലെ പ്രത്യേകസജ്ജീകരണത്തിലേക്ക് ആ മമ്മിയെ മാറ്റി. അക്കാലത്തെ ഏറ്റവും വിദഗ്ധരായ പുരാവസ്തു ശാസ്ത്രജ്ഞരും ശസ്ത്രക്രിയാവിദഗ്ദന്മാരും പ്രസ്തുത മമ്മിയെക്കുറിച്ച ഗവേഷണപഠനങ്ങളില്‍ ഏര്‍പെട്ടു. മമ്മിഗവേഷണത്തിലെ ശസ്ത്രക്രിയാവിദഗ്ധര്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ഫ്രഞ്ചുകാരന്‍ തന്നെയായിരുന്ന മോറീസ് ബുക്കായ് ആയിരുന്നു. ഫ്രഞ്ചുക്രൈസ്തവ കുടുംബത്തില്‍ പിറന്ന, വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം ആധുനിക ഫ്രാന്‍സിലെ അറിയപ്പെടുന്ന സര്‍ജനായിരുന്നു. ഫ്രഞ്ച് അക്കാദമി 1988-ല്‍ ചരിത്രത്തില്‍ അവാര്‍ഡ് നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. മമ്മിയുടെ പഴക്കം, അതിന്റെ ശരീരത്തിന് സംഭവിച്ച മാറ്റം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ശാസ്ത്രജ്ഞന്മാര്‍ മുഖ്യമായും പരിശോധിച്ചത്. അതേസമയം ഇവരില്‍ നിന്ന് ഭിന്നമായി ഈ ഫറോവ രാജാവ് എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്നതിനെക്കുറിച്ചാണ് മോറീസ് ബുക്കായി അന്വേഷിച്ചത്. നിരന്തര പഠനത്തിന് ശേഷം ഒരു ദിവസം രാത്രിയുടെ അന്ത്യയാമങ്ങളില്‍ അദ്ദേഹം തന്റെ അവസാന നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നു. മമ്മിയുടെ പേശിയുടെ ഏറ്റവും ചെറിയ ഭാഗമെടുത്ത് മൈക്രോസ്‌കോപ് കൊണ്ട് പരിശോധിച്ച അദ്ദേഹം അവയെല്ലാം പൂര്‍ണസുരക്ഷിതമാണെന്ന് മനസ്സിലാക്കുകയുണ്ടായി. വളരെ കുറഞ്ഞ നേരത്തേക്ക് പോലും വെള്ളത്തില്‍ കിടന്ന ഒരു ശരീരം ഇപ്രകാരം പൂര്‍ണസുരക്ഷിതമായിരിക്കുകയില്ല എന്നതാണ് വസ്തുത. എന്നിരിക്കെ, ശരീരത്തില്‍ പറ്റിപ്പിടിച്ച ഉപ്പുകണികള്‍ സാക്ഷ്യപ്പെടുത്തുന്ന പ്രകാരം കടലില്‍ മുങ്ങി മരിച്ച ഒരു വ്യക്തിയുടെ മൃതദേഹം ഇത്ര സുരക്ഷിതമായി എങ്ങനെ അവശേഷിക്കുന്നു എന്ന ചോദ്യം മോറീസ് ബുക്കായിയെ വല്ലാതെ അലട്ടി. മാത്രമല്ല, ഈജിപ്ത് ഭരിച്ച മറ്റ് ഫറോവമാരുടെ മൃതദേഹത്തേക്കാള്‍ സുരക്ഷിതമായിരുന്നു കടലില്‍ നിന്നെടുത്ത ഫറോവയുടെ മൃതദേഹമെന്നത് കൂടുതല്‍ അല്‍ഭുതകരമായിരുന്നു. സൂക്ഷ്മപരിശോധനയില്‍ ബോധ്യപ്പെട്ട കാര്യം ഫറോവയുടെ മൃതദേഹം അധികകാലം കടല്‍ വെള്ളത്തില്‍ കിടന്നിട്ടില്ല എന്നാണ്. കാരണം വെള്ളത്തില്‍ അധികം നിന്നതിന്റെ എന്തെങ്കിലും കേട് ആ മൃതദേഹത്തില്‍ പ്രകടമായിരുന്നില്ല. അതൊരു പുതിയ കണ്ടെത്തലായിരുന്നു എന്ന അര്‍ത്ഥത്തില്‍ അദ്ദേഹം അവസാന റിപ്പോര്‍ട്ട് തയ്യാറാക്കുകയായിരുന്നു. അപ്പോഴാണ് ഫറോവ മുങ്ങി മരിച്ചതാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നുവെന്ന് ആരോ അദ്ദേഹത്തോട് പറഞ്ഞത്. ഇത് കേട്ട അദ്ദേഹം അദ്ഭൂതസ്തബ്ധനായിരുന്നുപോയി. കാരണം ആധുനിക ഉപകരണങ്ങളുടെ സഹായമില്ലാതെ അത്തരമൊരു വിജ്ഞാനം ലഭിക്കുക അസാധ്യമാണ്. അതിനാല്‍ മുസ് ലിംകളുടെ വിശ്വാസത്തെ അദ്ദേഹം നിഷേധിച്ചു. പക്ഷേ വിശുദ്ധ ഖുര്‍ആനില്‍ ഇക്കാര്യമുണ്ടെന്ന് പറഞ്ഞപ്പോള്‍ അതേക്കുറിച്ച് അന്വേഷിക്കാന്‍ തയ്യാറാവുകയും സൂറ യൂനുസ് 92-ാം വചനത്തില്‍ അക്കാര്യം കണ്ടെത്തുകയും ചെയ്തു. ഈ യാഥാര്‍ത്ഥ്യം തനിക്കുമുമ്പ് ആരും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു അദ്ദേഹം കരുതിയിരുന്നത്. '1898-ലാണ് ഫറോവയുടെ മമ്മി ലഭിച്ചത്. അതിനും ആയിരത്തി നാനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് അക്കാര്യം ഖുര്‍ആന്‍ വ്യക്തമാക്കിയിരിക്കുന്നു' എന്നാണ് പിന്നീട് അദ്ദേഹം തന്റെ ഗ്രന്ഥത്തില്‍ എഴുതിയത്. അതിന് ശേഷമുള്ള പത്തുവര്‍ഷം ശാസ്ത്രീയ യാഥാര്‍ത്ഥ്യങ്ങളും വിശുദ്ധ ഖുര്‍ആനിലെ സൂചനകളും തമ്മിലെ പാരസ്പര്യത്തെക്കുറിച്ച് അദ്ദേഹം പഠനമാരംഭിച്ചു. വിശുദ്ധ ഖുര്‍ആനും ശാസ്ത്രവും തമ്മില്‍ എന്തെങ്കിലും വൈരുധ്യം കാണുമെന്ന പ്രതീക്ഷയിലായിരുന്നു അത്. പക്ഷേ അദ്ദേഹത്തിന്റെ പ്രതീക്ഷകളെ അട്ടിമറിച്ചുകൊണ്ട് വിശുദ്ധ ഖുര്‍ആനില്‍ ഒരു അസത്യവും കടന്നുകൂടിയിട്ടില്ലെന്ന യാഥാര്‍ഥ്യം അംഗീകരിക്കേണ്ടിവന്നു.പ്രസ്തുത പഠനത്തെ തുടര്‍ന്ന് അദ്ദേഹം രചിച്ച ഗ്രന്ഥം പാശ്ചാത്യ ലോകത്തെ പിടിച്ചുകുലുക്കുന്നതായിരുന്നു. 'ഖുര്‍ആന്‍, തൗറാത്ത്, ഇഞ്ചീല്‍:ആധുനിക വിജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ വിശുദ്ധ വേദങ്ങളെക്കുറിച്ച പഠനം' എന്നായിരുന്നു ആ ഗ്രന്ഥത്തിന്റെ തലക്കെട്ട്. ബുക്കായ് പറയുന്നു:'വിശുദ്ധ ഖുര്‍ആന്റെ പ്രമാണങ്ങളെ അഭിമുഖീകരിക്കുന്ന ഒരു വ്യക്തിയെ ആദ്യം ആശ്ചര്യപ്പെടുത്തുക അതിലെ ശാസ്ത്രീയ വിഷയങ്ങളുടെ സമ്പന്നതയാണ്. തൗറാത്തിലും ഇഞ്ചീലിലും ഭീമമായ ശാസ്ത്രീയ അബദ്ധങ്ങള്‍ കാണുമ്പോള്‍ വിശുദ്ധ ഖുര്‍ആനില്‍ ഒരു ചെറിയ വീഴ്ച പോലും കാണാന്‍ സാധിക്കുകയില്ല. വിശുദ്ധ ഖുര്‍ആന്‍ ഒരു സാധാരണ മനുഷ്യന്റെ വചനങ്ങളാണെങ്കില്‍ ഒമ്പതാം നൂറ്റാണ്ടില്‍ അസംഭവ്യമെന്ന് കരുതപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങള്‍ എങ്ങനെ അവയില്‍ കടന്നുവന്നു?'തൗറാത്തിലെയും ഇഞ്ചീലിലെയും വൈരുധ്യങ്ങള്‍ തുറന്ന് കാണിച്ച അദ്ദേഹം അവ രണ്ടും ഒരു കാലത്ത് എഴുതപ്പെട്ടതല്ല എന്ന് സ്ഥാപിക്കുകയും ചെയ്തു. മാത്രമല്ല, അവ ഈസാ, മൂസാ പ്രവാചകന്മാരിലേക്ക് ചേര്‍ക്കുന്നത് കള്ളമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആ പ്രവാചകന്മാരുടെ കാലശേഷം എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അവ എഴുതപ്പെട്ടതെന്ന് അദ്ദേഹം തെളിയിച്ചു. ഫറോവയുടെ മൃതദേഹം സൂക്ഷ്മമായി പരിചരിച്ച് പഠനങ്ങള്‍ക്കുവിധേയമാക്കിയശേഷം തിരികെ ഈജിപ്തിന് ഫ്രാന്‍സ് കൈമാറി. ആഢംബരപൂര്‍ണമായ സ്ഫടികക്കൂട്ടിലായിരുന്നു മമ്മിയെ കിടത്തിയിരുന്നത്. പ്രൊഫസര്‍ മോറീസ് ബുക്കായ് 1982-ല്‍ ഇസ്ലാം സ്വീകരിച്ചു. യൂറോപിന്റെയും ക്രൈസ്തചര്‍ച്ചിന്റെയും ഹൃദയത്തില്‍ പൊട്ടിത്തെറിച്ച ബോംബായിരുന്നു അത്.

ആദ്യ വാക്ക് പാലിച്ചു - തുടര്‍ന്നും കൂടുതല്‍ ജനം പ്രതീക്ഷിക്കുന്നു...

posted by Third Eye Reporter
------------------------------------------------------------------
ദില്ലിയില്‍ വെള്ളം സൗജന്യം   



ഏത് പാര്‍ട്ടി എന്നല്ല; എന്ത് ചെയ്തു എന്ന് നോക്കിയാല്‍ മതി. രാജ്യത്തിന്റെ നന്മയാണ് നമ്മുടെ ലക്ഷ്യമെങ്കില്‍ പാര്‍ട്ടി നോക്കാതെ നമുക്ക് അഭിനന്ദിക്കാം. ഒരായിരം അഭിനന്ദനങ്ങള്‍ !
ജയ് ഹിന്ദ്‌ !


നമ്മുടെ ജനപ്രതിനിധികള്‍ - നമ്മുടെ നികുതി പണം - പ്രതികരിക്കുക

------------------------------------------------------------
സംസ്ഥാന നിയമസഭ ഈ വർഷം 37 ദിവസമേ സമ്മേളിച്ചുള്ളൂ. പക്ഷേ, അംഗങ്ങളുടെയും ജീവനക്കാരുടെയും ശമ്പളത്തിനും മറ്റുമാ
യി ഒരു വർഷത്തിനിടെ ചെലവഴിച്ചത് 64 കോടി രൂപ. പൊലീസിന്റെ സുരക്ഷാ ക്രമീകരണത്തിനും, ചോദ്യോത്തരവും സബ്മിഷനുകളുടെ മറുപടിയും മറ്റും തയ്യാറാക്കുന്നതിനും ഓരോ സമ്മേളനകാലത്തും വിവിധ സർക്കാർ വകുപ്പുകൾ ചെലവഴിക്കുന്ന കോടികൾ വേറെ. ഈ സഭ നിലവിൽ വന്ന ശേഷമുള്ള 25 മാസത്തിനിടെ പ്രതിപക്ഷം 91 തവണ ഇറങ്ങിപ്പോയി. 35 പ്രാവശ്യം നടുത്തളത്തിലിറങ്ങി സഭാനടപടികൾ തടസപ്പെടുത്തി. ഒരു മിനിട്ട് സമ്മേളിക്കുന്നതിന് ഖജനാവിൽ നിന്ന് 1230 രൂപ ചെലവഴിക്കെയാണ് നിസാരകാര്യങ്ങൾക്ക് പോലും ഇറങ്ങിപ്പോക്ക്. സോളാർ കേസിലെ സരിതയുടെ പേരിൽ പല ദിവസവും നടപടികൾ തടസപ്പെട്ടു. സഭാ നടപടികൾ തടസപ്പെട്ടാലും അംഗങ്ങൾക്ക് ദിവസവും 750 രൂപ വീതം സിറ്റിംഗ് അലവൻസ് ലഭിക്കും. ബഹളം നടക്കുന്ന ദിവസം സഭയിൽ എത്തിയില്ലെങ്കിലും ചില അംഗങ്ങൾ അടുത്ത ദിവസമെത്തി തലേദിവസത്തെ ഹാജർ കൂടി രേഖപ്പെടുത്തി സിറ്റിംഗ് ഫീസ് വാങ്ങാറുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള എം.എൽ.എമാർക്ക് ഒരു മാസം 40, 500 രൂപ ശന്പളമായി ലഭിക്കും. മറ്റ് ജില്ലകളിലെ എം.എൽ.എമാർക്ക് യാത്രാബത്ത കൂടുതലായതിനാൽ വരുമാനം കൂടും. ഒരു കിലോമീറ്ററിന് എട്ട് രൂപയാണ് യാത്രാബത്ത. സഭയുടെ കമ്മിറ്റികൾ ചേരുകയാണെങ്കിൽ സിറ്റിംഗ് ഫീസായി 750 രൂപ വേറെ ലഭിക്കും. പുസ്തകങ്ങൾ വാങ്ങാൻ ഒരു വർഷം 15,000 രൂപയുടെ അലവൻസുണ്ട്. വീടു വയ്ക്കാൻ ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ പത്ത് ലക്ഷം രൂപ ബാങ്കിൽ നിന്ന് വായ്പ ലഭിക്കും. വാഹനം വാങ്ങാൻ നൽകുക അഞ്ച് ലക്ഷം രൂപയുടെ പലിശ രഹിത വായ്പയാണ്. പതിമ്മൂന്നാം നിയമസഭ 2011 ൽ തുടങ്ങിയപ്പോൾ 55 ദിവസം സമ്മേളിച്ചു. 2012 ൽ 49 ദിവസമായി ചുരുങ്ങി. ഈ വർഷം വെറും 37 ദിവസം. ധനാഭ്യർത്ഥനകളിൽ 45 എണ്ണത്തിൽ 36 എണ്ണവും ചർച്ച കൂടാതെയാണ് പാസാക്കിയത്. ചർച്ച കൂടാതെ പാസാക്കിയ ബില്ലുകളുടെ എണ്ണവും വളരെ കൂടി. ഫലപ്രദമായ ചർച്ചയോ സംവാദമോ നടത്തുന്നതിന് പകരം അംഗങ്ങൾക്ക് ഇറങ്ങിപ്പോക്കിലും നടുത്തളത്തിലിറങ്ങിയുള്ള തടസപ്പെടുത്തലിലുമാണ് താത്പര്യം. ചർച്ചയിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പോടെയല്ല പല അംഗങ്ങളും സഭയിൽ എത്തുന്നത്.

ആഹ്സനിയുടെ വികൃതികള്‍ - എന്തിനിങ്ങനെ പണ്ഡിതന്മാര്‍ ???

അല്ല നമ്മളെ അഹ്സനി ആദ്യം പറഞ്ഞതും നിങ്ങള്‍ - രണ്ടാമതും പറയുന്നത് നിങ്ങള്‍ തന്നെ... അപ്പോള്‍ ഒന്നുകില്‍ നിങ്ങള്ക്ക് ജിന്ന് കേറിയിട്ടുണ്ടാകും ....അല്ലേല്‍ നിങ്ങള്‍ മദ്യപിച്ചു കാണും. ,,, ആദ്യം പറയുന്നത് വളരെ ഉഷാറായിട്ടുണ്ട്... രണ്ടാമത്തെ വീഡിയോ എന്തോ ഒരു ഉഷാര്‍ ഇല്ലാത്ത പോലെ ഉണ്ടല്ലോ??? ഇതില്‍ ഏതിലാണ് നിങ്ങള്‍ ശെരിക്കും പറഞ്ഞത് ??? ഏതിലാണ് വെറുതെ പറഞ്ഞത്... പാവം നമ്മള്‍ ജനങ്ങള്‍ ഏതു ആണ് വിശ്വസിക്കേണ്ടത് ??? നിങ്ങളെ പോലെ ഉള്ള പണ്ഡിതന്മാരെ ആണോ സാധാരണക്കാരെ വിശ്വസിക്കേണ്ടത് ???? ആദ്യത്തെ വീഡിയോ നിങ്ങള്‍ എല്ലാ സത്യവും വിളിച്ചു പറയാനുള്ള ആവേശവും നിങ്ങളുടെ സാധാരണ കണ്ടു വരാറുള്ള രീതിയും ആയിരുന്നു...പക്ഷെ രണ്ടാമത്തെ വീഡിയോ ആകെ തളര്‍ന്നു വശംകെട്ട് പറയുന്നതാണോ?? അതോ ആദ്യത്തെ വീഡിയോ പറയുന്നത് പോലെ വല്ല ഓഫര്‍ കിട്ടിയോ?? സ്ഥാനമാനങ്ങള്‍ക്കും പവര്‍ കിട്ടാനും വേണ്ടി ആണോ ???? എന്തിനാ മനുഷ്യനെ ഇങ്ങനെ പറ്റിക്കുന്നത് ....നിര്‍ത്തി പോയ്കൂടെ ??? 


ഏഷ്യാനെറ്റിന്റെ കപടമുഖം: കണ്ടു നോക്കൂ.... Must SHARE this



ഏഷ്യാനെറ്റ്‌ പോലുള്ള ചാനലുകളുടെ ഈ കള്ളത്തരങ്ങള്‍ കാണാതിരിക്കാനാവില്ല....
ചാനലുകള്‍ നന്മ പകരണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ....
എങ്കില്‍ ഈ വീഡിയോ ഷെയര്‍ ചെയ്യൂ.... 

സുരേന്ദ്രന്റെ ഇല്ലാത്ത തെളിവുകളും പൊക്കി പിടിച്ചു നാണമില്ലാതെ വാര്‍ത്തകള്‍ പടച്ചു വിടുന്ന ഏഷ്യാനെറ്റിനെ ബഹഷ്കരിക്കുക ...... ആര്‍ എസ് എസ് - ബി ജെ പി അനുകൂല നിലപാടെടുക്കുന്ന ഇവരെ ഒറ്റപ്പെടുത്തുക.... ഇല്ലാതാക്കുക......

ദയവായി ഇദ്ദേഹത്തെ സഹായിക്കുക - പ്ലീസ്‌


മദനിക്ക് ഒരു വോട്ട് - സാധാരണക്കാരന്റെ പ്രതിഷേധം ആവണം ആ വോട്ട് -



മികച്ച എം എല്‍ എ ഇല്ല .... മികച്ച എം പി യും ഇല്ല.... മികച്ച മന്ത്രിയും ഇല്ല... ഉണ്ട് നമുക്കൊരു ജനനേതാവ് .... അനീതിയുടെ കാരഗ്രഹത്തില്‍ ദുഷ്ടരായ ഭരണ മേലാളന്മാരുടെ ചതിയില്‍ പെട്ട് പോയ ഒരു ധീര പോരാളി... ഇരട്ട നീതിയുടെ ഇര ......
" മദനി സാഹിബ് "
അദ്ധേഹത്തിനു നല്‍കുക ഒരു വോട്ട്... അനീതിക്കെതിരെ സാധാരണക്കാരന്റെ പ്രതിഷേധം ആവട്ടെ ആ വോട്ട്... 
ജനഹിതം ഭരണ വര്‍ഗ്ഗ മേലാലന്മാരെ അറിയിക്കാനുള്ള ഈ അവസരം നിങ്ങള്‍ ഉപയോഗപ്പെടുത്തുക.....

വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിന് സന്ദര്‍ശിക്കുക:http://www.reporterlive.com/

ഏശ്യാനെറ്റിന്റെ BJP ബന്ധം പുറത്താവുന്നു


Excellent in Madikkeri - മടിക്കേരി പൊളിച്ചു മച്ചൂ !!! - feeling happy


മടിക്കേരി ഗരസഭാ തിരഞ്ഞെടുപ്പ്: മുഖ്യധാരാ പാര്‍ട്ടികളെ ഞെട്ടിച്ച് എസ്.ഡി.പി.ഐ.
മുസ്ലിം-ദലിത്-ന്യൂപക്ഷ വിഭാഗങ്ങളെ അധികാരത്തിലെറ്ററുള്ള ഉപകരണമായി മാത്രം കാണുന്ന മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളെ ഞെട്ടിച്ച് മടിക്കേരി ഗരസഭാ തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐയുടെ മിന്നുന്ന പ്രകടം. വെല്ലുവിളികളെ അതിജീവിച്ചാണ് ഈ ട്ടേം കൈവരിച്ചത്. 
നഗരസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി ജവിധി തേടിയ പാര്‍ട്ടിക്ക് മല്‍സരിച്ച എട്ട് സീറ്റുകളില്‍ ാലു സീറ്റുകളില്‍ വിജയിക്കാനായി. മൂന്നിടത്ത് രണ്ടാം സ്ഥാം ലഭിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതു മുതല്‍ വോട്ടെടുപ്പ് ദിവസം വരെ ആക്രമണം അഴിച്ചുവിട്ടും ഭരണസ്വാധീം ഉപയോഗിച്ച് കള്ളക്കേസുകളില്‍ കുടുക്കിയും പ്രവര്‍ത്തകരുടെ മാവീര്യം തകര്‍ക്കാന്‍ ശ്രമം ടന്നിരുന്നു. ഇവയെല്ലാം അതിജീവിച്ചാണ് മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാങ്ങള്‍ക്ക് എസ്.ഡി.പി.ഐ. കത്ത തിരിച്ചടി ല്‍കിയിരിക്കുന്നത്. ഗരസഭയില്‍ എസ്.ഡി.പി.ഐ. ആകെ വോട്ട് രണ്ടക്കം തികയ്ക്കില്ലെന്നായിരുന്നു പ്രചാരണവേളയില്‍ കോണ്‍ഗ്രസ്-ബി.ജെ.പി. കേന്ദ്രങ്ങള്‍ പരിഹസിച്ചിരുന്നത്. 
എന്നാല്‍, 22nd വാര്‍ഡില്‍ എസ്.ഡി.പി.ഐ. ജില്ലാ സെക്രട്ടറി അമീന്‍ മുഹ്സിന്‍ 350 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണു കോണ്‍ഗ്രസ് സ്ഥനാര്‍ഥിയെ തോല്‍പ്പിച്ചത്. 23rd വാര്‍ഡില്‍ എസ്.ഡി.പി.ഐ. പ്രദേശിക തോവ് കെ മന്‍സൂര്‍ 198 വോട്ടിനും അഞ്ചാം വാര്‍ഡില്‍ ീമാ ഹര്‍ഷാദ് 133 വോട്ടിും ാലാം വാര്‍ഡില്‍ കെ ജി പീറ്റര്‍ 62 വോട്ടിനും വിജയിച്ചത്. ആറാം വാര്‍ഡില്‍ അഞ്ചുവോട്ടിന്റെയും മൂന്നാം വാര്‍ഡില്‍ 22 വോട്ടിന്റെയും വ്യത്യാസത്തിലാണു പരാജയപ്പെട്ടത്. കുപ്രചാരണങ്ങളെ അതിജീവിച്ച് പാര്‍ട്ടി സ്ഥാാര്‍ഥികളെ വിജയി പ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത മുഴുവന്‍ വോട്ടര്‍മാരെയും എസ്.ഡി.പി.ഐ. കുടക് ജില്ലാ കമ്മിറ്റി അഭിന്ദിച്ചു.

കൈ ഇല്ലാത്തവന്‍ കളിയാക്കുന്നു നിനക്ക് വിരലില്ലെന്നു - ഹി ഹി ഹി

മദനി നിയമ സഹായ നിധി എന്നൊരു കമ്മിറ്റി എന്‍ ഡി എഫ് ഉണ്ടാക്കിയിട്ടില്ല..!! മദനി നിയമ സഹായ സമിതി ആയിരുന്നു..!!
അന്ന് പള്ളികളില്‍ അതിനു വേണ്ടി പിരിച്ചു തുക അതാതു പള്ളികളിലെ ഇമാമിന്റെയും മറ്റു രണ്ടു സാക്ഷികളുടെയും സാനിധ്യത്തിൽ എന്നി തിട്ടപ്പെടുത്തി ഒപ്പ് വെച്ച് നോട്ടീസ് പതിച്ചിരുന്നു അപ്പോൾ തന്നെ..
പിരിച്ചു കിട്ടിയ തുക മദനിയുടെ ഭാര്യ സൂഫിയ മദനിയുടെയും ഗ്രോ വസുവിന്റെയും പേരില് ജോയിന്റ് അക്കൌണ്ടിൽ ബാങ്കിൽ നിക്ഷേപിച്ചു..സൂഫിയ മദനിയുടെ അറിവില്ലാതെ ഒരു ന് അയ പൈസയും ബാങ്കിൽ നിന്ന് പുറത്തു പോവില്ല എന്ന് ചുരുക്കം..
മദനി ജയിൽ മോചിതാൻ ആയപ്പോൾ പത്ര സമ്മേളനം വിളിച്ചു കണക്കുകൾ ബോധിപ്പിച്ചി ആ കമ്മിറ്റി പിരിച്ചു വിട്ടു..
"ഇനി സൂഫിയ മദനി ഫണ്ട് മുക്കി എന്ന് "മുക്കി ശീലമുള്ളവര" പറയാതിരുന്നാൽ മതി"



മുസാഫര്‍ നഗര്‍ ഫണ്ടിന്റെ കാര്യത്തില്‍ പ്രതിരോധത്തിലായ പാര്‍ട്ടിയെ രക്ഷിക്കാന്‍ വേണ്ടി മറു ചോദ്യങ്ങളും പരിഹസ്യങ്ങലുമായി ചില മുസ്ലിം ലീഗ് പ്രവര്‍ത്തകരെ കാണുന്നു.മദനി നിയമ സഹായ സമിതിയുടെ പേരില്‍ എന്‍ ഡി എഫ് പിരിച്ച പണം എവിടെ പോയി എന്നും , നിങ്ങള്‍ സമിതിയുടെ പണം മുക്കിയത് കൊണ്ടല്ലേ മദനി ജസ്റ്റിസ്‌ ഫോറത്തില്‍ ഉള്പെടുതാതിരുന്നത് എന്നും ഉള്ള ചോദ്യം അതിലൊന്നാണ്. മദനിയെ അകാരണമായി അറസ്റ്റ് ചെയ്ത കോയമ്പത്തൂര്‍ ജയില കൊണ്ട് പോയി ഇട്ടപ്പോള്‍ അതിനെതിരെ കമാ എന്നൊരക്ഷരം മിണ്ടാത്ത ലീഗ് ആ കേസ് വളരെ ഭംഗിയായി നടത്തിയ മദനി നിയമ സഹായ സമിതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നത് കാണുമ്പോള്‍ നട്ടം തിരിയുന്ന ലീഗുകാരന്റെ നില തെറ്റിയ മാനസികാവസ്ഥ യെ ഓര്‍മ്മിക്കുന്നു..
സ്വന്തം നേതാക്കളുടെ കൊല്ലരുതായ്മയെ ന്യായീകരിക്കാതെ നീതിയുടെ പക്ഷത് നിന്നുകുടെ ലീഗ് സുഹ്ര്തുക്കളെ ?..


പിന്നെ മറ്റൊരു കാര്യം.. പ്രൊഫസർ കൊയക്കു മുമ്പിലിരിക്കൻ ധൈര്യമുള്ള, നിലവാരമുള്ള ,ഒരാളെ നൽകാമെങ്കിൽ കോയ സാഹിബും നല്കും മറുപടി..

മുസാഫിര്‍ നഗറും അരക്കോടിയും ലീഗും



_________________________________________________________________________________
ലീഗിന്റെ മുസഫര്‍ നഗര്‍ ഫണ്ട് സംബന്ധിച്ച് അനുകൂലമായും പ്രതികൂലമായുമുള്ള തല്ല് നടക്കുകയാണല്ലോ. ഇരുഭാഗത്തെയും അമിതാവേശക്കാരെ ഒഴിവാക്കി ആത്മാര്‍ത്ഥതയുള്ള ലീഗ് പ്രവര്‍ത്തകര്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ വച്ച് നെഞ്ചത്ത് കൈവച്ച് ആലോചിച്ച് നോക്കൂ, പാര്‍ട്ടിക്ക് എന്തെങ്കിലും വീഴ്ച പറ്റിയോ എന്ന്‌

----------------------------------------------------------------

1. ലീഗ് ഫണ്ട് പിരിച്ചിട്ടുണ്ട്
2. പിരിവ് നടത്തിയത് സപ്തംബര്‍ 27ന്
3. തുക നിക്ഷേപിച്ചത് ലീഗിന്റെ ചെന്നൈ ശാഖയിലെ SBI A/C No: 32476975149 എന്ന എക്കൗണ്ടില്‍(എക്കൊണ്ട് നമ്പര്‍ ചന്ദ്രികയില്‍ വന്നത്)
4. കേരളത്തിന് പുറത്ത് തമിഴ്‌നാട്ടിലും കാര്യമായ പിരിവ് നടന്നു.
5. തുക എത്രയാണെന്ന് കൃത്യമായി ലീഗ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഇതുമായി ബന്ധമുള്ള ലീഗ് പ്രവര്‍ത്തകരില്‍ നിന്ന് മനസ്സിലായത് അരക്കോടിയോളം പിരിച്ചിട്ടുണ്ട് എന്നാണ്. ഏഷ്യാനെറ്റില്‍ 40 ലക്ഷം പിരിച്ച കാര്യം ഇന്നലെ പറഞ്ഞപ്പോള്‍ ഇ ടി മുഹമ്മദ് ബഷീര്‍ നിഷേധിച്ചില്ല. 
6. തുക വിതരണം ചെയ്യുന്നത് സംബന്ധിച്ച് കേന്ദ്ര കമ്മിറ്റി ഇനിയും തീരുമാനമെടുത്തിട്ടില്ലെന്ന് ലീഗ് ദേശീയ സെക്രട്ടറി ഖുര്‍റം ഉമര്‍ ഈ മാസം 19ന് ഇട്ട ഫെയ്‌സ്ബുക്ക്‌ പോസ്റ്റില്‍ പറയുന്നു(അതിനര്‍ഥം ചുരുങ്ങിയത് ഈ വ്യാഴാഴ്ച വരെ കേന്ദ്ര ഫണ്ട് വിതരണം ചെയ്തിട്ടില്ല എന്നാണ്)
7. ഖുര്‍റം ഉമര്‍ വളണ്ടിയര്‍മാരുടെ സഹായം തേടുന്നത് സ്വന്തമായി സ്വരൂപിച്ച സഹായം വിതരണം ചെയ്യുന്നതിനാണ്(അക്കാര്യത്തില്‍ അദ്ദേഹത്തെ അഭിനന്ദിക്കാം). 
8. എഷ്യാനെറ്റിലും ഓണ്‍ലൈനിലും സംഭവം ചര്‍ച്ചയായിട്ടും ലീഗ് ഇതുവരെ നിഷേധക്കുറിപ്പിറക്കിയില്ല.
9. ഏഷ്യാനെറ്റ് ചാനലില്‍ ഫണ്ട് വിതരണം ചെയ്തില്ലെന്ന കാര്യമോ ലക്ഷങ്ങള്‍ പിരിച്ച കാര്യമോ ഇ ടി മുഹമ്മദ് ബഷീര്‍ നിഷേധിച്ചില്ല. പകരം കൃത്യമായി പ്ലാന്‍ തയ്യാറാക്കാതെ അങ്ങനെയങ്ങ് എടുത്ത് കൊടുക്കാനാവുമോ, ഞങ്ങള്‍ യോഗം കൂടി തീരുമാനിക്കും എന്നൊക്കെയാണ് അദ്ദേഹം പ്രതികരിച്ചത്
10. ഗുജറാത്ത്, അസം, സുനാമി ഫണ്ടുകള്‍ മുക്കുകയോ വക മാറ്റുകയോ ചെയ്തതായി ലീഗിനെതിരേ നേരത്തേ (അകത്തും പുറത്തും നിന്ന്) ആരോപണമുയര്‍ന്നിട്ടുണ്ട്‌
------------------------------------------------------------------

ആകെ 1000 പുതപ്പുകള്‍ മാത്രമേ കൊടുത്തിട്ടുള്ളു എന്ന് ലീഗ് നേതാക്കള്‍ തന്നെ ഇന്ന് സമ്മതിച്ചിരിക്കുന്നു(വാര്‍ത്ത താഴെ). ഈ പുതപ്പുകള്‍ കൊടുത്തത് ഒക്ടോബറിലാണെന്നും അവര്‍ പറയുന്നു. സപ്തംബര്‍ 27ന് പിരിച്ച തുക ശാഖകളില്‍ നിന്നൊക്കെ കലക്ട് ചെയ്ത് എത്തി ഒക്ടോബറില്‍ കൊടുക്കാന്‍ സാധ്യതയില്ല. ഇനി അങ്ങനെയാണെന്ന് വാദത്തിന് സമ്മതിച്ചാല്‍ തന്നെ 1000 പുതപ്പിന് എന്ത് തുക വരുമെന്ന് കണക്ക് കൂട്ടി നോക്കുക. 

ഇക്കാര്യത്തില്‍ ഞങ്ങള്‍ക്കിത്രയേ പറയാനുള്ളു. ബാക്കി തുക എന്ത് ചെയ്തുവെന്ന് ലീഗ് പ്രവര്‍ത്തകര്‍ അന്വേഷിക്കുക. ചെലഴിക്കാതെ ബാങ്കില്‍ കിടക്കുന്നുവെങ്കില്‍ അത് ഉടന്‍ ആ പാവങ്ങള്‍ക്ക് എത്തിക്കാന്‍ നേതാക്കളില്‍ സമ്മര്‍ദ്ദം ചെലുത്തുക. ഇനി ആരുടെയെങ്കിലും വായിലേക്ക് പോയെങ്കില്‍ പുതിയ കെ ടി ജലീലുമാരുണ്ടാവുന്നതിന് മുമ്പ് ഉത്തരവാദികളെ ചെവിക്ക് പിടിച്ച് പുറത്തിടുക.

തലോടലില്‍ നിങ്ങള്‍ വഞ്ചിക്കപ്പെടാതിരിക്കുക - യാഥാര്‍ത്ഥ്യം മനസിലാക്കുക







___________________________________________

ഭരണാധികാരികള്‍ ഇങ്ങനെ തൊട്ടുതലോടി വലിയ വാഗ്ദാനങ്ങളും നല്‍കിപ്പോവും. പിഞ്ചുകുഞ്ഞുങ്ങള്‍ തണുപ്പില്‍ മരവിച്ച് മരിക്കുമ്പോള്‍ നിങ്ങളെപ്പോലുള്ളവര്‍ ഞങ്ങളുടെ ബക്കറ്റിലേക്കിട്ടു തന്ന നാണയത്തുട്ടുകള്‍ കൊണ്ട് കിട്ടുന്നത് വാങ്ങിക്കൊടുക്കുകയേ നിവൃത്തിയുള്ളു. ബാങ്കില്‍ പണം കെട്ടിപ്പൂട്ടിവച്ച് അടയിരിക്കുന്നവര്‍ അതിങ്ങ് വിട്ടുതന്നാല്‍ ഇവര്‍ക്കൊരു പുതപ്പ് കൂടുതല്‍ നല്‍കാന്‍ കഴിയും
----------------------------------------------------------------------
മുസഫര്‍നഗറില്‍ തണുപ്പ് നേരിടാന്‍ പോപുലര്‍ ഫ്രണ്ട് സഹായം

ന്യൂഡല്‍ഹി: മുസഫര്‍ നഗര്‍ അഭയാര്‍ഥി കാംപുകളിലെ ദുരിതം കൊടുംതണുപ്പില്‍ രൂക്ഷമായതോടെ പോപുലര്‍ ഫ്രണ്ട് നടത്തി വന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി കാംപുകളില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മൗലാന മുഹമ്മദ് ശദാബ് അറിയിച്ചു. അതിശൈത്യത്തില്‍ കാംപുകളിലെ നിരവധി കുട്ടികള്‍ മരിച്ചതായി റിപോര്‍ട്ടുണ്ടായിരുന്നു. 
കുട്ടികളുടെ മരണത്തിലേക്ക് നയിച്ച സാഹചര്യം പോപുലര്‍ ഫ്രണ്ട് വളണ്ടിയര്‍മാര്‍ വിലയിരുത്തിയതായി മുഹമ്മദ് ശദാബ് പറഞ്ഞു. പുതപ്പുകളും കാര്‍പെറ്റുകളും ഒരു മാസത്തേക്കാവശ്യമായ ബേബി ഫുഡും വളണ്ടിയര്‍മാര്‍ വിതരണം ചെയ്തു. ജോല, ലോയി, ഹുസയ്ന്‍പൂര്‍, ജോഗദിയ ഖേഡ, മലക്പൂര്‍, പാത്തെഡ്, റോതന്‍, സുനേതി എന്നവിടങ്ങളിലെ ഏറ്റവും ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ഇത്തരത്തിലുള്ള 300 കിറ്റുകള്‍ വിതരണം ചെയ്തു. മുസഫര്‍ നഗറിലെ അഭയാര്‍ഥികള്‍ക്ക് ഇത് മൂന്നാംതവണയാണ് പോപുലര്‍ ഫ്രണ്ട് ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്യുന്നത്. 
കൊടും തണുപ്പില്‍ കുട്ടികള്‍ മരിച്ചിട്ട് പോലും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് ശദാബ് പറഞ്ഞു. ടെന്റുകളിലുള്ള അഭയാര്‍ഥികളെ ഉടന്‍ കെട്ടിടങ്ങളിലേക്ക് മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ മരണങ്ങള്‍ക്ക് ഉത്തരവാദി സര്‍ക്കാരായിരിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

മരണം ചെരുപ്പിന്റെ വാറിനേക്കാള്‍ അടുത്ത് - മറന്നോ നീ ???

അമ്മ അടുക്കളയിൽ നിന്ന് ജോലിത്തിരക്കിനിടയിൽ ഉറക്കെ വിളിച്ചു പറയുന്നത് കേട്ടാണ് ഞാൻ ഉണര്ന്നത്.. "എന്തൊരു ഉറക്കമാണ് മോനെ ഇത്, നേരം എത്രയായി എന്നറിയുമോ? ഇന്ന് ഓഫീസിൽ ഒന്നും പോകുന്നില്ലേ നീയ്?" അത് കേട്ട ഞാൻ ചാടി എഴുന്നേല്ക്കാൻ ശ്രമിച്ചു പക്ഷെ എന്റെ കൈകാലുകൾ ഒന്നും അനങ്ങുന്നില്ലാ.. ഞാൻ വീണ്ടും വീണ്ടും ശ്രമിച്ചു നോക്കി,, പക്ഷെ പറ്റുന്നില്ലാ.. ഞാൻ ഉറക്കെ ഉറക്കെ വിളിച്ചു...... !!! എന്റെ അമ്മ അതൊന്നും കേള്ക്കുന്നില്ലാ.. എന്റെ കൈകാലുകൾ ഒന്നും അനങ്ങുന്നില്ല എന്ന് ഞാൻ ആർത്തു വിളിച്ചു കരഞ്ഞു.. അമ്മ കേള്ക്കുന്നില്ലാ.. ഞാൻ കുറച്ചു നേരം നിലവിളിച്ചുകൊണ്ട് അവിടെ തന്നെ അതുപോലെ കിടന്നു.. ആരും കേള്ക്കുന്നില്ലാ.. കുറച്ചു കഴിഞ്ഞപ്പോൾ എന്റെ പുന്നാര അമ്മ എന്റെ അടുത്തേക്ക് തിടുക്കത്തിൽ വന്നു, എന്നിട്ട് എന്നെ വിളിച്ചു.. ഞാൻ അനങ്ങുന്നത് കാണാഞ്ഞപ്പോൾ അമ്മ എന്നെ തട്ടിവിളിച്ചു, എന്നിട്ടും ഞാൻ അമ്മയോട് പറയുന്നത് ഒന്നും അമ്മ കാണുന്നെ ഇല്ലാ.. പിന്നീട് അമ്മ വാവിട്ടു നിലവിളിച്ചുകൊണ്ട് എന്നെ ഉരുട്ടിവിളിക്കാൻ തുടങ്ങി.. ആ ഉച്ചത്തിലുള്ള നിലവിളി കേട്ട് എന്റെ അയൽവാസികൾ എല്ലാവരും ഓടിവരുന്നത് എനിക്ക് കാണാമായിരുന്നു... അവരോടായി അമ്മ വാവിട്ടു നിലവിളിച്ചുകൊണ്ട് പറയുകയാണ്‌ "ഉറക്കത്തിൽ നിന്നും വിളിക്കുമ്പോൾ എന്റെ മോൻ അനങ്ങുന്നില്ല" എന്ന്.... ഞാൻ ഉറക്കെ പറയാൻ ശ്രമിച്ചു,, "എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല,,,, എന്റെ കയ്കാലുകൾ മാത്രം അനക്കാൻ പറ്റുന്നില്ല" എന്ന്.. പക്ഷെ എന്റെ സംസാരം അവരാരും കേള്കുന്നു പോലുമില്ലാ.. എല്ലാവരും എന്നെ ദയനീയമായി നോക്കുന്നുണ്ട്… അവര്കിടയിൽ കിടന്നു എന്റെ അനിയനും അനിയത്തിയും ഒക്കെ വാവിട്ടു നിലവിളിക്കുന്നുണ്ട്‌ അത് പോലും അമ്മ കേള്കുന്ന്നില്ല.. അമ്മ വാവിട്ടു കരഞ്ഞു കൊണ്ടേ ഇരിക്കുന്നു.. കുറച്ചു സമയം കഴിഞ്ഞപ്പോൾ എന്റെ വീട്ടിലേക്ക് ആളുകള് വന്നു നിറഞ്ഞു.. അവരിൽ ചിലര് അടുത്തുള്ളവരോട് ചോദികുന്നത് ഞാൻ കേട്ടു, "എപ്പോഴാണ് മരിച്ചത്" എന്ന്!!!!!!!!..എന്നെ ആരോ വെളുത്ത തുണി കൊണ്ട് മൂടിയിരിക്കുന്നു.. ഞാനവരോട് ഉറക്കെ വിളിച്ചു പറഞ്ഞു “ഞാൻ മരിച്ചിട്ടില്ല എന്ന്” എന്നാൽ അത് ആരും ശ്രദ്ധിക്കുന്നു പോലും ഇല്ല... എന്റെ കൂട്ടുകാര്,കുടുംബക്കാർ എല്ലാവരും ഓരോരുത്തരായും കൂട്ടമായും എന്റെ വീട്ടിലേക്കു വരാൻ തുടങ്ങി.. എന്റെ ഒരു അടുത്ത ബന്ധു ഉണ്ട്.. അവര്ക്ക് നടക്കാൻ പോലും പറ്റില്ലാ, അവരും വന്നു.. അവര്ക് അസുഖമായി കിടപ്പിലായിരുന്നു, അവിടം വരെ ഒന്ന് പോയിട്ട് വരാൻ എന്നോട് അമ്മ എന്നും പറയുമായിരുന്നു, ഞാൻ അങ്ങോട്ട്‌ ഒന്ന് പോകണം എന്ന് എല്ലാ ദിവസവും വിചാരിച്ചതുമാണ്. പക്ഷെ എന്തൊക്കെയോ തിരക്കുകൾ കാരണം പോകാൻ സാധിച്ചതുമില്ലായിരുന്നു ഇപ്പോൾ ഇതാ അവർ എന്നെ കാണാൻ വായ്‌യാത്ത ശരീരവും വെച്ച് ഇങ്ങോട്ട് വന്നിരിക്കുന്നു. അതിനിടയിലാണ് ഞാൻ മറ്റൊരു കാര്യം ശ്രദ്ധിച്ചത്..എന്റെ വീടിന്റെ തൊട്ടടുത്തുള്ള ഒരു കച്ചവടക്കാരൻ.. അദ്ദേഹം ഞാൻ ഓഫീസിൽ പോകുമ്പോഴും, വരുമ്പോഴും എന്നെ നോക്കുന്നത് കണ്ടിട്ടും ഞാൻ കാണാത്തത് പോലെ നടിച്ചിരുന്നു, ഒരുവട്ടം പോലും മിണ്ടാൻ ഞാൻ പോയിട്ടില്ല.. അദ്ദേഹവും എന്നെ കാണാൻ വന്നു. അതുപോലെ എന്റെ ഒരു അയൽവാസി, അയാൾക്ക്‌ കഴിഞ്ഞയാഴ്ച വാഹവാപകടത്തിൽ പെട്ട് പരിക്ക് പറ്റിയിരുന്നു എന്ന് അമ്മ പറയുന്നത് കേട്ടിരുന്നു… അങ്ങോട്ട്‌ ഒന്ന് പോകാൻ എനിക്ക് സമയം ഇല്ലായിരുന്നു…അയാളും ഇന്ന് ഓഫീസിൽ പോലും പോകാതെ എന്റെ വീട്ടില് എന്റെ തൊട്ടരികിൽ നില്കുകയാണ്.. ഓരോരുത്തരെ ആയി ഞാൻ നോക്കുന്നതിനിടയിലാണ് ഞാനത് കണ്ടത്,, മുറിയുടെ ഒരു മൂലയിൽ ഒറ്റക്ക് നിന്ന് കൊണ്ട് എന്റെ പഴയൊരു ഉറ്റമിത്രം വിതുമ്പുന്നു. എന്റെ ആത്മ സുഹൃത്തായിരുന്ന അവനോട് ഞാൻ പിണങ്ങിയിട്ടു ഇപ്പോൾ വര്ഷം 3 കഴിഞ്ഞു. അതിനു ശേഷം എത്ര തവണ അവൻ എന്നോട് മിണ്ടാൻ ശ്രമിച്ചു, ഞാൻ മാറി നടന്നതായിരുന്നു.. അവനും എന്നെ നോക്കി കരയുകയാണ്. എനിക്ക് അവനോടു ഒന്ന് സംസാരിക്കണം എന്ന് തോന്നി.. ഞാൻ അവനെയുറക്കെ വിളിച്ചു. പക്ഷെ അവനും കേള്കുന്നില്ല.. പെട്ടെന്ന് എന്റെ തലക്ക് മുകളിലെ ഫാനിന്റെ കറക്കം നിന്നു. മുറി ആകെ ഇരുട്ടായി. ആരോപറയുന്നത് കേട്ടു.. കറണ്ട് പോയതാണ്,, ആരോ എമർജൻസി തെളിയിച്ചതും എന്റെ അമ്മ എന്നെ ഉറക്കെ വിളിച്ചതും ഒരുമിച്ചായിരുന്നു.....! "യെന്തൊരു കിടപ്പാണ് ഇത്.. ഇന്ന് ഓഫീസിലൊന്നും പോണില്ലേ.....?" ഞാൻ ചാടി എണീറ്റു.. അതെ.. ഞാനാകെ വിയർത്തു കുളിച്ചിരിക്കുന്നു.. ഞാൻ സ്വപ്നത്തിൽ നിന്നും ഉണരുകയായിരുന്നു..അതെ..എല്ലാം...! എന്റെ വെപ്രാളം കണ്ടു അമ്മ ചോദ്യം ആവര്ത്തിച്ചു .. ഞാൻ പറഞ്ഞു..ഇല്ല..ഇന്ന് ഓഫീസിൽ പോകുന്നില്ല.. നമുക്ക് അമ്മ പറഞ്ഞവരെയും, കുടുംബക്കാരെയും എല്ലാം ഇന്ന് തന്നെ കാണാൻ പോകണം… വരുന്ന വഴിക്ക് എന്റെ സുഹുര്തിന്റെ വീട്ടിലും പോകണം. ഓർക്കുക മരണം ചെരുപ്പിന്റെ വാർ കാലിനോട് അടുത്തതു പോലെ നമ്മുടെ അടുത്തുണ്ടാകും... ഏത് നിമിഷവും ഇത് പോലെ ഒരു അനുഭവം നമ്മിൽ ഓരോരുത്തര്ക്കും വന്നു ഭവിക്കാം. എല്ലാം നാളത്തേക്ക് മാറ്റിവെക്കാതെ ഇപ്പോൾ തന്നെ ഒരു തീരുമാനം എടുക്കുക, സല്കര്മ്മങ്ങൾ ചെയ്യുക, കുടുംബ ബന്ധം ചേര്ക്കുക, എല്ലാവരോടും സ്നേഹത്തോടെ പെരുമാറുക, എന്നാൽ ഏതു നിമിഷമായാലും സന്തോഷവും സമാധാനവും നിറഞ്ഞ മനസ്സോടെ തന്നെ നമുക്ക് ഒരു നാൾ ഈ ലോകത്തോട്‌ വിട പറയാം....

പാലമായാലും മുസാഫിര്‍ നഗര്‍ ആയാലും ദൈവത്തിന്റെ തലയിലിടാലോ;അല്ലെ ??

ഇവന്മാരുടെയൊക്കെ കട്ടുമുടിക്കല്‍ ദൈവപരീക്ഷണമായി അവതരിപ്പിക്കാനുള്ള ഈ മൂരികളുടെ തൊലിക്കട്ടി.... എന്തിനു ഇങ്ങനെ ഒരു മുസ്‌ലിം പാര്‍ട്ടി ??? ഏതു മുസ്ലിമിനെ ആണ് നിങ്ങള്‍ സംരക്ഷിചിടുള്ളത്... ??? ഏതു ഇസ്ലാമിന് വേണ്ടി ആണ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്??? സ്വന്തം പാര്‍ട്ടിക്കാരെ പോലും സംരക്ഷിക്കാം പറ്റാത്ത നിങ്ങള്‍ ഇതൊക്കെ നിര്‍ത്തി പോകുന്നതല്ലേ നല്ലത് ???? 

ഇനി മുസാഫിര്‍ നഗര്‍ അഴിമതിയും അവിടുത്തെ തണുപ്പും ദൈവത്തിന്റെ തലയില്‍ ഇട്ടു ഇതുപോലെ ഒരു ഹിന്ദി പോസ്റ്റര്‍ കൂടി എപ്പോയാണ് ഇറക്കുന്നത് ???



RSS മെമ്പര്‍ഷിപ്പ്‌ കാമ്പയിന്‍ തുടങ്ങിയത് ഇങ്ങിനെ !!!! >:o




ജനങ്ങളുടെ ആവശ്യം നേരിട്ടറിയുന്ന " റീഹാബ് ഇന്ത്യ ഫൌണ്ടേഷന്‍ " - യഥാര്‍ത്ഥ മാതൃക



--------------------------

One of the most serious problems in India is access to clean drinking water and sanitation. Nearly 226 million people in the Country do not have access to safe drinking water. 

Drinking water project - installation of hand pumps at the Bhanskadi Village in Jhalwar District of Rajasthan. 

"Water is critical for sustainable development, including environmental integrity and the alleviation of poverty and hunger, and is indispensable for human health and well-being."

United Nations




മദനിയെ ഭയക്കുന്നവര്‍ ഇവര്‍ - സിറാജ് അടക്കം ???

മദനിക്കെതിരെ ഒളിയമ്പുകള്‍ വിടുന്ന കോണ്‍ഗ്രസ്‌-കമ്മ്യൂണിസ്റ്റ്‌-സംഘി കൂട്ടുകെട്ട് എന്തിനു വേണ്ടി ഇത് ചെയ്യുന്നു ???? കേരളത്തിലെ സാധാരണക്കാരന്റെ പ്രശ്നത്തില്‍ അക്കാലത്ത്‌ ശക്തമായ ഇടപെട്ട ഒരേ ഒരു വ്യക്തി മാത്രമാണ് - മദനി സാഹിബ്‌. അത് കൊണ്ട് തന്നെ വലിയ ഒരു രാഷ്ട്രീയ സ്വാധീനം ഉണ്ടാക്കി തീര്‍ക്കാന്‍ മദനിക്ക് സാധിക്കും എന്ന് മനസ്സിലാക്കിയ ഈ കൂട്ടുകെട്ട് കക്ഷികള്‍ അന്ന് തുടങ്ങിയ തന്ത്രം ആണ് മദനിയുടെ മേല്‍ ആരോപിച്ച ഓരോ കുറ്റകൃത്യങ്ങളും. പക്ഷെ അന്ന്‌ അവര്‍ വിചാരിച്ചത് അങ്ങനെ ഒരു കേസ് തലയില്‍ ഇട്ടാല്‍ ആരും തിരിഞ്ഞു നോകില്ലെന്നയിരുന്നു.. പക്ഷെ അന്നും ഇന്നും ജനം അദ്ധേഹത്തിന്റെ കൂടെ തന്നെ ഉണ്ടെന്നതിന്റെ തെളിവ്‌ ആണ് അദ്ദേഹം ഇന്നും കൊല്ലപ്പെടാതെ ഇരികുന്നത്. മുസ്ലിം ലീഗ് ന്റെ ഒത്താശ കൂടി ആയപ്പോള്‍ കാര്യങ്ങള്‍ കുറച്ചു കൂടി ജോര്‍ ആയി. കാരണം മദനി കേരള രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നു എങ്കില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് നേരിടുന്നത് ലീഗിന് ആണെന്നത് തീര്‍ച്ച. അത് കൊണ്ട് തന്നെ എല്ലാരും കൂടി മദനി യെ പൂട്ടി. അല്ലായിരുന്നെങ്കില്‍ ഇന്ന് ജനത്തിന് വേണ്ടി സംസാരിക്കുന്ന ഒരു ആം ആദ്മി ആയിരുന്നേനെ മദനി. 

വെറും സന്ഘികളുടെ മാത്രം കുബുദ്ധി മാത്രമായിരുന്നു ഇതിനു പിന്നില്‍ എങ്കില്‍ കോയമ്പത്തൂര്‍  നിന്നും വെറുതെ വിട്ടപോയും കര്‍ണാടകയില്‍ ബി ജെ പി ഭരണം മാറിയപ്പോള്‍ എങ്കിലും മദനിയെ വിട്ടയക്കുമായിരുന്നു. ഇത് പക്ഷെ ബി ജെ പി ഭീകരര്‍ ചെയുന്നതിനെക്കാള്‍ ക്രൂരത ആണ് കോണ്‍ഗ്രസുകാര്‍ മദനിയോട് ചെയുന്നത്. കോയമ്പത്തൂരില്‍ നിന്നും തിരിച്ചു വന്നപ്പോള്‍ തോളില്‍ എടുത്തു നടക്കുനെന്നു വരുത്തി തീര്‍ത്തു വീണ്ടും കുഴിയില്‍ കൊണ്ട് ഇട്ടതു സി പി എം കമ്മ്യൂണിസ്റ്റ്‌ ബംബന്മാര്‍ തന്നെ... എല്ലാരുടെയും കൂടെ സ്വന്തം പാളയത്തില്‍ നിന്നുള്ള ആരൊക്കെയോ ഒറ്റുക കൂടി ചെയ്തപോള്‍ മദനിക്ക്‌ ഉള്ള വേട്ടയില്‍ ശെരിക്കും കൃത്യത കൂടി. 


ഒറ്റിയ ആളെ ആര്‍കും അറിയില്ല.. പക്ഷെ പി ഡി പി മദനിക്ക് വേണ്ടി എന്നൊക്കെ പ്രതിഷേധം നടത്തിയപ്പോയും പങ്കെടുക്കാന്‍ വിമുഖത കാണിക്കുന്ന ഒരു വര്‍ക്കിംഗ്‌ ചെയര്‍മാന്‍ ഉണ്ട്. ഇന്ന് വരെ മദനിക്ക് വേണ്ടി ശക്തമായ ഒരു പ്രസ്താവനയോ പ്രധിശേധാമോ നടത്താത്ത അയാള്‍ ഒരു യൂദാസ്‌ ആണോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു... ആരുടെയൊക്കെ കയ്യില്‍ നിന്നും പണം വാങ്ങിയിട്ടാണ് ഈ ചതി എന്നത് അറിയില്ല. ഇനി പണമല്ല മറിച്ചു മദനി സാഹിബ്‌ തിരിച്ചു വന്നാല്‍ ഈ വര്‍ക്കിംഗ്‌ ചെയര്‍മാന്‍ സ്ഥാനം ഇല്ലതായിപ്പോവും അതെ തുടര്‍ന്ന് പ്രശസ്തി നഷ്ടപ്പെടും എന്ന പേടി ആണോ എന്നും അറിയില്ല... മദനിയുടെ മകന്‍ അടക്കം പങ്കെടുത്ത ഈ അടുത്ത് നടന്ന ഒരു പരിപാടിയില്‍ പോലും സിറാജിന്റെ അസാനിധ്യം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു... ... അനീതിക്കെതിരെ പട നയിച്ച മദനിക്കെതിരെ അനീതി നടക്കുമ്പോള്‍ കയ്യും കെട്ടി നോക്കി നില്‍കുന്നത് ശെരിയാണോ???  ഇതുപോലെ  പല സംശയവും ഉണ്ട് ... എല്ലാം മറനീക്കി പുറത്തു വരും. 

ആപ്പ് ആര്‍ക്കാണ് ആപ്പ് വയ്ക്കുന്നത്?



Mtp Rafeek
----------------------------------------
ബി.ജെ.പിക്കും കോണ്‍ഗ്രസിനുമെതിരേ ഇന്ത്യയില്‍ ശക്തമായ ജനവികാരം ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്നു. പ്രത്യേകിച്ചും ദലിത്-ന്യൂനപക്ഷ-ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍. ഹിന്ദുത്വ വര്‍ഗീയതയുടെ കാര്യത്തിലും ആദിവാസി-ദലിത്-ന്യൂനപക്ഷ വിഷയങ്ങളിലുമുള്ള നിലപാടുകളില്‍ ഏറ്റക്കുറച്ചിലുണ്ടാകാമെന്നല്ലാതെ രണ്ട് കൂട്ടരും തമ്മില്‍ വലിയ വ്യത്യാസമില്ലെന്ന് ഇതിനകം തെളിഞ്ഞതാണ്. അത് കൊണ്ട് തന്നെ ഇരുകൂട്ടര്‍ക്കുമെതിരേ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ ഒരു ഐക്യനിര വളര്‍ന്നുവരുന്ന സാഹചര്യത്തിലാണ് ആപ്പ് പൊട്ടിമുളക്കുന്നത്. എപ്പോഴും വലതുപക്ഷ താല്‍പര്യങ്ങളെ പിന്തുണച്ചിരുന്ന കോര്‍പ്പറേറ്റുകളാല്‍ നിയന്ത്രിക്കപ്പെടുന്ന മാധ്യമങ്ങള്‍ ആപ്പിന് നല്‍കി വരുന്ന അമിത പ്രാധാന്യം കാണുമ്പോള്‍ എവിടെയോ എന്തോ ചീഞ്ഞു നാറുന്നില്ലേ. ബി.ജെ.പിക്കും കോണ്‍ഗ്രസിനും ബദല്‍ എന്ന മട്ടില്‍ ആപ്പിനെ ഉയര്‍ത്തിക്കൊണ്ട് വന്ന് ദലിത്-ന്യൂനപക്ഷ-ആദിവാസി വിഭാഗങ്ങള്‍ക്കിടയിലുണ്ടായിട്ടുള്ള ഉണര്‍വിനെ വഴിതിരിച്ച് വിടുകയാണ് കോര്‍പറേറ്റുകള്‍ ലക്ഷ്യമിടുന്നതെന്ന് സംശയിക്കാന്‍ ന്യായമില്ലേ. അഴിമതി മാത്രമാണ് ഇന്ത്യയിലെ പ്രശ്‌നം എന്ന മട്ടിലുള്ള ആപ്പിന്റെ പ്രചാരണവും സംശയാസ്പദമാണ്.

link

Related Posts Plugin for WordPress, Blogger...